Skip to content

യാമം – ഭാഗം 1

yamam-novel

ഭൂമിക്കു മീതെ ഇരുൾ വീഴുവാൻ തുടങ്ങിയിരിക്കുന്നു, രാത്രിയോട് വിടപറഞ്ഞു പകൽ യാത്രയായി.

കറുപ്പിന്റെ കരാളഹസ്തം ഭൂമിയുടെ മാറിൽ നിഗൂഢതയുടെ ചായം ചാർത്തി.

St. ആന്റണിസ് ചർച്ചിൽ നിന്നും പതിവിന് വിപരീതമായി കാപ്യര് തോമകുട്ടി വീട്ടിലേക്കു പോകുവാൻ ഇറങ്ങിയപ്പോൾ സമയം അധിക്രെമിച്ചിരുന്നു

“വറീത്  ഏട്ടാ, അച്ചന് രാത്രിയിൽ കഴിക്കാനും മറ്റും എന്തെങ്കിലും വേണമെങ്കിൽ നോക്കിയും കണ്ടും ചെയ്തു കൊടുക്കണം. അച്ചൻ ഇവിടെ പുതിയതാ, അത്രക്കും പരിചയമൊന്നും ഇല്ലെന്നു അറിയാമല്ലോ? “

“ശരി തോമാച്ചായ”

വറീത് തലകുലുക്കി

കുശിനിക്കാരൻ വറീതിനോട് കാര്യങ്ങൾ പറഞ്ഞേൽപ്പിച്ചശേഷം കപ്യാർ തോമക്കുട്ടി ഇറങ്ങി നടന്നു.

ഫാദർ ഫ്രാങ്ക്‌ളിൻ ഫ്രഡിൻ ഈ ഇടവകയിലേക്കു വന്നിട്ട് മൂന്ന് ദിവസമേ ആകുന്നുള്ളു. അതുകൊണ്ട് അച്ചന്റെ കാര്യങ്ങളിൽ ഒരു പ്രേത്യേക ശ്രെദ്ധ തോമക്കുട്ടി കൊടുത്തിരുന്നു.

തോമയുടെ ഭാര്യയാണ് ട്രെസ്യാമ്മ.

പള്ളിയുടെ പറമ്പിൽ കുടികിടപ്പവകാശം കിട്ടിയ സ്ഥലത്താണ് വീട്.

കപ്യാർ തോമക്കുട്ടിക്ക് രണ്ടു പെണ്മക്കൾ ആണ്.

മൂത്തയാൾ ജാസ്മിൻ, രണ്ടാമത്തെയാൾ ജോസ്‌ലിൻ. രണ്ടുപേരും ഡിഗ്രി കഴിഞ്ഞു നിൽക്കുന്നു.

ജാസ്മിൻ ടൈപ്പ് കഴിഞ്ഞു നിൽക്കുന്നു. ജോസ്മിൻ ഡിഗ്രി കഴിഞ്ഞതേ ഉള്ളു, റിസൾട്ടിന് വേണ്ടി വെയിറ്റ് ചെയ്യുന്നു.

രണ്ടുപേരെയും കല്യാണം കഴിച്ചു വിടുന്നതിനെകുറിച്ചാണ് ട്രെസ്യാമ്മക്ക് എപ്പോഴും തോമക്കുട്ടിയോടു പറയാനുള്ളത്.

പള്ളിയിൽ കുർബാനക്കുപോലും പെൺകുട്ടികളെ കൂട്ടികൊണ്ടുപോകുവാൻ ട്രെസ്യാമ്മക്ക് പേടിയാണ്.

കാലം മാറി, കഴുകൻകണ്ണുകളുമായി ആരൊക്കെ എവിടെയൊക്കെ നിൽക്കുന്നു എന്നുപോലും അറിയില്ല, ചോദിക്കാനും പറയാനും ആളുകളില്ലാത്തവരുടെ അവസ്ഥ ഇതുതന്നെ.

പ്രയപ്പൂർത്തിയായ പെൺകുട്ടികൾക്കുള്ള സാധാരണ മാതാപിതാക്കളുടെ സ്വഭാവികമായുള്ള ഭയം.

ചർച്ചിൽ നിന്നും ഒന്നരകിലോമീറ്ററെ അകലെയാണ് തോമക്കുട്ടിയുടെ വീട്. അരമണിക്കൂർ നടക്കാനുണ്ട്.

തോമക്കുട്ടി കൈയിലിരുന്ന എവെരെടി ബാറ്ററി ടോർച്ചു തെളിച്ചു ഇരുട്ട് നിറഞ്ഞ നടപ്പ് വഴിയിലൂടെ  നടന്നു. ഒരു കുന്നിൻമുകളിലാണ് പള്ളി സ്ഥിതി ചെയ്യുന്നത്. തോമാശ്ളീഹാ കേരളത്തിൽ വന്നപ്പോൾ ഇവിടെ വിശ്രമിക്കാൻ സമയം ചെലവഴിച്ചു എന്നാണ് ഇവിടെയുള്ളവരുടെ വിശ്വാസം.

വൈകുന്നേരം അയാൾ അവിടെമാകെ നിശബ്തമാണ്.

വിജനമായ അവിടേക്കു കുര്ബാനക്കും വിശേഷനാളുകളിലും ആളുകൾ വരുന്നതൊഴിച്ചാൽ പിന്നെ അവിടെയുള്ള അച്ചനും കപ്യാരും കുശിനിക്കാരനും മാത്രമായിരിക്കും.

പള്ളിപ്പറമ്പിൽ അങ്ങിങ്ങായി പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന നിരവധി കെട്ടിടങ്ങൾ കാണാം.

രാജഭരണകാലത്തു ഉണ്ടായിരുന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളാണവ.

പള്ളിയുടെ പുറകു വശത്താണ് സെമിത്തേരിയും തെമ്മാടി കുഴിയും ഉള്ളത്. !!

അതിന്റെ ഇടതു വശത്തുകൂടിയുള്ള വഴിയിലൂടെ കപ്യാര് തോമക്കുട്ടി ടോർച്ചും തെളിച്ചു വീട്ടിലേക്കു നടന്നു.

നേർത്ത നിലാവെളിച്ചം ഉണ്ടെങ്കിലും ഇരുട്ട് അങ്ങിങ്ങായി കട്ടപിടിച്ചു കിടന്നു. ചുറ്റുമുള്ള  കുറ്റിക്കാടുകളും, വൃക്ഷലതാതികളും ഇരുട്ടിന് ഭീകരത കൂട്ടി. ചെറിയ തണുത്ത കാറ്റു വീശുന്നുണ്ട്

വെളിച്ചം മങ്ങിയ ടോർചിന്റെ വെട്ടം ഇരുട്ടിനെ വകഞ്ഞു മാറ്റാൻ പ്രയാസപ്പെട്ടു

ആകാശത്തു തേങ്ങാപ്പൂളുപോലെ തെളിഞ്ഞു വിളറിനിൽക്കുന്ന ചദ്രനെ വിഴുങ്ങാൻ കാർമേഘങ്ങൾ പാഞ്ഞടുത്തുകൊണ്ടിരുന്നു.

ചുറ്റുമുള്ള പ്രേദേശങ്ങളിൽ നിന്നും കൂമന്റെ മൂളലും ചീവീടുകളുടെ കരച്ചിലും കേൾക്കാം, ഇരുട്ടിനു ശക്തികൂടുന്നതനുസരിച്ചു അവയുടെ കരച്ചിലിനും ശക്തിയേറി.

ശവക്കോട്ടയുടെയും തെമ്മാടികുഴിയുടെയും ഇടയിലൂടെയുള്ള വഴിയിലൂടെ മുന്പോട്ടുനീങ്ങിയ കപ്യാര് തോമക്ക് ഒരു മൂത്രശങ്ക !!

ഇടതൂർന്നു നിൽക്കുന്ന കുറ്റിച്ചെടികൾക്കിടയിൽ മൂത്രമൊഴിച്ചു തിരിഞ്ഞു നടക്കുമ്പോൾ ഒരു തേങ്ങൽ കേട്ടപോലെ !!

ഈ രാത്രിയിൽ ഇവിടെ??

എവിടെനിന്നാണത്?

കാതോർത്തു

ഒന്നും കേൾക്കാനില്ല !!

തോന്നിയതാകാം..

വീണ്ടും നടക്കാൻ തുടങ്ങിയതും ഒരു മുരൾച്ച,  ഒപ്പം ഒരു സ്ത്രിയുടെ നിലവിളി ഒച്ചയും !!

ഒരു കൊള്ളിമീൻ ആകാശത്തൂടെ പാഞ്ഞുപോയി !!

ഓടാൻ തുടങ്ങിയ തോമയുടെ ചെവിയുടെ സൈഡിൽ കൂടി എന്തോ പാഞ്ഞുപോയതുപോലെ !!

ഒരലർച്ചയോടെ തോമ നിലത്തുവീണു !

ചാടിയെഴുന്നേറ്റു ചുറ്റും ടോർച്ചു തെളിച്ചുനോക്കി.

ഒന്നും കാണാനില്ല !!

ദേഹത്ത് ഒരു വിറയൽ ബാധിച്ചപോലെ !!

അകാരണമായ ഒരു ഭയം !

കൂടുതൽ ചിന്തിച്ചപ്പോൾ ഭയം ഇരട്ടിച്ചു !!

ഇന്ന് വിഷം കഴിച്ചു ആത്മഹത്യാ ചെയ്ത ആനി എന്ന പെൺകുട്ടിയെ അടക്കിയിരിക്കുന്നതു ഇവിടുത്തെ തെമ്മാടി കുഴിയിലാണ്. !!

താൻ നിൽക്കുന്നത് അതിനടുത്തും…

തൊണ്ടവരളുന്നപോലെ…

കാലുകൾക്കു തളർച്ച അനുഭവപ്പെടുന്നപോലെ !!

സർവശക്തിയും എടുത്ത് തോമ മുന്പോട്ടോടി.

അപ്പോൾ സെമിത്തേരിയുടെ തെക്കുഭാഗത്തുള്ള തെമ്മാടിക്കുഴിയിലെ  ശവക്കല്ലറക്കുള്ളിൽ രണ്ടു കണ്ണുകൾ തിളങ്ങി !!!

ആ കണ്ണുകളുടെ ഇരുവശങ്ങളിൽ നിന്നും രക്തം ചാലിട്ടൊഴുകി !!

ശവപെട്ടിക്കുള്ളിൽ കിടന്നു ആ സ്ത്രി രൂപം മുരണ്ടു !!!

ശവക്കൂന പൊട്ടികീറി അതിലൂടെ കറുത്തപുക മുകളിലേക്ക് പൊങ്ങി.

അതിന് കരിഞ്ഞ മാംസഗന്ധം ആയിരുന്നു.

അത് വായുവിൽ തങ്ങി നിന്ന ശേഷം തെക്കു ദിശയിലേക്കു പോയി.

@@@@@@@@@@@@@@@@@@@@@

സമയം രാത്രി 12.10

തെരുവിൽ ഉറങ്ങിക്കിടന്നിരുന്ന ഒരു കറുത്ത നായ എന്തോ കണ്ടു പേടിച്ചു ഉണർന്നു കാലൻ കൂവാൻ തുടങ്ങി.

മറ്റു പലയിടങ്ങളിലായി ഉറങ്ങിക്കിടന്നിരുന്ന നായകളും ഉണർന്നു ഊരിയിടാൻ തുടങ്ങി.

ഒരു കറുത്ത പുകമഞ് പ്രത്യക്ഷപെട്ടു !!!

ചുഴലിക്കാറ്റുപോലെ വട്ടകറങ്ങിയ ശേഷം അതൊരു മനുഷ്യരൂപമായി മാറാൻ തുടങ്ങി !!

ആ മനുഷ്യരൂപത്തെ കണ്ടു പട്ടികൾ കൂട്ടത്തോടെ കരഞ്ഞു, എന്തോ ദുരന്തം മുൻപിൽ കണ്ടപോലെ !!

ആ രൂപം കരയുന്ന പട്ടികൾക്ക് നേരെ കൈകൊണ്ടു വീശി കാണിച്ചു

ആ മനുഷ്യരൂപം മുൻപോട്ടു നടന്നു.

കറുത്തവസ്ത്രത്തിൽ മൂടിയ അയാൾ കാതുകളിൽ കുരിശു തലകീഴായി തൂക്കിയിരുന്നു.

വവ്വാലുകളുടെ തലകൊണ്ട് മാല  കഴുത്തിൽ അണിഞ്ഞിരുന്നു.

കരച്ചിൽ നിർത്തി 6 പട്ടികൾ ആ മനുഷ്യരൂപത്തെ പിന്തുടർന്നു. അവ നാക്ക് പുറത്തേക്കു നീട്ടി കിതച്ചു

ചന്ദ്രകല ആകാശത്തു പൂർണ്ണമായും കാര്മേഘത്തിനുള്ളിൽ പേടിച്ചോളിച്ചു.

ആ കറുത്ത മനുഷ്യരൂപം പട്ടികളുടെ അകമ്പടിയോടെ st. ആന്റണീസ് ചർച്ചിന്റെ ശവക്കോട്ടക്കു നേരെ ആണ് പോയത്.

അവർ ശ്മശാനത്തിന്റെ പ്രധാനകവാടത്തിനരുകിൽ എത്തിയപ്പോൾ തുരുമ്പിച്ച ഗേറ്റ് താനെ തുറന്നു. !

കറുത്ത പട്ടികളുടെ കൂടെ ആ മനുഷ്യരൂപം അകത്ത്‌ പ്രവേശിച്ചു.

ആ മനുഷ്യരൂപം മുരളുന്ന ശബ്‌ദത്തിൽ എന്തോ പറഞ്ഞു

ആജ്ഞ കിട്ടിയപോലെ ആ ആറു കറുത്തപട്ടികൾ കല്ലറകൾക്കിടയിലൂടെ പാഞ്ഞു നടന്നു.

എന്തോ തിരഞ്ഞു നടന്ന ശേഷം പട്ടികൾ തെക്കുഭാഗത്തുള്ള തെമ്മാടികുഴിയുടെ അടുത്തെത്തി അവിടെക്കുനോക്കി കാലൻ കൂവി !!

പിന്നെ അവ ഒരു ശവകൂനയുടെ അടുത്തെത്തി ചുറ്റിനടന്നു

അതിനുശേഷം ശവകൂനയുടെ മണ്ണ് മാന്താൻ തുടങ്ങി !

കുഴിമാടത്തിനുചുറ്റും വാടിയ  പൂക്കളും റീത്തുക്കളും ചിതറിക്കിടന്നിരുന്നു !!!

കുഴിമാടത്തിനു ചുറ്റും നിന്നും വർദ്ധിച്ച ശൗര്യത്തോടെ പട്ടികൾ മണ്ണ് മാറ്റികൊണ്ടിരുന്നു !

ഇടക്കിടെ അവ ആ കറുത്ത മനുഷ്യരൂപത്തെ നോക്കി ദയനീയമായി കരഞ്ഞു.

രണ്ടാം യാമത്തിന്റെ അവസാനം പട്ടികൾ ശവക്കൂനയിലെ മണ്ണ് പൂർണ്ണമായും നീക്കി !

കുഴിക്കുള്ളിൽ ശവപ്പെട്ടി തെളിഞ്ഞു വന്നു !

അടക്കിയിട്ടു മണിക്കൂറുകൾ മാത്രമായ ശവം. ആനിയുടെ ശവം !!

കുഴിമാടത്തിനിരുവശങ്ങളിലുമായി പട്ടികൾ ആജ്ഞാനുവർത്തികളെ പോലെ നിരന്നുനിന്നു.

അവ ആ മനുഷ്യരൂപത്തെ നോക്കി മുരണ്ടു

അടുത്ത നിമിഷം ഒരു മിന്നലും ശേഷം അതിഭയങ്കരമായ ഒരു വെള്ളിടിയും വെട്ടി !!

വെള്ളിടിയേറ്റു ആറു നായ്ക്കളുടെയും തലകൾ ചിതറിത്തെറിച്ചു !!

തലപോയ പട്ടികളുടെ കഴുത്തിൽ നിന്നും രക്തം കുഴിക്കുള്ളിലെ ശവപ്പെട്ടിയുടെ മുകളിലേക്ക് ഒഴുകി വീണുകൊണ്ടിരുന്നു !!

പട്ടികൾ മാന്തിപ്പൊളിച്ചു വച്ച ശവപ്പെട്ടിയുടെ മൂടിയുടെ വിടവിലൂടെ രക്തം ശവപ്പെട്ടിയുടെ ഉള്ളിൽ കിടക്കുന്ന ശവശരീരത്തിന്റെ ചുണ്ടിലേക്കു വീണുകൊണ്ടിരുന്നു !!

ആ ശവശരീരത്തിന്റെ ചുണ്ടുകൾ തുറക്കപ്പെട്ടു !!

കറുത്ത ഒരു നാക്ക് പുറത്തേക്കു വന്നു.

ഒഴുകിയിറങ്ങുന്ന രക്തം ആ സ്ത്രി രൂപം വലിച്ചു കുടിച്ചു കൊണ്ടിരുന്നു.

ആ സ്ത്രി ശവത്തിന്റെ കണ്ണുകൾ തുറക്കപ്പെട്ടു !! കൃഷ്ണമണികൾ ഇളകി !!

ഇടക്കിടെ മിന്നലോടെ ഇടിവാൾ പുളഞ്ഞു.

വലിയ ശബ്ദത്തോടെ വെട്ടിയ ഒരു ഇടിവാൾ കുഴിക്കുള്ളിലെ ശവപ്പെട്ടിയുടെ മുകളിൽ പതിച്ചു. ശവപ്പെട്ടിയുടെ മൂടി ചിതറി തെറിച്ചു  !!

പെട്ടിയിൽ കിടന്ന സ്ത്രിയുടെ ശവം മെല്ലെ എഴുനേറ്റു. !!

പുറത്തേക്കു നീട്ടിയ നാക്ക് കൊണ്ട് കുഴിക്കു മുകളിൽ  തലയില്ലാതെ നിൽക്കുന്ന ആറു പട്ടികളുടെയും കഴുത്തിൽ നിന്നും രക്തം വലിച്ചുകുടിച്ചു !!

നിമിഷങ്ങൾക്കുള്ളിൽ പട്ടികളുടെ മാംസവും തൊലിയും അപ്രതീക്ഷമായി,  അസ്ഥിപഞ്ജരമായി. !!!

കുഴിയിൽ ശവപെട്ടിക്കുള്ളിൽ എഴുനേറ്റു  നിന്നു മുകളിലേക്ക് പിടിച്ചു കയറിയ ആ സ്ത്രി രൂപം കറുത്ത വസ്ത്രം ധരിച്ച ആ മനുഷ്യരൂപത്തിനു മുൻപിൽ നിന്നു. !!

ആ സ്ത്രി രൂപത്തിന്റെ ശരീരം വിണ്ടുകീറി മാംസങ്ങൾ പുറത്തേക്കു തള്ളി നിന്നു. !!സ്ത്രീ രൂപത്തിന്റെ കണ്ണുകൾ രണ്ടും പുറത്തേക്കു തൂങ്ങി കിടന്നു !!

അവക്കിടയിൽ നിന്നും ചീഞ്ഞ മാംസഗന്ധം പുറത്തേക്കു വന്നുകൊണ്ടിരുന്നു !!

അത്താഴം കഴിഞ്ഞു പതിവ് വായനക്ക്  ശേഷം ഫാദർ ഫ്രാങ്ക്‌ളിൻ ഫെഡിൻ കുരിശു വരച്ചു കിടന്നു.

മുറിക്കുള്ളിൽ നല്ല ചൂടുണ്ടായിരുന്നതിനാൽ ഫാൻ ഇട്ടു.

ലൈറ്റ് അണച്ചു കിടന്നു. ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോഴാണ് അത് സ്രെധിച്ചത്.

മുറിക്കുള്ളിലെ ചൂടുമാറി തണുപ്പ് അരിച്ചിറങ്ങുന്നു..തണുപ്പ് കൂടിക്കൂടി വരുന്നു.

അതിനോടൊപ്പം മാംസം കരിയുന്ന മണവും !!

മുകളിൽ കറങ്ങുന്ന ഫാനിന്റെ ശബ്ദത്തിന് ഒരു മാറ്റം…

ഫാനിന്റെ ശബ്ദത്തിന് ഒരു തേങ്ങി കരച്ചിൽ പോലെ..

പെട്ടന്ന് സീറോ വാട്ട്‌ ബൾബിന്റെ പ്രകാശത്തിൽ കണ്ടു. കറങ്ങുന്ന ഫാനിന്റെ ഒത്ത നടുക്ക് തന്നെ തുറിച്ചുനോക്കികൊണ്ടു ഒരു കണ്ണ് ഇരിക്കുന്നു. അതിൽനിന്നും രക്തത്തുള്ളികൾ താഴേക്ക് ഒഴുകി ഫാദർ ഫ്രാങ്ക്ലിന്റെ ദേഹത്തേക്ക് വീണു. !!

ചിതറി തെറിച്ചു വീണ രക്തത്തുള്ളികൾ ഓരോന്നും കരിംതേളുകളായി മുറിയിലൂടെ ഇഴഞ്ഞു. !!

ഫാദർ ഫ്രാങ്ക്‌ളിൻ അലറി കരയാൻ നോക്കിയെങ്കിലും ശബ്‌ദം പുറത്തേക്കു വന്നില്ല.

ഫാദർ കിടന്നു പിടച്ചു.

ഭിത്തിയിൽ തൂങ്ങിക്കിടന്ന ക്രൂശിതരൂപം തലകീഴായി തിരിഞ്ഞു. !!

ക്ലോക്കിൽ 1 മണി അടിച്ചു, അതിന് ശേഷം സൂചി പുറകോട്ടു കറങ്ങി പന്ത്രണ്ടു മണിയിൽ   എത്തി നിന്നു.

കട്ടിലിനടിയിൽ ഒരു അഴുകിയ കൈ പ്രത്യക്ഷപെട്ടു. ചീഞ്ഞളിഞ്ഞ മാംസങ്ങൾ അറ്റുപോയ ആ കൈപ്പത്തിയുടെ

നീണ്ടു കൂർത്ത നഖം കൊണ്ട് കട്ടിലിന്റെ അടിഭാഗം തുളച്ചു, ബെഡിന്റെ പഞ്ഞിക്കിടയിലൂടെ കൈ മുകളിലേക്ക് പോയിക്കൊണ്ടിരുന്നു. !!!

                        (തുടരും )

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

 

 

5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “യാമം – ഭാഗം 1”

  1. കൊലകൊമ്പനും കാവലിനും ശേഷം ഒരു ഹൊറർ തീമുമായി ജഗദീഷ് അണ്ണന്റെ വരവ് 🤩🤩🥳🥳😍😍

Leave a Reply

Don`t copy text!