Skip to content

ദുർഗ്ഗ – ഭാഗം 7

durga novel

ദിവസങ്ങൾ കഴിഞ്ഞു.. ഇനി അധികം ദിവസം ഇല്ല അവളുടെ അച്ഛൻ വരാൻ..

ഞായർ ആയിരുന്നു അന്ന്.. രാവിലെ അവൾ തുണി അടുക്കി വെക്കുകയാണ്..

ഞാൻ ഫോണും കയ്യിൽ പിടിച്ചു ബെഡിൽ ചാരി ഇരിക്കുന്നു.. ഇപ്പോൾ അവൾ ബെഡിൽ എന്റെ ഒപ്പം കയറി കിടക്കാൻ തുടങ്ങിയിട്ടുണ്ട്..

കറുത്ത സാരി ഉടുത്തു  ഇടുപ്പിൽ കുത്തി അണിവയറും കാണിച്ചു നിൽക്കുന്ന അവളെ ഞാൻ ഒന്ന് നോക്കി..

സ്വർണ നിറമുള്ള വയറിൽ മടങ്ങി ഇരിക്കുന്ന പൊക്കിൾകുഴി.. വല്ലത്തൊരു ആകർഷണം..

അവൾ എന്നെ ഒന്ന് നോക്കി.. ചോര വാർന്നു ഇരിക്കുന്ന ഞാൻ..

“എന്താ പനി ഉണ്ടോ?”

അവൾ അടുത്ത് വന്നു എന്റെ നെറ്റിയിൽ തൊട്ടു.. അവളിൽ നിന്നും ഉയർന്നു വരുന്ന നേരിയ വിയർപ്പ് മണവും  അവളുടെ ശരീര സുഗന്ധവും എന്റെ ഓരോ സിരകളിലും ഓടി നടന്നു..

വലിച്ചു നെഞ്ചിൽ ഇട്ടു അവളെ ചുംബിച്ചു ചുവപ്പിക്കാൻ എനിക്ക് തോന്നി… എന്നാലും മിണ്ടാതെ ഇരുന്നു..

“ഇല്ല.. ഒന്നും ഇല്ല….”

അത് പറഞ്ഞപ്പോൾ അവൾ പോയി..  അവൾക്ക് എന്നെ കാണുമ്പോൾ കവിളുകൾ ചുവന്നുവരുന്നത് ഞാൻ ശ്രദ്ധിച്ചു. പെണ്ണിന് എന്നോട് പ്രണയം ആണ് എന്ന് ഞാൻ ഒരു പുഞ്ചിരിയോടെ ഓർത്തു..

ഇനി ഇങ്ങനെ വിട്ടാൽ പറ്റില്ല.. എല്ലാം ശരിയാക്കാം എന്ന് ഞാൻ തീരുമാനിച്ചു…

അപ്പുവിന് പോകാൻ ദിവസം ആയി.. വീട്ടിൽ എല്ലാവർക്കും സങ്കടം ആയിരുന്നു.. എന്നാലും അവളുടെ ഭാവി ആലോചിച്ചപ്പോൾ..

കൂടാതെ എന്റെ അമ്മയുടെ അനിയത്തിയുടെ മകൻ കൂടി ഉണ്ട് അവളുടെ ഒപ്പം.. അത് കൊണ്ട് ഇഷ്യൂ ഇല്ല..

അവൻ അങ്ങോട്ട് പോയിക്കഴിഞ്ഞു.. ഇവളെ അവൻ എയർ പോർട്ടിൽ വന്നു കൊണ്ടുപോയ്ക്കോളും..

എയർപോർട്ടിൽ എത്തി. ഞാനും ദുർഗയും മാത്രം ആണ് വന്നത്..

അച്ഛനും അമ്മയ്ക്കും ഒഴിവാക്കാൻ ആകാത്ത ഒരു കല്യാണം ഉണ്ടായിരുന്നു..

അപ്പു എന്നെ കെട്ടിപിടിച്ചു കരഞ്ഞു… ഞാനും കരഞ്ഞുപോയി.. എന്റെ പെങ്ങൾ ആണ് എനിക്ക് എല്ലാം..

അവൾ ദുർഗ്ഗയോട് എന്തോ പറഞ്ഞു അകത്തേക്ക് ചെന്നു.. തിരിഞ്ഞു നോക്കി അവൾ അകത്തേക്ക് കയറിപ്പോയി..

ഞാൻ വണ്ടി പാർക്ക് ചെയ്ത ഭാഗത്തേക്ക് നടന്നപ്പോൾ ദുർഗ്ഗ കൂടെ വന്നു..

“ഏട്ടാ…?”

എവിടെയോ കേട്ട് മറന്ന ആ വിളി കേട്ടപ്പോൾ ഞാൻ ഞെട്ടി എന്റെ ഇടതു വശത്തേക്ക് നോക്കി..

ഇനി ഒരിക്കലും കാണരുത് എന്ന് ആഗ്രഹിച്ച മുഖം.. ലക്ഷ്മി..

ഞാൻ ഞെട്ടി വിറച്ചു നിന്നുപോയി..

“എടീ വഞ്ചകീ…..”

എന്ന് വിളിച്ചു അവളുടെ നേരെ ചാടി കൈ വീശിയ ദുർഗയെ ഞാൻ അവളുടെ അരക്കെട്ടിൽ കൈ ചുറ്റി വലിച്ചു എടുത്തു.. അവൾ കിടന്നു പിടച്ചു…

“വിട് ഏട്ടാ… എന്നെ വിട്….”

അവൾ കിടന്നു അലറിയപ്പോൾ ഞാൻ അവളെ കാറ് തുറന്നു സീറ്റിലേക്ക് അമർത്തി ഡോർ അടച്ചു.. എന്നിട്ട് ലക്ഷ്മിയുടെ നേരെ തിരിഞ്ഞു.. തല താഴ്ത്തി നിൽക്കുകയാണ്..

“ഒറ്റ ചോദ്യം മാത്രം… എന്നെ സ്നേഹിച്ചത് അഭിനയം ആയിരുന്നോ?”

ഞാൻ അവളെ നോക്കി.

“അല്ല. സ്നേഹിച്ചിരുന്നു… പക്ഷെ.. പണ്ട് സ്നേഹിച്ച ആൾ തിരിച്ചു വന്നപ്പോൾ… “

പതിഞ്ഞ ശബ്ദം.. ഞാൻ ചുറ്റും നോക്കി.. പരിഭ്രമത്തോടെ ഒരു കാറിൽ ആ ചെറുപ്പക്കാരൻ ഇരിക്കുന്നത് കണ്ടു.

“ലക്ഷ്മി.. നിന്റെ എല്ലാം ആയിരുന്ന അനിയത്തിയുടെ ദേഷ്യം കണ്ടില്ലേ? എന്തിനു ചെയ്തു എന്ന് ചോദിക്കുന്നില്ല.. കുറ്റപ്പെടുത്തുന്നതും ഇല്ല.. എല്ലാം കഴിഞ്ഞു.. നന്നായി ജീവിക്കുക…”

അവൾ കരഞ്ഞു..

“എന്നോട് ക്ഷമിക്കണം എന്ന് പോലും… പറയാൻ…..”

“ക്ഷമിച്ചു.. സന്തോഷം ആയി ജീവിക്കുക.. കേട്ടോ.. “

ഞാൻ അവളുടെ തോളിൽ ഒന്ന് തട്ടി.. അവൾ വല്ലാതെ കരഞ്ഞപ്പോൾ എനിക്ക് സങ്കടം തോന്നി.. ആദ്യ പ്രണയം ആണ്..

അവൾ ദുർഗയെ ഒന്ന് നോക്കി ആ കാറിനു നേരെ നടന്നു..

എങ്ങോട്ടോ പോകുകയാണെന്ന് എനിക്ക് തോന്നി.. കൂടുതൽ ഒന്നും ആലോചിക്കാൻ നിൽക്കാതെ ഞാൻ വണ്ടിയിൽ കയറി കാറ് മുൻപോട്ട് എടുത്തു..

ദുർഗ്ഗ കരഞ്ഞു ഇരിക്കുന്നുണ്ടായിരുന്നു..

“എങ്ങനെ കഴിയുന്നു ഏട്ടന് ഇങ്ങനെ? സഹിക്കാൻ..? ഒരു മോശം വാക്കു പോലും പറയാതെ… ?”

അവൾ ചോദിച്ചപ്പോൾ ഞാൻ ഒന്ന് ചിരിച്ചു..

“ഒരുപാട് സ്വപ്നം കാണാൻ പഠിപ്പിച്ച പെണ്ണ് ആണ്.. എന്റെ ആദ്യ പ്രണയം.. അവളോട് അങ്ങനെ ദേഷ്യപ്പെടാൻ എനിക്ക് ആകില്ല…”

ദുർഗ്ഗ അസൂയ നിറഞ്ഞ കണ്ണുകൾ കൊണ്ട് എന്നെ നോക്കി..

“ഹ്മ്മ്മ്.. മണ്ടി.. പൊട്ടത്തി.. ഇത്ര സ്നേഹിച്ച ഒരാളെ വിട്ടു പോയി… അവളുടെ നഷ്ട്ടം….”

അവൾ അത് പറഞ്ഞപ്പോൾ ഞാൻ ചിരിച്ചു.. എനിക്ക് ഒന്നും പറയാൻ ഇല്ലായിരുന്നു..

ഇപ്പോൾ എന്റെ ഭാഗ്യം അവൾ പോയത്.. എനിക്ക് നിന്നെ കിട്ടിയില്ലേ എന്ന് ചോദിച്ചാൽ ദുർഗ്ഗ എന്റെ നെഞ്ചിൽ വീണു കരയും.. എന്തോ.. എന്റെ ഈഗോ അതിനു സമ്മതിക്കുന്നില്ല…

വഴിയിൽ ഭക്ഷണം കഴിക്കാൻ നിർത്തി.. ഫിഷ് ബിരിയാണിയും, തന്തൂരി ചിക്കനും ആണ് ഓർഡർ ചെയ്തത്.. ഞാൻ കഴിച്ചു കൊണ്ടിരുന്നപ്പോൾ അവളെ നോക്കി..

സപ്ലയർ ജ്യൂസ് കൊണ്ടുവന്നപ്പോൾ അയാളെ നോക്കി മാന്യമായി പുഞ്ചിരിച്ചുകൊണ്ട്..

ഒരു കൊച്ചു ചിക്കൻ പീസ് വായിലേക്ക് വചു മെല്ലെ മെല്ലെ അതിനെ വേദനിപ്പിക്കാതെ കഴിക്കുന്ന എന്റെ ഭാര്യാ.

അവളുടെ ചോര വർണം ഉള്ള അധരങ്ങൾ.. പിടക്കുന്ന കണ്ണുകൾ.. റോസ് സാരിയുടെ പുറത്തേയ്ക്ക് കിടക്കുന്ന ഞാൻ കെട്ടിയ താലി..

ഞാൻ ഒന്ന് ചുറ്റും നോക്കി.. പല കണ്ണുകളും അവളെ ആണ് നോക്കുന്നത്..

അതിൽ അസൂയ കലർന്ന സ്ത്രീകളുടെ കണ്ണുകളും ഉണ്ട്..

“ഒരു ചായ കൂടി തരുവോ ചേട്ടാ??”

അവൾ കണ്ണുകൾ അല്പം വിടർത്തി മനോഹരമായ ഒരു പുഞ്ചിരിയോടെ കൈ കൊണ്ട് ആഗ്യം കാണിച്ചു സപ്ലയറോടു പറഞ്ഞപ്പോൾ അയാൾ വാത്സല്യത്തോടെ അവളെ ഒന്ന് നോക്കി..

ശരിയാണ്.. ഇവളുടെ ഭാവം.. കണ്ണിന്റെ ചലനം.. എല്ലാം ഒരു കൊച്ചു കുട്ടിക്ക് സമം ആണ്… ആ മാൻപേട കണ്ണുകൾ ഒരു നിമിഷം എന്റെ നേരെ തിരിഞ്ഞു..

ഞാൻ അവളെ തന്നെയാണ് ശ്രദ്ധിക്കുന്നത് എന്ന് അവൾക്ക് മനസിലായി.. അത്ഭുതം.. ആകാംഷ.. പിന്നെ ഒരു കൊച്ചു നാണം..

ഇങ്ങനെ പല ഭാവങ്ങൾ അവളുടെ മുഖത്തു വിരിഞ്ഞു.. പുരികം പൊക്കി അവൾ എന്താ എന്ന ഭാവത്തിൽ എന്നെ നോക്കി..

ഒന്നുമില്ല എന്ന് കാണിച്ചു ഞാൻ വീണ്ടും കഴിക്കാൻ തുടങ്ങി..

“നന്ദി.. ലക്ഷ്മി….”

എന്റെ ചുണ്ടുകൾ ഞാൻ പോലും അറിയാതെ മെല്ലെ ഉരുവിട്ടു..

“ഏട്ടൻ എന്തിനാ ഇപ്പൊ ചേച്ചിയുടെ പേര് പറഞ്ഞത്?”

ഞാൻ ഞെട്ടി..തല പൊക്കി ഞാൻ നോക്കി.. ദൈവമേ.. സാക്ഷാൽ ദുർഗ്ഗ ദേവി തന്നെ ആണല്ലോ മുൻപിൽ.. കുസൃതി ഒക്കെ മാറി ഗൗരവം..

“പറഞ്ഞില്ലാലോ?”

“ഏട്ടൻ നുണ പറയുകയാണെന്ന് മുഖം കണ്ടാൽ അറിയാം….”

“എന്നാൽ ഞാൻ സത്യം പറഞ്ഞപ്പോൾ ഞാൻ നുണ പറയുന്നു എന്നല്ലേ നീ പറഞ്ഞത്? അന്ന് അത് ഇപ്പോൾ മനസിലാക്കിയത് പോലെ മനസിലാക്കിയിരുന്നു എങ്കിൽ?? “

എന്റെ പെട്ടെന്നുള്ള ചോദ്യം അവളെ ഉലച്ചു കളഞ്ഞു.. കണ്ണ് നിറഞ്ഞു… മുഖം മാറി.. തൊണ്ടക്കുഴി വിറച്ചു.. അവൾ കരഞ്ഞു കൊണ്ട് എണീറ്റ് ഓടി..

അത് ഞാൻ പ്രതീക്ഷിച്ചില്ല.. ഞാനും കഴിക്കൽ നിർത്തി കൈ കഴുകി തുക ടേബിളിൽ വച്ചു..

“ചേട്ടാ ആ ചേച്ചി എന്താ കരഞ്ഞു കൊണ്ട് ഓടിയത്?”

അടുത്ത ടേബിളിൽ ഇരുന്നവൻ എന്നോട് ചോദിച്ചു.. ഇത്ര നേരം അവന്റെ കണ്ണുകൾ അവളുടെ ദേഹത്തായിരുന്നു..എന്നിട്ടാണ് അവൻ..

“അവളുടെ അപ്പൻ ചത്തു. എന്താ പോരുന്നോ?”

എന്റെ ചോദ്യം കേട്ടതോടെ അവനു മതിയായി.. അവന്റെ ഒപ്പം ഉണ്ടായിരുന്നവർ ചിരിച്ചു..

ഞാനും പുറത്തേക്ക് ചെന്നു.. കാറിൽ ചാരി നിൽക്കുന്നുണ്ട്.. ഇവൾ കൈ പോലും കഴുകാതെ ആണല്ലോ ഓടി വന്നത്.

ഞാൻ കാർ അൺലോക്ക് ചെയ്തപ്പോൾ അവൾ അകത്തു കയറി ഇരുന്നു..

ഞാൻ അകത്തു കയറി.. കണ്ണ്നീര് ഒഴുകുന്നുണ്ട്…

“അല്ല മോളെ… “

ഞാൻ അവളുടെ നേരെ തിരിഞ്ഞു….

“ഈ കരയുന്ന ആണുങ്ങളെ വിശ്വസിക്കാൻ പറ്റില്ല.. അപ്പോൾ ഈ കരയുന്ന പെണ്ണുങ്ങളോ??വിശ്വസിക്കാൻ പറ്റുമോ? “

അവൾ എന്നെ കൊല്ലുന്നതു പോലെ നോക്കി.. ആഹാ ദുർഗ്ഗ ദേവി ഇനിയും ഇറങ്ങി പോയില്ലേ?

ഞാൻ ഒരു പാക്കറ്റ് വെറ്റ്‌ ടിഷ്യു എടുത്തു അവൾക്ക് കൊടുത്തു…

“കൈ പോലും കഴുകാതെ വന്നതല്ലേ? ഇനി കരഞ്ഞു പിഴിഞ്ഞ് കൈ കണ്ണിൽ ഇടേണ്ട.”

അതും പറഞ്ഞു ഞാൻ വണ്ടി മുൻപോട്ട് എടുത്തു.. പിന്നെ അവൾ ഒന്നും മിണ്ടിയില്ല.. ഞാൻ ഒരു മൂളിപാട്ടും പാടി വണ്ടി പറപ്പിച്ചു വിട്ടു..

“അതെ….?”

“എന്താ?”

“എനിക്ക് സ്പീഡ് പേടിയാ…”

അവൾ മെല്ലെ പറഞ്ഞു. ഞാൻ ഉടനെ ഗിയർ മാറ്റി ആക്സിലറേറ്റർ ഞെരിച്ചു.. വണ്ടി കുതിച്ചു പാഞ്ഞു..

“സ്പീഡ് ഇഷ്ടമാണെങ്കിൽ പറയണ്ടേ ചക്കരെ….?”

അതും പറഞ്ഞു വീണ്ടും സ്പീഡ് കൂട്ടി…

അവൾ പകച്ചു നോക്കി.. കൈ വിറച്ചു.. അവൾ വല്ലാതെ വിയർത്തു ഉടനെ അവളുടെ കണ്ണുകൾ മറിഞ്ഞു അവൾ സീറ്റിലേക്ക് വീണു..

ഞാൻ പെട്ടെന്ന് ഗിയർ ഡൌൺ ചെയ്തു വണ്ടി സ്ലോ ആക്കി റോഡിന്റെ ഓരത്തു നിർത്തി…

“ദുർഗ്ഗെ? ദുർഗേ?”

അവളെ തട്ടി വിളിച്ചു.. അനക്കമില്ല.. ഞാൻ വേഗം സീറ്റ്‌ ബെൽറ്റ് അഴിച്ചു വെള്ളം എടുത്തു തുറന്നു അവളുടെ മുഖത്തു തളിച്ചു…

“അമ്മെ…..!!! “

എന്നൊരു നിലവിളിയോടെ അവൾ ഞെട്ടി കണ്ണ് തുറന്നു… ചുറ്റും നോക്കി.. എന്നെ കണ്ടതും അവളുടെ മുഖത്തു ഒരു ആശ്വാസം…

“നിനക്ക്… നിനക്ക് എന്താ പറ്റിയത്?? ആശുപത്രിയിൽ പോണോ?”

“Tachophobia”

അവൾ പറഞ്ഞത് എനിക്ക് മനസിലായില്ല..

“എന്തോന്ന്??”

“എനിക്ക് സ്പീഡ് പേടി ആണ്.. ഈ വണ്ടിയുടെ മുൻപിൽ ഇരുന്നാൽ ആണ് കുഴപ്പം…. “

“ഓഹോ.. സോറി.. ഞാൻ ഒന്ന് കളിപ്പിക്കാൻ…”

“പോകാം ഏട്ടാ…”

ഞാൻ അല്പം വിഷമത്തോടെ വണ്ടി മുൻപോട്ട് എടുത്തു.. മെല്ലെ ആണ് ഓടിച്ചത്.. പാവം തോന്നി എനിക്ക്..

“ദുർഗ്ഗെ…?”

“മ്മ്മ്.. നിനക്ക് എന്നോട് ദേഷ്യം ഉണ്ടോ?”

“ഇല്ലാ ഏട്ടാ…”

“ഇഷ്ട്ടം ഉണ്ടോ?”

അവളുടെ മുഖം മാറി.. കാവിളിലേക്ക് ചോര ഇരച്ചു കയറി.. മുഖം കുനിച്ചു അവൾ എന്നെ കള്ളകണ്ണ് എറിഞ്ഞു..

എനിക്ക് ചിരി വന്നു.. ഇങ്ങനെ ഒരു പെണ്ണ്..

ചില സമയം ഇതിനെ എടുത്തു കിണറ്റിൽ ഇടാൻ തോന്നും എങ്കിലും കൈ വിടാൻ മനസില്ല..

വീട്ടിൽ എത്തി.. ഇന്നെങ്കിലും അവളെ ഒന്ന് വളച്ചു എടുക്കണം എന്ന് കരുതി.

രാത്രി രണ്ടു മണി കഴിഞ്ഞിരുന്നു.. അവൾ കുളിക്കാൻ പോകുമ്പോൾ ആണ് ബെഡിൽ വച്ച അവളുടെ ഫോൺ റിങ് ചെയ്‌തത്‌.. ഞാൻ നോക്കിയപ്പോൾ നമ്പർ മാത്രം ഉള്ളു..

“ഈ സമയത്ത് ആരാ? ദുർഗേ ഞാൻ സ്‌പീക്കറിൽ ഇടാം…”

അവൾ എന്തോ പറയാൻ വന്നപ്പോഴേക്കും ഞാൻ കാൾ എടുത്തു സ്‌പീക്കറിൽ ഇട്ടു…

“ദുർഗ്ഗെ.. അയാൾ ഉറങ്ങി കഴിഞ്ഞു വീടിനു പുറകു വശത്തേക്ക് വാ.. ഞാൻ ഇവിടെ ഉണ്ട്.. എനിക്ക് നിന്നെ ഇപ്പൊ വേണം… വേഗം വാ മോളെ…”

ഇത്രയും പറഞ്ഞ ശേഷം കാൾ കട്ട് ആയി… ഒരു പുരുഷ സ്വരം ആണ്… എനിക്ക് തലച്ചോറിൽ ഒരു ഇടി വെട്ടിയത് പോലെ ആയി..

ദുർഗ്ഗ വിളറി വെളുത്തു നിൽക്കുന്നു.. അവളുടെ കയ്യിൽ നിന്നും ടവൽ താഴെ വീണു

തുടരും

 

 

4.5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “ദുർഗ്ഗ – ഭാഗം 7”

Leave a Reply

Don`t copy text!