“പദ്മ… …. മോളെ എഴുനേൽക്കു…. എത്ര നേരമായി ഈ കുട്ടിയെ വിളിക്കണ്….. “മുത്തശ്ശി അവളെ ഒന്നുകൂടി കുലുക്കി വിളിച്ചു…
“പ്ലീസ് മുത്തശ്ശി.. ഒരു ഇത്തിരി സമയം കൂടി…ഇന്നലെ late ആയല്ലേ കിടന്നത്….. . “മകരമാസം ആയത് കൊണ്ട് നല്ല തണുപ്പ് ആണ്. അവൾ ഒന്നുകൂടി ചുരുണ്ടു കിടന്നു..
“മോളെ… കാലത്തെ സർപ്പക്കാവിൽ വിളക്ക് കൊളുത്തണ്ടേ…. ഇന്ന് ആയില്യം ആണ്… ഈ കുട്ടി അത് മറന്നോ.. “
“ന്റെ നാഗത്താനെ … ഞാൻ അത് മറന്നു….പൊറുക്കണേ… അടിയനോട് “അവൾ ഞൊടിയിടയിൽ കിടക്ക വിട്ട് ചാടി എണിറ്റു…
അപ്പോളേക്കും അവളുടെ ഉറക്കം ഒക്കെ പോയിരിക്കുന്നു.
അഴിഞ്ഞു വീണ നീണ്ട മുടിയിലേക്ക് കാച്ചെണ്ണ എടുത്ത് അവൾ പുരട്ടി… അതാണ് അവൾ ആദ്യം ചെയ്തത്..
കയ്യുണ്യത്തിന്റെയും കറിവേപ്പിലയുടെയും ഒക്കെ ത്രസിപ്പിക്കുന്ന ഗന്ധം അവിടമാകെ നിറഞ്ഞു നിന്ന്…
“വേഗം ഉമ്മറത്തേക്ക് വരിക കുട്ടി…. “മുത്തശ്ശി വാതില്കടന്ന് നടന്നു കൊണ്ട് പറഞ്ഞു..
“ദേ ഒരു രണ്ട് മിനിറ്റ്… “
അവൾ എണ്ണ എടുത്തു യഥാസ്ഥാനത്തു വെച്ചു..
എണ്ണ നന്നായി അവൾ മുടിയിൽ പുരട്ടി കഴിഞ്ഞു ആണ് മുറിയ്ക്ക് പുറത്തേക്ക് വന്നത്
പടിഞ്ഞാറുവശത്തെ കുളത്തിന്റെ പടവുകൾ പിന്നിട്ടു അവൾ വേഗത്തിൽ ഇറങ്ങി..
തണുത്തുറഞ്ഞു കിടക്കുന്ന വെള്ളത്തിലേക്ക് അവൾ പദസര കൊഞ്ചലോടെ കാൽപാദങ്ങൾ മുക്കി…
“ഹാവു….. തണുത്തിട്ടു വയ്യ…. “പിറുപിറുത്തു കൊണ്ട് അവൾ വെള്ളത്തിൽ മുങ്ങി പൊങ്ങി….
അപ്പോളേക്കും മുത്തശ്ശി ചെമ്പരത്തി ഇല പൊട്ടിച്ചു കൊണ്ട് താളി ഉണ്ടാക്കി അവളുടെ അടുത്തേക്ക് നടന്നു വന്നു…
“ദേ.. ഈ എണ്ണ മെഴുക്കു എല്ലാം പോട്ടെ, താളി പതപ്പിച്ചു കഴുക… “
“ഇപ്പോൾ തന്നെ നേരം വൈകി…ഇന്ന് ഇനി ഇത് ഒന്നും വേണ്ട…. “
“അതിനു അധികം സമയം ഒന്നും വേണ്ടല്ലോ കുട്ട്യേ…. മനോഹരം ആയ മുടി മുഴുവൻ നി നശിപ്പിച്ചു… അതെങ്ങനെ ആണ് ഇപ്പോളത്തെ കുട്ടികൾക്ക് ഒന്നും ഇതിന്റെ വില അറിയില്ലലോ.. “
അവർ സ്നേഹപൂർവ്വം അവളുടെ കൈയിലേക്ക് അത് കൊടുത്തു…
അവൾ മുത്തശ്ശി കൊടുത്ത താളി ഉപയോഗിച്ച് മുടി നന്നായി പതപ്പിച്ചു കഴുകി.
കുളി കഴിഞ്ഞു മുറിയിലേക്ജ് കയറി വന്നപ്പോൾ അമ്മ മഞ്ഞ പട്ടുപാവാടയും മെറൂൺ കളർ ബ്ലൗസും എടുത്ത് വെച്ചിട്ടുണ്ട്..
അവൾ വേഗം തന്നെ അത് എടുത്ത് അണിഞ്ഞു..
മുടി ആണെങ്കിൽ കുളി പിന്നൽ pinniittu….
നീലക്കണ്ണാടിക്ക് മുന്നിൽ വന്നു നിന്ന് കണ്മഷി എടുത്ത് കണ്ണുകൾ എഴുതി…
കറുത്ത നിറം ഉള്ള വട്ടപ്പൊട്ടും തൊട്ട്..
അച്ഛന്റെ മുറിയിൽ അപ്പോളും വെളിച്ചം വീണിട്ടില്ല…
അച്ഛൻ നല്ല ഉറക്കത്തിൽ ആണ് എന്ന് അവൾക്ക് അറിയാം..
മുത്തശ്ശൻ കാലത്തെ തന്നെ കാവിലേക്ക് പുറപ്പെട്ടു കഴിഞ്ഞിരിക്കുന്നു.
അവൾ ഉമ്മറത്തു എത്തിയപ്പോൾ മുത്തശ്ശി അവൾക്ക് മുന്നേ ഇറങ്ങിയിരുന്നു..
അമ്മയോട് യാത്ര പറഞ്ഞു കൊണ്ട് പദ്മ പടിപ്പുര വാതിൽ കടന്ന് പോയി..
അപ്പോളും അവളുടെ മുടിയിൽ നിന്ന് വെള്ളം ഇറ്റിറ്റു വീഴുന്നുണ്ടായിരുന്നു..
ഒരഞ്ചു മിനിറ്റ് നടന്നാൽ കാവ് എത്തി…
അതിപുരാതന കാലം തൊട്ട് ഉള്ള കാവ് ആണ്.. വിളിച്ചാൽ വിളിപ്പുറത് എത്തുന്ന നാഗരാജാവും നഗയകഷിയും കാവൽ ഉള്ള ഇല്ലം ആണ്..
മുല്ലക്കോട്ടു ഇല്ലത്തെ ശങ്കരൻ നമ്പൂതിരിയുടെ കുടുംബ വക കാവ് ആണ്..
തിരുമേനി കാലത്തെ തന്നെ പോയി കാവ് അടിച്ചു വാരും…
ഓരോ മാസവും ആയില്യത്തിന് കുടുംബത്തിലെ ഓരോ കുട്ടികൾ ആണ് വിളക്ക് കൊളുത്തുന്നത്…
മനം നൊന്ത് വിളിച്ചാൽ ഏത് ആഗ്രഹം പോലും സാധിപ്പിക്കും നാഗത്താൻ മാർ എന്ന് ആണ് അവിടെ വസിക്കുന്ന ജനങ്ങളുടെ വിശ്വാസം …
ഒരുപാട് ആളുകൾ എത്തിച്ചേരും ആയില്യത്തിന് ..
സർപ്പത്തിന് നൂറും പാലും കൊടുക്കാനും മഞ്ഞൾ നീരാട്ട് നടത്താനും ഒക്കെ ആയിട്ട്..
അടുത്ത മാസം ആണ് അവിടെ ഉത്സവം..
ഇന്ന് കാവിൽ തിരി തെളിയിക്കുന്നത് പദ്മ എന്ന് വിളിപ്പേരുള്ള പദ്മതീർത്ഥാക്ക് ആണ്..
സർപ്പദോഷം കൂടി ഉള്ള കുട്ടി ആയത് കൊണ്ട് അവളെ ഏറെ പ്രാധാന്യത്തോടെ ആണ് അവളുടെ മുത്തശ്ശിയും അമ്മയും ഒക്കെ കൂടി കാവിലേക്ക് അയക്കുന്നത്…
20വയസ് ആയിരിക്കുന്നു അവൾക്ക്……അവളുടെ വിവാഹജീവിതത്തിൽ ഒരുപാട് കഷ്ടതകൾ വരും എന്ന് തിരുമുൽപ്പാട് പ്രവചിച്ചതോടെ എല്ലാവരും ആകെ തകർന്ന് പോയി..
അതുകൊണ്ട് കണ്ണീരോടെ ആണ് മുത്തശ്ശി അവൾക്കായി നാഗത്തനോട് കേഴുന്നത്…
“ന്റെ മുത്തശ്ശി… ഇങ്ങനെ കരയാനും മാത്രം ഇപ്പോൾ എന്തെ ഉണ്ടായത്… ഇവിടിപ്പോ മൂർത്തി ആണോ അതോ ശാന്തി ആണോ വലുത്… “
“ന്നാലും ന്റെ കുട്ട്യേ… നീ ഞങ്ങൾക്ക് ഒന്ന് അല്ലേ ഒള്ളു…. നിന്റെ മനസ് വിഷമിച്ചാൽ അതോടെ ഉരുകി തീരും ഞാനും ഗിരിജയും… “അവർ വിങ്ങി പൊട്ടി..
“ഹാവു… ഇതാപ്പോ നന്നായത്….. ആ തിരുമുൽപ്പാട് എന്തോ പറഞ്ഞു എന്ന് വെച്ച്…… “
അവൾ മുത്തശ്ശിയെ നോക്കി ചിരിച്ചു..
“ഒന്നുല്ല ന്റെ വസുന്ധരമ്മേ……ഒക്കെ നമ്മുടെ നാഗത്താൻ മാറ്റും… ഉറപ്പ്…. “
“സദാനേരവും ഞാൻ ഈശ്വരനെ വിളിക്കുക ആണ്… ന്റെ കുഞ്ഞിനെ കാത്തൊണമേ എന്ന്… “
“മ്…അതാ ഞാൻ പറഞ്ഞത്.. നാഗത്താൻ അതു കേൾക്കണ്ട് ഇരിക്കുമോ…. “
“ഇല്ല്യ… നിക്ക് ഉറപ്പുണ്ട്… ഋതുമതി ആകും വരെ മുടങ്ങാണ്ട് വിളക്ക് കൊളുത്തിയതാണ് എന്റെ കുട്ടി…. നിന്നെ ഒരിക്കലും ഈശ്വരൻ കൈ വെടിയില്ല… “
“മ്മ്… എന്നാൽ അങ്ങട് വേഗം നടന്നോളു… നിക്ക് സമയം പോകുന്നു… “
ഉമ്മറത്തെത്തിയപ്പോൾ അച്ഛൻ ജോലിക്ക് പോകാൻ ഇറങ്ങിയിരിക്കുന്നു…
കറുത്ത കോട്ടും ഇട്ടുകൊണ്ട് അച്ഛൻ കാറിലേക്ക് കയറി..
എന്തോ വലിയ കേസ് നടക്കുക ആയിരുന്നു കഴിഞ്ഞ കുറച്ചു മാസങ്ങൾ ആയിട്ട് …
അതിന്റ വിധി വന്നു കഴിഞ്ഞപ്പോൾ മുതൽ അച്ഛൻ ആലോചന ആണ്…
അച്ഛന്റെ മുഖത്ത് ആ ടെൻഷൻ മുഴുവനും കാണാം….
അവൾ മെല്ലെ അച്ഛന്റെ അടുത്തേക്ക് വന്നു..
ഇലച്ചീന്തിൽ നിന്ന് മഞ്ഞൾ പ്രസാദം എടുത്ത് അച്ഛന്റെ നെറ്റിയിൽ തൊടുവിച്ചു..
അപ്പോളേക്കും അമ്മ എന്തോ മറന്നത് പോലെ ഓടി വന്നു..
“വിശ്വേട്ടാ… ഒരു മിനിറ്റ്… “
അവർ കാറിന്റെ ഡോർ തുറന്ന് കൊടുത്തു..
അയാൾ മെല്ലെ കാറിൽ നിന്ന് പുറത്തിറങ്ങി..
ഒരുരൂപ നാണയം എടുത്ത് അവൾ അയാളുടെ തലയ്ക്കു ഉഴിഞ്ഞു… എന്തൊക്കെയോ മന്ത്രങ്ങൾ ഉരുവിട്ട്…
“ഇനി പൊയ്ക്കോളൂ….. “
“മ്മ്… “അയാൾ മൂളി..
ഇഡലിയും സാമ്പാറും ആയിരുന്നു കാലത്ത് ഭക്ഷണം..
മുത്തശ്ശി ആണെങ്കിൽ പദ്മക്ക് വേഗം രണ്ട് ഇഡലി എടുത്ത് പാത്രത്തിൽ വെച്ച്..
“ന്റെ മുത്തശ്ശി… നിക്ക് ഒരെണ്ണം മതി… “അവൾ വാശി പിടിച്ചു..
“അത് രണ്ടു കഴിക്ക് മോളെ.. ഉച്ച ആകുമ്പോൾ വിശക്കില്ലേ… “
അമ്മ വഴക്ക് പറഞ്ഞപ്പോൾ അവൾ ഒരു തരത്തിൽ അത് കഴിച്ചു എഴുനേറ്റ്..
“പദ്മാ…… “കീർത്തന ഉറക്കെ വിളിച്ചു…
“ദ… വരണു…. “
അവൾ മുത്തശ്ശിക്കും അമ്മയ്ക്കും കവിളിൽ ഓരോ മുത്തം കൊടുത്തിട്ട് വേഗം ഓടി..
വേളി ആകാറായ കുട്ടി ആണ്.. ന്നാലും ഇപ്പളും കുട്ടിക്കളി മാറിയിട്ടില്ല…
ഗിരിജ അകത്തെ കോലയിലേക്ക് കയറി…
“യ്യോ… നീ ഇന്ന് വരുന്നില്ലേ… കഷ്ടം ആണല്ലോ…. ഞാൻ തനിച്ചൊള്ളു….. “
അവൾക്ക് ആകെ സങ്കടം ആയി..
“ടി… ഇന്ന് എന്നെ പെണ്ണ് കാണാൻ ഒരു കൂട്ടർ വരുവാ… “
“ശോ… അതിന് നിനക്ക് 20വയസ് അല്ലേ ഒള്ളു… “
“മ്മ്… ചൊവ്വ ദോഷം ഉണ്ട്… ആ തിരുമുല്പാട് പറഞ്ഞു… സൊ അമ്മക്ക് ദൃതി.. “
“അയാളെ എന്റെ കൈയിൽ എങ്ങാനും കിട്ടിയാൽ ഞാൻ ശരിയാക്കും… അയാൾ കാരണം ന്റെ അമ്മയും മുത്തശ്ശി യും എത്ര വിഷമിക്കുന്നു എന്ന് അറിയാമോ… “
“ടി പദ്മ… നീ വേഗം ചെല്ല്.. ഇന്ന് നമ്മുട ആർട്സ് ഡേ ഉള്ളത് അല്ലെ.. “
“മ്മ്.. “
“നീ പാട്ട് പഠിച്ചു അല്ലെ… “
“പഠിച്ചു.. ന്നാലും ഇത്തിരി ടെൻഷൻ… “
“അഹ് അതു സാരമില്ല…. നീ ധൈര്യം ആയിട്ട് പാടിക്കോ.. ഞാൻ കട്ട സപ്പോർട്ട് ആയി കൂടെ ഉണ്ട്.. “
“ഓഹ് പിന്നെ… നീ ഈ വീട്ടിൽ ഇരിക്കുക അല്ലെ.. എന്നിട്ടാണോ നിന്റെ സപ്പോർട്ട്.. “
“ടി ഇന്നല്ലേ നമ്മുടെ ഗ്രേസി മാമിനു പകരം പുതിയ മാഡം ചാർജ് എടുക്കുന്നത്… “
“ഓഹ് ഗോഡ്.. ഞാൻ അത് മറന്നു…. എങ്കിൽ ശരി പിന്നെ കാണാം “
“Ok ടി… “
പദ്മ ആണെങ്കിൽ കൂട്ടുകാരിയോട് യാത്ര പറഞ്ഞു നടന്നു…
ഇവൾ ആണ് നമ്മുടെ പദ്മതീർഥാ…
വിശ്വനാഥൻ നമ്പൂതിരിയുടെയും ഗിരിജാദേവിയുടെയും ഒരേഒരു മകൾ…
ബി കോം ലാസ്റ്റ് ഇയർ ആണ് .. നന്നായി പഠിക്കും… കൂടാതെ സകല കലയിലും അവൾ അഗ്രഗണ്യ ആണ്..
കാണാൻ അതീവ സുന്ദരിയും… .
സംഗീതവും നൃത്തവും ഒക്കെ അവളുടെ കൂടപ്പിറപ്പുകൾ ആണ്..
കോളേജിൽ ഒരുപാട് ആൺകുട്ടികൾ അവൾക്ക് പിന്നാലെ കൂടിയിട്ടുണ്ട്…
പക്ഷെ അവൾ ആർക്കും പിടി കൊടുത്തിട്ടില്ല…
ഇല്ലത്തു ആണെങ്കിൽ മുത്തശ്ശി എപ്പോളും പറയും… ചീത്ത പേര് ഉണ്ടാക്കരുതേ എന്ന്…..
കോളേജിലേക്ക് ബസ് ലക്ഷ്യം ആക്കി അവൾ നടക്കുക ആണ്..
ഇല്ലത്തെ കുട്ടി ആണെങ്കിലും അവളെ ഇത്തിരി bold ആക്കി ആണ് അവളുടെ അച്ഛൻ വളർത്തിയിരുന്നത്.. നൃത്തം പഠിക്കുവാനും സംഗീതം പഠിക്കുവാനും ഒക്കെ ആയിട്ട് അവൾ എപ്പോളും അച്ഛന്റെ ഒപ്പം പുറത്ത് പോകുമായിരുന്നു..
ഇന്നലെ പെയ്തു തോർന്ന മഴ വെള്ളം കെട്ടി കിടക്കുക ആണ് റോഡിലെ കുഴിയിൽ എല്ലാം..
പെട്ടന് ആണ് ഒരു കാർ വന്നു suddenbreak ഇട്ടത്…
അവളുടെ ചുരിദാറിൽ മുഴുവനും ചെളി പടർന്നു..
“ന്റെ കാവിലമ്മേ….. ഇത് എന്താ ഇവർ ചെയ്തത്..കാലത്ത് കോളേജിൽ പ്രോഗ്രാം ഉള്ളത് ആണ്…. ഏറ്റവും നല്ല ഡ്രെസ് ഇട്ട് വന്നത് ആണ്.. “അവൾ തന്റെ ചുരിദാറിൽ നോക്കി .
പെട്ടന്ന് തന്നെ കാറിന്റെ glass താഴ്ന്നു..
“ഇങ്ങോട്ട് ഇറങ്ങി വാടോ….. കാണിച്ചു വച്ചത് കണ്ടില്ലേ.. “
അവൾ ദേഷ്യപ്പെട്ടു.
ഒരു സുമുഖൻ ആയ ചെറുപ്പക്കാരൻ കാറിൽ നിന്ന് ഇറങ്ങി.. നല്ല ഐശ്വര്യം ഉള്ള ഒരു മുഖം..
അവൻ അവൾക്ക് അരികിലേക്ക് നടന്നു വന്നു.
“കുട്ടി… ആം സോറി…. ഞാൻ കണ്ടില്ലായിരുന്നു “
അയാൾ പറഞ്ഞു..
“എന്താണ് മാഷേ ഇയാൾ ഈ കാണിച്ചത്, ഇയാളുടെ മുഖത്ത് കണ്ണ് കാണില്ലേ “
“ഉണ്ടായിരുന്നു… പക്ഷെ എനിക്കു ഈ വഴി അത്ര പരിചയം ഇല്ല.. അതാണ്.. “
“പരിചയ ഇല്ലാത്ത വഴിയിൽ കൂടി വണ്ടി ഓടിക്കുമ്പോൾ കണ്ണ് തുറന്ന് നോക്കി ഇരുന്നു വേണം ഓടിക്കുവാൻ…. അല്ലാതെ ഇതുപോലെ കോപ്രായം കാണിക്കല്ലേ.. ഇനി ഞാൻ എന്ത് ചെയ്യും ആവോ.. “
“വീട് ഇവിടെ അടുത്ത് ആണ് എങ്കിൽ ഞാൻ ഡ്രോപ്പ് ചെയാം…. പ്ലീസ്.. “
“എനിക്കു കോളേജിൽ പോകേണ്ടത് ആണ്… ഇനി ഇല്ലത്തു ചെന്നിട്ട് പോകാൻ നിന്നാൽ സമയം പോകും… $
“ഏത് ഇല്ലത്തെ ആണ് കുട്ടി.. “
“ഒരു പരിചയവും ഇല്ലാത്ത നാട്ടിൽ വന്നിട്ട് ഇയാൾക്ക് ഇത് ഒക്കെ അറിയാമോ… “
“അതല്ല…. “
“ഏതല്ല…. ഇയാൾ പോകാൻ നോക്ക്… “
അവൾ കുപ്പിയിൽ നിന്ന് വെള്ളം എടുത്ത് ചെളി കഴുകാൻ തുടങ്ങി..
“ഞാൻ സഹായിക്കണോ… “
“മ്മ്.. വേണം… ഞാൻ പറയാം… “
അവൾ കുപ്പി എടുത്ത് ബാഗിലേക്ക് ഇട്ട്… എന്നിട്ട് അയാളെ നോക്കി…
“ഒരു രണ്ടായിരം രൂപ ഇങ്ങു എടുക്ക്… “
“ങേ… അത് എന്തിനാ… “അയാൾ പോക്കറ്റിൽ തപ്പി..
“അതോ.. അതേയ്… ന്റെ ചുരിദാർ ഞാൻ കഴിഞ്ഞ ആഴ്ച രണ്ടായിരത്തി അഞ്ഞൂറ് രൂപ കൊടുത്തു വാങ്ങിയതാണ്… ഇനി ഇത് അലക്കി പിഴിഞ്ഞാൽ അതു നാശമാകും… “
“അതിന് അലക്കേണ്ട കുട്ടി… “
“കുട്ടിയോ.. ആരുടെ കുട്ടി… “
“അല്ല… എനിക്ക് ഇയാളുടെ പേര് അറിയില്ല… സൊ…. “
“ഓഹ്.. ഇനി പേരും മേൽവിലാസവും ഒക്കെ അറിയണം അല്ലേ…. ഒന്ന് പോ മാഷ്.. “
“ഞാൻ പോയ്കോളാം… വെറുതെ പറഞ്ഞു എന്ന് ഒള്ളു.. “
“അങ്ങനെ അങ്ങ് പോകാൻ വരട്ടെ…… നിക്ക് ന്റെ കാശ് താ… “
“രണ്ടായിരം രൂപ ഇത്തിരി കൂടുതൽ അല്ലേ… “
“ആണോ….. എന്നാലേ എനിക്ക് അങ്ങനെ തോന്നിയില്ല….. ഇയാൾ വേഗം ക്യാഷ് താ… ന്നിട്ട് വണ്ടി വിട്.. “
അവൻ കാറിന്റെ സീറ്റ് തുറന്നു.. എന്നിട്ട് പേഴ്സ് കൈയിൽ എടുത്തു…
“ദേ.. എന്റെ കൈയിൽ ആയിരം രൂപ ഉണ്ട്…. “അവൻ അത് അവൾക്ക് നേരെ നീട്ടി.
“പറ്റില്ല…. ഇത് കൊണ്ട് ഒന്നും എനിക്കു ഡ്രസ്സ് എടുക്കാൻ പറ്റില്ല “
“എന്നാൽ പിന്നെ എന്റെ കൂടെ കാറിൽ വരൂ… ഞാൻ അടുത്ത ജംഗ്ഷനിൽ നിന്ന് നിങ്ങൾക്ക് ക്യാഷ് എടുത്ത് തരാം… “അവൻ പോക്കറ്റിൽ കൈ ഇട്ട് ATMcard എടുത്തു കാണിച്ചു..
“പിന്നെ… അപരിചിതന്റെ കൂടെ കാറിൽ കയറാൻ ഒന്നും എനിക്ക് പറ്റില്ല…. മാഷ് ഒന്നുടെ നോക്ക്… പോക്കറ്റിൽ ക്യാഷ് കാണും.. “
“ഇല്ല കുട്ടി… ഞാൻ സത്യം ആണ് പറയുന്നത്…. എന്റെ കൈയിൽ ആയിരം രൂപ ഒള്ളു… “
അവൻ അത് വീണ്ടും അവളുടെ നേർക്ക് നീട്ടി…
“ഓക്കേ… എങ്കിൽ ഇപ്പോൾ ഞാൻ പോണു….. ഇത് മതി.. “
അവൾ അവന്റെ കൈയിൽ നിന്ന് ക്യാഷ് മേടിച്ചു..
പെട്ടന്ന് ഒരു ബസ് ചീറി പാഞ്ഞു പോയത്..
അയാൾ പിടിച്ചു മാറ്റി ഇല്ലായിരുന്നു എങ്കിൽ അവളെ ബസ് തട്ടിയേനെ…
അവന്റെ ദേഹത്തേക്ക് അവൾ വേച്ചു പോയിരുന്നു അപ്പോൾ..
ഒരുമാത്ര രണ്ടാളുടെയും കണ്ണുകൾ ഇടഞ്ഞു..
അവളുടെ നെറ്റിയിലെ ചന്ദത്തിന്റെ സുഗന്ധം അവനെ ഉന്മാദലഹരിയിൽ ആക്കി..
അവന്റെ നെഞ്ചിൽ പറ്റിച്ചേർന്നു നിൽക്കുക അവൾ… അവൻ അവളുടെ കൈയിൽ മുറുക്കെ പിടിച്ചിരിക്കുക ആണ്.
ഒരു വേള കഴിഞ്ഞു ആണ് രണ്ടാൾക്കും സ്ഥലകാലബോധം ഉണ്ടായത്.
പെട്ടന്ന് രണ്ടാളും അകന്ന് മാറി..
“എന്തൊരു സ്പീഡ് ആണ് ഈ ബസ്കാർക്ക്… കുട്ടി സൂക്ഷിച്ചു നടന്നു പോകണം കെട്ടോ.. “
അവനോട് ഒന്നും മിണ്ടാതെ തലയാട്ടി കൊണ്ട് അവൾ മുന്നോട്ട് നടന്നു.
ആദ്യം ആയിട്ട് ആണ് ഒരു പുരുഷനോട് ഒട്ടിച്ചേർന്നു……
ഊരും പേരും അറിയാത്ത ഈ അപരിചിതൻ ആരാന്നോ….. അവൾ ഓർത്തു..
ബസ് കിട്ടി കോളേജിൽ പോകുന്പോലും അവളുടെ മനസ് നിറയെ അവൻ മാത്രം ആയിരുന്നു……
ശോ…. ആ പാവം മനുഷ്യനോട് ക്യാഷ് മേടിച്ചു….. വേണ്ടിയിരുന്നില്ല… അതോർത്തു അവൾക്ക് വിഷമം ആയിരുന്നു…
അതിന് മാത്രം തന്റെ ചുരിദാർ വൃത്തികേട് ആയോ…. ഇല്ലലോ…..
ചെ…. കഷ്ടം…….
അവളുടെ കണ്ണുകൾ ഈറൻ അണിഞ്ഞു…
നാളെ ഇതേ സമയം വരണം… എന്നിട്ട് അയാളുടെ കാർ കണ്ടാൽ താൻ ഈ ക്യാഷ് തിരിച്ചു കൊടുക്കും…. ഉറപ്പ്…. അവൾ അവസാനം തീരുമാനിച്ചു..
കോളേജിലേക്ക് നടന്നു പോകവേ പ്രണവ് ഓടി വന്നു..
“Hai padhmoos….. “
“Hai…. “
“എന്താണ് late ആയത്…. “
“ഹേയ്……. ഒന്നുല്ല.. “
“നീ എന്ത് ആണ് വല്ലാണ്ട്…. “
“ങേ… ഒന്നുല്ല… “
“ഒന്നുല്ല.. ഒന്നുല്ല… ഓക്കേ… ഞാൻ പോകുവാ.. “
അവൻ അവന്റെ ക്ലാസ്സിലേക്ക് നടന്നു….
അവളുടെ കൂടെ പ്ലസ് ടു പഠിച്ച പയ്യൻ ആണ് അവൻ…
ഇവിടെ bsc maths ആണ് അവൻ ചെയുന്നത്…
ക്ലാസ്സിൽ വന്നപ്പോൾ മീരയും മെറിനും ഒക്കെ കൂടി എന്തൊക്കെയോ ചർച്ച ആണ്..
കൂട്ടുകാരെ കണ്ടതും പദ്മ ഉഷാർ ആയി..
“Di….. മീറ്റിംഗ് ഇപ്പോൾ ആണ്…. “
“കാലത്തെ 11മണിക്ക്…. “
“നീ ഏത് song ആണ്….. “
“വരമഞ്ഞൾ ആടിയ രാവിന്റെ മാറിൽ…. “
“Wow…. kochugalli…. നീ ഇതാണോ ഒളിപ്പിച്ചു വെച്ചത്.. “
“സർപ്രൈസ്….. “
“ഓക്കേ… ഓക്കേ….. ഞങ്ങൾക്ക് ഇഷ്ടപ്പെട്ടു…… di രേണു ഇവൾ പാടുന്ന പാട്ട് ഏത് ആണെന്ന് അറിയണോ…. “മീര കൂട്ടുകാരുടെ അടുത്തേക്ക് ഓടി..
“ഇതാണ് നിന്നോട് ഒന്നും ഞാൻ പറയാഞ്ഞത്…. “
“മോളെ….. padmus നിന്നെ നീരജ മോം വിളിക്കുന്നു…. “സുബിൻ പറഞ്ഞപ്പോൾ അവൾ വേഗം സ്റ്റാഫ് റൂമിലേക്ക് പോയി..
പെട്ടന്ന് തന്നെ പ്രിൻസിപ്പാൾ കയറി വന്നു..
കുട്ടികൾ എല്ലാവരും നിശബ്ദരായി..
“Good മോർണിംഗ് ടു ഓൾ..”
“ഗുഡ്മോർണിംഗ് സാർ.. “
“ഒക്കെ.. എല്ലാവരെയും ഒരു കാര്യം അറിയിയ്ക്കാൻ വന്നത് ആണ്… “
എല്ലാവരും സാറിന്റെ മുഖത്തേക്ക് നോക്കി.
“നിങ്ങളുടെ ക്ലാസ്സ് ടീച്ചർ ഗ്രേസ് മാമിനു പകരം ആയി പുതിയ ആൾ ചാർജ് എടുത്തു… ഗസ്റ്റ് lectur, ആണ്…. നേരത്തെ പറഞ്ഞ ചാർജ് എടുക്കാൻ ഇരുന്ന് ടീച്ചർക്ക് ഒരു ആക്‌സിഡന്റ് ഉണ്ടായി… സൊ. പെട്ടന്ന് ആണ് സാർ നെ അപ്പോയ്ന്റ് ചെയ്തത്… നിങ്ങളെ ഇനി ഓഡിറ്റിംഗ് പഠിപ്പിക്കുന്നത് മിസ്റ്റർ സിദ്ധാർഥ് മേനോൻ ആണ്.. സാർ ഇപ്പോൾ വരും.. “അതു പറഞ്ഞു കൊണ്ട് അയാൾ പുറത്തേക്ക് നോക്കി..
എല്ലാ കണ്ണുകളും ഒരു മാത്ര വാതിൽക്കലേക്ക് ആയി കഴിഞ്ഞു..
പിസ്ത ഗ്രീൻ കളർ ഷർട്ടും ക്രീം കളർ പാന്റും അണിഞ്ഞു സുമുഖൻ ആയ ഒരു ചെറുപ്പക്കാരൻ അകത്തേക്ക് പ്രവേശിച്ചു…
പെൺകുട്ടികൾ എല്ലാവരും ആരാധനയുടെയും ആൺകുട്ടികൾ അല്പം കുശുമ്പോടെയും അയാളെ നോക്കി..
“ഇതാണ് നിങ്ങളുടെ സാർ…… എല്ലാവരും സാറിനെ പരിചയപ്പെടുക… ഒക്കെ… “
പ്രിൻസിപ്പാൾ പുറത്തു ഇറങ്ങി പോയി..
“ഹെലോ… വേഗം അറ്റന്റൻസ് എടുക്കാം… bcos നിങ്ങളുടെ ആർട്സ് ഡേ ആയത് കൊണ്ട് എല്ലാവരും buzy അല്ലേ…. “
ഓരോരുത്തരെ ആയി സാർ പേര് വിളിച്ചു..
പദ്മതീർഥാ……
“സാർ… അവൾ ഉണ്ട്… ഇപ്പോൾ സ്റ്റാഫ് റൂമിൽ പോയത് ആണ്… “മീര പറഞ്ഞു
“ഒക്കെ….. “
കുട്ടികൾ എല്ലാവരും സാറും ആയിട്ട് സംസാരിച്ചു….
എല്ലാവർക്കും ഒരുപോലെ സാറിനെ ഇഷ്ട്ടം ആയി…
പെട്ടന്ന് പദ്മ ക്ലാസ്സിലേക്ക് വന്നു…
“പുതിയ സാർ എത്തി… “
സൈഡ് സീറ്റിൽ ഇരുന്ന വരുൺ പറഞ്ഞു.
“സാർ മെ ഐ…… “
“Yes…. “എന്ന് പറഞ്ഞു കൊണ്ട് സിദ്ധു തിരിഞ്ഞു.
സാർ അവളെ നോക്കി ഒന്ന് മന്ദഹസിച്ചു..
ക്ലാസ്സിലേക്ക് കയറിയ പദ്മ ഞെട്ടി തരിച്ചു….
ഇത്… ഇത്… താൻ കാലത്ത് വഴക്ക് ഉണ്ടാക്കിയ ആൾ അല്ലേ…
അവളെ വിയർത്തു.. കാലുകൾ വിറച്ചു..
താൻ എവിടെ എങ്കിലും വീണു പോകുമോ ഈശ്വരാ… അവൾ ഓർത്തു…
തുടരും..
(ഹായ് frndzzz … ഒരു new story ആയിട്ട് നിങ്ങളുടെ മുൻപിൽ വീണ്ടും വന്നെത്തി……. ആരുo മറന്നില്ല എന്ന് വിശ്വസിക്കുന്നു..
ഉല്ലാസ് O. S)
ഉല്ലാസിന്റെ എല്ലാ നോവലുകളും വായിക്കുക
മേഘരാഗം
പ്രേയസി
ഓളങ്ങൾ
പരിണയം
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Mandharam written by Ullas OS
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission