Skip to content

നാഗകന്യക – Part 3

Nagakanyaka Novel

“ക്ഷെയിച്ചു പോയി ന്ന് കരുതിയ തറവാടിന്റെ മഹത്വം വീണ്ടും എന്റെ ചെവിയിൽ കേട്ടു ലോ…”

കോലായിലെ  ചാരു കസേരയിലേക്ക് ചാരി കിടന്നു…

കയ്യിലുള്ള വെറ്റില ചെല്ലത്തിൽ നിന്നു ഒരു  വെറ്റില എടുത്തു തുമ്പ് പൊട്ടിച്ചു നെറ്റിൽ ഒട്ടിച്ചു അല്പം ചുണ്ണാമ്പെടുത്തു വെറ്റിലയിൽ തേച്ചു..

രണ്ട് കഷ്ണം അടക്കയുടെ കുഞ്ഞി കഷ്ണങ്ങൾ അതിലേക്ക് വെച്ച്…

അല്പം പുകയില കൂട്ടി ചുരുട്ടി വായിലേക്ക് വെച്ച് കൊണ്ട് സൂര്യദേവ തിരുമേനി  ചോദിച്ചു…

“അറിയില്ല തിരുമേനി…”

ആദിത്യൻ മറുപടി കൊടുത്തു….

“ഞാൻ അറിഞ്ഞു ആദി…

തന്റെ മോളുടെ ശക്തി…

നാഗകന്യകയുടെ രണ്ടാം വരവ്‌..”

“നാഗകന്യകയോ…

രണ്ടാം വരവോ…”

ഞെട്ടലോടെ ആദിത്യൻ ചോദിച്ചു…

“മ്മ്…

രുദ്രന്റെ അന്ത്യം കാണാൻ..

കതിരൂർ മനയുടെ നാശം കാണാൻ…”

പറഞ്ഞു തീരും മുൻപ് വിറങ്ങലിച്ചു കൊണ്ട് സൂര്യദേവ തിരുമേനി കസേരയിലേക്ക് മറിഞ്ഞു വീണു…

“തിരുമേനി….”

ആദിത്യൻ ഉറക്കെ വിളിച്ചു..

വായിൽ നിന്നും നുരയും പതയും വന്നു നമ്പൂതിരിയുടെ ശരീരം ഇതിനോടകം നിശ്ചലമായിരുന്നു…

പേടിയോടെ ആദിത്യനും മോഹിനിയും ചുറ്റും നോക്കി…

***********************************

“ഹ ഹ…”

രുദ്രന്റെ പൊട്ടിചിരി കേട്ട് ദക്ഷൻ അമ്പരപ്പോടെ രുദ്രനെ നോക്കി….

“ന്താ തിരുമേനി…

ഒരു പൊട്ടിച്ചിരി…”

അല്പം പരിഭ്രമം നിറഞ്ഞ ശബ്ദത്തിൽ ദക്ഷൻ ചോദിച്ചു…

“നീ ഇത് കണ്ടോ ദക്ഷാ…”

മഞ്ഞൾ പൊടി തൂവിയ വെറ്റിലയിലെ മഷിയിലേക്ക് നോക്കി കൊണ്ട് രുദ്രൻ ചോദിച്ചു…

“എനിക്ക് ഒന്നും കാണാൻ കഴിയുന്നില്ല തിരുമേനി..”

വെറ്റിലയിലേക്ക് നോക്കി ദക്ഷൻ പറഞ്ഞു…

“മ്മ്..അറിയാം ദക്ഷാ…

നിനക്ക് കാണാൻ കഴിയില്ലയെന്ന്..

പക്ഷേ…

എനിക്ക് ഈ കാഴ്ച വ്യക്തമായി കാണാം…”

ഒന്നുടെ ഉറക്കെ പൊട്ടി ചിരിച്ചു കൊണ്ട് രുദ്രൻ പറഞ്ഞു…

“ഒന്ന് തെളിച്ചു പറ തിരുമേനി…

ഞാനും കൂടി അറിയട്ടെ ആ സന്തോഷവാർത്ത..”

“സൂര്യന്റെ കഥ കഴിഞ്ഞു ദക്ഷാ….

ദാ നോക്ക്…”

ഒന്നുടെ ഉറക്കെ പൊട്ടി ചിരിച്ചു കൊണ്ട് ദക്ഷന്റെ നെറ്റിയിലേക്ക് തന്റെ കൈ ചേർത്ത് പിടിച്ചു കൊണ്ട്

രുദ്രൻ പറഞ്ഞു…

മഷി തൂകിയ വെറ്റിലയിലേക്ക് ദക്ഷൻ ആകാംഷയോടെ നോക്കി…

മേലേതൊടി തറവാട്ടിലെ ചാരു കസേരയിൽ നിശ്ചലമായി കിടക്കുന്ന ഒരു മനുഷ്യ രൂപം…

ഒറ്റ നോട്ടം നോക്കിയതും പെട്ടന്ന് മുഖം തിരിച്ചു കളഞ്ഞു ദക്ഷൻ..

കണ്ണുകൾ പുറത്തേക്ക് തള്ളി..

വായിൽ നിന്നു നുരയും പതയും വന്ന്….

നാക്ക് കടിച്ചു പിടിച്ചു നിശ്ചലമായി കിടക്കുന്ന ആ രൂപത്തെ കണ്ട് ദക്ഷൻ ഞെട്ടി പിന്നോട്ടിരുന്നു…

“തിരുമേനി…

ഇയ്യാൾക്ക് ന്താ പറ്റിയത്…”

“ന്റെ കുലം മുടിക്കാൻ ഒരു നാഗകന്യക വന്നു പോലും…

അവന്റെ വാക്കുകൾ ഇങ്ങ് കതിരൂർമന വരേ എത്തുന്ന നിമിഷത്തോളം കാത്തിരിക്കാൻ കാരണവന്മാർ കാത്തിരുന്നില്ല ദക്ഷാ..

ഇപ്പോളും നമ്മുടെ മന്ത്രചരടിൽ ബന്ധിച്ച ആ കോവിലകത്തെ മച്ചിൻ കീഴിലിരുന്നു അവൻ പറഞ്ഞ അവിവേകത്തിനു കിട്ടിയ ശിക്ഷ നീ കണ്ടില്ലേ…

മരണം..

മരണമാണ് അതിനുള്ള മറുപടി…”

വല്ലാതൊരു ഉന്മാദം പിടിച്ച ശബ്ദത്തിൽ രുദ്രൻ അലറി…

“രുദ്രാ….”

പൂജമുറിയിൽ ഒരലർച്ച കേട്ട് രുദ്രന്റെ പൊട്ടിച്ചിരി മാഞ്ഞു അവൻ  ചുറ്റിനും നോക്കി…

“ന്തേ തിരുമേനി..

ന്താ ചുറ്റും നോക്കുന്നത്…”

ദക്ഷൻ ചോദിച്ചു…..

“നീ ഒരു അലർച്ച കേട്ടില്ലേ..”

രുദ്രൻ ചോദിച്ചു..

“ഹേയ് ഇല്ല തിരുമേനി…”

“അവൻ കേൾക്കില്ല രുദ്രാ..

എനിക്ക് വേണ്ടത് നിന്നെയാണ്…

ഇവിടെ മഷികളത്തിൽ നോക്ക്…

നീ വരച്ച മന്ത്രവാദ കളത്തിൽ..

നീ ചാലിച്ച നിന്റെ മഷിയിൽ ഞാനാണ്…

നിന്റെ അന്തക…”

ഞെട്ടലോടെ രുദ്രൻ കളത്തിലേക്ക് നോക്കി…

“നാഗകന്യക…”

രുദ്രൻ ഉള്ളിൽ പറഞ്ഞതും

ഞെട്ടലോടെ പിന്നിലേക്ക് മറിഞ്ഞു വീണതും ഒരുമിച്ചായിരുന്നു…

പെട്ടന്ന് സമചിത്തത വീണ്ടെടുത്ത രുദ്രൻ  ചാടി പിടഞ്ഞു എഴുന്നേറ്റു..

കഴുത്തിൽ അണിഞ്ഞിരുന്ന ചെമ്പോത്തിന്റെ പല്ലിൽ തീർത്ത മാലയിൽ തള്ള വിരൽ അമർത്തി…

ഇതെല്ലാം കണ്ടു ഒന്നും മനസിലാകാതെ ദക്ഷൻ ചുറ്റിനും നോക്കി..

“രുദ്രാ…

നീയും നിന്റെ കാരണവന്മാരും കൂടി ഉന്മൂലനം ചെയ്തു എന്ന് അഹങ്കരിച്ചു നടന്ന ആ കുലത്തിലെ പുനർജ്ജന്മമെടുത്ത  കണ്ണിയാണ് ഞാൻ…

തീയിട്ട് ചുട്ടെരിച്ചു  നിന്റെ തലമുറ നശിപ്പിച്ച ആ കാവിലെ നാഗങ്ങളുടെ  കണ്ണി…

പ്രണനു വേണ്ടി ആ മൺ പുറ്റുകളിൽ നിന്നും പുറത്തേക്ക് പാഞ്ഞ ഞങ്ങളുടെ ദേഹത്തേക്ക് വീണ്ടും വീണ്ടും ചൂടുള്ള എണ്ണ കോരിയൊഴിച്ചു ഇഴയാൻ കഴിയാതെ ചുട്ടെരിച്ച നിന്റെ അപ്പനപ്പൂപ്പൻമാരുടെ പാത നീയും പിന്തുടർന്ന് പോന്നു…

അതിന് ഒരു അവസാനം വന്നിരിക്കുന്നു രുദ്രാ..

നിന്റെ ദിവസങ്ങൾ എണ്ണപ്പെട്ട് കഴിഞ്ഞിരിക്കുന്നു..

ഈ കളത്തിന് പുറത്തേക്ക് നീ എന്ന് ഇറങ്ങുന്നുവോ..

അന്ന് നിന്റെ നെറ്റിയിൽ..

ഞാൻ ആഴ്ന്നിറങ്ങും…

ഈ കളത്തിൽ നീ നിന്റെ രക്തം വീഴ്ത്തിയപ്പോൾ പുനർജന്മം കിട്ടിയത് എനിക്കാണ്…

അത് നീ അറിയാതെ പോയല്ലോ വിഡ്ഢി…

മനുഷ്യ ജന്മമെടുത്തു ഒരു ചിരാതു തെളിയിച്ചു കൊണ്ട്..

ക്ഷെയിച്ചു പോയ ആ തറവാട്ടിലേക്ക് വീണ്ടും വെളിച്ചത്തിന്റെ ഒരു തരി വെട്ടം നൽകിയ ആ പെൺകുട്ടി…

ആ പെൺകുട്ടിയേ നീ അറിയാതെ പോയി…

തലമുറയായി കെടവിളക്കായി നിന്റെ പൂജമുറിയിൽ ഞങ്ങൾ  ബന്ധനത്തിലായിരുന്നു…

പക്ഷേ..

ന്റെ കാവിലെ നാഗത്തറയിൽ തെളിഞ്ഞ ആ തിരി നാളം കെടുത്തിയത് നിന്റെ കുലത്തിന്റെ വെളിച്ചത്തെയാണ്..

രക്തം പൊടിയാതെ നിന്റെ കാരണവന്മാർ സംരക്ഷിച്ചു പോന്ന നിന്റെ പൂജമുറിയിലെ കളത്തിൽ നിന്റെ രക്തം പൊടിഞ്ഞതും…

അത് കളത്തിലെ മഞ്ഞൾ പൊടിയിൽ അലിഞ്ഞപ്പോൾ മോക്ഷം കിട്ടിയത് ഞങ്ങളുടെ തല മുറക്കായിരുന്നു…

നീയെന്നെ വിഡ്ഢി സ്വയം കുഴിച്ച കുഴിയിൽ നീ തന്നേ വീണു…”

നാഗകന്യക പറഞ്ഞത് കേട്ട് രുദ്രൻ ഞെട്ടി വിറച്ചു…

പക്ഷേ നിമിഷത്തിന്റെ ആയിരത്തിൽ ഒരംശം കൊണ്ട് രുദ്രൻ സമചിത്തത വീണ്ടെടുത്തു…

“നിന്റെ കുലത്തിനു മോക്ഷം കിട്ടില്ല ഒരിക്കലും..

കണ്ടോ നീ..

നീ എത്ര എന്നിലേക്ക് ആഴ്ന്നിറങ്ങാൻ ശ്രമിച്ചാലും..

ഇതാ ഇതിന്റെ വെളിച്ചം നിന്റെ കാഴ്ചകൾ മറയ്ക്കും…

പീഠത്തിലെ നാഗമാണിക്യമെടുത്ത് കളത്തിലേക്ക് നീട്ടിയതും…

നീല നിറത്തിലുള്ള മഷിയിൽ ചുവപ്പ് രാശി പടരാൻ തുടങ്ങി..

പതിയെ പതിയെ നാഗകന്യകയുടെ ചിത്രം ആ മഷിയിൽ നിന്നും അപ്രത്യക്ഷമായി…

“ഹ ഹ…

നാഗ കന്യക പോലും…

കുലം മുടിപ്പിക്കും പോലും…

രുദ്രന്റെ അലർച്ച ഇങ്ങ് മേലേ തൊടിയിലെ കോവിലകത്തെ മച്ചിൻ മുകളിലെ കടവാവലുകൾക്കിടയിലേക്ക് ആഴ്ന്നിറങ്ങി…

അവ കൂട്ടത്തോടെ വലിയ ശബ്ദത്തിൽ പറന്നുയർന്നു…

***********************************

“ഞാൻ കാരണം ഒരു ജീവൻ നഷ്ടമായിലോ നാഗത്താൻമാരെ…”

നാഗത്തറയിലേ ചിരതിലേക്ക് അഗ്നി പകർന്നു കൊണ്ട് മനസുരുകി ഗായത്രി ചോദിച്ചു…

“മയക്കത്തിലായത് കൊണ്ടാണോ…

അതോ രുദ്രന്റെ ശക്തികൾ ന്റെ കാഴ്ച മറച്ചതാണോ…”

പഴമയുടെ കാഴ്ചകൾ എനിക്കു അറിയാൻ കഴിയാതെ പോണു ലോ…

ഒന്ന് ഓർമയിൽ തെളിയിച്ചു തരുമോ എനിക്ക്..

കോവിലകത്തിന്റെ ഭൂതംകാലം ഓർമയിൽ വരുന്നില്ല ലോ എനിക്ക്..

എത്ര ശ്രമിച്ചിട്ടും പഴയ കാഴ്ചകൾ സംഭവങ്ങൾ ഒന്നും ഓർമയിൽ വരുന്നില്ല ലോ…”

കൈകൾ കൂപ്പി കണ്ണുകൾ പതിയെ അടച്ചു കൊണ്ട് ഗായത്രി ചോദിച്ചതും പുറ്റിനുള്ളിൽ നിന്നും നാഗം പതിയെ പുറത്തേക്ക് വന്നു….

ചിരതിന്റെ വെട്ടത്തിൽ നാഗത്തിന്റെ കണ്ണുകൾ തിളങ്ങി….

ആ തിളക്കം ഗായത്രിയുടെ കവിളിൽ പതിച്ചതും ഗായത്രി പെട്ടന്ന് കണ്ണുകൾ തുറന്നു…

ഗായത്രിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു…

“നാഗമാണിക്യം….

ചൂരൽ കൊണ്ട് കവചം തീർത്ത…

ചെമ്പോത്തിന്റെ പല്ലിനാൽ തീർത്ത മാലയിൽ കോർത്തു…

മഞ്ഞൾ പൊടിയിൽ ചാണകം കലക്കി വരച്ച കളത്തിൽ നിന്നും ഈ തറവാട്ടിലേക്ക് ദേവി കൊണ്ടുവരുന്ന നിമിഷമാണ് ഞാൻ കാത്തിരിക്കുന്നത്…

അതിന് മുന്നേ എല്ലാം അറിയുക തന്നേ ചെയ്യും…

കാത്തിരിക്കുക..”

ആശരീരി പോലെ നാഗം പറയുന്നതായി  തോന്നി ഗായത്രിക്ക്..

“എനിക്ക് മഞ്ഞൾ പൊടിയിൽ നീരാടണം…

ഇന്ന് രണ്ടുപേർ ദേവിയെ കാണാൻ വരും…

അവരോടു  പറയണം മഞ്ഞൾ പൊടി ഈ കാവിൽ തൂവണമെന്ന്…

തിരുമേനിയുടെ മരണം…

അത് നിശ്ചയമായിരുന്നു…

തടയാൻ കഴിയില്ലായിരുന്നു…

അത് ന്ത് കൊണ്ടായിരുന്നുവെന്ന് വഴിയേ ദേവിയറിയും…”

ആശരീരി പോലെ വാക്കുകൾ ഗായത്രിയുടെ കതിലേക്ക് പെയ്തിറങ്ങി…

“മോളേ…

ഒന്നിങ്ങോട്ട് വന്നേ…”

അകലേ നിന്നും മോഹിനിയുടെ വിളി കേട്ട് ഗായത്രി തിരിഞ്ഞു നോക്കി…

പിന്നെ നാഗത്തറയിൽ കൈ തൊട്ട് നെറുകിൽ വെച്ച് ഗായത്രി തിരിഞ്ഞു നടന്നു…

“മോളേ കാണാൻ വന്നതാ ഇവർ…”

കോലായിൽ നിൽക്കുന്നവരെ ചൂണ്ടി മോഹിനി പറഞ്ഞു….

മുപ്പതു വയസു പ്രായം തോന്നുന്ന ഒരു വെളുത്തു സുന്ദരിയായ യുവതി..

നെറ്റിയിൽ ഭസ്മം…

അഴിച്ചിട്ട മുടി..

കണ്ണുകളിൽ ദൈന്യത…

കൂടെ എട്ടോ ഒമ്പതോ വയസ് തോന്നിക്കുന്ന ഒരു പെൺകുട്ടി..

ആരെയും ആകർഷിക്കുന്ന ചിരി..

ഇരു വശത്തേക്കും ഭംഗിയായി ചീകി ഒതുക്കി മെടഞ്ഞു കെട്ടിയ മുടി…

നെറ്റിയിൽ ചന്ദനകുറി…

അതിന് മുകളിൽ ഭസ്മം…

ചുമന്ന പാട്ടുപാവാടയിൽ അവൾ കൂടുതൽ സുന്ദരിയായിരുന്നു…

“ആരാ…

ന്തേ ഈ തൃസന്ധ്യ നേരത്ത്…”

ഗായത്രി ചോദിച്ചു….

“അമ്മേ…”

ആ സ്ത്രീ വിളിക്കുന്നത് കേട്ട് ഗായത്രി ഒന്ന് ചിരിച്ചു..

“മ്മ്..

കോലായിലേക്ക് ഇരുന്നോളൂ…

ഞാൻ അകത്തു പോയി ഇപ്പൊ വരാം…”

അതും പറഞ്ഞു ഗായത്രി അകത്തേക്ക് പോയി…

അൽപ്പ സമയത്തിനുള്ളിൽ ഗായത്രി തിരിച്ചു വന്നു..

കയ്യിലേ പുൽപായ തറയിൽ വിരിച്ചു…

“ശിവാനി മോള് ഇവിടെ ഇരുന്നേ…”

ആ പെൺകുട്ടിയേ നോക്കി ഗായത്രി പറഞ്ഞത് കേട്ട് എല്ലാരും ഞെട്ടി..

“അമ്മക്ക് എങ്ങനെ മോൾടെ പേരറിയാം…”

വിക്കി വിക്കി വാക്കുകൾ ഇടറി കൊണ്ട് ആ സ്ത്രീ ചോദിച്ചു…

“ശിവാനിയുടെ മാത്രമല്ല..

ദേവയാനിയുടെയും പേര് എനിക്ക് അറിയാം…”

ഗായത്രി പറഞ്ഞത് കേട്ട് എല്ലാരും ആശ്ചര്യത്തോടെ നിന്നു…

“മിഥുനത്തിലെ കാർത്തിക നക്ഷത്രം ല്ലേ…”

ശിവാനിയ നോക്കി ഗായത്രി ചോദിച്ചു…

ശിവാനി ഒന്നും മിണ്ടാതെ ഗായത്രിയേ നോക്കിയിരുന്നു…

“സംസാരിക്കില്ല..

കേൾവി ശക്തിയില്ല..

ന്റെ മോൾക്ക്…”

വിതുമ്പി കൊണ്ട് ദേവയാനി പറഞ്ഞു…

“മ്മ് അറിയാം…

അവിടെ നാഗത്തറ വരേ ചെല്ലണം…

എന്നിട്ട് തിരിച്ചു വരണം…

അതോടെ ശിവാനിയുടെ എല്ലാ വയ്യായ്കയും മാറിക്കിട്ടും..”

ഗായത്രി പറഞ്ഞത് കേട്ട് ദേവയാനിയുടെ കണ്ണുകൾ തിളങ്ങി…

ആ മുഖം സന്തോഷം കൊണ്ട് തുടുത്തു…

“പോയിട്ട് വാ…”

ഗായത്രി പറഞ്ഞതും ദേവയാനി മുന്നോട്ട് നടന്നു…

“പോകുന്ന വഴികളിൽ നാഗങ്ങളുണ്ടാകും..

അവരേ സ്പർശിക്കാതെ പോകുക…

പത്തു നാഗങ്ങളും ഉഗ്രവിഷമുള്ളവായാണ്…

ചിലപ്പോൾ അവയെല്ലാം ദേവയാനിയുടെ കാലിലെ ഓരോ വിരലിലും അവയുടെ പല്ലുകൾ കൊണ്ട് മുറിവ് തരും…

ഒടുവിൽ നാഗത്തറയിൽ ഫണം വിടർത്തിയിരിക്കുന്ന നാഗത്തിന്റെ ഫണത്തിൽ വലതു കയ്യുടെ ചൂണ്ടു വിരൽ കൊണ്ട് സ്പർശിക്കണം..”

ഗായത്രി പിറകിൽ നിന്നും പറയുന്നത് കേട്ട് ദേവയാനി നിന്നു..

പിന്നെ പതിയെ തിരിഞ്ഞു നോക്കി…

ആ കണ്ണുകളിൽ വീണ്ടും സങ്കടം നിഴലിച്ചിരുന്നു…

“മറ്റൊന്നും ആലോചിക്കേണ്ട ദേവയാനി…

ശിവാനിയുടെ മുഖം മാത്രം മനസ്സിൽ കണ്ടാൽ മതി…

ഇതാ..

ഈ വിളക്ക് കൂടി കരുതിക്കോളൂ…”

ഇരു തിരിയിട്ട് കത്തിച്ച നിലവിളക്ക് ദേവയാനിയുടെ കയ്യിലേക്ക് കൊടുത്തു കൊണ്ട് ഗായത്രി പറഞ്ഞു..

“ഈ മഞ്ഞൾ പൊടി നാഗങ്ങളെ കാണുമ്പോൾ അവരുടെ ദേഹത്ത് തൂളുക…

ഒടുവിൽ നാഗത്തറയിലേക്ക് കയ്യിൽ മിച്ചം വരുന്ന മഞ്ഞൾ പൊടി കയ്യിൽ പിടിച്ചു ഫണം വിടർത്തി നിൽക്കുന്ന നാഗത്തിന്റെ നേർക്ക് ആ കൈ നീട്ടുക…

പിന്നീട് പതിയെ നാഗത്തിന്റെ ഫണത്തിൽ പതിയെ സ്പർശിച്ചു തിരികെ വരിക…

മഞ്ഞൾ പൊടി ദേവയാനിയുടെ നേർക്ക് നീട്ടി കൊണ്ട് ഗായത്രി പറഞ്ഞു….

വലം കയ്യിൽ നിന്നും ഇടം കയ്യിലേക്ക് നിലവിളക്ക് മാറ്റി പിടിച്ചു മഞ്ഞൾ പൊടി വലതു കയ്യിൽ വാങ്ങി

പിന്നേ ചുരുട്ടി പിടിച്ച കൈ നിലവിളക്കിൽ ചേർത്ത് കൊണ്ട് ദേവയാനി ഒന്നുടെ ഗായത്രിയേ നോക്കി…

“പോയി വാ…

ഒന്നോർക്കുക..

തടസങ്ങളുണ്ടാവും…

എല്ലാം നേരിടുക തന്നേ വേണം..

ഭയമെന്ന ചിന്ത ഉള്ളിൽ വരികയെ അരുത്…”

ഗായത്രി പറഞ്ഞത് കേട്ട് ദേവയാനി ഒരു നിമിഷം കണ്ണുകൾ ഇറുക്കിയടച്ചു…

പിന്നെ പ്രാർത്ഥനയോടെ മുന്നോട്ട് നടന്നു…

“മോള് ഇവിടേ ഇരുന്നേ….”

ഗായത്രി പുൽപായിലേക്ക് നോക്കി കൊണ്ട് പറഞ്ഞത് ശിവാനി മനസിലാക്കിയത് പോലെ അനുസരണയോടെ ശിവാനി പായയിൽ ഇരുന്നു..

ഗായത്രി ശിവനിയുടെ തൊട്ടടുത്ത് ഇരുന്നു..

പിന്നെ തന്റെ കൈകൾ എടുത്തു ശിവാനിയുടെ നെറ്റിയിലേക്ക് ചേർത്ത് പിടിച്ചു കണ്ണുകൾ പതിയെ അടച്ചു…

ഗായത്രിയുടെ അകകണ്ണിൽ ദേവയാനി നാഗത്തറയിലേക്ക് പോകുന്ന കാഴ്ച തെളിഞ്ഞു തുടങ്ങി….

ദേവയാനിയുടെ മുന്നോട്ടുള്ള കാലടികൾ സ്വന്തം ശരീരത്തിലേക്ക്  ആവാഹിച്ചു കൊണ്ട് ഗായത്രി ശിവാനിയുടെ നെറ്റിയിലേക്ക് കൈ ഒന്നുടെ അമർത്തി പിടിച്ചു…

“നാഗത്താൻമാരെ കാത്തോളണേ…”

ഗായത്രി ഉള്ളിൽ പറഞ്ഞു…

*******************************

ഈ സമയം കതിരൂർമന…

“ദക്ഷാ…”

രുദ്രൻ ഉറക്കെ വിളിച്ചു…

“തിരുമേനി….”

പൂജാമുറിയിലെ നിലവിളക്കിലേക്ക് എണ്ണ പകർന്നുകൊണ്ടിരുന്ന ദക്ഷൻ വിളി കേട്ടു…

വെറ്റിലയിൽ ദേവയാനിയുടെ രൂപം കണ്ട രുദ്രൻ പൊട്ടിചിരിച്ചു..

 

 

തുടരും

Unni K Parthan

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

Unni K Parthan ന്റെ എല്ലാ നോവലുകളും വായിക്കുക

കൂടെയുണ്ടെങ്കിൽ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Nagakanyaka written by Unni K Parthan

4.2/5 - (5 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!