Skip to content

മന്ദാരം – ഭാഗം 4

Malayalam Novel Mandharam

“അതെന്താ.. എന്റെ കൂടെ വരാൻ പേടി ആണോ.. “

“അങ്ങനെ ഒന്നും ഇല്ല… പക്ഷെ വേണ്ട സാർ…. “

“Why… “?

“അത് പിന്നെ ഈ നാട്ടിൽ ആരെങ്കിലും കണ്ടാൽ മോശം പറയും…. “

“അങ്ങനെ ആണെങ്കിൽ വേണ്ട….ഞാൻ ആയിട്ട് എന്റെ student നു ചീത്ത പേര് ഉണ്ടക്കത്തില്ല… “അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

സാറിന് കോളേജ് ഒക്കെ ഇഷ്ട്ടം ആയോ… “

“പിന്നെ….. എനിക്ക് വളരെ ഇഷ്ട്ടം ആയി… !

“സാറിന്റെ നാട് എവിടാ… “?

“എന്റെ നാട് പാലക്കാട്‌ ആണ്… “

“ആഹ്ഹ… എനിക്കു പാലക്കാട്‌ ഭയങ്കര ഇഷ്ട്ടം ആണ്… “

“അവിടെ പോയിട്ടുണ്ടോ…അതോ ആരെങ്കിലും റിലേറ്റീവ്സ് ഉണ്ടോ . “

“മുന്നേ ഒരു പ്രാവശ്യം..കല്പാത്തിയിൽ.. . അവിടെ വെച്ച് ഒരു വേളി കൂടാൻ പോയിട്ടുണ്ട് . “

“മ്മ്…ഒക്കെ… “

“നിറയെ പച്ചപ്പ് അല്ലേ….. നീണ്ട നെൽപ്പാടങ്ങളും കൊയ്ത്തും കിളികളും ചെറിയ കൈ പുഴകളും ഒക്കെ കാണാൻ വളരെ മനോഹര ആണ്… “

“എങ്കിൽ അച്ഛനോടു പറയാം ഇയാളെ പാലക്കാട്ടേക്ക് കെട്ടിച്ചു വിടാൻ.. “

“ഹേയ് അതൊന്നും ഇല്ല… അച്ഛൻ ആണെങ്കിൽ എന്നെ കാണാമറയത്തേക്ക് എങ്ങും  വിടില്ല.. ഞാൻ ഒറ്റ മോൾ ആയത് കൊണ്ട് ഒരു കാരണവശാലും വിടില്ല… “

“എങ്കിൽ പിന്നെ പാലക്കാട്‌ ഒക്കെ ഇടയ്ക്ക് സന്ദർശനം നടത്തം…. അല്ലാതെ വേറെ നിവർത്തി ഇല്ലലോ.. “

അവൾ ചിരിച്ചു…

“അപ്പോൾ പദ്മ വരുന്നില്ലലോ….. ഞാൻ എങ്കിൽ പോയേക്കുവാ… “

“ഒക്കെ സാർ… നാളെ കാണാം… “അവൾ അയാളോട് യാത്ര പറഞ്ഞു നടന്നു..

അവൾ നടന്നു പോകുന്നത് നോക്കി അവൻ കാറിൽ ഇരുന്നു..

നല്ല ഐശ്വര്യം തുളുമ്പുന്ന ഒരു നാടൻ പെൺകുട്ടി….

അവനു അവളോട് വല്ലാത്തൊരു അഭിനിവേശം തോന്നി..

അമ്മയോട് പറഞ്ഞാലോ ഈ കുട്ടിയെ കുറിച്ച്.. 

പക്ഷെ… പക്ഷെ… അമ്മയും മുത്തശ്ശിയും ഒക്കെ എങ്ങനെ പ്രതികരിക്കും… അതു ആണ് അവനു സംശയം..

എന്തായാലും വരട്ടെ… നോക്കാം.. അവൻ തീരുമാനിച്ചു.

പദ്മ അപ്പോൾ നടന്നു പോകുക ആണ്. അവൻ ആയിരുന്നു മനസ്സിൽ..

ഇല്ലത്തെത്തിയപ്പോൾ അവൾക്ക് ആകെ ഒരു ഉന്മേഷം തോന്നി…

മുത്തശ്ശി ചീരയും പാവലും ഒക്കെ നനയ്ക്കുക ആണ്…

അമ്മ ആണെങ്കിൽ തൊടിയിൽ നിന്ന് കുമ്പളങ്ങ പറിക്കുക ആണ്..

ഓലൻ വെയ്ക്കാൻ ആണ് എന്ന് അവൾക്ക് തോന്നി…

അച്ഛന് ഏറ്റവും ഇഷ്ട്ടം ഉള്ള വിഭവം ആണ് ഓലൻ..

അച്ഛൻ വീട്ടിൽ ഇരിക്കുന്ന ദിവസം അമ്മ ഓലൻ ഉണ്ടാക്കും..

“മുത്തശ്ശി… “

“ആഹ് വന്നോ ന്റെ കുട്ട്യേ…. തിരക്ക് ഉണ്ടായിരുന്നോ… “

“ലേശം തിരക്ക് ഉണ്ടായിരുന്നു മുത്തശ്ശി…. sunday അല്ലേ…. “

“മ്മ്…. “

“തിരുമേനി ചോദിച്ചു മുത്തശ്ശി എന്തെ വന്നില്ല എന്ന്… “

അപ്പോളേക്കും കാവിലെ പൂജ ഒക്കെ കഴിഞ്ഞു മുത്തശ്ശൻ വന്നു..

“കുട്ടി ഇന്ന് ഏത് ക്ഷേത്രത്തിൽ പോയത്… അവിടേക്ക് കണ്ടില്ല.. “

“ഞാൻ ശിവക്ഷേത്രത്തിൽ പോയി മുത്തശ്ശാ….. “

“മ്മ്… വാര്യത്തെ മീനാക്ഷി ചോദിച്ചു കുട്ടി വന്നില്ലാലോ എന്ന്.. “

“ഉവ്വോ…എന്തെ ഇപ്പോൾ വിശേഷം.. “

അമ്മ ഉമ്മറത്തേക്ക് വന്നു കൊണ്ട് ചോദിച്ചു..

“വെറുതെ ഒരു കുശലം ചോദിച്ചു എന്നെ ഒള്ളു ഗിരിജ… “മുത്തശ്ശൻ ചാരു കസേരയിൽ കിടന്നു..

അച്ഛൻ ന്യൂസ്‌പേപ്പർ വായിച്ചു കൊണ്ട് ഇരിക്കുക ആണ്..

“അച്ഛാ… “

“മ്മ്…. “

“Busy ആണോ… “

“ഹേയ്…. എന്താ കുട്ടി… “

“അച്ഛാ.. നമ്മൾക്കു ഇന്ന് ബീച്ചിൽ പോകാം… !

“ഇന്നോ… “

“Yes… “

“എന്തെ ഇപ്പോൾ അങ്ങനെ ഒരു തോന്നൽ… “

“അത്… പിന്നെ… “

“അത് അച്ഛന് മനസ്സിലായില്ലെങ്കിൽ പോട്ടെ… ഞാൻ പറഞ്ഞു തരാം… “

അമ്മ ചിരിച്ചു കൊണ്ട് കയറി വന്നു..

“മ്മ്.. എന്താണ് ഗിരിജ… “

“അതോ… അത്… നാളെ മോൾടെ പിറന്നാൾ അല്ലെ…. അതുകൊണ്ട് ഇന്ന് ഒന്ന് കറങ്ങാൻ ഒക്കെ പോകണം.. അതു കഴിഞ്ഞു മെല്ലെ SH il കയറി നല്ല ഒരു ചുരിദാർ ഒക്കെ എടുക്കണം… കുറച്ചു സ്വീറ്സ് ഒക്കെ മേടിക്കണം… അല്ലെ മോളെ.. !

“ഈ അമ്മയ്ക്ക് എന്താ… “

“ഹോ.. നിക്ക് ഇപ്പോൾ ക്ലിക്ക് ആയത്…. ഒരു കാര്യം ചെയ്യു….. ready ആയിക്കൊള്ളൂ.. നമ്മൾക്ക് ഒന്ന് കറങ്ങാൻ പോകാം… “

“താങ്ക്സ് അച്ഛാ… “അവൾ വേഗം മുറിവിട്ട് ഇറങ്ങി.

“ന്റെ തേവരെ…. കുട്ടിക്ക് പ്രായം ആയി വരിക ആണ്…. അവൾക്ക് നല്ലൊരു വേളി കിട്ടണേ…ആ തിരുമുല്പാട് പറഞ്ഞ മാതിരി…. “

“ഒന്ന് നിർത്തു നിയ്.. വെറുതെ മനുഷ്യനെ ഭ്രാന്ത്‌ പിടിപ്പിക്കല്ലേ.. “

അയാൾ ഭാര്യയോട് ദേഷ്യപ്പെട്ട്..

“ന്റെ വിഷമം ഞാൻ മറ്റാരോടു പറയും… അതുകൊണ്ട് അല്ലെ.. “

“നിന്നോട് നാവ് അടക്കാൻ പറഞ്ഞു “

അയാൾ പല്ല് ഇരുമ്മി..

ഗിരിജ ഒന്നും പറയാതെ പുറത്തേക്ക് ഇറങ്ങി പോയി..

വിശ്വനാഥൻ ചിന്തയിലാണ്ടു… അയാൾക്ക് മകളുടെ കാര്യം ഓർക്കുമ്പോൾ വല്ലാത്തൊരു ഉൾഭയം ഉണ്ട്‌….

പക്ഷെ പുറത്ത് കാണിക്കാൻ പറ്റുന്നില്ല…

തിരുമുല്പാട് പറഞ്ഞത് മുതൽ അയാൾ കണ്ണുനിറഞ്ഞു പ്രാർത്ഥിക്കുക ആണ്…

ഉച്ചയ്ക്ക് ഊണും കഴിഞ്ഞു അച്ഛനും മകളും കൂടി ready ആയി ഇറങ്ങി…

“അമ്മ ന്തേ ഇപ്പോൾ വരണില്ല എന്ന് തീരുമാനിച്ചു

..”?

“നിക്ക് ഇവിടെ കുറെ ജോലികൾ തീർക്കാൻ ഉണ്ട്… നീയും അച്ഛനും കൂടി പോയി വേഗം വരിക.. “

“ജോലി ഒക്കെ വന്നിട്ട് തീർക്കാം.. അമ്മ ഇപ്പോൾ വരൂ.. നമ്മൾക്ക് പെട്ടന്ന് തിരിഞ്ഞു വരാം.. “

അവൾ ഒരുപാട് നിർബന്ധിച്ചു എങ്കിലും പക്ഷെ അമ്മ വന്നില്ല..

ഒടുവിൽ അവർ രണ്ടാളും കൂടി യാത്ര പറഞ്ഞു ഇറങ്ങി..

ഏറ്റവും വിലകൂടിയ ഒരു സൽവാർ ആണ് അച്ഛൻ അവൾക്ക് മേടിച്ചു കൊടുത്തത്.അവിടെ വെച്ച് തന്നെ അതു ആൾട്ടറേഷൻ വരുത്തി ആണ് അവർ മേടിച്ചത്… പതിവുപോലെ അമ്മയ്ക്ക് സാരീ അച്ഛന് ഷർട്ട്‌ മുത്തശ്ശനും മുത്തശ്ശിയ്ക്കും ഡ്രസ്സ്‌ എല്ലാം അവർ എടുത്ത്

.

ഇറങ്ങിയപ്പോൾ ഒരുപാട് late ആയി.. എന്നാലും അച്ഛൻ അവൾക്ക് ആര്യാസിൽ കയറി മസാല ദോശയും മേടിച്ചു കൊടുത്തു…

ഈ ലോകത്തിൽ എറ്റവും ഭാഗ്യവതി താൻ ആണ്… കാരണം ഈ അച്ഛന്റെ മകൾ ആയി ജനിച്ചത്…… പദ്മ ഓർത്തു..

വീട്ടിൽ എത്തിയപ്പോൾ മഴ ചെറുതായി പൊഴിയുന്നുണ്ട്..

നല്ല മൊരിഞ്ഞ നെയ്യപ്പത്തിന്റെ മണം അടുക്കളയിൽ നിന്ന് പൊന്തി വരുന്നു…

“മ്മ്… അപ്പോൾ അതാണ് കാര്യം അല്ലെ.. !

“മ്മ്.. ന്തേ… “

“അല്ല ഈ നെയ്യപ്പം കാരണം അല്ലേ അമ്മ ഞങളുടെ ഒപ്പം വരാതിരുന്നത്… “

“ഞാൻ വന്നാൽ പിന്നെ ഇതൊക്ക ആരാണ് കുട്ടി ഉണ്ടാക്കണത്… “

അവൾ ഒരു നെയ്യപ്പം എടുത്തു….

“സൂപ്പർബ് അമ്മേ…. “

ഗിരിജ ഒന്ന് ചിരിച്ചു…

രാത്രിയിൽ അവളുടെ ഓർമകളിൽ സിദ്ധു ഓടി എത്തി. 

“ഹേയ്… പോകാൻ പറ… തന്റെ അച്ഛനെ വിഷമിപ്പിക്കാൻ താൻ ഒരുക്കം അല്ല…. “

അവൾ മിഴികൾ പൂട്ടി..

കാലത്തെ സർപ്പക്കാവിൽ പോയി വിളക്ക് തെളിയിച്ചിട്ട് ആണ് അവൾ കോളേജിൽ പോയത്.

അന്ന് കീർത്തന ഒപ്പം ഉണ്ടായിരുന്നു..

“ഡി… ചെക്കൻ ചുള്ളൻ ആണോ… “

“ഉവ്വ്…… എന്നാലും ഞാൻ ആണ് ഗ്ലാമർ.. “

“ഓഹോ….. അതു ശരി…ഐശ്വര്യ റായ് അല്ലേ നിയ് “

“പോടീ കളിയാക്കാതെ.. ഞാൻ കാര്യം ആയിട്ട് പറഞ്ഞതാ… “

“ആഹ്ഹ….ഞാൻ സമ്മതിച്ചു .. നീ ഒടുക്കത്തെ ഗ്ലാമർ അല്ലേ “

“ദേ.. പദ്മ… ഞാൻ “

“എന്താ ഞാൻ പറഞ്ഞത് തെറ്റ് ആണോ… “

“നീ പോ… ഞാൻ മിണ്ടൂല.. “

“ഒക്കെ ഒക്കെ… സമ്മതിച്ചു… നീ ആണ് ഗ്ലാമർ.. പോരെ… “

“മതി… “

“അതൊക്ക പോട്ടെ.. fix ആകുമോ “

“Almost,,,, “

“അപ്പോൾ നമ്മുടെ ക്ലാസ്സ്‌ “

“അതു കഴിഞ്ഞു ആണ് മാര്യേജ്… “

“ഹാവു

..ഭാഗ്യം.. അല്ലെങ്കിൽ ഞാൻ തനിച്ചു കോളേജിൽ pokanam…”

“മ്മ്.. അങ്ങനെ ആണ് ഏട്ടന്റെ വീട്ടുകാരുടെ തീരുമാന.. പിന്നെ എന്തെങ്കിലും മാറ്റം വരുമോ എന്ന് എനിക്കു അറിയില്ല… “

“ശോ.. നീ ഇല്ലാണ്ട് ഞാൻ തനിച്ചു… നിക്ക് അതു ഓർക്കാൻ വയ്യ “

“ഇല്ലടി… ഞാൻ ഉണ്ട്‌… ഡോണ്ട് വറി… “

രണ്ടാളും കൂടി ബസ് സ്റ്റോപ്പിൽ എത്തിയപ്പോൾ ആണ് സാറിന്റെ കാർ വന്നത്..

പദ്മയുടെ കണ്ണുകൾ തിളങ്ങി..

അവൻ ഒന്ന് ഹോൺ മുഴക്കിയിട്ട് വേഗം വണ്ടി ഓടിച്ചു പോയി..

കോളേജിൽ എത്തിയപ്പോൾ സാറിന്റെ കാർ പാർക്ക്‌ ചെയ്തത് അവൾ കണ്ട്..

“ഹായ് പപ്പി…. many many happy returns of the day… “ശില്പ ആണ് അവളെ ആദ്യം വിഷ് ചെയ്തത്..

ഫ്രണ്ട്സ് ഓരോരുത്തരായി അവളെ വിഷ് ചെയ്ത്..

അപ്പോൾ ആണ് സിദ്ധു അവിടേക്ക് വന്നത്..

“Good morning sir “

കുട്ടികൾ എല്ലാവരും എഴുനേറ്റു..

സാർ ക്ലാസ്സ്‌ എടുക്കാൻ ആരംഭിച്ചു..

“സാർ…..സൂപ്പർ ആണല്ലോ…അവൻ ബോർഡിൽ എഴുതാൻ തുടങ്ങിയപ്പോൾ  “കീർത്തന അവളോട് പറഞ്ഞു..

പെട്ടന്ന് സിദ്ധു തിരിഞ്ഞു നോക്കി..

“എന്താടോ… “

കീർത്തന എഴുനേറ്റു..

“ഒന്നുല്ല സാർ.. ഇന്ന് ഇവളുടെ birthday ആണ്,,,  ട്രീറ്റ്‌ ഇല്ലേ എന്ന് ചോദിച്ചത് ആണ്.. “

“ആണോ പദ്മതീർഥാ… “

“അതേ.. സാർ… “അവൾ എഴുന്നേറ്റു.

“മ്മ്…. happy birthday. … “

“Thank you സാർ… ” അവൾ വിടർന്ന കണ്ണുകളോടെ അവനെ നോക്കി…

ഒരു വേള അവന്റെ കണ്ണുകളും അവളിൽ ഒന്ന് കോർത്തു..

പദ്മയ്ക്ക് തന്റെ ഹൃദയത്തിൽ ഒരു വേലിയേറ്റം തന്നെ ഉണ്ടായി…

സാറിനോട് എന്തോ വലിയൊരു ആരാധന…….

ന്താപ്പോ ഇങ്ങനെ ഒരു തോന്നൽ എന്റെ നാഗത്താണെ… ഈ ചെക്കൻ എനിക്കു ഉള്ളത് ആണോ

വെറുതെ ആവശ്യം ഇല്ലാത്ത വിചാരം വേണ്ടാ ട്ടോ പദ്മ…നിന്റെ അച്ഛൻ കാണിച്ചു തരുന്ന വഴി മതി നിനക്ക്. . 

നാഗത്താൻ അവൾക് മറുപടി കൊടുത്തു..

അവൾ മെല്ലെ മുൻപിൽ ഇരിക്കുന്ന നോട്സ് നോക്കി..

സാർ ആണെങ്കിൽ first hour കഴിഞ്ഞു ഇറങ്ങി പോയി..

പദ്മ നല്ല കുട്ടിയായി ക്ലാസ്സിൽ ശ്രെദ്ധിച്ചു ഇരുന്ന്..

ഉച്ചതിരിഞ്ഞപ്പോൾ അവൾ ലൈബ്രറിയിൽ പോയി… വായന അവൾക്ക് ഭ്രാന്ത് ആണ്..

“രാജാജിയുടെ പുസ്തകം ഇല്ലേ.”.?

അവൾ നോക്കിയപ്പോൾ സിദ്ധു

മേഘ മാഡം എന്തോ മറുപടി പറഞ്ഞു

പെട്ടന്ന് അവൻ പദ്മയെ കണ്ടു..

“Good afternoon സാർ… “

“Good ആഫ്റ്റർനൂൺ…. ഈ hour free ആണോ.. “

“അതേ സാർ… “

“മ്മ്.. ok…. “

അവൻ വീണ്ടും പുസ്തകങ്ങൾ തിരഞ്ഞു..

പദ്മ ആണെങ്കിൽ അവൾ പോലും അറിയാതെ ആണ് അവനെ നോക്കുന്നത്..

ഒരു നിമിഷം കഴിഞ്ഞതും അവൻ അവളുടെ അരികിൽ വന്നു..

“ഇയാൾക്ക് വായിക്കാൻ ഇഷ്ട്ടം ആണോ.. “

“അതേ സാർ… “അവൾ ചിരിച്ചു..

“സാറിന് time കിട്ടുമോ… “

“എന്റെ പാഷൻ ആണ് എടൊ ഈ റീഡിങ്… “

അവൾ അപ്പോളും ഒന്ന് മന്ദഹസിച്ചു..

“ഇയാൾക്ക് നന്നായി പാടാൻ അറിയാം അല്ലേ…. last week ഇയാളുടെ song വളരെ മനോഹരം ആയിരുന്നു… “

“Thank you sir… “

..

“സംഗീതം മാത്രം ഒള്ളു….. നൃത്തം ഇല്ലേ… “

“ഉവ്വ്… ചെറുപ്പം മുതൽക്കേ നൃത്തം പഠിച്ചത് ആണ്… “

“Oh…very good…. keep it up “

അതു പറഞ്ഞു കൊണ്ട് അവൻ മുന്നോട്ട് നടന്നു..

അവൾക്ക് ആണെങ്കിൽ ഹൃദയത്തിൽ  എന്തൊക്കെയോ പോലെ തോന്നി..

ഈശ്വരാ ഈ മനുഷ്യനെ കാണുമ്പോളും സംസാരിക്കുമ്പോളും എന്തൊക്കെയോ കൊളുത്തിവലിക്കൽ…..

താൻ അകലും തോറും സാർ ആണെങ്കിൽ തന്റെ മനസിലേക്ക് കൂട്ട് കൂടാൻ വരണത് പോലെ.

.

അരുതാത്തത് ഒന്നും തോന്നരുത്….. അവൾ വീണ്ടും പ്രാർത്ഥിച്ചു..

വൈകിട്ട് കോളേജ് വിട്ട് അവൾ വീട്ടിൽ ചെന്നപ്പോൾ അമ്മ അവൾക്ക് ഇഷ്ട്ടം ഉള്ള പാല്പായസം ഒക്കെ ഉണ്ടാക്കിയിട്ടുണ്ടായിരുന്നു…

മുത്തശ്ശി ആണെങ്കിൽ കൊട്ടൻചുക്കാദി തൈലം പുരട്ടി കൊണ്ട് വരാന്തയിൽ ഇരിക്കുക ആണ്..

“മുത്തശ്ശൻ കാവിൽ പോയോ നേരത്തെ… “?

“ഉവ്വ്….. “

.

“അച്ചൻ എവിടെ.   “

അവൾ അകത്തേക്ക് നോക്കി…

“അവൻ അകത്തു എവിടെ എങ്കിലും കാണും കുട്ട്യേ,, നീ പോയി കുളിച്ചിട്ട് വേഗം വരിക “

“മോളെ… പപ്പി “

അമ്മ അവളെ നീട്ടി വിളിച്ചു..

“എന്താ അമ്മേ “

“ഇതാ ഈ കസ്തൂരി മഞ്ഞളും തൈരും  തേച്ചു കുളിക്ക്.. ആകെ കരുവാളിപ്പ് ആയി… “

“ന്റെ അമ്മേ.. നിക്ക് ഇത് ഒന്നും വേണ്ട…. “

“ഈ കുട്ടിക്ക് ഇതൊക്ക മടി ആണ്…. ഇങ്ങനെ ഉണ്ടോ പെണ്കുട്ടിയോൾ… “

മുത്തശ്ശിയുടെ ഊഴം ആയിരുന്നു അടുത്തത്..

രണ്ടാളും കൂടി പറഞ്ഞപ്പോൾ അവൾ മനസില്ല മനസോടെ അതുമായി പോയി..

കുളിച്ചു കഴിഞ്ഞു ഇറങ്ങി വന്നപ്പോൾ അച്ഛൻ ഉമ്മറത്തു ഉണ്ട്‌..

പായസവും ഇലയടയും ഒക്കെ കഴിച്ചു അവൾ ഹാപ്പി ആയി..

അച്ഛനും ആയിട്ട് അവൾ കുറേ വിശേഷങ്ങൾ ഒക്കെ പറഞ്ഞു..

“മോളെ പുതിയ ക്ലാസ്സ്‌ ടീച്ചർ ചാർജ് ജോയിൻ ചെയ്തോ “

“ഉവ്വ് അച്ഛാ…. “

“ആട്ടെ എങ്ങനെ ഉണ്ട്… “

“കുഴപ്പമില്ല… ക്ലാസ്സ്‌ ഇന്റെരെസ്റ്റിംഗ് ആണ്… “

“മ്മ്മ്…. ഇനി നാല് മാസം കൂടി അല്ലെ ക്ലാസ്സ്‌ ഒള്ളു മോളെ.. “

“അതേ അച്ഛാ….. “

“മോൾക്ക് pg ചെയ്യണ്ടേ… “

“വേണo അച്ഛാ…. “

“അതൊക്ക നടക്കുമോ കുട്ടി… വേളി വൈകി കൂടാ.. “

“വേളി അതൊക്ക കഴിഞ്ഞു മതി അച്ഛാ… “

“ഹേയ് അത് ഒന്ന് ശരിയാകില്ല… നിന്റെ വേളി ആണ് പ്രധാനo….”

“മ്മ്… നോക്കാം…. എല്ലാം നാഗത്തന്റെ ഇങ്ങിതം  പോലെ നടക്കട്ടെ… “

“കഴിഞ്ഞോ രണ്ടാളുടെയും ചർച്ച… “അമ്മ അവൾക്ക് അരികിലേക്ക് വന്നു..

അവർ അവളുടെ മുടിയിഴകളിൽ തലോടി…

“അമ്മേ….. “

“മ്മ്…. ന്താ കുട്ട്യേ… “

“ഈ തിരുമുല്പാടിനെ ഒന്ന് കാണണം.. എന്തൊക്ക കാര്യങ്ങൾ ആണ് അദ്ദേഹം പറഞ്ഞു ധരിപ്പിച്ചത്… “

“അദ്ദേഹം കാണുന്ന കാര്യങ്ങൾ പറഞ്ഞു… അത്രയും ഒള്ളു… നി അതൊക്ക അങ്ങട് മറക്കുക.. എല്ലാം ഭഗവാൻ നടത്തി തരട്ടെ… “

“അത്രയും ഒള്ളു ന്റെ അമ്മേ… എല്ലാം എന്റെ നാഗത്താൻ നടത്തി തരും… “അതു പറയുമ്പോൾ അവളുടെ മനസ്സിൽ സാറിന്റെ മുഖം ആണ് വന്നത്….

****************

ഓരോരോ ദിവസങ്ങൾ പിന്നിടുമ്പോളും അവളുടെ മനസ് സിദ്ധു വിന്റെ ആകുക ആയിരുന്നു.

ആ മുഖം ഒന്ന് കാണുവാൻ അവളുടെ ഹൃദയം വെമ്പും.

എന്നും നാഗത്താന്മാരോട് കേഴുന്നത് മനസ് കൊണ്ടും ശരീരം കൊണ്ടും സിദ്ധുവിന്റെ പെണ്ണ് ആകണം എന്ന് മാത്രം ആണ് അവൾ..

അവനോടുള്ള ഇഷ്ട്ടം ഈ ലോകത്തിൽ അറിയാവുന്നത് അവൾക്ക് മാത്രം അല്ല….

വേറെ ഒരാൾക്ക് കൂടി അറിയാം…

അവളുടെ ഓരോ പ്രവർത്തിയിലും വാക്കിലും, ചലനത്തിലും, കണ്ണുകളിൽ പോലും അതു പ്രകടമാകും..

അത്… അത്.. അറിയാവുന്നത് അവനു അല്ലാതെ പിന്നെ മറ്റാർക്ക് ആണ് ..

പക്ഷെ…. ഒന്നും പറയാൻ ഇപ്പോൾ അവനു സാധിക്കില്ല…

അമ്മയെ പറഞ്ഞു സമ്മതിപ്പിക്കുക എന്നത് ഒരു ചെറിയ കാര്യം അല്ല എന്ന് അവനു അറിയാം.

അവരോട് പറഞ്ഞിട്ട് വേണം അവളോട് തന്റെ ഇഷ്ട്ടം തുറന്നു പറയുവാൻ.

പാവം… ആ കുട്ടി…. അവളുടെ സംഗീതം ആണ് അവനെ അവളിലേക്ക് ആകർഷിച്ചത്. അവൻ ഓർത്തു..

അതുകൊണ്ട് താമസിയാതെ അമ്മയോട്  എല്ലാം തുറന്നു പറയണം.. അവൻ തീർച്ചപെടുത്തി.

*********************—-

രാത്രിയിൽ ഉറക്കം വരാണ്ട് തിരിഞ്ഞു മറിഞ്ഞു കിടക്കുക ആണ് അവൾ. …

മെല്ലെ എഴുനേറ്റ് അവൾ ജനാലയുടെ അരികതയി വന്നു നിന്ന്…

ജനൽ പാളി അവൾ തുറന്ന്..

പാലപ്പൂവിന്റെ മണം അവളുടെ മേലാകെ പടർന്നു കയറി..

നല്ല തെളിനിലാവ് ചൊരിഞ്ഞു കൊണ്ട് പൂർണ ചന്ദ്രൻ നിൽക്കുന്നു..

പൂർണ ചന്ദ്രന്റെ ശോഭ തെളിഞ്ഞു നിൽക്കുന്നത് കുളത്തിൽ ആണ് എന്ന് അവൾക്ക് തോന്നി..

അവിടെ ഒരാൾ ഇരിക്കുന്നത് പോലെ…

ആരാണ്……

സിദ്ധു സാർ….

അവൾ അവന്റെ അരികത്തേക്ക് ഓടി..

പെട്ടന്ന് പദ്മ ഉറക്കത്തിൽ നിന്ന് ഞെട്ടി ഉണർന്ന്..

സിദ്ധു സാർ….

അവൾ അവന്റെ അരികത്തേക്ക് ഓടി..

പെട്ടന്ന് പദ്മ ഉറക്കത്തിൽ നിന്ന് ഞെട്ടി ഉണർന്ന്..

നെറ്റിമേൽ പടർന്ന വിയർപ്പ് കണങ്ങൾ അവൾ കൈപ്പത്തി കൊണ്ട് തുടച്ചു മാറ്റി..

“ന്റെ തേവരെ……. ഊണിലും ഉറക്കത്തിലും എല്ലാം ആ മനുഷ്യൻ തന്ന ആണല്ലോ… അരുതാത്തത് ആണെങ്കിൽ പോലും മനസ്സിൽ നിറയെ അദ്ദേഹം ആണ്.. ആ മനുഷ്യനെ കണ്ട നാൾ മുതൽ തുടങ്ങിയ വേലിയേറ്റം… അത് ആളിപടരുക ആണ്….

അവൾ മെല്ലെ എഴുനേറ്റ്..

ജനാല തുറക്കുവാൻ അവൾക്ക് ഭയം തോന്നി…

വീണ്ടും അവൾ കട്ടിലിൽ വന്നു ഇരുന്നു…

അദ്ദേഹത്തിന്റെ വേളി കഴിഞ്ഞത് ആണോ ആവോ…..

ഹേയ് അല്ല… അങ്ങനെ ആണ് ക്ലാസിൽ എല്ലാവരും പറഞ്ഞത്..

ഇനി ഉറപ്പിച്ചു വെച്ചത് ആയിരിക്കുമോ…

“പദ്മമോളെ… ഈ കോളേജിൽ പോകുന്നത് ഒക്കെ കൊള്ളാം.. പക്ഷെ നി നമ്മുട ഇല്ലത്തിന് ചീത്തപ്പേര് ഒന്നും ഉണ്ടാക്കരുത്… “

കോളേജിലേക്ക് ആദ്യമായി പോകാൻ ഇറങ്ങിയപ്പോൾ മുത്തശ്ശൻ കൈക്ക് പിടിച്ചു പറഞ്ഞ വാചകം ആണ്…

അത് ഈ നിമിഷം വരെ താൻ പാലിച്ചു..

എത്രയോ പയ്യന്മാർ തന്റെ പിറകെ വന്നു..

ആരോടും തനിക്ക് അങ്ങനെ ഒരു വികാരം തോന്നിയില്ല..

പക്ഷെ…. പക്ഷെ… ഇപ്പോൾ…

ഇത്……

ഈ രാത്രിയിൽ പോലും,,, തന്റെ ഊണിലും ഉറക്കത്തിലും എല്ലാം സാർ ആണ്….

ഓരോരോ ഓർമകളിൽ കൂടെ സഞ്ചരിച്ചു എപ്പോളോ കണ്ണുകൾ അടച്ചു..

തുടരും..

..

(Frndz….നിങ്ങളുടെ എല്ലാവരുടെയും comments and likes കാണുമ്പോൾ ഒരുപാട് ഒരുപാട് സന്തോഷം ഉണ്ട്…. ഇനിയും അങ്ങനെ തന്നെ വേണം…)

With lot of love……

 

ഉല്ലാസിന്റെ എല്ലാ നോവലുകളും വായിക്കുക

മേഘരാഗം

പ്രേയസി

ഓളങ്ങൾ

പരിണയം

4.3/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “മന്ദാരം – ഭാഗം 4”

Leave a Reply

Don`t copy text!