Skip to content

നീ൪മാതള൦ – ഭാഗം 9

nirmathalam aksharathalukal novel

മെഡികെയർ ഹോസ്പിറ്റലില കാർഡിയോളജി വിഭാഗത്തിലെ 3 ഡോക്ടർമാരാണ് പോലീസ് കസ്റ്റടിയിലുള്ളത് ..

ജഗനാഥൻ പോലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ സ്റ്റേഷൻ പരിസരമാകെ ജനങ്ങളും മാധ്യമപ്പടയുമാണ് …

ജനങ്ങൾ രോക്ഷാകുലരാണ് …

സർജറിയിൽ പിഴവ് സംഭവിച്ചു , ഉപയോഗിച്ച എക്യൂപ്മെന്റ് എക്സ്പയറി ഡേറ്റ് കഴിഞ്ഞതാണ് എന്നതായിരുന്നു കേസ് ..

മാധ്യമങ്ങൾ അതിനെ പൊടിപ്പും തൊങ്ങലും വച്ച് ടെലികാസ്റ്റ് ചെയ്തു കൊണ്ടിരുന്നു ..

അകത്തേക്ക് കടക്കാനോ ആദർശിനെ ഒന്നു കാണാനോ ജഗനാഥന് കഴിഞ്ഞില്ല …

പ്രതികളിൽ ഒരാളുടെ അച്ഛനാണ് താനെന്നറിഞ്ഞാൽ ഈ ജനം തന്നെയും ആക്രമിച്ചെന്നിരിക്കും …

മാറി നിന്ന് പ്രഗത്ഭരായ പല അഡ്വക്കേറ്റ്സിനെയും അയാൾ വിളിച്ചു ..

ഈ അവസ്ഥയിൽ ജാമ്യം എടുക്കാൻ ബുദ്ധിമുട്ടാകും എന്നായിരുന്നു എല്ലാവരുടെയും ഉപദേശം ..

മാത്രമല്ല ആദർശ് ഇപ്പോൾ പോലീസ് സ്റ്റേഷനിൽ തുടരുന്നതാണ് നല്ലതെന്നു കൂടി അവർ പറഞ്ഞു ..

ഇല്ല എങ്കിൽ അവൻ പുറത്തു വരുമ്പോൾ അവനു നേരേ ആക്രമണം ഉണ്ടായേക്കാം …

വീടിനു പോലും ..

ജഗനാഥൻ തളർന്നു പോയിരുന്നു …

* * * * * * * * * * *     * * * * * * * * * * *

അഞ്ചാമത്തെ അവർ ക്ലാസ് കഴിഞ്ഞ് ഫാക്കുൽറ്റിയിൽ വന്നിരുന്നിട്ട്  രാജലക്ഷ്മി ഫോൺ എടുത്തു നോക്കി ..

നെറ്റ് ഓൺ ചെയ്തപ്പോൾ ന്യൂസ് അപ്ഡേറ്റുകളുടെ നോട്ടിഫിക്കേഷൻ തുരുതുരാ വന്നു ..

അവർ ഒന്നു രണ്ടെണ്ണം തുറന്നു നോക്കി ..

താഴേക്ക് സ്ക്രോൾ ചെയ്തതും അവരുടെ കൈ നിശ്ചലമായി ..

മൂന്നു ചെറുപ്പക്കാരുടെ ഫോട്ടോ ..

അതിൽ ഒന്ന് ആദർശിന്റെതും ..

അതിനു താഴെയുള്ള ന്യൂസിലൂടെ ഒന്നേ നോക്കിയുള്ളു ..

രാജലക്ഷ്മിയുടെ കണ്ണുകൾ മറയുന്ന പോലെ തോന്നി …

അവർ പിന്നോക്കം മലച്ചു ..

* * * * * * * * *    * * * * * * * * ** * * * *

കോളേജ് വിട്ട് വീട്ടിലേക്ക് എത്താറായപ്പോൾ മണിക്കുട്ടന്റെ ഓട്ടോ ഗായത്രിക്കരികിൽ വന്നു നിന്നു ..

“ഗായത്രീ .. വാ കയറ്  ” അവൻ വിളിച്ചു ..

” വേണ്ട … ഞാൻ നടന്നോളം .. കുറച്ചല്ലേയുള്ളു … ” അവൾ പറഞ്ഞു..

പണ്ടു മുതലേ അവനു തന്നോട് ഇഷ്ടമുണ്ടെന്ന് അവൾക്കറിയാം …

വീടുമായി എപ്പോഴും സഹകരിക്കും .. സഹായങ്ങളൊക്കെയും ചെയ്യും …

അവൾ പ്ലസ്ടൂവിന് പഠിക്കുമ്പോൾ ഒരിക്കൽ മണിക്കുട്ടൻ അവന്റെ ഇഷ്ടം അവളോട് പറഞ്ഞിട്ടുണ്ട് ..

പക്ഷെ അവളത് കാര്യമാക്കിയില്ല …

പിന്നീട് അവൻ അതും പറഞ്ഞു വന്നിട്ടുമില്ല …

എങ്കിലും ഇഷ്ടം ഇപ്പോഴുമുണ്ടെന്ന് അവൾക്കറിയാം ..

പക്ഷെ തനിക്ക് അത്തരം ഒരിഷ്ടം മണിക്കുട്ടനോട് തോന്നിയിട്ടില്ല .. ഒരിക്കൽ പോലും …

അവൻ ഓട്ടോ സൈഡിൽ നിർത്തി പുറത്തിറങ്ങി ..

”ശരി … ഞാൻ അവിടം വരെ കൂടെ നടക്കാം … എനിക്ക് അൽപ്പം സംസാരിക്കാനുണ്ട്… “

അവൾക്കതിഷ്ടപ്പെട്ടില്ലെങ്കിലും മറുത്തു പറഞ്ഞില്ല …

ഏതു രാത്രിയിലും എന്ത് സഹായത്തിനും ഓടി വരുന്നതാണ് …

“ഗായത്രി എന്തിനാ അന്നങ്ങനെ ചെയ്തത് …”

അവൾ മിണ്ടിയില്ല …

” കാരണമില്ലാതെ ആരും മരിക്കാൻ നോക്കില്ലല്ലോ …. ഭാനുവമ്മയെയും ഗോപിക ചേച്ചിയെയും മറന്നിട്ട് അങ്ങനെ ചെയ്യണമെങ്കിൽ കാര്യമായിട്ടെന്തോ ഉണ്ടാകില്ലെ  ..”

“അങ്ങനെ എല്ലാ കാര്യവും എല്ലാവരോടും പറയാൻ കഴിയുമോ …? “

അവൻ വിളറി പോയി ..

” അത്രക്ക് അന്യനാണോ ഞാൻ .. “

” അത്രക്കും അടുപ്പമുണ്ടോ നമ്മൾ തമ്മിലുള്ള ബന്ധത്തിൽ ..” അവൾ തിരിച്ചു ചോദിച്ചു …

അവന് ഉത്തരമുണ്ടായില്ല ..

”ഇഷ്ടമില്ലെങ്കിൽ പറയണ്ട … പക്ഷെ ഇനി ഇങ്ങനെയൊന്നും ചിന്തിക്കരുത് ഗായത്രി … നിന്നെ സ്നേഹിക്കുന്നവരെ വേദനിപ്പിക്കരുത് …”

അവൾ ഒന്നും മിണ്ടിയില്ല …

” ആ പിന്നെ അന്ന് ഞാൻ വന്നപ്പോൾ ഡോ .ആദർശ് എന്നൊരാളെ പരിചയപ്പെടുത്തിയില്ലേ .. അയാളാണെന്ന് തോന്നുന്നു , വാർത്തയിലൊക്കെയുണ്ട് … “

” എന്തു വാർത്ത … ” അവൾ നെറ്റി ചുളിച്ചു …

“സർജറിയിലെന്തോ പിഴവു വരുത്തി എന്നു പറഞ്ഞാ …” അവൻ ഫോണെടുത്ത് ന്യൂസ് തിരഞ്ഞെടുത്ത് അവളെ കാണിച്ചു ..

ഫോട്ടോ കണ്ടതും ഗായത്രി മിഴിച്ചു നിന്നു പോയി …

” ഇതയാളല്ലെ … ” അവൻ ചോദിച്ചു ..

അവൾക്ക് ശബ്ദിക്കാൻ കഴിഞ്ഞില്ല ….

അവൾ അതിലേക്ക് നോക്കി അന്ധാളിച്ചു നിന്നു …

അവളുടെ മുഖത്തെ സംഭ്രമം കണ്ട് മണിക്കുട്ടൻ അവളെ തട്ടി വിളിച്ചു ..

”ഗായത്രി .. എന്തു പറ്റി … “

അവൾ ഞെട്ടലോടെ അവനെ നോക്കി ..

പിന്നെ വിക്കി വിക്കി പറഞ്ഞു ..

“ഏയ് .. ഒന്നുമില്ല … “

” നിനക്കെങ്ങനെയാ ഇയാളെ പരിചയം …? “

പരിഭ്രമത്തോടെ അവനെ നോക്കി ..

“അത് ..അത്  ഗോപിക ചേച്ചിയെ മെഡികെയറിലും കാണിക്കാറുണ്ട്.. അങ്ങനെ പരിചയപ്പെട്ടതാ ..”

അവൻ അവളെ തന്നെ നോക്കി നിന്നു …

”ഞാൻ പോട്ടെ … ” പറഞ്ഞിട്ട് അവൾ തിരിഞ്ഞ് വീട്ടിലേക്കുള്ള ഒതുക്കുകൾ കയറി …

വീട്ടിൽ വന്നു കയറി ,അവൾ നേരേ കിച്ചണിലേക്ക് പോയി ..

ഒരു മഗ്ഗ് വെള്ളമെടുത്ത് മുഖം കഴുകി…

രാവിലെ താൻ ആദർശിനെ വിളിച്ചതാണ് ..

ഡിവോസിന് അഡ്വക്കെറ്റിനെ കണ്ടു എന്ന് പറഞ്ഞിരുന്നതുമാണ് …

സംസാരത്തിൽ ഒരു വല്ലായ്മ തോന്നിയിരുന്നു …

അനാമികയെ ഉപേക്ഷിക്കാൻ ആദർശിന് മനസില്ലെന്നുണ്ടാകുമോ …

കോളേജിൽ വച്ച് രമ്യ പറഞ്ഞത് അവൾ ഓർത്തു ..

മ്യൂച്വൽ പെറ്റീഷൻ ആയാലും വാദം നടക്കുമ്പോൾ ഒരാൾ അനുകൂലിച്ചില്ലെങ്കിൽ ഡിവോർസ് നടക്കില്ല എന്ന് …

എങ്ങാനും അനാമികയുടെ മനസ് മാറിയാൽ …

പെട്ടെന്ന് അവളുടെ മനസിലേക്ക് ഒരു ചിന്ത വന്നു ..

ചിലപ്പോൾ ഈ ഒരു സംഭവത്തോടു കൂടി അനാമിക ആദർശിനെ പൂർണമായും ഒഴിവാക്കിയേക്കാം ..

ഒരു പ്രയാസവുമില്ലാതെ ബന്ധം വേർപെടുത്താൻ തയ്യാറായവൾ പിന്നെ ഇത്തരമൊരു സംഭവം കിട്ടിയാൽ …

അവളുടെ മനസിലേക്ക് ഒരു നനുത്ത കാറ്റു വീശി …

ഈ സമയത്ത് താൻ ആദർശിനൊപ്പം നിൽക്കണം … ആശ്വസിപ്പിക്കണം …

പോലീസ് കസ്റ്റടിയിലാണ് .. കാണാൻ പറ്റിയാൽ ആ നിമിഷം പോയി കാണണം ..

ചിലപ്പോഴൊക്കെ ദുരിതങ്ങൾ നല്ലതിന്റെ തുടക്കമായും ഭവിക്കാറുണ്ട് ..

സംഭവിക്കുന്നതെല്ലാം നല്ലതിന് .. ഇനി സംഭവിക്കാനിരിക്കുന്നതും ..

അവൾ ചുണ്ടു ചേർത്ത് ചെറുതായി ചിരിച്ചു …

പിന്നെ വാർത്ത നോക്കാനായി അകത്തേക്ക് നടന്നു ..

* * * * * * * * * * *    * * * * * * * * * * * *

രാജലക്ഷ്മിയെ സഹപ്രവർത്തകരാണ് വീട്ടിൽ എത്തിച്ചത് …

രാജലക്ഷ്മിയെയും കൂട്ടി കാർ വന്നു നിൽക്കുമ്പോൾ ജഗനാഥൻ മുറ്റത്തുണ്ടായിരുന്നു …

ജഗനാഥനെ കണ്ടതും രാജലക്ഷ്മി കാറിൽ നിന്നിറങ്ങി ഓടി അയാളുടെ അടുത്ത് വന്നു …

“ജഗാ …. .. നമ്മുടെ മോൻ … “

അയാൾ രാജിയെ ചേർത്തു പിടിച്ചു .. എന്തു പറയണമെന്ന് അയാൾക്കും അറിയില്ലായിരുന്നു ..

” നിനക്കെങ്ങനെയുണ്ട് രാജി … തളർച്ച മാറിയോ .. ” അയാൾ ബന്ധപ്പെട്ട് ചോദിച്ചു ..

“എനിക്കൊന്നുമില്ല ജഗാ .. എനിക്ക് നമ്മുടെ മോനെയൊന്നു കാണണം … “

” കഴിയില്ല രാജി … ഇന്നിനി നമുക്ക് ഒന്നും ചെയ്യാനില്ല … ” അയാൾ വേദനയോടെ പറഞ്ഞു …

“അനുവിനെ വിളിക്ക് ജഗാ …”

” വിളിച്ചിരുന്നു …. വിവരം പറയാൻ … അതിൽ പിന്നെ ഞാൻ വിളിച്ചിട്ട് അവൾ ഫോൺ എടുത്തില്ല … “

രാജലക്ഷ്മി ജഗന്റെ മുഖത്തേക്ക് നോക്കി …

അയാൾ അവരെ പിടിച്ചു കൊണ്ട് വീടിനുള്ളിലേക്ക് പോയി …

സമയം ഇഴഞ്ഞു നീങ്ങികൊണ്ടിരുന്നു …

പലരുടെയും കാളുകൾക്ക് മറുപടി പറഞ്ഞ് ജഗനാഥൻ മടുത്തിരുന്നു ..

ഇന്നലെ വരെ എത്ര സന്തോഷമായിരുന്നു ഇവിടെ …

രാജലക്ഷ്മി കരഞ്ഞു തളർന്നിരുന്നു …

അവർ എഴുന്നേറ്റ് ജഗനാഥന്റെ അടുത്ത് വന്നു …

” ജഗാ … അനു വന്നില്ല .. വിളിച്ചിട്ട് അവൾ എടുത്തില്ല … “

ജഗനാഥൻ നെടുവീർപ്പയച്ചു …

” നമുക്ക് തെറ്റു പറ്റിയോ എന്നൊരു സംശയം … ” ജഗനാഥൻ മെല്ലെ പറഞ്ഞു …

രാജലക്ഷ്മി അയാളുടെ കണ്ണിലേക്ക് നോക്കി …

* * * * * * * * * * * *    * * * * * * * * *

എട്ടര മണി…

ഗേറ്റിൽ ഒരു വാഹനത്തിന്റെ ശബ്ദം കേട്ടു …

ജഗനാഥൻ വേഗം വാതിൽ തുറന്നു ..

പോലീസ് ജീപ്പാണ് …

രാജലക്ഷ്മിയും അങ്ങോട്ടു വന്നു …

ജീപ്പിൽ നിന്ന് ആദർശ് പുറത്തേക്കിറങ്ങി …

“മോനേ … “

രാജലക്ഷ്മിയുടെ ഓടി പുറത്തേക്കിറങ്ങി വന്നു …

കോൺസ്റ്റബിൾസിനെ കൈകാട്ടിയ ശേഷം അവൻ അകത്തേക്ക് വന്നു …

”മോനേ … എന്താടാ ഉണ്ടായത് … നിനക്കിതെന്താ പറ്റിയത് …. ചികിത്സയിൽ ഒരു പിഴവും വരുത്താത്തവനായിരുന്നില്ലേ നീ?  ഇന്നു ജാമ്യം കിട്ടില്ല എന്ന് അഡ്വക്കേറ്റ് പറത്തിരുന്നു”

” അച്ഛൻ ന്യൂസ് വച്ചില്ലേ .. “

” ഇല്ല … അതു കണ്ടിരിക്കാനുള്ള മനക്കരുത്ത് ഞങ്ങൾക്കില്ല … “

” ഞാൻ തെറ്റു ചെയ്തെന്നാണോ അച്ഛനും അമ്മയും വിശ്വസിക്കുന്നത് …” അവൻ ചോദിച്ചു ..

രാജലക്ഷ്മി അവനെ പിടിച്ച് സോഫയിലിരുത്തി …

” അമ്മേ ആദ്യം വന്ന വാർത്തകളൊന്നും സത്യമായിരുന്നില്ലമ്മേ … ഞങ്ങളല്ല കുറ്റക്കാർ … ഹോസ്പിറ്റൽ എക്യൂപ്മെന്റിന്റെ സർവീസിൽ ഉണ്ടായ വീഴ്ചയാണ് … ഹോസ്പിറ്റൽ മാനേജ്മെന്റിന്റെയും അഡ്മിനിസ്ട്രേഷൻ വിങ്ങിന്റെയും പിഴവാണത് … അവർ ഞങ്ങളെ ബലിയാടാക്കിയതാ … ഹോസ്പിറ്റലുകളിൽ എന്തു സംഭവിച്ചാലും അതു ഡോക്ടറിന്റെ പിഴവായെ സാധാരണ ജനങ്ങൾ കാണൂ … അത് മാനേജ്മെന്റിനും അറിയാം … ഞങ്ങൾക്കു നേരേ തിരിച്ചു വിട്ടതിനു പിന്നിലും അവർ തന്നെയായിരുന്നു … പക്ഷെ ഞങ്ങൾ കസ്റ്റടിയിലായ അതേ സമയം പ്രത്യേക കോർട്ടോർഡർ പ്രകാരം ഹോസ്പിറ്റലിൽ സെർച്ച് നടത്തി രഹസ്യമായി … അവർക്കെതിരെയുള്ള തെളിവുകൾ നശിപ്പിക്കാനുള്ള സമയം ലഭിച്ചില്ല .. ഞങ്ങളെ കുരുക്കാനുള്ള തെളിവു ക്രിയേറ്റ് ചെയ്യാനും കഴിഞ്ഞില്ല … യാഥാർത്ഥ പ്രതികളെ തന്നെ അറസ്റ്റ് ചെയ്തിട്ടുണ്ട് .. വാർത്ത വരുന്നുണ്ട് .. കേസിന് അപ്പിയർ ചെയ്യേണ്ടി വരും … എന്നാലും ഭയപ്പെടാനൊന്നുമില്ല … “

അവൻ പറഞ്ഞു …

രാജലക്ഷ്മി  മനസുരുകി പ്രാർത്ഥിച്ചു …

” അവളിതുവരെ വന്നിട്ടില്ല …  മോനേ …”

ആദർശ് ഒന്നും മിണ്ടാതെ മുകളിലേക്ക് പോയി ..

കുളിച്ച് താഴെ വരുമ്പോൾ രാജലക്ഷ്മി കഞ്ഞിയുണ്ടാക്കി വച്ചിരുന്നു ..

ഭക്ഷണം കഴിച്ച് അവർ ന്യൂസ് വച്ച് കണ്ടു കൊണ്ടിരുന്നു ..

ആദർശ് വാച്ചിലേക്ക് നോക്കി ..

ഒൻപത് നാൽപത്തഞ്ച് കഴിഞ്ഞിരിക്കുന്നു ..

ഗേറ്റിൽ ഒരു വെളിച്ചം വീണു ..

രാജലക്ഷ്മി ചെന്ന് ഡോർ തുറന്നു …

അനാമിക …

രാജലക്ഷ്മിയുടെ മുഖം കറുത്തു …

അനാമിക വേഗം അകത്തേക്ക് കയറി ..

“നിൽക്കടി….” രാജലക്ഷ്മി ഗർജിച്ചു ..

“ഇതെന്താ വഴിയമ്പലമോ …? “

അവൾ ഒന്നും മിണ്ടിയില്ല ..

ജഗനാഥന്റെ മുഖവും പ്രസന്നമല്ലെന്ന് അവൾ കണ്ടു ..

അവൾ മെല്ലെ സ്റ്റെയറിനു നേർക്ക് നടന്നു …

പടികൾ കയറിയതും രാജലക്ഷ്മി പിന്നിൽ നിന്നു പറഞ്ഞു

”എന്റെ മോൻ നിരപരാധിയാണെന്നറിഞ്ഞപ്പോൾ അവൾ വന്നിരിക്കുന്നു … ദൈവമേ ഈ മാരണത്തെയാണല്ലോ ഞാൻ എന്റെ മോന്റെ തലയിൽ കെട്ടി വച്ചത് .. “

അവൾ സ്റ്റെപിൽ നിന്ന് അവർക്ക് നേരേ തിരിഞ്ഞു നോക്കി പിന്നെ ധൃതിയിൽ സ്‌റ്റെപ് കയറി മുകളിലേക്ക് പോയി ..

* * * * * * * * * *    * * * * * * * * * * *

ചെയർ വലിച്ചിട്ട് അതിലേക്ക് ചാരി കണ്ണുകളടച്ച് അവൾ കിടന്നു ..

കാലിൽ ഒരു സ്പർശമറിഞ്ഞാണ് അവൾ കണ്ണു തുറന്നത് …

കാൽക്കൽ ആദർശ് …

അവൾ പിടഞ്ഞെഴുന്നേറ്റൂ …

”എന്തായിത് ….”

” അനൂ…. ” അവൻ വിളിച്ചു ..

ആ വിളിയുടെ ആഴവും പരപ്പും അവൾ ഹൃദയം കൊണ്ടറിഞ്ഞു …

”അമ്മയും അച്ഛനും ഒന്നും അറിയാതെ പറഞ്ഞതാ ..”

” എന്ത് …… അമ്മ പറഞ്ഞതിൽ സത്യമുണ്ട് … ” അവൾ പറഞ്ഞു ..

അവൻ വേദനയോടെ അവളെ നോക്കി ..

” ആരോട് .. എന്നോടാണോ നീ പറയുന്നത് … നീ വന്നിട്ട് എല്ലാം പറയാമെന്നാ ഞാൻ കരുതിയത് .. അതിനു മുൻപ് അമ്മയങ്ങനെ ബിഹേവ് ചെയ്യുമെന്ന് ഞാൻ കരുതിയില്ല … എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ , അവർക്കിപ്പോ നിന്നെ ഫെയ്സ് ചെയ്യാൻ തന്നെ … ഞാൻ പറഞ്ഞു നാളെ സംസാരിച്ചാൽ മതി എന്ന് ..അത് … അത് മറ്റൊന്നിനുമല്ല .. ഇപ്പോ എനിക്കു മാത്രം വേണം നിന്നെ … “

“എന്താ … എന്താ പറയണെ എനിക്ക് മനസിലാകുന്നില്ല .. “

” എന്നെ രക്ഷിച്ചത് നീയാണെന്ന് എനിക്കറിയാം .. “

“ആരു പറഞ്ഞു .. അല്ല …. സർക്കാരു തന്നെ നേരിട്ട് ഇടപെട്ടതുകൊണ്ടാ “

” പോലീസ് ജീപ്പിലാ എന്നെയിവിടെ എത്തിച്ചത് … കോൺസ്റ്റബിളും പറഞ്ഞു … സ്റ്റേഷനിൽ വച്ചു തന്നെ ഞാനറിഞ്ഞു … സംഭവം അറിഞ്ഞതു മുതൽ നീ മുട്ടാത്ത വാതിലുകളില്ല … . “

അവൾ മുഖം കുനിച്ചു ..

”എന്റെ കടമയേ ഞാൻ ചെയ്തുള്ളു … ഇപ്പോഴും ഈ താലി എന്റെ കഴുത്തിൽ ചേർന്ന് കിടക്കുന്നുണ്ടല്ലോ ..”

അവൻ പെട്ടെന്ന് അവളെ തന്നിലേക്ക് ചേർത്തു പിടിച്ചു ..

അവളുടെ ഉടൽ വിറച്ചു ..

പെട്ടെന്ന് എന്തോ ഓർത്തതു പോലെ അവൾ കുതറി മാറാൻ ശ്രമിച്ചു ..

പക്ഷെ അവന്റെ കൈകൾ അവളെ വാരി പുണർന്നു ..

അവന്റെ ചുണ്ടുകൾ അവളുടെ നേർത്ത അധരങ്ങളെ സ്വന്തമാക്കിയിരുന്നു …

അവളുടെ മനസിലും ആ നിമിഷം തന്റെ ഭർത്താവായ ആദർശ് മാത്രമേയുള്ളായിരുന്നു ..

ഒരിക്കൽ നിഷേധിച്ച ആ കിടക്കയിലേക്ക്  അവൻ അവളെ ആനയിച്ചു ..

ഒരു മുല്ലവള്ളി പോലെ അവൾ അവന്റെ നെഞ്ചിൽ പടർന്നു …

(തുടരും)

അമ്മൂട്ടി

അമൃത അജയൻ

NB : ഇത്തരമൊരു കേസിൽ ഇത്ര പെട്ടെന്ന് കസ്റ്റഡിയിൽ നിന്നറങ്ങാൻ കഴിയില്ല … മറ്റു പ്രതികൾ അറസ്റ്റിലായാലും   .. എന്റെ കഥയുടെ വിജയത്തിനു വേണ്ടി ചേർത്ത ചേരുവയാണ് .. സദയം ക്ഷമിക്കുക ..

 

അമൃത അജയൻ ന്റെ മറ്റു നോവലുകൾ

ശ്രാവണം

ചന്ദ്രനുദിക്കുന്ന ദിക്കിൽ

ഈ സായാഹ്നം നമുക്കായി മാത്രം

4.8/5 - (6 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!