മന്ദാരം – ഭാഗം 10

1653 Views

Malayalam Novel Mandharam

“ഹെലോ… പദ്മതീർത്ഥ… “

സിദ്ധു ആയിരുന്നു അത്..

“സാർ…….. $

“Yes… ഞാൻ ആണ്… എല്ലാ കാര്യങ്ങളും ഞാൻ സേതുവിനോട് പറഞ്ഞു… ഇയാൾ അത് ഒക്കെ അനുസരിക്കണം… “

“എന്താണ് സാർ… എനിക്ക് ഒന്നും മനസിലാകുന്നില്ല… $

“ഒക്കെ സേതു പറയും… ഇയാൾ വിഷമിക്കണ്ട… ഞാൻ ഇല്ലേ കൂടെ…. $

സിദ്ധു വിന്റെ ആ സംസാരത്തിൽ അവൾക്ക് എന്തോ പന്തികേട് തോന്നി..

“സാർ.. സാർ എന്തൊക്കെ ആണ്… “

അവളുടെ വക്കുകൾ മുറിഞ്ഞു.

“ഒക്കെ.. പദ്മ… ഞാൻ വെയ്ക്കുക ആണ്.. ഒരുപാട് നേരം ആയില്ലേ… “

അവൻ ഫോൺ കട്ട്‌ ചെയ്തു.

“എന്താണ് ഏട്ടാ… എന്താണ് സാർ പറയുന്നത്… “

അവൾ സേതുവിനെ നോക്കി.

“നി ഇവിടെ വന്നു ഇരിക്കുക.. “

അവൻ കട്ടിലിന്റെ ഓരത്തേക്ക് വിരൽ ചൂണ്ടി..

അവളുടെ ഹൃദയം മിടിച്ചു..

“എന്താ ഏട്ടാ… “

“സിദ്ധാർഥ് സാർ എന്ത് പറഞ്ഞു..

“ഏട്ടൻ എല്ലാ കാര്യങ്ങളും പറയും എന്ന്… “

“മ്മ്…… “

“എന്താണ് പറയാൻ ഉള്ളത്… ഏട്ടൻ പറയു… “

“പദ്മ….. അതു പിന്നെ….. ഞാൻ പല തവണകളിൽ സാറിനെ കണ്ടിരുന്നു…. നിന്റെ ഇഷ്ടത്തിന്റ ആഴം എത്ര ആണ് എന്ന് ഞാൻ സാറിനോട് പറഞ്ഞിരുന്നു…… “

അവൻ അത് പറയുകയും അവൾ ഓടി വന്നു അവന്റെ വായ തന്റെ കൈകൾ കൊണ്ട് മൂടി..

“ഇനി ഇത് ഒന്നും പറയേണ്ട സേതുട്ടാ…. എനിക്കു അതു കേൾക്കാൻ താല്പര്യം ഇല്ല… “

അവൻ അല്പം ബലമായി അവളുടെ കൈ വിടുവിച്ചു..

“നി ഞാൻ പറയുന്നത് മുഴുവനും കേൾക്കു…. എന്നിട്ട് തീരുമാനിക്ക്.. “

അവൻ തന്നെ അവളെ കട്ടിലിൽ ഇരുത്തി..

“ആഹ് സാർ, വളരെ പാവം ആണ്, വളരെ നല്ല മനുഷ്യനും, ഞാൻ ആ മനുഷ്യന്റെ മുന്നിൽ ഒന്നും അല്ല… അത്രയ്ക്ക് സ്വഭാവ ശുദ്ധി ഉള്ള ഒരു ആൾ ആണ് സാർ…… “

അവൾ നിലത്തു മിഴികൾ ഊന്നി ഇരിക്കുക ആണ്..

“ഞാൻ പറയുന്നത് കുട്ടിയ്ക്ക് മനസിലാകുമെന്നുണ്ടോ… “

അവൾ വെറുതെ ശിരസ്സ് ചലിപ്പിച്ചു.

‘സാറിന് കുട്ടിയോടും ഒരുപാട് ഇഷ്ടം ഉണ്ട്…….സാർ എന്നോട് പറഞ്ഞത് പൂജയുടെ അമ്മ മരിച്ചത് കൊണ്ട് ആറുമാസം എങ്കിലും കഴിയാതെ ഇനി വിവാഹം നടക്കില്ല എന്നാണ്…. ആ സമയത്തിന് ഉള്ളിൽ സാർ പൂജയോട് കാര്യങ്ങൾ എല്ലാ തുറന്നു പറയാം എന്ന്,,,,,,,, എന്നിട്ട് നിങ്ങൾ ഒന്നാകൂ പദ്മ… “

പദ്മ ആണെങ്കിൽ ആദ്യം കാണുന്നവനെ പോലെ സേതുവിൻറെ മുഖത്തേക്ക് നോക്കി..

എന്ത് ആണ് പറയേണ്ടത് എന്ന് പോലും അവൾക്ക് അറിഞ്ഞു കൂടാ..

“ഈശ്വരാ… ഇതു എന്തൊരു പരീക്ഷണം ആണ്… “

അവളുടെ ഹൃദയം നുറുങ്ങുന്നത് പോലെ വേദനിച്ചു..

“പദ്മ…. “

അവൾ പക്ഷെ വിളി കേട്ടില്ല..

“നി വിചാരിക്കുന്നുണ്ടാകും, ഞാൻ ഇതെല്ലാം മുന്നേ എന്ത് കൊണ്ട് പറഞ്ഞില്ല എന്ന് അല്ലെ.. “?

“സാറിന്റെ അമ്മയോട് ഈ കാര്യം പറഞ്ഞതിന് ശേഷം അമ്മയുടെ സമ്മതത്തോടെ മാത്രം സാർ ഈ തീരുമാനം പറയുക ഒള്ളു എന്ന് ആയിരുന്നു പറഞ്ഞത്… “

“സാറിന്റെ അമ്മ സമ്മതം പറഞ്ഞത് ഇന്നലെ ആണ്…. “

“മതി… എനിക്കു ഒന്നും കേൾക്കേണ്ട…. “

അവൾ പിറുപിറുത്തു..

“നി…. അയാളെ എത്രമേൽ സ്നേഹിച്ചിരുന്നു.. അന്ന് രാത്രിയിൽ നിന്റെ ചങ്ക് പൊട്ടുന്ന വിഷമം ഞാൻ കണ്ടത് അല്ലെ….. അതുകൊണ്ട് ആണ് ഞാൻ…. “

.

“സേതുവേട്ടാ….. എനിക്ക് ഇനി ഒന്നും കേൾക്കണ്ട……. നിർത്തു… “

“സാരമില്ല…. അഞ്ചു മാസത്തെ വിവാഹ ജീവിതം.. അത്കഴിഞ്ഞു നി സാറിന്റെ പെണ്ണ് ആകും..അപ്പോൾ എല്ലാ ദുഃഖവും മാറും.. .”

“പ്ലീസ്… ഒന്ന് നിർത്തുന്നുണ്ടോ…..”

അവൾ കട്ടിലിന്റെ ഒരു ഓരത്തു വന്നു കിടന്ന്….

“പദ്മ…. “

അവൻ വിളിച്ചു എങ്കിലും അവൾ ഒന്നും മിണ്ടാതെ കിടന്നു.

സേതു കുറച്ചു സമയം ആ കിടപ്പ് നോക്കി നിന്ന്..

അവളെ വാരിപ്പുണർന്നു അവളുടെ നെറുകയിൽ ആഴത്തിൽ ചുംബിക്കാൻ കൊതിച്ച മനസ് ആണ് തന്റേത്..

പക്ഷെ മറ്റൊരുവനെ അത്രമേൽ ഹൃദയത്തിൽ കൊണ്ട് നടന്ന തന്റെ പദ്മ…. അവൾക്ക് എന്നും തണലായി അയാൾ മതി….. അവൻ എത്രമാത്രം പ്രിയപ്പെട്ടവൻ ആണെന്ന് താൻ മനസിലാക്കി കഴിഞ്ഞത് ആണ്..ഒരിക്കലും അതിന് പകരം ആകില്ല തന്റെ സ്നേഹം…. 

പാൽ എടുത്തു കൊണ്ട് പോയി അവൻ വാഷ് ബേസിനിൽ കളഞ്ഞു.

ലൈറ്റ് off ചെയ്തിട്ട് കട്ടിലിന്റെ മറുവശത്തു കിടന്ന്..

പദ്മയുടെ അടക്കിപ്പിടിച്ച തേങ്ങൽ ഉയർന്നു വരുന്നുണ്ട്..

അവൻ അത് കേട്ടതായി പോലും ഭാവിച്ചില്ല..

*************

കാലത്ത് അഞ്ചുമണി ആയപ്പോ പദ്മ ഉണർന്ന്..

അവൾ നോക്കിയപ്പോൾ സേതു ബെഡിൽ ഇല്ല..

അവൾ ചാടി എഴുനേറ്റു ചുറ്റും നോക്കി..

അവൻ കുളി കഴിഞ്ഞു വന്നു ഭസ്മം ധരിക്കുക ആണ്..

പെട്ടന്ന് ആണ് അവൾക്ക് തലേന്ന് രാത്രിയിൽ സംഭവിച്ച കാര്യങ്ങൾ ഓർമ വന്നത്..

“ന്റെ നാഗത്താണെ… സമാധാനത്തോടെ ഒരു ജീവിതം ഈ ഉള്ളവൾക്ക് ഇല്ല എന്ന് ഇന്നലെ രാത്രി കൊണ്ട് മനസിലായി.. ആ തിരുമുല്പാടിന്റെ പ്രവചനം എത്ര സത്യം ആണ്…. “അവൾ ഓർത്തു.

പദ്മ എഴുനേറ്റു ഒരു ജോഡി ഡ്രസ്സ്‌ ആയിട്ട് ബാത്‌റൂമിൽ കയറി..

തണുത്ത വെള്ളം ദേഹത്തേക്ക് വീണപ്പോൾ അവൾ വിറച്ചു പോയി.

കുളി കഴിഞ്ഞു അവൾ ഒരു തരത്തിൽ നീലക്കണ്ണാടിയ്ക് മുന്നിൽ വന്നു നിന്ന്..

സീമന്ത രേഖയിൽ സിന്ദൂരം അണിഞ്ഞു അവൾ മുറിയ്ക്ക് പുറത്തു ഇറങ്ങി…

സേതുവും അപ്പോൾ കിച്ചണിൽ ആയിരുന്നു..

അമ്മയുടെ അടുത്ത് നിന്ന് കോഫി മേടിക്കാൻ വന്നത് ആണ്..

“വേണ്ട വേണ്ട… നിന്റെ കൈയിൽ ഇപ്പോൾ തരുന്നില്ല.. ഇന്ന് മുതൽ ന്റെ കുട്ടി ആണ് നിനക്ക് കൊണ്ട് വന്നു കോഫി തരേണ്ടത്…. “എന്ന് പറഞ്ഞു കൊണ്ട് അവർ ചായക്കപ്പ് അവളുടെ  കൈയിൽ കൊടുത്തു.

“നി റൂമിൽ പോകു സേതു… ന്റെ കുട്ടി നിനക്ക് കൊണ്ട് വന്നു തരും… “

“അമ്മയ്ക്ക് എന്താണ്… ഇതു എന്താണ് വല്ലോ മൂവി യും ആണോ…. “

അവൻ പദ്മയുടെ വിരലിൽ പോലും സ്പർശിക്കാതെ കോഫി മേടിച്ചു കൊണ്ട് ഉമ്മറത്തേക്ക് പോയി.

പദ്മ ആണെങ്കിൽ അപ്പച്ചിയുടെ കൂടെ ബ്രേക്ഫാസ്റ് ഒക്കെ ഉണ്ടാക്കുവാൻ ഉള്ള തയ്യാറെടുപ്പ് ആണ്.

മസാലദോശ ആണ് ദേവകി ഉണ്ടാക്കുന്നത്..

അതിന് വേണ്ടി ഉള്ള കിഴങ്ങു, ക്യാരറ്റ് ,, നന്നായി വേവിച്ചു ഉടച്ചെടുത്തു വെച്ചിരിക്കുക ആണ്..

സവാള കനം കുറഞ്ഞു അരിഞ്ഞു വെച്ചിട്ടുണ്ട്.. പദ്മ ആണെങ്കിൽ പച്ചമുളകും, ചെറിയ കഷ്ണം ഇഞ്ചി ചതുരക്കഷ്ണം ആക്കി മുറിച്ചതും, വെളുത്തുള്ളി അരിഞ്ഞതും ഒക്കെ എടുത്ത് അപ്പച്ചിയുടെ കയ്യിൽ കൊടുത്തു.

“മോൾ ഉണ്ടാക്കിക്കെ… അപ്പച്ചി ഒന്ന് നോക്കട്ടെ “

അവൾ സന്തോഷത്തോടെ അത് ചെയുവാൻ തയ്യാറായി.

എണ്ണ ചൂടായി കഴിഞ്ഞു, കടുകും ഉഴുന്നുപരിപ്പും, പൊട്ടുകടലയും, വറ്റൽമുളകും, കുറച്ചു ഉലുവയും ഒക്കെ കൂടി വര്ത്തിട്ടു അതിലേക്ക് സബോളയും പച്ചമുളകും ഇഞ്ചിയും വെളുത്തുള്ളിയും ഒക്കെ ഇട്ട് വഴറ്റി..

ആവശ്യത്തിന് ഉപ്പും മഞ്ഞൾ പൊടിയും അല്പം കുരുമുളക് പൊടി  കൂടി ചേർത്ത്..

എല്ലാം നന്നായി യോജിപ്പിച്ചതിനു ശേഷം അല്പം നെയ് കൂടി അതിലേക്ക് ഒഴിച്ച് ഇളക്കി..

കുറച്ച് ചെറു ചൂട് വെള്ളം കൂടി ഒഴിച്ച്..

കൂട്ട് അല്പം loose ആക്കി.

കുറച്ചു മല്ലിയിലയും കൂടി മേലെ ഇട്ട് വീണ്ടും ഇളക്കി.

അങ്ങനെ പദ്മ ആണ് മസാല ready ആക്കിയത്..

ദേവകി ആണെങ്കിൽ കനം കുറഞ്ഞ രീതിയിൽ ദോശ പരത്തി..

എന്നിട്ട് അതിലേക്ക് നെയ് തടവി..

മസാല ഒരു സൈഡിൽ വെച്ച് കൊണ്ട് നല്ല ചൂടുള്ള മസാല ദോശകൾ ഒന്നൊന്നായി ചുട്ടു എടുത്തു.

ടോമോട്ടോ ചട്നിയും, തേങ്ങ ചട്നിയും കൂടെ പദ്മ അപ്പോളേക്കും ഉണ്ടാക്കി എടുത്ത്.

മൂവരും ഒരുമിച്ചു ഇരുന്ന് ആണ് ബ്രേക്ഫാസ്റ് കഴിച്ചത്.

“മോനെ… നി,,, ഈ മസാല ദോശ ഒന്ന് കഴിച്ചു നോക്കി…. എങ്ങനെ ഉണ്ട് എന്ന് പറയു.. “

അവനു മനസിലായി പദ്മ ആണ് ഉണ്ടാക്കിയത് എന്ന്..

“എനിക്കു എന്റെ അമ്മ വെയ്ക്കുന്നത് ആണ് ഇഷ്ട്ടം.. “

അവൻ പറഞ്ഞു

പദ്മയുടെ മുഖം പെട്ടന്ന് വാടിയത് അവൻ കണ്ടില്ലെന്ന് നടിച്ചു..

“നി പോടാ… ന്റെ കുട്ടി, എന്ത് നന്നായിട്ട് ആണ് ഈ മസാല റെഡി ആക്കിയത്.. എന്നിട്ട് അവന്റെ ഒരു വർത്തമാനം… “

പക്ഷെ പദ്മയുടെ മനസ് വേദനിച്ചു പോയിരുന്നു.

അവൾ ഒന്നും സംസാരിക്കാതെ ഇരുന്ന് കഴിച്ചു.

“നി എന്ത് ആണ് അങ്ങനെ പറഞ്ഞത്.. ന്റെ കുട്ടി എന്ത് വിഷമിച്ചു… “

അപ്പച്ചി വഴക്കുപറയുന്നത് അവൾ കേട്ട്..

“ന്റെ അമ്മേ… ഞാൻ ഉള്ള സത്യം പറഞ്ഞു എന്നേ ഒള്ളു… അല്ലാത്ത വേറെ എന്താണ്… “

അത് പറഞ്ഞു സേതു ഒരു news paper ആയിട്ട് ഹാളിൽ പോയിരുന്നു..

പദ്മയുടെ ഫോണിലേക്ക് അപ്പോൾ അമ്മയും അച്ഛനും ഒക്കെ വിളിച്ചു..

അവളോട് വിശേഷങ്ങൾ ഒക്കെ ചോദിച്ചു അറിഞ്ഞതിനു ശേഷം ഫോൺ സേതുവിനും അപ്പച്ചിക്കും കൊടുക്കുവാൻ അച്ഛൻ പറഞ്ഞു..

“അപ്പച്ചി….. “

അവൾ വിളിച്ചു..

സേതു പേപ്പറിൽ നിന്ന് മുഖം ഉയർത്തി.

“അച്ഛ…അപ്പച്ചി പുറത്ത് ആണ്.. ഞാൻ സേതുവേട്ടന്റെ കൈയിൽ കൊടുക്കാം… “

അവൾ ഫോൺ സേതുവിന് കൊടുത്തു.

“ഹെലോ.. ആഹ് അമ്മാവാ…. “

അവനും അവരോട് സംസാരിച്ചതിന് ശേഷം ഫോൺ വെച്ചു.

“അപ്പച്ചി.. അച്ഛൻ ദേ,,, വിളിച്ചു…. അപ്പച്ചിടെ കൈയിൽ കൊടുക്കാൻ പറഞ്ഞത് ആണ്… “

“ഉവ്വോ.. ഞാൻ തിരിച്ചു വിളിച്ചോളാം എന്ന് പറഞ്ഞു ദേവകി അപ്പോൾ തന്നെ അവരെ വിളിച്ചു സംസാരിച്ചു..

ഉച്ചക്ക് ഊണ് കഴിഞ്ഞു സേതു വെറുതെ റൂമിൽ കിടക്കുക ആണ്..

ദേവകിയ്ക്കും ഒരു ഉച്ചമയക്ക്മ നിർബന്ധം ആണ്..

അതുകൊണ്ട് അവർ പദ്മയെ റൂമിലെക്ക് പറഞ്ഞു വിട്ട്..

“മോൾ പോയി റസ്റ്റ്‌ എടുക്ക്… നമ്മുടെ ജോലി ഒക്കെ കഴിഞ്ഞത് അല്ലെ…. ഞാൻ ഒന്ന് കിടക്കട്ടെ.. “

“ഉവ്വ് അപ്പച്ചി… “

അവൾ റൂമിൽ വന്നു..

സേതു ഫോണിൽ എന്തൊക്കെയോ കുത്തി കൊണ്ട് കിടക്കുക ആണ്..

പദ്മ കയറി വന്നപ്പോൾ അവൻ പിന്തിരിഞ്ഞു കിടന്ന്..

പദ്മയ്ക്ക് സഹിയ്ക്കാൻ പറ്റുന്നില്ല സേതുവിന്റ് ഈ പെരുമാറ്റം..

ആ വലിയ മുറിയിൽ അവൾ ഒറ്റപ്പെട്ടു നിൽക്കുക ആണ്..

അവൻ ആണെങ്കിൽ നോക്കുന്നത് പോലും ഇല്ല..

പാവം പദ്മ അവിടെ നിന്ന് മെല്ലെ ഇറങ്ങി.

വെറുതെ മുറ്റത്തു കൂടി ഒക്കെ നടക്കുക ആണ്..

കുറച്ച് ചെടികൾ ഒക്കെ അപ്പച്ചി ആണെന്ന് തോന്നുന്നു, വെച്ച് പിടിപ്പിക്കാൻ ഉള്ള ശ്രെമം നടത്തി ഉണ്ട്..

പദ്മ ആണെങ്കിൽ അതിന്റ ഇടയിൽ നിൽക്കുന്ന കളകൾ ഒക്കെ പറിച്ചു മാറ്റി..

ഒരു ചെറിയ മാവും ഒരു പേരയും ഒക്കെ നിൽക്കുന്നുണ്ട്….

ഒന്നും കായ്ക്കാൻ തുടങ്ങിയിട്ടില്ല..

പദ്മ അതെല്ലാം നോക്കി അതിലെ ചുറ്റി പറ്റി നടന്നു.

സേതു റൂമിൽ നിന്ന് ഇതെല്ലാം കാണുന്നുണ്ട്..

നാലുമണി ആയപ്പോൾ ദേവകി എഴുനേറ്റു വന്നത്..

പദ്മ അപ്പോൾ ചായ ഒക്കെ ഇട്ട് വെച്ചിട്ടുണ്ട്..

“മോളേ…. “

“അപ്പച്ചി എഴുന്നേറ്റ… “

“മ്മ്.. എഴുനേറ്റു കുളി കഴിഞ്ഞു… “..

“മോൾ എന്തെടുക്കുകയാ….. ചായ ഇട്ടോ.. “

“ഉവ്വ്… ഇതാ അപ്പച്ചി… “

അവൾ ഒരു glass അവർക്ക് നീട്ടി.

“അത് കൊണ്ടുപോയി സേതുവിന്‌ കൊടുക്ക്.. “

“അപ്പച്ചി കൊടുത്താൽ മതി…. “

“ങേ.. അതു എന്താണ്… “

“ഏട്ടന് അത് അല്ലെ ഇഷ്ട്ടം… “

“ഒന്നു പോ കുട്ടി…. അവൻ എന്തോ തമാശ പറഞ്ഞു എന്ന് വെച്ചു.. “അപ്പച്ചി അവളെ കളിയാക്കി.

പദ്മ ആണെങ്കിൽ അവനുള്ള ചായ കൊണ്ട് പോയി മേശയിൽ വെച്ചു..

“സേതുവേട്ട…. ചായ… “

അവൾ പറഞ്ഞു..

“മ്മ്.. അവിടെ വെച്ചേക്ക്, ഞാൻ എടുത്തോളാം.. “

.

അവൻ അവളെ നോക്കാതെ ആണ് പറഞ്ഞത്..

.അവൾ ചായ വെച്ചിട്ട് മുറിയിൽ നിന്ന് ഇറങ്ങി..

ഇടയ്ക്ക് എല്ലാം മുത്തശ്ശിയും മുത്തശ്ശനും ഒക്കെ അവളെ വിളിച്ചു..

എല്ലാവരും video കാൾ ചെയ്തു കാണുകയും ചെയ്തു..

വൈകിട്ട് കുളി കഴിഞ്ഞു നീളൻ മുടി യിൽ തുളസിക്കതിർ ഒക്കെ ചൂടി ഇരിക്കുക ആണ് പദ്മ..

ആരു കണ്ടാലും നോക്കുക്ക അഴക് ആണ് അവൾക്ക്..

നല്ല ഐശ്വര്യം തുളുമ്പുന്ന മുഖശ്രീ ആണ്…

സദ്യക്ക് നാമം ഒക്കെ ചൊല്ലി കഴിഞ്ഞു പദ്മ ഹാളിലേക്ക് വന്നു.

8മണി ആകുമ്പോൾ സേതുവിന് food നിർബന്ധം ആണ്…

ഇല്ലത്തു കുറച്ചു ദിവസം താമസിച്ചപ്പോൾ പദ്മയ്ക്ക് അത് മനസിലായി..

“ഇന്ന് ഒരു ദിവസം rest എടുപ്പിച്ചത് ആണ് ഞാൻ… നാളെ മുതൽ അച്ഛന്റ്റെ തറവാട്ടിൽ ഒക്കെ ഒന്ന് പോകണം… “ദേവകി പറഞ്ഞു.

“അമ്മേ.. അത് പിന്നെ അമ്മാവന്റെ അടുത്ത ഒക്കെ പോയിട്ട് പോരെ… “

“അവിടെ പോയാൽ നാല് ദിവസം അവിടെ നിൽക്കേണ്ടത് അല്ലെ മോനെ.. അത് കഴിയുമ്പോൾ ഒരുപാട് ദിവസം മുന്നോട്ട് പോകും.. “

“ഇല്ല അമ്മ…. അവിടെ ഒരു ദിവസം നിന്നിട്ട് പോരാം… എന്നിട്ട് അച്ഛന്റെ തറവാട്ടിൽ പോകാം.. അത് കഴിഞ്ഞു next week ഡൽഹി പോകണം… “

“Next week…. അതെന്താ…. one month കൂടി ഇല്ലേ ലീവ്.. “

“ഇല്ല അമ്മേ… ഇന്നലെ night എനിക്ക് മെയിൽ വന്നു…. urgent ആണ്.. എനിക്ക് പോകണം…. “

“ശിവ ശിവ… ഇതാപ്പോ നന്നായത്.. അപ്പോൾ എന്റെ ആയുർവേദ ചികിത്സ എങ്ങനെ ആണ്… “

ദേവകി ആണെങ്കിൽ വാതത്തിന്റെ ട്രീറ്റ്മെന്റ് ആണ്..

“ഒരു കാര്യം ചെയ്യു… പദ്മ കൂടി അമ്മയ്ക്ക് കൂട്ടായ് നിൽക്കട്ടെ.. ഞാൻ പോയ്കോളാം.. “

“നി എന്താണ് ഈ പറയുന്നത്… നി തനിച്ചു പോകാൻ ആണോ…. വേളി കഴിഞ്ഞു ഒരാഴ്ച ആകുംപോളെക്കും പോകണം,,, അതും തനിച്ചു… “

“അതേ അമ്മേ… എനിക്ക് next week ഓഫീസിൽ എത്തണം… പദ്മ ഇവിടെ നിൽക്കും… അമ്മേടെ ഒപ്പം… “

അവൻ ഉറച്ച ശബ്ദത്തിൽ പറഞ്ഞു..

പദ്മ ദയനീയമായി അവനെ നോക്കി..

തുടരും..

(ഹായ് frnds…….. എല്ലാവരുടെയും കട്ട supportinu ഒരുപാട് നന്ദി…..ഒരുപാട് time എടുത്ത് എഴുതുന്ന സ്റ്റോറി ആണ്… നിങ്ങളുട അഭിപ്രായം എന്തായാലും അറിയിക്കണേ. .

 

ഉല്ലാസിന്റെ എല്ലാ നോവലുകളും വായിക്കുക

മേഘരാഗം

പ്രേയസി

ഓളങ്ങൾ

പരിണയം

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply