എനിക്ക് മോളോട് ഒരു കാര്യം സംസാരിക്കണം…
നേരിട്ട്…
ന്ത് കാര്യമാ ചേച്ചി….
അതു നേരിൽ കാണുമ്പോൾ പറയാം…
നാളെ ഉത്സവം കഴിയുകയാണ്….
രാത്രി കാവടി ഇറങ്ങും മുൻപ് ഒന്ന് കാണാൻ പറ്റോ…
സ്വപ്ന ചോദിച്ചു…
ആ ശബ്ദത്തിൽ ഒരു യാചനയുടെ ശബ്ദം ഉണ്ടോ എന്ന് നിഹാരക്കു തോന്നി…
ന്താ ചേച്ചി കാര്യം…
മോള് പറ…
നാളെ കാണാൻ പറ്റോ….
നാളെ രാവിലെ അമ്പലത്തിൽ പോയി തിരിച്ചു വരുമ്പോൾ ഞാൻ വീട്ടിലേക്ക് വരാം…
മതിയോ….
നിഹാര ചോദിച്ചു…
മോൾക്ക് ബുദ്ധിമുട്ട് ആവോ…
ന്താ ചേച്ചി ഇങ്ങനെ പറയുന്നത്..
അങ്ങനെ ഒന്നും പറയരുത്..
നാളെ ഞാൻ വരാം….
ശരി മോളേ..
പിന്നെ ഞാൻ ഇങ്ങനെ പറഞ്ഞു എന്ന് ആരും അറിയരുത്..
പ്രേത്യേകിച്ചു ആര്യൻ….
ഇല്ല ചേച്ചി…
ആരുമറിയില്ല…
മ്മ്..
ശരി മോളേ നാളെ കാണാം…
അതും പറഞ്ഞു സ്വപ്ന കാൾ കട്ട് ചെയ്തു….
**********************************
ഉത്സവം അവസാന ദിവസം വൈകുന്നേരം…
ന്താടീ നിനക്ക് പറ്റിയത്..
രാവിലെ മുതൽ ഞാൻ ശ്രദ്ധിക്കുന്നുണ്ട്… അജിത നിഹാരയെ നോക്കി ചോദിച്ചു..
ഹേയ് ഒന്നുമില്ലമ്മേ..
അമ്മക്ക് തോന്നണതാ…
അല്ല…
രാവിലെ അമ്പലത്തിൽ പോയി വന്നത് മുതൽ നീ ആളാകെ മാറി..
ഇവിടൊന്നുമല്ല നീ..
ന്താ പറ്റിയത്..
വഴക്കിട്ടോ ആര്യനുമായി ….
ഇല്ലമ്മേ..
അമ്മക്ക് തോന്നണതാ ന്നു..
തല വല്ലാത്ത വേദന ഉണ്ട്..
പിന്നേ വയറും വേദനിക്കുന്നു…
ഈ മാസം ആവാറായില്ല ല്ലോ.. പിന്നെന്താ നേരത്തെ ഒരു വയറു വേദന..
അതോ ആയോ..
ഹേയ് അതൊന്നുമല്ല..
അറിയില്ല ന്താന്നു..
മ്മ്.. ശരി ശരി..
ഞാൻ ഒന്നും ഇനി ചോദിക്കുന്നില്ല..
അമ്പലത്തിൽ പോണില്ലേ.. നീ..
പോണം..
ഇനി എപ്പളാ…
സമയം ഇപ്പൊ തന്നെ ഒരുപാട് ആയിലോ..
ഇല്ലേ ഉത്സവപ്പറമ്പിൽ നിന്നും അവസാന ദിവസം വരാത്തവൾ ഇന്ന് പോയിട്ട് വേഗം വരികയും ചെയ്തു..
ഇപ്പൊ പോകാനായി ഒരു ഒരുക്കവും കാണാത്തോണ്ടു ചോദിച്ചതാ..
പോവാൻ പോവാ..
ഞാൻ പോയി കുളിച്ചേച്ചും വരാം…
അതും പറഞ്ഞു നിഹാര ബാത്റൂമിലേക്ക് നടന്നു…
ഇവൾക്ക് ഇത് ന്താ പറ്റിയത്..
ഇല്ലേ ഇന്ന് ഓടി ചാടി നടക്കുന്നത് ആണ് ലോ…
അജിത സ്വയം ഉള്ളിൽ ചോദിച്ചു…
പിള്ളേരല്ലേ ആരോടെങ്കിലും വഴക്കിട്ടു കാണും..
അവൾ തന്നെ ഉത്തരവും കണ്ട് പിടിച്ചു…
************************************
എവിടെയായിരുന്നു ഡീ നീ..
ചുട്ട കലിപ്പിൽ ആയിരുന്നു ആര്യൻ..
ന്താ നിന്റെ ഫോൺ സ്വിച്ച് ഓഫ്..
നിനക്ക് ഇത്രയും നേരമായിട്ടും എന്നേ ഒന്ന് വിളിക്കാൻ തോന്നിയോ…
ആരുടെ @**##@@##* കെട്ടിക്കാൻ പോയേക്കുകയായിരുന്നു നീ..
വായിൽ തോന്നിയതെല്ലാം പറഞ്ഞു കൊണ്ടു നിഹാരയെ നോക്കി ആര്യൻ…
ഒന്നും മിണ്ടാതെ തല കുമ്പിട്ടു നിന്നു നിഹാര…
ആ നിൽപ്പ് കണ്ട ആര്യന് അൽപ്പം വിഷമമായി…
ന്തെടീ കാര്യം..
നീ എവിടായിരുന്നു ഇത്രയും നേരം..
വീട്ടിൽ ഉണ്ടായിരുന്നു..
പിന്നെന്താ അമ്പലത്തിൽ വരാഞ്ഞേ..
നല്ല സുഖമില്ലായിരുന്നു…
രാവിലെ കണ്ടപ്പോൾ ഒരു കുഴപ്പവും ഉണ്ടായില്ല ല്ലോ..
പിന്നെന്താ പെട്ടന്ന്…
അൽപ്പം മയത്തിൽ ആയിരുന്നു ആര്യന്റെ സംസാരം പിന്നീട്…
ഏട്ടാ..
ആ വിളിയിലെ പതർച്ച ആര്യൻ പെട്ടന്ന് തിരിച്ചറിഞ്ഞു..
സോറി പെണ്ണേ
പെട്ടന്ന് കൈ വിട്ട് പോയി…
ഇല്ലേ എല്ലാ ഉത്സവത്തിനും നിഴല് പോലെ കൂടെ ഉണ്ടാവാറുണ്ടല്ലോ നീ…
അടുത്തില്ലാതെ ആയപ്പോ ന്തോ ഒരു വിഷമം അതാണ് ഞാൻ പെട്ടന്ന്..
പാതിയിൽ നിർത്തി ആര്യൻ..
ഏട്ടാ…
വീണ്ടും നിഹാര വിളിച്ചു..
ന്തേ പെണ്ണേ നിനക്ക്…
എനിക്ക് ഒരു കാര്യം പറയാനുണ്ട്…
ശബ്ദത്തിലെ വിങ്ങൽ മനസിലായത് കൊണ്ടാവണം ആര്യൻ അവളുടെ കൈയ്യിൽ പിടിച്ചു…
ന്തെടാ…
എനിക്കൊരു കാര്യം പറയാൻ ഉണ്ട്..
ഇത്തവണ അതൊരു കരച്ചിലായി മാറി…
ഡീ..
ന്തേ…
ന്താ നിനക്ക്…
ആര്യൻ വല്ലാതായി പെട്ടന്നുള്ള നിഹാരയുടെ കരച്ചിൽ കണ്ട്….
കരയല്ലേ..
ന്തിനാ നീ കരയുന്നേ…
കണ്ണ് തുടക്ക്..
ആളുകൾ കാണും ട്ടാ..
ന്തിനാ കരയുന്നത്..
അവളുടെ കവിളിൽ ഒലിച്ചിറങ്ങിയ കണ്ണുനീർ തുടച്ചു കൊണ്ട് ആര്യൻ ചോദിച്ചു..
എന്നേ വെറുക്കോ..
ഒരു കാര്യം പറഞ്ഞാൽ…
ദേ പെണ്ണേ മനുഷ്യനെ പ്രാന്ത് പിടിപ്പിക്കല്ലേ..
ന്താ കാര്യം..
ഡാ..
ആര്യാ…
നീ ഇവിടെ നിക്കുകയായിരുന്നോ..
നിന്നെ ഞങ്ങൾ എവടെയൊക്കെ തിരക്കി…
പുറകിൽ രേമേഷ് വന്നു വിളിക്കുന്നത് കേട്ട് രണ്ടാളും തിരിഞ്ഞു നോക്കി..
അല്ല നിഹാരമോള് ന്തിനാ കരയുന്നത്..
നീ ന്തേലും ചീത്ത പറഞ്ഞോടാ കൊച്ചിനേ…
ഹേയ് ഇല്ല ചേട്ടാ..
വന്നപ്പോൾ മുതൽ ഇങ്ങനെ ആണ് ന്താണ് കാര്യം ന്നു ചോദിച്ചിട്ട് പറയുന്നില്ല…
ന്താ മോളേ കാര്യം…
രേമേഷ് അവളെ നോക്കി ചോദിച്ചു..
വിമ്മി പൊട്ടി കൊണ്ടു നിഹാര തിരിഞ്ഞു നടന്നു….
ഡാ…
ഇപ്പൊ ഒന്നും ചോദിക്കണ്ട….
ഉത്സവം കഴിഞ്ഞു ചോദിക്കാം നമുക്ക്…
കാവടി ഇറങ്ങാറായി നമുക്ക് അങ്ങോട്ട് പോകാം..
എന്നാലും രേമേഷേട്ടാ ന്തിനാവും അവൾ കരഞ്ഞത്…
ചിലപ്പോൾ വീട്ടിൽ വഴക്കിട്ടു കാണും…
അവളല്ലേ ആള്…
കുഞ്ഞു കാരണം മതിയില്ലേ അവൾക്ക്..
ഹേയ് അതൊന്നും അല്ല ചേട്ടാ..
അവളെ അലട്ടുന്നത് ന്തോ ഉണ്ട്…
പറയാൻ വന്നതായിരുന്നു അപ്പോളേക്കും ചേട്ടൻ വന്നില്ലേ അതു കൊണ്ടാണ് അവൾ പിന്നേ പറയാതെ പോയത്…
നമുക്ക് ചോദിക്കാം…
ഈ തിരക്ക് കഴിയട്ടെ നീ വാ..
നീ ഇല്ലേ ഒന്നിനും ഒരു ഉഷാറുണ്ടാവില്ല..
പോരാത്തതിന് കാവടി കൊളമാക്കാനും…
പിന്നെ രാവിലെ തിടമ്പ് എടുക്കാൻ തെക്കേത്തലക്കാർക്ക് പറ്റാത്തതും അവർക്ക് കലിപ്പ് ഉണ്ടായിരിക്കും..
രാത്രി എഴുന്നിള്ളിപ്പിനു നീലൻ തിടമ്പ് ഏറ്റുമ്പോൾ നീ അവിടെ ഉണ്ടാവണം…
അറിയാലോ….
നമ്മുടെ ഒരു വർഷത്തെ അധ്വാനം ആണ്…
ഇന്നത്തെ ഈ ഒരു ദിവസത്തേക്ക് മാറ്റി വെച്ചത്….
ശരിക്കും രമേഷിന്റെ വാക്കുകൾ ആര്യനിൽ ഒരു പുത്തൻ ഉണർവ് നൽകി….
ശരിക്കും ഒരു ബ്രെയിൻ വാഷിംഗ്….
വാ..
ചേട്ടാ….
മുണ്ടും മടക്കി കുത്തി ആര്യൻ മുന്നോട്ടു നടന്നു പിന്നാലെ രമേഷും…
************************************
നീലൻ തലയെടുപ്പോടെ എഴുന്നുള്ളിപ്പിനായി തെക്കേ ഗോപുരം കടന്നു പുറത്തേക്ക് വന്നു…..
നീലന്റെ വരവ് കണ്ടു ആളുകൾ ആർപ്പു വിളികളുമായി ഇരു കൈകളും ആകാശത്തേക്ക് ഉയർത്തി..
ക്ഷേത്രം മേൽശാന്തി തിടമ്പ് നീലന്റെ മുകളിൽ ഇരിക്കുന്ന കീഴ് ശാന്തിക്ക് കൊടുക്കാൻ നടന്നടുത്തു…
ആർപ്പു വിളികളുമായി ആളുകൾ നീലനെ തങ്ങളിലേക്ക് ചേർത്ത് പിടിച്ചു…
ഒന്നും പറയാതെ തന്നെ നീലൻ കാല് പതിയെ മടക്കി…
മേൽശാന്തി കാലിൽ ചവിട്ടി മുകളിലേക്കു കയറി ആനപ്പുറത്തു ഇരിക്കുന്ന കീഴ്ശാന്തിക്ക് തിടമ്പ് കൈമാറി…
വാദ്യമേളങ്ങളോട് കൂടെ നീലൻ പുറത്തെ ആനപ്പന്തലിൽ വന്നു നിന്നു..
തന്റെ തൊട്ടടുത്തു നിൽക്കുന്ന ആനകളെ ബഹുമാനിക്കും വിധം നീലൻ തുമ്പിക്കൈ പതിയെ ഉയർത്തി…
മേളം കൊട്ടിക്കേറാൻ തുടങ്ങി…
മേളത്തിനൊപ്പം കാവടിയും നാനാവിധ കലാ രൂപങ്ങളുമായി ഉത്സവപ്പറമ്പ് ഒരു ആഘോഷ പറമ്പായി മാറി…
ജാതി മത ഭേദമന്യേ….
പ്രായഭേദമന്യേ…
സ്ത്രീ പുരുഷ വേർതിരിവ് ഇല്ലാതെ എല്ലാരും ആടി തിമർത്തു കൊണ്ടിരുന്നു…
നോക്കാത്ത ദൂരത്തോളം താലമെടുത്ത സ്ത്രീകൾ എല്ലാവരും ഒരേ വേഷത്തിൽ നിൽക്കുന്ന ആ കാഴ്ച…
എത്ര മനോഹരമെന്നു വർണിക്കാൻ വാക്കുകൾ ഇല്ലാതെ പോയി ഏവർക്കും…
************************************
ആര്യാ…
ഒന്നിങ്ങു വന്നേ ഒരു കാര്യം പറയട്ടെ….
കമ്മിറ്റി ഓഫിസിൽ കണക്കു നോക്കി കൊണ്ടിരിക്കുകയായിരുന്ന ആര്യന്റെ തോളിൽ പിടിച്ചു കൊണ്ടു രേമേഷ് വിളിച്ചു…
ന്തേ ചേട്ടാ…
രസീത് കുറ്റി എടുത്തു മേശയിൽ വെച്ചു ആര്യൻ എഴുന്നേറ്റു പുറത്തേക്ക് നടന്നു..
പുറത്ത് അവനെയും കാത്ത് ശ്യാമും, സാബുവും, ദിലീപും മറ്റുള്ള അവന്റെ കൂട്ടുകാർ എല്ലാരും ഉണ്ടായിരുന്നു…
ന്തെടാ എല്ലാരും കൂടെ…
നിങ്ങടെ ജോലി ഒക്കേ കഴിഞ്ഞോ…
ആര്യൻ അവരെ നോക്കി ചോദിച്ചു…
ആര്യാ…
രേമേഷ് അവന്റെ തോളിൽ അമർത്തി പിടിച്ചു…
ആ പിടുത്തത്തിലെ പന്തികേട് പെട്ടന്ന് അവനു മനസിലായി…
ന്താ ചേട്ടാ….
ന്താ കാര്യം…
ആര്യൻ ചോദിച്ചു…
ഡാ….
രേമേഷ് അവന്റെ തോളിലെ പിടുത്തം ഒന്നുടെ മുറുക്കി..
നിഹാരയെ ആരോ കൊന്നു…..
ആര്യൻ ഒന്ന് വെട്ടി വിറച്ചു….
ന്താന്നു…
രമേഷിന്റെ കൈ തട്ടി മാറ്റികൊണ്ടു ശ്യാമിന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു ആര്യൻ…
മ്മ്….
പാറമട കുളത്തിന്റെ അടുത്ത്….
ശ്യാമിന്റെ ശബ്ദം മുഴുവൻ പുറത്തേക്ക് വരും മുൻപേ ആര്യൻ അലറി വിളിച്ചു…..
***********************************
മതി ഇന്നിനി എഴുതാൻ വയ്യ..
അടുത്തത് പെട്ടന്ന്..
തുടരും
Unni K Parthan
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Story rasandayirunn. But niharaye kollandayirunnu