കൂടെയുണ്ടെങ്കിൽ – പാർട്ട്‌ 7

1064 Views

കൂടെയുണ്ടെങ്കിൽ Unni K Parthan Novel

ആര്യാ…

രേമേഷ് അവന്റെ തോളിൽ അമർത്തി പിടിച്ചു…

ആ പിടുത്തത്തിലെ പന്തികേട് പെട്ടന്ന് അവനു മനസിലായി…

ന്താ ചേട്ടാ….

ന്താ കാര്യം…

ആര്യൻ ചോദിച്ചു…

ഡാ….

രേമേഷ് അവന്റെ തോളിലെ പിടുത്തം ഒന്നുടെ മുറുക്കി..

നിഹാരയെ ആരോ കൊന്നു…..

ആര്യൻ ഒന്ന് വെട്ടി വിറച്ചു….

ന്താന്നു…

രമേഷിന്റെ കൈ തട്ടി മാറ്റികൊണ്ടു ശ്യാമിന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു ആര്യൻ…

മ്മ്….

പാറമട കുളത്തിന്റെ അടുത്ത്….

ശ്യാമിന്റെ ശബ്ദം മുഴുവൻ പുറത്തേക്ക് വരും മുൻപേ ആര്യൻ അലറി വിളിച്ചു…..

ആര്യാ…

നിനക്ക് കാണേണ്ടേ അവളെ…

തോളിൽ പിടിച്ചു ശ്യാം ചോദിക്കുമ്പോൾ അവന്റെ ശബ്ദം വല്ലാതെ ഇടറിയിരുന്നു….

ആര്യൻ മുട്ടുകാലുകൾ മടക്കി തല കുമ്പിട്ടു ചുമരിൽ ചാരി ഇരിക്കുകയായിരുന്നു…

ആര്യാ… ഡാ..

ശ്യാം അവനെ കുലുക്കി വിളിച്ചു..

ആര്യൻ പതിയെ തല ഉയർത്തി ശ്യാമിനെ നോക്കി…

കരഞ്ഞു കലങ്ങിയിരുന്നു അവന്റെ മുഖം….

ഇനി എന്ത് കാണാനാടാ…

ഇടറി ചങ്ക് പൊട്ടുന്ന വേദനയോടെ ആര്യൻ ചോദിച്ചു….

നീ എഴുന്നേറ്റു വാ…

അവള് പോവാറായി..

അവസാനമായി ഒരു നോക്കു കാണണ്ടേ നിനക്ക്….

സാബു ആര്യന്റെ അടുത്ത് മുട്ടു കുത്തി ഇരുന്നു അവന്റെ ഇരു തോളിലും പിടിച്ചു കൊണ്ടു ചോദിച്ചു….

വേണ്ട എന്ന രീതിയിൽ ആര്യൻ തലയാട്ടി…

എന്നേ സ്വപ്നങ്ങൾ കാണാൻ പഠിപ്പിച്ചത് അവളാ..

ആ അവളാണ് ഇപ്പൊ സ്വപ്നങ്ങളുടെ 

ലോകത്തേക്ക് യാത്രയായത്..

പറയാനുള്ളത് പറയാതെ ഒന്നും മുഴുമിപ്പിക്കാതൊരു യാത്ര…

അതും തിടുക്കത്തിൽ…

വാക്കുകൾ വല്ലാതെ പതറിയിരുന്നു..

ഇടറിയിരുന്നു ആര്യന്റെ…

ഇഷ്ടമാണ് എന്ന് തുറന്നു പറഞ്ഞിട്ട്….

സ്നേഹിച്ചു തുടങ്ങും മുൻപേ പോയില്ലേ അവൾ…

എന്നോട് ന്തോ പറയാൻ ഉണ്ടായിരുന്നു അവൾക്ക്..

അത് കേൾക്കാൻ പോലും…

എനിക്ക്….

വാക്കുകൾ മുറിഞ്ഞു ആര്യന്റെ…

പൊട്ടികരഞ്ഞു കൊണ്ട് സാബുവിന്റെ തോളിലേക്ക് വീണു ആര്യൻ..

ഡാ…

സാബു അവനെ ചേർത്ത് പിടിച്ചു…

ശ്യാമും ദിലീപും അവനോടു ചേർന്ന് കൂടെ ചേർത്ത് പിടിച്ചു….

അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി…

നോവായി പെയ്തിറങ്ങിയ കണ്ണീരു സാക്ഷി…

എല്ലാരും കൂടെ അവനെ പിടിച്ചെഴുന്നേല്പിച്ചു…

വാ…

നടക്ക്…

സാബു പറഞ്ഞു..

വേണ്ട എനിക്ക് അവളെ അങ്ങനെ കാണണ്ട…

എനിക്ക് കാണണ്ട..

ആര്യൻ മുഖം പൊത്തി കൊണ്ടു പറഞ്ഞു….

ഒരു നോക്ക് കാണടാ….

പൊട്ടി കരഞ്ഞു പോയി ഇത്തവണ സാബു…

ഇനി ഒരു നോക്ക് കാണാൻ കഴിയില്ലഡാ നമുക്ക്…

നീ വാ…

നിനക്ക് വേണ്ടി ആണ് ഇപ്പൊ അവളെ അങ്ങനെ കിടത്തിയത് തന്നെ..

ഇനിയും വൈകിക്കല്ലേ ഡാ….

വിതുമ്പി കൊണ്ടു സാബു പറഞ്ഞു…

ആര്യൻ രണ്ട് കൈകൊണ്ടും മുഖം അമർത്തി തുടച്ചു…

കണ്ണുകൾ കുറച്ചു നേരം ഇറുക്കി അടച്ചു…

കണ്ണുകൾ തുറന്നു മുന്നോട്ടു നടന്നു…

പടിക്കെട്ടുകൾ കയറി ആര്യൻ കയറി വരുമ്പോൾ തേങ്ങലുകൾ കൂട്ട കരച്ചിലിന് വഴി മാറി….

ആൾകൂട്ടം ഇരു വശങ്ങളിലേക്കും മാറി നിന്നു കൊടുത്തു…

ടാർപ്പായ വലിച്ചു കെട്ടിയ മുറ്റത്തേക്ക് കയറിയതും ആര്യൻ ഒന്ന് നിന്നു….

ഒറ്റക്കായത് പോലെ തോന്നി അവനു

പൊന്നു മോളേ….

ആരാ വരുന്നേ ന്നു ഒന്ന് നോക്ക് മോളേ….

ന്റെ പൊന്നു മുത്തേ….

അജിത പൊട്ടി കരഞ്ഞു കൊണ്ടു പറഞ്ഞു…

അവിടെ ഉള്ളവരുടെ തേങ്ങലുകൾ ഉയർന്നു തുടങ്ങി….

ആര്യനും കൂട്ടരും മുന്നോട്ടു വന്നു കൊണ്ടിരുന്നു..

ഡാ.. ചെക്കാ…

നിന്നേം കാത്താണ് ഞാൻ ഇവിടെ കിടക്കുന്നത്..

ന്തെടാ ഇത്രയും താമസം എന്നേ കാണാൻ വരാൻ…

വേഗം വാടാ….

ഉള്ളിൽ നിന്നും നിഹാര പറയുന്നത്  പോലെ തോന്നി ആര്യന്..

അവൻ ഇടറുന്ന കാലുകളോടെ മുന്നോട്ടു നടന്നു….

മുറ്റത്തെ മണ്ണിൽ ചാണം മെഴുകിയ തറയിലെ പുൽപായിലേക്കു ആര്യൻ ഒന്നേ നോക്കിയുള്ളൂ…

പെട്ടന്ന് കണ്ണുകൾ പിൻവലിച്ചു ആര്യൻ…

പതിയെ മുഖം തിരിച്ചു ഒന്നൂടെ നോക്കി.. അവൻ

മുഖത്തേക്ക് നോക്കിയതും അവൻ ഞെട്ടി…..

മുഖം മൊത്തം നീര് വന്നത് പോലെ വീർത്തിരിക്കുന്നു…

നോക്കാൻ കഴിയാതെ അവൻ പെട്ടന്ന് താഴേക്ക് ഇരുന്നു….

ന്താടീ നിനക്ക് പറയാൻ ഉണ്ടായത്…..

ന്തിനാടീ നീ പാതിയിൽ എന്നേ തനിച്ചാക്കി പോയി മറഞ്ഞത്….

തൊട്ടടുത്തു ഞാൻ ഉണ്ടായിട്ടും ഞാൻ അറിയാതെ പോയല്ലോ മോളേ നിന്റെ കരച്ചിൽ…

ജീവിതം സ്വപ്നം കണ്ട് തുടങ്ങിയതല്ലേ നമ്മൾ…

ഇനി….

ഇനി…

വാക്കുകൾ മുറിഞ്ഞു ആര്യൻ പുറകിലേക്ക് മറഞ്ഞു വീണു…

സാബുവും ശ്യാമും പെട്ടന്ന് അവനെ പിടിച്ചു…

ആര്യാ..

ആര്യാ…

കവിളിൽ പതിയെ തട്ടി കൊണ്ടു ശ്യാം വിളിച്ചു…

കണ്ണുകൾ മറഞ്ഞു ആര്യൻ അവരുടെ കയ്യിൽ തളർന്നു കിടന്നു….

************************************

ചിതക്ക് തീകൊളുത്തി കഴിഞ്ഞതും ആളുകൾ പിരിഞ്ഞു പോകാൻ തുടങ്ങി….

ആര്യാ….

പിന്നിൽ നിന്നുള്ള വിളി കേട്ട് ആര്യൻ തിരിഞ്ഞു നോക്കി….

പുറകിൽ നിൽക്കുന്ന ആളെ കണ്ട് ആര്യൻ ആദ്യം ഒന്ന് പകച്ചു..

പിന്നെ പെട്ടെന്ന് എഴുന്നേറ്റു…

കൂടെ ശ്യാമും, സാബുവും, ദിലീപും,…

ഞാൻ സബ് ഇൻസ്‌പെക്ടർ അനന്ത  നാരായണൻ….

ഈ കേസ് അന്വേഷിക്കുന്നത് ഞാൻ ആണ്…

ആര്യനെ നോക്കി അയ്യാൾ പറഞ്ഞു…

ഒരു കാര്യം എനിക്ക് തന്നോട് പറയാൻ ഉണ്ട്….

ഈ സമയത്തു പാടില്ല എന്നറിയാം…

പക്ഷെ ഡ്യൂട്ടി ആണ് ഞങ്ങളുടെ…

സഹകരിക്കുക….

കാരണം നിങ്ങളുടെ ബന്ധം ഞങ്ങൾക്ക്  അറിയാം അത് കൊണ്ടു തന്നെ താൻ അത് അറിഞ്ഞിരിക്കണം…

ന്താ സാർ….

ഇടറി കൊണ്ട്  അവൻ ചോദിച്ചു…

ആ കുട്ടി ക്രൂരമായ ബലാത്സംഗം ചെയ്യപ്പെട്ടിട്ടുണ്ട്….

നോ…

ആര്യൻ ഉറക്കേ അലറി വിളിച്ചു….

ആര്യാ…

അനന്തൻ അവന്റെ കൈയ്യിൽ മുറുക്കി പിടിച്ചു…

ഞങ്ങളുടെ പ്രാഥമിക അന്വേഷണത്തിൽ ആണ് ഇത് മനസിലായത്…

പോസ്റ്റ്മോർട്ടം റിപ്പോർട്ട് വരുമ്പോൾ കൃത്യമായി അറിയാം…

സാർ പ്ലീസ്…

പ്ലീസ്..

ആര്യൻ ചെവി പൊത്തി കൊണ്ടു നിലത്തേക്ക് ഇരുന്നു…

ആര്യന് ആരെയെങ്കിലും സംശയം ഉണ്ടോ ഈ കൊലപാതകത്തിൽ….

ഇല്ലയെന്ന അർത്ഥത്തിൽ ആര്യൻ തലയാട്ടി കുമ്പിട്ടിരുന്നു…

അതെന്താ….

അറിയില്ല…

ന്തോ അങ്ങനെ അവളോട് ആർക്കും ശത്രുത ഉള്ളതായി എനിക്ക് തോന്നിയിട്ടില്ല…

ഇങ്ങനെ ഒരു ക്രൂരത അവളോട് ചെയ്യാൻ ആർക്കാണ് മനസ് വന്നത് ന്റെ ദേവി…..

ഇടറിയ ശബ്ദത്തിൽ അവൻ ചോദിച്ചു…

ന്തെങ്കിലും സൂചന തരാൻ കഴിയുമോ ഇന്നലത്തെ ആ ദിവസം..

ആ കുട്ടിയുടെ പെരുമാറ്റത്തിൽ….

എന്നോട് ന്തോ പറയാൻ ഉണ്ടായിരുന്നു അവൾക്കു പക്ഷെ..

അവൾക്കു അതിന് കഴിഞ്ഞില്ല….

വിതുമ്പി കൊണ്ടു ആര്യൻ പറഞ്ഞു…

ഉണ്ടായ സംഭവം ആര്യൻ വിതുമ്പി കൊണ്ടു വിവരിച്ചു….

മ്മ്…

അനന്തൻ മൂളി…

പ്രതിയെ കുറിച്ച് ഞങ്ങൾക്ക് വ്യക്തമായ ചിത്രം കിട്ടിയിട്ടുണ്ട്…..

അനന്തൻ പറയുന്നത് കേട്ട് ആര്യൻ ഞെട്ടി…

മുഖമുയർത്തി ആളെ നോക്കി…

ആരാണ് സാർ…

ആരാണയാൾ….

ഉദ്യോഗത്തോടെ ആര്യൻ ചോദിച്ചു…

ആ കണ്ണിലെ പക  കണ്ട് അനന്തൻ ഒന്ന് അമ്പരന്നു….

പറയാം…

അതിന് മുൻപ് ഒരു കാര്യം…

തന്റെ കൂട്ടുകാരെ തനിക്കു വിശ്വാസമാണോ…

അനന്തന്റെ ചോദ്യം ആര്യനെ അമ്പരപ്പിച്ചു…

അതേ…

ന്താ സാറേ…

അങ്ങനെ ചോദിച്ചത്…

കുറച്ചു പരിഭ്രമം ഉണ്ടായിരുന്നു ആര്യന്റെ ശബ്ദത്തിൽ….

താൻ വന്നേ….

അനന്തൻ ആര്യന്റെ തോളിൽ പിടിച്ചു എഴുന്നേൽപ്പിച്ചു…

തോളിൽ ചേർത്ത് പിടിച്ചു  മുന്നോട്ടു നടന്നു…

നൂറായിരം ചോദ്യങ്ങൾ ആര്യന്റെ ഉള്ളിൽ ഒരേ സമയം വന്നു…

ആരാ.. ആരാ…

അവൻ സ്വയം ചോദിച്ചു…

ചിന്തകൾ കാട് കയറി ആര്യന്റെ…

കൂടെ നിന്ന ആൾക്കൂട്ടത്തിനു ഇടയിലേക്ക് ഇരുവരും ചെന്നു നിന്നു…

പറ…

എന്തിനാ നീ നിഹാരയെ കൊന്നത്…

മുഖവുര ഇല്ലാതെ അയ്യാളുടെ കയ്യിൽ പിടിച്ചു അനന്തൻ ചോദിച്ചു…

ആളെ കണ്ടു  ആര്യൻ നടുങ്ങി..

അവന്റെ തല പൊട്ടി ചിതറുന്നത് പോലെ തോന്നി അവനു….

കൂടി നിന്നവർ എല്ലാം ഞെട്ടി തരിച്ചു പോയി…..

************************************

ആരാണ്…..

ആ ദ്രോഹി….

കാത്തിരിക്കുന്നു ഞാനും…

അടുത്തത് പെട്ടെന്ന്…

 

തുടരും

Unni K Parthan

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply