മുത്തശ്ശി അരികതയി ഇരിപ്പുണ്ട്.
അതീവ സന്തോഷത്തിൽ ആണ് രണ്ടാളും എന്ന് ഒറ്റ നോട്ടത്തിൽ തന്നെ അവനു മനസിലായി.
“ആഹ് ദേ നമ്മുടെ ആൾ എത്തി.. ഏട്ടൻ തന്നെ നേരിട്ട് ഈ സന്തോഷം പങ്കുവെച്ചോ.. “
അമ്മ ഫോൺ മകന് കൈമാറി.
“ഹെലോ….. അമ്മാമ്മേ “
“ആഹ് മോനെ…. ഞാൻ നിന്റെ അമ്മയോട് സംസാരിക്കുക ആയിരുന്നു…”
“എന്താ അമ്മാമേ വിശേഷിച്ചു “?
കാര്യങ്ങൾ ഏകദേശം പിടികിട്ടി എങ്കിലും അവൻ അജ്ഞത നടിച്ചു.
“മോനെ… ഞാൻ നേരിട്ട് കാര്യങ്ങൾ അങ്ങോട്ട് പറയാം,, അല്ലെങ്കിൽ വേണ്ട സുമിത്ര തന്നെ ആകട്ടെ… “അയാൾ ഫോൺ ഭാര്യയുടെ കയ്യിൽ കൊടുത്തു.
“ഹെലോ.. സിദ്ധു….. അമ്മയിക്കും അമ്മാമയ്കും സമ്മതം ആണ് നിങ്ങളുടെ വിവാഹത്തിന്… ഏറ്റവും അടുത്ത മുഹൂർത്തം നോക്കി നമ്മൾക് അത് നടത്തം “
ഒറ്റ ശ്വാസത്തിൽ ഉള്ള അമ്മായിയുടെ സംസാരം കേട്ട് അവൻ പകച്ചു..
ഇത്രയും പെട്ടന്ന് ഈ മനംമാറ്റം… അതു എങ്ങനെ..
അവനു അത് പിടികിട്ടുന്നില്ല..
“മോനെ.. നി ഫോൺ വെച്ചോടാ.. “
“ങേ ഇല്ല അമ്മായി.. ഞാൻ കേൾക്കുന്നുണ്ട്.. x
“
“നിനക്ക് എന്താ ഒരു സന്തോഷം ഇല്ലാത്തത് മോനെ… അതോ നിനക്ക് ഇപ്പോളും വിശ്വാസം വന്നില്ലേ… !
“അമ്മായി രണ്ടാമത് പറഞ്ഞത് ആണ് കറക്റ്റ്… എനിക്ക് അങ്ങട്.. “
“സത്യം പറഞ്ഞാൽ എനിക്ക് എന്റെ മോളേ ഇങ്ങനെ ഒന്നും കല്യാണം കഴിച്ചു വിടണം എന്ന് അല്ലായിരുന്നു ആഗ്രഹം.. പക്ഷെ അവൾ… അവൾ മാത്രം സമ്മതിക്കുന്നില്ല… അവൾക് നി മാത്രം മതി.. പിന്നെ ഞാൻ എന്താ ചെയ്ക… “
“ഓ അങ്ങനെ ആണോ… അല്ലാതെ പൂർണമായും മനസ് ആയിട്ട് അല്ല.. “?
“ഇന്നലെ വരെ അല്ലായിരുന്നു.. പക്ഷെ ഇന്ന്… ദേ… ഈ കുറുമ്പി എല്ലാ മാറ്റി മറിച്ചു… അല്ലേടി… “
അമ്മായി ചിരിക്കുന്നത് അവൻ കേട്ടു..
“ഹലോ… ഏട്ടാ….. “കാതരയായി പൂജ വിളിച്ചു..
“പൂജ നി വന്നോ….. “
“യെസ്… ഇനി എന്നാണ് ഈ ഉള്ളവളെ അങ്ങോട്ട് കൊണ്ട് പോകുന്നത്… tell me..”
“Look പൂജ… എനിക്ക്…. അത് പിന്നെ.. “
“മതി മതി നി പറഞ്ഞത്.. ഇനി ഉള്ളത് ഒക്കെ എന്റെ മോളോട് ഞാൻ പറഞ്ഞു കൊള്ളാം.. “
അമ്മ അവനോട് ഫോൺ തട്ടിപ്പറിച്ചു..
പിന്നെ അവർ തമ്മിൽ ആയി കുശലം…
“മുത്തശ്ശിക്ക് സന്തോഷം ആയി കെട്ടോ… ന്റെ മക്കൾക്ക് നല്ലത് വരും… “
അവൻ മുത്തശ്ശിയിടെ കൈയിൽ പിടിച്ചു..
എന്നിട്ട് ആ കൈകൾ വിടുവിച്ചു മുറിയിലേക്ക് പോയി..
ബാഗ് മേശമേൽ വെച്ചിട്ട് അവൻ കട്ടിലിൽ മലർന്ന് കിടന്ന്..
“ഈശ്വരാ.. എല്ലാം പ്രശ്നം ആയി എന്ന് തോന്നുന്നു… ഇത്രയും പെട്ടന്ന് എല്ലാം കലങ്ങി തെളിഞ്ഞ സ്ഥിതിക്ക് ഇനി മുന്നോട്ട് പോകാൻ ആവില്ല… “
ഒരു നഷ്ടപ്രണയത്തിന്റെ വിങ്ങൽ ആണ് അവനു തോന്നിയത്..
പല പല വിചാരങ്ങൾ മനസ്സിൽ കൂടി കടന്ന് പോയി..
പൂജയോട് എല്ലാം തുറന്ന് പറഞ്ഞാലോ…
രണ്ടും കല്പിച്ചു അവളുടെ വീട്ടിൽ പോയാലോ….
പക്ഷെ amma…അമ്മയെ വിഷമിപ്പിക്കാനും മനസ് വരുന്നില്ല..
ഹോ… എന്തൊരു കഷ്ടം ആണ്..
“മോനെ….. സിദ്ധു… വാതിൽ തുറക്ക്… “അമ്മ വാതിലിൽ കൊട്ടി..
“അമ്മേ… ഞാൻ കുളിക്കുക ആണ്… “
അവൻ വിളിച്ചു പറഞ്ഞു..
“കുളി കഴിഞ്ഞു നി അമ്മേടെ അടുത്തേക്ക് ഇറങ്ങി വരണം.. ഒരു കാര്യം പറയാൻ ഉണ്ട്… “
“ശരി അമ്മേ… “
പക്ഷെ കുറച്ചു സമയം കൂടി അവൻ ആ കിടപ്പ് കിടക്കുക ആണ് ചെയ്തത്..
**********************
അങ്ങനെ ഞായറാഴ്ച വന്നെത്തി..
ഇല്ലത്തു ആണെങ്കിൽ ആകെ തിരക്ക് ആണ്..
അപ്പച്ചിയും സേതു ഏട്ടനും ഉച്ചയോടെ എത്തും..
അതിന് മുന്നോടി ആയിട്ടുള്ള ഒരുക്കങ്ങൾ ആണ്…..
കുറുക്കു കാളനും അവിയലും സാമ്പാറും തോരനും അച്ചാറും പപ്പടവും പച്ചടിയും തീയലും ഒക്കെ ആയി കഴിഞ്ഞു..
അതി കേമം ആയിട്ട് ആണ് മുത്തശ്ശിയും അമ്മയും കൂടി പാചകം ചെയ്തിരിക്കുന്നത്..
പാലട പ്രഥമൻ എന്നത്തേയും പോലെ അച്ഛനും മുത്തശ്ശനും ആണ്..
നളപാചകം എന്ന് അല്ലെ….
ഇവയുടെ ഒക്കെ സുഗന്ധം പടിപ്പുര കടന്ന് പോയി കഴിഞ്ഞിരിക്കുന്നു..
പദ്മക്ക് മാത്രം ഒരു സന്തോഷം ഇല്ല..
ബാക്കി എല്ലാവരും അവരെ കാത്തു ഇരിക്കുക ആണ്…
ഏകദേശം രണ്ട് മണി ആയി കാണും.. അവർ എത്തിയപ്പോൾ..
സേതു ഏട്ടനും അപ്പച്ചിയും കാറിൽ നിന്ന് ഇറങ്ങി..
കുറേ ലഗേജ്കൾ ഒക്കെ അവർ എടുത്ത് വെളിയിൽ വെച്ച്..
അമ്മയും അച്ഛനും ഒക്കെ അവരെ സഹായിക്കുന്നുണ്ട്..
സേതു ഏട്ടന്റെ കണ്ണുകൾ അവിടമാകെ ഉഴറി നടന്നു..
“മ്മ്.. എന്തെ കുട്ട്യേ… നി നോക്കണത് പദ്മ മോളേ ആണോ… “
അപ്പച്ചിയുടെ ശബ്ദം ഉയർന്നു..
പദ്മ വേഗം ഉമ്മറത്തേക്ക് നടന്നു വന്നു..
“ഹാവൂ… ദേ എത്തിയല്ലോ നമ്മുട ആൾ… മോളെ ഇങ്ങട് അടുത്ത് വരിക… “
അപ്പച്ചി വന്നു അവളെ പുണർന്നു..
സേതു ഏട്ടന്റെ മിഴികൾ തിളങ്ങിയത് അവൾ കണ്ടില്ലന്ന് നടിച്ചു..
“ന്റെ കുട്ടി ഇത്തിരി ക്ഷീണിച്ചു.. പക്ഷെ സൗന്ദര്യം ഒട്ടും കുറഞ്ഞിട്ടില്യ… അല്ലെ സേതു…. “
എല്ലാത്തിനും മറുപടി ആയി സേതു ഏട്ടൻ ചിരിച്ചു..
മുത്തശ്ശനും മുത്തശ്ശിയും കൂടി ഓരോ കൈയിൽ പിടിച്ചിരിക്കുക ആണ് ഏട്ടന്റെ.
രണ്ടാളുടെയും ആദ്യത്തെ പേരക്കിടാവ് അല്ലായിരുന്നോ ഏട്ടൻ..
“ക്ലാസ്സ് എങ്ങനെ ഉണ്ട് പദ്മ… “
അമ്മ കൊടുത്ത സംഭാരം കുടിച്ചു കൊണ്ട് ഏട്ടൻ ചോദിച്ചു.
“എക്സാം തുടങ്ങും next week… ‘
“ഉവ്വോ… അപ്പോൾ ക്ലാസ്സ് കഴിയാറായി അല്ലെ… “
“മ്മ്…. “
അവൾ അടുക്കളയിലേക്ക് പിൻവാങ്ങി..
“ഇനി പഠിത്തം ഒക്കെ അങ്ങ് ഡൽഹിയിൽ… അല്ലെ സേതു…. “
അപ്പച്ചിയുടെ സംസാരവും ഉറക്കെ ഉള്ള ചിരിയും ഹാളിൽ മുഴങ്ങി..
അച്ഛനും സേതു ഏട്ടനും കൂടി ഒരുപാട് സംസാരിച്ച കൊണ്ട് ഇരിക്കുക ആണ്..
പക്ഷെ കൂടുതലും സംസാരിക്കണത് അച്ഛൻ ആണ് എന്ന് മാത്രം..
ഇടയ്ക്ക് ഒക്കെ അപ്പച്ചി വന്നു അവളുടെ കരം ഗ്രഹിക്കും..
ഊണ് കഴിഞ്ഞു സേതു റൂമിലേക്ക് പോയി..
പണ്ട് മുതൽക്കേ അവർ വരുമ്പോൾ സേതു ഉപയോഗിക്കാറുള്ള ഒരു റൂം ഉണ്ട്..
അവിടെ നിന്നാൽ കാവും കുളവും ചെമ്മൺ പാതയും ഒക്കെ കാണാം..
അവന്റെ മുറി ശാരദ ചേച്ചിയെ കൊണ്ട് മുത്തശ്ശി ready ആക്കി ഇട്ടിരിക്കുക ആണ്..
അവൻ റൂമിൽ വന്നു..
ജനാലകൾ ഒക്കെ തുറന്നു..
നല്ല തണുത്ത കാറ്റ് മുറിയിലേക്ക് അടിച്ചു വന്നു..
എന്തൊരു കുളിർമ… അവൻ ഓർത്തു.
പദ്മ കുളപ്പടവിലേക്ക് നടന്നു പോകുന്നത് അവൻ കണ്ടു..
തലമുടി മുഴുവൻ ചുറ്റി കെട്ടി വെച്ച് വേഗത്തിൽ നടന്നു പോകുക ആണ്..
“ഏറ്റവും അടുത്ത് മുഹൂർത്തത്തിൽ നമ്മൾക്ക് ഈ കുട്ടിയോളുടെ വേളി നടത്തം… “ബുധനാഴ്ച അമ്മാവൻ വിളിച്ചു പറഞ്ഞതും അമ്മയ്ക്ക് ഒരേ നിർബന്ധം ഇപ്പോൾ തന്നെ പുറപ്പെടണം എന്ന്…..
തനിക്കു ഇപ്പോളും കൺഫ്യൂഷൻ ആണ് പദ്മയ്ക്ക് ഈ വേളി സമ്മതം ആണോ എന്ന്..
പദ്മയുടെ മുഖത്തു ഒരു സങ്കടം ആണ് അവനു തോന്നിയത്.
കുളപ്പടവിലേക്ക് പദ്മ ഇറങ്ങി..
അവൻ കട്ടിലിൽ വന്നു ഇരുന്നു..
എന്തൊക്കെയോ ചിന്തകൾ അവന്റെ മനസ്സിൽ കൂടി കടന്നു പോയി.
അരുതാത്തത് എന്തെങ്കിലും സംഭവിക്കാൻ പോകുന്ന ഒരു പ്രതീതി.
പദ്മയുടെ മനസ് അറിയാൻ അവൻ ഒടുവിൽ തീരുമാനിച്ചു.
കാവിൽ ആണെങ്കിൽ ഉത്സവത്തിന്റ ബഹളം ആണ്..
അതുകൊണ്ട് ഒക്കെ ഒന്ന് കഴിഞ്ഞിട്ട് തീരുമാനിക്കാം എന്ന് അവൻ ഓർത്തു.
കുറച്ചു കഴിഞ്ഞതും സേതുവും കുളത്തിൽ പോയി ഒന്ന് മുങ്ങി നിവർന്നു..
അവൻ ആകെ ഉഷാറായി..
മുറ്റത് എത്തിയപ്പോൾ പദ്മ കാവിലേക്ക് പുറപ്പെടുക ആണ്.
“നിയ് നില്ക്കു മോളെ… സേതുന്റെ ഒപ്പം പുറപ്പെടാം
.”അപ്പച്ചി പറഞ്ഞു.
“ഇല്ല്യ…. പദ്മ പൊയ്ക്കോളൂ… ഇറങ്ങിയത് അല്ലെ “
സേതു അവൾക്ക് അനുവാദം കൊടുത്തു.
“ഇതാണ് ഇപ്പോൾ നന്നായത്,,,,, ഇനി രണ്ടാളും ഒരുമിച്ചു പുറപ്പെട്ടാൽ മതി, സേതു….. ഇവൾ നിന്റെ വേളി ആകാൻ പോകണ കുട്ടി ആണ്… “
അപ്പച്ചിയുടെ നിർദ്ദേശപ്രകാര സേതുഏട്ടൻ പദ്മയുടെ ഒപ്പം നടന്നു.
“പദ്മ…… “കുറച്ചു നിമിഷത്തെ മൗനത്തിനു ശേഷം അവൻ വിളിച്ചു.
“എന്തോ… %
“നിന്റെ മുഖം എന്താണ് കുട്ടി, വല്ലാണ്ട് ഇരിക്കുന്നത്.. നിനക്ക് നല്ല സുഖം ഇല്ല്യേ.. “
“ഹേയ് അങ്ങനെ ഒന്നും ഇല്ല ഏട്ടാ… ഏട്ടന് വെറുതെ തോന്നണത് ആണ്.. “
പെട്ടന്ന് അവൻ അല്പം സ്വാതന്ത്ര്യത്തോടെ അവളുടെ കൈക്ക് കയറി പിടിച്ചു..
“ഞാൻ അറിയുന്ന പദ്മ ഇങ്ങനെ അല്ലായിരുന്നു…. എന്റെ വരവും കാത്തു, ഞാൻ കൊണ്ട് വരുന്ന കുപ്പിവളകളും, മുത്തുമാലയും ഒക്കെ കാത്തു ഇരിക്കുന്ന ഒരു പദ്മ ഉണ്ടായി രുന്നു…. ആ പദ്മയെ ആണ് എനിക്കു ഇഷ്ട്ടം… “
അവൾ അവന്റെ കണ്ണുകളിൽ നോക്കി..
“നമ്മുട രണ്ടാളുടെയും വിവാഹം ഉറപ്പിച്ചിരിക്കുക ആണ് എല്ലാവരും… അറിയാമല്ലോ അല്ലെ…. “
“ഇല്ല്യ… ഞാൻ അറിഞ്ഞില്ല.. “പെട്ടന്ന് അവൾ അങ്ങനെ ആണ് പറഞ്ഞത്..
“ങേ…. “
“മ്മ്.. അതേ…. ഞാൻ ഒന്നും അറിഞ്ഞിരുന്നില്ല… “
“എന്താ നിയ് പറയണത്…. “
“അതേ.. സത്യം… എന്റെ അറിവോടെ അല്ല ഏട്ടാ…. “
അവൾക്ക് വാക്കുകൾ മുറിഞ്ഞു.
“കുട്ടിയ്ക്ക് അപ്പോൾ ഈ വിവാഹത്തിന് സമ്മതം അല്ലെ.. “
“അത് പിന്നെ.. എനിക്ക്…. “
“മ്മ്.. എന്താണെങ്കിലും പറഞ്ഞോളൂ… “
“അത്… ഏട്ടാ…. “
“മ്മ്… എന്നെ ഇഷ്ട്ടം അല്ലെ പദ്മയ്ക്ക്… “
“അയ്യോ ഒരിക്കലും അങ്ങനെ പറയരുതേ…. ഏട്ടനെ എനിക്ക് ഇഷ്ട്ടം ആണ്…. പക്ഷെ… “
“മ്മ്.. അതു മാത്രം കേട്ടാൽ മതി എനിക്ക്.. ഇനി ഒരു പക്ഷെയും ഇല്ല… “
അവൻ അവളുമായി കാവിലേക്ക് നടന്നു..
പദ്മയ്ക്ക് സങ്കടം വന്നിട്ട് വയ്യ..
************
കുറേ സമയം ആയി സിധുവിന്റെ ഫോൺ നിർത്താതെ ഇരമ്പുന്നു..
അവൻ നോക്കിയപ്പോൾ പൂജ ആണ്..
“ഹെലോ…. “
“എടാ കുരങ്ങാ,, നി ഇതു എവിടെ ആയിരുന്നു.. എത്ര നേരം ആയി ഞാൻ വിളിക്കുന്നു… “
അവളുടെ കിളികൊഞ്ചല് അവന്റെ കാതിൽ അലയടിച്ചു..
“കുറച്ചു ബുക്സ് റെഫർ ചെയ്യാൻ ഉണ്ടായിരുന്നു.. ഫോൺ സൈലന്റ് ആയിരുന്നു.. “
“Mm..ok ok..ഇനി ഈ പൂജ ഇടയ്ക്ക്ക് ഒക്കെ വിളിക്കും കെട്ടോ, so ഇങ്ങനെ സൈലന്റ് മോഡിൽ ഫോൺ ഇടരുത്…. “
“മ്മ്…. “
“സിദ്ധു ഏട്ടാ…….. “
“മ്മ്… പറയെടി.. “
“ഏട്ടൻ അറിഞ്ഞോ… അമ്മയ്ക്ക് നമ്മുട വിവാഹത്തിന് സമ്മതം ആയത് എങ്ങനെ ആണ് എന്ന്… “
“മ്മ്.. അമ്മായി വിളിച്ച…പക്ഷെ കാര്യം എനിക്കു അറിഞ്ഞുകൂടാ.. “
“ഉവ്വോ…..എന്നിട്ട് എന്തെ എന്നോട് ചോദിക്കത്ത… .
“അതൊക്ക പിന്നീട് നി പറഞ്ഞാൽ മതി… “
“മ്മ്.. ok
“സിദ്ധു ഏട്ടാ… ഞാൻ ഇപ്പോൾ എന്തൊരു ഹാപ്പി ആണെന്നോ… ഇപ്പോൾ തന്നെ ഓടി വന്നു നിന്നെഅവൻ കെട്ടിപിടിച്ചു ഒരു ഉമ്മ
തരാൻ ഉള്ള മനസ് ഇണ്ട് എനിക്ക്… “
“മ്മ്.. “
“ഇതു എന്താ ഇങ്ങനെ മ്മ്… മ്മ്… മ്മ്…. എന്ന് വെയ്ക്കുന്നത്…. ഏട്ടന് എന്താ ഒരു സന്തോഷം ഇല്ലാത്തത് പോലെ….. “
“ഞാൻ കുറച്ചു കഴിഞ്ഞു വിളിക്കാം.. ഇപ്പോൾ ഇത്തിരി ബിസി ആണ്… “
“Ok ok
..ഞാൻ veykkam…പക്ഷെ ഇത്തിരി കഴിഞ്ഞു വിളിക്കുമ്പോൾ ഇങ്ങനെ ആകരുത് കെട്ടോ… “
അവൾ ഫോൺ കട്ട് ചെയ്തു..
ഇത്രയും ഹാപ്പി ആയിട്ട് നിൽക്കുന്ന ഇവളോട് എങ്ങനെ…
എന്നാലും അമ്മയോട് ഉടൻ തന്നെ കാര്യങ്ങൾ തുറന്നു പറയാൻ അവൻ തീരുമാനിച്ചു..
ചായ കുടിയ്ക്കാൻ ഇറങ്ങി ചെന്നപ്പോൾ അമ്മയും മുത്തശ്ശിയും കൂടി എന്തൊക്കെയോ ചർച്ച ആണ്.
വിവാഹവും ആയി ബന്ധപെട്ടു ഉള്ള കാര്യങ്ങൾ ആണ്…..
‘”ആഹ് മോനെ….. ഈ മീനത്തിലെ നമ്മൾക്ക് കല്യാണം നടത്തം…. അതാണ് സുമിത്രയും ഇപ്പോൾ വിളിച്ചു പറഞ്ഞ.. “
“മ്മ്… സമയം ഉണ്ടല്ലോ അമ്മേ “
“അങ്ങനെ പറഞ്ഞാൽ പറ്റുമോ.. ഇനി രണ്ട് മാസം കൂടി അല്ലെ ഒള്ളു.. അതിന് മുൻപ് നിശ്ചയം ഒക്കെ നടത്തണ്ടേ… അച്ഛന്റെ കുടുംബത്തിൽ ക്ഷണിക്കേണ്ടത…അല്ലെങ്കിൽ എല്ലാവരും പരിഭവം പറയും… “
“അമ്മേ….. “
“എന്താ മോനെ… ഞാൻ പറയുന്ന കാര്യങ്ങൾ ഒക്കെ ശരി അല്ലെ.. “
“ഉവ്വ്…. “
“അടുത്ത് ആഴ്ച അമ്മാവനും അമ്മായിയും ഇങ്ങോട്ട് വരും.. അതിന് മുൻപ് വല്യച്ചന്മാരോട് ഒക്കെ പറയണം… “
“നിനക്ക് എന്തെ കുട്ടി ആകെ ഒരു വിഷമം പോലെ…. ഒരു ഉത്സാഹം ഇല്ലലോ… “
മുത്തശ്ശി അവനോട് പറഞ്ഞു.
“ഹേയ്.. അങ്ങനെ ഒന്നും ഇല്ല മുത്തശ്ശി… “
.
“നിനക്ക് അങ്ങനെ തോന്നിയോ… “
മുത്തശ്ശി അമ്മയെ നോക്കി..
“അമ്മയ്ക്ക് വെറുതെ ഒരോ തോന്നലുകൾ….. ആവശ്യം ഇല്ലാത്ത വിചാരം ആണ്… “
മുത്തശ്ശി ആണ് അമ്മയെകാൾ തന്നെ മനസിലാക്കിയത് എന്ന് അവൻ ഓർത്തു.
കിടക്കാൻ നേരം വീണ്ടും അവനെ pooj വിളിച്ചു..
അവൾക്ക് ആണെങ്കിൽ സംസാരിച്ചിട്ട് ഒന്നും മതിയാകുന്നില്ല..
അവനു താല്പര്യം ഇല്ല എന്നൊന്നും അവൾക്ക് അറിയില്ല..
ഒടുവിൽ തലവേദന എന്ന കാരണം പറഞ്ഞു അവൻ കട്ട് ചയ്തു.
പാവം പദ്മ… അവൻ ഓർത്തു..
അവളും അവളുടെ മുറച്ചെറുക്കനെ ആയിരിക്കും വേളി കഴിക്കുന്നത്..
കുറച്ചു കൂടി മുന്നേ അമ്മയോട് പറഞ്ഞു എങ്കിൽ ഒരു പക്ഷെ അവൾ തന്റേത് ആകുമായിരുന്നു എന്ന് അവൻ ചിന്തിച്ചു.
ഒരു മാത്ര മുൻപേ അറിയിക്കുക ആയിരുന്നു എങ്കിൽ..
ആഹ് ഇനി അതൊക്ക ഓർത്തിട്ട് എന്ത് കാര്യം…
എന്തൊക്ക ചിന്തിച്ചലും പറഞ്ഞാലും തനിക്കു ഈശ്വരൻ വിധിച്ചത് പൂജ ആയിരിക്കും….
പെട്ടന്ന് ആണ് അമ്മയുടെ കരച്ചിൽ കേട്ടത്..
സിദ്ധു ഓടി..
തുടരും..
(ഹായ്… frdzzzzz,,,,, കഥ വായിച്ചിട്ട് like and cmnt ചെയ്യണം……… നിങ്ങൾക്ക് കഥ ഇഷ്ടമാകുന്നുണ്ടോ )
ഉല്ലാസിന്റെ എല്ലാ നോവലുകളും വായിക്കുക
മേഘരാഗം
പ്രേയസി
ഓളങ്ങൾ
പരിണയം
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Mandharam written by Ullas OS
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission