Skip to content

മന്ദാരം – ഭാഗം 13

Malayalam Novel Mandharam

അവൻ ഡ്രസ്സ്‌ മാറാൻ ആയി വാഷ് റൂമിൽ കയറി

.

അവനു വേണ്ടി പദ്മ ഒരു ഷർട്ടും മുണ്ടും എടുത്ത് വേച്ചു..

അവൾ ആണെങ്കിൽ ആകെ ത്രില്ലിൽ ആണ് എന്ന് അവനു തോന്നി.

പദ്മ ഒരു സാരീ എടുത്ത്

അണിഞ്ഞു..

മൂവരും കൂടി ഇല്ലത്തു എത്തിയപ്പോൾ 12മണി ആയിരുന്നു..

എല്ലാവരും അതീവ സന്തോഷത്തിൽ ആണ്..

മുത്തശ്ശിയും മുത്തശ്ശനും ഒക്കെ കാത്തു ഇരിക്കുക ആയിരുന്നു..

“മുത്തശ്ശാ…. “അവൾ ഓടി വന്നു കാലിൽ തൊട്ട് തൊഴുതു..

“ന്റെ കുട്ടി…. “ആ വൃദ്ധന്റെ ചുളിവ് വീണ കൈകൾ അവളെ തഴുകി.

“മുത്തശ്ശിയും അച്ഛനും അമ്മയും ഒക്കെ അവളുടെ അടുത്ത് കൂടി..

“നാല് ദിവസം കൊണ്ട് ഇത്തിരി വണ്ണം കൂടി…. ല്ല്യെ അമ്മേ… “

ഗിരിജ അവളെ നോക്കി..

..

“ഒന്ന് പോ അമ്മേ… തമാശ പറയുവാ… “

..

“അല്ല….. ഞാൻ കാര്യം ആയിട്ട് ആണ് പറഞ്ഞത്…. “

“അമ്മയും മകളും കൂടി ഓരോന്ന് പറഞ്ഞു നിൽക്കാതെ, സേതുനെ വിളിച്ചു അകത്തു കയറ്റുക.. “

മുത്തശ്ശി ഗിരിജയെ നോക്കി..

“അപ്പോൾ ഞാൻ അന്യ ആയോ അമ്മേ… “

“ന്റെ ദേവകി…. നി അതിനു ഈ വീട്ടിലെ അംഗം അല്ലെ… “

സേതു ഒരു ചെറു പുഞ്ചിരിയോടെ

നിന്നതേ ഒള്ളു..

“സേതു

…മോനെ…. വരൂ….. “വിശ്വനാഥൻ അവനെ വിളിച്ചു അകത്തേക്ക് കയറ്റി..

” ഇളനീർ എടുക്ക് ഗിരിജ……. ” മുത്തശ്ശൻ കോലയിലേക്ക് കയറി.

ഇളനീർ ഒക്കെ കുടിച്ചു ക്ഷീണം മാറ്റിയതിന് ശേഷം സേതു റൂമിലേക്ക് വന്നു..

“ആഹ് സേതുവേട്ടൻ വന്നോ,,,, ദ ഈ ഡ്രസ്സ്‌ ഇട്ടോളൂ…. “അവൾ ഒരു t ഷർട്ട്‌ ഉം വെള്ള മുണ്ടും എടുത്ത് അവനു കൊടുത്തു.

“മ്മ്… അവിടെ വെച്ചോളൂ…. ഞാൻ എടുത്തോളാം.. “

“എന്തെ ഇപ്പോൾ താമസിക്കുന്നത്… ഈ വേഷം മാറിയിട്ട് ആ കുളത്തിൽ പോയി ഒന്ന് മുങ്ങി വരൂ… വേണമെങ്കിൽ ഞാനും വരാം ഒരു കമ്പനിക്ക്… “

ഒരു കള്ളചിരിയോടെ അവൾ പറഞ്ഞു.

സേതുവിൻറെ മുഖം പക്ഷെ വലിഞ്ഞു മുറുകിയതെ ഒള്ളു..

കാരണം അവന്റെ മനസ്സിൽ നിറയെ സിദ്ധു ആയിരുന്നു.

എന്തായാലും ആറു മാസം.. അതു കഴിഞ്ഞാൽ ഇവൾ അയാളുടെ ആകും.. അവൻ ഓർത്തു.

“സേതുവേട്ടന് എന്തെ ഇത്രയും ആലോചിക്കാൻ ഉള്ളത്….മനസിലിരുപ്പ് എന്താണ്..”

“എന്റെ മനസ്സിൽ ഒന്നും ഇല്ല… ഞാൻ ഒന്നും ആലോചിച്ചും ഇല്ല..”

“മ്മ്.. ഒക്കെ ഒക്കെ…. “

അവൾ റൂമിൽ നിന്ന് ഇറങ്ങി പോയി.

സേതു ഡ്രസ്സ്‌ മാറിയിട്ട് വന്നപ്പോൾ ഗിരിജയും ദേവകിയും ഒക്കെ കൂടി ഭക്ഷണം എല്ലാ എടുത്തു വെച്ചു..

അവിയലും സാമ്പാറും കാളനും ഓലനും എരിശ്ശേരിയും കൂട്ടിക്കറിയും എന്ന് വേണ്ട…… എല്ലാ വിഭവവും മേശമേൽ നിരന്നു..

..

“ഹോ… ഇതു എന്തൊക്ക ആണ് അമ്മേ…. എന്തെല്ലാം ഐറ്റംസ് ആണ് ഇതു… ഈ സേതു ഏട്ടൻ ഇത്രയും വലിയ VIP ആണോ….. “

“ആഹ്ഹ്….. ഇതാപ്പോ നന്നായെ… നീയും VIP ആണ്…VVIP  പോരെ… “

“മതി….. അത് മതി… “

അമ്മാവനും മുത്തശ്ശനും ഒക്കെ ആയിട്ട് സേതു നാട്ടുകാര്യങ്ങൾ ഒക്കെ ചർച്ച ചെയുക ആണ്…

ഊണൊക്കെ കഴിഞ്ഞു സേതു റൂമിൽ വന്നു.

പദ്മ കുളിയ്ക്കുക ആണ്..

അവൻ കട്ടിലിൽ കിടന്ന്..

ഫോൺ എടുത്ത് നോക്കി കിടക്കുക ആണ്..

“ഏട്ടാ… നമ്മൾക്ക് കാവിൽ തൊഴാൻ പോകണ്ടേ….. “

..

കുളി കഴിഞ്ഞു വന്ന പദ്മ അവനെ നോക്കി..

“മ്മ്… പോകാം…. “

..

“സേതുവേട്ട….. “

.

. “എന്താണ്….. “

. “എന്റെ ഫ്രണ്ട് കീർത്തനയുടെ വീട്ടിൽ കൂടെ ഒന്ന് പോയാലോ… തൊഴുതു ഇറങ്ങിയിട്ട് പോകാം.. “

“മ്മ്മ് പോകാം.. “

“സേതുവേട്ടൻ കുളിയ്ക്കുന്നില്ലേ.. “

“ഇത്തിരി സമയം rest എടുക്കട്ടേ…”

“അതിനു എന്ത് ചെയ്ത്… ഏട്ടൻ ഒരുപാട് കഷ്ടപെട്ടോ… %

“ന്റെ പദ്മ.. നി ഒന്ന് മിണ്ടാതിരിക്കൂ.. എപ്പോളും ഇങ്ങനെ കലപില പറഞ്ഞോണ്ട് ഇരിക്കുവാ… “

അവൻ പെട്ടന്ന് ദേഷ്യപ്പെട്ടപ്പോൾ പദ്മയുടെ മുഖം വാടി..

അവൾ ഒന്നും മിണ്ടാതെ തലമുടി തുവർത്തി.

എന്തൊക്കെയോ creme എടുത്ത് തേച്ചു….. എന്നിട്ട് സിന്ദൂരം എടുത്ത് അണിഞ്ഞു..

മുടിയിൽ വേറൊരു ടവൽ എടുത്ത് കെട്ടി..

അവൾ പുറത്തേക്ക് ഇറങ്ങി പോയി.

താൻ ദേഷ്യപ്പെട്ടത് കൊണ്ട് അവൾക്ക് സങ്കടം ആയിരുന്നു എന്ന് അവനു മനസിലായി..

അവളെ കാണുമ്പോൾ അവളുടെ സാമിപ്യം അറിയുമ്പോൾ തന്റെ ചങ്ക് പിടയുക ആണ് എന്ന് അവനു അറിയാം..

തന്റെ പദ്മയെ എങ്ങനെ താൻ ആ സാറിന് വിട്ടു കൊടുക്കും..

തനിക്ക് വിഷമം വരാതെ ഇരിക്കുവാന് ആയിരിക്കും ഇന്നലെ അവൾ തന്നോട് സാറിന്റെ കാൾ വന്നപ്പോ ഫോൺ വേണ്ടന്ന് പറഞ്ഞത്..

ഓരോന്ന് ഓർത്തു കിടന്നു അവൻ ഉറങ്ങിപ്പോയി..

അഞ്ച് മണി ആയി അവൻ ഉറങ്ങി എഴുന്നേറ്റപ്പോൾ..

ഈശ്വരാ… ഇത്രയും time ആയോ… പദ്മ തന്നോട് കാവിൽ പോകാം എന്ന് പറഞ്ഞത് ആണല്ലോ..

അവൻ വേഗം കുളിച്ചു ഫ്രഷ് ആയി താഴേക്ക് ചെന്ന്..

പദ്മ മുത്തശ്ശിയുടെ മുറിയിൽ ആണ്.

.തന്നോട് പിണക്കം ആണ്.. അതുകൊണ്ട് ആണ് തന്നെ വിളിക്കാത്തത്… അവനു മനസിലായി.

.

“പദ്മ….. കാവിൽ പോകണ്ടേ… “

അവൻ ചോദിച്ചു.

“ആഹ്… ന്റെ കുട്ടി ഉണർന്നോ…. വരിക ഇങ്ങട്…. “

“മുത്തശ്ശി… മുത്തശ്ശൻ കാവിലേക്ക് പുറപ്പെട്ടോ… “

“ഉവ്വ്,,, കുട്ട്യേ…. “

“ഞങ്ങൾ ഒന്ന് പോയി തൊഴുതു വരാം… “

സേതു വെളിയിലേക്ക് ഇറങ്ങി.

“മുത്തശ്ശി ഞാൻ ഒന്ന് പോയി റെഡി ആയി വരാം… “

പദ്മ പറഞ്ഞു..

മുത്തശ്ശി അവളുടെ കാതിൽ എന്തോ പറഞ്ഞു.

“ഒന്ന് പോ മുത്തശ്ശി… ഞങ്ങൾക്ക് ഒരു നോയമ്പ്കേടും ഇല്ല്യ.. “

പദ്മയുടെ അടക്കിപ്പിടിച്ച ചിരി അവൻ കേട്ട്.

പദ്മയും സേതുവും കൂടി കാവിലേക്ക് പോയി.

പദ്മ അവനോട് ഒന്നും സംസാരിച്ചില്ല..

താൻ മുന്നേ വഴക്ക് പറഞ്ഞത് കൊണ്ട് ആണ് എന്ന് അവനു അറിയാം..

“കീർത്തനയുട വീട്ടിൽ പോകണ്ടേ… “

“വേണ്ട….”

“മ്മ്… അതെന്തേ… “

“നിക്ക് ഇപ്പോൾ പോകാൻ വയ്യ അത്ര തന്നെ… “

“എന്ത് പറ്റി… “

“ഞാൻ ഒന്നും മിണ്ടണില്ല….എന്നോട് ഒന്നും സംസാരിക്കുകയും വേണ്ട… “

“ഇത്രയ്ക്ക് ദേഷ്യപ്പെടാൻ എന്തെ സംഭവിച്ചു… “…

“ഒന്നും സംഭവിച്ചില്ല്യ.. ഞാൻ ഒന്നും പറഞ്ഞുമില്ല…. “

“മ്മ്.. ഒക്കെ… “

രണ്ടാളും കാവിൽ വന്നു നാഗത്താണെ തൊഴുതു..

“ന്റെ നാഗത്താണെ, എന്റെ സേതുവേട്ടനെ കാത്തോണേ… ന്റെ ഏട്ടന്റെ കൂടെ എന്നും നിഴലായി നി ഉണ്ടാകണേ…. ഞങളുടെ ജീവിതത്തിലെ ഏറ്റവും വലിയ പരീക്ഷണ ഘട്ടം ആണ് കഴിഞ്ഞു പോയത്….. നി എല്ലാം നേരെ ആക്കി തരണേ…… കാത്തു രക്ഷിക്കണേ… എന്തായാലും ഡൽഹിയിൽ ചെന്നിട്ട് രണ്ടാളും കൂടി തനിച്ചു ഇരിക്കുമ്പോൾ വേണം തനിക്ക് പറയാൻ,,,,, ഈ ഉള്ളവൾ ഈ സേതുവിൻറെ പെണ്ണ് ആണ് എന്ന് “

പദ്മ കണ്ണുകൾ അടച്ചു.

“എന്റെ പദ്മ പാവം ആണ്…. പദ്മയുടെ ഇഷ്ട്ടം എന്താണെങ്കിലും അതുപോലെ അവൾക്ക് കൂട്ടായി ഉള്ള ആളെ കിട്ടണം… അത് സാർ ആണെങ്കിൽ അങ്ങനെ തന്നെ.. അവൾ വിഷമിക്കരുത്.. അവൾക്ക് നല്ല ഒരു ജീവിതം കിട്ടണം.. “

സേതു അവൾക്ക് വേണ്ടി പ്രാർത്ഥിച്ചത് അങ്ങനെ ആണ്…

“മുത്തശ്ശാ…… തിരക്ക് കുറവാണോ.. “

“ഉവ്വ് സേതു….. ചെറിയ മഴയ്ക്ക് കാറും കോളും ഉണ്ട്… അതുകൊണ്ട് ആവും ആളു കുറവ്. “

“മുത്തശ്ശൻ വരുമ്പോൾ ഏഴുമണി കഴിയും അല്ലെ…. “

“ഉവ്വ്…. തിരക്ക് പോലെ… ചിലപ്പോൾ എട്ടുമണി ആകും… “

“മ്മ്… “

“മോൻ ഇനി എന്നു പോകണം ജോലിക്ക്… “

“ഞാൻ ഇനി അടുത്ത ആഴ്ച പോകും മുത്തശ്ശാ… “

“കുട്ടി വരില്ല്യേ കൂടെ…. “

“മ്മ്… ഉവ്വ്…. പദ്മയും ഞാനും കൂടെ ആണ് പോകുന്നത്… “

“ആണോ…. അതു ശരി.. “അയാൾ പദ്മയെ വാത്സല്യത്തോട് നോക്കി.

“മുത്തശ്ശാ ഞങ്ങൾ പോകുവാ… മഴ പെയ്യും എന്ന് തോന്നുന്നു… “

“ശരി മോനെ…. ഞാൻ കുറച്ച് കഴിഞ്ഞു വന്നോളാം… “..

പോകും വഴി സേതു പദ്മയോട് ഒന്നുകൂടി ചോദിച്ചു കീർത്തനയുടെ വീട്ടിൽ പോകുന്ന കാര്യം.

പക്ഷെ അവൾ പോരാൻ കൂട്ടാക്കിയില്ല..

“അത്രയ്ക്ക് വാശി വേണോ പദ്മ…. ഞാൻ അതിന് ഒന്നും പറഞ്ഞില്ലാലോ… “

“എന്നോട് മിണ്ടണ്ട.. ഒക്കെ മതിയായി… “

“ശരി.. എങ്കിൽ ഞാൻ മിണ്ടുന്നില്ല… പക്ഷെ ഇപ്പോൾ നമ്മൾക്ക് കീർത്തനയുടെ വീട്ടിൽ പോകാം… “

“തനിച്ചു അങ്ങട് പോയാൽ മതി.. ന്റെ സഹായം വേണ്ട….. “

“നമ്മൾ രണ്ടാളും കൂടെ അല്ലെ പോകേണ്ടത്…. “

“ഞാൻ വരുന്നില്ല… “

“മ്മ്.. അതാണ് നല്ലത്.. ഇനി സാറും ആയിട്ട് പോയാൽ മതി…”

“അതൊക്ക ഞാൻ തീരുമാനിച്ചുകൊള്ളാം… ഏട്ടൻ വിഷമിക്കേണ്ട… “

പദ്മ നടന്നു നീങ്ങി.

ഇല്ലത്തു എത്തിയപ്പോൾ ഗിരിജയും ദേവകിയും കൂടി ഗോതമ്പു പൊറോട്ട ഉണ്ടാക്കുക ആണ്

ഗോപി മഞ്ചൂരിയൻ ആണ് സൈഡ് ആയിട്ട് ഉള്ളത്.

മുത്തശ്ശനും കൂടെ വന്നതിന് ശേഷം ആണ് അവർ അത്താഴം കഴിച്ചത്..

സേതുവിന്‌ വളരെ ഇഷ്ട്ടം ഭക്ഷണം ആണ്..

അവൻ ആസ്വദിച്ചു ഇരുന്ന് കഴിച്ചു.

കിടക്കാൻ അവൻ വന്നപ്പോൾ പദ്മ ഉറക്കം നടിച്ചു കിടന്ന് കഴിഞ്ഞു.

സേതുവും കട്ടിലിന്റെ ഓരത്തു വന്നു കിടന്ന്..

അടുത്ത രണ്ട് ദിവസവും അവർ ഇല്ലത്തു തന്നെ ആയിരുന്നു..

കുറച്ച് ബന്ധു വീടുകളിൽ ഒക്കെ അവർ വിരുന്നിനു പോയി..

പദ്മ ആൾ സൈലന്റ് ആയി മാറിയിരുന്നു..

നാലാം ദിവസം ആണ് അവർ തിരിച്ചു സേതുവിൻറെ ഇല്ലത്തു മടങ്ങിയത്..

കണ്ണിമാങ്ങാ അച്ചാറും പാവയ്ക്ക കൊണ്ടാട്ടവും നാരങ്ങ അച്ചാറും ഒക്കെ ഉണ്ടാക്കി ഗിരിജ മകൾക്ക് കൊടുത്തു അയച്ചു.

കാരണം കുറച്ച് ദിവസങ്ങൾക്കു ഉള്ളിൽ അവർ ഡൽഹിയിൽ മടങ്ങും..

അപ്പോൾ കൊണ്ടുപോകാൻ ആണ്.

ചെറിയൊരു ഷോപ്പിംഗ് ഒക്കെ സേതു നടത്തിയിരുന്നു.

കുറച്ച് ഡ്രസ്സ്‌ പദ്മയ്ക്ക് എടുത്തു.. പിന്നെ അമ്മയ്ക്ക് അവൻ ഒന്ന് രണ്ട് സാരീ കൂടി മേടിച്ചു.

“ഇതെന്താ മോനെ എനിക്കു ഇപ്പോൾ സാരീ എന്തിനു ആണ്. ഞാൻ എവിടെ പോകണ “

“മ്മ്.. അമ്മയ്ക്ക് കൂടെ ഇരിക്കട്ടെ… ഞങ്ങൾക്ക് രണ്ടാൾക്കും മേടിച്ചില്ലേ… “

“അതിന്

അതിന് എന്താണ്…. നിങ്ങൾക്ക് ഒക്കെ മേടിക്കുമ്പോ എനിക്കു മേടിക്കണം എന്ന് യാതൊരു നിര്ബന്ധവും ഇല്ല്യ… കെട്ടോ… “

“അതൊന്നും സാരമില്ല അമ്മേ… നമ്മൾ മൂന്ന് പേര് അല്ലെ ഒള്ളു.. “

“നിന്നോട് തർക്കിക്കാൻ ഞാൻ ഇല്ല്യ കുട്ടി.. “ദേവകി അവൻ കൊടുത്ത സാരീ മേടിച്ചു അലമാരയിൽ വെച്ചു.

“പദ്മ… നിനക്ക് ഇതൊക്കെ മാച്ച് ആകുമോ… നോക്കിക്കേ… “

അവൾ അത് മേടിച്ചു..

അവൾക്ക് ഇഷ്ടപെട്ട കളർ ആണ് അവൻ എടുത്ത്..

രണ്ട് മൂന്നു കുർത്തയും രണ്ട് സൽവാറും ആയിരുന്നു..

അവൾ അതൊക്കെ ഇട്ടു നോക്കി..

“Shape ചെയ്യണം… “

“മ്മ്… നാളെ എങ്ങാനും ടൗണിൽ പോകാം.. നി കൂടി ready ആയിക്കോ.. എന്നിട്ട് alter ചെയാം… “..

“ആഹ് ശരി… “

“ഈ sunday ആണ് നമ്മൾക്ക് പോകേണ്ടത്.. അതിന് മുന്നേ ഇല്ലത്തു പോകണ്ടേ… അവരോട് ഒക്കെ യാത്ര പറയണ്ടേ… “

“മ്മ്.. പോകാം…. “

“നിനക്ക് വിഷമം ഉണ്ടെങ്കിൽ നി വരണ്ട കെട്ടോ… “

“എനിക്ക് ഒരു വിഷമവും ഇല്ല്യ..  ഞാൻ വരികയും ചെയ്യും…. “

“ഓഹ്… അങ്ങനെ ആണോ… “

“അതേ…. “

“ഒക്കെ…. എന്തായാലും വരിക…. തനിച്ചു ഇരുന്ന് ബോർ അടിക്കുമ്പോൾ പഠിച്ചോളും… “

“ഓഹ്.. ഞാൻ സഹിച്ചു….

“പോകും മുൻപ് സാറിനെ കാണണോ….. “

“ആർക്ക്…. “”?

“പദ്മയ്ക്ക്… “

“മ്മ്… രണ്ട്മൂന്ന് ദിവസം ഉണ്ടല്ലോ.. അതിന് മുൻപ് ഞാൻ അറിയിക്കാം… “

“മ്മ്… നിനക്ക് കണ്ടു സംസാരിക്കാൻ ഉണ്ടെങ്കിൽ ആയിക്കോളുക… ഇനി കുറച്ച് മാസങ്ങൾ കഴിഞ്ഞു അല്ലെ വരാൻ പറ്റൂ.. “

.”എന്റെ വിഷമം ഞാൻ തീർത്തു കൊള്ളാം.. അതിന് മറ്റാരും സങ്കടപെടണ്ട… “

“ഇതു എന്താണ് പദ്മ…. എന്നോട് എപ്പോളും വഴക്ക് ഇടുന്നത്…. “

“ഞാൻ ആണോ വഴക്കിനു വന്നത്… “

അവൾ അവന്റെ അടുത്ത് നിന്ന് ഇറങ്ങി പോയി..

അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.

.സത്യത്തിൽ വിഷമിക്കുന്നത് സേതു ഏട്ടൻ ആണ്.. അത് ആ മുഖത്ത് നിന്നു വായിച്ചെടുക്കാം…

എല്ലാം ഡൽഹിയിൽ ചെന്നിട്ട്… അവൾ തീർചപ്പെടുത്തി….

അടുത്ത ദിവസം രണ്ടാളും കൂടി ടൗണിൽ പോയി.

ഡ്രസ്സ്‌ ഒക്കെ ready ആക്കി എടുത്ത്..

മടങ്ങുംവഴി പെട്ടന്ന് ഇല്ലത്തു കൂടി കയറണം എന്ന് ഒക്കെ ഓർത്തു ആണ് പദ്മ പോയത്..

പക്ഷെ ടൈലറിങ് സെന്ററിൽ തിരക്ക് ആയിരുന്നു.. അതുകൊണ്ട് ഇല്ലത്തേക്ക് പോയില്ല..

അതിന്റെ അടുത്ത ദിവസം ആണ് അവർ ഇല്ലത്തു പോയത്.

ഒരു ദിവസം അവിടെ stay ചെയ്തിട്ട് രണ്ടാളും പോന്നത്..

ദേവകി ആണെങ്കിൽ കുട്ടികൾക്ക് കൊണ്ട് പോകാനായി കുറേ ഏറെ സാധനം റെഡി ആക്കി വെച്ചിരുന്നു..

അങ്ങനെ അവർ ഡൽഹിയിലേക്ക് പോകുന്ന ദിവസം എത്തി..

പതിനൊന്നു മണിക്ക് ആണ് ഫ്ലൈറ്റ്.

പദ്മയുടെ അച്ഛൻ ആണ് അവരെ യാത്ര അയക്കൻ പോകുന്നത്.

എല്ലാവരുടെയും കാൽ തൊട്ട് വന്ദിച്ചു രണ്ടാളും ഇറങ്ങി.

തുടരും..

(ഹായ്….. frndz…..നിങ്ങളുടെ എല്ലാവരുടെയും കട്ട സപ്പോര്ടിനു ഒരുപാട് ഒരുപാട് ഒരുപാട് നന്ദി….. . “)

 

ഉല്ലാസിന്റെ എല്ലാ നോവലുകളും വായിക്കുക

മേഘരാഗം

പ്രേയസി

ഓളങ്ങൾ

പരിണയം

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!