Skip to content

നാഗകന്യക – Part 4

Nagakanyaka Novel

മനസിലാക്കിയത് പോലെ അനുസരണയോടെ ശിവാനി പായയിൽ ഇരുന്നു..

ഗായത്രി ശിവനിയുടെ തൊട്ടടുത്ത് ഇരുന്നു..

പിന്നെ തന്റെ കൈകൾ എടുത്തു ശിവാനിയുടെ നെറ്റിയിലേക്ക് ചേർത്ത് പിടിച്ചു കണ്ണുകൾ പതിയെ അടച്ചു…

ഗായത്രിയുടെ അകകണ്ണിൽ ദേവയാനി നാഗത്തറയിലേക്ക് പോകുന്ന കാഴ്ച തെളിഞ്ഞു തുടങ്ങി….

ദേവയാനിയുടെ മുന്നോട്ടുള്ള കാലടികൾ സ്വന്തം ശരീരത്തിലേക്ക്  ആവാഹിച്ചു കൊണ്ട് ഗായത്രി ശിവാനിയുടെ നെറ്റിയിലേക്ക് കൈ ഒന്നുടെ അമർത്തി പിടിച്ചു…

“നാഗത്താൻമാരെ കാത്തോളണേ…”

ഗായത്രി ഉള്ളിൽ പറഞ്ഞു…

*******************************

ഈ സമയം കതിരൂർമന…

“ദക്ഷാ…”

രുദ്രൻ ഉറക്കെ വിളിച്ചു…

“തിരുമേനി….”

പൂജാമുറിയിലെ നിലവിളക്കിലേക്ക് എണ്ണ പകർന്നുകൊണ്ടിരുന്ന ദക്ഷൻ വിളി കേട്ടു…

വെറ്റിലയിൽ ദേവയാനിയുടെ രൂപം കണ്ട രുദ്രൻ പൊട്ടിചിരിച്ചു..

കാവിലേക്ക് കാലെടുത്തു വെച്ചതും ദേവയാനിയുടെ ശരീരം ഒന്ന് വിറച്ചു..

ആ വിറയൽ ശിവാനിയുടെ ശരീരത്തിലൂടെ ഗായത്രിയുടെ ദേഹത്തേക്ക് പ്രവേശിച്ചു..

ഗായത്രി ഒന്ന് പിടഞ്ഞു…

കാഴ്ചകൾ മങ്ങി….

ഓർമ്മകൾ പിറകിലേക്ക് ഊളിയിട്ടു…

ഗായത്രി ഒന്ന് വിറച്ചു..

**********************************

വർഷങ്ങൾ പിറകിലേക്ക്..

മേലെത്തൊടി തറവാട്…

“ഹരിഹരാ…

ഇനി ന്താ ചെയ്യാൻ ഉദ്ദേശിക്കുന്നത്…

കേസും കൂട്ടവുമായി ഇനി മുന്നോട്ട് പോകാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല..”

സൂര്യദേവ തിരുമേനിയുടെ ശബ്ദം ഹരിഹരന്റെ നെഞ്ചിലേക്ക് ചാട്ടുളി പോലെ പെയ്തിറങ്ങി…

“തിരുമേനി…

ഞങ്ങളിനി ന്താ ചെയ്യുക..

ഭാര്യയേയും

പ്രായപൂർത്തിയായ  മോളെയും കൊണ്ട് ഞാൻ  എവിടേക്ക് പോവാ…”

നിസ്സഹായതയോടെ ഹരിഹരൻ ചോദിച്ചു…

“ഈ തറവാടും പറമ്പും വിൽക്കുക..”

തിരുമേനിയുടെ വാക്കുകൾ കേട്ട് ഹരിഹരൻ ഞെട്ടി…

“തിരുമേനി…

ന്താ പറഞ്ഞത്…

തറവാട് വിൽക്കാനോ..

നാഗങ്ങളെ വെച്ചാരാധിച്ചു വരുന്ന ഈ കാവും പറമ്പും തറവാടും എനിക്കു ശ്വാസമുള്ള കാലം വരേ ഞാൻ കൈവിട്ടു കൊടുക്കില്ല..

എനിക്കതിനു കഴിയില്ല…”

ഹരിഹരൻ ഉറച്ച ശബ്ദത്തിൽ പറഞ്ഞു…

“കതിരൂർ മനയിലെ ദത്തൻ തിരുമേനി ഒരു വില പറഞ്ഞിട്ടുണ്ട്..

ഹരിഹരന് സ്വപ്നം പോലും കാണാൻ കഴിയാത്തത്രയും മേലെയുള്ള വില..”

“തിരുമേനിക്ക് എങ്ങനെ തോന്നി ഈ കുടുംബത്തിൽ വന്നു ദത്തനേ കുറച്ചു പറയാൻ…

ഈ തറവാടിന്റെ അസ്ഥിവാരം തോണ്ടി മുചൂടും മുടിക്കാൻ പൂജയും മന്ത്രവുമായി നടക്കുന്ന അയ്യാളെ ഈ ജന്മത്തിൽ കാണല്ലേ എന്നാണ് പ്രാർത്ഥന…

ആ എന്നോട് തന്നേ…”

പാതിയിൽ നിർത്തി ഹരിഹരൻ..

“ഞാൻ പറയാനുള്ളത് പറഞ്ഞു…

ഇനി വരും പോലെ അനുഭവിക്കുക…”

അതും പറഞ്ഞു സൂര്യദേവ തിരുമേനി തിരിഞ്ഞു നടന്നു…

“നാഗത്താൻമാരെ കാത്തുകൊള്ളണമേ..”

കൈകൾ കൂപ്പി ഹരിഹരൻ ഉള്ളുരുകി പ്രാർത്ഥിച്ചു…

**********************************

“നിക്കടീ പെണ്ണേ…

നീ ഇതെങ്ങോട്ടാ ഓടുന്നത്…”

അനസൂയയുടെ കയ്യിൽ കേറി പിടിച്ചു കൊണ്ട് വാമദേവൻ ചോദിച്ചു…

“ദേ ഈയിടയായി ഏട്ടന് ദേഹത്ത് പിടിക്കുന്നത് ഇച്ചിരി കൂടുന്നുണ്ട് ട്ടോ..

എനിക്ക് ഇമ്മാതിരിയുള്ള തൊട്ടും തലോടലും ഇഷ്ടമല്ല..”

ചുണ്ട് കൂർമിച്ചു കൊണ്ട് അനസൂയ മറുപടി കൊടുത്തു..

“അയ്യോ പെണ്ണ് പിണങ്ങി ലോ..”

വാമദേവന്റെ ചോദ്യം കേട്ട് അനസൂയ മുഖം തിരിച്ചു നിന്നു…

“ദേ പെണ്ണേ എനിക്ക് ദേഷ്യം വരുന്നുണ്ട് ട്ടോ..

വല്ലപ്പോഴുമാണ് ഇങ്ങയൊരു അവസരം പോലും കിട്ടുന്നത്…

അപ്പോളാ പെണ്ണിന്റെ ഒരു പിണക്കം..”

അനസൂയയുടെ കവിളിൽ പതിയെ തട്ടി കൊണ്ട് വാമദേവൻ പറഞ്ഞു…

“ദേ ഏട്ടാ ഇത് ഇച്ചിരി കൂടുതലാണ് ട്ടോ…

ആരേലും കണ്ടാൽ ന്ത് കരുതും…

ഇങ്ങനെയാണേൽ ഇനി ഞാൻ കാണാൻ വരില്ല ട്ടോ..”

ഇത്തവണ അനസൂയയുടെ ശബ്ദം വല്ലാതെ നേർത്തിരുന്നു…

“അച്ചോടാ..

ന്റെ കാന്താരിക്ക് സങ്കടയോ..

അങ്ങനെ വിഷമിക്കാൻ മാത്രം ഞാനൊന്നും ചെയ്തില്ല ലോ..”

തന്നിലേക്ക് ഒന്നു ചേർത്ത്  പിടിച്ചു കൊണ്ട് വാമദേവൻ ചോദിച്ചു….

“എനിക്ക് ഇങ്ങനൊന്നും ഇഷ്ടമല്ല…

പേടിയാണ് എനിക്ക്..

നിങ്ങളൊക്കെ വല്യ വല്യ ആളുകള്..

ഞങ്ങളോ..

കാര്യം കഴിയുമ്പോ കൈ കഴുകി പോകാൻ നിങ്ങൾക്ക് എളുപ്പമാ…”

പതിഞ്ഞ ശബ്ദത്തിൽ അനസൂയ പറഞ്ഞത് കേട്ട് വാമദേവൻ ഒന്ന് ചിരിച്ചു..

“തന്നേ ഞാനങ്ങു കെട്ടിയാൽ തന്റെ പേടി മാറുമോ..”

അനസൂയയേ ഒന്നുടെ അമർത്തി തന്നോട് ചേർത്തുപിടിച്ചു വാമദേവൻ

“ന്തിനാ ഏട്ടാ എനിക്കിങ്ങനെ മോഹം തരുന്നത്…

ഞാനൊരു പാവമല്ലേ..

എട്ടും പൊട്ടും തിരിയാത്ത ഒരു പൊട്ടി പെണ്ണ്…

ആ എന്നോട് തന്നേ വേണോ…

അറിയുന്നുണ്ട് ഞാൻ ഏട്ടനെ പറ്റിയുള്ള കഥകൾ…

എന്നിട്ടും എനിക്കു വെറുക്കാൻ കഴിയാത്തത് ന്താണ് ന്ന് അറിയോ…

അത്രേം..

അത്രേം ഇഷ്ടയത് കൊണ്ടാ…

ആ എന്നേ പറ്റിക്കല്ലേ ഏട്ടാ..

ചിലപ്പോൾ അത് താങ്ങാനുള്ള കരുത്തു ഈ പൊട്ടി പെണ്ണിന്റെ കുഞ്ഞി മനസിന്  ഉണ്ടാവില്ല…ട്ടാ…”

ഇടറി പൊട്ടി കൊണ്ട് അനസൂയ പറഞ്ഞത് കേട്ട് വാമദേവൻ ചിരിച്ചു…

“നിനക്ക് വട്ടാണ്…

എനിക്ക് അങ്ങനെ ആരുമായും ഒന്നുമില്ല…

എനിക്ക് എന്റെ മോള് മാത്രം മതി…”

അനസൂയയുടെ കണ്ണിലേക്കു നോക്കി കൊണ്ട് വാമദേവൻ പറഞ്ഞു…

ഇരുവരുടെയും കണ്ണുകൾ കോർത്തു…

വാമദേവൻ പതിയെ തന്റെ ഇരു കൈകൊണ്ടും അനസൂയയുടെ മുഖം തന്റെ ചുണ്ടിനോട് ചേർക്കാൻ തുടങ്ങും മുൻപേ അനസൂയ പിടഞ്ഞു മാറി….

“ഉവ്വ് ഉവ്വ്….

കള്ള ചെക്കന്റെ പൂതി കൊള്ളാം..

നേരോം കാലവും നോക്കി വാ..

കഴുത്തിൽ ഒരു മിന്നു ചാർത്തി താ…

എന്നിട്ട് മതി കുസൃതികളെല്ലാം…”

അതും പറഞ്ഞു അനസൂയ പാടവരംമ്പത്തുകൂടെ ഓടി…

“നിനക്ക് ഞാൻ വെച്ചിട്ടുണ്ടെടി കാന്താരി…”

അനസൂയയേ നോക്കി ചിരിച്ചു കൊണ്ട് വാമദേവൻ പറഞ്ഞു….

“ഉവ്വ് ഉവ്വേ…

ഇങ്ങോട്ട് വാ…

ഇപ്പൊ കിട്ടും….”

മെടഞ്ഞു കെട്ടിയ മുടിയെടുത്തു പിറകിലേക്കിട്ട് കൊണ്ട് പട്ടു പാവാട പതിയെ ഉയർത്തി വരമ്പത്തു കൂടി ഓടിയകന്നു അനസൂയ…

*********************************

“എവിടായിരുന്നു മോളേ ഇത്രയും നേരം…

കാവില് തിരിവെക്കാറായി ല്ലേ…

എവടെ കളിച്ചു നടക്കുവായിരുന്നു ഇത് വരേ…”

പടിപ്പുര കടന്നു അകത്തേക്ക് വന്ന അനസൂയയെ നോക്കി സാവിത്രി ചോദിച്ചു…

“അത് അമ്മേ…

സംഗീതയേ കണ്ടു വരും വഴി..

അവളോട് വർത്താനം പറഞ്ഞു നിന്നു സമയം പോയതറിഞ്ഞില്ല ന്നേ അതാണ്…

ന്റെ പുന്നാരയമ്മയല്ലേ..

ചീത്ത പറയല്ലേ…

ഞാൻ ഇപ്പൊ കുളി കഴിഞ്ഞു വേഗം പോയി കാവിൽ തിരി വെക്കാം..”

സാവിത്രിയുടെ കവിളിൽ പതിയെ നുള്ളി കുഞ്ഞു നുണ പറഞ്ഞു കൊണ്ട് അനസൂയ കോലായിലേക്ക് ഓടി കയറി..

“ന്തിനാ സരസൂ ഇത്രേം വൈകുന്നത്..

നേരത്തെ വീട്ടിൽ വരേണ്ടേ…”

കോലായിലെ ചാരുകസേരയിൽ കിടന്നു കൊണ്ട് അനസൂയയുടെ ചെല്ലപേര് വിളിച്ചു കൊണ്ട് ഹരിഹരൻ ചോദിച്ചു…

“കുറച്ചീസയില്ലേ അച്ഛാ പുറത്തേക്ക് പോയിട്ട്…

അപ്പൊ അവിടേം ഇവിടേം നോക്കി നിന്നു ന്നേ അതാണ് നേരം വൈകിയേ…

ഇനി ഉണ്ടാവില്ല …..ട്ടോ…

ഇത് അച്ഛന്റെ സരസുന്റെ വാക്കാണ് ട്ടാ….”

ഹരിഹരന്റെ മൂക്കിൽ പതിയെ പിടിച്ചു കൊണ്ട് അനസൂയ പറഞ്ഞു…

“കാവില് വിളക്ക് വെക്കാൻ വൈകല്ലേ ട്ടോ..

വേഗം പോയി കുളിച്ചു വിളക്ക് വെക്കാൻ നോക്ക്…

കറുത്ത വാവാണ് അടുത്താഴ്ച…

നൂറും പാലും കഴിക്കണം വാവിന് നാഗത്തറയിൽ…

അത് മോള് തന്നേ വേണം ചെയ്യാൻ…

ഏഴു ദിവസം വൃതം വേണം ട്ടോ നാളെ മുതൽ…

മോൾക്ക് ശുദ്ധിയുണ്ടാവോ നാളെ മുതൽ….”

ഹരിഹരൻ അനസൂയയുടെ കവിളിൽ പതിയെ തലോടി കൊണ്ട് ചോദിച്ചു…

“ശുദ്ധിയാണ് അച്ഛാ…

നാളെ മുതൽ ഞാൻ വൃതം എടുക്കാം ട്ടോ…

ഇപ്പൊ ഞാൻ പോയി കുളിച്ചു കാവില് തിരി തെളിയിച്ചു വരാം…”

ഹരിഹരന്റെ കവിളിൽ ഉമ്മ

വെച്ച് കൊണ്ട് അനസൂയ അകത്തേക്ക് ഓടി…

**********************************

“ഇച്ചിരി കുറുമ്പ് കൂടുന്നുണ്ട് ല്ലേ എനിക്ക്…”

നാഗത്തറയിലെ നിലവിളക്കിലേക്ക് എണ്ണ പകർന്നു തിരിയിട്ട് തെളിയിച്ചു….

കണ്ണുകൾ പതിയെ അടച്ചു ഇരു കൈകളും കൂപ്പി കൊണ്ട് അനസൂയ മനസ്സിൽ പറഞ്ഞു..

“ഇന്ന് ഇച്ചിരി വൈകി ട്ടോ വരാൻ…

ഞാൻ പറയാതെ തന്നേ എല്ലാം അറിയുന്ന ആളല്ലേ…

എന്നേ കൈവിടോ കൌതുകം കഴിയുമ്പോ..

ചെയ്യുന്നത് തെറ്റാണോ ശരിയാണോ എന്നും അറിയുന്നില്ല ലോ നാഗത്താൻമാരെ..

നേർവഴി കാണിച്ചു തരണം ട്ടോ എനിക്ക്….

നാളെ മുതൽ ഏഴു ദിവസം വ്രതമാണ് ട്ടോ..

നൂറും പാലും ഇത്തവണ നേരുന്നത് ഞാനാണ് ട്ടോ..

സന്തോഷത്തോടെ സ്വീകരിച്ചു അനുഗ്രഹിക്കണം ട്ടാ…”

അനസൂയ പറഞ്ഞു തീർന്നതും കാവിലെ ആൽ മരത്തിൽ നിന്നും വവ്വാലുകൾ കൂട്ടത്തോടെ ചിറകടിച്ചുയർന്നു…

ആൽമരം ശക്തിയോടെ ഒന്നുലഞ്ഞു…

ആ ഉലച്ചലിൽ ആലിന്റെ ഒരു കൊമ്പോടിഞ്ഞു നിലവിളക്കിന്റെ മേലേ വീണു..

തിരിയും എണ്ണയും ദൂരേക്ക് തെറിച്ചു നിലവിളക്ക് അനസൂയയുടെ കാലിന്റെ അടിയിൽ വന്നു നിന്നു….

“നാഗത്താൻമാരെ..

പേടിയോടെ അനസൂയ കൈകൾ കൂപ്പി ഉറക്കെ വിളിച്ചു…”

കുറച്ചു നേരത്തെ നിശബ്ദത..

അനസൂയ പതിയെ കണ്ണുകൾ തുറന്നു..

മുന്നിൽ കണ്ട കാഴ്ചകൾ അനസൂയ ഒന്ന് ഞെട്ടി…

“കണ്ടെതെല്ലാം സ്വപ്നമായിരുന്നോ..

അതോ മായയോ….

യാതൊന്നും സംഭവിച്ചിട്ടല്ലലോ ഇവിടൊന്നും…

ഇതൊക്കെ എന്റെ തോന്നലുകളായിരുന്നോ…

നാഗത്താൻമാരെ പരീക്ഷിക്കുകയാണോ..

എന്നേ…

കാത്തുക്കൊള്ളണമേ..”

നാഗത്തറ തൊട്ട് നെറുകിൽ വെച്ച് അനസൂയ തിരിഞ്ഞു നടന്നു…

പക്ഷേ തന്നെയാരോ പിന്തുടരുന്നത് പോലെ തോന്നി അവൾക്കു..

പെട്ടന്ന് മുന്നിലേക്ക് ഒരു കരിംപൂച്ച കരഞ്ഞു കൊണ്ട് അവളുടെ മുന്നിലേക്ക് ചാടി…

“അമ്മേ..”

ഞെട്ടി വിറച്ചു കൊണ്ട് അനസൂയ പിന്നോട്ട് വീണു…

ചുറ്റിനും നോക്കി കൊണ്ട് അവൾ ചാടിഎഴുന്നേറ്റു…

“ന്തിനാ..

ന്തിനാ എന്നേ പേടിപ്പിക്കുന്നത്…

ആരാ നിങ്ങൾ…”

പേടിയോടെ ചുറ്റിനും നോക്കി കൊണ്ട് അനസൂയ ചോദിച്ചു…

“മോളേ….”

ദൂരെ നിന്നും സാവിത്രിയുടെ ശബ്ദം കേട്ട് അനസൂയ അങ്ങോട്ട് നോക്കി…

“അമ്മേ….”

അനസൂയ അലറി വിളിച്ചു..

“ന്താ…

ന്താ മോളേ…

ന്താ ണ്ടായത്…”

ഓടിവന്നു അനസൂയയേ ചേർത്ത് പിടിച്ചു കൊണ്ട് സാവിത്രി ചോദിച്ചു…

“അറിയില്ല മ്മേ…

ആരോ പുറകിലൂടെ വരുന്നത് പോലെ…”

സാവിത്രിയുടെ നെഞ്ചിലേക്ക് പൂണ്ടു കൊണ്ട് അനസൂയ പറഞ്ഞു…

“ഹേയ്…

ഒന്നുല്ല മോളേ….

മോൾക്ക് തോന്നിയതാ…

മോള് വാ..”

അനസൂയയേ ചേർത്ത് പിടിച്ചു കൊണ്ട് സാവിത്രി മുന്നോട്ട് നടന്നു…

ഈ സമയം മേലേതൊടി തറവാട്ടിലെ മച്ചിൻ മുകളിൽ അവരുടെ വരവും നോക്കി ഒരു മൂങ്ങ ഇരിക്കുന്നുണ്ടായിരുന്നു…

“ന്താ..

ന്താ നേരം വൈകിയേ മോള്…”

ഹരിഹരൻ ചോദിച്ചത് കേട്ട് ഓടി ചെന്നു ഹരിഹരന്റെ നെഞ്ചിലേക്ക് വീണു അനസൂയ…

“ന്താ മോളേ…

ന്താ ണ്ടായത്….”

ഹരിഹരൻ ചോദിച്ചു..

“മോളേ ആരോ ഭയപ്പെടുത്തി ന്ന്…

പിന്നാലേയാരോ വരുന്ന പോലെ തോന്നി ന്ന് മോൾക്ക്…”

സാവിത്രി പറഞ്ഞത് കേട്ട് ഹരിഹരന്റെ നെറ്റി ചുളിഞ്ഞു…

“കവിലോ…

നാഗത്താൻമാര് കാവലുള്ളപ്പോളോ…

അങ്ങനെ അവിടെ വന്ന് മോളേ പേടിപ്പിക്കാൻ ആർക്കാണ് ധൈര്യം..

അതൊന്നു അറിഞ്ഞിട്ട് തന്നേ വേണമല്ലോ…”

അതും പറഞ്ഞു ഹരിഹരൻ ഇറങ്ങി നടന്നു…

“ഏട്ടാ എങ്ങോട്ടാ…

ഈ രാത്രി..”

സവത്രി പിറകിൽ നിന്നും വിളിച്ചു ചോദിച്ചു…

“കവില് പോയി നാഗങ്ങളോട് ചോദിച്ചു വരട്ടെ..

ആർക്കാ ഇത്രയും ധൈര്യമെന്ന്…”

“വെട്ടം കൊണ്ട് പോ ഏട്ടാ…”

സാവിത്രി വീണ്ടും പറഞ്ഞു..

“വേണ്ടാ…

എന്റെ ചവിട്ടടി അറിയാത്തവരല്ല കവിലുള്ളവരാരും…”

അതും പറഞ്ഞു ഹരിഹരൻ മുന്നോട്ട് നടന്നു…

മച്ചിൻ മുകളിൽ നിന്നും മൂങ്ങ ഹരിഹരന്റെ തലക്ക് മുകളിലൂടെ വട്ടമിട്ടു പറന്നു…

ഈ സമയം കതിരൂർ മനയിൽ നിന്നും കരിനാഗം വായുവിൽ ഉയർന്നു പൊങ്ങി….

ഹരിഹരന്റെ കാൽകീഴിൽ എന്തോ  ഞെരിഞ്ഞമരുന്നത് കേട്ട് ഹരിഹരൻ താഴേക്ക് നോക്കും മുൻപേ….

*********************************

ഇന്ന് ഇത്രയും ഉള്ളുട്ടോ..

എഴുതിയത് മൊത്തം ഡിലിറ്റ് ആയി പോയി അതോണ്ട് വീണ്ടും എഴുതി വന്നപ്പോൾ മുന്നത്തെ ഫീൽ കിട്ടിയില്ല..

അതോണ്ട് ഇച്ചിരി കുറവാണ് ട്ടോ ഈ ഭാഗം

ഒരു കുഞ്ഞി ഫ്ലാഷ്ബാക്ക്….

ഗായത്രി എങ്ങനെ നാഗകന്യകയായി…

ആരാണ് ദേവയാനി…

ആരാണ് ശിവനി..

അങ്ങനെയുള്ള ചോദ്യങ്ങൾക്ക് ഉത്തരം തേടിയുള്ള ഒരു തിരിഞ്ഞു നോട്ടം…

എന്റെ ഭാവനയിൽ…

 

 

തുടരും

Unni K Parthan

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

Unni K Parthan ന്റെ എല്ലാ നോവലുകളും വായിക്കുക

കൂടെയുണ്ടെങ്കിൽ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Nagakanyaka written by Unni K Parthan

4.7/5 - (6 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!