കോളേജിലേക്ക് ആദ്യമായി പോകാൻ ഇറങ്ങിയപ്പോൾ മുത്തശ്ശൻ കൈക്ക് പിടിച്ചു പറഞ്ഞ വാചകം ആണ്…
അത് ഈ നിമിഷം വരെ താൻ പാലിച്ചു..
എത്രയോ പയ്യന്മാർ തന്റെ പിറകെ വന്നു..
ആരോടും തനിക്ക് അങ്ങനെ ഒരു വികാരം തോന്നിയില്ല..
പക്ഷെ…. പക്ഷെ… ഇപ്പോൾ…
ഇത്……
ഈ രാത്രിയിൽ പോലും,,, തന്റെ ഊണിലും ഉറക്കത്തിലും എല്ലാം സാർ ആണ്….
ഓരോരോ ഓർമകളിൽ കൂടെ സഞ്ചരിച്ചു എപ്പോളോ കണ്ണുകൾ അടച്ചു..
അമ്മ വന്നു വിളിച്ചപ്പോൾ ആണ് പദ്മ ഉണർന്നത്…
കാലത്തെ തന്നെ ഒരു വാർത്ത അറിയിക്കാൻ ആണ് അമ്മ വന്നത്..
ദേവകി അപ്പച്ചിയും സേതു ഏട്ടനും കൂടെ ഡൽഹി യിൽ നിന്ന് വരുന്നുണ്ട്…
ഈ sunday ആണ് അവർ വരുന്നത്…
ഇനി ഒരു മാസം ഇവിടെ കാണും…
അമ്മ അതുപറഞ്ഞപ്പോൾ അവളുടെ മനസ്സിൽ നിരാശ പടർന്നു..
ഇത്രയും നേരം കണ്ട സ്വപ്‌നങ്ങൾ എല്ലം കാറ്റിൽ പറന്നത് പോലെ അവൾക്ക് തോന്നി..
“മോളേ… നിനക്ക് എന്താ ഒരു സന്തോഷം ഇല്ലാത്തത് പോലെ… “
“അതിന് ഇത്രയും സന്തോഷിക്കാൻ എന്ത് ഇരിക്കുന്നു… അവർ ഇടയ്ക്ക് ഒക്കെ വരുന്നത് അല്ലെ അമ്മേ.. “
“പണ്ട് ഒക്കെ ആണെങ്കിൽ സേതു ഏട്ടൻ എന്ന് പറഞ്ഞു അവന്റെ മുണ്ടിന്റെ തുമ്പിൽ നിന്ന് മാറാതെ നടന്ന കുട്ടി ആണ്… ഇപ്പോൾ വന്ന മാറ്റം….. “
അമ്മ മൂക്കത്തു വിരൽ വെച്ചു..
“ന്റെ അമ്മേ.. അമ്മ ഇപ്പോൾ പോയാട്ടെ.. ഞാൻ വേഗം ഫ്രഷ് ആയി വരാം.. “
അവൾ വാതിൽ അടച്ചു.
ഈശ്വരാ ഇനി എന്തൊക്ക സംഭവിക്കുമോ ആവോ… അവൾക്ക് മിഴികൾ നിറഞ്ഞു..
ദേവകി അപ്പച്ചിയ്‌ക്ക് ആണെങ്കിൽ പദ്മയെ മരുമകൾ ആയി കൊണ്ടുപോകൻ ആണ് താല്പര്യം..
എപ്പോൾ വിളിച്ചാലും ആ കാര്യം പറയാൻ ആണ് തിടുക്കം..
.
പക്ഷെ ഇത്രയും ദൂരം ആയത് കൊണ്ട് അച്ഛൻ സമ്മതിക്കുന്നില്ല…..
ആഹ് ഒരു പ്രശ്നത്തിൽ നിൽക്കുക ആണ് അവർ..
തനിക്കും ഒരു തരത്തിലും സേതുഏട്ടനെ അംഗീകരിക്കാൻ പറ്റില്ല…
ചെറുപ്പത്തിൽ കണ്ണാരം പൊത്തികളിക്കുകയും മൂവാണ്ടൻ മാവിലെ മാമ്പഴം പറിച്ചു കൊടുക്കുകയും, അപ്പൂപ്പൻ താടിയ്ക്കായി കുന്നിന്ചെരുവിലേക്ക് ഓടി പോകുകയും ഒക്കെ ചെയ്തിരുന്ന തന്റെ ഏട്ടൻ…
എന്നും ഏട്ടനെ തനിക്ക് തന്റെ കൂടപ്പിറപ്പ് ആയി കാണാൻ ആണ് ഇഷ്ട്ടം…
അതിനൊന്നിടടിയ്ക്ക് അപ്പച്ചിയുടെ മനസ്സിൽ കയറി കൂടിയ ചിന്ത…
അതാണ് എല്ലാറ്റിനും കാരണം.
അമ്മയ്ക്കും അച്ഛനും എല്ലാവർക്കും സമ്മതം ആണെന്ന് അവൾക്ക് അറിയാം…
പക്ഷെ….. പക്ഷെ…..
അവളുടെ ഓർമ്മകൾ പിറകിലേക്ക് സഞ്ചരിച്ചു.
ഋതുമതി ആയ ദിവസം….
അന്ന് സേതു ഏട്ടൻ അപ്പച്ചിയും നാട്ടിൽ വന്നിട്ട് ഉണ്ടായിരുന്നു..
പേടിച്ചു വിറച്ചു പൊട്ടിക്കരഞ്ഞ തന്നെ മാറോട് ചേർത്ത് നിറുത്തി തന്റെ അമ്മയും അന്ന് കരഞ്ഞു..
“ന്തേ ഗിരിജ…… കുട്ടിക്ക് ഋതുമതി ആകുമ്പോൾ നിയ് കരയുക ആണോ..സന്തോഷിക്കുക അല്ലെ വേണ്ടത് “അപ്പച്ചി വന്നു തങ്ങളെ ആശ്വസിപ്പിച്ചു കൊണ്ട് അകത്തേക്ക് കയറി പോയി..
മഞ്ഞൾ നീരാട്ട് കഴിഞ്ഞു പട്ടുപാവാടയും ബ്ലൗസും ഒക്കെ അണിഞ്ഞു വാതിലിനു പിറകിൽ നിന്ന തന്റെ കൈയിൽ വന്നു സേതു ഏട്ടൻ പിടിച്ചു..
“കുളത്തിൽ നീന്താൻ വരുന്നില്ലേ നിയ്… തെക്കേടത്തു നിന്ന് അനിതയും കിഷോറും വന്നു… “
“ശിവ ശിവ… ഈ കുട്ടി എന്താ ഈ കാട്ടുന്നത്… ഇനി കളിയും ചിരിയും ഒന്നും വേണ്ട… അകത്തു എവിടെ എങ്കിലും പോയി ഇരിക്കുക..വലിയ പെണ്ണായി മറന്നോ നിയ്.. “മുത്തശ്ശി കൈയിൽ പിടിച്ചു കൊണ്ട് അകത്തേക്ക് നടന്നു..
സേതു ഏട്ടൻ ആണെങ്കിൽ ഒന്നും അറിയാത്തത് പോലെ നിൽക്കുക ആയിരുന്നു..
പിന്നീട് തനിക്കു തന്നെ തോന്നി,,, താൻ ഒരു വല്യ പെണ്ണ് ആയിന്നു..
താനും സേതു ഏട്ടനും പയ്യെ പയ്യെ ഒരു അകലം പാലിച്ചു..
കളിയും ചിരിയും നിലച്ചു..
കണ്ണാരം പൊത്തി കളിച്ച തനിക്ക് കരിവളയും കണ്മഷിയും മഞ്ചാടി കുരുവും ഒക്കെ ആയി കൂട്ടിനു..
എല്ലാ വർഷവും വന്നു കൊണ്ട് ഇരുന്ന സേതു ഏട്ടനും പയ്യെ പയ്യെ വരാതെ ആയി…
എൻജിനീയറിങ് ആയിരുന്നു ഏട്ടൻ പഠിച്ചത്..
ഏതോ വലിയ കമ്പനിയിൽ ആണ് ഏട്ടൻ work ചെയ്ന്നത്.
കാവിലെ ഉത്സവത്തിന് വരണത് ആണ് ഏട്ടനും അപ്പച്ചിയും..
സാഹചര്യം ഒത്തുവന്നാൽ അപ്പച്ചി ഇപ്പോളും നാട്ടിൽ വരണത് ഈ ഒരു കാര്യത്തിന് മാത്രം ആണ്..
“ന്തേ ന്റെ കുട്ടി ഇത്രയ്ക്ക് ആലോചന… ”മുത്തശ്ശി വന്നു അവളുടെ തോളിൽ തട്ടി..
അവൾ ഒന്നും മിണ്ടാതെ മുറ്റത്തേക്ക് ഇറങ്ങി.
“മോളേ…… “അമ്മ ഉറക്കെ വിളിച്ചു എങ്കിലും അവൾ വിളി കേട്ടില്ല…
കുളിച്ചു ഈറനോടെ അവൾ കാവിലേക്ക് നടന്നു..
ഈ ഉള്ളവളുടെ മനസ്സിൽ അരുതാത്ത ഒരു മോഹം ഉദിച്ചു… ന്റെ നാഗത്താണെ അറിവില്ലായ്മ കൊണ്ട് ആണെങ്കിൽ പോലും ഈ ഉള്ളവളോട് പൊറുക്കണേ….. പക്ഷെ.. പക്ഷെ… എത്ര ശ്രെമിച്ചിട്ടും… തന്റെ മനസ്സിൽ നിന്ന് അത് മാഞ്ഞു പോകുന്നില്ല..നി നിന്റെ ഇന്ഗിതം പോലെ അത് നടത്തി തരണം . അവൾ മിഴികൾ ഒപ്പി…
“ഇന്ന് എന്തെ നേരത്തെ വന്നോ കുട്ടി…. “
കാർത്യായനി അമ്മ ആണ് അവളെ ഓർമയിൽ നിന്ന് ഇറക്കിയത്..
“Mm.. ഇന്ന് സ്പെഷ്യൽ ക്ലാസ്സ് ഉണ്ട്.. അതോണ്ട് ആണ് അമ്മേ..”
അവൾ മുത്തശ്ശന്റെ മുന്നിൽ നിന്ന് പ്രസാദം മേടിച്ചു വേഗം അവിടെ നിന്ന് പോയി..
“സേതുനു സമ്മതം ആണെങ്കിൽ നമ്മൾക്ക് ഇത് നടത്തിയാലോ ഗിരിജ… “അച്ഛന്റെ സംസാരം കേട്ട് കൊണ്ട് അവൾ വീടിന്റെ ഉള്ളിലേക്ക് കയറി..
ഒരു വേള അവൾ ശബ്ദം ഉണ്ടാക്കാതെ നിന്ന്..
“മോളുന്റെ ഇഷ്ട്ടം കൂടി ചോദിക്കാം… എന്നിട്ട് നാത്തൂനോട് പറയാം… “
.”mm… മതി മതി… പക്ഷെ ഒരു കാര്യം……. “ഗിരിജ പറഞ്ഞു നിറുത്തി.
“പദ്മ മോൾ അമ്പലത്തിൽ തൊഴുതു വേഗം വന്നോ…… “മുത്തശ്ശി ഒച്ച വെച്ചപ്പോൾ ആണ് അമ്മ ഞെട്ടി നോക്കിയത്..
എന്താണോ അമ്മ പറയാൻ വന്നത്… ഒക്കെക്കും കാരണം മുത്തശ്ശി ആണ്..
അവൾ കോളേജിൽ പോകാൻ തയ്യാറായി ഇറങ്ങി വന്നു..
ദോശയും ചമ്മന്തിയും കഴിച്ചിട്ട് അവൾ വേഗം പോയി…..
മോൾക്ക് ഇഷ്ട്ടം ആയാൽ പിന്നെ സാരമില്ല… ബാക്കി ഒന്നും നോക്കേണ്ട…. മുത്തശ്ശി പറഞ്ഞു.
“അവൾക്ക് ചെറുപ്പം മുതലേ അവനെ ജീവൻ ആണ്…അവനു തിരിച്ചും “മുത്തശ്ശിയുടെ ഊഴം ആണ് അടുത്തത്.
അവർ എല്ലാവരും കൂടി ചർച്ച ച്യ്ത അവസാന ഒരു തീരുമാനം എടുത്തു..
കീർത്തന അന്ന് ലീവ് ആയിരുന്നു. ചെക്കന്റെ കുടുംബത്തിൽ നിന്ന് ആരൊക്കെയോ വരുന്നുണ്ട് അവളെ കാണാൻ…
തലേ ദിവസം തന്നെ അവൾ ആ കാര്യം പദ്മയോട് പറഞ്ഞിരുന്നു..
പദ്മ കുറച്ചു നടന്നതേ ഒള്ളു..
അപ്പോളേക്കും സാറിന്റെ കാർ വന്നു അവളുടെ സമീപത്തു ആയി നിർത്തി.
ഒരായിരം പൂര്ണചന്ദ്രൻ ഒന്നിച്ചു ഉദിച്ചത് പോലെ അവളുടെ മുഖം തിളങ്ങി..
“പദ്മ…. കയറിക്കോളൂ….. ബസ് സ്റ്റോപ്പിൽ വിടാം… “
വേണ്ട എന്ന് പറയണം എന്ന് ഓർത്തു എങ്കിലും അവൾ മെല്ലെ ഡോർ തുറന്നു…
“ഇന്ന് എവിടെ പോയി കീർത്തന.. “
“അവളുടെ മാര്യേജ് almost fixed ആണ് സാർ…. “അവൾ കാര്യങ്ങൾ ഒക്കെ വിശദീകരിച്ചു..
“Oh…ok ok…… “
“കീർത്തന പോയ സ്ഥിതിക്ക് താനും നോക്കുന്നോ,,, അതോ പഠിച്ചു ഒരു ജോലി ഒക്കെ കിട്ടിയിട്ട് മതിയോ… “
“ഒന്നും അറിയില്ല സാർ… ന്റെ അച്ഛൻ പറയണത് ഞാൻ അനുസരിക്കും… അത്രയും ഒള്ളു.. “
“പഠിച്ചു ഒരു job നേടണം ആദ്യം.. എന്നിട്ട് വിവാഹ നോക്ക്… “
“നിക്ക് ആഗ്രഹം ഉണ്ട്,, പക്ഷെ എന്റെ…. “
“അച്ഛൻ എതിരൊന്നും പറയില്ലടോ….. അച്ഛൻ ഒരു വക്കീൽ അല്ലെ… “
“Mm… അതാണ് പ്രതീക്ഷ… എന്നാലും “
“മ്.. എന്ത് പറ്റി… “
“അല്ല…ന്റെ ഒരു മുറച്ചെറുക്കൻ ഉണ്ട്.. സേതു ഏട്ടൻ… ഏട്ടനും ആയിട്ട് ഉള്ള വിവാഹം അപ്പച്ചി നേരത്തെ പറഞ്ഞു വെച്ചതാണ്…. എന്നാലും എന്റെ മനസ്സിൽ അങ്ങനെ ഒന്നും ഇല്ല കെട്ടോ sir… $
“മുറച്ചെറുക്കൻ എവിടെ ആണ്.. “
“ഡൽഹി….. ആൾ സോഫ്റ്റ്‌വെർ എൻജിനീയർ ആണ്…. അപ്പച്ചിയും മകനും മാത്രം ഒള്ളു.. “
“നല്ലത് ആണെങ്കിൽ നോക്കെടോ…. താൻ അറിയുന്ന ആൾ അല്ലെ… “…
“എനിക്ക് അങ്ങോട്ട് മനസ് വരണില്ല സാർ…. bcos ഞാൻ ഏട്ടനെ എന്റെ കൂടപ്പിറപ്പ് ആയി മാത്രം ആണ് കണ്ടിട്ട് ഉള്ളത്… so… “
“ആഹാ best .. എങ്കിൽ തനിക്കു ഈ കാര്യം വീട്ടിൽ പറഞ്ഞു കൂടെ.. “
“അത്… അതു പിന്നെ,,, എനിക്ക് എന്റെ അച്ഛനെ…… “
“പേടി ആണോ… “
“ഹേയ് അല്ല… അച്ഛനെ വിഷമിപ്പിക്കാൻ വയ്യ… “
“അച്ഛൻ ഇയാളെയും വിഷമിപ്പിക്കില്ലടോ…….. “
അവൻ അതു പറയുമ്പോൾ അവൾ മന്ദഹസിച്ചു.
“പിന്നെ മുറച്ചെറുക്കനെ കെട്ടുന്നതിൽ വിഷമിക്കണ്ട… ഞാൻ എന്റെ മുറപ്പെണ്ണിനെ കല്യാണം കഴിയ്ക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്… “
അവൻ അതു പറഞ്ഞപ്പോൾ അവൾ ആലോചനയിൽ ആണ്ടു..
സാറിന്റെ വിവാഹം…. അതു തീരുമാനിച്ചത് ആണോ…. ഈശ്വരാ…. താൻ വെറുതെ….
അതു വരെ അവനോട് സംസാരിച്ച സന്തോഷം മുഴുവൻ ഒറ്റ നിമിഷം കൊണ്ട് അവൾക്ക് കെട്ടടഞ്ഞു….
“ഡോ… ഏത് ലോകത്ത് ആണ്.. “
“ങേ… ഇവിടെ ഉണ്ട് സാർ…. ഞാൻ വെറുതെ… “
“സാറിന്റെ മുറപ്പെണ്ണ് എന്ത് ചെയുന്നു… “
“അവൾ ഇവിടെ ഒക്കെ തന്നെ ഉണ്ട്…. “അവൻ ചിരിച്ചു.
“Mm. . ബസ് സ്റ്റോപ്പ് എത്തി… ഇറങ്ങുന്നുണ്ടോ… “
“ഉവ്വ്….. ങേ ബസ് സ്റ്റോപ്പ് അല്ലെ ഇത്,,, സാർ ഇത്രയും ദൂര വന്നോ നമ്മൾ…. “
“ഉവ്വ്….. ഇനി കോളേജിൽ തന്നെയും കൂട്ടി ഇറങ്ങുന്നത് കണ്ടാൽ അതോടെ ആകെ വിഷയം ആയാലോ… അതുകൊണ്ട് ഇവിടെ ഇറങ്ങിക്കോളും… “
“ശരി സാർ…….. ഞാൻ ഇറങ്ങുവാ “
അവൾ വേഗം വണ്ടിയിൽ നിന്ന് ഇറങ്ങാൻ ഭാവിച്ചതും മഴ ചന്നം പിന്നം പെയ്യാൻ തുടങ്ങി..
“ഇതെന്താ ഈ സമയത്ത് ഒരു മഴ… “അവൾ ആരോടെന്നല്ലാതെ പിറുപിറുത്തു..
“ഡോ.. കുട ഉണ്ടോ… “
“ഉവ്വ്… “
അവൻ കാർ മുന്നോട്ട് എടുത്തു..
ചാറ്റൽ മഴ നനഞു വരുന്ന പദ്മയെ അവൻ റിവ്യു മിറർ ഇൽ കൂടി കണ്ടു…
“ക്ലാസ്സിൽ first hour അവൻ എത്തിയപ്പോൾ എന്നും കണ്ണുകളിൽ തിളങ്ങി നിന്ന കിരണം അസ്തമിച്ചതായി അവൾക്ക് തോന്നി..
എന്തോ… വല്ലാത്തൊരു നഷ്ടബോധം…
കുഞ്ഞിനാളിൽ അപ്പൂപ്പൻ താടിയ്ക്കായി ഓടി ഓടി കാവിന്റെ ഓരത്തായി കാത്തു മടുത്തു നിൽക്കുന്ന പദ്മ…..
അവൾ ഓടി അടുക്കും തോറും അപ്പൂപ്പൻ താടി അകന്ന് അകന്ന് പോകും…
കുഞ്ഞുപദ്മയ്ക്ക് ഒരുപാട് വിഷമം തോന്നിയിരുന്നു അപ്പോൾ..
അതേ അവസ്ഥ ആണ് ഇപ്പോൾ വീണ്ടും
എന്തോ വലിയൊരു നഷ്ടബോധം അവളെ അലട്ടി..
.
എന്നും ക്ലാസ്സിലേക്ക് സാർ വരുമ്പോൾ അവൾ ആണ് ഏറെ സന്തോഷിച്ചത്… മറ്റാരേക്കാളും..
.
എല്ലാം ഒറ്റ ദിവസം കൊണ്ട് മാറി മറിഞ്ഞു..
ഇനി സേതു ഏട്ടൻ ആണോ തന്റെ ജിവിതത്തിലെ പുരുഷൻ….
അന്ന് സിദ്ധു ഇത്തിരി നേരത്തെ കോളേജിൽ നിന്ന് ഇറങ്ങി…
അവനും ആകെ ഒരു സ്വസ്ഥത കുറവ് അനുഭവപെട്ടു..
പദ്മ ആണ് അവന്റെ ഉള്ളിൽ അപ്പോളും..
അവളുടെ ഓരോ ഭാവങ്ങളും ഒപ്പി എടുക്കുക ആയിരുന്നു സിദ്ധു..
ക്ലാസ്സ് എടുക്കുമ്പോളും അവന്റെ മിഴികൾ അവളുടെ ചലനങ്ങൾ സാകൂതം നിരീക്ഷിക്കുക ആയിരുന്നു..
അവൾക്ക് തന്നോട് പ്രണയം ഉണ്ടെന്ന് ഈ ദിവസങ്ങൾ കൊണ്ട് അവനു മനസിലായി കഴിഞ്ഞു.
അവനോട് സംസാരിക്കുമ്പോളും അവനെ കാണുമ്പോളും അവന്റെ പ്രശംസ പിടിച്ചു പറ്റുമ്പോളും ഒക്കെ അവളുടെ മനസ് ആർദ്രം ആകുക ആയിരുന്നു..
പക്ഷെ…….പൂജ…..
അറിവായ പ്രായ മുതൽ അമ്മ പറയുന്ന ഒരേ ഒരു വാചകം ആണ്..
“മോനെ… പൂജ മോളേ നമ്മുടെ വീട്ടിലേക്ക് കൊണ്ട് വരാം… അവൾ നല്ല കുട്ടി ആണ്…നിന്നെ അവൾക്ക് ജീവൻ ആണ്. “
ഇന്നും ആ വാചകം അവന്റെ ഉള്ളിൽ മുഴങ്ങുക ആണ്.
അവൾക്ക് പകരമായി അവളുടെ സ്ഥാനത്തു പദ്മയെ കൊണ്ട് വന്നാൽ….. അമ്മ….. അമ്മ സമ്മതിക്കുമോ ആവോ….
അവൻ ചിന്തയിലാണ്ടു..
എന്തായാലും പദ്മയ്ക്ക് തന്നെ ഇഷ്ട്ടം ആണ്.. തനിക്ക് അവളെയും…
അച്ഛാ…. അച്ഛന്റെ സമ്മതം മാത്രം മതി എനിക്ക്….. എന്റെ അച്ഛൻ എതിര് നിൽക്കില്ല എന്നും എനിക്ക് അറിയാം….
അവൻ ഫോണിൽ അച്ഛന്റെ ഫോട്ടോയിൽ നോക്കി.
എന്നിട്ട് എല്ലാം തീരുമാനിച്ചു ഉറപ്പിച്ചത പോലെ ദീർഘ നിശ്വാസപ്പെട്ടു..
അന്ന് വൈകുന്നേരം വീട്ടിൽ എത്തിയപ്പോൾ സുമിത്ര അമ്മായിയും മാധവമ്മാമയും അമ്മയെ വിളിച്ചു സംസാരിക്കുക ആയിരുന്നു
തുടരും
ഉല്ലാസിന്റെ എല്ലാ നോവലുകളും വായിക്കുക
മേഘരാഗം
പ്രേയസി
ഓളങ്ങൾ
പരിണയം
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Mandharam written by Ullas OS
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission