അഗ്നി – 6

2432 Views

agni-novel

“എന്റെ ഏട്ടനോട് മര്യാദക്ക് പെരുമാറിയില്ലെങ്കിൽ ഇനിയും കിട്ടും… എന്താടീ നിനക്ക്???”

അഗ്നി ദേഷ്യം കൊണ്ട് വിറച്ചു തുള്ളി നിൽക്കുന്നു.. കത്തുന്ന കണ്ണുകൾ..

ആരുഷി അല്പം പേടിയോടെ അവളെ നോക്കി.. കണ്ണിൽ നിന്നും വെള്ളം കുതിച്ചു ചാടി.. എന്നാൽ ഒരു നിമിഷം അവളുടെ നോട്ടം എന്റെ നേരെ വന്നു.. അതോടെ മുഖം മാറി..

“അടിക്കഡീ…!! അടിച്ചു കൊല്ലടീ എന്നെ…”

അവൾ അലറിക്കൊണ്ട് അഗ്നിയുടെ കൈ പിടിച്ചു അവളുടെ മുഖത്തേക്ക് അടിപ്പിച്ചു.. കുറെ പ്രാവശ്യം.. അഗ്നി ആകെ പതറി പോയി അവളുടെ ഈ ഭാവമാറ്റം കണ്ടിട്ട്.

ഉടനെ ഞാൻ ചെന്ന് ആരുഷിയെ പിടിച്ചു മാറ്റി..

“എന്താ പെണ്ണെ നിനക്ക്?”

ഞാൻ അവളുടെ ഇരു കൈകളും പിടിച്ചു വച്ച് ചോദിച്ചു.. അവൾ ഒരു നിമിഷം പൊട്ടിക്കരഞ്ഞു കൊണ്ട് എന്റെ നെഞ്ചിലേക്ക് ചാരി.

ഞാൻ പകച്ചു അഗ്നിയെ നോക്കി.. അവളും ആകെ പകച്ചു നിൽക്കുകയാണ്..

“ആരുഷി.. എന്തിനാ മോളെ ഇങ്ങനെ?”

അവളുടെ ഈ ഭാവമാറ്റവും എല്ലാം കണ്ടു എനിക്കും സങ്കടം വന്നിരുന്നു..

അവൾ വേഗം കരച്ചിൽ നിർത്തി എന്നെ തള്ളി മാറ്റി.. ഞാൻ അഗ്നിയുടെ തോളിൽ പിടിച്ചു ബാലൻസ് ചെയ്തു..

ആരുഷി വേഗം കണ്ണ് തുടച്ചു നിലത്തു വീണ ഞാവൽ ഒക്കെ പെറുക്കി എടുത്തു.. അഗ്നിയുടെ കുമ്പിളും നിലത്തു വീണിരുന്നു..

ഒരെണ്ണം എടുത്തു അഗ്നിയുടെ വായിൽ വച്ച് കൊടുത്തു അവളെ കെട്ടിപിടിച്ചു.. അഗ്നി കരഞ്ഞു കൊണ്ട് അവളെ കെട്ടിവരിഞ്ഞു..

എനിക്ക് ഒന്നും മനസിലായില്ല..

ആരുഷിയോടു ഒന്ന് തനിച്ചു സംസാരിക്കണം എന്ന് എനിക്ക് തോന്നി..

ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു വന്നു..

“അവൾക്ക് ശരിക്കും എന്താണ്? ഇങ്ങനെ ഒരു ഭാവമാറ്റം?”

ഞാൻ റൂമിൽ എത്തി അഗ്നിയോടു ചോദിച്ചു..

അവൾ ഒരു നിമിഷം എന്നെ നോക്കി.. എന്റെ അടുത്ത് വന്നിരുന്നു..

“ഏട്ടാ.. ഞാനും അവളും.. ഞങ്ങൾ പങ്കുവെക്കാത്ത ഒരു കാര്യവും ഞങ്ങളുടെ ജീവിതത്തിൽ ഇല്ല.. അതിനു ആദ്യം മാറ്റം വന്നത് ഏട്ടൻ വന്നതോടെ ആണ്..

ഞങ്ങൾക്ക് ഒരു അലമാരയെ ഉള്ളു.. അതിൽ ഉള്ള ഡ്രെസ്സുകൾ ഒക്കെ മാറി മാറി ഇടും.. തുറന്നു പറയട്ടെ? അടിവസ്ത്രങ്ങൾ പോലും ഞങ്ങൾ എനിക്ക് അവൾക്ക് എന്ന് പറഞ്ഞു മാറ്റി വച്ചിരുന്നില്ല.. ഞാൻ ഇടുന്നത് കഴുകി കഴിഞ്ഞാൽ പിറ്റേ ദിവസം ഇടുന്നതു അവൾ ആയിരിക്കും.. ഞാൻ തന്നെ ആണ് അവൾ.. അവൾ ആണ് ഞാൻ… ഏട്ടൻ വന്നതിൽ ഉണ്ടായ മാറ്റങ്ങൾ അവൾക്ക് അംഗീകരിക്കാൻ ആകുന്നില്ല.. അവൾ ഒറ്റപെട്ടതു പോലെ ആണ് അവൾക്ക് തോന്നുന്നത്… “

അവൾ പറഞ്ഞ കാര്യം കേട്ടപ്പോൾ എനിക്ക് അകെ എന്തോ പോലെ ആയി.. ശരിയാണ്..

“എനിക്ക് കല്യാണം നടക്കില്ല എന്ന് ഉറപ്പായിരുന്നു.. അപ്പോൾ അവൾ കണ്ടുപിടിച്ച അടവാണ് ഈ ദേഷ്യം.. അവളും കെട്ടില്ല എന്ന് പറഞ്ഞത് ഒരുമിച്ചു ജീവിക്കാൻ വേണ്ടി ആയിരുന്നു.. ഈ ട്വിൻസ് എന്ന് പറഞ്ഞാൽ.. ഞങ്ങളുടെ ഹൃദയം വരെ ഒന്നാണ് ഏട്ടാ…….”

അതും പറഞ്ഞു അഗ്നി എന്റെ തോളിൽ ചാരി കിടന്നു വിതുമ്പി… അവളെ ചേർത്ത് പിടിക്കുക എന്നല്ലാതെ എനിക്ക് ഒരു അക്ഷരം പോലും പറയാൻ കഴിയുന്നില്ലായിരുന്നു..

“ഞാൻ അവളോട് ഒന്ന് സംസാരിക്കണോ?”

ഞാൻ അഗ്നിയോടു ചോദിച്ചു..

“മ്മ്മ് വേണം… പാവം ആണ് ഏട്ടാ.. “

“എന്നാൽ നീ ഇവിടെ ഇരി.. ഇപ്പൊ വരാം..”

ഞാൻ എണീറ്റ് ആരുഷിയുടെ റൂമിലേക്ക് നടന്നു.. കതകിൽ മുട്ടി..

“എന്താടീ? നിന്റെ മറ്റവൻ ചത്തോ?”

അകത്തു നിന്നും ചോദ്യം… കതകു തുറന്ന ശബ്ദവും.. എന്റെ മുഖം കണ്ട അവൾ അടി കിട്ടിയത് പോലെ ആയി..

“അപ്പൊ ഞാൻ ചത്താൽ പ്രശ്നം തീരും അല്ലെ ആരു?”

“അല്ല.. ഞാൻ.. “

അവൾ പതറി.. തല താഴ്ത്തി..

“എനിക്ക് നിന്നോട് ഒന്ന് സംസാരിക്കണം….”

ഞാൻ പറഞ്ഞപ്പോൾ അവൾ വാതിൽ മൊത്തം തുറന്നു.. ഞാൻ അകത്തു കയറി ബെഡിൽ ഇരുന്നു.. അവൾ കതക് ചാരി നിന്നു..

“ആരുഷി.. ? നിനക്ക് എന്നെ കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ടെന്നു എനിക്കറിയാം.. എന്നാലും പറയുകയാണ്. നിന്നിൽ നിന്നും അവളെ തട്ടിയെടുക്കാൻ അല്ല ഞാൻ വന്നത്.. അവളെ എനിക്ക് ഇഷ്ടമാണ്.. നിന്നെയും ഇഷ്ടമാണ് ഒരു അനിയത്തിയെ പോലെ..

പിന്നെ.. ഈ കുടുംബ ജീവിതം ഇല്ലാതെ എങ്ങനെ ആണ്? നിനക്കും വേണ്ടേ ഒരു ആളും കുട്ടികളും ഒക്കെ.. അപ്പോൾ.. മാറ്റങ്ങൾ അംഗീകരിക്കണം…”

ഞാൻ പതുക്കെ ആണ് അവളോട് അത് പറഞ്ഞത്..

അവൾ എന്നെ ഒന്ന് നോക്കി.. എന്താ ഭാവം എന്ന് മാനസിലാകുന്നില്ല..

“നിനക്ക് എപ്പോൾ വേണമെങ്കിലും വീട്ടിൽ വരാം.. വേണമെങ്കിൽ അവിടെ താമസിക്കാം… “

അത് കേട്ടപ്പോൾ അവൾ തല പൊക്കി.. കണ്ണുകൾ അല്പം വിടർന്നു.. അപ്പോൾ അത് തന്നെ ആണ് അവളുടെ പ്രശ്നം എന്നെനിക്ക് മനസിലായി..

ഞാൻ എണീറ്റു…

“ഇന്ന് വൈകുന്നേരം ഞങ്ങൾ പോകുമ്പോൾ കൂടെ വരുന്നോ?”

ഞാൻ അവളുടെ മുഖത്തു നോക്കി.. അവൾ എന്റെ കണ്ണിൽ നോക്കി.

“എന്നേം കൊണ്ട് പോകുമോ? “

ആ ചോദ്യം എനിക്ക് നന്നായി കൊണ്ടു… ഞാൻ അവളുടെ തോളിൽ പിടിച്ചു..

“ഏട്ടന്റെ സ്ഥാനത്തു കണ്ടാൽ മതി.. അല്ല.. ഏട്ടൻ തന്നെ ആണ്… നിന്റെ വീടാണ്.. കൊണ്ടുപോകാം… സമാധാനം ആയോ?”

അവൾ പെട്ടെന്ന് അവളുടെ തോളിൽ ഇരുന്ന എന്റെ കൈ തട്ടി മാറ്റി.. എന്നെ ആഞ്ഞു ഒരു തള്ള് തള്ളി… ഞാൻ പുറകോട്ടു മലച്ചു…. എന്നാൽ എവിടെയോ പിടുത്തം കിട്ടിയത് കൊണ്ട് ഞാൻ വീണില്ല..

ഞാൻ അതിശയിച്ചു നോക്കി അവളെ.. കോപം ജ്വൊലിക്കുന്ന കണ്ണുകൾ..

“ഇല്ല… ഇല്ല… നിങ്ങൾ എന്താ പറഞ്ഞത്? ഏട്ടനോ? എന്നിട്ട് സമയം കിട്ടുമ്പോൾ ആ സ്ഥാനം മറന്നു എന്റെ ശരീരം ഉപയോഗിക്കാൻ അല്ലെ? യു ചീറ്റ്‌.. എല്ലാവരും ഇങ്ങനെ ആണ്… “

അവൾ എന്നെ നോക്കി ചീറി… നിന്ന് വിറക്കുകയാണ് അവൾ… ഞാൻ ആകെ പേടിച്ചു പോയി..

“ആരു നീ???”

“മിണ്ടരുത്.. ഔട്ട്.. പോ… എന്നെ തൊടണ്ട.. ആ വാക്ക്… ഏട്ടൻ? ഐ ഹേറ്റ്‌ ദാറ്റ്… പോ……!”

അവൾ പുറത്തേക്ക് കൈ ചൂണ്ടി… ഞാൻ ഇറങ്ങി… അഗ്നിയുടെ മുഖത്തേക്ക് ആണ് ഞാൻ നോക്കിയത്.. അവൾ എല്ലാം കേട്ടിട്ടുണ്ട് എന്ന് മുഖം കണ്ടപ്പോൾ മനസിലായി…

“നീ വന്നേ….”

ഞാൻ അഗ്നിയെ പിടിച്ചു റൂമിൽ കൊണ്ടുപോയി…

“അവൾക്ക് ഏട്ടൻ.. സഹോദരൻ അങ്ങനെ ആരെങ്കിലും ഉണ്ടായിരുന്നോ?? അല്ലെങ്കിൽ അത് പോലെ?”

ഞാൻ അഗ്നിയോട് ചോദിച്ചു..

“മ്മ്മ്.. ഒരു ഫ്രണ്ട് ഉണ്ടായിരുന്നു.. സഹോദരൻ ആണെന് പറഞ്ഞു വീട്ടിൽ വരെ കൊണ്ടുവന്നിരുന്നു.. എന്നാൽ എനിക്ക് അവനെ ഇഷ്ടമല്ലായിരുന്നു.. അവന്റെ നോട്ടം ശരിയല്ല.. ഞാൻ അവളോട് പറഞ്ഞപ്പോൾ അവൾ അന്നു എന്നെ അടിച്ചു… എന്നാൽ കുറച്ചു നാള് കഴിഞ്ഞു അവനെ ആരോ അടിച്ചു കയ്യും കാലും ഒടിച്ചു.. എന്തിനാണെന്ന് അറിയില്ല.. പിന്നെ അവനെ കണ്ടിട്ടില്ല…പാർട്ടിക്കാർ ആണ് അടിച്ചത് എന്നാണ് പറച്ചിൽ….”

അവൾ പറഞ്ഞത് കേട്ടപ്പോൾ എനിക്ക് ഒന്നും അസ്വഭാവികം ആയി തോന്നിയില്ല..

“പിന്നെ ആരു അവനെ കോൺടാക്ട് ചെയ്തില്ലേ?”

“ഇല്ല എന്ന് തോന്നുന്നു.. പക്ഷെ അവന്റെ കാര്യം ചോദിച്ചാൽ പെണ്ണ് ചാടി കടിക്കാൻ വരും.. എന്താ അറിയില്ല…”

“മ്മ്മ്.. അവൾക്ക് എന്നോടും ദേഷ്യം ആണ്.. പക്ഷെ ഏട്ടൻ എന്ന വാക്ക് പറഞ്ഞപ്പോൾ ആണ് അവൾക്ക് ദേഷ്യം വന്നത്.. അവൻ മിസ് ബീഹെവ് ചെയ്തോ അവളോട്? അങ്ങനെ എന്തെങ്കിലും?? ഫിസിക്കലി??”

ഞാൻ സംശയത്തോടെ ചോദിച്ചു..

“ഇല്ല ഏട്ടാ.. അവൾ ഇപ്പോഴും കന്യക തന്നെ ആണ്… അതെനിക്കറിയാം.. മിസ്ബീഹെവ് ചെയ്തോ എന്ന് അറിയില്ല.. എന്നോട് പറയാത്ത ഏക കാര്യം ആണ് അത്…”

“അവളെ അവളുടെ വഴിക്ക് വിടാം അല്ലെ? നിനക്ക് അവളെ എപ്പോ വേണേലും വന്നു കാണാമല്ലോ…”

ഞങ്ങൾ സംഭാഷണം അവസാനിപ്പിച്ചു.. വൈകുന്നേരം ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു വന്നു..

അന്ന് രാത്രി ആരുഷി അഗ്നിയെ വിളിച്ചു.. ഫോൺ എനിക്ക് തരാൻ പറഞ്ഞു..

ഞാൻ ഫോൺ സ്‌പീക്കറിൽ ഇട്ടു നെഞ്ചിൽ വച്ചു.. അഗ്നിയുടെ മടിയിൽ കിടക്കുകയായിരുന്നു ഞാൻ..

“അഭി ആം സോറി.. ഏട്ടാ എന്ന് വിളിക്കാൻ എനിക്ക് പറ്റില്ല.. നിങ്ങൾ വിചാരിക്കുന്നത് പോലെ എനിക്ക് അങ്ങനെ ദേഷ്യം ഒന്നും ഇല്ല.. ഐ ഹാവ് മൈ ഓൺ റീസൺസ്..

അവളുടെ സന്തോഷം ആണ് എന്റെ സന്തോഷം.. അവൾ ചാകാൻ പറഞ്ഞാലും ഞാൻ ചാകും.. ആ ഇഷ്ട്ടം എനിക്ക് നിങ്ങളോടു വരുമോ എന്നറിയില്ല.. പറഞ്ഞില്ലേ എനിക്ക് കണ്ണിൽ കാണുന്നത് പോലും വിശ്വസിക്കാൻ അങ്ങനെ മനസ് സമ്മതിക്കുന്നില്ല…

ഞാൻ ഇനി ദേഷ്യപ്പെടില്ല.. സോറി.. മോശമായി ആണ് ഞാൻ പെരുമാറിയത്.. എന്നും.. സോറി പറഞ്ഞാലും തീരില്ല എന്നറിയാം… എന്നോട് കൂടുതൽ ഒന്നും ചോദിക്കരുത്… എനിക്ക് നിങ്ങളുടെ കുട്ടിയെ കാണണം… അഗ്നിയുടെ ഒരു മോളെ ആണ് എനിക്ക് വേണ്ടത്.. 

ഇത്രയേ പറയാൻ ഉള്ളു… അത് കഴിഞ്ഞു ഞാൻ ആലോചിക്കാം എന്റെ കാര്യം…”

അവൾ അത്രയും പറഞ്ഞപ്പോൾ എനിക്ക് സമാധാനം തോന്നി..

ഫോൺ വച്ച് ഞാൻ അഗ്നിയെ നോക്കി.. അവൾ നെഞ്ചിൽ കൈ വച്ച് സമാധാനത്തോടെ ഇരിക്കുന്നത് കണ്ടു.. എനിക്കും സമാധാനം തോന്നി..

വലിയ ആശ്വാസം…

“അപ്പൊ കാര്യങ്ങൾ ഒക്കെ സോൾവ് ആയ സ്ഥിതിക്ക്….”

“സ്ഥിതിക്ക്? എന്തോ ദുരുദ്ദേശം ഉണ്ടല്ലോ കള്ളന്….?”

അവൾ എന്റെ മൂക്ക് പിടിച്ചു ചിരിച്ചു…

“അവൾ പറഞ്ഞത് പോലെ.. അഗ്നിയുടെ മകൾ.. വേണ്ടേ?”

അവൾ നാണിച്ചു…

“വേണം.. എനിക്ക് എന്റെ മകളെ അവൾ വളർത്തണം എന്നാണ്.. ഞങ്ങൾ തമ്മിൽ ഉള്ള ആ ബന്ധം വച്ച് അവൾ എന്നെക്കാളും നന്നായി എന്റെ മോളെ നോക്കും…”

അവൾ അതും പറഞ്ഞു കുനിഞ്ഞു എന്റെ ചുണ്ടുകളിൽ ചുംബിച്ചു

****

ദിവസങ്ങൾ കടന്നു പോയി.. മാസങ്ങളും.. ഇതിനിടയിൽ എന്റെ ഷോപ്പിന്റെ ഓപ്പണിങ് നല്ല രീതിയിൽ നടന്നു.. അത് മാത്രം അല്ല.. ഒരു ഇന്റർനാഷണൽ കമ്പനിയുടെ കിച്ചൻ ഇൻസ്റ്റാളേഷൻ, സെയിൽ ഇതൊക്കെ എന്റെ ഷോപ്പിൽ കിട്ടുകയും ചെയ്തു..

സന്തോഷം കൊടികുത്തി വാഴ്ന്ന ദിവസങ്ങൾ.. ആരുഷി ഒരു കോഴ്സ് ചെയ്യാൻ ഡൽഹിയിൽ പോയിരുന്നു.. അവൾ ഇപ്പോൾ ഒക്കെ ആണ്..

എന്നാലും അവളുടെ പുരുഷ വിദ്വെഷം ഒരു കുറവും ഇല്ല.. ചില സമയങ്ങളിൽ എന്നോട് നല്ല സ്നേഹം ആയിരിക്കും.. എന്നാൽ എപ്പോഴാണ് നാഗവല്ലി അവളുടെ ദേഹത്ത് കയറുന്നത് എന്ന് പറയാൻ പറ്റില്ല..

അതങ്ങനെ ഒരു സാധനം…

ഒരു ദിവസം ഞാൻ അവരുടെ വീട്ടിൽ പോയി.. ആരുഷി മാത്രമേ ഉണ്ടായിരുന്നുള്ളു.. അവൾ ലീവിന് വന്നതാണ്.

ഡോർ ബെൽ അടിച്ചപ്പോൾ അവൾ വന്നു..

“അച്ഛൻ ഇല്ലേ?”

“ഇല്ല അഭി.. അവർ പുറത്താണ്.. കയറി വാ..”

അവൾ മാന്യം ആയി എന്നെ വിളിച്ചു..

“വേണ്ട ആരു.. പറഞ്ഞാൽ മതി… പിന്നെ വരാം..”

ഞാൻ അതും പറഞ്ഞു തിരിഞ്ഞു നടന്നു..

“എന്നോട് ദേഷ്യം ആണ് അല്ലെ ഇപ്പോഴും? വെറുപ്പ് ആണ് അല്ലെ?”

പുറകിൽ അവളുടെ ശബ്ദം.. ഞാൻ തിരിഞ്ഞു.. നിറഞ്ഞ കണ്ണുകൾ..

“അല്ലാ.. ഞാൻ ഇപ്പൊ അകത്തു കയറിയാൽ ഈ പരിഭവം മാറുമോ?”

ഒരു കൊച്ചു ചിരിയോടെ ഞാൻ അവളോട് ചോദിച്ചു..

“മ്മ്മ്.. വാ.. ഞാൻ നല്ല ചായയും അച്ചപ്പവും തരാം.. ഒത്തിരി ഇഷ്ടമല്ലേ??”

അവൾ അതും പറഞ്ഞു ചിരിച്ചു.. എന്റെ ദൈവമേ എന്തൊരു ഭംഗി ആണ് ഈ ചിരി.. ആദ്യം ആയാണ് ഇവൾ ചിരിക്കുന്നത് ഞാൻ കാണുന്നത്..

എന്തായാലും ഞാൻ അകത്തു കയറി ഇരുന്നു.. അവൾ വേഗം ചായ ഉണ്ടാക്കി തന്നു.. അച്ചപ്പം എന്റെ ഒരു വീക്നെസ് ആണ്.. അതും തന്നു..

“ഇപ്പൊ വരാം…”

എന്നും പറഞ്ഞു അവൾ അകത്തു പോയി.. അപ്പോഴേക്കും അഗ്നി എന്നെ ഫോണിൽ വിളിച്ചു..

ആരു ചായ തന്ന കാര്യം ഞാൻ അഗ്നിയോടു പറഞ്ഞപ്പോൾ അവൾക്ക് അത്ഭുതം.. അവൾക്ക് ഫോൺ കൊടുക്കാൻ പറഞ്ഞു..

“ആരു??”

ഞാൻ അകത്തു നോക്കി വിളിച്ചു.. മറുപടി ഇല്ല..

“വാവേ അവൾ അകത്താണ്.. വരട്ടെ എന്നിട്ട് സംസാരിക്കാം.. അല്ലേൽ നീ അവളെ പിന്നെ വിളിച്ചോ..”

ഞാൻ അഗ്നിയോടു പറഞ്ഞു..

“ഏട്ടാ… എനിക്ക് ഇപ്പൊ സംസാരിക്കണം….”

അവൾ ചിണുങ്ങാൻ തുടങ്ങി.. വീട്ടുകാർ മൊത്തം കൊഞ്ചിച്ചു പെണ്ണിനെ വഷളാക്കി വച്ചിരിക്കുകയാണ്.. അല്ല.. ഞാനും അതിൽ മോശം അല്ല…

ഞാൻ മെല്ലെ അകത്തേക്ക് നടന്നു..

“ആരു?”

ഒരു അനക്കവും ഇല്ല.. അടുക്കള പുറത്തെ ബാത്‌റൂമിൽ അനക്കം കെട്ടു..

“ആരു??”

ഞാൻ അങ്ങോട്ട് ഇറങ്ങി ചെന്നപ്പോൾ അവൾ ബാത്രൂം വാതിൽ തുറന്നു പുറത്തേക്ക് വന്നു.. ചുരിദാറിന്റെ ടോപ് പൊക്കി അടിയിൽ വള്ളി കെട്ടിക്കൊണ്ടു ആണ് അവൾ വന്നത്..

ഒരു നിമിഷം ഞാൻ അവളുടെ പൊക്കിൾചുഴി കണ്ടു ഞെട്ടി

അവൾ എന്നെ കണ്ടതും ടോപ് വലിച്ചു താഴ്ത്തി.. ഞാൻ പതറി..

അവളുടെ മുഖം നിമിഷ നേരം കൊണ്ട് മാറി അവൾ നാഗവല്ലി വിറക്കും പോലെ വിറക്കാൻ തുടങ്ങി..

“നിങ്ങൾ… യു… ഞാൻ ബാത്‌റൂമിൽ കയറിയത് കണ്ടു വന്നതല്ലേ?? ആരും ഇല്ലാത്തപ്പോൾ എന്നെ കയറി പിടിക്കാൻ??? കൊല്ലും ഞാൻ… കൊല്ലും…..”

ഞാൻ ശരിക്കും പതറി.. അവൾ അരക്കല്ലിന്റെ അവിടെ വച്ചിരുന്ന ഒരു വെട്ടുകത്തി കൂടി എടുത്തു കയ്യിൽ പിടിച്ചു എന്റെ നേരെ ചൂണ്ടി..

“അറക്കും ഞാൻ.. കൊല്ലും നിന്നെ…”

അവൾ മുരണ്ടു…

“നിനക്ക് പ്രാന്താണോ?”

ഞാൻ അറിയാതെ ചോദിച്ചു പോയി.

“പ്രാന്ത് നിന്റെ മറ്റവൾക്ക്…..!”

അവൾ അലറി… ഞാൻ ഉടനെ ഫോൺ സ്‌പീക്കറിൽ ഇട്ടു..

“സന്തോഷമായോ നിനക്ക്?”

ഞാൻ അഗ്നിയോടു ചോദിച്ചു..

ആദ്യം കേട്ടത് ചിരി ആണ്.. അവൾ കുടഞ്ഞിട്ടു ചിരിക്കുകയാണ്.. അത് കേട്ടപ്പോൾ അറിയാതെ എനിക്കും ചിരി പൊട്ടി…

ആരുഷി ആണെങ്കിൽ കാര്യം മനസിലാവാതെ എന്നെ പതർച്ചയോടെ നോക്കി..

അഗ്നി എന്റെ ദേവി എന്നും പറഞ്ഞു ഉറക്കെ ചിരി ആണ്…

അതോടെ ആരുഷി ജാള്യതയോടെ കത്തി അവിടെ തന്നെ വച്ചു..

“എന്റെ ഏട്ടാ… വീണ്ടും.. എന്റെ ദേവീ… വേഗം പൊയ്ക്കോ ഏട്ടാ അവിടെ നിന്നും.. അതാ നല്ലത്….”

അഗ്നി പൊട്ടി പൊട്ടി ചിരിച്ചു കൊണ്ട് അതും കൂടി പറഞ്ഞപ്പോൾ ആരുഷി പൂർണമായും തീർന്നു…

“അല്ല.. ഞാൻ.. പെട്ടെന്ന്….”

അവൾ നിന്ന് പതറിയപ്പോൾ ഞാൻ തിരിച്ചു നടന്നു.. എനിക്കും സത്യം പറഞ്ഞാൽ ചിരി ആണ് വന്നത്…എനിക്ക് ഇവളെ നന്നായി അറിയാം..

ഞാൻ കാറിന്റെ വാതിൽ തുറന്നപ്പോൾ അവൾ ഓടി വന്നു..

“പ്ലീസ്‌.. പോവല്ലേ.. ഞാൻ കാലു പിടിക്കാം.. തെറ്റ് പറ്റി….ചായ കുടിച്ചില്ലല്ലോ.. ഞാൻ സ്നേഹത്തോടെ തന്നതല്ലേ? ”

അവൾ ദയനീകമായി പറഞ്ഞു… മുഖം ഇപ്പൊ കരയും എന്ന ഭാവം..

“പൊന്നു മോളെ.. നീ സ്നേഹത്തോടെ ആ കത്തി വച്ച് വെട്ടിയേനെ ഇപ്പോൾ.. പെങ്ങളുടെ കെട്ടിയവൻ കുടിച്ചതിന്റെ ബാക്കി കുടിക്കാൻ മനസുണ്ടെങ്കിൽ കുടിച്ചോ അല്ലെങ്കിൽ കളഞ്ഞോ.. അഗ്നിയെ വിധവയാക്കാൻ എനിക്ക് മനസില്ല…”

ഞാൻ അതും പറഞ്ഞു കാറിൽ കയറി ജീവനും കൊണ്ട് വണ്ടി എടുത്തു.. അഗ്നി അപ്പോഴും ചിരി നിർത്തിയിട്ടില്ലായിരുന്നു…

ആരുഷി കൈ വിരൽ കടിച്ചു നോക്കി നിൽക്കുന്നുണ്ടായിരുന്നു..

അവളുടെ പുരുഷ വിദ്വെഷം നന്നായി അറിയുന്നത് കൊണ്ട് ഞാനും അത്രക്ക് കാര്യം ആക്കിയില്ല..

എന്നാൽ അന്ന് വൈകുന്നേരം അവൾ നേരെ വീട്ടിൽ വന്നു..

“ആഹാ കത്തി വേണമെങ്കിൽ നല്ല മൂർച്ച ഉള്ളത് ഇവിടെ ഉണ്ട്.. സ്വിസ് മെയ്ഡ്.. വേണോ? അതാകുമ്പോൾ ഒറ്റ വെട്ടിനു കൊല്ലാം…”

അവളെ കണ്ടതും ഞാൻ കളിയാക്കി..

“ഹ്മ്മ്മ്….!”

അവൾ ദേഷ്യത്തോടെ എന്നെ തട്ടി മാറ്റി അകത്തു കയറി.. അമ്മ അവളെ കണ്ടു വന്നപ്പോൾ പൂച്ചക്കുട്ടി പോലെ അമ്മയെ കെട്ടിപിടിച്ചു ചുംബിച്ചു..

ഇവൾ ശരിക്കും അന്യനിലെ വിക്രമിനെ കടത്തി വെട്ടും എന്നെനിക്ക് തോന്നി..

രണ്ടു ദിവസം വീട്ടിൽ നിന്നാണ് പോയത്.. അതിനു പിറ്റേ ദിവസം അവൾ ഡൽഹിക്ക് തിരിച്ചു പോയി..

***

ഒരു ദിവസം ഞാൻ ഷോപ്പിൽ നിന്നും വീട്ടിൽ എത്തി അമ്മയോടും അച്ഛനോടും കുശലം പറഞ്ഞു മുകളിലേക്ക് ചെന്നു..

എന്നെ കാത്തിരുന്നത് പോലെ അഗ്നി ബെഡിൽ ഇരിക്കുന്നുണ്ടായിരുന്നു.. ഒരു സാരി ആണ് അവൾ ഉടുത്തിരുന്നത്..

“എന്താ സാരിയൊക്കെ ഉടു….”

പൂർത്തി ആക്കാൻ എന്നെ അനുവദിക്കാതെ അവൾ ഓടി വന്നു എന്റെ ചുണ്ടുകളെ ചുംബിച്ചു.. എന്നെ തള്ളി ഭിത്തിയോട് ചേർത്ത് വച്ച് അവൾ പ്രാന്തമായി എന്നെ ചുംബിച്ചു..

പത്തു മിനിറ്റോളം അവൾ എന്റെ മുഖം മുഴുവൻ പ്രാന്തമായി ചുംബിച്ചു.. അവൾ എന്റെ കൈ പിടിച്ചു അവളുടെ അടിവയറ്റിൽ വച്ചു…

ചുണ്ടുകൾ വിടർത്തി ഒരു നിമിഷം ശ്വാസം ആഞ്ഞു വലിച്ചു..

അവളുടെ വയറ്റിൽ ഇരുന്നഎന്റെ  കൈ ഒന്ന് അമർത്തി..

“ഇവിടെ ഉണ്ട്.. നമ്മുടെ കൊച്ചു മാലാഖ….”

അവൾ എന്റെ കണ്ണിൽ നോക്കി പറഞ്ഞു… എനിക്ക് സന്തോഷമാണോ കരച്ചിൽ ആണോ വന്നത് എന്നറിയില്ല.. എന്റെ കുട്ടി അവളുടെ വയറ്റിൽ ഉണ്ട് എന്ന് കേൾക്കുമ്പോൾ ഉണ്ടാകുന്ന ഫീൽ…

ഞാൻ അവളെ കോരി എടുത്തു വട്ടം കറക്കി… ബെഡിൽ കിടത്തി അവളുടെ സാരി മാറ്റി അടിവയറ്റിൽ ചുംബിച്ചു.. അവൾ കണ്ണടച്ച് വല്ലാത്തൊരു നിർവൃതിയിൽ കിടന്നു…

തുടരും

 

 

മാലാഖയുടെ കാമുകന്റെ മറ്റു നോവലുകൾ

ശിവപാർവതി

ദുർഗ്ഗ

 

5/5 - (3 votes)

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply