Skip to content

നാഗകന്യക – Part 2

Nagakanyaka Novel

“ഏട്ടാ..

ഏട്ടാ..”

മോഹിനിയുടെ വിളി കേട്ട് ആദിത്യൻ പുറത്തേക്ക് വന്നു…

“ന്താ…

ന്താ മോഹിനി നീ കിടന്നു വിളിച്ചു കൂവുന്നേ..”

മുറ്റത്തേക്ക് ഇറങ്ങി വന്നു കൊണ്ട് ആദിത്യൻ ചോദിച്ചു…

“ഏട്ടാ..

പറമ്പ് വൃത്തിയാക്കാൻ വന്ന ഒരു പെണ്ണിനെ വിഷം തീണ്ടി ന്ന്..”

മോഹിനി കൈ ചൂണ്ടിയ ദിക്കിലേക്ക് നോക്കി ആദിത്യൻ…

രണ്ട് പേര് ചേർന്ന് ഒരു സ്ത്രീയെ എടുത്തു കൊണ്ട് വരുന്നു…

“ഒരു തുണി കഷ്ണം വേണം…”

അകലേ നിന്നും സ്ത്രീയേ താങ്ങി പിടിച്ചു കൊണ്ട് വന്ന ഒരാൾ ഉറക്കെ വിളിച്ചു പറഞ്ഞു….

മോഹിനി വേഗം അകത്തേക്ക് ഓടി..

“ന്താ…

ന്താ ഉണ്ടായേ..”

ആദിത്യൻ ചോദിച്ചു..

“അവിടെ പറമ്പിന്റെ വടക്കേ മൂലയിൽ കാടു വെട്ടുകയായിരുന്നു ഞങ്ങൾ..

അപ്പോ ഒരു നാഗം വന്നു രാധയുടെ കാലിൽ കൊത്തി…”

അയ്യാൾ പറഞ്ഞു…

“ഇനി ഇപ്പൊ ന്താ ചെയ്യാ…

ഇവിടന്നു റോഡ് വരേ നടക്കേണ്ടേ..

അത്രയും ദൂരം…

പോരാത്തതിന് വാഹനം പോലും കയറി വരാത്ത ഇവിടേക്ക്…”

പാതിയിൽ നിർത്തി ആദിത്യൻ…

“ഇതാ തുണി..”

മോഹിനി ഓടി വന്നു തുണി കഷ്ണം അവർക്ക് നേരെ നീട്ടി…

എല്ലാരും കൂടി ചേർന്നു രാധയേ കോലായിലെ തറയിൽ കിടത്തി…

“രാധേ…

രാധേ..”

കവിളിൽ പതിയെ തട്ടി കൊണ്ട് ശേഖരൻ വിളിച്ചു..

അനക്കമില്ലാതെ രാധ കോലായിൽ കിടന്നു…

കാലുകൾ നീല നിറത്തിൽ കരുവാളിച്ചു കിടപ്പുണ്ടായിരുന്നു…

ആ നീല നിറം പതിയെ ശരീരം മുഴുവനും വ്യാപിക്കാൻ തുടങ്ങി..

വായിൽ നിന്നും നുരയും പതയും വരാൻ തുടങ്ങി..

“രക്ഷയില്ല..

പോയി…

ഉഗ്ര വിഷമുള്ള ഇനമാണ്..”

ശേഖരൻ പറഞ്ഞത് കേട്ട് എല്ലാരും ഞെട്ടി..

“അങ്ങോട്ട് മാറി നിന്നേ എല്ലാരും…”

പുറകിൽ നിന്നുള്ള ഗായത്രിയുടെ ശബ്ദം കേട്ട് എല്ലാരും തിരിഞ്ഞു നോക്കി…

“മോളേ…”

ആദിത്യൻ പതിയെ വിളിച്ചു…

“അങ്ങോട്ട് മാറി നിൽക്കാനല്ലേ പറഞ്ഞത്…”

ഗായത്രിയുടെ ഉറച്ച ശബ്ദം കേട്ട് ആദിത്യനും മോഹിനിയും ഞെട്ടി…

“ആ കിണ്ടിയിലെ വെള്ളം ഇങ്ങോട്ട് എടുത്തേ ആരേലും…”

ഉമ്മറ പടിയിൽ ഇരിക്കുന്ന കിണ്ടിയിലേക്ക് നോക്കി ഗായത്രി പറഞ്ഞു…

ശേഖരൻ വേഗം കിണ്ടി എടുത്തു ഗായത്രിയുടെ നേർക്ക് നീട്ടി..

“ദാ..അവിടെ..”

രാധയുടെ കാൽകീഴിലേക്ക് ചൂണ്ടി ഗായത്രി പറഞ്ഞു…

ശേഖരൻ കിണ്ടി ഗായത്രി പറഞ്ഞത് പോലെ വെച്ചു..

ഇതെല്ലാം കണ്ട് വിശ്വാസം വരാതെ ആദിത്യനും മോഹിനിയും പരിഭ്രമത്തോടെ പരസ്പരം നോക്കി..

ഗായത്രി പതിയെ തറയിൽ ഇരുന്നു…

പിന്നെ ഇരു കണ്ണുകളും പതിയെ അടച്ചു…

വലതു കയ്യുടെ തള്ള വിരലും ചൂണ്ടു വിരലും ചേർത്ത് പിടിച്ചു…

പതിയെ സ്വന്തം മുഖത്തോട് ആ വിരലുകൾ ചേർത്ത് പിടിച്ചു…..

പിന്നീട് പതിയെ കണ്ണുകൾ തുറന്നു…

കിണ്ടിയിലെ ജലം ഉള്ളം  കയ്യിലേക്ക് ഒഴിച്ച് സ്വന്തം ശരീരത്തിലേക്ക് തെളിച്ചു….

ആരും നിന്നിടത്തു നിന്ന് അനങ്ങരുത് ഞാൻ വരുന്നത് വരേ…

അവരുടെ മറുപടിക്ക് കാത്തു നിൽക്കാതെ ഗായത്രി മുറ്റത്തേക്ക് ഇറങ്ങി…

പിന്നേ വേഗത്തിൽ മുന്നോട്ട് നടന്നു…

നാഗത്തറയിലേക്ക് വേഗം നടന്നെത്തിയ ഗായത്രി ഇന്നലെ തെളിയിച്ച ചിരാതിലേക്ക് ഒന്ന് സൂക്ഷിച്ചു നോക്കി…

ആ ദീപം ഇപ്പോളും തെളിഞ്ഞു കത്തുന്നതായി ഗായത്രിക്ക് തോന്നി….

ചിരാതിലേക്ക് വലതു കയ്യുടെ ചൂണ്ടു വിരൽ പതിയെ തൊട്ടു…

ചിരാതിലെ എണ്ണയുടെ അംശം ഗായത്രിയുടെ വിരലിൽ പറ്റിപിടിച്ചു..

ഗായത്രി തിരിഞ്ഞു നടന്നു…

ഉമ്മറത്തു ഗായത്രിയുടെ വരവും കാത്ത് എല്ലാരും നിൽപ്പുണ്ടായിരുന്നു..

ഗായത്രി രാധയുടെ കാലിനു ചുവട്ടിൽ വന്നിരിന്നു..

കൈ വിരൽ കിണ്ടിയിലെ ജലത്തിൽ മുക്കി…

എണ്ണയുടെ അംശം ആ ജലത്തിൽ ചേർന്നു…

ഗായത്രി പതിയെ തന്റെ ചുണ്ട് രാധയുടെ മുറിവിലേക്ക് ചേർത്ത് പിടിച്ചു..

പിന്നീട് തല ഉയർത്തി  പതിയെ പിറകിലേക്ക് ഇരുന്നു..

കിണ്ടിയിലെ ജലം രാധയുടെ മുറിവിലേക്ക് ധാര ധാരയായി ഒഴിക്കാൻ തുടങ്ങി…

പതിയെ പതിയെ ജലം  രാധയുടെ ശരീരത്തിലേക്ക് കൂടി തെളിക്കാൻ തുടങ്ങി….

ഒടുവിൽ കൈ കുമ്പിളിൽ കുറച്ചു ജലമെടുത്ത് രാധയുടെ ചുണ്ടിലേക്ക് ഇറ്റിച്ചു…

രാധ ഒന്ന് അനങ്ങി….

പിന്നെ പതിയെ കണ്ണുകൾ തുറന്നു ചുറ്റിനും നോക്കി…

“പേടിക്കേണ്ടാ..

ഒന്നും സംഭവിച്ചിട്ടില്ല…ട്ടോ…

മഞ്ഞൾ പൊടി തൂവണം കാവിൽ…

അതും ഏഴ് ദിവസം കുളി കഴിഞ്ഞു ഈറാനോടെ വേണം…”

രാധയുടെ കവിളിൽ തട്ടി കൊണ്ട് ഗായത്രി പറഞ്ഞത് കേട്ട് എല്ലാരും ഞെട്ടി…

“മോളേ…”

മോഹിനി ഉറക്കെ വിളിച്ചു….

“നാഗകന്യക..”

അങ്ങനെ വിളിച്ചാൽ മതി…

മറ്റൊന്നും പറയാതെ ഗായത്രി അകത്തേക്ക് കയറി പോയി…

“ഒരുപാട് നന്ദി ട്ടോ…”

രാധ ആദിത്യനേയും മോഹിനിയേയും നോക്കി കൈ കൂപ്പികൊണ്ട് പറഞ്ഞു…

ഒന്നും വിശ്വസിക്കാൻ കഴിയാതെ നിന്നു പോയി ആദിത്യനും മോഹിനിയും…

**********************************

ഈ സമയം കതിരൂർ മന…

“കുല ദൈവങ്ങളേ..”

അലറി വിളിച്ചു കൊണ്ട് രുദ്രൻ പിറകിലേക്ക് മറഞ്ഞു വീണു…

“തിരുമേനി…

തിരുമേനി…

ന്താ…

ന്താ ഉണ്ടായത്…”

ദക്ഷൻ പൂജമുറിയുടെ അകത്തേക്ക് കയറി വന്നു കൊണ്ട് ചോദിച്ചു…

“വിഷം തീണ്ടിയ ആ പെണ്ണിനെ രക്ഷപ്പെടുത്തി ആരോ…”

രുദ്രൻ പറഞ്ഞത് കേട്ട് ദക്ഷൻ ഞെട്ടി…

“തിരുമേനി ന്താ ഈ പറയുന്നത്…

അങ്ങയുടെ മന്ത്രികതയിലൂടെ പറഞ്ഞയച്ച നാഗത്തിന് തോൽവി നേരിട്ടുവെന്നോ..”

ദക്ഷൻ ചോദിച്ചു….

“നാഗമല്ലായിരുന്നു ദക്ഷാ അത്…

പക്ഷേ..

ആ വിഷം തീണ്ടിയത് പോലും ഇല്ലായ്മ ചെയ്യുന്ന ശക്തിയായി ആരോ വളർന്നിരിയ്ക്കുന്നു…

അറിയണം ആരാണ് ആ ശക്തിയെ വളർത്തിയതെന്ന്…”

“തിരുമേനി ന്തൊക്കെയാ ഈ പറയുന്നത്…

വിഷം തീണ്ടിയത് നാഗമല്ലെങ്കിൽ പിന്നെങ്ങനെ ആ സ്ത്രീ രക്ഷപെട്ടു…”

“അറിയില്ല ദക്ഷാ…

വെറ്റിലയിൽ കാഴ്ചകൾ മങ്ങുന്നു…

മഷിക്ക് തെളിച്ചം നഷ്ടപെടുന്നു..

കതിരൂർ മനയുടെ അടിത്തറയുടെ എവിടെയോ ഒരു വിള്ളൽ മാത്രം കാണിച്ചു തരുന്നു ആ മഷി…

പക്ഷേ അതെങ്ങനെ…”

കൈകൾ ഒന്നുടെ കൂപ്പി കൊണ്ട് ആവണി പലകയിലെ തിരി കെട്ട കെടവിളക്കിലേക്ക് ഒന്ന് നോക്കി രുദ്രൻ…

“കാരണവന്മാരേ…

എനിക്കെവിടെയാണ് പിഴച്ചത്….

എന്റെ കണക്കുകൾ എവിടെയാണ് തെറ്റിയത്…

ഉരുവിടുന്ന  മൂലമന്ത്രത്തിനെന്തേ…

ഫലപ്രാപ്തിയില്ലാതെ പോകുന്നു…

തെളിയിച്ചു തരണേ…

ന്റെ കണ്മുന്നിൽ തെളിഞ്ഞു വരണേ ഗുരുക്കൻമാരെ…”

കാഞ്ഞിരത്തിന്റെ ഇലകൊണ്ടുണ്ടാക്കിയ മാലയെടുത്തു കഴുത്തിൽ ചാർത്തി രുദ്രൻ പതിയെ വെറ്റിലയിലേക്ക് മഷി പതിയെ തൂളി…

പിന്നേ പെരുവിരൽ കൊണ്ട് വെറ്റിലയിൽ ഒന്നുടെ അമർത്തി തിരുമികൊണ്ട് വെറ്റില മഞ്ഞൾ പൊടി തൂവിയ കളത്തിലേക്ക് വെച്ചു….

വെറ്റിലയുടെ മുകളിൽ മൂന്ന്  കുരുമുളകെടുത്തു വെച്ചു..

“ദക്ഷാ…

വിളക്ക് തെളിയിക്കണം…”

തന്റെ ഉള്ളം കയ്യിലേക്ക് ഒരു നിലവിളക്ക് എടുത്തു വെച്ചു കൊണ്ട് രുദ്രൻ പറഞ്ഞു….

“തിരുമേനി…”

ഭയത്തോടെ ദക്ഷൻ വിളിച്ചു…

“അറിയാം എനിക്ക്…

നിന്നേ കൂടി ഞാൻ ഈ കളത്തിലേക്ക് കയറ്റുന്നു ദക്ഷാ..

വർഷങ്ങളായി എന്റെ ഉപ്പും ചോറും തിന്ന് എനിക്ക് കൂറായി കൂടെ നിന്ന നിന്നെ ഉപേക്ഷിക്കില്ല ഞാൻ..

ഇനിയുള്ള വഴികളിൽ നീ എനിക്ക് നിഴലാണ്…

എന്റെ ഒരു അനക്കം ഉറക്കത്തിൽ പോലും നീ അറിയണം ദക്ഷാ…

പ്രാണനായി കൂടെ കൂട്ടിയ…

ഗുരു കാരണവന്മാർ നൽകിയ മൂലമന്ത്രങ്ങൾ നിനക്കും സ്വായത്തമാകും വൈകാതെ…

കാരണം ഇനിയുള്ള വഴികൾ കഠിനമാണ്…

മുന്നിൽ തെളിയുന്ന ശക്തിക്ക് ചിലപ്പോൾ..

നമ്മെ ഉന്മൂലനം ചെയ്യാനുള്ള കഴിവുണ്ടാകും…

അത് അറിയുകയാണ് ലക്ഷ്യം…”

രുദ്രൻ പറഞ്ഞത് കേട്ട് ദക്ഷന്റെ ഉള്ളൊന്നു പിടച്ചു..

“തിരുമേനി…”

ദക്ഷന്റെ വിളിയിൽ ഒരു അപേക്ഷയുടെ ധ്വനിയുണ്ടായിരുന്നു…

“എനിക്ക് ജീവനുള്ള കാലം വരേയും നിന്നേ ഞാൻ കാത്ത് കൊള്ളാം ദക്ഷാ….”

ഇത് രുദ്രന്റെ വാക്കാണ്….

വിളക്ക് തെളിയിച്ചു കൊൾകാ…”

രുദ്രൻ പറഞ്ഞു തീർന്നതും ദക്ഷൻ രുദ്രന്റെ ഉള്ളംകയ്യിലേ നിലവിളക്കിലെ ഓരോ തിരികളും കത്തിക്കാൻ തുടങ്ങി…..

ഈ സമയം വെറ്റിലയിൽ വെച്ചിരുന്ന ഒരു കുരുമുളക് പതിയെ അനങ്ങാൻ തുടങ്ങി….

രുദ്രൻ കണ്ണുകൾ ഇറുക്കിയടച്ചു പിടിച്ചു….

മൂലമന്ത്രങ്ങൾ ഓരോന്നായി നാവിൽ നിന്നും ഉരുവിട്ടു…

രുദ്രൻ പതിയെ കണ്ണുകൾ തുറന്നു….

വെറ്റിലയിലേക്ക് കണ്ണുകൾ പായിച്ചു..

രുദ്രന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടരുന്നത് ദക്ഷൻ കണ്ടു…

കാരണവന്മാരേ നന്ദി…..

പെണ്ണായ് പിറന്ന ഒരുവളാണ് ശത്രു…

കന്യകയാണ്…

ചിങ്ങമാസത്തിലെ ആയില്യം നാളിൽ ജനനം…

വെളുത്ത പക്ഷകൂറ്…

വയസ് പത്തൊമ്പത്…

വടക്ക് ദേശത്തു നിന്നു വരവ്….

ഇപ്പൊ ഇരിക്കുന്ന സ്ഥലത്തു ദീർഘകാലം വാസയോഗത്തിന് സാധ്യത…

പക്ഷേ..

ചിലപ്പോൾ ഒരു രാത്രി ഇരുട്ടി വെളുക്കുമ്പോൾ ജീവൻ വരേ നഷ്ട്ടമായെക്കാവുന്ന ജാതകം…”

രുദ്രന്റെ ചിരിയിൽ അകലേയെവിടെയോ നായ്ക്കൾ കൂട്ടത്തോടെ ഓരിയിടുന്നത് കേട്ടു…

പട്ടാപകലിൽ പോലും

കടവാവലുകളുടെ ശബ്ദം അന്തരീക്ഷത്തിൽ അലയടിച്ചു…

*******************************

“എന്നാലും മോളേ…

ന്തൊക്കെയാ ഇവിടെ നടന്നത് ഞങ്ങൾക്കൊന്നും വിശ്വസിക്കാൻ കഴിയുന്നില്ല….

ഒന്ന് നേരം ഇരുട്ടി വെളുക്കുമ്പോൾ ന്ത് മറിമായമാണ് മോളേ ഇവിടെ നടന്നത്…”

കൈ നെറ്റിയിൽ ചേർത്ത് കട്ടിലിൽ കിടക്കുകയായിരുന്ന ഗായത്രിയെ നോക്കി മോഹിനി ചോദിച്ചു…

“മോളേ…

മോള് കേട്ടില്ലേ അമ്മ ചോദിച്ചത്..”

ഗായത്രിയുടെ നെറ്റിയിൽ പതിയെ വിരലോടിച്ചു കൊണ്ട് ആദിത്യൻ ചോദിച്ചു….

ശബ്ദം വല്ലാതെ താഴ്ന്നിരുന്നു…

ആദിത്യന്റെ…

“നമ്മളെന്തിനാ അച്ഛാ ഇങ്ങോട്ട് വന്നത്..”

ഗായത്രി പതിയെ കണ്ണുകൾ തുറന്നു കട്ടിലിൽ എഴുന്നേറ്റിരുന്നു കൊണ്ട് ചോദിച്ചു..

“മോളേ…”

ആദിത്യൻ പതിയെ വിളിച്ചു..

ആ വിളിയിൽ എല്ലാമുണ്ടായിരുന്നു..

“സമ്പാദിച്ചതെല്ലാം നക്ഷ്ടപ്പെട്ടു…

പിന്നെ കടക്കാരെ പേടിച്ചു നാട് വിട്ടു..

സുന്ദരിയായ ഭാര്യയേയും  സുന്ദരിയായ മോളേയും അവർ കണ്ണ് വെച്ചു തുടങ്ങി എന്നറിഞ്ഞപ്പോൾ ഓടി രക്ഷപെട്ടു…

ഒടുവിൽ സൂര്യദേവ തിരുമേനിയുടെ കനിവിൽ ഇവിടേ താമസിക്കാൻ ഒരിടം…

ആരും കാണാതെ..

ആരും അറിയാതെയുള്ള ഒരു ജീവിതം…

കേസിന്റെ വിധി വരുമ്പോൾ ഒരു മുഴം കയറിൽ ജീവിതം തീർക്കാൻ കാത്തിരിക്കുന്ന ജന്മങ്ങൾ..

അല്ലേ അച്ഛാ…”

ആദിത്യനെയും മോഹിനിയേയും മാറി മാറി നോക്കി കൊണ്ട് ഗായത്രി ചോദിച്ചത് കേട്ട് വാക്കുകൾ കിട്ടാതെ നെഞ്ചിൽ ഒരു കനലെരിയുന്നത് ആദിത്യനറിഞ്ഞു..

“ഈ മണ്ണിന്റെ ഗന്ധം..

അത് എനിക്കു വല്ലാതെ പരിചയമുള്ള പോലെ തോന്നുന്നു…

പിന്നെ ആരൊക്കെയോ എന്നേ ഇവിടെ ചേർത്ത് പിടിക്കുന്നത്  പോലെ തോന്നുന്നു..

ചെയ്തു തീർക്കാൻ ഒരുപാട് ജോലികൾ ഉണ്ടെന്നു മനസ് പറയുന്നു…

എനിക്കൊന്നു മയങ്ങണം…

അമ്മയും അച്ഛനും കുറച്ചു നേരം എന്നേ ഒറ്റക്ക് വിടുമോ…”

വീണ്ടും കട്ടിലിലേക്ക് കിടന്നു കണ്ണുകൾ പതിയെ അടച്ചു കൊണ്ട് ഗായത്രി പറഞ്ഞു…

കുറച്ചു നേരം ഇരുവരും ഗായത്രിയെ നോക്കി നിന്നു..

തങ്ങളുടെ മകൾ മറ്റൊരാളായി മാറുന്നത് അവർ അറിയുകയായിരുന്നു…

ഈറനണിഞ്ഞ കണ്ണുകളുമായി ഇരുവരും പുറത്തേക്ക് ഇറങ്ങി…

“സൂര്യദേവ തിരുമേനിയേ വിളിക്കണം എത്രയും പെട്ടന്ന്..”

പുറത്തേക്ക് നടക്കുമ്പോൾ ആദിത്യൻ മോഹിനിയുടെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു…

ആ സമയം ഉമ്മറത്ത് ആരുടെയോ വിളിയൊച്ച കേട്ടു…

“ഞാൻ പോയി നോക്കാം..”

ആദിത്യൻ പറഞ്ഞു…

“ഞാനും വരാം ഏട്ടാ..”

മോഹിനിയും പിന്നാലേ ചെന്നു…

“ന്താ ആദി ഞാൻ കേൾക്കുന്നത്…”

ഉമ്മറപടിയിലെ കിണ്ടിയിലെ വെള്ളത്തിൽ ഇരു കാലുകളും കഴുകി അകത്തേക്ക് കയറി വരുന്ന ആളെ കണ്ട് ഇരുവരും ഞെട്ടി…

“സൂര്യദേവ തിരുമേനി…”

ആദിത്യൻ ഉള്ളിൽ പറഞ്ഞു…

“ക്ഷെയിച്ചു പോയി ന്ന് കരുതിയ തറവാടിന്റെ മഹത്വം വീണ്ടും എന്റെ ചെവിയിൽ കേട്ടു ലോ…”

കോലായിലെ  ചാരു കസേരയിലേക്ക് ചാരി കിടന്നു…

കയ്യിലുള്ള വെറ്റില ചെല്ലത്തിൽ നിന്നു ഒരു  വെറ്റില എടുത്തു തുമ്പ് പൊട്ടിച്ചു നെറ്റിൽ ഒട്ടിച്ചു അല്പം ചുണ്ണാമ്പെടുത്തു വെറ്റിലയിൽ തേച്ചു..

രണ്ട് കഷ്ണം അടക്കയുടെ കുഞ്ഞി കഷ്ണങ്ങൾ അതിലേക്ക് വെച്ച്…

അല്പം പുകയില കൂട്ടി ചുരുട്ടി വായിലേക്ക് വെച്ച് കൊണ്ട് സൂര്യദേവ തിരുമേനി  ചോദിച്ചു…

“അറിയില്ല തിരുമേനി…”

ആദിത്യൻ മറുപടി കൊടുത്തു….

“ഞാൻ അറിഞ്ഞു ആദി…

തന്റെ മോളുടെ ശക്തി…

നാഗകന്യകയുടെ രണ്ടാം വരവ്‌..”

“നാഗകന്യകയോ…

രണ്ടാം വരവോ…”

ഞെട്ടലോടെ ആദിത്യൻ ചോദിച്ചു…

“മ്മ്…

രുദ്രന്റെ അന്ത്യം കാണാൻ..

കതിരൂർ മനയുടെ നാശം കാണാൻ…”

പറഞ്ഞു തീരും മുൻപ് വിറങ്ങലിച്ചു കൊണ്ട് സൂര്യദേവ തിരുമേനി കസേരയിലേക്ക് മറിഞ്ഞു വീണു…

“തിരുമേനി….”

ആദിത്യൻ ഉറക്കെ വിളിച്ചു..

വായിൽ നിന്നും നുരയും പതയും വന്നു നമ്പൂതിരിയുടെ ശരീരം ഇതിനോടകം നിശ്ചലമായിരുന്നു…

പേടിയോടെ ആദിത്യനും മോഹിനിയും ചുറ്റും നോക്കി…

*********************************

ഇന്ന് ഇത്രേം ഒള്ളു ട്ടാ..

ഒരു പിടിയുമില്ലാത്ത വിഷയമാണ് ട്ടോ മന്ത്രവാദം..

പിന്നെ നാഗം ,കാവ് എല്ലാം..

എന്റേതായ ഭാവനയിൽ എഴുതുന്നു വിജയിക്കുമോ എന്നും അറിയില്ല..

എവിടേലും കേട്ട് മറന്ന ശൈലിയാണേൽ തുറന്നു പറയണം..

മാറ്റി പിടിക്കാനാണ് ശൈലി…

അഭിപ്രായം പറയണം ട്ടാ

 

 

തുടരും

Unni K Parthan

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

Unni K Parthan ന്റെ എല്ലാ നോവലുകളും വായിക്കുക

കൂടെയുണ്ടെങ്കിൽ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Nagakanyaka written by Unni K Parthan

4.7/5 - (9 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “നാഗകന്യക – Part 2”

Leave a Reply

Don`t copy text!