Skip to content

അഗ്നി – 2

agni-novel

“എടോ താൻ തനിക്ക് എന്നെ ഇഷ്ടമാണ് എന്ന് പറയാൻ ആണോ വന്നത്?”

“ആ.. അതെ…..”

“പറഞ്ഞില്ലേ? എന്നാൽ കെട്ടിയടങ്ങി പൊയ്ക്കൂടേ?”

അടുത്ത ചോദ്യം.  എനിക്ക് ആകെ നാണക്കേടായി.. ട്രെയിനിന് തല വച്ച അവസ്ഥ..

“അല്ലാ ഞാൻ….”

“തന്നോടല്ലേടോ പോകാൻ പറഞ്ഞത്????!!!!”

അവൾ ചാടി എണീറ്റ് അലറിയപ്പോൾ ഞാൻ വിറച്ചു അല്പം പുറകോട്ട് നിന്നുപോയി..

വല്ലാത്ത ഭാവം.. സൗന്ദര്യം കണ്ടാൽ ദേവത പോലെയും വായ തുറന്നാൽ നാട്ടുമ്പുറത്തുകാരി  ജാനുവും ആണെന്ന് തോന്നി..

അവൾ എന്തൊക്കെയോ പിറുപുറുത്തു ബാഗും എടുത്തു നീണ്ട മുടി ബാക്കിലേക്ക് വലിച്ചു എറിഞ്ഞു ചാടി കുലുക്കി ഇറങ്ങിപ്പോയി..

ഞാൻ ആകെ അന്തിച്ചു നിന്നു.. കുറച്ചു പെൺപിള്ളേർ എന്നെ നോക്കി ചിരിച്ചു..

ഒരു ഫാമിലി അടക്കി ചിരിക്കുന്നത് കണ്ടു.. അകെ നാണക്കേടായി.. ഞാൻ വേഗം അവിടെ നിന്നും ഇറങ്ങി..

ജീവിതത്തിൽ ഇതുപോലെ നാണം കേട്ടിട്ടില്ല.. ചാകാൻ തോന്നി…

വീട്ടിൽ എത്തി ആകെ മൂഡ് ഓഫ് ആയിരുന്നു.. എല്ലാവരും ചോദിച്ചു. എന്നാലും ഞാൻ ഒന്നും പറഞ്ഞില്ല..

നാളെ പെണ്ണ് കാണാൻ പോകുകയും വേണം.. ഛെ.. എനിക്ക് കിടന്നിട്ട് ഉറക്കം വന്നില്ല.

എന്റെ പെണ്ണ് ആകും പോലും.. അവളെ ചുംബിച്ചു ഉണർത്തും പോലും..ശവം%%##!!

എനിക്ക് ആകെ വിറഞ്ഞു കയറി ചിരിച്ചു കൊണ്ട് നിൽക്കുന്ന മെർലിൻ മൻറോയിയെ നോക്കി രണ്ടു ചീത്ത വിളിച്ചപ്പോൾ അല്പം സന്തോഷം തോന്നി..

എങ്ങനെ ഒക്കെയോ ഉറങ്ങി..

പിറ്റേന്ന് രാവിലെ ആയപ്പോൾ ഞാൻ ഓക്കേ ആയിരുന്നു..

രാവിലെ കുളിച്ചു ഒരു ബ്രൗൺ കളർ ഫുൾ സ്ലീവ് ഷർട്ടും കറുത്ത ജീൻസും വെള്ള ഷൂസും ഇട്ടു..

ചേച്ചി ആണ് കാറ് ഓടിച്ചത്.. എനിക്ക് അല്പം ടെൻഷൻ ഉണ്ടായിരുന്നു..

ഒരു പെണ്ണ് കാണൽ കഴിഞ്ഞതാണ്.. നല്ലൊരു ഇരുനിറം ഉള്ള സുന്ദരി ആയിരുന്നു.. എനിക്ക് ഇഷ്ടമായി.. അല്ലെങ്കിലും അല്പം നിറം കുറഞ്ഞ പെൺപിള്ളേരെ കെട്ടുന്നവർ ഭാഗ്യവാന്മാർ ആണ്..

എന്നാൽ ഞാൻ പലപ്പോഴും ശ്രമിച്ചു എങ്കിലും അങ്ങനെ ഒരു പെണ്ണ് പോലും എന്നെ മൈൻഡ് ചെയ്തില്ല..

അന്ന് പെണ്ണ് എന്നോട് പറഞ്ഞു അവൾക്ക് ഒരു ലവർ ഉണ്ട് എന്ന്.. അതോടെ ഞാൻ വിട്ടു.

കാണുന്ന പെൺപിള്ളേർക്ക് മൊത്തം ലോവേർസ് ഉണ്ട്.. എന്നാൽ കാണുന്ന ആൺപിള്ളേർ എല്ലാം സിംഗിൾ.. ഇതെന്തു കൂത്ത് എന്ന് ഞാൻ ആലോചിക്കാറുണ്ട്..

ഒരു ഇരുനില വീട്ടിലേക്ക് വണ്ടി കയറി. പഴയ ടൈപ്പ് വീട്… സംഗതി കൊള്ളാം.

പുറത്തു ഒരു റെനോ ഡസ്റ്റർ കിടക്കുന്നു. ഒരു അപ്രിലിയ സ്കൂട്ടി.

അത് കണ്ടപ്പോൾ എനിക്ക് ആ പണ്ടാരത്തിനെ ആണ് ഓർമ വന്നത്.. അഹങ്കാരി..

എന്റെ അച്ഛനെ പോലെ തന്നെ ഒരാൾ അകത്തേക്ക് വിളിച്ചു..

അയാളുടെ ഭാര്യാ വന്നു.. കൊച്ചു വർത്തമാനം ഒക്കെ പറഞ്ഞു കഴിഞ്ഞു അയാൾ മകളെ വിളിച്ചു.

ചായയും അച്ചപ്പം നിറച്ച ട്രെയും  കൊണ്ടുവന്ന പെണ്ണിനെ കണ്ടപ്പോൾ ഞാൻ വിറച്ചു. എന്റെ ദൈവമേ എന്ന് അറിയാതെ വിളിച്ചുപോയി..

അവൾ.. ആ പ്രാന്തി.. ദൈവമേ ആ പുറത്തിരുന്ന സ്കൂട്ടി ഈ പണ്ടാരത്തിന്റെ ആയിരുന്നോ..

“പോകാം…കാര്യമില്ല…”

ഞാൻ ചേച്ചിയുടെ ചെവിയിൽ പറഞ്ഞു.

“മിണ്ടല്ലേ…ശവമേ…”

ചേച്ചി തിരിച്ചു പറഞ്ഞു.

അവൾ അവളുടെ സൗന്ദര്യം കണ്ടു വാ പൊളിച്ചു ഇരിക്കുകയാണ്..

അമ്മയും അവളുടെ മുഖത്തു നിന്നും കണ്ണെടുക്കുന്നില്ല.. എന്നാൽ അവൾ എന്നെ കണ്ടു ഒരു ഭാവമാറ്റവും കാണിച്ചില്ല. ഒരു കൊച്ചു പുഞ്ചിരി…

ഇനി ഇവൾക്ക് ഇഷ്ടമാണോ? അവൾ ചായ എന്റെ നേരെ കൊണ്ടുവന്നു എന്റെ കണ്ണിൽ നോക്കിയപ്പോൾ ഞാൻ മുഖം കുനിച്ചു..

എന്റമ്മേ എന്തൊരു കണ്ണ്…

ചായ തന്നു അവൾ ആകെത്തേക്ക് പോയി.. എന്റെ അവസരം വന്നു..

ചെന്ന് സംസാരിക്കാൻ പറഞ്ഞു.. മുകൾ നിലയിൽ ആദ്യ റൂം..

എനിക്ക് തിരിച്ചു പോയാൽ മതി എന്ന് തോന്നി.. എന്നാലും ഞാൻ പേടിച്ചു പേടിച്ചു സ്റ്റെപ് കയറി..

സ്റ്റെപ് കയറി എത്തിയത് ഒരു ഇടനാഴിയിൽ ആണ്.. അതിന്റെ അപ്പുറം ഒരു ജനൽ.. അതിലൂടെ മരത്തിലെ ഇലകൾ കാറ്റിൽ ചാഞ്ചാടുന്നത് കാണാം.

ഞാൻ ആദ്യ റൂമിന്റെ വാതിലിൽ എത്തി.. അവൾ മേശയിൽ ചാരി കൈ കെട്ടി നിന്ന് നോക്കുന്നുണ്ട്.. ഇന്ന് നീല ഷിഫോൺ  സാരി ആണ് വേഷം..

ദൈവമേ മുഖ ഭാവം  ഫൂലൻ ദേവി ആണല്ലോ.. ഇന്ന് ഞാൻ കുറെ തെറി കേൾക്കും..

ഞാൻ മെല്ലെ അകത്തു കയറി..

“എനിക്ക് നിങ്ങളെ ഇഷ്ടമല്ല….!”

എടുത്തടിച്ച പോലെ അവളുടെ സംസാരം.. എനിക്ക് നാക്ക് ഇറങ്ങിയ അവസ്ഥ വീണ്ടും..

“നിങ്ങളെ എന്നല്ല.. എനിക്ക് ആണുങ്ങളെ ഒന്നും  ഇഷ്ടമല്ല. എന്ന് കരുതി ഞാൻ ലെസ്ബിയനും അല്ല…

സൊ ഗെറ്റ് ലോസ്റ്റ്… എന്റെ പുറകെ അനാവശ്യമായി വരരുത്.. പോ…”

അവൾ പുറത്തേക്ക് കൈ ചൂണ്ടി.

എനിക്ക് ചൊറിഞ്ഞു കയറി.. 

“അപ്പൊ നിന്റെ അപ്പൻ എന്താ ആണല്ലേ? “

എന്റെ നാക്കിനു അനക്കം വച്ചു..

“യു…….ഫക്ക് ഓഫ്!!!”

അവൾ ചീറി…. വിറക്കുകയാണ് ദേഷ്യം കൊണ്ട്.. ദേഷ്യം വന്നപ്പോൾ അവളുടെ സൗന്ദര്യം കൂടിയത് പോലെ..

ഞാൻ അവളെ ഒന്ന് നോക്കി പുറത്തേക്ക് ഇറങ്ങി.. എന്റെ പുറകിൽ ഡോർ ആഞ്ഞു അടഞ്ഞു.. അല്ല.. അടച്ചു.

ആകെ അപമാനിതൻ ആയി നിരാശയോടെ സ്റ്റെപ് ഇറങ്ങി താഴെ എത്തിയപ്പോൾ ആണ് രണ്ടെണ്ണം പറയണം എന്ന് തോന്നിയത്..

ഞാൻ വേഗം തിരിച്ചു കയറി…

ഇടനാഴിയിൽ എത്തിയപ്പോൾ അവൾ അതാ ജനാലയിൽ കൂടി പുറത്തേക്ക് നോക്കി നിൽക്കുന്നു. ഞാൻ അങ്ങോട്ട് ചെന്നു..

അല്ല? ഇവൾ സാരി അല്ലായിരുന്നോ? ഇത്ര നിമിഷം കൊണ്ട് ചുരിദാർ ആക്കിയോ? ആ….

“നീ ആരാ എന്നാടീ പുല്ലേ നിന്റെ വിചാരം??”

ഞാൻ അവളോട് ദേഷ്യത്തോടെ ചോദിച്ചു…

“അത് ഞാൻ അല്ല….”

അവളുടെ ശാന്തമായ മറുപടി…

“ങേ? എന്താ?”

ഞാൻ തിരിച്ചു സംശയത്തോടെ ചോദിച്ചു…

“ഞാൻ അഗ്നി.. ഏട്ടനെ ഇപ്പോൾ ഇവിടെ നിന്നും ചീത്ത പറഞ്ഞത് ആരുഷി..

ഞങ്ങൾ ട്വിൻസ് ആണ്.. ഐഡന്റിക്കൽ ട്വിൻസ്…”

അവൾ പറഞ്ഞു നിർത്തിയപ്പോൾ എന്റെ വാ പൊളിഞ്ഞു പോയി. അഗ്നിയോ? എന്ത് പേര് ആണ് അത്?

അവൾ ഇപ്പോഴും തിരിഞ്ഞാണ് നിൽക്കുന്നത്.. അതെ മുടി.. ചന്തിക്ക് നടുക്ക് കിടക്കുന്നു.. അതെ വണ്ണവും പൊക്കവും..

“അപ്പോൾ.. വീട്ടുകാർ പറഞ്ഞില്ല?”

“പറയില്ല.. അധികം ആർക്കും അറിയില്ല.. പിന്നെ അവൾ ചീത്ത പറഞ്ഞത് കാര്യം ആക്കണ്ട.. എന്റെ കല്യാണം കഴിഞ്ഞു ഒരു കുട്ടിയെ കണ്ടാൽ മാത്രമേ അവൾ കല്യാണത്തിന് സമ്മതിക്കുള്ളു..

വീട്ടുകാർക്ക് അതറിയില്ല… അവൾ തന്നെ എല്ലാം മുടക്കും…”

എനിക്ക് ആകെ കൺഫ്യൂഷൻ ആയി..

“ഇയാളുടെ കല്യാണം ആയോ? “

ഞാൻ ചോദിച്ചു..

“അതീ ജന്മത്ത് നടക്കില്ല.. എന്നെ കാണാൻ ആരും വരില്ല.. കണ്ടവർ വേണ്ട എന്നും പറയും…”

“അതെന്താ? നിങ്ങൾ ഐഡന്റിക്കൽ ട്വിൻസ് അല്ലെ? അവളെ പോലെ തന്നെ അല്ലെ നീ?”

“അതൊക്കെ ആണ്…”

“പിന്നെന്താ? എന്നാൽ ഞാൻ കെട്ടിക്കോട്ടെ നിന്നെ?”

എന്റെ ചോദ്യം കേട്ട് അവൾ ചിരിച്ചു..

“എന്താ? എന്നെ ഒന്ന് നോക്ക്… എന്നിട്ട് പറ.. പ്ലീസ്‌?”

ഞാൻ അവളോട് കെഞ്ചി..

അവൾ മുഖം ചെരിച്ചു.. മൊത്തം തിരിഞ്ഞില്ല..

അവളുടെ പകുതി മുഖം എനിക്ക് കാണാം.. മറ്റവളെ പോലെ തന്നെ.. ദേവതകളെ വെല്ലുന്ന സൗന്ദര്യം..

“മ്മ്മ്.. ഞങ്ങൾ പെണ്ണുങ്ങൾ ആണിനെ നോക്കുമ്പോൾ ആദ്യം ശരീരം ആണ് നോക്കുക..

അവന്റെ ശരീരം പോലെ ഇരിക്കും അവന്റെ അച്ചടക്കവും ജീവിതവും… അങ്ങനെ നോക്കിയാൽ.. എനിക്ക് ആ ഷർട്ടിന്റെ ഉള്ളിൽ ഒതുങ്ങാത്ത ഉറച്ച ശരീരം കാണാം… പിന്നെ.. നല്ല പൊക്കം.. ഡ്രസിങ്.. നിങ്ങളെ വേഗം പെൺപിള്ളേർക്ക് വേഗം  ഇഷ്ടമാകും…”

അവൾ പറഞ്ഞു നിർത്തി വീണ്ടും പുറത്തേക്ക് നോക്കി..

“നിനക്ക് ഇഷ്ടപ്പെട്ടോ എന്ന് പറഞ്ഞില്ല…..?”

“എനിക്ക് ഇഷ്ട്ടപെട്ടിട്ടും കാര്യം ഇല്ല… എന്നെ ചുമ്മാ ആശിപ്പിക്കണ്ട..പൊയ്ക്കോളൂ…”

“അതെന്താ?”

“അതങ്ങനെ ആണ്…..”

അവൾ പറഞ്ഞു നിർത്തി..

എനിക്ക് ആകെ കൺഫ്യൂഷൻ ആയി…

“കാരണം പറഞ്ഞാൽ… എല്ലാത്തിനും പരിഹാരം ഇല്ലേ?

ഞാൻ വീണ്ടും ചോദിച്ചു.

“ചിലതിന് പരിഹാരം ഇല്ല… പ്രേതെകിച്ചും ഭാഗ്യക്കേടിന്…”

അവൾ മറുപടി പറഞ്ഞു.

“കുറെ നേരം ആയി വട്ടുകളിപ്പിക്കുന്നു….”

ഞാൻ അതും പറഞ്ഞു അവളുടെ ചുമലിൽ പിടിച്ചു തിരിച്ചു എനിക്ക് അഭിമുഖം ആക്കി നിർത്തി..

ഞാൻ ഒന്ന് ഞെട്ടി.. അവളെപോലെ തന്നെ.. പക്ഷെ.. ഇവളുടെ ഇടത്തെ കവിളിൽ മുഴുവൻ ഒരു കറുപ്പ് നിറം.

മഷിക്കുപ്പിയിൽ നിന്നും മഷി മറിഞ്ഞത് പോലെ.. ഒരു കവിൾ മൊത്തം ഉണ്ട്.. അതവളുടെ ജ്വലിക്കുന്ന സൗന്ദര്യം കെടുത്തുന്നു..

അവൾ മുഖം ആ വശം പൊത്തിപിടിച്ചു…ആ പാട് മറച്ചപ്പോൾ ദേവതയുടെ ഭംഗി… മറ്റവളെ പോലെ തന്നെ..

എന്നാൽ ആ ഒരു നിമിഷം എന്റെ മനസ്സിൽ നിന്നും വല്ലാത്തൊരു സന്തോഷം വന്നു… കളിപ്പാട്ടം കിട്ടിയ കുട്ടിയെപ്പോലെ…

“മനസിലായില്ലേ? എന്നെ ആരും കല്യാണം കഴിക്കാത്തത് എന്താണെന്നു?

ഇങ്ങനെ മുഖത്ത് കറുത്ത പാടുള്ള പെൺകുട്ടി ഐശ്വര്യക്കേട്‌ ആണ് എന്നാണ്.. കുറെ കളിയാക്കലുകൾ കേട്ടിട്ടുണ്ട്…

കുറച്ചു പേര് വന്നു കണ്ടു അപ്പോൾ തന്നെ തിരിച്ചു പോയി…

അതോടെ ഞാൻ ആർക്കും മുൻപിൽ പോകാതെ ആയി.. അതാണ് വീട്ടുകാർ പറയാതെ ഇരുന്നത്..

പൊയ്ക്കോളൂ.. എന്തായാലും മുഖം കാണാതെ ആണെങ്കിലും ഒരാൾ എങ്കിലും കെട്ടിക്കോട്ടെ എന്ന് ചോദിച്ചാലോ.. സന്തോഷം..”

അവൾ എന്റെ മുഖത്തു നോക്കി ചിരിച്ചു..

ഞാൻ വേഗം തിരിഞ്ഞു നടന്നു.. അവൾ തല കുനിച്ചു അടുത്ത റൂമിൽ കയറി..

ഞാൻ താഴേക്ക് ചെന്നു..

“സംസാരിച്ചോ മോൻ?”

അവളുടെ അച്ഛൻ ചോദിച്ചു.. മകൾ കല്യാണം മുടക്കുന്നത് അയാൾക്ക് അറിയില്ല എന്ന് തോന്നുന്നു..

അയാളുടെ ചോദ്യം ഞാൻ അവഗണിച്ചു.. അമ്മയുടെ കൈ പിടിച്ചു…

“അമ്മെ.. ചേച്ചി.. ഒന്ന് വാ…”

ഞാൻ അമ്മയെ വലിച്ചു കൊണ്ട് അകത്തേക്ക് ചെന്നു പടി കയറിയപ്പോൾ ചേച്ചി ഒന്നും മനസിലാകാതെ പുറകെ വന്നു..

ബാക്കി ഉള്ളവർ ഒന്നും മനസിലാകാതെ ഇരുന്നു..

“എങ്ങോട്ടാ മോനു?”

അമ്മ ചോദിച്ചു… ഞാൻ ഒന്ന് നിന്നു.

“അമ്മെ ഞാൻ ഒരു തീരുമാനം എടുത്തിട്ടുണ്ട്.. അതിൽ നിന്നും മാറാൻ പറയരുത്.. എന്നോട് സ്നേഹം ഉണ്ടെങ്കിൽ…”

ഞാൻ അതും പറഞ്ഞു ജനാലയുടെ അടുത്തുള്ള റൂമിൽ ഒന്ന് മുട്ടിയ ശേഷം കതകു തുറന്നു..

അവൾ ബെഡിൽ കുനിഞ്ഞു ഇരുന്നു കരയുകയായിരുന്നു.. എന്നെ കണ്ടതും അവൾ ചാടി എണീറ്റ് മുഖം തുടച്ചു..

“പോയില്ലേ? എന്താ?”

അവൾ ആകാംഷയോടെ ചോദിച്ചു.. അപ്പോൾ ഞാൻ അമ്മയെ കൈ പിടിച്ചു അകത്തു കയറ്റി.. ചേച്ചിയും വന്നു..

“ഇത് എന്റെ അമ്മ, ഇത് ചേച്ചി.. അതായത് നിന്റെ ഭാവി അമ്മായി അമ്മയും നാത്തൂനും… “

ഇത് കേട്ടപ്പോൾ അവൾ ഞെട്ടി.. എന്നാൽ അമ്മ ഉടനെ ചെന്ന് അവളെ ചേർത്ത് പിടിച്ചു..

ചേച്ചിയും കാര്യങ്ങൾ ഒക്കെ മനസിലാക്കി അവളുടെ അടുത്ത് ചെന്നു…

“അമ്മെ.. പക്ഷെ എന്റെ മുഖത്തെ പാട്….? എന്നെ ആർക്കും ഇഷ്ടമാകില്ല…ഭാഗ്യകേട് ആണ് ഞാൻ…

അവൾ അത് പറഞ്ഞു മുഖം കുനിച്ചു..

“നിന്നെ കെട്ടാൻ പോകുന്നവനും, അവന്റെ അമ്മയ്ക്കും പെങ്ങൾക്കും പിന്നെ അവന്റെ അപ്പനും ഇഷ്ടപെട്ടാൽ പോരെ? അത് മതി എങ്കിൽ..എന്റെ മകൾ ആകാൻ സ്വാഗതം….പിന്നെ ഭാഗ്യം ഒക്കെ ദൈവം ആണ് തീരുമാനിക്കുന്നത്…”

അമ്മയുടെ ഡയലോഗ് കേട്ടപ്പോൾ ഞാൻ അഭിമാനം കൊണ്ട് നിവർന്നു നിന്നു.. അവൾ മുഖം പൊത്തി പൊട്ടി കരഞ്ഞു….

“ഞങ്ങൾക്ക് ഇവളെ മതി.. “

അവളെ താഴേക്ക് കൊണ്ടുവന്നു അവളുടെ അച്ഛനോടും അമ്മയോടും പറഞ്ഞപ്പോൾ അവർ അത്ഭുതത്തോടെ എണീറ്റ് നിന്നു..

“ശരിക്കും ആലോചിച്ചിട്ടാണോ? എന്റെ മോളെ വിഷമിപ്പിക്കരുത്..

അവളുടെ അച്ഛൻ ചോദിച്ചു.. അദ്ദേഹത്തിന്റെ കണ്ണ് നിറഞ്ഞിരുന്നു..

“ഇനി ആലോചിക്കാൻ ഒന്നും ഇല്ല.. ബാക്കി കാര്യങ്ങൾ ആലോചിച്ചാൽ മതി…”

ഞാൻ ഉടനെ പറഞ്ഞു… അവൾ എന്നെ കലങ്ങിയ കണ്ണുകൾ കൊണ്ട് ഒന്ന് നോക്കി.

ഞങ്ങൾ ഒന്ന് കൂടി മാറി നിന്ന് സംസാരിച്ചു..

“എന്നെ ശരിക്കും ഇഷ്ടപ്പെട്ടോ?”

ഞാൻ അവളോട് ചോദിച്ചു..

“ആ ചോദ്യം ഞാൻ അല്ലെ ചോദിക്കേണ്ടത്?”

അവൾ തിരിച്ചു ചോദിച്ചു..

“അത് ഇതുവരെ തനിക്ക് മനസിലായില്ലേ? ഈ മുഖത്തെ പാട് ഭാഗ്യക്കേട്‌ ഒന്നുമല്ല.. അതെനിക്ക് വേണ്ടി കാത്തിരിക്കാൻ ദൈവം വച്ചതാകും.. അങ്ങനെ വിശ്വസിക്കാൻ ആണ് ഇഷ്ട്ടം…”

ഒരു കൊച്ചു ചിരിയോടെ ഞാൻ അവളെ നോക്കി പറഞ്ഞു..

“കവിത, കഥ അങ്ങനെ വല്ലതും എഴുതുമോ?”

“എന്താ?”

“അല്ല… സംസാരം കേട്ടപ്പോൾ….”

ഞാൻ ചിരിച്ചു..

“ഇനി മിക്കവാറും എഴുതേണ്ടി വരും…”

അവൾ ചിരിച്ചു… പാലപ്പൂവ് പോലെ വെളുത്ത ദന്തനിരകൾ.. ചിരിച്ചു കൊണ്ട് നാവിന്റെ മുൻവശം മെല്ലെ കടിച്ചു എന്നെ അവൾ ഒന്ന് നോക്കി… ഹോ ന്റെ ഹൃദയം പോയി.. കൈ വിട്ടു പോയി…

“എന്റെ മനസ്സിൽ ഉണ്ടായിരുന്ന രൂപം ആണ് ഏട്ടന്.. നല്ല പൊക്കവും.. നല്ല ബോഡിയും ഒക്കെ.. ഞാൻ ചേരുമോ ഏട്ടന്? ഒന്ന് കൂടി ആലോചിച്ചിട്ട് പോരെ?”

അവൾ താഴ്മയോടെ പറഞ്ഞപ്പോൾ എനിക്ക് അവളോടുള്ള ആരാധനാ കൂടി..

“എന്റെ പെണ്ണെ… നിന്നെ ഞാൻ എങ്ങനെയാണു വിശ്വസിപ്പിക്കുക?”

“എന്താ വിളിച്ചേ?”

അവൾ കണ്ണുകൾ ഉയർത്തി..

“എന്റെ പെണ്ണെ എന്ന്.. എന്താ?”

അവളുടെ മിഴികൾ ഒന്ന് ഈറൻ അണിഞ്ഞു…

“വിശ്വസിച്ചോട്ടെ ഞാൻ?”

ആ ചോദ്യം എന്റെ ചങ്കു തകർത്തു കളഞ്ഞു…

“വിശ്വസിക്കാം.. അല്ലെങ്കിൽ ഞാൻ മരി…”

അവൾ വേഗം എന്റെ വാ പൊത്തി….

“വിശ്വസിച്ചു… എനിക്ക് ഇഷ്ടമാണ്… ഉറപ്പിച്ചോളു.. ഏട്ടന്റെ പെണ്ണ് ഞാൻ ആണെന്ന്…”

അവൾ ഒരു പുഞ്ചിരിയോടെ അത് പറഞ്ഞു എന്നെ ഒന്ന് നോക്കി മെല്ലെ പുറകു വശത്തു കൂടി പോയി..

ഒരു നിമിഷം ഞാൻ അവളെ നോക്കി നിന്ന് അകത്തേക്ക് കയറി..

അച്ഛൻ എന്നെ നോക്കി.. ഞാൻ ചിരിച്ചു..

“അപ്പൊ പെണ്ണിനും ചെക്കനും ഇഷ്ടപെട്ട സ്ഥിതിക്ക് നമുക്ക് ബാക്കി കാര്യങ്ങൾ ആലോചിക്കാം അല്ലെ?”

അച്ഛൻ അവരോടു പറഞ്ഞു..

കാര്യങ്ങൾ ഒക്കെ വളരെ വേഗത്തിൽ ആയിരുന്നു..

അവളുടെ വീട്ടിൽ നിന്നും അവർ വീട് കാണാൻ വന്നു.. അവസാനം കല്യാണ തീയതി വരെ ഉറപ്പിച്ചിട്ടാണ് പോയത്..

ഇന്ന് അവൾക്ക് ഒരു പുതിയ ഐഫോണും ഒരു സാരിയും ആയി വന്നതാണ് ഞാൻ. വീട്ടിൽ അവളുടെ പെങ്ങൾ ആരുഷി മാത്രമേ ഉണ്ടായിരുന്നുള്ളു..

അവൾ പിന്നെയാണ് അറിഞ്ഞത് ഞാൻ അവളുടെ പെങ്ങളെ കണ്ടു എന്നും കല്യാണം ഉറപ്പിച്ചു എന്നും..

അവൾ എന്നെ കടിച്ചുകീറാൻ വന്നപ്പോൾ പോകാമെന്നു കരുതിയപ്പോൾ ആണ് ഇവർ വന്നത്..

****

“മോനെന്താ ചായ കുടിക്കാത്തെ?”

അവളുടെ അച്ഛന്റെ ചോദ്യം ആണ് എന്നെ ഉണർത്തിയത്..

തുടരും

 

 

മാലാഖയുടെ കാമുകന്റെ മറ്റു നോവലുകൾ

ശിവപാർവതി

ദുർഗ്ഗ

 

4.6/5 - (5 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!