Skip to content

ദുർഗ്ഗ – ഭാഗം 11 (അവസാന ഭാഗം)

durga novel

ആദ്യം ഒരു പെണ്ണിന്റെ  ശരീരം അല്ല കീഴടക്കേണ്ടത്.. മനസ് ആണ്… അവളുടെ മനസ് അറിയുന്നവൻ ആണ് യഥാർത്ഥ പുരുഷൻ.. അത് ഇത് വായിക്കുന്ന ചില ആണുങ്ങൾ ഈ കാര്യം ഓർമയിൽ വെച്ചാൽ ഭാവിയിൽ ഉപകരിക്കും…

തുടർന്ന് വായിക്കുക…

“വാവേ?”

എന്റെ നെഞ്ചിൽ ചേർന്ന് കിടന്നു നഖം കൊണ്ട് നെഞ്ചിൽ ചിത്രം വരയ്ക്കുന്ന ദുർഗ്ഗയെ ഞാൻ വിളിച്ചു…

“മ്മ്മ് ഏട്ടാ?”

അവൾ കണ്ണുകൾ വിടർത്തി എന്നെ നോക്കി..

“ആദ്യം ഞാൻ കണ്ടത് നിന്നെ ആണ്… അന്ന് വീട്ടിൽ പെണ്ണ് കാണാൻ വന്നപ്പോൾ….., നീ സാരി അല്പം പൊക്കി പിടിച്ചു ഓടിയ ഓട്ടം… അതെന്റെ മനസ്സിൽ കയറിയിരുന്നു.. അന്ന് ഞാൻ ഒത്തിരി ആശിച്ചതാണ്.. നീ ആയിരുന്നു ചായ കൊണ്ട് വരേണ്ടത് എന്ന്……”

ഞാൻ അത് പറഞ്ഞു നിർത്തിയപ്പോൾ അവൾ എണീറ്റ് ഇരുന്നു എന്നെ നോക്കി..

“സത്യം? ഞാൻ തേങ്ങാ പൊതിക്കാൻ വന്നതായിരുന്നു.. പെട്ടെന്നാണ് കാറ് വന്നത്‌.. ഓടാൻ ആണ് തോന്നിയത്…”

ആശ്ചര്യം മുഖത്ത്.. ചിരിയും..

“മ്മ്മ്.. എന്നാൽ ലക്ഷ്മിയെ കണ്ടു സംസാരിച്ചപ്പോൾ അതൊക്കെ മാറി കേട്ടോ.. ഞാൻ അവളെ ആത്മാർത്ഥം ആയി തന്നെ ആണ് സ്നേഹിച്ചത്‌…പക്ഷെ.. എന്റെ വാരിയെല്ല് ദേ ഇവിടെ ആണ്…”

ഞാൻ അവളുടെ വയറിൽ ഒന്ന് നുള്ളി.. അവൾ കുണുങ്ങി ചിരിച്ചു..

“എന്നാലും ആണുങ്ങൾ ആദ്യ പ്രണയം മറക്കില്ല എന്നാണ്….”

എനിക്ക് അത് കേട്ടപ്പോൾ ചിരി വന്നു…

“നിനക്കോ? രാഹുൽ അല്ലായിരുന്നോ ആദ്യ പ്രേമം?”

അവൾ ഒന്ന് ആലോചിച്ചു..

“സത്യത്തിൽ അവൻ എന്റെ ബെസ്റ്റ്‌ ഫ്രണ്ട് ആയിരുന്നു.. അവൻ എന്നെ ഇഷ്ട്ടം ആണെന്ന് പറഞ്ഞു.. എനിക്ക് ഇഷ്ട്ടം ഉണ്ടായിരുന്നു അത് സത്യം ആണ്.. പക്ഷെ ഞാൻ ജോലി കിട്ടിക്കഴിഞ്ഞു അച്ഛനോട് വന്നു സംസാരിക്കാൻ ആണ് പറഞ്ഞത്.. ഞങ്ങൾ കോളേജിൽ നിന്നും കാണുന്നത് തന്നെയേ ഉള്ളു.. അവൻ കുറച്ചു ദിവസം വന്നില്ല.. പിന്നെ ഒരു ദിവസം വന്നു, അന്ന് അവന്റെ അമ്മക്ക് സുഖം ഇല്ല എന്നൊക്കെ പറഞ്ഞു.. എന്നെ പരിചയപ്പെടുത്താൻ വിളിച്ചപ്പോൾ അതാണ് ഞാൻ പോയത്… അറിഞ്ഞില്ല അതൊരു ട്രാപ് ആണെന്ന്…..എന്നാൽ അവൻ കളിച്ച ആള് മാറിപ്പോയി…

അവൾ പറഞ്ഞു നിർത്തി… ഒരു കള്ളചിരിയോടെ..

“നിനക്ക് പേപ്പർ സ്പ്രൈ എവിടുന്നു കിട്ടി?”

“വാങ്ങിച്ചത് ആണ്.. ഇന്നത്തെ കാലം അല്ലെ ഏട്ടാ? “

“സത്യം.. നീ കാണിച്ച ധൈര്യം എല്ലാ പെൺപിള്ളേർക്കും ഉണ്ടായിരിക്കണം.. അതിനൊരു ഉമ്മ…”

ഞാൻ അവളെ വലിച്ചു നെഞ്ചത്തേക്ക് ഇട്ടു… നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു.. അവൾ എന്നെ മുറുക്കി കെട്ടിപിടിച്ചു കിടന്നു..

ഞാൻ ഒരു കാൽ എടുത്തു അവളുടെ മുകളിൽ വച്ചു.. അവൾ അമർത്തി എന്നെ മുറുകെ പിടിച്ചു കിടന്നു… ഉറക്കത്തിലേക്ക്…

***

ബാൽക്കണിയിൽ നിൽക്കുകയായിരുന്നു ഞങ്ങൾ.. 

അമ്പിളി തെളിഞ്ഞു കത്തുന്നു.. കൊച്ചു മേഘത്തുണ്ടുകൾ തിരക്കിൽ പാഞ്ഞു പോകുന്ന കാഴ്ച.. എങ്ങോട്ടാണാവോ ഇത്ര തിരക്കിൽ..

വീടിനോടു ചേർന്ന് നിൽക്കുന്ന പുളി മരം ചെറിയ കാറ്റിൽ ഇലകൾ കുലുക്കി ചിരിച്ചത് പോലെ… തൊട്ടപ്പുറത്ത് ചെമ്പകവും മഹാഗണിയും ഉണ്ട്..

പ്രേമിക്കുന്ന പെണ്ണിന്റെ ഒപ്പം ഇങ്ങനെ നില്ക്കാൻ എന്തൊരു സുഖമാണ്

“വാവേ? “

“മ്മ്മ്…….”

അവൾ മൂളിക്കൊണ്ടു എന്നോട് ചേർന്ന് നിന്നു.. ഞാൻ അവളുടെ അരകെട്ടിലൂടെ കൈ ഇട്ടു ചേർത്ത് പിടിച്ചു..

“എനിക്ക് ഇപ്പോൾ നിന്നെ കാണാതിരിക്കാൻ വയ്യ… മനസ് മൊത്തം നീ ആണ്.. ഏതോ മുൻജന്മം പോലെ….”

“എനിക്കും അതുപോലെ തന്നെ ആണ് ഏട്ടാ… ന്റെ സ്വത്തല്ലേ ഏട്ടൻ…! ഐ ലവ് യു ഏട്ടാ.. ഒരിക്കലും ഞാൻ വിട്ടു പോകില്ല.. ചത്താലും ഞാൻ പോകില്ല.. ഐ ലവ് യു സൊ മച്‌….”

അവൾ എന്നെ പ്രാന്തമായി ചുംബിച്ചു കൊണ്ട് പുലമ്പി..

“ഐ ലവ് യു ടൂ വാവേ… നീ അല്ലാതേ വേറെ ആരും ഉണ്ടാകില്ല.. പ്രേമിച്ചു പ്രേമിച്ചു കൊതി തീരുവോളം നമ്മൾ ജീവിച്ചു.. മരിച്ചാലും വീണ്ടും പ്രേമിക്കും….”

ഞാനും അത് പറഞ്ഞു അവളുടെ നെറ്റിയിൽ ചുംബിച്ചു..ഞാൻ അവളെ കോരി എടുത്തു അകത്തേക്ക് നടന്നു..

ഇതൊക്കെ കേട്ടുകൊണ്ട് ടെറസിന്റെ മുകളിൽ കാലുകളും ആട്ടി ഒരാൾ ഇരിക്കുന്നുണ്ടായിരുന്നു.. അവളൊന്നു കുണുങ്ങി ചിരിച്ചു….

കുറച്ചു മുത്തുകൾ കൊഴിഞ്ഞു താഴെ വീണു..

അവളുടെ വെണ്ണ തോൽക്കുന്ന നഗ്ന മേനിയിൽ വിയർത്തു ഒട്ടി കിടക്കുമ്പോൾ പൂർണ സംതൃപ്തി ആയിരുന്നു എനിക്കും അവൾക്കും…

“ഇപ്പോഴാണ് ഞാൻ ഒരു സ്ത്രീ ആയത്.. കാത്തു വച്ച ശരീരം പൂർണ മനസോടെ ഏട്ടന് തന്നപ്പോൾ… സംതൃപ്തി ആണ് ഏട്ടാ.. പൂർണമായ സംതൃപ്‌തി.. ഐ ലവ് യു…..”

അവൾ അത് പറഞ്ഞു എന്റെ ചുണ്ടുകളെ വീണ്ടും ചുംബിച്ചു.. 

അവളുടെ നനഞ്ഞ കണ്ണുകളും സിന്ദൂരം പടർന്ന വിയർത്ത  നെറ്റിയും ചുവന്നു തിണിർത്ത അധരങ്ങളും ഞാൻ വീണ്ടും ചുംബിച്ചു…

***

പ്രേമിച്ചു തകർക്കുകയായിരുന്നു ഞങ്ങൾ… അവളെ കാണുമ്പോൾ എന്റെ ഹൃദയം പിടക്കും.. രക്തയോട്ടം കൂടും.. അവളെ ചുംബിച്ചു ചുംബിച്ചു എന്റെ ശരീരം അവളിൽ അലിഞ്ഞു തീർന്നിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചു…

“അടക്കാൻ കഴിയുന്നില്ല ദേവീ നിന്നോടുള്ള പ്രണയം…. ആഫ്രോഡൈറ്റി എരിസിനെ സ്നേഹിച്ചത് പോലെ, ശിവൻ പാർവതിയെ സ്നേഹിച്ചതുപോലെ…. പ്രാന്ത് ആണ് എനിക്ക് നിന്നോട്…..”

അവളുടെ കണ്മഷി പടർന്ന കണ്ണുകളിൽ നോക്കി ആ തുടുത്ത അധരങ്ങൾ നുകർന്നുകൊണ്ട് എന്നും ഞാൻ അത് പറഞ്ഞു…

അവളുടെ കുറുമ്പും കൂടി വന്നു.. സ്നേഹം കൂടിയാൽ എന്നെ കടിക്കുന്നതും പിച്ചുന്നതും നഖക്ഷതങ്ങൾ ഉണ്ടാക്കുന്നതും അവളുടെ കുറുമ്പ് ആണ്..

എനിക്ക് വേദനിച്ചു എന്നറിഞ്ഞാൽ പിന്നെ ലാളനയും പരിപാലനവും സ്നേഹവും കൊണ്ട് എന്നെ എത്രത്തോളം സന്തോഷിപ്പിക്കാമോ അത്രയും സന്തോഷിപ്പിക്കും എന്റെ ദേവി…

അവൾ എന്റെ ഒപ്പം ഷോപ്പിൽ വരാനും, ബൈക്കിൽ ഒപ്പം ചെറിയ യാത്രകൾ പോകാനും സിനിമക്ക് പോകാനും തുടങ്ങി… സിനിമ തീരുന്നത് വരെ എന്റെ കൈ അവളുടെ കയ്യിൽ ആയിരിക്കും…

ഞങ്ങളുടെ ഉള്ളിലെ പ്രേമം ഒരു  ഉറവ കുളം  പോലെ ആയിരുന്നു…എടുക്കുംതോറും വെള്ളം കൂടി കൂടി വരുന്നത് പോലെ… പ്രേമിക്കും തോറും അതിന്റെ ശക്തി കൂടി കൂടി വന്നു…

ഒരു ദിവസം അവളുടെ വീട്ടിൽ പോയപ്പോൾ അവിടെ ഒരാൾ ഉണ്ടായിരുന്നു.. ലക്ഷ്മി…

“പോകാം ഏട്ടാ….!”

ഉമ്മറത്ത് നിന്ന ലക്ഷ്മിയെ കണ്ടു ദുർഗ്ഗ തിരിച്ചു കാറിൽ കയറി ഇരുന്നു.. അവളുടെ മുഖം ദേഷ്യംകൊണ്ട് വിറക്കുകയായിരുന്നു… ഞാൻ ലക്ഷ്മിയെ നോക്കി.. തലകുനിച്ചു നിൽക്കുന്നു… കണ്ണിൽനിന്നും തുള്ളികൾ നിലത്തേക്ക്..

ഞാൻ കാറിന്റെ മറുവശത്ത് എത്തി ദുർഗയെ നോക്കി..

“നിനക്ക് എന്നെ ഇഷ്ടമാണോ?”

എന്റെ ചോദ്യം കേട്ട് അവൾ ഒന്ന് പകച്ചു..

“ന്ത ഏട്ടാ..? ന്റെ ജീവൻ അല്ലെ ഏട്ടൻ…! ഈ ലോകത്ത് എനിക്ക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യം…”

അവളുടെ മറുപടികേട്ടപ്പോൾ ഞാൻ പുഞ്ചിരിച്ചു…

“അതിന് കാരണക്കാരി അല്ലെ അവൾ? സൊ നിനക്ക് അവളോട് നന്ദി അല്ലെ വേണ്ടത്.. ദേഷ്യം അല്ലല്ലോ?”

അവൾ എന്റെ മുഖത്തേക്ക് നോക്കി… ഭാവങ്ങൾ മാറി മാറി വന്നു… അവസാനം അത് പുഞ്ചിരിയിൽ എത്തി നിന്നു.. ഡോർ തുറന്നു ഇറങ്ങി… അവൾ എന്റെ കൈപിടിച്ച് വീട്ടിലേക്ക് നടന്നു…

“ദുർഗ്ഗെ ഞാൻ… എന്നോട്….”

പടക്കം പൊട്ടും പോലെ ഒരൊച്ചയും ഒരു കരച്ചിലും കേട്ടപ്പോൾ ഞാൻ അറിയാതെ ഒന്ന് ഞെട്ടി പുറകോട്ട് ചാടി…

തൂണിലേക്ക് ചാരി പിടിച്ചു തൂങ്ങി കിടക്കുന്ന ലച്ചുവിനെ കണ്ടപ്പോൾ ആണ് ദുർഗ്ഗ അവൾക്കിട്ട് പൂശിയത് ആണെന്ന് മനസിലായത്..

ഏങ്ങി കരയുന്ന ലക്ഷ്മിയെ അവൾ വലിച്ചു ദേഹത്തേക്ക് ഇട്ടു ആഞ്ഞു പുണർന്നു… ലക്ഷ്മി അലറിക്കരഞ്ഞുകൊണ്ടു എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.. അവരെ അവരുടെ വഴിക്ക് വിട്ടു ഞാൻ അകത്തേക്ക് ചെന്ന് അവളുടെ അച്ഛന്റെ ഒപ്പം ഇരുന്നു.. അവർ പുറത്തു നടന്നത് പ്രതീക്ഷിച്ചിരുന്നു..

തിരിച്ചു വരാൻ നേരം ലക്ഷ്മി എന്റെ മുൻപിൽ വന്നു..

“ഏട്ടന് വിഷമം ഉണ്ടാക്കി എന്നറിയാം… തെറ്റ് പറ്റിപ്പോയി ഏട്ടാ..”

അവൾ മെല്ലെ പറഞ്ഞു..

“ലച്ചു… വിഷമം ഉണ്ടായിരുന്നു.. പക്ഷെ ഇപ്പോൾ സന്തോഷം ആണ്.. എനിക്ക് നിന്നോട് നന്ദി മാത്രമേ ഉള്ളു… ഈ ദുർഗ്ഗ ദേവിയെ എനിക്ക് തന്നതിന്…എന്നെ സ്നേഹിച്ചു കൊല്ലുകയാണ് പെണ്ണ്… ഞാൻ അവളെയും… എല്ലാം നല്ലതിന് എന്നല്ലേ? സൊ ബി ഹാപ്പി…”

പുഞ്ചിരിയോടെ ഞാൻ അത് പറഞ്ഞു വണ്ടിയിൽ കയറി.. ദുർഗയും… അവളുടെ വലത്തേ കൈ ഞാൻ നെഞ്ചിൽ ചേർത്തുവച്ചു വണ്ടി തിരിക്കുമ്പോൾ ലക്ഷ്മി നോക്കി നിൽക്കുന്നുണ്ടായിരുന്നു….

***

ഒരു ദിവസം വൈകുന്നേരം നേരത്തെ വന്നപ്പോൾ ദുർഗ്ഗ ചെടിക്ക് വെള്ളം ഒഴിക്കുകയായിരുന്നു..

ഞാൻ പുറകിൽ കൂടി ചെന്ന് അവളുടെ പുറത്തിന് ഒരു അടി അടിച്ചു..

അവൾ പൈപ്പ് എന്റെ നേരെ തിരിച്ചു… നനഞ്ഞപ്പോൾ ഞാൻ അവളെ ഇട്ടു ഓടിച്ചു..

അവൾ പൊട്ടിചിരിച്ചു കൊണ്ട് ഓടി.. ഞാൻ പുറകെയും..അവളെ ആദ്യം എങ്ങനെ കണ്ടോ..

സാരി അതല്ലെങ്കിലും അവൾ സാരി അല്പം പൊക്കി കുത്തി പിടിച്ചു ഒരു കൈ വീശി ഓടുന്നത് കാണാൻ വേണ്ടി ഞാൻ അവളെ ഇട്ടു ഓടിച്ചു..

അവൾ ഒരു മൂലക്ക് പോയി കിതച്ചു കൊണ്ട് നിന്നു… കുനിഞ്ഞു നിന്ന് അവൾ മുട്ടുകാലിൽ കൈ കുത്തി എന്നെ നോക്കി..

ചിരി നിന്നിരുന്നു… ഞാൻ ചെന്ന് അവളെ കോരി എടുത്തു വട്ടം കറക്കി..

അവൾ എന്റെ കണ്ണിലേക്ക് നോക്കി കിടക്കുകയാണ്…

“വാവേ?”

“ഏട്ടൻ.. ഏട്ടൻ എന്നെ സ്നേഹിക്കുന്നുണ്ടോ? “

അവൾ എന്തോ ഒരു ഭാവത്തോടെ ചോദിച്ചു…

“എന്താ മോളു?”

ഞാൻ അല്പം വേവലാതിയോടെ ചോദിച്ചു..

“ഒന്ന് പറയുമോ? ഏട്ടൻ എന്നെ സ്നേഹിക്കുന്നു എന്ന്?”

അവൾ കെഞ്ചി….

“നിന്നെ അല്ലാതെ വേറെ ആരാ സ്നേഹിക്കുക? എന്നെക്കാളും എന്റെ ജീവനെക്കാളും എനിക്ക് നിന്നോട് പ്രേമം ആണ്… “

ഞാൻ അവളുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു.. അവൾ ഒന്ന് പുഞ്ചിരിച്ചു…

എനിക്ക് എന്തോ തോന്നി ചുറ്റും നോക്കി..

ഒരു കറുത്ത നാഗം ഇഴഞ്ഞു പോകുന്നത് കണ്ടപ്പോൾ ഞാൻ ഞെട്ടി അവളെ നോക്കി.. പുഞ്ചിരി ആണ്…

ഞാൻ അവളുടെ നഗ്‌നമായ പാദങ്ങളിലേക്ക് നോക്കി..

അവിടെ ഒരു കാലിൽ ഒരു രണ്ടു കുത്തു പോലെ മുറിപ്പാട്… അതിൽ നിന്നും രക്തം ഒഴുകുന്നു..

അവളുടെ മുഖത്തേക്ക് ഞെട്ടലോടെ നോക്കിയപ്പോൾ ചുവന്നു തുടുത്ത മുഖം നീലിക്കുന്നതും കണ്ണുകൾ മറിഞ്ഞു പോകുന്നതും ആണ് ഞാൻ കണ്ടത്..

“ദുർഗ്ഗെ മോളെ?? ന്റെ വാവേ……”

ആ നിലവിളി എന്റെ നെഞ്ചിൽ തന്നെ കുടുങ്ങി കിടന്നു…

***

അവളുടെ വേർപാട് എന്നെ തളർത്തിയിരുന്നു..

ഏഴാം ദിവസം.. ബാൽക്കണിയിൽ കസേരയിൽ എല്ലാം പോയവനെപോലെ കിടന്ന ഞാൻ..

ചെമ്പക മരത്തിൽ ഒരു പരുന്ത് വന്നിരിക്കുന്നത് കണ്ടു… അത് ചിറകുകൾ വിരിച്ചു വല്ലാതെ കരഞ്ഞു…

ഒരു പിശറൻ കാറ്റ് തെക്ക് നിന്നും അടിച്ചപ്പോൾ റോഡിലൂടെ ഒരു പട്ടി അലറി കരഞ്ഞു കൊണ്ട് ഓടിപോയി..

ചെമ്പക മരം വല്ലാതെ കുലുങ്ങി…

ആ കൊച്ചു കാറ്റ് എന്നിൽ വന്നപ്പോൾ നല്ല പരിചയമുള്ള ഒരു സുഗന്ധം അവിടെ നിറഞ്ഞു..

വളകൾ കിലുങ്ങുന്നതും ഒരു കാൽപാദ ശബ്ദവും അടുത്ത് വന്നു…

എന്റെ ചെവിയിൽ ഒരു നിശ്വാസം…

“പറഞ്ഞില്ലേ? ഞാൻ വരും എന്ന്? വരുമോ എന്റെ ഒപ്പം?”

ആ ശബ്ദത്തിന്റെ ഉടമയെ എനിക്ക് അറിയാം… അവൾ തന്നെ.. എന്റെ ദുർഗ്ഗ..

“വരാം.. എനിക്ക് നീ മതി…നീ മാത്രം….”

എന്റെ ചുണ്ടുകൾ പിറുപിറുത്തു… ഉടനെ എന്റെ കാലിൽ ഒരു വേദന..

ഞാൻ തല പൊക്കി നോക്കി..

ഒരു കരിനാഗം.. അതെന്നെ കടിച്ച മുറിവിൽ നിന്നും ചോര വരുന്നു..

“വാ ഏട്ടാ.. സമയം ആയി…”

ദുർഗ്ഗ ചുവന്ന പട്ട്‌ ചുറ്റി എന്റെ മുൻപിൽ വന്നു എന്റെ നേരെ കൈ നീട്ടി..

ഞാൻ ആ കയ്യിൽ പിടിച്ചു… നിമിഷ നേരം കൊണ്ട് ഞങ്ങൾ ആകാശത്തേക്ക് ഉയർന്നു…

മേഘക്കെട്ടിന്റെ ഇടയിൽ കൂടി അവൾ എന്നെ കൊണ്ടുപോയി..

അവസാനം ഞങ്ങൾ ഒരു കൊച്ചു ചെടിത്തോട്ടത്തിൽ ആണ് ഇറങ്ങിയത്…

ഞാൻ ചുറ്റും നോക്കി.. പലവിധം ചെടികൾ.. എല്ലാം പൂത്തു നിൽക്കുന്നു.. അതിന്റെ ഇടയിൽ ഒരു കൊച്ചു വീട്.. തൊട്ടടുത്ത് ഒരു അരുവി.. അതിൽ വെള്ളം ഒഴുകുന്നു..

“ഇനി നമ്മൾ ഇവിടെ ആണ്.. ആരും വരില്ല നമ്മളെ പിരിക്കാൻ… “

അവൾ പ്രാന്തമായി എന്റെ ചുണ്ടുകളെ ചുംബിച്ചു.. ഞാനും അവൾക്ക് വഴങ്ങി നിന്നു…

ഒരു ചിറകടി ശബ്ദം കേട്ടപ്പോൾ ഞാൻ തിരിഞ്ഞു നോക്കി..

ഒരു മരക്കൊമ്പിൽ ഒരു വെള്ള വസ്ത്രം ഇട്ട സുന്ദരി.. വെളുത്ത കൈകളും കാല്പാദങ്ങളും,

അതിൽ തിളങ്ങുന്ന ആഭരണങ്ങൾ.. സ്വർണ നിറമുള്ള നീണ്ട മുടി.. തലയിൽ ഒരു കൊച്ചു കിരീടം..

അവൾ തൂവെള്ള ചിറകുകൾ വിടർത്തി.. ഒരു പക്ഷിയെ പോലെ..

എന്നെ നോക്കി ചിരിച്ചപ്പോൾ അവളുടെ വായിൽ നിന്നും മുത്തുകൾ കൊഴിഞ്ഞു വീണു…

“ഏട്ടൻ അന്ന് പറഞ്ഞില്ലേ? പ്രേമിക്കുന്നവരെ ഒരുമിപ്പിച്ചു കാത്തു പരിപാലിക്കുന്ന മാലാഖ? അതാണ് അവൾ….”

ദുർഗ്ഗ എന്നോട് പറഞ്ഞപ്പോൾ ഞാൻ അവളെ നോക്കി ചിരിച്ചു.. പെട്ടെന്ന് അവളുടെ മുഖം മാറി…

ഞെട്ടി പുറകോട്ടു നോക്കിയപ്പോൾ ദുർഗ്ഗയെ ഒരു വലിയ നാഗം ആഞ്ഞു കൊത്തുന്നതാണ് ഞാൻ കണ്ടത്…

“ദുർഗ്ഗെ…. എന്റെ വാവേ……!”

ഞാൻ അലറി…

കണ്ണ് തുറന്നു ചുറ്റും നോക്കി…. എവിടെ? എവിടെയാണ് ഞാൻ???

“ഏട്ടാ? വാവേ.. എന്തിനാ നിലവിളിച്ചത്?”

ആ ചോദ്യത്തിന്റെ ഒപ്പം റൂമിൽ ലൈറ്റ്‌ തെളിഞ്ഞു.. ഞാൻ നോക്കി.. ഡുർഗ്ഗ എന്നെ നോക്കി നിൽക്കുന്നു.. നൈറ്റി ആണ് വേഷം

“ഡുർഗ്ഗെ.. ആ പാമ്പ്..? എവിടെ? അത് നിന്നെ കൊത്തിയോ?”

അവൾ ഓടി വന്നു എന്റെ മുൻപിൽ ഇരുന്നു..

“ഏട്ടാ.. ഏട്ടൻ സ്വപ്നം കണ്ടതാണോ? ഇവിടെ പാമ്പ് ഒന്നും ഇല്ല…. ഞാൻ ഇതാ ഇവിടെ ഉണ്ടല്ലോ ഏട്ടാ.. ധാ നോക്ക്.. ഏട്ടന്റെ ദുർഗ്ഗ ആണ് ഞാൻ..”

അവൾ എന്റെ കൈ പിടിച്ചു അവളുടെ കവിളിൽ വച്ചു..

ഞാൻ ചുറ്റും നോക്കി.. ഇതെന്റെ.. അല്ല ഞങ്ങളുടെ റൂം ആണല്ലോ?

അപ്പോൾ എല്ലാം സ്വപ്നം ആയിരുന്നോ?

ഞാൻ അവളെ നോക്കി.. അവൾ എന്റെ കഴുത്തിൽ കൈ വച്ച് നോക്കി..

“ദേവീ.. നല്ല പനി ഉണ്ടല്ലോ ഏട്ടന്….”

അവൾ വേവലാതിയോടെ പറഞ്ഞു.. എന്നെ ബെഡിലേക്ക് ചാരി കിടത്തി..

വേഗം ഒരു ഗുളിക എടുത്തു ഗ്ലാസിൽ വെള്ളം ഒഴിച്ച് തന്നു..

ഞാൻ അത് കുടിച്ചു.. അവളൊരു കോട്ടൺ തുണി കീറി അത് വെള്ളത്തിൽ മുക്കി എന്റെ നെറ്റിയിൽ വച്ചു.. ഞാൻ അവളെ നോക്കി കിടന്നു… കണ്ടതൊക്കെ ഒരു സ്വപ്നം ആയിരുന്നു…. എനിക്ക് സമാധാനം തോന്നി…

അവൾ എന്റെ ഒപ്പം കിടന്നു എന്നെ കെട്ടിപിടിച്ചു ചുംബിച്ചു..

“ഐ ലവ് യു…എന്നെ വിട്ടു പോകണ്ട….”

ഞാൻ അവളോട് പറഞ്ഞു…

“ഐ ലവ് യു…ഞാൻ എങ്ങും പോകില്ല.. ന്റെ ഏട്ടനെ വിട്ടു ഞാൻ എവിടെ പോകാൻ ആണ്?”

അവൾ അതും പറഞ്ഞു പുതപ്പെടുത്തു മൂടി അവളുടെ കൈകൾ നീട്ടി വച്ച് എന്റെ തല അതിൽ വെപ്പിച്ചു.. ഒരു കാലു കൊണ്ട് എന്നെ ചുറ്റി വരിഞ്ഞു പുണർന്നു…

“വാവ ചാച്ചിക്കോ.. എന്റെ നെഞ്ചിൽ ചാച്ചിക്കോ…”

അവൾ ഒരു കൊച്ചു കുഞ്ഞിനെ എന്നതുപോലെ എന്റെ പുറത്തു തട്ടി..

“ഒരു ചിറകടി ശബ്ദം കേട്ടില്ലേ?”

ഞാൻ അവളോട് ചോദിച്ചു..

“വേറെ ഒന്നും കേൾക്കണ്ട.. എന്റെ നെഞ്ച് ഏട്ടന് വേണ്ടി പിടക്കുന്നത് കേട്ടാൽ മതി…”

അവൾ എന്റെ തല അവളുടെ നെഞ്ചിലേക്ക് അമർത്തിയപ്പോൾ ഞാൻ അവളുടെ ശരീരത്തിൽ നിന്നും വരുന്ന സ്നേഹം ചാലിച്ച ചൂടിലേക്ക് അമർന്നു കിടന്നു..

സന്തോഷത്തോടെ.. നിറഞ്ഞ മനസ്സോടെ… അവളുടെ ചുംബനങ്ങൾ ഏറ്റു വാങ്ങി ഞാൻ എന്റെ പെണ്ണിനെ ഒന്ന് കൂടി  ചുറ്റി വരിഞ്ഞു കിടന്നു..

***

ഇതൊക്കെ കണ്ടുകൊണ്ടു പുറത്തു പുളിമരത്തിന്റെ കൊമ്പിൽ ഒരാൾ ഇരിക്കുന്നുണ്ടായിരുന്നു..

വെളുത്ത ഡ്രെസ്സും, തൂവെള്ള കൈകാലുകളും, അതിലൊക്കെ തിളങ്ങുന്ന ആഭരണങ്ങളും ആയി.. നീണ്ട സ്വർണ നിറമുള്ള മുടിയുള്ള.. തലയിൽ ഒരു കൊച്ചു കിരീടം വച്ച ഒരുവൾ…

ഒരു മാലാഖ…

അവൾ അവളുടെ തൂവെള്ള ചിറകുകൾ ഒന്ന് വിരിച്ചു ഇളം കാറ്റിന്റെ ഒപ്പം പുളിമരക്കൊമ്പിൽ മെല്ലെ ആടിക്കൊണ്ടിരുന്നു…

അവൾ ഒന്ന് ചിരിച്ചപ്പോൾ മുത്തുമണികൾ കൊഴിഞ്ഞു വീണു…

അവൾ വലത്തേ കൈ ഉയർത്തി നോക്കി… അതിൽ ഒരു കറുത്ത നാഗത്തെ അവൾ ചുറ്റി പിടിച്ചിട്ടുണ്ടായിരുന്നു..

“നിനക്ക് ജീവൻ കളഞ്ഞു സ്നേഹിക്കുന്നവരെ പിരിക്കണം അല്ലെ?”

അവൾ ഒരുകൊച്ചു ചിരിയോടെ നാഗത്തിനോട് ചോദിച്ചു…

അവളുടെ പുഞ്ചിരി മാറി… കണ്ണുകളിൽ തീ വന്നു.. മുഖം ദേഷ്യം കൊണ്ട് വിറച്ചു..

നാഗം ഭയന്നു പിടഞ്ഞു..

“ഇല്ലാ.. സമ്മതിക്കില്ല ഞാൻ… അവർ ജീവിക്കട്ടെ… മതിയാകുവോളം പ്രേമിച്ചും കാമിച്ചും ജീവിക്കട്ടെ… അവരെ തൊടാൻ ഞാൻ സമ്മതിക്കില്ല.. നീ വേണ്ട.. പൊയ്ക്കോ.. ഇനി വരണ്ട…”

അവൾ ആ നാഗത്തിനെ നോക്കി മുരണ്ടു.. അതിനു ശേഷം അതിനെ ചുഴറ്റി ആകാശത്തേക്ക് എറിഞ്ഞു..

എവിടെ നിന്നോ ഒരു പരുന്ത് വന്നു നാഗത്തിനെ അതിന്റെ കാലുകളിൽ കൊരുത്തു പറന്നുപോയി…

അവൾ അത് നോക്കി ചിരിച്ചു.. വീണ്ടും മുത്തുമണികൾ കൊഴിഞ്ഞു വീണു..

തൂവെള്ള ചിറക് വിടർത്തി അവൾ ജനാലയിൽ കൂടി കെട്ടിപിടിച്ചു ഒരേ മനസും ഒരേ ശരീരവും ആയി കിടക്കുന്ന രണ്ടു യുവമിഥുനങ്ങളെ നോക്കി..

“ഞാൻ ഉണ്ടാകും.. കാവലിന്….സമാധാനത്തോടെ ഉറങ്ങിക്കോ ചെക്കാ… നിന്റെ പെണ്ണ് നിന്നെ അത്ര സ്നേഹിക്കുന്നുണ്ട്…..”

ഒന്ന് കൂടി ചിരിച്ച ശേഷം അവൾ ആകാശത്തേക്ക് ചിറകുകൾ വിരിച്ചു പറന്നു മേഘങ്ങളുടെ ഇടയിൽ മറഞ്ഞു…

ഇതൊന്നും അറിയാതെ ഞാൻ ദുർഗ്ഗയുടെ നെഞ്ചിലെ താളത്തിൽ മുഖം ചേർത്ത് വച്ച് സമാധാനത്തോടെ ഉറങ്ങുകയായിരുന്നു…

ഇനിയും പ്രേമിച്ചു പ്രേമിച്ചു ജീവിക്കാൻ.. അവൾക്ക് വേണ്ടി.. എന്നും…

********

അവസാനിച്ചു…

 

സ്നേഹത്തോടെ….സേത്

തന്ന സ്നേഹത്തിനും സപ്പോർട്ടിനും ഒത്തിരി സ്നേഹം തിരിച്ചും.. ഉടനെ തന്നെ അടുത്ത കഥയുമായി എത്തും.. വെറുപ്പിക്കൽ നിർത്തില്ല എന്ന് ചുരുക്കം..

 

4.1/5 - (9 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

4 thoughts on “ദുർഗ്ഗ – ഭാഗം 11 (അവസാന ഭാഗം)”

  1. Nannaayit ind …super story and fabulous climax and waiting for another stories from u 💕💕💕💕💕💕💕💕❤❤❤❤❤💕💓💞💞💞

  2. വളരെ മികച്ച ഒരു feel good story ആയിരുന്നു 💞💞💞. Like a jis joy movie. I like it love it and addicted 💞💞💞💞l

Leave a Reply

Don`t copy text!