അഗ്നി – 5

2831 Views

agni-novel

“രാവിലെ തന്നെ എന്താ തപ്പുന്നെ പൊന്നു?”

അത് പറഞ്ഞു ഞാൻ അവളുടെ അരക്കെട്ടിൽ ഒന്ന് പിടിച്ചു.

അവൾ പെട്ടെന്ന് നിവർന്നു വെട്ടിത്തിരിഞ്ഞത് ഞാൻ കണ്ടു..

പിന്നെ സംഭവിച്ചത് എന്താണെന്നു എനിക്ക് ഓർമ ഇല്ല..

പടക്കം പൊട്ടും പോലെ ഒരു അടി എന്റെ ചെവി അടക്കി കിട്ടി..

കണ്ണിൽ ആയിരം പൊന്നീച്ച ഒരുമിച്ചു പറന്നു ഞാൻ ബെഡിലേക്ക് മലർന്നു വീണുപോയി..

ഒന്നോ രണ്ടോ നിമിഷങ്ങൾ അങ്ങനെ കിടന്ന ശേഷം കണ്ണ് തുറന്ന ഞാൻ തല പൊക്കി നോക്കിയപ്പോൾ ആണ് എനിക്ക് കാര്യങ്ങൾ മനസിലായത്..

രാവിലെ അഗ്നി ഇട്ട അതെ കളർ നൈറ്റി ഇട്ടു അവിടെ കുനിഞ്ഞു നിന്നിരുന്നത് ആരു ആയിരുന്നു.. അവളുടെ അരക്കെട്ടിൽ ആണ് ഞാൻ പിടിച്ചത് .. അവൾ എന്റെ മുഖത്തിനു ഒരെണ്ണം പൊട്ടിച്ചു.. അതാണ് ഞാൻ മലർന്നു വീണത്.. ഇവരുടെ മുഖം മാത്രം അല്ല.. എല്ലാം ഒരുപോലെ ആണ് എന്ന് ഇപ്പോൾ മനസിലായി..

എന്തൊരു ശക്തി ആണ് അടിക്ക്.. എബോവ് മീഡിയം ബോഡിയും ശക്തിയും ഉള്ള ഞാൻ ബോധം പോയ അവസ്ഥ ആയി..

ഞാൻ ചാടി എണീറ്റു.. അഴിയാൻ പോയ ടവൽ മുറുക്കെ പിടിച്ചു കെട്ടി..

“ഒരു ഭാര്യാ ഉണ്ടായിട്ടും കണ്ട പെണ്ണുങ്ങളുടെ ചന്തിക്ക് പിടിക്കുന്നോടാ പട്ടി?”

അവൾ അലറി… ഞാൻ ഒരു നിമിഷം തറഞ്ഞു നിന്നുപോയി…

ഇതൊക്കെ കേട്ട് അഗ്നി ഓടി വന്നു…

“എന്താ? എന്താ ഇവിടെ?”

അവൾ മുഖം പൊത്തിപിടിച്ചു നിൽക്കുന്ന എന്റെ അടുത്ത് വന്നു.

“നിന്റെ കെട്ടിയവൻ എന്നെ കയറി പിടിച്ചു…. അന്നേ പറഞ്ഞതല്ലേ ആണുങ്ങൾ ഒക്കെ ചെറ്റ ആണെന്ന്? നീ കേട്ടില്ല…”

അവൾ നിന്ന് വളരുകയാണ്… ഇനി ക്ഷമിക്കാൻ എനിക്ക് ആകുമായിരുന്നില്ല..

കൈ വീശി..

“ഏട്ടാ……!”

അഗ്നി കരഞ്ഞു കൊണ്ട് എന്നെ പിടിച്ചു..

എന്നാൽ അവൾക്ക് തടുക്കാൻ ആയില്ല.. അവളുടെ കയ്യിൽ തട്ടി അടി വീണത് അവളുടെ മുഖത്ത് ആണ്..

“അമ്മെ….”

അടി കിട്ടി അവൾ മുഖം പൊത്തി കരഞ്ഞു കൊണ്ട് കുനിഞ്ഞു..

എന്റെ ചങ്കു തകർന്നു പോയി… അവളുടെ മുടി ഒക്കെ ചിതറിയിരുന്നു..

അതോടെ എന്റെ ദേഷ്യം കൂടി..

ഞാൻ ആരുഷിക്ക് നേരെ തിരിഞ്ഞു..

“നായിന്റെ മോളെ.. നീ എന്താടീ വിചാരിച്ചത്? ഞാൻ അവസരം കിട്ടിയാൽ നിന്നെ കയറി പിടിക്കും എന്നോ? നീ ആരാഡീ പട്ടി??? ഞാൻ കുളിക്കാൻ പോയപ്പോൾ എന്റെ ഭാര്യാ ഈ റൂമിൽ ഉണ്ടായിരുന്നു…

എന്റെ ഭാര്യയുടെ അതെ കളർ നൈറ്റി ഇട്ടു ഞങ്ങൾ കിടന്ന ബെഡ്‌റൂമിൽ വന്നു കുനിഞ്ഞു നിന്നപ്പോൾ ഇവൾ ആണെന്ന് കരുതി ആണ് ഞാൻ നിന്നെ തൊട്ടതു.. അല്ലാതെ കാമം മൂത്തു നിൽക്കുന്ന ചെറ്റ അല്ല ഞാൻ…

ആരോട് ചോദിച്ചിട്ടാണ് നീ ഞങ്ങളുടെ ബെഡ്‌റൂമിൽ കയറിയത്? അല്ലെങ്കിൽ ഞാൻ റൂമിൽ വന്നപ്പോൾ നീ എണീറ്റ് നിൽക്കണമായിരുന്നു.. എന്നിട്ട് ഞാൻ ചെറ്റ ആണെന്നു… മതി… ഞാൻ പോകുന്നു.. ഈ നശിച്ച വീട്ടിൽ ഞാൻ ഇനി നിൽക്കുന്നില്ല…

സഹോദരിയുടെ കുടുംബജീവിതം തകർക്കാൻ നോക്കുന്ന ശവം.. പറഞ്ഞില്ലേ ഞാൻ? നിനക്ക് അവളോട്‌ ഒരു സ്നേഹവും ഇല്ല.. അവളുടെ ജീവിതം തകർന്നു കാണാൻ ആണ് നീ എന്നെ ഇങ്ങനെ മോശം ആക്കുന്നത്… “

ഞാൻ അതും പറഞ്ഞു വേഗം ഡ്രസ്സ് മാറാൻ തുടങ്ങി…

അഗ്നി ബെഡിൽ ഇരുന്നു വിങ്ങി വിങ്ങി കരയുകയാണ്.. ആരു അലമാരയിൽ ചാരി എന്നെ നോക്കുന്നുണ്ട്.. അവളുടെ മുഖത്ത് കുറ്റബോധം ആണ്

“പോകാം അഗ്നി .. ഇനി ഇല്ല ഇങ്ങോട്ട്.. റെഡി ആയിക്കോ…”

ഞാൻ ഒരു ബനിയൻ വലിച്ചു കയറ്റി.. അതോടെ അവളുടെ കരച്ചിൽ കൂടി.. നെഞ്ച് പൊട്ടുകയാണ് അവളുടെ കരച്ചിലിന് മുൻപിൽ..

ഞാൻ അവളുടെ മുൻപിൽ മുട്ടുകുത്തി ഇരുന്നു..

“വാവേ…? “

അവളുടെ മുഖം പിടിച്ചു നോക്കി. കരച്ചിൽ കൂടി വന്നു.. മുഖം തിണിർത്തിരുന്നു..

“മോളു.. ഏട്ടൻ അറിയാതെ അടിച്ചു പോയതല്ലേ മോളു? ഒന്ന് ക്ഷമിക്ക് വാവേ…”

ഏങ്ങൽ അടിച്ചു കരയുകയാണ് അവൾ..

“അഗ്നി.. മോളെ.. കരയല്ലേ വാവേ… “

എനിക്കും കരച്ചിൽ വന്നു.

എന്നാൽ ഞാൻ അവളെ ചേർത്ത് പിടിച്ചപ്പോൾ അവളുടെ കരച്ചിൽ ഒന്ന് ഒതുങ്ങി…

“നമുക്ക് പോവാം?”

അതും പറഞ്ഞു ഞാൻ അവളെ കോരി എടുത്തു.. ഒരുകൊച്ചു കുഞ്ഞിനെ പോലെ അവൾ എന്റെ നെഞ്ചിൽ ചേർന്ന് കിടന്നു..

കലങ്ങിയ കണ്ണുകൾ കൊണ്ട് എന്നെ നോക്കി എങ്ങൽ അടിച്ചു കൊണ്ട് അവൾ എന്റെ കവിളിൽ തടവി..

“സഹിക്കില്ലാട്ടോ ഇങ്ങനെ കരഞ്ഞാൽ….?”

ഞാൻ ആരു നിൽക്കുന്നതും മറന്നു അവൾക്ക് ഒരു ഉമ്മ

കൊടുത്തു.

അതോടെ കരച്ചിൽ നിന്നു.. എങ്ങൽ അടിക്കുന്നുണ്ട്… അവൾ കൈകൾ കൈകൾ എന്റെ കഴുത്തിൽ ചുറ്റി..

ഞാൻ പുറത്തേക്ക് നടന്നു.. കാർ കീ എടുത്തിരുന്നു.. താഴേക്ക് ചെന്ന് കാറിന്റെ അടുത്തെത്തിയപ്പോൾ പുറകിൽ നിന്നും ഒരു കരച്ചിൽ കെട്ടു..

ആരുഷി ഓടി വന്നു എന്റെ കാലിൽ വീണു.. അതും വെറും നിലത്ത്. അഗ്നി എന്റെ കയ്യിൽ ആയിരുന്നത് കാരണം എനിക്ക് അനങ്ങാൻ പറ്റിയില്ല..

“എല്ലാം എന്റെ തെറ്റാണ്.. എന്നോട് ക്ഷമിക്കണം.. പോവല്ലേ.. പ്ലീസ്‌.. എല്ലാം എന്റെ തെറ്റാണ്… …. “

അവൾ കാലിൽ പിടിച്ചു അലറി കരഞ്ഞു.. ഞാൻ കാലുകൾ വിടുവിക്കാൻ നോക്കി എങ്കിലും അവൾ വിട്ടില്ല.. റോഡിൽ കൂടെ പോയ രണ്ടുപേർ നോക്കിയപ്പോൾ ഞാൻ അഗ്നിയെ നിലത്തു നിർത്തി.

ആരുഷിയെ വലിച്ചു പൊക്കി.. അവൾ കരഞ്ഞു കരഞ്ഞു തളർന്നു നിൽക്കുകയാണ്.

“കരച്ചില് നിർത്തു ആരു.. എനിക്ക് അറിയില്ല നിനക്ക് എന്താ എന്നോട് ഇത്ര ദേഷ്യം എന്ന്.. ശരിയാണ് നിന്നെ ഞാൻ ഇഷ്ട്ടം ആണെന്ന് പറഞ്ഞിട്ടുണ്ട്.. ആദ്യമായി കണ്ടപ്പോൾ നീ ആണ് എന്റെ പെണ്ണ് എന്ന് മനസ്സിൽ തോന്നി..  അത് സത്യം ആണ്.. പക്ഷെ അത് നിന്റെ പെങ്ങൾ ആണ്.. നീ അല്ല..

അതിനു എന്നോട് എന്തിനാ മോളെ എങ്ങനെ പെരുമാറുന്നത്? ഇതിനൊക്കെ ഒരു പരിധി ഇല്ലേ? ഇങ്ങനെ ഒന്നും മോശം ആയി എന്നോട് ഇതുവരെ ആരും പെരുമാറിയിട്ടില്ല… നീ അല്ലാതെ…

പിന്നെ നിന്റെ ശരീരത്തിൽ തൊട്ടതു അതെന്റെ അഗ്നി ആണെന്ന് കരുതി തന്നെ ആണ്.. നിങ്ങൾ ട്വിൻസ് ആണ്.. ഒരേ നൈറ്റി. മുഖം കണ്ടില്ല.. നീ എന്റെ ബെഡ്‌റൂമിൽ കയറും എന്ന് വിചാരിച്ചും ഇല്ല…. ദേഹത്ത് തൊട്ടതിൽ ക്ഷമിക്കണം…”

ഇത്രയും അവളുടെ മുഖത്തു നോക്കി പറഞ്ഞപ്പോൾ എനിക്ക് ആശ്വാസം തോന്നി..

“ഞാൻ ആണ് അവളെ റൂമിലേക്ക് വിട്ടത്… ഏട്ടാ… എന്റെ തെറ്റ് ആണ്…”

അഗ്നി കരഞ്ഞു കൊണ്ട് പറഞ്ഞു. ആരു ഇപ്പോഴും നിന്ന് കരയുകയാണ്. ഞാൻ രണ്ടിനെയും പിടിച്ചു അകത്തു കയറി..

സോഫയിൽ ഇരുന്നു.. എനിക്ക് അവളോടുള്ള ദേഷ്യം മാറിയിരുന്നില്ല.. പക്ഷെ ക്ഷമിക്കാതെ വേറെ വഴി ഇല്ലായിരുന്നു..

“എന്നോട് ക്ഷമിക്കണം….”

അവൾ വീണ്ടും പറഞ്ഞു തല കുനിച്ചു  അകത്തേക്ക് പോയി… അഗ്നി വന്നു എന്റെ അടുത്ത് ഇരുന്നു തോളിൽ തല ചായ്ച്ചു..

“ഡീ പെണ്ണെ.. എന്ത് പണി ആടി കാണിച്ചത്? ദൈവമേ ഈ കണക്കിന് നിനക്ക് മുഖത്ത് പാട് ഇല്ലായിരുന്നെങ്കിൽ.. ഓർക്കാൻ വയ്യ…”

“ഛെ.. ശരിയാ.. ഞാൻ എന്ത് പണി ആണ് അല്ലെ കാണിച്ചത്? ഏട്ടന് വേദനിച്ചോ? അവൾ അടിച്ചു അല്ലെ?”

അവൾ സങ്കടത്തോടെ എന്റെ കവിളിൽ തലോടി.. ഒരു ഉമ്മ തന്നു.. ഞാനും അവളുടെ കവിളിൽ ഒരു ഉമ്മ

കൊടുത്തു..

“പിന്നെ ചന്തിയിൽ പിടിച്ചാൽ ഏത് പെണ്ണാണ് അടിക്കാതിരിക്കുക?”

ഞാൻ ചമ്മലോടെ അവളോട് പറഞ്ഞു..

“കൃഷ്ണാ… എനിക്ക് വയ്യ.. ഏട്ടൻ അവളുടെ ബാക്കിൽ പിടിച്ചോ?”

അവൾ കണ്ണ് മിഴിച്ചു..

“ഞാൻ കുളിക്കാൻ പോകുമ്പോൾ നീ അലമാര തുറന്നു എന്തോ എടുക്കുകയായിരുന്നു… തിരിച്ചു വന്നപ്പോൾ നീ കുനിഞ്ഞു നിന്ന് അലമാരയുടെ അടിയിൽ നിന്നും എന്തോ എടുക്കുന്നു.. ഞാൻ നീ ആണെന്ന് കരുതി..പിടിച്ചു.. എനിക്ക് എങ്ങനെ അറിയാൻ ആണ് ഇതിനിടയിൽ ആൾ മാറി എന്ന്?”

ഞാൻ നിസ്സംഗതയോടെ കൈ മലർത്തി..

“ശരിയാ… ഛെ.. ഞാൻ എന്ത് മണ്ടത്തരം ആണല്ലേ കാണിച്ചത്??”

“ഇനി പറഞ്ഞിട്ട് കാര്യം ഇല്ല.. മാനവും പോയി ഒരു പെണ്ണിന്റെ കയ്യിൽ നിന്നും അടിയും കിട്ടി … യോഗം… അല്ലെ?”

“സോറി…”

അവൾ എന്റെ ചുണ്ടിൽ ചുംബിച്ചു..

എന്നാലും അതെന്റെ മനസ്സിൽ നിന്നും പോയില്ല.. അതോടെ ഞാൻ അവളെ പൂർണമായി ഒഴിവാക്കാൻ തുടങ്ങി..

അവൾ സംസാരിക്കാൻ വന്നെങ്കിലും ഞാൻ ഒഴിഞ്ഞു മാറി നടന്നു..

അച്ഛൻ വന്നതോടെ ഞങ്ങൾ പുറത്തു പോയി ഒന്ന് ഷാപ്പിൽ കയറി ചെറുതായി ഒന്ന് മിനുങ്ങി തിരിച്ചു വന്നു..

“കള്ളു കുടിച്ചു ല്ലേ കള്ളാ?”

അഗ്നി എന്റെ അടുത്ത് വന്നു മണം പിടിച്ചു..

“ചെറുതായിട്ട്… ആകെ മാനം പോയ ദിവസം അല്ലെ മോളു….”

“ഏട്ടൻ ഇനിയും അത് വിട്ടില്ല അല്ലെ? അവൾ ഇപ്പോഴും കിടന്നു കരയുകയാണ്.. മിണ്ടാൻ വന്നപ്പോൾ ഏട്ടൻ മൈൻഡ് ചെയ്തില്ല എന്ന് പറഞ്ഞു…”

“പൊന്നു മോളെ.. ഇതുവരെ ഒരു പെണ്ണിനോടും മോശമായി പെരുമാറിയിട്ടില്ല.. ഇത്ര കാലം പല സ്ഥലത്തു നടന്നിട്ടും ഒരു പെണ്ണിനോടും ഇഷ്ടമാണ് എന്ന് പോലും പറഞ്ഞിട്ടില്ല..  നിനക്ക് നന്നായി അറിയാമല്ലോ നീയാണ് ഞാൻ ശാരീരികം ആയി അറിഞ്ഞ ഏക പെണ്ണ് എന്ന്? അപ്പോൾ ഒരുത്തി എന്നെ അത്ര മോശക്കാരൻ ആക്കുമ്പോൾ സഹിക്കാൻ പറ്റില്ല മോളെ… അത്ര സങ്കടം ഉണ്ട്… “

ഞാൻ അവളുടെ കഴുത്തിലൂടെ കൈ ഇട്ടു അത് പറഞ്ഞ ശേഷം അനക്കം കേട്ട് തിരിഞ്ഞപ്പോൾ ആരു പുറകിൽ നിൽക്കുന്നു.. അതോടെ ഞാൻ റൂമിലേക്ക് ചെന്ന് കിടന്നു.. എപ്പോഴോ ഉറങ്ങിപ്പോയി..

രാത്രി അഗ്നി വന്നു വിളിച്ചപ്പോൾ ആണ് എണീറ്റത്.. രാത്രി ഒൻപതു മണി ആയിരുന്നു അപ്പോൾ..

അന്ന് ആരു ആണ് എല്ലാവർക്കും വിളമ്പിയത്..

“എനിക്ക് വിശപ്പില്ല.. നിങ്ങൾ കഴിച്ചോ..”

ഞാൻ അതും പറഞ്ഞു മെല്ലെ പുറത്തിറങ്ങി.. എനിക്ക് അവളോട് വല്ലാത്ത ദേഷ്യം ആയിരുന്നു.. സംഗതി ക്ഷമിച്ചു എന്നൊക്കെ പറയുകയും ചെയ്തു..

ഇത്ര അഹങ്കാരം ഒരു മനുഷ്യനും പാടില്ല..

ഒന്ന് പുറത്തു പോയി നടന്നു വന്നപ്പോൾ എന്നെയും കാത്തു അഗ്നി ഉമ്മറത്ത് ഇരിക്കുന്നുണ്ട്..

“എന്താ ഏട്ടാ ഇത്.. എന്നെ ഇങ്ങനെ വിഷമിപ്പിക്കുന്നത് എന്തിനാ?”

അവൾ നിറഞ്ഞ കണ്ണുകളോടെ എന്നെ നോക്കിയപ്പോൾ ഞാൻ അവളെ കോരി എടുത്തു..

“നിന്റെ വിഷമം ഒക്കെ ഞാൻ ഇപ്പൊ മാറ്റിത്തരാം..”

അത് പറഞ്ഞു ഞാൻ നോക്കിയത് അച്ഛന്റെ മുഖത്തേക്ക് ആണ്.. അമ്മയും കൂടെ..

അതോടെ അഗ്നി ചാടി ഇറങ്ങി അകത്തേക്ക് ഓടി.. അമ്മയുടെ മുഖത്തു ഒരു കള്ളച്ചിരി..

“അല്ല മോൻ എങ്ങോട്ടാ പോയത്? ഒന്നും കഴിച്ചില്ലലോ? ആ പെണ്ണും ഒന്നും കഴിച്ചില്ല…”

അച്ഛൻ പറഞ്ഞു..

“അച്ഛാ ആ ഷാപ്പിലെ ഫുഡ് വയറു നിറച്ചു.. അതാ ഒന്ന് നടക്കാൻ ഇറങ്ങിയത്.. “

“ആഹ്ഹ.. ശീലം ഇല്ലാലോ.. എന്തായാലും കഴിക്കണം.. അവളും കഴിച്ചില്ല… പിള്ളേരൊക്കെ ഇങ്ങനെ തുടങ്ങിയാൽ…”

അച്ഛൻ അകത്തേക്കു പോയി…

ഞാൻ വേഗം റൂമിലേക്ക് ചെന്നു.. അഗ്നി അവിടെ ഇരിക്കുന്നുണ്ട്..

“ഏട്ടാ അയ്യേ അച്ഛൻ എന്ത് വിചാരിക്കും?”

അവൾ എന്നെ കണ്ടതോടെ വന്നു നെഞ്ചിൽ ചാരി നിന്ന് നാണത്തോടെ ചോദിച്ചു..

“എന്ത് വിചാരിക്കാൻ?”

“അല്ലാ.. ഏട്ടൻ എന്നെ എടുത്തു പൊക്കി വിഷമം മാറ്റും എന്ന് പറഞ്ഞില്ലേ? അച്ഛൻ എന്തെങ്കിലും വിചാരിച്ചിട്ടുണ്ടാകും…”

“പൊന്നു മോളെ.. പണ്ട് അച്ഛനും അമ്മയും ഒക്കെ ഒന്ന് വിചാരിച്ചതു കൊണ്ടല്ലേ നിങ്ങൾ രണ്ടുപേരും ഒരുമിച്ചു വന്നത്?”

“ഛീ.. ഈ ഏട്ടൻ.. ഒരു നാണവും ഇല്ല….”

“പിന്നെ.. എന്റെ ഭാര്യയോട് എനിക്കെന്തിനാ നാണം? നീ കഴിച്ചില്ലല്ലോ? വാ..”

“ഞാൻ മാത്രം അല്ല.. അവളും കഴിച്ചില്ല ഏട്ടാ..”

“അവൾ വേണേൽ പട്ടിണി കിടക്കട്ടെ.. നിന്നെ ഞാൻ കഴിപ്പിക്കാം…”

“ഏട്ടാ…..”

“ശരി ശരി.. ഞാൻ പോയി വിളിച്ചാൽ അവൾ എന്റെ അച്ഛന് വിളിക്കും.. നീ വിളിച്ചാൽ മതി… ഞാൻ അവിടെ ഉണ്ടാകും…”

അതും പറഞ്ഞു ഞാൻ താഴേക്ക് നടന്നു.. ചപ്പാത്തിയും വെജിറ്റബിൾ കറിയും ആണ്..

അഗ്നി അവളെയും വിളിച്ചു വന്നു.. അവൾ ഒന്നും മിണ്ടാതെ എടുത്തു കഴിക്കാൻ തുടങ്ങി..

ഞാൻ ആദ്യം മുറിച്ച ചപ്പാത്തി കറിയിൽ മുക്കി അഗ്നിയുടെ വായിൽ വച്ച് കൊടുത്തപ്പോൾ അവൾ കള്ളക്കണ്ണിൽ ആരുവിനെ നോക്കി വാ പൊളിച്ചു.. അവൾ അതൊന്നും ശ്രദ്ധിക്കാതെ തല കുനിച്ചു കഴിച്ചു..

കഴിച്ചു റൂമിൽ എത്തിയപ്പോൾ അഗ്നി കുടിക്കാനുള്ള വെള്ളവും ആയി വന്നു.. ഫ്ലാസ്ക് വച്ച ശേഷം അവൾ ബെഡിൽ ഇരുന്ന എന്റെ അരക്കെട്ടിൽ കയറി ഇരുന്നു എന്റെ നെഞ്ചിലേക്ക് കിടന്നു..

ചൂടുള്ള അധരങ്ങൾ എന്റെ രണ്ടു കവിളിലും മാറി മാറി പതിഞ്ഞു..

“നിനക്ക്‌ പെണ്ണും റോസാച്ചെടിയും തമ്മിൽ ഉള്ള സാമ്യം അറിയുമോ?”

ഞാൻ അവളുടെ ചെവി മെല്ലെ തഴുകി ചോദിച്ചു..

“എന്താ ഏട്ടാ? “

“ഒരു റോസാച്ചെടി നട്ടത് കൊണ്ട് മാത്രം പൂവ് വരില്ല.. ദിവസവും വെള്ളം ഒഴിക്കണം വളം ഇടണം പുഴു വരുന്നുണ്ടോ എന്ന് നോക്കണം, താലോലിക്കണം, എന്നാൽ നല്ല സുന്ദരി പൂക്കളെ അവൾ തരും. അതെ പോലെ ആണ് ഓരോ പെണ്ണും, അവളെ നമ്മൾ വെള്ളവും വളവും ആകുന്ന സംരക്ഷണവും സ്നേഹവും കൊടുക്കണം, താലോലിക്കണം, അവളെ മനസിലാക്കണം.. എന്നാൽ അവളും പൂത്തു തളിർത്തു വരും..ഒരു പനിനീർ റോസാചെടി പോലെ…”

ഞാൻ അത് അവളുടെ കണ്ണിൽ നോക്കി പറഞ്ഞു..

“എന്റമ്മേ… എന്തൊരു വരികൾ ആണ് ഏട്ടാ? സത്യം പറ ഇത് ഏട്ടൻ ഉണ്ടാക്കിയതാണോ?”

അവൾ അതിശയത്തോടെ ചോദിച്ചു..

“അയ്യേ ഞാനോ? ഇതൊരു കവി പറഞ്ഞതാണ്.

ഞാൻ പുഞ്ചിരിയോടെ പറഞ്ഞു..

“എന്നാൽ ആ കവിക്ക് ഒരു പനിനീർപൂവിന്റെ വക ഒരു ഉമ്മ

….”

അവൾ അതും പറഞ്ഞു ചിരിച്ചു കൊണ്ട് ഒരു ഉമ്മ

എന്റെ കവിളിൽ തന്നു.

ഞാൻ ചിരിച്ചു കൊണ്ട് അവളുടെ കവിളിൽ ഒരു കടി കൊടുത്തു..

“കള്ളു മണക്കുന്നു.. ബാ..”

“ശരിക്കും?”

“മ്മ്മ്.. കള്ളു കുടിച്ചാൽ വിയർത്താൽ പോലും അതിന്റെ മണം വരും..”

“അതെങ്ങനെ നിനക്ക് അറിയാം?”

“ഞാനും അവളും കള്ളു കുടിച്ചത് അച്ഛൻ പൊക്കിയത് അങ്ങനെയാണ്…”

അവൾ കുലുങ്ങി ചിരിച്ചു..

“കള്ളി… ഇനി നിനക്ക് വേണമെങ്കിൽ ഞാൻ തരാം..”

“മ്മ്മ്.. മ്മ്മ…”

അവൾ എന്റെ ചുണ്ടിൽ മുത്തി..

“കുളിക്കട്ടെ?”

“മ്മ്മ്… ഞാൻ വരണോ?”

“കൊണ്ടുപോകുമല്ലോ ഞാൻ..”

അതും പറഞ്ഞു ഞാൻ അവളെ കോരി എടുത്തു.. അവൾ അലറിക്കൊണ്ട് ചിരിച്ചു.. പിടഞ്ഞു.. ഞാൻ വിട്ടില്ല.. അവളെ പിടിച്ചു ഷവറിന്റെ കീഴിൽ നിർത്തിയപ്പോൾ അവൾ നിന്നു കൂവി.. എന്നെ കൂടെ വലിച്ചു ഷവറിന്റെ അടിയിൽ നിർത്തി.. തണുത്ത വെള്ളം വീഴുമ്പോഴും പെണ്ണിന്റെ ചൂട് എന്നെ പൊള്ളിക്കുന്നുണ്ടായിരുന്നു..

അവളെ ഒന്ന് കുളിപ്പിച്ച് റൂമിൽ കൊണ്ട് വന്നു നിർത്തി ഞാൻ അവളുടെ ദേഹം തുടച്ചു തല തുവർത്തി കൊടുത്തു..

ഒരു ബനിയനും ഷോർട്സും ഇട്ടു കൊടുത്തു ഞാൻ അവളെ ബെഡിലേക്ക് ഇട്ട ശേഷം ഞാനും ഡ്രസ്സ് മാറി അവളെ ചുറ്റി വരിഞ്ഞു കിടന്നു… അവൾ എന്നെ രണ്ടു കൈ കൊണ്ടും കാലുകൾ കൊണ്ടും ചുറ്റി പിടിച്ചു അമർത്തി ചുംബിച്ചു…

പ്രണയനിമിഷങ്ങളിൽ അവളുടെ പല്ലും നഖങ്ങളും എന്നിലേക്ക് ഇറങ്ങിയപ്പോൾ എനിക്ക് വേദന തോന്നിയില്ല.. പ്രേമം മാത്രം.. പൊള്ളുന്ന പ്രേമം..

***

രാവിലെ പതിവ് പോലെ വിളിച്ചു ഉണർത്തിയത് അവൾ തന്നെ ആണ്..

അന്ന് രാവിലെ ഭക്ഷണം കഴിഞ്ഞു ഒന്ന് നടക്കാൻ പോയി.. അടുത്ത് ഒരു കൊച്ചു മല ഉണ്ട്.. പതിവില്ലാതെ ആരുഷി ഒപ്പം വന്നു..

അവളുടെ മുഖം കുത്തി വീർപ്പിച്ചത് പോലെ കണ്ടപ്പോൾ എനിക്ക് ചിരി വന്നു.

“നിന്റെ ചുണ്ടിൽ എന്താടീ?”

അവൾ അഗ്നിയുടെ ചുണ്ടിൽ നോക്കി അത് ചോദിച്ചു എന്റെ മുഖത്തേക്ക് ആണ് നോക്കിയത്.. എന്റെ ചുണ്ടിലും അവൾ പാട് കണ്ടിരിക്കാം.. പല്ലു കൊണ്ടതാണ് എന്ന് അവളോട് പറഞ്ഞില്ല എങ്കിലും അവൾക്ക് മനസിലായി.

മുഖം ദേഷ്യം കൊണ്ട് നിറഞ്ഞു.. ശരിക്കും അവൾക്ക് എന്താണ് എന്ന് ഞാൻ ആലോചിച്ചു.. അവൾ ഞങ്ങൾ പ്രേമിക്കുമ്പോൾ വല്ലാത്ത ഒരു മുഖഭാവത്തോടെ നോക്കുന്നത് കണ്ടു..

അസൂയ അല്ല.. ദേഷ്യം ആണ്.. അതിന്റെ കാരണം എനിക്ക് മനസിലായില്ല..

അവിടെ ഒരു ഞവൽ മരം ഉണ്ടായിരുന്നു..

“എനിക്ക് ഞാവൽ വേണം…”

അഗ്നി അത് നോക്കി ചിണുങ്ങിയപ്പോൾ എനിക്ക് ചിരി വന്നു.. ആരു അതൊന്നും ശ്രദ്ധിക്കാതെ എന്തോ ആലോചിച്ചു നിൽക്കുകയാണ്..

“നീ തന്നെ കയറിക്കോ…”

ഞാൻ അഗ്നിയോടു പറഞ്ഞു..

“ഏട്ടാ….”

അവൾ എന്റെ കയ്യിൽ നുള്ളിക്കൊണ്ടു ഒന്ന് താളം ചവുട്ടി.. ചെറിയ കുട്ടി ആണെന്നാണ് വിചാരം..

“എന്നാൽ അവളോട് കയറാൻ പറ..”

ഞാൻ ആരുഷിയെ കാണിച്ചു പറഞ്ഞു.. ആരുഷി എന്നെ ദേഷ്യത്തോടെ നോക്കി.. ഇനി വിറക്കാൻ തുടങ്ങും..

“അയ്യോ വേണ്ട.. ഇനി കിടന്നു വിറക്കണ്ട.. ഞാൻ കയറാം..”

അതും പറഞ്ഞു ഞാൻ വലിഞ്ഞു കയറി.. കുറച്ചു നീറ് കടിച്ചു എങ്കിലും കുറച്ചു ഞാവൽ പറിച്ചു മുണ്ടിന്റെ ഇടക്ക് ഇട്ടു..

നിലത്തേക്ക് ചാടി ഒരു ഇല കുമ്പിൾ ആക്കി അഗ്നിക്ക് കൊടുത്തു. വേറെ ഒരെണ്ണം ഞാൻ ആരുഷിക്ക് നീട്ടി..

അവൾ അത് തട്ടി കളഞ്ഞു…

“എനിക്കൊന്നും വേണ്ട നിന്റെ ഞാവൽ…”

അവൾ ബാധ കയറിയത് പോലെ എന്റെ നേരെ കൈ ചൂണ്ടി അലറിയപ്പോൾ ഞാൻ അറിയാതെ ഒന്ന് വിറച്ചു രണ്ടു സ്റ്റെപ് പുറകിലേക്ക് മാറി..

പടക്കം പൊട്ടും പോലെ ഒരു ശബ്ദം കെട്ടു.. ഞാൻ ഞെട്ടി.. ആരുഷി മുഖം പൊത്തി നിൽക്കുന്നു.. അഗ്നി അവളെ അടിച്ചതാണ്.

“എന്റെ ഏട്ടനോട് മര്യാദക്ക് പെരുമാറിയില്ലെങ്കിൽ ഇനിയും കിട്ടും… എന്താടീ നിനക്ക്???”

അഗ്നി ദേഷ്യം കൊണ്ട് വിറച്ചു തുള്ളി നിൽക്കുന്നു.. കത്തുന്ന കണ്ണുകൾ..

തുടരും

 

 

മാലാഖയുടെ കാമുകന്റെ മറ്റു നോവലുകൾ

ശിവപാർവതി

ദുർഗ്ഗ

 

4.7/5 - (3 votes)

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply