Skip to content

ദുർഗ്ഗ – ഭാഗം 6

durga novel

“നീ എവിടെ ആയിരുന്നു?”

വീട്ടിൽ വന്നു എന്നെ ബെഡിൽ കിടത്തി അവൾ ബാഗിൽ നിന്നും എന്തോ എടുത്തു നിവർന്നപ്പോൾ ഞാൻ ചോദിച്ചു..

“ഞാൻ മുകളിൽ.. ബാത്‌റൂമിൽ പോയിരുന്നു.. കേട്ടില്ല.. കണ്ടും ഇല്ല.. ഇവരൊക്കെ ഞാൻ കണ്ടിട്ടും മിണ്ടാതെ ഇരുന്നു എന്ന് പറഞ്ഞു ഏട്ടാ.. എത്ര ദേഷ്യം ഉണ്ടെങ്കിലും ഞാൻ അങ്ങനെ ഒന്നും ചെയ്യില്ല…

കാറിന്റെ ശബ്ദം കേട്ടപ്പോൾ ഞാൻ ഓടി വന്നതാ.. നോക്കുമ്പോൾ മൊത്തം ചോര.. അപ്പോഴാണ് പവിയുടെ കരച്ചിൽ കേട്ടത്…. “

അവൾ അതും പറഞ്ഞു ചിണുങ്ങി.. എനിക്ക് ചിരി വന്നു.. അവൾ മുകളിൽ കരയാൻ പോയത് ആണെന്ന് എനിക്ക് തോന്നി..

“നിനക്ക് സത്യത്തിൽ എന്നെ ഒരു തരി എങ്കിലും ഇഷ്ട്ടം ഉണ്ടോ ദുർഗ്ഗെ?”

എന്റെ ചോദ്യം അവളെ കുഴക്കി.. എന്നാൽ അപ്പു റൂമിലേക്ക് വന്നത് കൊണ്ട് അവൾ ഒന്നും പറഞ്ഞില്ല..

ആദ്യ ദിവസം വേദന നന്നായി ഉണ്ടായിരുന്നു.. ദുർഗ ഉറങ്ങാതെ ഇരിക്കുന്നത് കണ്ടു.. അവൾക്ക് അവളുടെ അച്ഛൻ അവളെ കുറ്റം പറഞ്ഞത് സഹിക്കുന്നില്ല..

“അച്ഛൻ എന്നെ കൂട്ടാൻ വരുമ്പോൾ… ഏട്ടൻ എന്ത് പറയും?”

അവൾ പിറ്റേന്ന് ഉച്ചക്ക് എന്നോട് ഈ ചോദ്യം ചോദിച്ചു..

“ഞാൻ അന്ന് രാത്രി ഒരാളുടെ ഒപ്പം കിടന്നതിനു നിന്റെ കയ്യിൽ തെളിവുകൾ ഉണ്ട്… അത് സത്യം ആണെന്ന് നീ വിശ്വസിക്കുന്നുണ്ടോ?”

ഞാൻ തിരിച്ചു ചോദിച്ചു..

“അതെ… തെളിവുകൾ അല്ലെ എല്ലാം? അന്ന് ഏട്ടൻ അത് ഏറ്റു പറഞ്ഞിരുന്നു എങ്കിൽ.. ഞാൻ ഇഷ്ടപ്പെട്ടേനെ..

ഇഷ്ടപ്പെട്ടേനെ എന്നല്ല.. ഏട്ടനെ എനിക്ക് ഇഷ്ടമൊക്കെ തന്നെ ആണ്.. എന്നെ ഇതുവരെ മോശമായി ഒന്ന് നോക്കിയത് പോലും ഇല്ല ഏട്ടൻ..

പക്ഷെ ഏട്ടൻ ചതിച്ചു… അല്ലെങ്കിൽ ജീവനെക്കാളും കൂടുതൽ സ്നേഹിച്ചേനെ….”

അവൾ എന്റെ മുഖത്തു നോക്കി പറഞ്ഞു..

“ഞാൻ നിന്നെ ഇവിടെ നിർത്തിയാലും അത് നിന്റെ മനസ്സിൽ കിടക്കും.. നമുക്ക് ഒരിക്കലും സ്നേഹിക്കാൻ കഴിയില്ല… അത് കൊണ്ട് അച്ഛൻ വന്നു വിളിക്കുമ്പോൾ നീ പോകണം… നിനക്ക് നല്ലൊരു ചെക്കനെ കിട്ടും…”

“ഏട്ടൻ പറഞ്ഞത് സത്യം ആണ്.. ചേച്ചി ഏട്ടനെ ചതിച്ചു .. പക്ഷെ.. ഏട്ടൻ ചെയ്തതോ? അതിനേക്കാൾ വലിയ ചതി ഇല്ല.. ഞാൻ പൊയ്ക്കോളാം… “

അവൾ മുഖം കുനിച്ചു പറഞ്ഞു..

“ദുർഗ്ഗെ.. എന്നാലും ഞാൻ പറയുകയാണ്.. എന്റെ അനിയത്തി സത്യം.. ഞാൻ ഇതുവരെ ഒരു പെണ്ണിനേയും തൊട്ടിട്ടില്ല… “

ഞാൻ അവളുടെ മുഖത്തു നോക്കി പറഞ്ഞു.. അവൾ ഒന്ന് ചിരിച്ചു..

“എനിക്ക് നിങ്ങളോടുള്ള പുച്ഛം കൂടി വരുന്നു…”

അവളുടെ മുഖം മാറി ദേഷ്യം വന്നു..

“ഈ ജന്മത് നിങ്ങളെ ഞാൻ വിശ്വസിക്കില്ല.. മൊത്തം തെളിവുകളും എതിരായിട്ടും അത് സമ്മതിക്കാതെ ഇങ്ങനെ കിടന്നു ഡയലോഗ് അടിക്കാൻ ആണുങ്ങൾക്കേ കഴിയു.. അതിനു അനിയത്തിയുടെ പേര് പറഞ്ഞ നിങ്ങൾ… യു യു ആർ എ ചീറ്റ്‌.. ആൻഡ് ഐ ഹേറ്റ്‌ യു…!”

അവൾ അത് പറഞ്ഞത് ആത്മാർത്ഥം ആണെന്ന് എനിക്ക് മനസിലായി.. പക്ഷെ അവളെ കുറ്റം പറയാൻ പറ്റില്ല..

“ഫൈൻ.. പക്ഷെ ഇത് എനിക്കിട്ടു ആരെങ്കിലും പണി തന്നത് ആണെന്ന് നീ എന്നെങ്കിലും അറിഞ്ഞാൽ ഈ ആറ്റിട്യൂട് മാറുമോ?”

“അതെ..  കുടുംബക്കാർ മാത്രം ഉണ്ടായിരുന്ന കല്യാണത്തിന് ആരോ പണി തന്നതാണെന്നു ഞാൻ വിശ്വസിക്കണം അല്ലെ?

ഇത് കൂടി കേട്ടപ്പോൾ എനിക്ക് നിങ്ങളെ കാണുന്നത് തന്നെ വെറുപ്പ് ആയി.. എങ്ങനെ നുണ പറയാൻ കഴിയുന്നു ഇങ്ങനെ??”

പോട്ടെ എല്ലാം മറക്കാം ഞാൻ.. പക്ഷെ ഇപ്പോൾ.. ഈ നിമിഷം ചെയ്തത് ഏറ്റു പറഞ്ഞു എന്നോട് സോറി പറയാൻ പറ്റുമോ? എന്നാൽ എല്ലാം മറന്നു ഞാൻ ഏട്ടന്റെ ഭാര്യാ ആയി ജീവിക്കാം.. എല്ലാ അർത്ഥത്തിലും…”

ഞാൻ ഒന്നും മിണ്ടിയില്ല.. ഇനി ഒരു കാര്യവും ഉണ്ടെന്നു എനിക്ക് തോന്നുന്നില്ല… ഇത് തെളിയിക്കാനും എന്റെ കയ്യിൽ മാർഗം ഇല്ല..

ഇപ്പോൾ ഒരു നുണ പറഞ്ഞു അത് സമ്മതിച്ചു കൊടുത്താൽ അവൾ ചിലപ്പോൾ അംഗീകരിച്ചേക്കും.. പക്ഷെ അത് ശരിയല്ല…

എന്റെ ശരീരം കറ ഇല്ലാത്തതാണ്… അന്തസ് ഒരു പെണ്ണിന്റെ ഇഷ്ടത്തിന് വേണ്ടി പണയം വെയ്ക്കാൻ പറ്റില്ല…

“സോറി ദുർഗ്ഗാ.. ചെയ്യാത്ത കാര്യം ഏറ്റ് പറയാൻ എന്നെ കിട്ടില്ല.. സമ്മതം.. നമുക്ക് ഈ ബന്ധം അവസാനിപ്പിക്കാം…”

അവൾ ഒന്ന് പുഞ്ചിരിച്ചു…

“ഓഹോ… ചെയ്ത കാര്യം എന്നാലും ഏറ്റു പറയാൻ പറ്റില്ല അല്ലെ? ഫൈൻ…

ഞാൻ ശ്രമിച്ചു ഏട്ടാ.. പക്ഷെ ചതിയന്മാരെ സ്നേഹിക്കാൻ ഒരു പെണ്ണിന് പറ്റില്ല.. അതും പൂർണമായും ഒരു കളങ്കവും ഇല്ലാത്ത ഒരു പെണ്ണിന്.. “

അവൾ അതും പറഞ്ഞു പുറത്തേക്ക് പോയി…

എനിക്ക് ചിരി വന്നു.. അല്ലപിന്നെ.. ഇനി എന്റെ പട്ടി കരയും.. ബ്ലൂടി ഹെൽ..

പുറത്തു പോയവൾ വീണ്ടും വന്നു..

“എന്നാലും സമ്മതിക്കില്ല അല്ലെ?”

ഞാൻ ഒന്നും മിണ്ടിയില്ല.. അവൾ നിരാശയോടെ പുറത്തേക്ക് പോയി..

അവൾ രാത്രി നിലത്തു കിടന്നപ്പോൾ വന്നുബെഡ്‌ഡിൽ കിടന്നോ എന്ന് പറയണം എന്നുണ്ടായിരുന്നു.. പറഞ്ഞില്ല..

***

പിറ്റേന്ന് ഉച്ച കഴിഞ്ഞു ഗായത്രി എന്നെ കാണാൻ വന്നു..അവളുടെ ഭർത്താവ് എന്റെ കല്യാണം കഴിഞ്ഞപ്പോൾ ഗൾഫിൽ തിരിച്ചു പോയിരുന്നു..

ഒത്തിരി വിശേഷം പറഞ്ഞു.. ദുർഗ്ഗ റൂമിൽ ഉണ്ടായിരുന്നു..

“നീ ഫുൾ ടൈം ബെഡിൽ ആണോ? “

അവൾ ബെഡിൽ അടിച്ചു കൊണ്ട് ചോദിച്ചു എന്തോ ഓർത്തു ചിരിച്ചു..

“എന്താടീ ഒരു ചിരി?”

ഞാൻ അവളെ നോക്കി.. കള്ളചിരി എനിക്ക് അറിയാം..

“ഈ ബെഡിന്റെ കാര്യം ആലോചിച്ചാണ്….”

അവൾ വീണ്ടും ചിരിച്ചു.

“ബെഡിന്റെ എന്തോന്ന്?”

“ശരി.. ഇനി പറയാം.. എന്തായാലും കല്യാണം കഴിഞ്ഞു ഇത്ര നാൾ ആയ്യില്ലേ? നിനക്ക് ഓർമ ഉണ്ടോ ഈ ബെഡ് വാങ്ങി ഇവിടെ ഇട്ടപ്പോൾ ഞാൻ വന്നു കിടക്കാൻ നോക്കിയപ്പോൾ നീ എന്നെ വലിച്ചു പുറത്തിട്ടു റൂം അടച്ചു താക്കോലും കൊണ്ട് പോയത്??”

എനിക്ക് എന്തോ തോന്നി ഞാൻ ശ്രദ്ധിച്ചു ഇരുന്നു.. ദുർഗയും ശ്രദ്ധിച്ചു.

“അന്ന് നീ എന്താ പറഞ്ഞത്?? നിനക്കും ലക്ഷ്മിക്കും ആദ്യ രാത്രി ആഘോഷിക്കാനുള്ള ബെഡിൽ ആരെയും കിടത്തില്ല എന്നല്ലേ??”

അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു..

“അതെ..? “

“എല്ലാവരും കല്യാണത്തിന് പോയപ്പോൾ ഞാനും ഏട്ടനും ഒരുമിച്ചാണ് മോനെ ഈ ബെഡ്ഡ് ഉത്‌ഘാടനം കഴിച്ചത്…

ഞങ്ങൾ നിനക്ക് മുൻപേ ഇവിടെ കിടന്നു മോനു… യു നോ വാട്ട് ഐ മെൻറ്.. ആല്ലെ?

പറഞ്ഞതല്ലേ എന്നോട് കളിക്കരുത് പകരം വീട്ടും എന്ന്??”

അവൾ തമാശ പറഞ്ഞ മട്ടിൽ ചിരിച്ചു.. ഞാൻ ഞെട്ടി.. ദുർഗ്ഗ ഞെട്ടി എന്നെ നോക്കി.. അവളെ നോക്കി ഒരുനിമിഷം ചോര വാർന്നു നിന്നു..

എന്നാൽ അവൾ വേഗം അലമാര വലിച്ചു തുറന്നു അന്ന് എടുത്തു വച്ച ആ അടിവസ്ത്രങ്ങളും ആ പാക്കറ്റും എടുത്തു ബെഡിൽ ഇട്ടു..

“ഗായത്രി.. ഇത് നിന്റെ ആണോ??”

ദുർഗ്ഗ അവളോട് ചോദിച്ചു. ഗായത്രി അവളെ പകച്ചു നോക്കി..

“അതെ.. അയ്യോ ഇത് ഇവിടെ ആണോ മിസ് ആയത്.. ദൈവ…..”

അവളെ മുഴുമിപ്പിക്കാൻ ഞാൻ സമ്മതിച്ചില്ല..

“നായിന്റെ മോളെ…”

എന്ന് അലറി കൊണ്ടു ചാടി എണീറ്റ് ഞാൻ അവളുടെ മുഖം നോക്കി ആഞ്ഞു ഒരു അടി അടിച്ചു.. പടക്കം പൊട്ടുന്ന പോലെ.. അവൾ ബെഡിൽ നിന്നും മറിഞ്ഞു നിലത്തു വീണു..

“മറ്റുള്ളവരുടെ ജീവിതം വച്ചാണോടീ പട്ടി നിന്റെ പകരം വീട്ടൽ? 

വേദന മറന്നു ചാടി എണീറ്റ അവളുടെ നേരെ ഞാൻ വീണ്ടും കൈ വീശി..

എന്നാൽ ദുർഗ്ഗ ഇടയിൽ കയറുകയും ആ അടി കിട്ടിയത് അവളുടെ മുഖം അടച്ചും ആണ്… എനിക്ക് ആകെ പ്രാന്ത് പിടിച്ചിരുന്നു..

ദുർഗ അവളെ വലിച്ചു കൊണ്ട് പുറത്തേക്ക് ഓടി ഡോർ വലിച്ചു അടച്ചു പുറത്തു നിന്നും ലോക്ക് ചെയ്തു.. ഞാൻ ഡോറിൽ ആഞ്ഞു ഒരു അടി അടിച്ചു..

വയറിൽ ഇന്നും ചോര വരുന്നുണ്ടായിരുന്നു… നല്ല വേദനയും..

എന്നാൽ ഇത്ര നാളും അനുഭവിച്ച അപമാനം… ഞാൻ എന്നെത്തന്നെ സംശയിച്ചിരുന്ന സമയങ്ങൾ… ഏന്നെ വെറുപ്പാണ് എന്ന് പറഞ്ഞ എന്റെ ഭാര്യാ.. ഛെ അവൾക്കും അടി കിട്ടിയല്ലോ..

നിയന്ത്രണം വിട്ടു പോയി.. പെണ്ണിനെ അടിക്കുന്നവൻ ആണല്ല എന്ന മനോഭാവം ആണ് എനിക്ക്.. പക്ഷെ ഇതിനൊക്കെ ഒരെണ്ണം കൊടുത്തില്ലെങ്കിൽ പിന്നെ?

ഞാൻ ബെഡിൽ ഇരുന്നു.. ചോര ഒഴുകി ബെഡിൽ ഇറങ്ങി.. ഈ ഒച്ച ഒക്കെ കേട്ടാകണം കതകു തുറന്നു അമ്മ വന്നു..

“അയ്യോ മോനെ ….”

എന്ന് പറഞ്ഞു അമ്മ വേഗം എന്റെ ബനിയൻ മാറ്റി..

ഒരു കോട്ടൺ ക്ലോത് എടുത്തു തുടച്ചു.. അനക്കാൻ പാടില്ല എന്ന് പറഞ്ഞതാണ്.. പക്ഷെ സഹിക്കാൻ ആയില്ല..

“അമ്മെ ഒരു പെയിൻ കില്ലർ താ..”

ഞാൻ വേദന സഹിക്കാൻ കഴിയാതെ കിടന്നു ചുരുണ്ടു.. ദുർഗ ഓടി വരികയും ഗുളിക വേഗം എടുത്തു തരികയും ചെയ്തു..

അങ്ങനെ കിടന്നു ഉറങ്ങിപ്പോയി.. എണീറ്റപ്പോൾ ഗായത്രി എന്റെ അടുത്ത് കരഞ്ഞു കൊണ്ട് ഇരിക്കുന്നുണ്ട്.. തിണിർത്ത മുഖം..

“ഡീ… ഞാൻ.. സോറി…”

ഞാൻ മെല്ലെ പറഞ്ഞു..

“ഞാൻ അല്ലേടാ സോറി പറയേണ്ടത്? ക്ഷമിക്കഡാ… അങ്ങേര് ആണ് അതിവിടെ ഇട്ടത്.. അത് കാരണം നിങ്ങൾ പിരിയാൻ വരെ പോകുകയാണ് എന്ന് പറഞ്ഞപ്പോൾ….”

അവൾ അതും പറഞ്ഞു എന്നെ കെട്ടിപിടിച്ചു അലറി കരഞ്ഞു.. ഞാൻ അവളുടെ മുടിയിൽ തലോടി.. ഒരുമിച്ചു കളിച്ചു വളർന്നവർ ആണ് ഞങ്ങൾ…

ദുർഗ്ഗ റൂമിലേക്ക് വന്നു.. അവളുടെ മുഖം ഒരു ഭാഗം ചുവന്നു കിടക്കുന്നു.. ഞാൻ ഒന്നും പറഞ്ഞില്ല..

ഗായത്രി കുറച്ചു കഴിഞ്ഞു പോയി.. ദുർഗ്ഗയെ വിളിച്ചു എല്ലാം ശരിയാക്കണം എന്ന് പറഞ്ഞിട്ടാണ് പോയത്..

ദുർഗ്ഗ റൂമിൽ വന്നു എങ്കിലും അവൾക്ക് എന്നെ ഫേസ് ചെയ്യാൻ മടി ആയിരുന്നു..

“എന്നോട് ക്ഷമിക്കണം… “

അവൾ അവസാനം രക്ഷ ഇല്ലാതെ വന്നു പറഞ്ഞു.. എനിക്ക് ദേഷ്യം ആയിരുന്നു..

“എന്തിന്?”

ഞാൻ തിരിച്ചു ചോദിച്ചു..

“ഗായത്രി പറഞ്ഞത്.. ഏട്ടൻ അല്ല തെറ്റുകാരൻ എന്ന്…”

“ഓ അതോ.. അത് ഞങ്ങൾ ഒത്തു കളിച്ചതാണ്.. സത്യത്തിൽ അന്ന് രാത്രി മൊത്തം ഞാൻ ഒരു പെണ്ണിന്റെ ഒപ്പം തന്നെ ആയിരുന്നു.. “

അവൾ എന്നെ സംശയത്തിൽ നോക്കി..

“എന്നാൽ പിന്നെ എന്തിനാ അവളെ അടിച്ചത്? “

ഞാൻ ഒന്ന് പതറി…

“പാർട്ട് ഓഫ് ദി പ്ലാൻ…”

മറുപടി കൊടുത്തു..

“അപ്പൊ എന്നെ അടിച്ചതോ? ഒരു സോറി പോലും പറഞ്ഞില്ല എന്നോട്….”’

“നിന്നെ വേണം എന്ന് വച്ച് അടിച്ചതാണ്.. എന്റെ വയറിൽ ചില്ലു കയറി നീ ഞാൻ മരിച്ചോട്ടെ എന്ന് കരുതി മാറി നിന്നില്ല? അതിന്… “

അവളുടെ കണ്ണ് മിഴിഞ്ഞു വന്നു.. അല്ലെങ്കിലേ ഉണ്ടക്കണ്ണുകൾ ആണ്..

“ഫക്ക് യു…! “

അവൾ ദേഷ്യത്തോടെ പറഞ്ഞു…

“അത് നോക്കാം.. അല്ലെങ്കിൽ നിന്നെ ഒഴിവാക്കി നീ വേറെ കെട്ടുമ്പോൾ അവൻ വിചാരിക്കില്ലേ ഞാൻ ഗേ ആണോ എന്ന്…”

ഞാൻ ചിരിയോടെ പറഞ്ഞു.. നിന്നെ ചവുട്ടി കൂട്ടും മോളെ എന്ന് ഞാൻ മനസ്സിൽ പറഞ്ഞു..

“അതാണ് വേണ്ടതെങ്കിൽ ഞാൻ കിടന്നു തരാം.. ക്ഷമിക്കുമോ?”

“അയ്യടി… എനിക്ക് വേശ്യകളെ വിളിച്ചാണ് ശീലം.. അവർ വെറുതെ കിടന്നു തരില്ല… നന്നായി സഹകരിക്കും…”

“ഞാൻ മാപ് പറഞ്ഞില്ലേ? “

“ഒഹ്ഹ്‌ പിന്നെ.. ഞാൻ ഇന്നലെ വരെ പറഞ്ഞതാണ്.. അപ്പൊ നിനക്ക് എന്നെ പുച്ഛം.. അറപ്പ്.. വെറുപ്പ്.. അല്ലെ? ഏപ്പൊഴും കാണുന്നത് മാത്രം വിശ്വസിക്കരുത്..

എല്ലാത്തിനും രണ്ടു വശം ഉണ്ടാകും എന്ന് ആലോചിക്കുക.. നിന്റെ ചേച്ചി.. അവൾ എനിക്ക് നിന്ന് തന്നിട്ടുണ്ട്… എന്ത് വേണമെങ്കിലും ചെയ്തോ എന്ന് പറഞ്ഞു..

എന്നാൽ എനിക്ക് കെട്ടുന്ന പെണ്ണിന്റെ അടുത്ത് പോകുമ്പോൾ ശുദ്ധം ആയ ശരീരം വേണം എന്ന് നിർബന്ധം ആയിരുന്നു..

അത് പോലെ പെണ്ണിന്റെ ശരീരത്തിൽ അല്ല അവളുടെ പരിശുദ്ധി കിടക്കുന്നത് എന്നും എനിക്ക് അറിയാം…അത് കൊണ്ട് മോള് പൊക്കോ.. അച്ഛൻ വരുമല്ലോ പൊന്നു മോളെ വിളിക്കാൻ…”

അവളുടെ മുഖം കുനിഞ്ഞു.. കണ്ണിൽ നിന്നും കണ്ണുനീർ ചാടി വന്നു..

ഞാൻ ചിരിച്ചുകൊണ്ട് കണ്ണും അടച്ചു കിടന്നു…അവൾ മെല്ലെ എങ്ങൽ അടിച്ചു പുറത്തേക്ക് പോയപ്പോൾ എനിക്ക് സന്തോഷം ആണ് തോന്നിയത്..

***

പിറ്റേന്ന് രാവിലെ ഞാൻ എഴുനേറ്റു ബാൽക്കണിയിൽ പോയി ഇരുന്നു. സ്റ്റെപ് ഒഴിവാക്കണം എന്ന് പറഞ്ഞിരുന്നു ഡോക്ടർ.. എന്നാലും എനിക്ക് അടങ്ങി ഒതുങ്ങി ഇരിക്കാൻ വയ്യ..

പുറകിൽ ഒരു അനക്കം കെട്ടു.. തിരിഞ്ഞു നോക്കിയപ്പോൾ ദുർഗ്ഗ ആണ്.. കയ്യിൽ ചായ..

അവൾ ചായ എനിക്ക് നീട്ടി..

“എനിക്ക് വേണ്ട.. നീ അതിൽ വല്ല വിഷവും ചേർത്തിട്ടുണ്ടാകും… അല്ലെങ്കിൽ ബ്രേക്ക്ഫാസ്റ്റ് പോലും വിളമ്പി തരാത്തവൾ ആണ് ഇപ്പോൾ വലിയ സ്നേഹം കാണിക്കുന്നത്…”

ഞാൻ പുച്ഛത്തോടെ പറഞ്ഞു.. അവളുടെ മുഖം വിളറി.. ഒന്നും മിണ്ടിയില്ല.. തിരിച്ചു പോയി.. എനിക്ക് ഒരു വിഷമം തോന്നി എന്നാലും അവളെ അങ്ങനെ വിട്ടാൽ പറ്റില്ല..

ഞാൻ മുകളിൽ തന്നെ ഇരിക്കാൻ വയ്യാത്തത് കൊണ്ട് താഴേക്ക് പോയി..

“ഇവനോട് പറഞ്ഞിട്ടും കാര്യമില്ല…”

അച്ഛൻ അതും പറഞ്ഞു ചിരിച്ചു.. വേറെ ആരും ഒന്നും പറഞ്ഞില്ല.. അപ്പു എന്നെ കെട്ടിപിടിച്ചു ഇരുന്നു..

പതിവിൽ വ്യത്യസ്തം ആയി ദുർഗ്ഗ എനിക്ക് ഇഡലിയും സാമ്പാറും വിളമ്പി.. എന്നാൽ ഞാൻ അതെടുക്കാതെ വേറെ പ്ലേറ്റ് എടുത്തു സ്വന്തം വിളമ്പി..

അവൾക്ക് അടി കിട്ടിയത് പോലെ ആയി.. സ്വീറ് റെവെന്ജ്.. അപ്പു ചിരിച്ചു…

ഭക്ഷണം ഒക്കെ കഴിഞ്ഞു ഞാൻ റൂമിൽ വലിഞ്ഞു കയറി ബെഡിൽ കിടന്നു..

“ഏട്ടൻ എന്നോട് ക്ഷമിക്കില്ലേ?”

അവൾ എന്റെ പുറകെ വന്നു.. ഞാൻ അവളെ ഒന്ന് നോക്കി.. സുന്ദരി എന്നൊക്കെ പറഞ്ഞാൽ കുറഞ്ഞു പോകും..

ദേവത എന്നൊക്കെ വിളിക്കണം.. അത്ര ശരീര ഭംഗിയും മുഖ ഭംഗിയും..

അങ്ങനെ വിട്ടാലും നഷ്ട്ടം ആണ്.. ഇവൾ ഈ വീട്ടിൽ കയറിയതിൽ പിന്നെ എന്റെ ഷോപ് നല്ല സെയിൽ ഒക്കെ ആണ്..

“ക്ഷമിച്ചാൽ?”

“ക്ഷമിച്ചാൽ… നമുക്ക് ഒരുമിച്ചു ജീവിക്കാം.. പ്ലീസ്‌?”

“ഇന്നലെ അല്ലെ നീ എന്നെ വെറുക്കുന്നു എന്ന് പറഞ്ഞത്? “

“അതൊരു തെറ്റ്ധാരണ അല്ലായിരുന്നോ? എനിക്ക് ഏട്ടനെ ഇഷ്ട്ടം ആയിരുന്നു പക്ഷെ വിശ്വാസം ഇല്ലായിരുന്നു.. ഏട്ടൻ ചതി കാണിച്ചു എന്ന് തന്നെ ആണ് ഞാൻ വിശ്വസിച്ചിരുന്നത്..

എന്റെ ഭാഗത്തു നിന്നും ഒന്ന് ചിന്തിച്ചു നോക്കു? “

“സംഗതി ഒക്കെ ശരി ആണ്.. പക്ഷെ നിന്നെ പോലെ തന്നെ എല്ലാ പെണ്ണുങ്ങളും സാഹചര്യം അനുസരിച്ചു പ്ലേറ്റ് മറിക്കും.. ഇന്നലെ വരെ എന്നെ അവഗണിച്ച നീ ഇന്ന് ചായ തരുന്നു, ഭക്ഷണം വിളമ്പി തരുന്നു.. നാടകം…”

അവൾ ഒന്നും മിണ്ടിയില്ല…

“കൂടാതെ നിന്റെ ചേച്ചിയുടെ ഫോട്ടോ കണ്ടില്ലേ? ഇളിച്ചു കൊണ്ടാണ് നിൽക്കുന്നത് വേറെ ഒരുത്തന്റെ ഒപ്പം..

അവനു എന്നേക്കാൾ ഭംഗി ഉണ്ട്… അത് ഞാൻ സമ്മതിക്കുന്നു… അവൾ കാണിച്ചത് ചതി അല്ലെ? “

“എനിക്കറിയില്ല എന്താ പറയേണ്ടത് എന്ന്… ഏട്ടൻ എന്നോട് ക്ഷമിക്കണം.. ആത്മാർത്ഥം ആയി പറയുന്നതാണ് ഏട്ടാ… “

അവൾ അതും പറഞ്ഞു എന്റെ കാലിൽ തൊട്ടു നിറുകയിൽ വച്ചു പുറത്തേക്ക് പോയി..

അവൾ അങ്ങനെ പറഞ്ഞു എങ്കിലും എനിക്ക് അത് അത്ര വിശ്വാസം ആയില്ല.. വിശ്വസിക്കാനും ഒരു തടസം തോന്നി.. അത് കൊണ്ട് തന്നെ ഞാൻ അവളോട് ഒരു ഗാപ് ഇട്ടു നിന്നു..

അവളെന്നെ മൈൻഡ് ചെയ്യാതെ നടന്നത് പോലെ ഞാൻ അവളെയും ഒഴിഞ്ഞു നടന്നു.

“ഏട്ടൻ എന്താ എന്നോട് മിണ്ടാത്തത്? ഞാൻ തെറ്റ് ഏറ്റു പറഞ്ഞില്ലേ? അത്ര വെറുപ്പാണോ എന്നെ?”

കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അവൾ എന്നോട് ദേഷ്യപ്പെട്ടു.. ഞാൻ ഒന്നും മിണ്ടിയില്ല..

“പറ….!”

അവൾ ഒച്ച പൊക്കി..

“എന്ത് പറയാൻ? എന്നെ വിശ്വാസം വരാൻ വേറെ ഒരാൾ വേണ്ടി വന്നില്ലേ? എനിക്ക് നിന്നെ വിശ്വാസം ഇല്ല…”

“അപ്പൊ.. അപ്പൊ ഏട്ടൻ അച്ഛൻ വരുമ്പോൾ ഞാൻ ഒപ്പം പോകണം എന്നാണോ?”

“അതെ.. നീ പൊയ്ക്കോ.. ചതിയൻ അല്ലാത്ത ഒരാളെ കണ്ടു പിടിക്ക്….”

“ഏട്ടാ.. ഞാൻ പറഞ്ഞില്ലേ അതൊരു തെറ്റുധാരണ ആയിരുന്നു എന്ന്? വിശ്വസിച്ചു കൂടെ?”

“ഇതുപോലെ ഞാനും പറഞ്ഞതല്ലേ? അതൊന്നും എന്റെ അല്ല എന്നും ഞാൻ ആരോടും ചതി കാണിച്ചിട്ടില്ല എന്നും?

എന്നെ വിശ്വാസം ഇല്ല നിനക്ക്.. പിന്നെ ഞാൻ എന്തിനു നിന്നെ വിശ്വസിക്കണം? “

അവൾക്ക് ഉത്തരം മുട്ടി..

“എന്നാൽ നോക്കിക്കോ.. ഞാൻ വേറെ ആണിന്റെ ഒപ്പം പോകും… എന്നെ തന്നെ ഞാൻ മോശക്കാരി ആക്കും..”

അവൾ വാശിയോടെ പറഞ്ഞു…

“ആക്കിക്കോ.. അത്ര സൂക്കേട് ആണെങ്കിൽ ചെല്ല്..”

ഞാൻ അവളോട് അത് പറഞ്ഞു പുറത്തു പോയി. വയറിന്റെ വേദന നന്നായി കുറഞ്ഞിരുന്നു..

പൂർണമായും മാറിയില്ല എന്നാലും ഞാൻ ഷോപ്പിൽ പോകാൻ തുടങ്ങി

തുടരും

 

 

3.3/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!