മഹാദേവൻ – 17

4522 Views

Mahadevan Novel

ഇടക്കെപ്പഴോ പ്രതീക്ഷിച്ച  ബുള്ളറ്റിൻ്റെ ആ ശബ്ദം ദൂരേന്ന് കേട്ടിരുന്നു….

വളരെ ദൂരേന്ന് …

അത് പിന്നെ,

അടുത്തേക്ക്…’

അടുത്തേക്ക്

വന്നിരുന്നു…

ശബ്ദം നേർത്തതായി കാതിൽ തട്ടിയപ്പോഴെ  ഒന്നും നിശ്ചയമില്ലാത്ത രണ്ട് മിഴികൾ ചാടിപിടഞ്ഞ് എഴുന്നേറ്റ് വഴിയിലേക്ക് മിഴി നീട്ടിയിരുന്നു …

ബുള്ളറ്റ് അടുത്തേക്ക് വരും തോറും തൂണിൻ്റെ മറവിൽ കഴുത്തിലെ താലിയും മുറുകെ പിടിച്ച് ഒരുവൾ നീങ്ങി നിന്നിരുന്നു …..

ഇനിയെന്ത് എന്ന വലിയൊരു ചോദ്യവുമായി …..

ഉമ്മറത്തേക്ക് കയറിയ മഹി ഇരുട്ടിൻ്റെ മറവിൽ നിന്നവളെ കണ്ടിരുന്നു…..

“ദ്യുതി “

എന്ന് വിളിച്ച് തിരിഞ്ഞ് നടക്കുന്നവൻ്റെ പുറകെ ചെന്നു ദ്യുതി….

മുകളിലെ മുറി വരെ അനുഗമിച്ചു….

തിരിഞ്ഞ് ജനലഴികളിൽ പിടിച്ച് ദൂരേക്ക് നോക്കി നിൽക്കുന്നവനെ കണ്ട് ദ്യുതിയും തറഞ്ഞ് നിന്നു…

ഒരു സ്വപ്നത്തിൽ നിന്നെന്ന വണ്ണം ആർദ്രമായ ശബ്ദത്തിൽ കേട്ടു മഹിയുടെ സ്വരം …..

“ദ്യുതീ….. “

പറയുന്നത് എന്തെന്നറിയാൻ അവൾ കാതോർത്തു…

” ഇന്ന്… ഇന്ന് നീ പറഞ്ഞത് ..,,,.. ഇപ്പോ ഇനി ആരോടും പറയണ്ട….

മീര മോൾടെ വിവാഹം… അതൊന്ന് കഴിഞ്ഞോട്ടെ..

എന്നിട്ട് എല്ലാത്തിനും പരിഹാരം ഉണ്ടാക്കാം ….

ഇപ്പോ പറഞ്ഞാൽ എല്ലാരുടെ ഉള്ളിലും അതൊരു കരടായി കിടക്കും …..

അച്ഛൻ പോണതിന് മുമ്പ് ഒന്നേ പറഞ്ഞിരുന്നുള്ളൂ മീര മോൾടെ കാര്യം….

അത്രക്ക് ഇഷ്ടായിരുന്നു അവളെ അച്ഛന്…

അന്നു മുതൽ ഈ ഞാൻ സ്വയം ആസ്ഥാനമേറ്റെടുക്കാരുന്നു….

‘ൻ്റെ കുട്ടി എന്തിൻ്റെ പേരിലായാലും വിഷമിച്ച് ഈ പടി ഇറങ്ങരുത് !

അതെനിക്ക് നിർബന്ധാ…..

അത് കഴിഞ്ഞ് എല്ലാത്തിനും ഞാൻ തന്നെ പരിഹാരം കാണും..

ഇതെൻ്റെ വാക്കാ…..

മഹാദേവൻ്റെ വാക്ക് “”””

ദ്യുതി ആ മുഖത്തേക്ക് നോക്കി…

തന്റെ നേരെ വഴിതെറ്റി പോലും അവൻ്റെ ഒരു നോട്ടം വന്നില്ല എന്ന് ഓർത്തു …

തന്നെ കടന്ന് പോകുന്നവനെ മിഴി ചിമ്മാതെ നോക്കി….

ചെറുതെങ്കിൽ പോലുo ആ അവഗണന വല്ലാതെ ഹൃദയത്തിൽ തട്ടി …

ഉള്ളo നീറി പിടഞ്ഞു …..,,വല്ലാണ്ട് …..

അതിൻ്റെ അലകൾ മിഴികളിൽ ജലാശയം തീർത്തു ……

എല്ലാത്തിനും ഓടിപ്പായാൻ മഹി ഒരാൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ…

ക്ഷണത്തിനും, പന്തലേൽപ്പിക്കാനും , സദ്യ ഏർപ്പാടാക്കാനും എല്ലാം ഓടി നടന്നു….

എത്രയൊക്കെ ചെയ്തിട്ടും എന്തൊക്കെ നൽകീട്ടും തൃപ്തിവരുന്നില്ലായിരുന്നു മഹി എന്ന ഏട്ടന്….

നോക്കി കാണുകയായിരുന്നു അപ്പോഴെല്ലാം അവനെ, ദ്യുതി….

എന്തും ചെയ്തിട്ട് അനിയത്തിയോട് വന്ന് കണക്ക് നിരത്തുന്നവനെ ദൂരെ നിന്ന് കണ്ടറിഞ്ഞു ….

“ഇത് മതിയോ മീര മോളെ?”

” ഇങ്ങനെ ചെയ്തിട്ടുണ്ട് മീര മോളെ “

എന്നിങ്ങനെ ഉപ്പിട്ട് കാച്ചിയതും, ഊതിക്കുടിച്ചതും അടക്കം മീര മോളോട് ചോദിക്കുന്നവൻ തൻ്റെ കഴുത്തിൽ ഈ താലിയണിയിക്കുമ്പോൾ മാത്രമെന്തേ തൻ്റെ മനസറിയാഞ്ഞേ എന്ന് അത്ഭുതമായിരുന്നു ദ്യുതിക്ക് ….

മഹിയറിയാതെ തന്നെ അവളുടെ മനസ് അവനിലെ എട്ടനെ അംഗീകരിച്ച് തുടങ്ങി…..

പയ്യെ പയ്യെ അവനെന്ന വ്യക്തിയെയും- …..

വിവാഹ നാൾ അടുത്തെത്താൻ തുടങ്ങിയതും എന്താണെന്നറിയാത്ത ഒരു വെപ്രാളം…..

അതിൻ്റെ കാരണം മഹിയുടെ തീരുമാനമെന്തെന്നതാണ് എന്ന് ദ്യുതി തിരിച്ചറിഞ്ഞിരുന്നു….

എന്നെങ്കിലും ജെയനുമായി ഒരു കൂടിക്കാഴ്ച ഉണ്ടാവുമെന്ന് അറിയാമായിരുന്നു …..

പക്ഷെ അതിനു ശേഷം ജെയ് നിൻ്റെ ഒരു കാര്യവുo തന്നിൽ ഒരോർമ്മ പോലുമായി വരുന്നില്ല എന്നതും ദ്യുതിക്ക് വലിയ തിരിച്ചറിവായിരുന്നു …

വിവാഹത്തിന് രണ്ട് ദിവസം മുമ്പ് തന്നെ കൃപയും മേഘയും എത്തിയിരുന്നു …

കണ്ടപ്പോൾ തന്നെ ഹൃദയം തുടികൊട്ടിയെങ്കിലും ഉണ്ടാക്കിത്തീർത്ത കപട ദേഷ്യം മുഖത്ത് വരുത്തി ദേഷിച്ച് നിന്നു ദ്യുതി…..

ബാഗ് നിലത്തിട്ട് ഓടി വന്നവളെ പൂണ്ടടക്കം പിടിച്ചു രണ്ടു പേരും….

പിണക്കവും ദേഷ്യവും വഴിമാറി…….

ചെറുതിൽ തുടങ്ങി പേമാരിയിലവസാനിക്കുന്ന തുലാവർഷം പോലെ സങ്കടപ്പെയ്ത്തായിത്തീർന്നു …..

മിഴി നിറഞ്ഞ് പെയ്ത് അതൊരു ചിരിക്ക് വഴിയൊരുക്കി….

നിറഞ്ഞ സൗഹൃദത്തിൻ്റെ ””’ സ്നേഹത്തിൻ്റെ ചിരി…

” ഒന്നും മിണ്ടാതെ ജെയിൻ ??

വിശ്വസിക്കാൻ ആവണില്ലല്ലോ? പണ്ടത്തെ സ്വഭാവം വച്ച് അവൻ ???”

മേഘ പ്രകടിപ്പിച്ച സംശയം കേട്ടതും തുറിച്ച് നോക്കിയിരുന്നു ദ്യുതി….

” ഇനി ഈ മൗനം ഇത് ഭാവിയിൽ ഉണ്ടാവാൻ പോണ വലിയ എന്തിൻ്റെ എങ്കിലും അപകടത്തിൻ്റെ മുന്നോടിയാണോ ?? ദ്യുതി എനിക്കെന്തോ പേടി പോലെ ”

” ആ ജെയിൻ ഇപ്പഴില്ല! കൃപ….

എൻ്റെയത്ര ഉറപ്പ് വേറെ ആർക്ക് തരാനാകും….

പക്ഷെ….. പക്ഷെ …

എനിക്കായി മാറിയവൻ ഞാൻ കാരണം ഇനിയും നശിച്ചാൽ അതെനിക്ക് സഹിക്കാൻ കഴിയില്ല!

അന്നില്ലാണ്ടാവും ദ്യുതി”””…. “

“എന്നാപ്പിന്നെ അവനോട് വരാൻ പറയാം ആ ജെയിനോട് നീ മഹിച്ചേട്ടനെ വിട്ട് അവൻ്റെ കൂടെ പോ! മഹിച്ചേട്ടനെ ഞാനിങ്ങെടുത്തോളാം…. “

“മേഘാ “

ചുവന്ന കണ്ണിൽ അന്നേരം അവര് കണ്ടു  മുറിവേറ്റ ഒരു പ്രണയം !!

“നീയെന്തിനാ ദ്യുതി എഴുതാപ്പുറം വായിക്കണേ…

വെറുതേ ടെൻഷൻ അടിക്കണേ…….

മഹിച്ചേട്ടൻ പറഞ്ഞല്ലോ കല്യാണം വരെ സാവകാശം കൊടുക്കാൻ !!

നമുക്ക് എന്നിട്ട് ഇതേ പറ്റി സംസാരിക്കാം…… ഇപ്പോ കല്യാണം! അതിനെ പറ്റി മാത്രം ചിന്തിക്ക് നീ”

മേഘ പറഞ്ഞ് നിർത്തിയതും ദ്യുതി നടന്നകന്നു….

മേഘയും കൃപയും പരസ്പരം നോക്കി…..

ഇരുവരുടെയും ചുണ്ടിൽ ഒരു പുഞ്ചിരി തത്തിക്കളിച്ചു…..

തങ്ങളുടെ കൂട്ടുകാരിയുടെ മനസ് അവർക്കപ്പോൾ കാണാമായിരുന്നു ഒരു തുറന്ന പുസ്തകം എന്നത് പോലെ….

“ദ്യുതി മോളെ “

നിറഞ്ഞ കണ്ണോടെ തൻ്റെ മുന്നിൽ നിന്നവളെ ചോദ്യഭാവത്തോടെ നോക്കി ദ്യുതി…..

” സ്ഥാനം കൊണ്ട് ഏട്ടത്തിയമ്മയാ നീയെനിക്ക് …. ന്നാലും ന്റെ അനീത്തിക്കുട്ടിയായിട്ടാ നിന്നെ ഞാനെന്നും കണ്ടിട്ടുള്ളൂ….. “

മുഖവുര എന്തിനാണെന്ന് മനസിലാവാതെ ദ്യുതി മീരയെ നോക്കി…

” തകർന്ന് നടക്കുന്ന ഏട്ടനെ കണ്ട് സഹിക്കണില്ലാ…. ഞാൻ … ഞാൻ പോണേൻ്റെ ദുഖാ ന്നാ കരുതിയേ… പക്ഷെ അതല്ല.., അതിലും ഉപരിയായി എന്തോ ആ മനസിൽ കിട്ടീട്ട്ണ്ട്….. ആ ഉള്ളുലക്കാൻ പോന്നത്… എന്താന്ന് അറിയില്ല എനിക്ക് ….. ന്നാലും അത് നിന്നെ സംബന്ധിക്കുന്നതാവും…. അല്ലാണ്ട് ആ മനസ് ഇങ്ങനെ…….”

പിടയുന്ന മിഴികളോടെ മീരയെ കേട്ടു ദ്യുതി….

“നീയാ …..നിൻ്റെ യാ…. മഹാദേവൻ””””….. അങ്ങനെ….  അങ്ങനെ അല്ലേ ദ്യുതിമോളെ??”

ഒന്നും പറയാനാവാതെ മിഴി പെയ്ത് നിൽക്കുന്നവളെ നെഞ്ചോട് ചേർത്തു മീര ….

തെറ്റിത്തുടങ്ങിയ ഒരു ഹൃദയതാളം ഉത്തരമില്ലാതെ ദ്യുതിയുടെ ഉള്ളിൽ മുഴങ്ങിക്കേട്ടു .. …

(തുടരും.)

ചിലപ്പോ ആരും സഞ്ചരിക്കാത്ത പാതയിലൂടെ ഞാൻ സഞ്ചരിച്ചെന്ന് വരും ഒരു അൽ സൈക്കോയെ പോലെ….. മഹി or ജെയിൻ …… വോട്ടിംഗ് തുടങ്ങി മെക്കളേ…..

 

നിഹാരിക നീനുന്റെ എല്ലാ നോവലുകളും വായിക്കുക

ദേവയാമി

അനന്തൻ

നിർമ്മാല്യം

 

4.5/5 - (6 votes)

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

7 thoughts on “മഹാദേവൻ – 17”

  1. Al-psychoye pole sanjarich dyuthiye nangade mahikk koduthekkanam……illenki 😡😡 nikk karachil varumm 😭😭 paavam mahiiii……mahi mathiii….plzzzzzz🙏🙏

  2. മഹിക് മതി പാവം alle മഹി അല്ലേൽ………
    Apo ബാക്കി

    കട്ട waiting ചേച്ചി… 🤩🥰💓

Leave a Reply