“ഡിവോഴ്സ്…!”
“വാട്ട്….??!!!”
ഞാൻ നിന്ന നിൽപ്പിൽ വിയർത്തുകുളിച്ചു… ദേഹം തളർന്നു എനിക്ക്… മനസ്സിൽ ഇരുട്ട് മാത്രം…. എന്റെ മനസിന്റെ ഉളിൽ കല്യാണജീവിതം എന്ന സ്വപ്നം ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞു വീണു..
“എന്റെ ഏട്ടാ… പേടിച്ചോ എന്റെ ഏട്ടൻ? ചുമ്മാ പറഞ്ഞതാടോ… സത്യങ്ങൾ പുറത്തുവരും അതുവരെ ക്ഷമിക്ക്… പിന്നെ ഈ ഡിവോഴ്സ് ഒന്നും അങ്ങനെ വേഗം കിട്ടില്ല. ഒരു വർഷം ഒക്കെ കഴിയണം…”
അവൾ എന്റെ കവിളിൽ ചുംബിച്ചു…
“എന്നാലും… അവൾ ഇനി എന്നെ സ്നേഹിക്കാൻ ഞാൻ എന്ത് ചെയ്യണം മോളെ?”
എന്റെ ഹൃദയം തകർന്ന ചോദ്യം കേട്ടപ്പോൾ അവൾ നനഞ്ഞ കണ്ണുകളോടെ എന്നെ നോക്കി…
“ഞാൻ സംസാരിക്കട്ടെ ഏട്ടത്തിയോട്?”
“വേണ്ട… ഇതിൽ സത്യം എനിക്കും അറിയില്ല. അപ്പോൾ നീ മോശക്കാരി ആകും. ഏട്ടനുവേണ്ടി വക്കാലത് പിടിക്കുകയാണ് എന്ന് അവൾ പറയും…”
അവൾ നിരാശയോടെ നിന്നു..
“തല്ക്കാലം ആരും അറിയണ്ട….നമ്മൾ മാത്രം അറിഞ്ഞാൽ മതി.. നീയും അറിഞ്ഞ ഭാവം വെക്കേണ്ട.. ലക്ഷ്മി എവിടെപ്പോയി എന്ന് അനേഷിക്കുന്നുണ്ട് ഞാൻ.. പക്ഷെ അവൾ മനഃപൂർവം പോയത് ആണ്.. “
ഞങ്ങൾ ഉടനെ തിരിച്ചു വന്നു.. അന്ന് ദിവസം മൊത്തം ദുർഗ്ഗ എന്നൊട് മിണ്ടിയില്ല..
ഇത് അടുത്ത ദിവസങ്ങളിലും തുടർന്നു.. എനിക്ക് ആകെ നിരാശ ആയി.
ഞാൻ അപ്പുവിനോട് ഇതിനെപറ്റി സംസാരിക്കേണ്ട എന്ന് പറഞ്ഞിരുന്നു.. അപ്പു അവളോട് എന്നെപ്പറ്റി എന്തോ പറഞ്ഞപ്പോൾ അവൾ വേഗം അവിടെ നിന്നും പോകുന്നത് ഞാൻ കണ്ടിരുന്നു… അമ്മയോടും അവൾ അതുതന്നെ ചെയ്തു.
അതോടെ അവളെ അവളുടെ വഴിക്ക് വിടാൻ ഞാൻ പറഞ്ഞു. ഞാനും ചിലത് തീരുമാനിച്ചിരുന്നു..
അവളുടെ വീട്ടിൽ പോകുന്നതിന്റെ തലേ ദിവസം രാത്രി ഞാൻ റൂമിൽ ചെന്നപ്പോൾ അവൾ ഒരു ലെഗ്ഗിൻസും ബനിയനും ഇട്ടു കട്ടിലിൽ ചാരി മൊബൈലും നോക്കി കിടക്കുന്നുണ്ടായിരുന്നു..
എന്തൊരു ഷേപ്പ് ആണ് ദൈവമേ ഇവളുടെ കാലിനൊക്കെ..
സ്വർണ പാദസ്വരം അണിഞ്ഞ പൂ പോലത്തെ കാൽ പാദങ്ങൾ.. ഉമ്മ
കൊടുക്കാൻ തോന്നും
ഞാൻ ലാപ്ടോപ്പ് ഓപ്പൺ ചെയ്തു സമയം പോക്കിന് എഴുതുന്ന കഥകൾ ഇട്ട സൈറ്റിൽ നോക്കി.. വന്ന കമ്മെന്റുകൾക്ക് റിപ്ലൈ കൊടുത്തു..
“ആ പേര്.. ആ പേരിൽ കഥ എഴുതുന്നത് നിങ്ങൾ ആണോ? ഏയ് അല്ല.. നിങ്ങൾക്ക് ഒക്കെ പെണ്ണ് പിടിക്കാൻ അല്ലെ അറിയുള്ളു…പെണ്ണിന്റെ വികാരം എന്താണെന്നു അറിയാമോ?”
ദുർഗ്ഗയുടെ ശബ്ദം.. ഇവൾ എന്നെ അപമാനിക്കാൻ കിട്ടുന്ന ഒരു ചാൻസും കളയുന്നില്ല..
ഞാൻ തിരിഞ്ഞു ഇരുന്നു.. അവളെ നോക്കി.. പരിഹാസം ആണ് മുഖത്ത്..
“നീ ഇപ്പോൾ പറയുന്ന വാക്കുകൾക്ക് വലിയ വില കൊടുക്കേണ്ടി വരും ദുർഗ്ഗെ… ഞാൻ അത് കണ്ടപ്പോൾ പതറി എന്നത് സത്യം ആണ്.. എന്നാൽ അതെന്റെ ഒന്നും അല്ല.. പിന്നെ.. ഇറങ്ങി വന്ന എന്നെ നിങ്ങൾ ഒക്കെ കൂടി തന്നെയാണ് പിടിച്ചു കെട്ടിച്ചത്.. ഞാൻ നിന്റെ പുറകെ വന്നിട്ടില്ല.. വരികയും ഇല്ല.. ലച്ചുവിനെ ഞാൻ സ്നേഹിച്ചത് പോലെ നിന്നെ ഒരിക്കലും സ്നേഹിക്കില്ല.. സ്നേഹിക്കുമായിരുന്നു.. പക്ഷെ നീ എന്റെ ഭാഗം പോലും കേൾക്കുന്നില്ല….”
അത് പറഞ്ഞു അവളിൽ ഒരു മാറ്റവും വന്നില്ല.. അവൾക്ക് എന്നെ വെറുപ്പാണ്..
“പിന്നെ.. നാളെ നിന്റെ വീട്ടിൽ പോകുകയല്ലേ? മറ്റന്നാൾ ഞാൻ തിരിച്ചു വരും.. നിന്നെ കൂട്ടാതെ…”
അത് അവളിൽ ഒരു ഞെട്ടൽ ഉണ്ടാക്കി.
“ഇല്ല.. അത് നടക്കില്ല.. എന്റെ അച്ഛനെ വേദനിപ്പിക്കാൻ ഞാൻ സമ്മതിക്കില്ല..”
“എന്റെ വേദന ആർക്കും അറിയണ്ടല്ലോ അല്ലെ? കെട്ടാൻ വച്ച പെണ്ണ് ഓടിയും പോയി ഇറങ്ങി വന്ന എന്നെ എല്ലാവരും ചേർന്ന് കെട്ടിച്ചു ഇതാ അവൾ ഇപ്പോൾ ചവുട്ടി തേക്കുന്നു.. ഒരുപാട് സ്വപ്‌നങ്ങൾ ഉണ്ടായിരുന്നു.. “
അവൾ ഒന്നും മിണ്ടിയില്ല..
“നാളെ നമ്മൾ ഒരുമിച്ചുള്ള അവസാന ദിവസം ആയിരിക്കും.. വീട്ടുകാർ ചോദിച്ചാൽ കെട്ടിയവൻ പെണ്ണ് പിടിയൻ ആണെന് പറഞ്ഞാൽ മതി.. തെളിവും ഉണ്ടല്ലോ കയ്യിൽ…”
ഞാൻ തീർത്തു പറഞ്ഞു..
“നടക്കില്ല.. അങ്ങനെ തീരുമാനം എടുത്താൽ ഞാൻ നിങ്ങളുടെ പെങ്ങളോട് ഇത് പറയും… അവൾ നിങ്ങളെ വെറുക്കും…”
“ഞാൻ പറഞ്ഞു അവളോട്…. “
ദുർഗ്ഗ വീണ്ടും ഞെട്ടി.. എനിക്ക് ചിരി വന്നു.. അതോടെ അവൾ മുഖം കുനിച്ചു..
“അവൾ.. അവൾ എന്ത് പറഞ്ഞു??”
“അതെന്തിനാ നീ അറിയുന്നത്? നിനക്ക് എന്നെ അപമാനിക്കുന്നതല്ലേ ടൈം പാസ്.. ഇന്ന് ചെയ്തത് പോലെ ശത്രുക്കളോട് പോലും ചെയ്യരുത്..
നീ നിന്റെ അച്ഛന്റെ മാനം രക്ഷിച്ചു എങ്കിൽ ഞാനും ഇറങ്ങി പോകാതെ നിന്ന് തന്നില്ലേ? “
“ഞാൻ എന്ത് ചെയ്തു എന്ന്?”
“നീ എല്ലവർക്കും ഭക്ഷണം വിളമ്പി.. എന്നെ ഒന്ന് നോക്കിയത് പോലും ഇല്ല.. എനിക്ക് എടുത്തു കഴിക്കാൻ കൈ ഇല്ലാഞ്ഞിട്ടല്ല.. പക്ഷെ നിനക്ക് അറിയില്ല..അതെത്ര ഹർട് ആകുന്നു എന്ന്…ഞാൻ പറയുന്നത് പോലും നീ കേൾക്കുന്നില്ല…”
“കല്യാണ തലേന്ന് ഏതോ ഒരുത്തിയും ആയി കെട്ടി മറിയുമ്പോൾ ആലോചിക്കണമായിരുന്നു…”
അവളോട് എന്ത് പറഞ്ഞിട്ടും കാര്യം ഇല്ല എന്നെനിക്ക് മനസിലായി..
“ഫൈൻ.. സൊ ദിസ് ഈസ് ഇറ്റ്.. നിന്നെ അവിടെ വിട്ടിട്ടു ഞാൻ തിരിച്ചു വരും.. എല്ലാം പാക്ക് ചെയ്തോ..”
ഞാൻ അവസാന തീരുമാനം പറഞ്ഞു..
“ഇല്ല.. ഇല്ല.. പ്ലീസ്.. അച്ഛൻ മരിച്ചു പോകും… “
അവൾ താഴാൻ തുടങ്ങി..
“മരിക്കട്ടെ.. എനിക്കെന്താ? “
ഉത്തരം കിട്ടിയില്ല. തിരിഞ്ഞു നോക്കി.. കുനിഞ്ഞു ഇരുന്നു കരയുന്നു.. എന്നെ കരഞ്ഞതിനു കളിയാക്കിയവൾ ആണ്..
ഞാൻ എണീറ്റ് കൈ നിവർത്തി ഒന്ന് സ്‌ട്രെച് ചെയ്തു..
“നിന്നെ പറഞ്ഞു വിട്ടിട്ടു വേണം എനിക്ക് അവളെ വിളിച്ചു കുത്തി മാറിയാൻ.. ആഹാ.. ഇനി ബ്രായും മറ്റേതും ഒക്കെ ഒളിപ്പിക്കണ്ടല്ലോ…”
അവൾ എന്നെ ഒന്ന് നോക്കി.. അവൾക്ക് ഞാൻ അല്ല അത് ചെയ്തത് എന്നൊരു ബോധ്യം വന്നു എന്നെനിക്ക് തോന്നി.. പക്ഷെ തെളിവുകൾ എനിക്ക് എതിർ ആണ്..
ഞാൻ ബെഡ്ഷീറ് എടുത്തു നിലത്തു വിരിച്ചു..
അവൾ എന്നെ നോക്കുന്നുണ്ട്.. ഞാൻ മൈൻഡ് ചെയ്യാതെ അവിടെ കിടന്നു..
എപ്പോഴോ ഉറങ്ങി..
ഒരു ഞരക്കം കേട്ട് ആണ് കണ്ണ് തുറന്നത്.. അവൾ ആണ്.. എണീറ്റ് ഇരിക്കുന്നത് കാണുന്നുണ്ട്..
ഞാൻ എണീറ്റ് ലൈറ്റ് ഓൺ ആക്കി..
വയറും പൊത്തി പിടിച്ചു ഇരിക്കുകയാണ്.. പീരിയഡ് ആയെന്നു എനിക്ക് തോന്നി.. അപ്പുവിന് ഇതേ അവസ്ഥ വരാറുണ്ട്..
“ദുർഗ്ഗെ.. കയ്യിൽ ആവശ്യത്തിന് സാധനങ്ങൾ ഒക്കെ ഉണ്ടോ?”
എന്റെ ചോദ്യം കേട്ടപ്പോൾ അവൾ എന്നെ ഒന്ന് നോക്കി.. പിന്നെ മേശയിലേക്കും..
അവിടെ സ്റ്റേഫ്രീ പാഡ് പാക്കറ്റ് പൊട്ടിച്ചത് വെച്ചിട്ടുണ്ടായിരുന്നു..
“വയറു വേദന സ്ഥിരം വരുന്നതാണോ? “
“മ്മ്മ്.. ആദ്യ ദിവസം സഹിക്കാൻ കഴിയില്ല..”
മാന്യമായ മറുപടി എനിക്ക് ഇഷ്ടപ്പെട്ടു.. അവൾ ഇങ്ങനെ ആയിരുന്നെങ്കിൽ ദേവിയെ പോലെ ഞാൻ ആരാധിച്ചേനെ..
“പില്ല്സ് തരാം.. കഴിക്കുമോ?”
അവൾ ഒന്നും പറഞ്ഞില്ല.
ഞാൻ റൂം തുറന്നു അപ്പുവിന്റെ അടുത്ത് ചെന്നു.. അവൾ കതക് അടക്കാറില്ല.. ഞാൻ തുറന്നു അകത്തു കയറി..
ചത്തത് പോലെ വായും തുറന്നു വെള്ളം ഒലിപ്പിച്ചു കിടക്കുന്നുണ്ട് എന്റെ പെങ്ങൾ..
എന്റെ ഉറക്കം കളഞ്ഞത് ഇവൾ ഒക്കെ ആണ്.. ഇറങ്ങി വന്നത് ആയിരുന്നു..
ഒരു ചവിട്ട് കൊടുത്താലോ ചന്തിക്ക്? അല്ലേൽ വേണ്ട..
ഞാൻ അവളെ ഉണർത്താതെ മേശ തുറന്നു.. ഇവൾക്ക് വേദനക്ക് മരുന്ന് വാങ്ങിച്ചു കൊടുക്കുന്നത് ഞാൻ ആണ്.
കൂടാതെ ചൂട് വെള്ളം റബർബാഗിൽ നിറച്ചു വയറിൽ വച്ച് കൊടുക്കാറും ഉണ്ട്.
ഞാൻ പില്ല്സ് തപ്പി എടുത്തു റബർ ബാഗും എടുത്തു ലൈറ്റ് ഓഫ് ചെയ്ത് കതകടച്ചു പുറത്തു ഇറങ്ങി..
റൂമിൽ എത്തി നോക്കിയപ്പോൾ അവൾ കിടന്നു ഉരുളുകയാണ്.. പാവം..
“ദുർഗ്ഗെ.. ഇത് കഴിക്ക്…”
ഞാൻ ജഗ്ഗിൽ നിന്നും ഗ്ലാസിൽ വെള്ളം എടുത്തു ഗുളിക അവൾക്ക് നേരെ നീട്ടി. ചോദ്യം ഒന്നും ഇല്ലാതെ അവൾ അത് വേഗം വാങ്ങി കഴിച്ചു..
ഞാൻ കെറ്റിൽ വച്ച് വെള്ളം തിളപ്പിച്ച് അത് റബർബാഗിൽ പകർന്നു..
“ഇത് വയറ്റിൽ വച്ച് തടവിക്കൊ.. “
ഞാൻ അവൾക്ക് നേരെ നീട്ടി.
“നിക്ക് വയ്യ ഏട്ടാ…”
ഏട്ടനോ? ഞാൻ ഇവൾക്ക് എന്ത് പറ്റി എന്ന് മനസ്സിൽ ആലോചിച്ചു..
“നേരെ കിടക്ക്.. ഞാൻ വച്ച് തരാം.. കയറി പിടിച്ചു എന്നൊന്നും പറഞ്ഞേക്കരുത്…”
അവൾ ഒന്നും മിണ്ടാതെ നിവർന്നു കിടന്നു.. ഞാൻ റബർ ബാഗ് പതിയേ അവളുടെ അടിവയറിൽ വച്ച് അമർത്തി കൊടുത്തു.. അത് അവൾക്ക് ബോധിച്ചു എന്ന് തോന്നി..
കുറച്ചു നെരം അങ്ങനെ ചെയ്തു കൊടുത്തു.. ഏകദേശം പതിനഞ്ചു മിനുറ്റ്.. അവളുടെ നിശ്വാസം ഒരു താളത്തിൽ വരാൻ തുടങ്ങിയപ്പോൾ ഞാൻ അത് അവളുടെ വയറിൽ നിന്നും മാറ്റി ബ്ലാങ്കെറ് എടുത്തു അവളെ പുതപ്പിച്ചു..
“ഇപ്പൊ കിടക്കുന്ന കണ്ടില്ലേ? പാവം പോലെ.. എന്നാലും സമയം കൊള്ളാം…. സ്നേഹിച്ച പെണ്ണും പോയി.. കെട്ടിയ പെണ്ണിന്റെ സ്നേഹം പോയിട്ട് നിലത്തു കിടക്കേണ്ട അവസ്ഥ ആയി.. “
ഞാൻ നിരാശയോടെ പിറുപിറുത്തു
അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞോ?? ആ ഞാൻ ലൈറ്റ് ഡിം ചെയ്തു നിലത്തു പോയ് കിടന്നു. ഇനി എന്ത് എന്ന ചോദ്യത്തിന് ഉത്തരം ഉണ്ടായില്ല…
രാവിലെ സ്വപ്നം കാണാൻ ഒന്നും നിന്നില്ല.. അവൾ കുളിക്കുന്ന ശബ്ദം കെട്ടു. ഞാൻ ഉറങ്ങിയത് പോലെ കിടന്നു..
അവൾ ഒരു സാരി ഉടുത്തു വന്നു.. നെറ്റിയിൽ സിന്ദൂരം തൊട്ടു എന്റെ നേരെ ഒന്ന് നോക്കി പുഞ്ചിരിക്കുന്നത് കണ്ടു..
എന്നെ ഉണർത്താൻ അവൾ ആ റബർ ബാഗ് എടുത്തു എന്റെ നെഞ്ചിൽ ഇട്ടു..
ചക്ക വീണത് പോലെ അതെന്റെ നെഞ്ചിൽ വീണു തെറിച്ചു പൊയി..
“എന്തോന്നാ ഇത്???”
എനിക്ക് ദേഷ്യം വന്നു..
“കുന്തം.. ഒന്ന് എണീറ്റ് പോയെ മനുഷ്യ…”
അവൾ ചാടിതുള്ളി ഇറങ്ങി പോയപ്പോൾ ഞാൻ മെല്ലെ എഴുന്നേറ്റു.
രാവിലെ ബ്രേക്ക്ഫാസ്റ്റ് കഴിച്ചപ്പോൾ ഞാൻ ആദ്യമേ ദോശയും ചട്ണിയും സ്വയം എടുത്തു.. എന്തിനാ വെറുതെ നാണം കെടുന്നത്.. അവൾ ചിരി ഒതുക്കിയത് ഞാൻ കണ്ടു..
ഇത്ര നാളും എനിക്ക് വെള്ളം വരെ വായിൽ വച്ച് തരേണ്ടി വന്ന അമ്മയും അപ്പുവും അല്പം സങ്കടത്തോടെ എന്നെ നോക്കി..
അന്ന് അവളുടെ വീട്ടിൽ പോകണ്ട എന്ന് തീരുമാനിച്ചു.. ഞാൻ അല്ല. എന്റെ അമ്മ തന്നെ.
അവർ വിളിച്ചു പറയുകയും ചെയ്തു.. അപ്പോൾ ഇനി അഞ്ചു ദിവസം ഞാൻ നിലത്തു തന്നെ..
ഞാൻ ബൈക്ക് എടുത്തു ഒന്ന് കറങ്ങി വൈകുന്നേരം ആണ് വന്നു കയറിയത്.. കൂട്ടുകാരും ആയി ബിയർ അടിച്ചു വയർ ഫുള്ള് ആക്കിയാണ് വന്നത്.
റൂമിൽ പോയപ്പോൾ അവൾ അവിടെ ഉണ്ട്.. അവൾ മൂക്ക് വിടർത്തി മണം പിടിച്ചു.
“കുടിച്ചോ നിങ്ങൾ?”
ദേഷ്യത്തിൽ ഉള്ള ചോദ്യം.
“കുടിച്ചു. എന്താ?”
“എനിക്കിഷ്ടമല്ല…!”
“നിന്റെ ഇഷ്ട്ടം ആര് നോക്കുന്നു? നാളെയോ മറ്റന്നാളോ വീട്ടിൽ പോകേണ്ടവൾ ആണ് നീ…”
“ഉറപ്പിച്ചോ? അപ്പോൾ ഇന്നലെ കാണിച്ചതൊക്കെ??”
ങേ ഇവൾ പ്ലേറ്റ് തിരിച്ചോ?
“അതൊരു പെണ്ണിനോടുള്ള ബഹുമാനം… അല്ലാതെ നിന്നോട് ഒരു ഇഷ്ടവും ഇല്ല..പിന്നെ ഇതൊക്കെ എങ്ങനെ അറിയാം എന്ന് ചോദിക്കണ്ട.. നാട് മൊത്തം പെണ്ണ് പിടിച്ചു നടന്ന എനിക്ക് എല്ലാം അറിയാം…”
“ഒഹ്ഹ് സമ്മതിച്ചല്ലോ…”
അവൾ ദേഷ്യത്തോടെ ബെഡിൽ ആഞ്ഞു ഇരുന്നു.. സത്യത്തിൽ ഇവൾ എന്തൊക്കെയാണ് ഈ പറയുന്നത്? അവൾ അല്ലെ എന്നെ വെറുപ്പാണ് എന്ന് പറഞ്ഞത്?
ആ…
ഞാൻ കുളിച്ചു വന്നു.. ഒന്ന് കിടക്കണം എന്നുണ്ട്.. അതിനെങ്ങനെയാ? ബെഡ് കയ്യടക്കി വച്ചിരിക്കുകയല്ലേ? അപ്പു തന്നെ ശരണം..
ഞാൻ അപ്പുവിന്റെ റൂമിൽ ചെന്നു.. അവൾ ലാപ് തുറന്നു വച്ച് എന്തൊക്കെയോ ചെയ്യുന്നുണ്ട്..
ഞാൻ അവളുടെ മടിയിൽ നിന്നും ലാപ് എടുത്തുമാറ്റി തല വച്ചു കിടന്നു..
“എന്ത് പറ്റി? ഭാര്യാ കനിഞ്ഞില്ലെ ദേവനെ?”
അവൾ കളിആക്കി ചോദിച്ചു.:
“ഇല്ലാ ദേവി.. ഈ ദുർഗ്ഗാ ദേവിക്ക് പ്രാന്ത് ആണ്…”
“ഏട്ടാ.. ന്യായം ഏടത്തിയുടെ കയ്യിൽ ആണ് കേട്ടോ.. ഇനി ഏട്ടൻ എങ്ങാനും ഞാൻ അറിയാതെ?? അല്ലാതെ അതൊക്കെ അവിടെ എങ്ങനെ വന്നു? സത്യം പറ ആരാ അവൾ…?”
“നിന്റെ അമ്മായിഅമ്മ…”
“അയ്യേ.. അപ്പൊ വയസുള്ളത് ആണോ? ഛെ ഛെ…”
“ഡീ….”
“ഞാൻ സംസാരിക്കട്ടെ അവളോട്? പക്ഷെ എന്നാലും അതാരാണെന്ന് അറിയാതെ ഇരുട്ടിൽ തപ്പുന്നത് പോലെ ആയില്ലേ അല്ലെ?”
ഞാൻ ഒന്നും മിണ്ടിയില്ല.. സത്യത്തിൽ അങ്ങനെ ചെയ്തിരുന്നു എങ്കിൽ എനിക്ക് ഇത്ര സങ്കടം വരില്ലായിരുന്നു..
അപ്പു എന്റെ തലയിൽ കൂടി വിരൽ ഓടിച്ചതോടെ ഇത്ര ദിവസത്തെ നിലത്തു കിടന്ന ക്ഷീണം ഞാൻ അവളുടെ മടിയിൽ കിടന്നു ഉറങ്ങി തീർത്തു..
എണീറ്റപ്പോൾ വെളുപ്പിന് ഒരു മണി ആയിരിക്കുന്നു..
അപ്പു ചെരിഞ്ഞു കിടക്കുന്നുണ്ട്.. എന്റെ തല മാറ്റി തലയിണയിൽ വച്ചിട്ടുണ്ട്.. എന്നാലും ഇത്ര സമയം ഒക്കെ ഞാൻ ഉറങ്ങിയോ?
ഞാൻ എണീറ്റ് എന്റെ റൂമിൽ ചെന്നു.. അവൾ ചെരിഞ്ഞു കിടന്നു ഉറങ്ങുന്നുണ്ട്..
ഉറക്കം പോയതോടെ ഞാൻ ലാപും എടുത്തു ബാൽക്കണിയിൽ പോയി ഇരുന്നു ഒരു കഥ എഴുതാൻ തുടങ്ങി.
നായ നക്കിയ ജീവിതം എന്ന് തലക്കെട്ടും കൊടുത്താലോ എന്ന് ആലോചിച്ചു. എന്റെ കാര്യം ആലോചിക്കുമ്പോൾ അത് സത്യം ആണ്. അവിടെ കുറെ നേരം ഇരുന്നു.
ഞാൻ ഫോൺ എടുത്തു നോക്കിയപ്പോൾ എന്റെ ഒരു ഫ്രണ്ട് ഒരു മെസ്സേജ് അയച്ചിരിക്കുന്നു..
ആ ഫോട്ടോ കണ്ടു ഞാൻ തളർന്നു പോയി.. അലറി കരയാൻ തോന്നി… ലക്ഷ്മിയും വേറെ ഒരുത്തനും കല്യാണം കഴിഞ്ഞു മാല ഇട്ടു നിൽക്കുന്ന ഫോട്ടോ. അവൾ പുഞ്ചിരിച്ചു കൊണ്ട് നിൽക്കുന്നു.. പിന്നെ പറഞ്ഞിട്ട് കാര്യം ഉണ്ടോ എന്നെനിക്ക് അറിയില്ല.. വെളുത്തു മെലിഞ്ഞ ഒരു ചെക്കൻ ആണ്…സുന്ദരൻ. അവനു വേണ്ടി ആണ് ഇവൾ എന്റെ ഹൃദയം തകർത്തത്…
അവളുടെ മുഖം കണ്ടപ്പോൾ ഞാൻ വിതുമ്പി വിതുമ്പി കരഞ്ഞു.. ആശ്വസിപ്പിക്കാനോ ചേർത്ത് നിർത്താനോ ആരും ഇല്ല… എന്റെ കണ്ണുനീർ കണ്ടിട്ടാകാം അമ്പിളി വരെ മേഘക്കെട്ടുകൾക്കിടയിൽ മറഞ്ഞു…
തുടരും
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Durga written by Malakhayude Kamukan
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission