Skip to content

മന്ദാരം – ഭാഗം 9

Malayalam Novel Mandharam

സേതു ഇടയ്ക്ക് ഒക്കെ പദ്മയെ വിളിക്കും, സംസാരിക്കും…. അത്യാവശ്യത്തിനു മാത്രം… അത്രയും ഒള്ളു…

അവൾ മെല്ലെ സാറിനെ മനസ്സിൽ നിന്ന് പറിച്ചു മാറ്റി…

ഇപ്പോൾ മനസ്സിൽ ഒറ്റ രൂപo മാത്രമേ ഒള്ളു.. അതു സേതു ഏട്ടൻ മാത്രം ആണ്..

അങ്ങനെ അവരുട രണ്ടാളുടെയും വിവാഹം വന്നെത്തി..

എല്ലാവരും ആഘോഷത്തിമിർപ്പിൽ ആണ്..

സേതുവിന് മാത്രം ആകെ മനസികപിരിമുറുക്കം ആണ്..

അവൻ അപ്പോൾ ഒരിക്കൽ കൂടി സിദ്ധു വിനെ വിളിച്ചു.

അവനെ പക്ഷെ ലൈൻഇൽ കിട്ടിയില്ല..

കാലത്തെ തന്നെ ഗിരിജയുടെ ബന്ധത്തിൽ പെട്ട ഒരു പെൺകുട്ടി ആണ് പദ്മയെ അണിയിച്ചു ഒരുക്കുവാൻ വന്നത്.

കാഞ്ചീപുരം പട്ടും നിറയെ ആഭരങ്ങളും tl മുല്ലപ്പൂവും ഒക്കെ ചൂടി അവൾ ഒരു ദേവതയെ പോലെ ശോഭിച്ചു.

എല്ലാവരുടെയും കണ്ണുകൾ അവളിൽ ആയിരുന്നു.

നാഗത്തന്റെ മുന്നിൽ ആണ് അവൾ ആദ്യം പോയി പ്രാർഥിച്ചത്..

“ന്റെ നാഗത്താണെ… എന്റെ മനസ്സിൽ ഇടയ്ക്ക് സിദ്ധു സാർ വന്നു എങ്കിലും ഇപ്പോൾ ന്റെ ഈ ജീവൻ നിറയെxcന്റെ സേതു ഏട്ടൻ ആണ്… ഏട്ടനും ആയി ഒരു നല്ല ജീവിതം എനിക്കു നൽകേണമേ… ഈ അടിയന് കാവൽ ആയി നി എപ്പോളും ന്റെ കൂടെ വേണം… “

മുത്തശ്ശന്റെയുംമുത്തശ്ശിയുടെയും

  അച്ഛന്റെയും അമ്മയുടെയും ഒക്കെ കാൽ തൊട്ട് വന്ദിച്ചു അവൾ കതിർമണ്ഡപത്തിൽ സേതുവിൻറെ അരികിൽ ആയി ഇരുന്നു.

വളരെ ആഡംബരം നിറഞ്ഞ വിവാഹം ആയിരുന്നു അവരുടേത്..

വിശ്വനാഥന്റെ ഒരുപാട് സുഹൃത്തുക്കൾ വിവാഹത്തിന് എത്തി ചേർന്നിരുന്നു..

പറഞ്ഞ മുഹൂർത്തത്തിൽ സേതു  അവളുടെ കഴുത്തിൽ താലി ചാർത്തി.

ആരവങ്ങളുടെയും ആർപ്പുവിളിയുടെയും അകമ്പടിയോടെ രണ്ടാളും കതിര്മണ്ഡപം വലം ചുറ്റി..

അവളുടെ കരങ്ങൾ ഒരു പൂവ് പോലെ മൃദുലം ആയി ആണ് അവനു തോന്നിയത്..

ഫോട്ടോഗ്രാഫേഴ്സ് അവരെ രണ്ടാളെയും പൊതിഞ്ഞു..

സേതുവിനോട് ചേർന്ന് നിന്ന് അവൾ ഫോട്ടോ എടുക്കുക ആണ്..

“ഇത്രയും അടുത്ത് നിൽക്കേണ്ട… “

പെട്ടന്ന് അവൻ അവളുടെ കാതിൽ പിറുപിറുത്തു..

അവൾ ഒന്നും മനസിലാകാത്ത പോലെ അവനെ നോക്കി..

“നിന്നോട് പറഞ്ഞത് മനസിലായില്ലേ… “അവൻ അവളെ കടുപ്പിച്ചു നോക്കി..

പെട്ടന്ന് തന്നെ അവൾ അവനിൽ നിന്ന് അകന്ന് മാറി..

“ഹ.. എന്താണ് ഇതു

.. ആ കുട്ടി നിന്നത് കറക്റ്റ് ആയിട്ട് ആയിരുന്നു… “ഫോട്ടോഗ്രാഫർ വന്നു സേതുവിനെ നോക്കി..

“ഇങ്ങനെ ഒക്കെ മതി…. നിങ്ങൾക്ക് സൗകര്യം ഉണ്ടെങ്കിൽ എടുത്താൽ മതി… “അവൻ അയാളോട് ദേഷ്യപ്പെട്ട്.

“മതി എങ്കിൽ മതി… നമ്മൾക്കെന്താ.. %

“എന്താണ് സേതുവേട്ട…. ന്ത്‌ പറ്റി..”

“എന്ത് പറ്റാൻ….. നേരം പോകുന്നു… ഇല്ലത്തു കേറേണ്ട മുഹൂർത്തം ആയി വരുന്നു.. “

“അതിനു എന്താണ്…. സമയം ആകുമ്പോൾ അച്ഛൻ പറയും.. “

“മ്മ്… ഇനി അതും കൂടി ഞാൻ അനുസരിക്കാം… “അവൻ മുഖം തിരിച്ചു.

പദ്മയുടെ കണ്ണുകൾ നിറഞ്ഞു.

ഈശ്വരാ.. ഇതു എന്താണ് സേതു ഏട്ടൻ ഇങ്ങനെ ഒക്കെ സംസാരിക്കുന്നത്… ഇതുവരെ മുഖം കറുത്ത് എന്നോട് ഒന്നും സംസാരിച്ചിട്ടില്യത്താ ആൾ.. അവൾക്ക് വല്ലാത്ത വിഷമം തോന്നി..

സദ്യ കഴിച്ചപ്പോളും ഏട്ടൻ അവളോട് സംസാരിച്ചില്ല..

പുറപ്പെടാൻ നേരം പാവം പദ്മ വിങ്ങി പൊട്ടി..

“ന്തേ.. ന്റെ കുട്ടി കരയുന്നത്…. ഇന്ന് കാലത്തെ വരെ ഞാൻ കരഞ്ഞു കൊണ്ട് ഇറങ്ങില്ല എന്ന് പറഞ്ഞ ആൾ അല്ലെ.. “

മുത്തശ്ശൻ അവളെ ആശ്വസിപ്പിച്ചു..

എങ്കിലും അവൾ അച്ഛന്റെ മുന്നിൽ വന്നപ്പോൾ പൊട്ടി കരഞ്ഞു..

അച്ഛൻ അപ്പോൾ സേതുനെ  വിളിച്ചു .

“മോനെ… “

“എന്താണ് അമ്മാവാ… “

“ന്റെ കുട്ടി ഇന്ന് വരെ ഒരു കാര്യത്തിനും വിഷമിച്ചിട്ടില്ല…. അവളുടെ എല്ലാ ആഗ്രഹവും സാധിപ്പിച്ചാണ് ഞാൻ അവളെ വളർത്തിയത്….. ഇന്ന് മുതൽ ന്റെ പദ്മമോൾ മോന്റെ കൈകളിൽ സുരക്ഷിത ആയിരിക്കും എന്ന് എനിക്കു ഉറച്ചു വിശ്വാസം ഉണ്ട്…. “

അയാൾ അവളുടെ കൈകൾ അവനിൽ ഏൽപ്പിച്ചു..

“മോളുടെ എല്ലാ ആഗ്രഹവും സാധിപ്പിച്ചപ്പോൾ പ്രധാനപ്പെട്ട ആഗ്രഹം മാത്രം അച്ഛൻ അറിഞ്ഞില്ല… “

കാറിന്റെ അടുത്തേക്ക് നടന്നപ്പോൾ അവൻ അവളെ നോക്കി പരിഹസിച്ചു..

പദ്മ ഞെട്ടിപോയി..

സേതു ഏട്ടന്റെ ദേഷ്യം അപ്പോൾ സാറിന്റെ കാര്യം ഓർത്തു ആണോ..

താൻ… താൻ പക്ഷെ ആ കാര്യങ്ങൾ എപ്പോൾ മനസ്സിൽ നിന്ന് ഇറക്കി.. തന്റെ മനസിൽ സേതുഏട്ടൻ മാത്രം ഒള്ളു..

അത്.. അത്… സേതുഏട്ടന് അറിയില്ല……

അവൾക്ക് ആണെങ്കിൽ എന്ത് ചെയണം എന്ന് അറിയില്ലാരുന്നു..

കാറിൽ കയറി അപരിചിതരെപോലെ അവർ ഇരുന്ന്..

അപ്പച്ചി ആണെങ്കിൽ ആരതിയുഴിഞ്ഞു കത്തിച്ചു വെച്ച നിലവിളക്ക് അവളുടെ കൈയിൽ കൊടുത്തു..

അവൾ അതു ഇരുകൈകളും കൊണ്ട് മേടിച്ചു പൂജ റൂമിൽ വെച്ചു..

അവിടെയും ചെറിയൊരു ഫങ്ക്ഷന് ഉണ്ടായിരുന്നു..

ദേവകിയുടെ  a ഭർത്താവായ പരമേശ്വരന്റെ കുറച്ച് ബന്ധുക്കളും സുഹൃത്തുക്കളും ഒക്കെ ആയിരുന്നു അതിഥികൾ..

“മോളേ…

“എന്താണ് അപ്പച്ചി.. “

“മോൾ പോയി ഡ്രസ്സ്‌ മാറി വരൂ… ഫങ്ക്ഷന് ഇടാൻ ഉള്ള ലെഹെങ്ങ വാർഡ്രോബിൽ ഇരിപ്പുണ്ട്…. “

“ഉവ്വ് അപ്പച്ചി… “

അവൾ അപ്പച്ചി കാണിച്ചു കൊടുത്ത റൂമിൽ പോയി..

കുറച്ച് പെൺകുട്ടികൾ ചേർന്ന് അവളുടെ ഡ്രസ്സ്‌ മാറുവാൻ അവളെ സഹായിച്ചു..

ഡ്രസ്സ് എല്ലാം മാറിയിട്ട് അവൾ വെറുത അവിടെ കിടന്ന കസേരയിൽ ഇരുന്നു..

കുറച്ചു കഴിഞ്ഞു സേതു ഡ്രസ്സ്‌ മറുവാനായി വന്നു..

അവൻ അവളെ നോക്കുക പോലും ചെയ്തില്ല….

“സേതുവേട്ടാ… “

“മ്മ്

…”

“എന്നോട് ദേഷ്യം ആണോ… “

“എന്തിനു…. “

“അത് പിന്നെ…. എന്നോട് എന്താണ് ഏട്ടൻ ഒന്നും സംസാരിക്കാത്ത “

“ഞാൻ സംസാരിച്ചുവല്ലോ…. “

“അതല്ല… ഏട്ടൻ എന്നോട് വെറുപ് കാണിക്കുന്നത് “

“വെറുപ്പോ…. ഞാൻ എപ്പോൾ ആണ് വെറുപ്പ് കാട്ടിയത് “

“എനിക്ക്… എനിക്ക് അങ്ങനെ തോന്നി… “

“ഒക്കെ നിന്റെ തോന്നൽ ആണ് “അതു പറഞ്ഞു അവൻ വെളിയിലേക്ക് പോയി.

പദ്മയും അവനെ പിന്തുടർന്ന്..

ഫങ്ക്ഷൻ കഴിഞ്ഞപ്പോൾ രാത്രി ഒരുപാട് വൈകി..

9മണി കഴിഞ്ഞു എല്ലാവരും പിരിഞ്ഞു പോയപ്പോൾ..

“ഹോ… ന്റെ കുട്ടി ആകെ മടുത്തു…. “

ദേവകി അവളെ തഴുകി..

“ഹേയ്.. ഇല്ല അപ്പച്ചി.. ഒക്കെ തോന്നൽ ആയിരിക്കും… “

“മോളെ… എങ്കിൽ നിങ്ങൾ രണ്ടാളും പോയി കിടക്കുക… മടുത്തു ഇല്ലേ മോനെ.. “

“മ്മ്… ടയേഡ് ആയി അമ്മേ… ഇനി പോയി കിടക്കാൻ പോകുക ആണ്… “

സേതു കോട്ടുവാ ഇട്ട്..

“മ്മ്.. പോയി കിടക്കു മോളേ… good night… “

രേണു ചേച്ചി കൊടുത്ത ഒരു glass പാലും ആയി പദ്മ മിടിക്കുന്ന ഹൃദയത്തോടെ റൂമിൽ പോയി..

ആരൊക്കെയോ ചേർന്ന് മുറി എല്ലാം അലങ്കരിച്ചു..

കുറേ ഏറെ മുല്ലപ്പൂക്കളും റോസാപൂക്കളും എല്ലാം വിതറി ഇട്ടിട്ടുണ്ട് ബെഡിൽ..

ഒരു തളികയിൽ കുറെ ഏറെ പഴങ്ങളും വെച്ചിട്ടുണ്ട്..

അവൾ ചെന്നപ്പോൾ സേതു ഡ്രസ്സ്‌ മാറുക ആണ്..

പെട്ടന്ന് അവളെ കണ്ടതും അവൻ ചമ്മി..

അവളും വേഗം തിരിഞ്ഞു നിന്ന്..

അവളുടെ ചുണ്ടിലും ഒരു ചിരി വിടർന്നു..

ഡ്രസ്സ്‌ മാറിയിട്ട് സേതു അവളെ വിളിച്ചു..

അവൾ അല്പം നാണത്തോടെ അവന്റെ അരികിലേക്ക് വന്നു..

“പദ്മ…… “

“എന്തോ…. “

“നി ഡ്രസ്സ്‌ മാറി വരൂ… ഡെയിലി യൂസ് നു ഉള്ളത് എല്ലാം അവിടെ ഉണ്ട്..

അവൻ പറഞ്ഞപ്പോൾ അവൾ അവിടെ നിന്ന് ഏതോ ഒരു ജോഡി ഡ്രസ്സ്‌ എടുത്ത്.

ആകെ മടുത്തു നിന്നത് കൊണ്ട് അവൾ പോയി ഒന്ന് കുളിച്ചു..

കുളി കഴിഞ്ഞു ഡ്രസ്സ്‌ ഒക്കെ മാറി വന്നപ്പോൾ അവൾക്ക് ഒരു ഫ്രഷ്‌നെസ് തോന്നി..

സേതു ആരെയോ ഫോണിൽ വിളിക്കുക ആണ്..

താൻ എന്തിനു ആണ് സേതു ഏട്ടനെ പേടിക്കുന്നത്… ചെറുപ്പം മുതൽ താൻ കാണുന്ന ആൾ അല്ലെ…

ഇനി ഏട്ടന് ആണെങ്കിൽ തനിക്കു ഏട്ടനോട് സ്നേഹം ഇല്ലന്ന് ആണ് തോന്നൽ എങ്കിൽ ഇന്ന് തന്നെ എല്ലാം തുറന്ന് പറഞ്ഞു തനിക്ക് ഏട്ടനെ ബോധ്യപെടുത്തണം എന്ന് അവൾ തീർച്ചപ്പെടുത്തി..

മെല്ലെ അവൾ അവന്റെ പിന്നിൽ പോയി നിന്ന്..

അവൾ അവന്റെ കണ്ണുകൾ തന്റെ കൈകളാൽ ഒളിപ്പിച്ചു..

കുഞ്ഞുനാളിൽ താൻ ചെയുന്ന പ്രവർത്തി ആയിരുന്നു ഇതു..

അപ്പോൾ എന്നും സേതു ഏട്ടൻ തന്റെ കാതിൽ പിടിച്ചു വേദനിക്കാതെ ഒരു നുള്ള് തരും..

പക്ഷെ… ഇന്ന് അത് ഉണ്ടായില്ല…

പകരം സേതു, അവന്റെ കൈയിൽ ഇരുന്ന ഫോൺ അവൾക്ക് കൈമാറി..

“ഇതാ.. ഈ കാൾ നിനക്ക് ഉള്ളത് ആണ്.. $

“ആരാണ്… “

“ദ നോക്ക്… “

“ഹെലോ… “

അവൾ ഫോൺ എടുത്തു കാതോട് ചേർത്ത്..

“ഹെലോ… പദ്മതീർത്ഥ… “

സിദ്ധു ആയിരുന്നു അത്..

“സാർ…….. $

“Yes… ഞാൻ ആണ്… എല്ലാ കാര്യങ്ങളും ഞാൻ സേതുവിനോട് പറഞ്ഞു… ഇയാൾ അത് ഒക്കെ അനുസരിക്കണം… “

“എന്താണ് സാർ… എനിക്ക് ഒന്നും മനസിലാകുന്നില്ല… $

“ഒക്കെ സേതു പറയും… ഇയാൾ വിഷമിക്കണ്ട… ഞാൻ ഇല്ലേ കൂടെ…. $

സിദ്ധു വിന്റെ ആ സംസാരത്തിൽ അവൾക്ക് എന്തോ പന്തികേട് തോന്നി..

“ഒക്കെ.. പദ്മ… ഞാൻ വെയ്ക്കുക ആണ്.. ഒരുപാട് നേരം ആയില്ലേ… “

അവൻ ഫോൺ കട്ട്‌ ചെയ്തു.

“എന്താണ് ഏട്ടാ… എന്താണ് സാർ പറയുന്നത്… “

അവൾ സേതുവിനെ നോക്കി.

“നി ഇവിടെ വന്നു ഇരിക്കുക.. “

അവൻ കട്ടിലിന്റെ ഓരത്തേക്ക് വിരൽ ചൂണ്ടി..

അവളുടെ ഹൃദയം മിടിച്ചു..

“എന്താ ഏട്ടാ… “

തുടരും..

(ഹായ് frndzz…….ഈ സ്റ്റോറി ഒരു diffrnt one ആണ്… നിങ്ങൾക്ക് എല്ലാവർക്കും ഇഷ്ട്ടം ആകു എന്ന് ഞാൻ വിശ്വസിക്കുന്

 

ഉല്ലാസിന്റെ എല്ലാ നോവലുകളും വായിക്കുക

മേഘരാഗം

പ്രേയസി

ഓളങ്ങൾ

പരിണയം

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!