അവസാന പദ്മയും സാറും തമ്മിൽ കണ്ടു..
അവൾ ആണെങ്കിൽ ഇപ്പോൾ കരഞ്ഞു പോകും എന്ന മട്ടിൽ ആണ്..
കാരണം ഇപ്പോളും തന്റെ നാഗത്താൻമാർ എന്തെങ്കിലും അത്ഭുദം കാണിച്ചു തന്നെ തന്റെ സാറിന്റെ മാത്രം ആയി മറ്റും എന്ന ആണ് അവളുടെ വിശ്വാസം m.
“പദ്മ… ഇപ്പോൾ ഞാൻ കൂടുതൽ ഒന്നും പറയുന്നില്ല… തന്റെ ഫോൺ നമ്പർ ഒന്ന് തരുമോ..
ഞാൻ വിളിക്കാം… അവൻ അവളുടെ മുഖത്തേക്ക് നോക്കി..
കൊടുക്കണോ അതോ വേണ്ടയോ…. അവൾ ആലോചിച്ചു..
“Padma…..pls….”
സിദ്ധു അവളെ നോക്കി mm
“അവൾ അവനു ഫോൺ നമ്പർ കൈ മാറിയിട്ട് നടന്നു പോയി..
ഈശ്വരാ ചെയ്തത് തെറ്റ് ആണെങ്കിൽ എന്നോട് പൊറുക്കണം…
അവൾ മന്ത്രിച്ചു..
വീട്ടിൽ എത്തിയപ്പോൾ സേതു പടിപ്പുരയുടെ അടുത്ത് ഉള്ള ഇലഞ്ഞി മരത്തിന്റെ ചുവട്ടിൽ നിക്കുന്നു…
കുറേ ഇലഞ്ഞിപൂക്കൾ വീണു കിടക്കുന്നുണ്ട്..
അവൻ അതു എടുത്ത് അതിന്റ സുഗന്ധം ആസ്വദിക്കുക ആണ്..
“ഹായ് പദ്മ.. എക്സാം എങ്ങനെ ഉണ്ടായിരുന്നു.. “
“ഈസി ആയിരുന്നു ഏട്ടാ… “
“മ്മ്… very good… “
അവൻ അവളെ അഭിനന്ദിച്ചു..
“നി നന്നായി പഠിക്കുന്ന കുട്ടി അല്ലെ.. പിജി ഒക്കെ നമ്മൾക്ക് അവിടെ ചെയാം.. “…
അവൻ അവളെ നോക്കി പറഞ്ഞു.
സേതുവിന്റ് മുഖം കണ്ടപ്പോൾ സാറിന് നമ്പർ കൊടുത്തതിൽ അവൾക്ക് കുറ്റബോധം തോന്നി..
വേണ്ടിയിരുന്നില്ല പദ്മ…. അവളോട് മനസാക്ഷി പറഞ്ഞു.
അവൾ ഒന്ന് പുഞ്ചിരിചു അവന്റെ അടുത്ത് നിന്ന് പോയി..
വൈകിട്ട് നാമം ചൊല്ലി കഴിഞ്ഞു ഇരുന്നപ്പോൾ ആണ് അവളുടെ ഫോണിൽ ഒരു msg വന്നത്.
അവൾ whatsap open ചെയ്തു..
“ഹായ് പദ്മ… ഞാൻ ആണ്… സിദ്ധാർഥ്…. “
പെട്ടന് അവൾ ആ msg delete ചെയ്തു… എന്നിട്ട് നമ്പർ സേവ് ചെയ്ത്..
സേതുവും അച്ഛനും തമ്മിൽ news കാണുക ആണ്..
പദ്മ അമ്മയുടെ ഒക്കെ ഒപ്പം അടുക്കളയിൽ ആണ്..
എല്ലാവർക്കും ഭക്ഷണം എടുത്തു വെയ്ക്കുക ആണ് അവർ..
ഒരുമിച്ചു ഇരുന്നാണ് അവർ എന്നും ഭക്ഷണം കഴിക്കുന്നത്..
അത്താഴം ഒക്കെ കഴിച്ചു കഴിഞ്ഞു പദ്മ റൂമിൽ എത്തി..
സാറിന് msg അയക്കണോ വേണ്ടയോ… അവൾ ഓർത്തു..
ഒരുപക്ഷെ സിദ്ധു സാർ ആയിരിക്കില്ല തന്റെ പുരുഷൻ,,, അത് സേതു ഏട്ടൻ ആയിരിക്കും…
അങ്ങനെ ആണെങ്കിൽ പിന്നെ താൻ ഇപ്പോൾ വെറുതെ സാറിനോട് സംസാരിക്കുന്നതിൽ അർഥം ഉണ്ടോ..
ഇല്ല…….. അവൾക്ക് തോന്നി.
പക്ഷെ… പക്ഷെ…. ഇനി തന്റെ പ്രാർത്ഥന നാഗത്താൻ കേൾക്കണത് ആണോ… ഒരുപക്ഷെ സാറും താനും ആയുള്ള വേളി….. അതു നടക്കുമോ…
അങ്ങനെ ചിന്തിച്ചു ഇരിക്കുമ്പോൾ ആണ് അവൾക്ക് അടുത്ത msg വരുന്നത്..
Do.. free ആകുമ്പോൾ വിളിക്കുക…
പെട്ടന്ന് തന്നെ അവൾ ഒക്കെ എന്ന് റിപ്ലൈ കൊടുത്തു..
അവൾ കുറേ സമയം എന്തൊക്കെയോ വായിച്ചു കൊണ്ട് ഇരുന്നു..
രാത്രിയിൽ ഏകദേശം 10മണി കഴിഞ്ഞു കാണും…
അവൾ അവന്റെ ഫോണിലേക്ക് ഒരു ഹായ് അയച്ചു..
Free ആണോ…
അപ്പോൾ തന്നെ അവന്റെ msg വന്നു.
“Yes…. “റിപ്ലൈ കൊടുത്തു.
സാറിന്റെ call വന്നതും അവളുടെ ചങ്ക് ഇടിച്ചു..
എടുക്കണോ അതോ….. അവൾ ആലോചിച്ചു…
ബെൽ അടിച്ചു തീരാറായി….
നാഗത്താണെ വിളിച്ചു പ്രാർത്ഥിച്ചു അവൾ ഫോൺ എടുത്ത്…….
“ഹെലോ “
“ഹെലോ.. പദ്മ… “
“സാർ…. “
“മ്മ്…. എനിക്ക് തന്നോട് ഇത്തിരി സംസാരിക്കണമ്, അതുകൊണ്ട് ആണ് വിളിച്ചത്.. “
“പറയു.. സാർ… “
“എടൊ…… എങ്ങനെ തുടങ്ങണം എന്നൊന്നും എനിക്കറിയില്ല.. എന്നാലും പറയുക ആണ്… “
അവന്റെ ശ്വാസം അവളുടെ കാതിൽ തട്ടി..
“തനിക്ക് എന്നോട് വെറുപ്പ് തോന്നരുത്…. “
“എന്താണ് സാർ ഇങ്ങനെ പറയുന്നത്.. എനിക്ക് സാറിനോട് വെറുപ്പോ.. ഒരിക്കലും ഇല്ല… “
“Do അതു പിന്നെ….
ആക്ച്വലി, എന്റെ അമ്മാവന്റെ മകൾ ആണ് പൂജ,,, അവളെ ഞാൻ വിവാഹം കഴിക്കണം എന്ന് ന്റെ അമ്മയ്ക്ക് ഒരേ നിർബന്ധം ആയിരുന്നു.. പക്ഷെ അമ്മായിക്ക് എതിർപ്പും ആയിരുന്നു…പൂജയ്ക്ക് ചെറുപ്പം മുതലേ എന്നോട് ഇഷ്ട്ടം ആണ്,,,………
…
………………ഇന്നലെ സംഭവിച്ച കാര്യങ്ങൾ വരെ അവൻ അവളോട് പറഞ്ഞു കേൾപ്പിച്ചു.
അവൾ എല്ലാം മൂളി കേട്ടു..
“Edo…”
“എനിക്ക് അറിയാം തനിക്ക് എന്നോട് ഇഷ്ട്ടം ഉണ്ടെന്ന്,,,, പക്ഷെ ദൈവഹിതം എന്ന് പറയുന്നത് താൻ മറ്റൊരാളുടെ ആകുക എന്നത് ആയിരിക്കും…. അതുകൊണ്ട് താൻ… “
“സാർ പ്ലീസ്….. ഒന്ന് നിർത്തുമോ…… “
അവളുടെ ശബ്‌ദം ഇടറി..
“സാർ….. ദയവ് ചെയ്തു എന്നോട് ഇങ്ങനെ ഒന്നും പറയരുത്.. എന്റെ മനസ് ആകെ തകർന്നു ഇരിക്കുക ആണ് ഞാൻ….. “
“എടൊ… താൻ ഇങ്ങനെ വിഷമിക്കരുത്, തന്റെ മാതാപിതാക്കൾക്ക് ഇഷ്ട്ടം ഉള്ള ബന്ധം ഇതാണോ,,, എങ്കിൽ താൻ ഈ ബന്ധം സമ്മതിക്കുക…. എനിക്കും വേറെ നിവർത്തി ഇല്ലാ….ഞാൻ നിസ്സഹായൻ ആണ്. “
“സാർ…. സാറിന് ആ കുട്ടിയോട് ഒന്ന് പറയാൻ പറ്റുമോ….. “
അവസാന പ്രതീക്ഷ എന്ന വണ്ണം അവൾ ചോദിച്ചു..
“എടൊ…. താൻ…. “
“സാർ… പ്ലീസ്….. ഒന്ന് ചോദിച്ചു നോക്കുമോ….. എന്റെ അപേക്ഷ…. “എന്ന് പറഞ്ഞതും അവളുടെ വാക്കുകൾ മുറിഞ്ഞു..
പെട്ടന്ന് തന്നെ അവൾ ഫോൺ കട്ട് ചെയ്തു..
സിദ്ധു വീണ്ടും വീണ്ടും അവളെ വിളിച്ചു എങ്കിലും അവൾ അത് കട്ട് ചെയ്തു കളഞ്ഞു..
താൻ എന്തൊരു വിഡ്ഢി ആണ്… ഇനി എന്തിന് ആണ് താൻ സാറിനോട് ഇങ്ങനെ ഒക്കെ പറയുന്നത്… പൂജയെ എല്ലാവർക്കും ഇഷ്ട്ടം ആയ സ്ഥിതിക്ക് ഇനി അവർ തമ്മിൽ ഒന്നാകട്ടെ…..
അവൾ മേശമേൽ തല ചായ്ച്ചു കിടക്കുക ആണ്..
ഒരു കരസ്പർശം തോളിൽ പതിഞ്ഞതും അവൾ ഞെട്ടി എഴുനേറ്റു..
സേതു ഏട്ടൻ ആയിരുന്നു..
അവൾ വേഗം കണ്ണുനീർ ഒപ്പി..
“പദ്മ…. “
അവൻ അവളെ വിളിച്ചു..
അവൾ പക്ഷെ മുഖം കുനിച്ചു നിന്നതേ ഒള്ളു..
“ഇവിടെ നോക്ക് “
അവൻ അവളുടെ താടി പിടിച്ചു ഉയർത്തി.
“നിനക്ക്,,,,,,, ആ സാറിനോട് അത്രയ്ക്ക് ഇഷ്ടം ആയിരുന്നു എങ്കിൽ ഈ വിവരം ഇവിടെ പറയാമായിരുന്നു ഇല്ല്യേ… “
പെട്ടന്ന് ഉള്ള അവന്റെ ചോദ്യത്തിൽ അവൾ പതറി പോയി…
സേതു ഏട്ടാ….. ഞാൻ.. എന്നോട്…
“സാരമില്ല…. നിന്റെ ഉള്ളിൽ എന്തോ വലിയ വിഷമം ഉണ്ടെന്ന് എനിക്ക് അറിയാമായിരുന്നു… പക്ഷെ.. അതു കണ്ടെത്തുവാൻ ഞാൻ വൈകി… “
“ഏട്ടാ….. ഏട്ടൻ വിചാരിക്കുന്നത് പോലെ.. അത്രയ്ക്ക്…… “
അവൾ കരഞ്ഞു..
“മ്മ്.. ഇനി ഒന്നും പറയേണ്ട.. ഞാൻ എല്ലാ കാര്യങ്ങളും അമ്മാവനോട് പറയാം.. m%
“അതിന്റെ ഒന്നും ആവശ്യം ഇനി ഇല്ല ഏട്ടാ..സാറിന്റെ വേളിയും ഏറെക്കുറെ ആയി…. “അവൾ,, പൂജയും ആയി ബന്ധപ്പെട്ട കാര്യങ്ങൾ അവനോട് സംസാരിച്ചു.
“ദയവ് ചെയ്ത് ഇതൊന്നും അച്ഛൻ അറിയരുത്,,,, എന്നെ എല്ലാവരും വെറുക്കും…. “അവൾ അവന്റെ മുന്നിൽ കൈ കൂപ്പി..
“എന്താ കുട്ടി നിയ് ഈ കാണിക്കുന്നത്.. “അവൻ അവളെ ആശ്വസിപ്പിച്ചു.
“സാരമില്ല…. ഞാൻ അയാളെ ഒന്ന് കണ്ടു നോക്കാം…. എന്തെങ്കിലും വഴി കാണാതെ ഇരിക്കില്ല… ‘
“വേണ്ട ഏട്ടാ… ഇനി അത് ഒന്നും വേണ്ട… ആ പൂജയുടെ ആകെ ഉള്ള പ്രതീക്ഷ സാറിൽ ആണ്.. അത് ഞാൻ ആയിട്ട് തടസപ്പെടുത്തുക ഇല്ല… “
അവൾ പറഞ്ഞു.
“ഇപ്പോൾ പദ്മ ഉറങ്ങുക.. നേരം ഒരുപാട് ആയില്ലേ… നാളെ കാണാം… “
അവൻ അവളോട് പറഞ്ഞിട്ട് മുറി വിട്ട് ഇറങ്ങി.
ആ രാത്രിയിൽ സേതുവിന് ഉറങ്ങാൻ കഴിഞ്ഞില്ല..
മനസ് ആകെ തകർന്ന് ഇരിക്കുന്നു..
എന്തായാലും എന്തൊക്കെയോ നഷ്ടപ്പെടാൻ പോകുന്നതിനെ കുറിച് അവൻ ചിന്തിച്ചിരുന്നു..
അത് ഒക്കെ സത്യം ആയി മാറുക ആണ്..
ഒരു കാര്യം അവൻ തീർച്ചപെടുത്തി.
താൻ sidhuvine നേരിൽ കണ്ടു സംസാരിക്കുന്നു…
അതു കഴിഞ്ഞു ബാക്കി കാര്യം..
അവൻ കണ്ണുകൾ അടച്ചു..
പദ്മയുടെ കണ്ണുനീർ ധാര ധാര ആയി ഒഴുകി..
സേതു ഏട്ടൻ എല്ലാം അറിഞ്ഞിരിക്കുന്നു..
ഇനി എന്തൊക്കെ ആകും തന്റെ ജീവിതത്തിൽ സംഭവിക്കുന്നത് എന്ന് അവൾ ഓർത്തു..
സാറിന് ഫോൺ നമ്പർ കൊടുക്കാൻ പോയ ആ നശിച്ച നിമിഷം… അത് കാരണം ആണ് 0ഇങ്ങനെ ഒക്കെ സംഭവിച്ചത്…
ഹോ.. ന്റെ നാഗത്താണെ… എന്തൊരു വിധി ആണ് ഇതൊക്ക…
നാല് മാസം മുൻപ് ആ സാർ വരാനും ഇങ്ങനെ ഒക്കെ സംഭവിയ്ക്കാനും… ഒക്കെ ഓരോ കാരണങൾ..
അവൾക്ക് ആണെങ്കിൽ എന്ത് ചെയണം എന്നൊരു ഊഹവും കിട്ടിയില്ല..
രാത്രിയിൽ എപ്പോൾ ആണ് ഉറങ്ങിയത് എന്ന് അവൾക്ക് പോലും അറിയില്ല..
കാലത്തെ കുളത്തിൽ പോയി മുങ്ങി നിവർന്നു ഈറനോടെ അവൾ കാവിൽ പോയി തൊഴുതു..
“നിനക്ക് എന്തെ കുട്ട്യേ സുഖം ഇല്ലേ… ആകെ മുഖം ഒക്കെ വല്ലാണ്ട്… “അപ്പച്ചി അവളെ നോക്കി..
“ഇല്ല അപ്പച്ചി.. ഒക്കെ തോന്നൽ ആണ്.. “
കാലത്ത് എല്ലാവരും ഒരുമിച്ചു ഇരുന്ന് ഭക്ഷണം കഴിക്കുക ആയിരുന്നു..
അവൾ നോക്കിയപ്പോൾ സേതുവിനെ അവിടെ ഒന്നും കണ്ടില്ല..
“സേതു ഏട്ടൻ എവിടെ… “അവൾ ആരോടെന്നല്ലാതെ ചോദിച്ചു..
“അവൻ കാലത്തെ ടൌൺ വരെ പോയി.. എന്തൊക്കെയോ മെയിൽ അയക്കണം…..ഇവിടെ റേഞ്ച് കുറവ് ആണ് എന്ന്… $
“തനിച്ചു ആണോ പോയത്… “?
“മ്മ്.. അതേ… എന്തേയ്… മോൾക്ക് എന്തെങ്കിലും ആവശ്യം ഉണ്ടായിരുന്നോ… “
“ഹേയ്.. ഇല്ല്യ
.ഞാൻ just ചോദിച്ചു… അത്രയും ഒള്ളു.. “അവൾ കൈ കഴുകി എഴുനേറ്റു..
“ഹോ….. സേതുഏട്ടനെ കാണാതെ ഇരിക്കാൻ പറ്റില്ല അല്ലെ,,,,, അമ്മേ ഇതു കേട്ടോ… “അപ്പച്ചി കളിയായി പറഞ്ഞു..
പദ്മയുടെ ഉള്ളിൽ എന്തൊക്കെയോ ഭയം നിഴലിച്ചു.
സാറിന്റെ വീട് ഒക്കെ നേരത്തെ തന്നെ സേതു ഏട്ടൻ ചോദിച്ചു അറിഞ്ഞിരുന്നു..
പക്ഷെ… പക്ഷെ…. ഇനി…. അവിടെ എങ്ങാനും..
ഈശ്വരാ…. അരുതാത്തത് ഒന്നും സംഭവിക്കരുത്….
“മോളേ… പദ്മ…. “
അമ്മ അവൾക്ക് അരികിലേക്ക് വന്നു..
“മോളെ… അപ്പച്ചി പറഞ്ഞത് മറ്റന്നാൾ നമ്മൾക്ക് ഡ്രസ്സ് എടുക്കാൻ പോകാം എന്ന്… ഇനി ഒരുപാട് വൈകി കൂടാ….. കാര്യങ്ങൾ എല്ലാം കിടക്കുക അല്ലെ.. “
.”മ്മ്… അതൊക്ക എന്താണ് എന്ന് വെച്ചാൽ അമ്മ പറഞ്ഞാൽ മതി.അമ്മയ്ക്ക് ഇഷ്ട്ടം ഉള്ളത് നോക്ക് എടുത്തോ.. . “
“അങ്ങനെ ആണോ… നിന്റെ ഇഷ്ടം അല്ലെ പ്രധാനം.. “
“പിന്നല്ലാതെ
എന്റെ മോൾടെ ഇഷ്ടത്തിന് ആണ് എടുക്കുന്നത്.. അല്ലാതെ ഞങ്ങൾ ആണോ എല്ലാം തീരുമാനിക്കുന്നത്.. ‘
“അതല്ല അപ്പച്ചി.. “
“ഏതല്ല… “
“നി ഈ new ജനറേഷൻ ഒന്നും അല്ലെ കുട്ടി…. ഇപ്പോൾ എന്തൊക്കെ ട്രെൻഡ് ആണ്.. നി നെറ്റിൽ നോക്ക്… കാണാം ഒരുപാട് ഡ്രസ്സ് പാറ്റേൺ.. “അപ്പച്ചി ആണെങ്കിൽ പറഞ്ഞാലും പറഞ്ഞാലും തീരില്ല…
എല്ലാവരും ആഘോഷ തിമിർപ്പിൽ ആയി എന്ന് പദ്മക്ക് തോന്നുന്നു
അവൾ റൂമിൽ എത്തിയതും വേഗം സേതുവിൻറെ നമ്പറിൽ വിളിച്ചു..
“ഹലോ.. “
“സേതു ഏട്ടാ… ഏട്ടൻ ഇതു എവിടെ ആണ്.. “
“ഞാൻ ടൗണിൽ ആണ്.. എന്താണ് പദ്മ.. m”
“ഏട്ടാ… ഏട്ടൻ ഇനി ഒരിടത്തും പോകേണ്ട…… സാറിനെ കാണുകയും അരുതേ…. എനിക്ക് ഇനി ആ റിലേഷൻ വേണ്ട… “
“ഞാൻ അതിനു സാറിനെ കാണാൻ ഒന്നും വന്നത് അല്ല.. “
“സത്യം ആണോ… “
“മ്മ്.. നി ഫോൺ വെയ്ക്കുക “
“സേതുവേട്ട… “
“പറയു… എന്താണ് പദ്മ.. “
“അത് പിന്നെ,,,, ഏട്ടാ ഈ കാര്യങ്ങൾ ഒരിക്കലും ഏട്ടൻ ആരോടും പറയരുത്… “
“ഇല്ല്യ…. “
“ഞാൻ വിശ്വസിച്ചോട്ടെ… “
“ഉവ്വ്.. “
അവൻ ഫോൺ കട്ട് ചയ്തു..
പദ്മക്ക് അപ്പോൾ ആണ് ശ്വാസം നേരെ വീണത്..
ന്റെ ഈശ്വരാ.. ഞാൻ ഒരുപാട് ഭയപ്പെട്ട്… എങ്ങാനും ഏട്ടൻ സാറിനെ കാണുമോ….. അതായിരുന്നു അവളുടെ ആകുലത..
***********
അതേ സമയം സിദ്ധു വും ആയിട്ട് കാര്യങ്ങൾ എല്ലാം പറയുക ആയിരുന്നു സേതു..
സിദ്ധു തന്റെ അവസ്ഥ അവനോട് വിശദീകരിച്ചു…
ഒരുപാട് സമയം അവർ കാര്യങ്ങൾ ഗൗരവത്തോടെ സംസാരിച്ചു..
ഒടുവിൽ എല്ലാം പറഞ്ഞു ഉറപ്പിച്ചു ആണ് സേതു മടങ്ങിയത്..
********—–********
ഇന്നാണ് പദ്മയ്ക്കും സേതുവിനും ഉള്ള വിവാഹ ഡ്രസ്സ് എടുക്കുന്ന ദിവസം..
എല്ലാവരും കാലത്ത് തന്നെ പുറപ്പെട്ടു..
പദ്മയ്ക്ക് ആയി ഓറഞ്ച് കളർ ഉള്ള കാഞ്ചീപുരം പട്ടുസാരി ആണ് എടുത്തത്, അതിന് കോൺട്രാസ്റ് കളർ ബ്ലൗസും…
സെയിൽസ് ഗേൾ അവളെ അതു സെറ്റ് ചെയ്ത് കാണിച്ചപ്പോൾ എല്ലാവരും കണ്ണ് എടുക്കാതെ ആണ് നോക്കി ഇരുന്നത്..
കസവിന്റെ സെറ്റും മുണ്ടും പച്ച നിറം ഉള്ള ബ്ലൗസും ആണ് അടുത്തതായി എടുത്തത്..
വീണ്ടും രണ്ട് പട്ടുസാരികൾ കൂടെ അവർ എടുത്ത്
.
സേതുവിനും അവരുടേതായ രീതിയിൽ ഉള്ള ഡ്രസ്സ് ഒക്കെ ആണ് എടുത്തത്..
ഡ്രസ്സ് എടുത്തു കഴിഞ്ഞു എല്ലാവരും വീട്ടിൽ എത്തിയപ്പോൾ തന്നെ നേരം രാത്രി ആയിരുന്നു..
അങ്ങനെ ദിവസങ്ങൾ പിന്നിടുക ആണ്.
പദ്മയ്ക്ക് ട്രഡീഷണൽ രീതിയിൽ ഉള്ള കുറേ ഏറെ ആഭരണങ്ങൾ ഗിരിജയുംl വസുന്ദരയമ്മയും കൂടി തട്ടാനെ കൊണ്ട് പണി കഴിപ്പിച്ചു വെച്ചിരുന്നു..
ഇതും പോരാഞ്ഞു കുറേ ചെട്ടിനാട് കളക്ഷൻ കൂടി വിശ്വനും ഗിരിജ യും പോയി എടുത്തു..
“എന്റെ മകൾക്ക് ഒരു കുറവും വരുത്തരുത്.. അതാണ് എന്റെ ആഗ്രഹം… “
“ന്റെ കുട്ടി എന്നും സൗഖ്യം ആയി കഴിഞ്ഞാൽ മതി,, അത് മാത്രം ഒള്ളു എനിക്ക് പ്രാർത്ഥന.. “
ഗിരിജയുടെ കണ്ണുകൾ നിറഞ്ഞു വന്നു..
“നി എന്തിനാ കരയുന്നത്… “
“അതു പിന്നെ,,,, എന്റെ കുഞ്ഞിനെ ഇത്രയു ദൂരം അയക്കുന്നത് ഓർക്കുമ്പോൾ… “
“അതിനു രണ്ട്മാസം കഴിഞ്ഞാൽ അവൾ ഇങ്ങട് വരില്ല്യേ “
“വരും എന്നൊക്ക സേതു ഇപ്പോൾ പറയും…അവസാനം ഇനി അവനു അവിടെ ഉപേക്ഷിച്ചു വരാൻ പറ്റില്ലന്ന് പറയുമോ ഏട്ടാ.. “
“ഹേയ്… നി ഇതു എന്തൊക്ക ആണ് പറയുന്നത്… അവനോട് എല്ലാം പറഞ്ഞു സമ്മതിപ്പിച്ചത് അല്ലെ… പിന്നെ എന്തെ.. “
.”ഞാൻ എന്റെ വിഷമം കൊണ്ട് പറഞ്ഞത് ആണ് ഏട്ടാ… ക്ഷമിക്ക്.. “
“എനിക്കുo ഒരുപാട് സങ്കടം ഉണ്ട്… പക്ഷെ എന്ത് ചെയ്യാൻ.. പെൺകുട്ടികൾ ഉള്ള അച്ഛനമ്മമാർ എല്ലാവരും ഈ ദുഃഖം അനുഭവിക്കേണ്ടവർ ആണ്.. എന്തായാലും അവരെ മറ്റൊരുവന്റെ കൈയിൽ ഏല്പിക്കേണ്ടത് അല്ലെ… “അതു പറഞ്ഞപ്പോൾ അയാളുടെ ശബ്ദം ഇടറി..
************
പദ്മ യും സേതുവിന്റ് പെണ്ണായി മാറുവാൻ ഉള്ള തയ്യറെടുപ്പിൽ ആണ്..
ഇല്ലത്തും ഓരോരോ ഒരുക്കങ്ങൾ ഒക്കെ തുടങ്ങി..
ഇതിനോടിടയ്ക്ക് സേതുവും അവന്റ അമ്മയു കൂടി ടൗണിൽ ഒരു വീട് എടുത്തു..
കാരണം പെണ്ണിനെ വിവാഹം കഴിച്ചു കൊണ്ട് പോകേണ്ടത് സ്വന്തം വീട്ടിലേക്ക് അല്ലെ..
അതുകൊണ്ട് ആണ് അവർ വീട് എടുത്ത് മാറിയത്. തന്നെയുമല്ല
കുറച്ചു കഴിഞ്ഞു ഡൽഹിയിൽ നിന്ന് ഇങ്ങോട്ട് താമസം മാറേണ്ടി വരുകയും വേണം
സേതു ഇടയ്ക്ക് ഒക്കെ പദ്മയെ വിളിക്കും, സംസാരിക്കും…. അത്യാവശ്യത്തിനു മാത്രം… അത്രയും ഒള്ളു…
അവൾ മെല്ലെ സാറിനെ മനസ്സിൽ നിന്ന് പറിച്ചു മാറ്റി…
ഇപ്പോൾ മനസ്സിൽ ഒറ്റ രൂപo മാത്രമേ ഒള്ളു.. അതു സേതു ഏട്ടൻ മാത്രം ആണ്..
അങ്ങനെ അവരുട രണ്ടാളുടെയും വിവാഹം വന്നെത്തി..
എല്ലാവരും ആഘോഷത്തിമിർപ്പിൽ ആണ്..
സേതുവിന് മാത്രം ആകെ മനസികപിരിമുറുക്കം ആണ്..
തുടരും..
(ഹായ്… frndz….നമ്മുടെ സ്റ്റോറി പുതിയ വഴിത്തിരിവിലേക്ക് ആണ്… എല്ലാവരും വായിക്കുക…… “)
ഉല്ലാസിന്റെ എല്ലാ നോവലുകളും വായിക്കുക
മേഘരാഗം
പ്രേയസി
ഓളങ്ങൾ
പരിണയം
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Mandharam written by Ullas OS
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission