കൂടെയുണ്ടെങ്കിൽ – പാർട്ട്‌ 9

836 Views

കൂടെയുണ്ടെങ്കിൽ Unni K Parthan Novel

നിങ്ങൾ അവിടെ അവരെ അടിച്ചു നിരത്തുമ്പോൾ രമേഷ് ഇവിടെ  സ്വപ്നയെ നശിപ്പിച്ചു…

ദിലീപ് വഴി കാണിച്ചു കൊടുത്തത് രമേഷിന്റെ അടുത്തേക്ക് ആയിരുന്നു…

നിന്നെ അവിടെ ഇട്ടു കൊല്ലാനുള്ള പ്ലാനും സ്വപ്നയോട് പറഞ്ഞു അവസാനം രേമേഷ്…

കാരണം എല്ലാം കഴിഞ്ഞപ്പോൾ സ്വപ്ന അവനോടു പറഞ്ഞിരുന്നു ഈ കാര്യം നിന്നോട് പറയുമെന്ന്…

അതിനുള്ള മറുപടി ആയിരുന്നു രമേഷിന്റെ ആ വാക്കുകൾ..

ഇതൊന്നുമല്ല ആര്യാ…

പണ്ടേ നിനക്ക് അവർ വാളോങ്ങി വെച്ചിരുന്നു…

പക്ഷെ…

അതെല്ലാം എങ്ങനെയോ തട്ടി തെറിച്ചു പോയി…

അനന്തൻ ഇതെല്ലാം പറയുമ്പോൾ തലയിൽ കൈവെച്ചു ഇരുന്നു പോയി ആര്യൻ…

************************************

ആര്യേട്ടാ…..

ഇതെന്തൊരു ഇരിപ്പാണ്…

ഇന്ന് കമ്പനിയിൽ പോവണ്ടേ….

കവിളിൽ പതിയെ വന്നു തട്ടി കൊണ്ടു കാർത്തികയുടെ ചോദ്യം ആര്യനെ ഓർമയിൽ നിന്നും ഉയർത്തി…

കമ്പനിയിൽ പോണില്ലേ ന്ന്..

അവനോടു ചേർന്ന് ഇരുന്നു കൊണ്ടു കാർത്തിക ഒന്നുടെ ഉറക്കേ ചോദിച്ചു…

ഇല്ല….

അലസമായിരുന്നു ആര്യന്റെ മറുപടി…

കൂടുതൽ ഒന്നും ചോദിക്കാതെ കാർത്തിക അകത്തേക്കു പോയി..

നടക്കുമ്പോൾ അവളുടെ നെഞ്ച് വിങ്ങുന്നുണ്ടായിരുന്നു..

അടുക്കളയിൽ ചെന്നു ചായ ഗ്ലാസിലേക്കു പകർത്തി അവൾ ഉമ്മറത്തേക്ക് വന്നു…

ആര്യൻ ഇരുന്ന സെറ്റി ശൂന്യം…

അവൾ ചുറ്റിനും നോക്കി…

നിറഞ്ഞു വന്ന കണ്ണുകൾ പൊടിയാൻ സമ്മതിക്കാതെ അവൾ വീണ്ടും അകത്തേക്ക് നടന്നു…

വർഷം രണ്ടായി ആര്യേട്ടൻ താലി ചാർത്തിയിട്ട്….

എല്ലാം അറിഞ്ഞു കൊണ്ടു തന്നെ ആണ് അതിന് താൻ സമ്മതിച്ചതും..

എല്ലാം തനിക്ക് മാറ്റി എടുക്കാൻ കഴിയും എന്നൊരു വിശ്വാസവും ഉണ്ടായിരുന്നു..

ആര്യേട്ടന് ആണേൽ ആളുടെ വീട്ടിൽ അമ്മയുടെ കരച്ചിലിന് മുന്നിൽ സമ്മതിക്കുകയേ വഴിയുണ്ടായുള്ളു..

താലി ചാർത്തി കൂടെ ആ വീടിന്റെ പടി കയറുമ്പോൾ വലിയ വലിയ മോഹങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല..

കാരണം മോഹങ്ങൾ എന്നും വേദന മാത്രമേ നല്കിയുള്ളു എന്നൊരു തിരിച്ചറിവ് കൊണ്ടാവണം..

ഒന്നിനോടും വല്യ ഭ്രമം ഉണ്ടായിരുന്നില്ല..

പക്ഷെ ആര്യേട്ടന്റെ താലി കഴുത്തിൽ വീണ ആ നിമിഷം…

കണ്ണ് നിറഞ്ഞു പോയിരുന്നു..

ഒരു രണ്ടാം കെട്ടുകാരി ആയത് കൊണ്ടോ….

അതോ ഒരിക്കലും ഇനിയൊരു ജീവിതം ഇല്ലെന്നു സ്വയം തോന്നിയത് കൊണ്ടോ ആവണം….

നെഞ്ചോട് ചേർത്ത് പിടിച്ചു നടക്കാൻ കൊതി ആയിരുന്നു..

പക്ഷെ…

ഈ ഇരിക്കുന്ന നിമിഷം വരേ…

കൈവിരൽ കൊണ്ടൊന്നു സ്പർശിച്ചിട്ട് പോലുമില്ല…

ആർക്കോ വേണ്ടി ജീവിച്ചു തീർക്കുന്നത് പോലെ ആണ് ആര്യേട്ടൻ..

ജീവിതത്തിൽ ചിലപ്പോൾ തോന്നി പോകും ന്തിനായിരുന്നു ഞാൻ കൂടെ കൂടിയത് എന്ന്..

പക്ഷെ….

ഒരു ദിവസം എന്നെ തിരിച്ചറിയുമായിരിക്കും എന്നുള്ള പ്രാർത്ഥന മാത്രം…

പാലിന്റെ പൈസ കൊടുത്തോ..

ഉമ്മറത്തു നിന്നും ആര്യന്റെ ശബ്ദം..

കാർത്തിക പെട്ടന്ന് ഓർമയിൽ നിന്നും ഞെട്ടി മാറി..

കണ്ണുകൾ സാരി തലപ്പ് കൊണ്ടു തുടച്ചു കൊണ്ടു അവൾ ഉമ്മറത്തേക്ക് ചെന്നു…

പാലിന്റെ പൈസ കൊടുത്തേരുന്നോ…

ഇല്ല..

കാർത്തിക മറുപടി പറഞ്ഞു..

ന്തേ..

പൈസ ടിവി സ്റ്റാൻഡിൽ വെച്ചിരുന്നു ല്ലോ…

ആ പയ്യൻ വന്നില്ല അതുകൊണ്ടാ..

ചായ എടുക്കട്ടെ..

മ്മ്…

ആര്യൻ മൂളി….

കാർത്തിക വേഗം തിരിഞ്ഞു അടുക്കളയിലേക്ക് നടന്നു…

നേരത്തെ എടുത്തു വെച്ച ചായ തണുത്തിരുന്നു..

ഫ്ലാസ്കിൽ നിന്നും ചായ എടുത്തു ഗ്ലാസിൽ പകർത്തി അവൾ ഉമ്മറത്തേക്ക് നടന്നു..

പേപ്പർ വായിച്ചു കൊണ്ടിരുന്ന ആര്യന്റെ നേർക്കു അവൾ കപ്പ് നീട്ടി…

ആര്യൻ കപ്പ് വാങ്ങി…

വാതിലിന്റെ കട്ടിള പടിയിൽ ചാരി കാർത്തിക നിന്നു…

സാരി തലപ്പ് വെറുതെ കൈ കൊണ്ട് തെറുത്തു നിന്നു..

മൗനം… കുറച്ചു നേരത്തേക്ക്..

ഈ മൗനം ആണ് സഹിക്കാൻ കഴിയാത്തത്..

അവൾ ഉള്ളിൽ പറഞ്ഞു..

അമ്മ വിളിച്ചിരുന്നു…

ഒടുവിൽ കാർത്തിക പറഞ്ഞു..

മ്മ്..

ആര്യൻ പേപ്പർ വായിക്കുന്നതോടൊപ്പം ചായ കപ്പ് ചുണ്ടിൽ ചേർത്ത് കൊണ്ടു മൂളി..

ഏട്ടനെ വിളിച്ചിട്ട് ഫോൺ എടുത്തില്ല ന്ന് പറഞ്ഞു…

മ്മ്..

വീണ്ടും മൂളൽ….

നാട്ടിൽ ചെല്ലുന്നുണ്ടോ എന്ന് ചോദിച്ചു..

പതിയെ ചായ കപ്പ് താഴെ വെച്ചു ആര്യൻ..

ഒന്നും മിണ്ടാതെ വായന തുടർന്നു..

എന്നാ കൊടി കയറുന്നത് ഉത്സവം…

ആര്യൻ ചോദിച്ചു….

കാർത്തിക ഒന്ന് ഞെട്ടി…

ആര്യൻ മുഖം തിരിച്ചു കാർത്തികയെ നോക്കി…

അടുത്ത തിങ്കളാഴ്ച…

കാർത്തിക പറഞ്ഞു…

മ്മ്..

ഇയ്യാള് പോണുണ്ടോ നാട്ടിൽ..

ഉള്ളൊന്നു പിടഞ്ഞു കാർത്തികയുടെ..

ആ ചോദ്യം…

പേരെടുത്തു ഇതു വരേ ഒന്നു വിളിച്ചിട്ടില്ല…

ഉള്ളിലേക്ക് പൊള്ളി ഇറങ്ങി പോകും ആ വിളി എന്നും…

ന്തേ…

മിണ്ടാതെ നിക്കുന്നത്..

പോണുണ്ടോ..

ങ്കിൽ ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക്‌ ചെയ്യാൻ ആണ്..

ഏട്ടൻ വരുന്നില്ലേ…

ഇല്ല എന്ന അർത്ഥത്തിൽ ആര്യൻ തലയാട്ടി…

എത്ര വർഷമായി നാട്ടിൽ ചെന്നിട്ട്…

ഇത്തവണ എങ്കിലും ചെല്ലണമെന്ന് അമ്മ പറഞ്ഞിട്ടുണ്ട്…

ചേച്ചിയും വിളിച്ചു പറഞ്ഞു…

അവരൊക്കെ ഇവിടെ വന്നു പോയിട്ട് അധികം ആയില്ല ലോ..

പിന്നെ ഈ ബാംഗ്ലൂർ ഒരുപാട് ദൂരെ ഒന്നുമല്ല ലോ..

അലസമായിരുന്നു ആര്യന്റെ മറുപടി..

പിന്നെ കൂടുതൽ ഒന്നും പറയാതെ കാർത്തിക അകത്തേക്ക് നടന്നു..

ആര്യൻ വായനയിലേക്ക് വീണ്ടും കടന്നു….

************************************

ന്തെടാ…

ആര്യന്റെ കാൾ അറ്റൻഡ് ചെയ്തു കൊണ്ടു ശ്യാം ചോദിച്ചു..

എവിടാ നീ…

ആര്യൻ ചോദിച്ചു..

ഓഫിസിൽ..

ന്തേ..

ഒന്നുല്ല..

ആര്യൻ പറഞ്ഞു..

നീ എവിടാ..

വീട്ടിൽ ണ്ട്..

ന്തേ ഇന്ന് കമ്പനിയിൽ വന്നില്ലേ..

ഇല്ല…

ന്തേ…

ഒന്നുല്ല രാവിലെ ഒരു സുഖമുണ്ടായില്ല..

ന്തെടാ….

ഹേയ് ഒന്നുല്ല..

നിയമത്തിൽ വിശ്വാസം നഷ്ടപ്പെടുന്നു…

ആര്യന്റെ ശബ്ദം വല്ലാതെ കനത്തിരുന്നു..

മ്മ്…

ശ്യാം മൂളി…

ജീവപര്യന്തം കിട്ടിയിട്ടും അവർ ഒരാഴ്ച തികച്ചു ജയിലിൽ കിടന്നിട്ടില്ല..

അപ്പോളേക്കും ഹൈക്കോടതിയിൽ അപ്പീലിന് പോയി…

ഇപ്പൊ ദേ വീണ്ടും ജാമ്യത്തിൽ…

ഇവരെ ശിക്ഷിക്കാൻ നമ്മുടെ നിയമം ഇനിയും ഒരുപാട് വർഷങ്ങൾ എടുക്കും…..

മ്മ്…

ശ്യാം മൂളി…

നാട്ടിൽ പോണുണ്ടോ നീ…

ശ്യാം ചോദിച്ചു…

ഹേയ്..

ഇല്ല ഡാ…

വയ്യ..

ആ നാട്ടിൽ കാല് കുത്തിയാൽ അവളുടെ ഗന്ധം ആണ്….

അവിടത്തെ കാറ്റിനു പോലും…

വർഷം എത്ര ആയിടാ…

എന്നിട്ടും നീ ഇപ്പോളും…

പാതിയിൽ നിർത്തി ശ്യാം…

ഇല്ലെടാ….

വർഷങ്ങൾ പോയത് അറിയുന്നില്ല ഞാൻ..

എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ മനസ്സിൽ കിടക്കുന്നുണ്ട്..

ഒന്നും അങ്ങനെ മറക്കാൻ കഴിയില്ല…

ഡാ….

കാർത്തിക..

ആ കുട്ടിയെ ഓർക്കണ്ടേ നീ..

ശരി ഡാ ഞാൻ പിന്നേ വിളിക്കാം..

ആര്യൻ പറഞ്ഞു…

മ്മ്..

ഈ ഒഴിഞ്ഞു മാറ്റം എത്ര നാൾ ആര്യാ…

പറഞ്ഞു തീരും മുൻപേ ആര്യൻ ഫോൺ കട്ട്‌ ചെയ്തു…

************************************

രാത്രി…

ഗേറ്റ് കടന്ന് രണ്ട് കാറുകൾ ആര്യന്റെ വില്ലയുടെ പോർച്ചിൽ വന്നു നിന്നു…

വാഹനങ്ങളുടെ ശബ്ദം കേട്ട് കാർത്തിക പുറത്തേക്ക് വന്നു..

കാറിൽ നിന്നും ഇറങ്ങുന്നവരെ കണ്ട് കാർത്തിക ചിരിച്ചു…

ശ്യാമും അനാമികയും…. മോളും

സാബുവും നിമ്മിയും.. മോളും

ആഹാ ഇതെന്താ ഒരു മുന്നറിയിപ്പും ഇല്ലാതെ…

കാർത്തിക ഓടി ചെന്നു അനാമികയെയും നിമ്മിയെയും ചേർത്ത് പിടിച്ചു..

ഒന്നുല്ല ന്നേ..

പെട്ടന്ന് ഒരു തോന്നൽ അപ്പൊ ഇങ്ങ് പോന്നു..

പിന്നേ ജാലഹള്ളിയിൽ നിന്നും ഇന്ദിരാ നഗർ വരേ വല്യ ദൂരം ഇല്ല ലോ..

ചിരിച്ചു കൊണ്ടു നിമ്മി പറഞ്ഞു..

വാടാ മക്കളെ…

രണ്ടാളുടെയും കുട്ടികളെ ചേർത്ത് പിടിച്ചു കൊണ്ട് കാർത്തിക മുന്നോട്ടു നടന്നു..

എവടെ ആര്യൻ…

മുന്നോട്ട് നടക്കും വഴി സാബു ചോദിച്ചു..

കുളിക്കാൻ കേറിയേക്കുവാ..

എല്ലാരും അകത്തേക്ക് കയറാൻ തുടങ്ങിയതും ആര്യൻ കുളി കഴിഞ്ഞു ഡ്രസ്സ്‌ മാറി ഹാളിലേക്ക് വന്നു…

എല്ലാരേം കണ്ട് ആര്യൻ ഒന്നു അന്താളിച്ചു…

ന്തെടാ എല്ലാം കൂടെ….

ആര്യൻ ചോദിച്ചു..

ഹേയ് ഒന്നുല്ല ഡാ..

കൊറേ ആയില്ലേ നമ്മൾ ഒരുമിച്ചു ഒന്ന് കണ്ടിട്ട്…

അതോണ്ട് പെട്ടന്ന് ചാർട്ട് ചെയ്ത ഒരു യാത്ര…

ഇവൻ ശിവാജി നഗർ ഉണ്ടായിരുന്നു…

ശ്യാമിനെ നോക്കി സാബു പറഞ്ഞു….

സംഗീതിൽ ഫിലിം കാണാൻ..

അപ്പൊ ഞാൻ വിളിച്ചു…

സിനിമ പ്രോഗ്രാം ക്യാൻസൽ ചെയ്തു അവനും കൂടി…

നിമ്മി…

സാബു നീട്ടി വിളിച്ചു…

നിമ്മി തിരിഞ്ഞു നോക്കി…

കാറിൽ ചിക്കൻ വാങ്ങിത് ഇരിക്കുന്നുണ്ട്..

അത് എടുത്തു റെഡി ആക്കിക്കോ..

ഓ…

ഞാനതങ്ങു മറന്നു…

നിമ്മി അതും പറഞ്ഞു പുറത്തേക്ക് ഇറങ്ങി ഡിക്കി തുറന്നു ചിക്കന്റെ കവർ എടുത്തു തിരികേ അകത്തേക്ക് വന്നു..

വേഗമായിക്കോട്ടെ ട്ടാ…

ശ്യം വിളിച്ചു പറഞ്ഞു…

ഇല്ലാട്ടാ..

ഇച്ചിരി ലേറ്റ് ആകും..

ഇത് തൊട്ട് കൂട്ടി കള്ള് കുടിക്കാം എന്ന് കരുതിയെങ്കിൽ ആ പൂതി അങ്ങ് മനസ്സിൽ വെച്ചേര് ട്ടാ

നിമ്മിയും അനാമികയും ഒരേ ശബ്ദത്തിൽ പറഞ്ഞു….

ഓ..

ആയിക്കോട്ടെ…

വാടാ…

മ്മക്ക് ഗാർഡനിൽ ഇരിക്കാം….

ശ്യാം സാബുവിന്റെ തോളിൽ തട്ടി കൊണ്ടു പറഞ്ഞു…

നീ പോയി തണുത്ത വെള്ളോം സോഡയും തൊട്ട് നക്കാൻ ന്തേലും എടുത്തോണ്ട് വാ…

ആര്യന്റെ തോളിൽ തട്ടി കൊണ്ടു ശ്യാം പറഞ്ഞു…

ശരിടാ…

നിങ്ങൾ അവിടെ സെറ്റ് ചെയ്യുമ്പോളേക്കും ഞാൻ വരാം…

ആര്യൻ അതും പറഞ്ഞു അകത്തേക്ക് നടന്നു…

ശ്യാമും സാബുവും ഗാർഡനിലേക്കു നടന്നു…

************************************

രണ്ട് റൗണ്ട് ആയി….

അനാമിക അടുത്തേക്ക് വന്നു അവരോടു പറഞ്ഞു..

അത് കുഴപ്പം ഇല്ല…

ആര്യന്റെ ആയിരുന്നു മറുപടി..

കാർത്തികയും നിമ്മിയും പുൽത്തകിടിയിൽ ഇരുന്നു..

കുട്ടികൾ അവിടെ ഓടി കളിച്ചു കൊണ്ടിരുന്നു..

ആര്യാ….

ശ്യാം വിളിച്ചു…

ന്തേ ടാ…

മ്മക്ക് നാട്ടിൽ പോയാലോ….

ശ്യാം ചോദിച്ചു…

പോയാലോ…

സാബുവും അതേറ്റു പിടിച്ചു…

പോയാലോ…

ആര്യനും പറഞ്ഞു അവർക്കൊപ്പം….

എല്ലാരും ഞെട്ടലോടെ ആര്യനെ നോക്കി…

ന്തെടാ…

രണ്ട് പെഗ്ഗിന്റെ പുറത്ത് പറയുന്നതല്ല ട്ടാ…

മ്മക്ക് പോണം…

വർഷങ്ങൾ കൊറേ ആയില്ലേ നമ്മൾ പോയിട്ട്..

എനിക്ക് വേണ്ടി നിങ്ങളും എല്ലാം വേണ്ടന്ന് വെച്ചതല്ലേ…

പക്ഷെ…

ഈ വർഷം നമ്മൾ ഉണ്ട് അവിടെ ഉത്സവം കൊടിയേറുമ്പോൾ…

ആര്യൻ ഒരു കവിൾ കൂടി ഇറക്കി കൊണ്ടു അവരെ നോക്കി പറഞ്ഞു..

ശ്യാമും സാബുവും അവനെ ചേർത്ത് പിടിച്ചു…

അവരുടെ ആഘോഷം കണ്ട് കാർത്തികയും, നിമ്മിയും,അനാമികയും പരസ്പരം നോക്കി… ചിരിച്ചു…

ടിക്കറ്റ് ബുക്ക്‌ ചെയ്യട്ടെ…

ശ്യാം ചോദിച്ചു….

പിന്നല്ലാതെ…

വിളിച്ചു പറയടാ…

ആര്യന്റെ ആയിരുന്നു മറുപടി..

അപ്പൊ ഇനി ഉത്സവത്തിന് നാട്ടിൽ…

ആര്യൻ ആകാശത്തേക്ക് നോക്കി ആരോടോ പറഞ്ഞു…

************************************

അപ്പൊ ഇനി ഉത്സവം ട്ടാ വീണ്ടും..

ചിലപ്പോൾ രണ്ടോ മൂന്നോ പാർട്ട്‌ ട്ടാ…

ഈ സ്റ്റോറിയും തീരുമാനം ആക്കിയാലോ….

 

തുടരും

Unni K Parthan

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply