“നീ.. നീ എന്നോട് പകരം വീട്ടാൻ എന്റെ പെങ്ങളുടെ ജീവിതം വച്ച് കളിക്കുകയാണോ?”
അവൾ വിറച്ചു കൊണ്ട് കൈവിരൽ ചൂണ്ടി എന്നോട് ദേഷ്യത്തിൽ ചീറിയപ്പോൾ ഞാൻ ചിരിച്ചു…
“കൊല്ലും ഞാൻ… എന്റെ പെങ്ങൾ ആണ് എനിക്ക് എല്ലാം… കൊല്ലും.. ഞാൻ… കൊല്ലും…”
അവൾ വീണ്ടും ചീറി എന്നോട്… പ്രാന്ത് പിടിച്ചത് പോലെ…
“നീ പോടീ പുല്ലേ….”
അതും പറഞ്ഞു ഞാൻ ഇറങ്ങി പുറത്തു നിർത്തിയിട്ടിരുന്ന ചുവന്ന കളർ ഹോണ്ടസിറ്റിയിൽ കയറി..
അപ്പോഴേക്കും ഗേറ്റ് കടന്നു ഒരു റെനോ ഡസ്റ്റർ വന്നപ്പോൾ ഞാൻ വണ്ടിയിൽ നിന്നും ഇറങ്ങി..
ആദ്യം ഇറങ്ങിയത് അറുപതോളം വയസുള്ള ഒരാൾ ആണ്..
“ആഹാ മോൻ എന്താ കയറാതിരുന്നേ? “
അതും ചോദിച്ചു അയാൾ വന്നു എന്നെ കെട്ടിപിടിച്ചു.
“അച്ഛാ ഞാൻ അല്പം തിരക്ക്…..”
“എന്ത് തിരക്ക് മോനെ.. ഇവിടെ വന്നിട്ട് അങ്ങനെ പോകാൻ….”
അൻപതോളം വയസുള്ള ഉള്ള അയാളുടെ ഭാര്യാ കൂടി അടുത്തേക്ക് വന്നു..
“ശരി.. അവൾ എവിടെ? “
“അവൾ ചേച്ചിയുടെ വീട്ടിൽ നിന്നു.. ഇപ്പൊ വരും.. മോൻ കയറി ഇരിക്ക്…”
അമ്മ പറഞ്ഞപ്പോൾ ഞാൻ ഷൂ ഊരി അകത്തു കയറി ഇരുന്നു.. അവൾ എന്നെ കൊല്ലാനുള്ള ദേഷ്യത്തിൽ നോക്കി നിൽക്കുന്നുണ്ട്..
“മോളെ ചായ ഇട്ടെ…..”
അച്ഛൻ അവളോട് പറഞ്ഞപ്പോൾ അവൾ എന്നെ ഒന്ന് ഇരുത്തി നോക്കി അകത്തേക്ക് പോയി..
“അവളെ കാര്യം ആക്കണ്ട മോനെ.. ഒരു കഥയില്ലാത്ത പെണ്ണ് ആണ്…”
അമ്മ അതും പറഞ്ഞു അകത്തേക്ക് പോയപ്പോൾ ഞാൻ ചിരിച്ചു…
അച്ഛനോട് വിശേഷം പറഞ്ഞപ്പോഴേക്കും അവൾ ചായ കൊണ്ടുവന്നു.. ഒപ്പം അച്ചപ്പവും.. എനിക്ക് അതൊത്തിരി ഇഷ്ട്ടം ആണ്.. എന്നാൽ കഴിക്കാൻ ഒരു മടി.. ഇവൾ ഇതിൽ വിഷം കലർത്തിയിട്ടുണ്ടാകുമോ?
അവൾ എന്നെ ഒന്ന് നോക്കി എന്തോ ആലോചിച്ചു നിന്നു..
ഈ വീട്ടിൽ നിന്നും ചായ കുടിച്ചത് ഒരു ആഴ്ച മുൻപാണ്.. ഞാൻ അതൊന്നു ആലോചിച്ചു..
****
എന്റെ പുതിയ ഷോപ്പിന്റെ ഭാഗമായി ഒരാളെ കാണാൻ വേണ്ടി ഒരു മാളിന്റെ ഏറ്റവും മുകളിൽ ടേബിളുകൾ നിരത്തിയിട്ട ഭക്ഷണം കഴിക്കുന്ന സ്ഥലത്തു ഒരെണ്ണത്തിൽ ഇരുന്നു താഴെ വണ്ടികൾ പോകുന്നത് നോക്കുകയായിരുന്നു ഞാൻ..
ആകാശം കറുത്ത് ഇരുണ്ടു നിൽക്കുന്നു.. മഴ എന്ന സുന്ദരി ഉടനെ ഭൂമിദേവിയെ പുൽകും എന്നെനിക്ക് തോന്നി..
അവൾ തന്റെ വരവ് അറിയിച്ചു വെള്ളിവെളിച്ചം വിതറുന്നു..
അതിന്റെ പുറകെ മെല്ലെ മെല്ലെ ഭൂമിയെ കുലുക്കി ഉള്ള ഇടി ശബ്ദം…
“ഹലോ അഭിലാഷ്….”
ഈ ശബ്ദം ആണ് എന്നെ ഉണർത്തിയത്.. സാരി ഉടുത്ത ഒരു സുന്ദരി.. എന്റെ കൂട്ടുകാരി ആണ്. അയന സൂസൻ.
അവൾ ആണ് എന്റെ കടയുടെ ഇന്റീരിയർ നോക്കുന്നത്…
“അയന…ഇരിക്ക്…”
അവൾ സാരി ഒതുക്കി ഇരുന്നു.. ഞാനവളെ ഒന്ന് നോക്കി.. മുടി പോണി ടയിൽ കെട്ടി. കുറച്ചു മേക്കപ്പ് ഒക്കെ ഇട്ടു അത്യാവശ്യം കൊഴുത്ത ശരീരം ഉള്ള ഒരു സുന്ദരി..
“അഭി.. അപ്പോൾ നാളെ മുതൽ ഞാൻ പണി അങ്ങ് തുടങ്ങും… മൂന്നു മാസം.. “
അവൾ പറഞ്ഞു..
“ഫൈൻ. അയന.. നിന്നെ എനിക്ക് വിശ്വാസം ആണ്…”
ഞാൻ ചിരിച്ചു.. അവളും.
അവൾ എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ്.. ആക്‌സിഡന്റൽ പരിചയപ്പെടൽ….
ബാംഗ്ലൂരിൽ 24/7 എന്ന കമ്പനിയിൽ ജോലി ചെയ്യുമ്പോൾ ആണ് ഞങ്ങൾ പരിചയപ്പെടുന്നത്..
ഞങ്ങൾ ഷെയർ ചെയ്തു താമസിച്ച ഫ്ലാറ്റിന്റെ നേരെ താഴെ ആയിരുന്നു ഇവളുടെ താമസം..
ഒരു ദിവസം കാളിങ് ബെൽ കേട്ട് കതകു തുറന്ന ഞാൻ കണ്ടത് ഇവൾ വീടിന്റെ അകത്തേക്ക് ഫോണും നോക്കി കയറി വന്നതാണ്..
നേരെ ചെന്ന് ഹാളിന്റെ നടുവിൽ നിന്ന് ഫോണിൽ കുത്തുന്ന അവൾ ഫ്ലാറ്റ് മാറി കേറിയതാണ് എന്ന് എനിക്ക് മനസിലായി..
ഞാൻ അവളെ നോക്കി നിന്നു.. വാതിലും ചാരി.. അവൾ ഫോൺ മാറ്റി വച്ച് ഒരു ചിരിയോടെ ചുറ്റും നോക്കിയപ്പോൾ ആണ് അവൾക്ക് ബോധം വന്നത്..
“എന്തായാലും നേരെ ടെറസിൽ പോയി താഴേക്ക് ചാടാത്തത് ഭാഗ്യം….”
എന്റെ കമ്മന്റ് അവളെ സത്യത്തിൽ നാണിപ്പിച്ചു.. അവൾ സോറി പറഞ്ഞു പുറത്തേക്ക് പോകാൻ നോക്കി..
“എന്തായാലും വന്നതല്ലെ.. ഇരുന്നിട്ട് പൊയ്ക്കോ.. “
ഞാൻ പറഞ്ഞപ്പോൾ അവൾ ചിരിച്ചു.. കൈ നീട്ടി പരിചയപ്പെട്ടു..
അന്ന് തുടങ്ങിയതാണ് ഫ്രണ്ട്ഷിപ്.. ഈ ഇടക്ക് ആണ് അവളുടെ കല്യാണം കഴിഞ്ഞത്..
ഇപ്പോൾ എന്റെ പുതിയ ഷോപ്പിന്റെ ഇന്റീരിയർ അവളെ ആണ് ഏൽപ്പിച്ചത്…
കുറച്ചു കാര്യങ്ങൾ ഡിസ്‌കസ് ചെയ്യുമ്പോൾ ആണ് കുറച്ചു അപ്പുറത്തെ ടേബിളിൽ ഇരിക്കുന്ന മൂന്ന് പെൺകുട്ടികളിൽ എന്റെ ഓപ്പോസിറ് ഇരിക്കുന്ന ഒരു പെൺകുട്ടിയെ ഞാൻ കണ്ടത്.
ആദ്യം കണ്ടപ്പോൾ വലിയ പ്രേതെകത തോന്നിയില്ല.. പക്ഷെ അവളുടെ മുഖം ഒരു ഗ്രീക്ക് ദേവതയുടെ കല്ലിൽ കൊത്തിയെടുത്ത പ്രതിമ പോലെ തോന്നിച്ചു..
അളന്നു മുറിച്ചത് പോലെ മൂക്കും, താടിയും, കണ്ണിന്റെ ഷേപ്പും, മുഖത്തിന്റെ ആകൃതിയും എല്ലാം…
വല്ലാത്ത ഒരു സെക്സ് അപ്പീൽ ഉള്ള മുഖം..
ഞാൻ അവളെ നന്നായി ഒന്ന് ശ്രദ്ധിച്ചു..
വളരെ വലിയ കണ്ണുകളിൽ കറുകറുത്ത വലിയ കൃഷ്ണമണി ആണ് ആദ്യം ശ്രദ്ധയിൽ പെടുക…
നല്ല കറുത്ത തിക്കുള്ള നീളൻ മുടി മെടഞ്ഞു കെട്ടി മുൻപിൽ മാറിൽ കൂടി ഇട്ടിരിക്കുന്നു..
എണ്ണമയം പോലെ തിളങ്ങുന്ന വെളുത്ത മുഖം, ക്രോപ് ചെയ്ത പുരികം, m ആകൃതിയിൽ ഉള്ള മുകൾ ചുണ്ടും അല്പം വിടർന്നു തള്ളിയ കീഴ്ച്ചുണ്ടും.. ഒതുങ്ങിയ ശരീരം. കയ്യിൽ ഒരു നീല സ്ട്രാപ്പ് ഉള്ള വാച്ച്..
നീളൻ വിരലുകൾ ടേബിളിൽ താളം പിടിക്കുന്നു.
ഇളം മഞ്ഞ സാരിയിൽ കറുത്ത പൂക്കൾ, കറുത്ത മോഡേൺ ബ്ലൗസ് ആണ് വേഷം..
കഴുത്തിൽ തെളിഞ്ഞു കാണുന്ന എല്ലുകൾ വല്ലത്തൊരു ആകർഷണം.. അതിൽ ഒരു കൊച്ചു മാല.. കാതിൽ വെള്ള കല്ലുകൾ വച്ച മോതിരം.
ഒറ്റ നോട്ടത്തിൽ ആണ് ഞാൻ ഇത്രയും കാര്യം ഒരുമിച്ചു നോക്കിയത്. വല്ലാത്തൊരു ആകർഷണം.. എടുത്തു ഓമനിക്കാൻ തോന്നുന്ന ക്യൂട്ട്നെസ്..
അവളുടെ കണ്ണുകളുടെ ചലനവും ആ ചുണ്ടുകളുടെ ആകൃതിയും അവളുടെ സെക്സ് അപ്പീൽ വളരെ കൂടുതൽ തോന്നിച്ചു..
“അഭി? “
അയനയുടെ വിളി ആണ് എന്നെ ഉണർത്തിയത്.. ഞാൻ ലോകത്തേയ്ക്ക് തിരിച്ചു വന്നു.. എന്നാൽ എന്റെ കണ്ണുകൾ അവളിൽ ഉണ്ടായിരുന്നു..
ഒരു നിമിഷം കണ്ണുകൾ കൂട്ടിമുട്ടിയപ്പോൾ അവൾ പുച്ഛം കലർന്ന ഒരു ഭാവം ഉണ്ടാക്കി..
അല്പം കൂടുതൽ ഈഗോ ഉള്ള എനിക്ക് അതൊരു അടി ആയിരുന്നു.
എന്നാലും പിന്മാറാൻ തോന്നിയില്ല.. അവൾ കൂട്ടുകാരികളും ആയി പുറത്തേക്ക് പോയപ്പോൾ ഒരു 5’7” എങ്കിലും പൊക്കം തോന്നിച്ചു.
മെലിഞ്ഞ അല്പം പോലും കൊഴുപ്പില്ലാത്ത ശരീരം. നിതംബത്തിന്റെ നടുക്ക് കിടക്കുന്ന മെടഞ്ഞ മുടി..
അവൾ ഒന്ന് തിരിഞ്ഞു നോക്കും എന്ന് കരുതി എങ്കിലും അതുണ്ടായില്ല..
എനിക്ക് നിരാശ തോന്നി…
എന്നാലും അത് കാണിക്കാതെ ഞാൻ അയനയോടു സംസാരിച്ചു..
കുറച്ചു കഴിഞ്ഞപ്പോൾ അയനയുടെ ഭർത്താവും വന്നു. ഞങ്ങൾ കാര്യങ്ങൾ ഒക്കെ പറഞ്ഞു ഉറപ്പിച്ച ശേഷം ചായ കുടിച്ചു പിരിഞ്ഞു..
പാർക്കിങ്ങിൽ പോയി എന്റെ ചുവന്ന ഹോണ്ട സിറ്റി വീട്ടിലേക്ക് വിട്ടു..
അവൾ മനസ്സിൽ കയറിയിരിക്കുന്നു.. ഏതാണാവോ ആ പെണ്ണ്? അവൾ എനിക്ക് വേണ്ടി ജനിച്ചത് ആണെന്ന് മനസ് പറയുന്നു..
വീടെത്തി.. തൂവെള്ള നിറത്തിൽ മരങ്ങളിൽ പൊതിഞ്ഞു നിൽക്കുന്ന വീട്ടിലേക്ക് വണ്ടി കയറിയപ്പോൾ തന്നെ ഒരു കുളിർമ തോന്നി..
ചേച്ചിയുടെ പോളോ മിറ്റത്തു കിടക്കുന്നുണ്ട്.. ഞാൻ വണ്ടി നിർത്തി മണിച്ചിത്രതാഴുള്ള ഡോർ തുറന്നു അകത്തു കയറി.
“ഇതെന്താ വട്ടമേശ സമ്മളനമോ?”
ലിവിങ് റൂമിൽ ചുറ്റിനും ഇരുന്നു എന്തോ ചർച്ച ചെയ്യുന്ന എന്റെ അമ്മ, അച്ഛൻ, ചേച്ചി.
“ആഹാ നീ വന്നോ? ചായ വേണോ? പോയ കാര്യം എന്തായി? “
അമ്മ ഒറ്റ വാക്കിൽ മൂന്ന് ചോദ്യം..
“ഞാൻ വന്നു.. ചായ വേണ്ട, പോയ കാര്യം അവളെ ഏല്പിച്ചു.. ഇനി എന്തെങ്കിലും അറിയാനുണ്ടോ മാതാവേ?”
ഞാൻ അതും ചോദിച്ചു കുറച്ചു മിസ്ച്ചർ എടുത്തു വായിൽ ഇട്ടു കൗച്ചിൽ ഇരുന്നു..
“നിന്നോടൊക്കെ ചോദിച്ച എന്നെ വേണം…”
അമ്മ എന്റെ തുടയിൽ ഒരു നുള്ളു വച്ച് തന്നു..
“എന്താടി ചേച്ചിപ്പെണ്ണേ? “
എന്റെ ചേച്ചി അനാമിക സീരിയസ് ആയി ഇരിക്കുന്നത് കണ്ടു ഞാൻ അവളുടെ കവിളിൽ ഒരു നുള്ളു കൊടുത്തു.
“നീയെന്നോട് മിണ്ടണ്ട….”
അവൾ മുഖം വീർപ്പിച്ചു..
“ഇനി മിണ്ടുമോ? “
ഞാൻ പോക്കറ്റിൽ നിന്നും ഒരു കൊച്ചു ബോക്സ് എടുത്തു തുറന്നു റൂബി വച്ച കമ്മൽ തുറന്നു കാണിച്ചു കൊണ്ട് ഞാൻ ചോദിച്ചു..
“എന്റെ ദേവി… ഉമ്മ….!”
അവൾ എന്നെ കെട്ടിപിടിച്ചു കവിളിൽ ഉമ്മ വച്ചു.. ഏതോ പരസ്യം കണ്ടു വാങ്ങാൻ പറഞ്ഞ കമ്മൽ ആണ്. അത് കിട്ടിയതിന്റെ ആണ് സന്തോഷം… ബാംഗ്ലൂരിൽ നിന്നും അത് കൊണ്ടുവന്നത് അയന ആണ്.
“ഡാ നാളെ പെണ്ണ് കാണാൻ പോകണം…”
ഇത്ര നെരം ഇതൊക്കെ നോക്കി ഇരുന്ന അച്ഛൻ ഉടനെ എന്നോട് പറഞ്ഞു..
“അതെന്താ അച്ഛാ? അച്ഛന് അമ്മയെ മടുത്തോ? ഇപ്പൊ ഒരു പെണ്ണ് കാണൽ പൂതി? “
ഞാൻ അത് ചോദിച്ച പാടെ ചാടി എണീറ്റ് ഓടി സ്റ്റെയർ കേസിന്റെ അവിടെ എത്തിയത് കൊണ്ട് അമ്മയുടെ അടി കുടുങ്ങിയില്ല..
“നിന്നെ എന്റെ കയ്യിൽ കിട്ടും…”
അമ്മയുടെ വാണിംഗ്…. അച്ഛൻ ചിരിക്കുകയാണ്.. ചേച്ചി ഇതൊന്നും ശ്രദ്ധിക്കാതെ കമ്മൽ നോക്കി ഇരിക്കുകയാണ്. പുള്ളിക്കാരി വില്ലേജ് ഓഫീസർ ആണ്.
എന്നാൽ കുട്ടികളി മാറിയിട്ടില്ല.. വയസ് 28 ആയി.. എനിക്ക് 26 കഴിഞ്ഞു.
എന്റെ അച്ഛൻ ദേവൻ റിട്ടയേർഡ് വില്ലേജ് ഓഫീസർ ആണ്..
മക്കളിൽ ഒരാൾ അതെ പോസ്റ്റിൽ വരണം എന്ന കടമ ചേച്ചി ഏറ്റെടുത്തു..
അവളുടെ ഭർത്താവ് അർജുൻ ലണ്ടനിൽ ഡോക്ടർ ആണ്. അമ്മ വേദിക.
ഞാൻ റൂമിൽ എത്തി..
“ഹായ്.. സുഖമല്ലേ?”
ഭിത്തിയിൽ ചിരിച്ചു കൊണ്ട് നിൽക്കുന്ന ആഫ്രോഡൈറ്റിയെ നോക്കി കൈ കാണിച്ചു ഞാൻ വേഗം കുളിച്ചു വന്നു..
എനിക്ക് ഒരു ബിസിനസ് സ്ഥാപനം ഉണ്ട്. മോഡേൺ കിച്ചൻ എന്ന് വിളിക്കുന്ന കടയിൽ എല്ലാ വിധ കിച്ചൻ ആപ്പ്ലയൻസെസ്സും ഉണ്ട്..
അതിൽ വലിയ ലാഭം ഇല്ല. അതുകൊണ്ടു ഞാൻ പുതിയ ഒരു ഷോപ് കൂടി തുടങ്ങുന്നു.
ക്ലോത്തിങ് ഷോപ് ആണ് തുടങ്ങാൻ പ്ലാൻ ചെയ്തത്. അതിന്റെ ഇന്റീരിയർ ജോലി ആണ് ഇന്ന് അയനയെ ഏൽപ്പിച്ചത്..
കുളിച്ചു താഴെ വന്നപ്പോൾ വീണ്ടും അച്ഛൻ പെണ്ണ് കാണാൻ പോകുന്ന കാര്യം പറഞ്ഞു..
എന്നാൽ അടുത്ത ആഴ്ച പോകാം എന്ന് ഞാൻ പറഞ്ഞു.. അച്ഛനും സമ്മതം.
****
പിറ്റേന്ന് ഞാൻ എന്റെ കൂട്ടുകാരന്റെ കടയിൽ പോയി. സൂപ്പർമാർകെറ് ആണ്..
അവിടെ ചെന്ന് കത്തി അടിച്ചു നിൽക്കുമ്പോൾ ആണ് ഒരു പെണ്ണ് വന്നു എന്നെ ഇടിച്ചത്..
എന്റെ കയ്യിൽ ഇരുന്ന ഫോൺ തെറിച്ചു പോയി.
“കണ്ണ് കണ്ടൂടെടോ?”
അവളുടെ അലർച്ച.. എന്നെ ഇടിച്ചിട്ട് എന്നോട് അലറുന്നോ? ഫോൺ എടുത്തു നിവർന്ന ഞാൻ നാക്കിറങ്ങി പോയ അവസ്ഥയിൽ ആയി..
ഇന്നലെ കണ്ട ആ സുന്ദരി ആണ് എന്റെ മുൻപിൽ ദേഷ്യം കൊണ്ട് വിറച്ചു നിൽക്കുന്നത്..
“തനിക്കെന്താ കണ്ണില്ലേ? പെണ്ണുങ്ങളെ കണ്ടാൽ വന്നു ഇടിച്ചോളും ഇവന്മാർ…”
അവൾ അതും പറഞ്ഞു വെട്ടിത്തിരിഞ്ഞു നടന്നപ്പോൾ അവളുടെ മുടി വീശി അടുത്തിരുന്ന ഒരു ചെറിയ ഗ്ലാസിൽ തട്ടി അത് നിലത്തു വീണു പൊട്ടിച്ചിതറി.
ഇളം പച്ച സാരി ഉടുത്ത സൗന്ദര്യത്തെ ഞാൻ സ്വയം മറന്നു നോക്കി നിന്നു…. അവൾ പുറത്തേക്ക് പോയി..
“എന്തോന്നാടേ അത്?”
ഞാൻ എന്റെ കൂട്ടുകാരനെ നോക്കി.. പൊട്ടിയ ഗ്ലാസും നോക്കി.
“എന്റെ മോനെ അതിനു പ്രാന്ത് ആണ്.. ഒരുമാതിരി ആറ്റംബോംബ്..
ആണുങ്ങളെ എവിടെ കണ്ടാലും പ്രശ്‌നം ഉണ്ടാക്കും അവൾ… പുരുഷവിദ്വേഷി ആണ്.. എന്റെ ഗ്ലാസ് പൊട്ടിയത് മിച്ചം…അന്ന് കടയിൽ വന്നു അവളെ തൊട്ടു എന്ന് പറഞ്ഞ ഒരുത്തനെ അടിച്ചു.. “
അവൻ എന്റെ അടുത്ത് വന്നു പറഞ്ഞപ്പോൾ അവൾ പുറത്തു കിടന്ന അപ്രിലിയ SR160 സ്കൂട്ടർ എടുത്തു പോയി..
ആണുങ്ങൾ പോലും ഓടിക്കാൻ പേടിക്കുന്ന സ്കൂട്ടർ ആണ് അത്.
വീട്ടിൽ വന്നിട്ടും അവൾ ആയിരുന്നു മനസ്സിൽ..
“അവളെ എനിക്ക് തരുമോ? ചുമ്മാ അല്ലാ.. കെട്ടാൻ ആണ്.. അവളുടെ ദേഷ്യം ഒക്കെ ഞാൻ കുറച്ചോളാം…?”
ചിരിച്ചു കൊണ്ട് നിന്ന ആഫ്രോഡൈറ്റി ഒന്നും പറഞ്ഞില്ല..
****
അവളെ ഞാൻ വീണ്ടും കണ്ടു.. പിന്നെയും കണ്ടു..
ഞാൻ എവിടെപ്പോയാലും അവൾ.. സ്വപ്നത്തിൽ വരെ വരാൻ തുടങ്ങി…
“ഞാൻ നിന്റെ പെണ്ണ് ആണ്.. പക്ഷെ എന്നെ കിട്ടുന്നതിന് മുൻപേ നിന്റെ കണ്ണുനീർ ഭൂമിദേവി മതിവരുവോളം കുടിക്കും… നീ മരണത്തിനെ ആഗ്രഹിക്കും….കിട്ടില്ല… “
അവൾ ചുവന്ന പട്ടു ചുറ്റി കത്തുന്ന കണ്ണുകളും ആയി വന്നു എന്നോട് അക്രെശിച്ചു..
ഞാൻ ചാടി പിടഞ്ഞു എണീറ്റ് ഇരുന്നു.. സ്വപ്നം ആയിരുന്നു..
എന്തൊരു സ്വപ്നം ആണ്? അവൾ എന്റെ ആണ് എന്നോ?
അവളെ വീണ്ടും ഞാൻ നേരിട്ട് കണ്ടു.. ഒരാളോട് വല്ലാതെ ദേഷ്യപെടുന്നു.. തല്ലാൻ കൈ ഓങ്ങുന്നു..
അവളെ ഇങ്ങനെ ചൂടായി നിൽക്കുമ്പോൾ പിടിച്ചു ബലമായി ചുംബിക്കണം…
അവൾ എതിർക്കും.. എന്റെ നെഞ്ചിൽ കൈ വച്ച് തല്ലും.. എന്നെ തള്ളി മാറ്റാൻ നോക്കും..
നഖങ്ങൾ എന്റെ മാംസത്തിൽ ഇറക്കും…
എന്നാൽ…. അവളുടെ കണ്ണ് കൂമ്പി അധരങ്ങൾ അവൾ തന്നെ അകത്തി വരൂ പ്രിയനേ എന്റെ ചുവന്നു തുടുത്ത അധരങ്ങൾ നീ വലിച്ചു കുടിച്ചു എന്റെ ആത്മാവിനെ പ്രണയം കൊണ്ട് നിറച്ചു എന്നിലെ അംഗനയെ ഉണർത്തു ദേവ… എന്ന് പറയും…
അവളുടെ ശരീരം ചൂട് പിടിച്ചു ഉലയിൽ വച്ച ഇരുമ്പു പോലെ അവൾ തിളങ്ങും..
അവളിലെ സ്ത്രീഗന്ധം എനിക്ക് കിട്ടും..
ഹോ ചുംബനം കൊതിക്കുന്ന സ്ത്രീ അധരങ്ങൾ അകത്തി തരുമ്പോൾ അവളുടെ ആത്മാവിലേക്കുള്ള വാതിൽ തുറന്നു തരുന്നത് പോലെ ആണ്…
അല്ലാ..? ഞാൻ എന്തൊക്കെ ആണ് ഈ ചിന്തിക്കുന്നത്?
റോഡിൽ നിന്ന് ഇതൊക്കെ ചിന്തിച്ച എനിക്ക് നാണം വന്നു… അയ്യേ…
പിന്നെയും ഞാൻ ഷോപ്പിന്റെ പണികളിൽ മുഴുകി.. അവൾ മനസ്സിൽ വല്ലാതെ കയറിയിരുന്നു..
അവൾ ആണ് എന്റെ പെണ്ണ് എന്നെനിക്ക് തോന്നി..
ഒരു ദിവസം വൈകുന്നേരം ഞാൻ ചായ കുടിക്കാൻ പോയപ്പോൾ അവൾ ഒരു ടേബിളിൽ പുറത്തേക്ക് നോക്കി ഇരിക്കുന്നുണ്ട്.. ഇന്ന് സാരി അല്ല..
വെളുത്ത ചുരിദാർ ആണ്. മുടി മെടഞ്ഞു മുൻപിൽ കിടക്കുന്നുണ്ട്.. അതവളുടെ ഒരു സ്റ്റൈൽ ആണ്..
ഇനി വയ്യ…. ഞാൻ അവളുടെ അടുത്ത് ചെന്നു.. നെഞ്ച് വല്ലാതെ ഇടിക്കുന്നു..
“എക്സ്ക്യൂസ് മി?”
ഞാൻ പേടിച്ചു പേടിച്ചു അവളുടെ ശ്രദ്ധ ആകർഷിച്ചു..
“എന്താടോ?”
എടുത്തടിച്ച പോലെ ചോദ്യം…
“ഐ… ഞാൻ… എനിക്ക് നിന്നെ ഇ.. ഇഷ്ടമാണ്…”
ദൈവമേ പണി പാളി.. അതാണ് വായിൽ വന്നത്… അവൾ എന്നെ നോക്കി ഇരിക്കുകയാണ്.. പരല് പോലെ പിടക്കുന്ന കണ്ണുകൾ.. മുഖം ഒരു വ്യത്യാസവും ഇല്ല.
“സൊ?”
തിരിച്ചു ചോദ്യം….
“ങേ? ഞാൻ….”
ഞാൻ നന്നായി പതറി…
“എടോ താൻ തനിക്ക് എന്നെ ഇഷ്ടമാണ് എന്ന് പറയാൻ ആണോ വന്നത്?”
“ആ.. അതെ…..”
“പറഞ്ഞില്ലേ? എന്നാൽ കെട്ടിയടങ്ങി പൊയ്ക്കൂടേ?”
അടുത്ത ചോദ്യം. എനിക്ക് ആകെ നാണക്കേടായി.. ട്രെയിനിന് തല വച്ച അവസ്ഥ..
“അല്ലാ ഞാൻ….”
“തന്നോടല്ലേടോ പോകാൻ പറഞ്ഞത്????!!!!”
അവൾ ചാടി എണീറ്റ് അലറിയപ്പോൾ ഞാൻ വിറച്ചു അല്പം പുറകോട്ട് നിന്നുപോയി..
തുടരും
മാലാഖയുടെ കാമുകന്റെ മറ്റു നോവലുകൾ
ശിവപാർവതി
ദുർഗ്ഗ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Agni written by Malakhayude Kamukan
Related posts:
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission