യാമം – ഭാഗം 14 (അവസാനഭാഗം)

1520 Views

yamam-novel

താങ്കൾ കണ്ടു പിടിക്കപ്പെട്ടിരിക്കുന്നു എന്ന തിരിച്ചറിവിൽ വില്യവും ഗോകുൽ ദാസും ഒന്ന് പതറി.

ഇരട്ടത്തലയുള്ള ചെന്നായ്ക്കൾ പാഞ്ഞടുക്കുകയാണ്. അവയുടെ കയ്യിൽ പെട്ടുപോയാൽ രക്ഷപെടുക അസത്യം. എല്ലുപോലും ബാക്കി വയ്ക്കില്ല.

ഗോകുൽദാസ് ഫുൾ ലോഡ് ചെയ്തു വച്ചിരുന്ന പിസ്റ്റൾ വലിച്ചെടുത്തു പാഞ്ഞുവരുന്ന ചെന്നായ്ക്കളുടെ നേരെ നീട്ടി!

അതുകണ്ടു വില്യം ഗോകുൽദാസിനെ തടഞ്ഞു.

“ഗോകുൽ,ഇപ്പോൾ ഷൂട്ട്‌ ചെയ്യരുത്, താങ്കൾ ഉദ്ദേശിക്കുന്നപോലെയുള്ള ജന്തുക്കളല്ല ഇവ.ഇവയെ ഭയപ്പെടുത്തിയശേഷം മാത്രമേ ഷൂട്ട്‌ ചെയ്യാവു. അവ പുറകോട്ടു മാറിയാൽ അതേ സമയം താങ്കൾക്ക് വെടി വയ്ക്കാം… അപ്പോൾ അത് അവരെ നിയത്രിക്കുന്ന വ്യെക്തിക്കും ഒരു തിരിച്ചടി ആകും,…”

വില്യം തോൾ സഞ്ചിയിൽ നിന്നും ഹന്ന വെള്ളം നിറച്ച കുപ്പിയും  വെള്ളികുരിശും പുറത്തെടുത്തു.പാഞ്ഞുവന്ന ചെന്നായ്ക്കളുടെ നേരെ വെള്ളികുരിശു നീട്ടി പിടിച്ചു കൊണ്ട് ഹന്ന വെള്ളം അവയുടെ നേർക്കു തളിച്ചു.വിശുദ്ധ ജലം ദേഹത്തുവീണ അവ പൊള്ളൽ ഏറ്റപോലെ പുറകോട്ടു മാറി. അവിടെ നിന്നുകൊണ്ട് വില്യമിനെയും ഗോകുൽദാസിനെയും നോക്കി മുരണ്ടു.

അവയുടെ വായിൽ നിന്നും രക്തത്തുള്ളികൾ മണ്ണിലേക്ക് വീണുകൊണ്ടിരുന്നു. വീണഭാഗങ്ങൾ തുളഞ്ഞു പോയി..

“ഗോകുൽ ദാസ് നമ്മുടെ കയ്യിൽ ഈ വിശുദ്ധജലവും കുരിശും ഉള്ളയിടത്തോളം നമ്മളെ ഇവക്കു ഒന്നും ചെയ്യാൻ കഴിയില്ല. ആഭിചാരകർമ്മങ്ങളിലൂടെ തീർത്ത ദുഷ്ടത്മക്കളുടെ പ്രതിരൂപങ്ങളാണ് ഈ ചെന്നായ്ക്കൾ.

അവ പുറകോട്ടു മാറിയ സ്ഥിതിക്ക് ഷൂട്ട്‌ ചെയ്തോളു….”

മുരണ്ടു കൊണ്ട് വാ പൊളിച്ചു നിൽക്കുന്ന ചെന്നായ്ക്കൾക്ക് നേരെ ഗോകുൽ ദാസ് നിറയൊഴിച്ചു.

വെടിയുണ്ടകൾ ചെന്നയ്ക്കളുടെ വായിക്കുള്ളിലൂടെ പാഞ്ഞു പോയി.

അലറിക്കൊണ്ട് നിന്ന ചെന്നായ്ക്കൾക്ക് ചുറ്റും കറുത്ത പുക ഉയരാൻ തുടങ്ങി. അവ ചെന്നായ്ക്കളെ മൂടി. കറുത്ത പുക ചുഴലികാറ്റുപോലെ ചെന്നായ്ക്കൾക്ക് ചുറ്റും വട്ടം കറങ്ങി.പുക മുകളിലേക്കു ഉയരാൻ തുടങ്ങി. പുകക്കുള്ളിൽ നിന്നും അട്ടഹാസവും നിലവിളി ശബ്ദവും ഉയർന്നു.

പുക പൂർണ്ണമായി മുകളിലേക്കു ഉയർന്ന നേരം ഗോകുൽ ദാസും വില്യവും കണ്ടു.

ചെന്നായ്ക്കൾ നിന്ന സ്ഥലത്തു ചെന്നയ്ക്കളുടെ  രണ്ടസ്തികൂടങ്ങൾ നിൽക്കുന്നു!!

അവ നിലത്തേക്ക് ചിതറി വീണു!!!

ഗുഹക്കുമുൻപിൽ നിന്നിരുന്ന ആറടി പൊക്കമുള്ള മുഖം മൂടി ധരിച്ച കോട്ടുധാരി അവരെ ഡ്രെദ്ധിച്ചുകൊണ്ട് നിൽക്കുകയായിരുന്നു.

അയാളുടെ മുഖം വിറച്ചു.

കണ്ണുകൾ ചുവന്നു തുടുത്തു.

അയാൾ ഒരു കൊടുംകാറ്റുപോൽ ഗോകുൽ ദാസിനും വില്യമിനും നേരെ പാഞ്ഞടുത്തു.

അയാളുടെ ഒരടിയേറ്റ് ഗോകുൽ ദാസ് പത്തടി ദൂരത്തേക്ക് തെറിച്ചു പോയി.

റിവോൾവർ തെറിച്ചു.

കയ്യിലിരുന്ന തോൽസഞ്ചി താഴെ വച്ച് വില്യം കോട്ടുധരിക്കു നേരെ തിരിഞ്ഞു.

പിന്നെ പൊരിഞ്ഞ പോരാട്ടം ആയിരുന്നു.

കിഴക്കൻ കളരി മുറയിൽ വില്യം അയാളെ നേരിട്ടു.

വില്യമിന്റെ ഇടിയേറ്റ് മുൻപോട്ടു കുനിഞ്ഞ അയാളുടെ കഴുത്തിനു ഇരുവശത്തും കൈവിരൽ കൊണ്ട് മർമ്മസ്ഥാനത്തു ഒരു കുത്ത് കുത്തി.

അയാൾ ഒരു നിലവിളിയോടെ മുൻപോട്ടു വീണു.

വീണയിടത്തുനിന്നും എഴുനേറ്റുവന്ന ഗോകുൽദാസ് വില്യത്തിന്റെ അടുത്തേക്ക് ഓടി വന്നു.

“ഒരു വിധം കീഴ്പ്പെടുത്തി, കുറച്ചു കളരി അറിയാവുന്നതു കൊണ്ട് രക്ഷപെട്ടു, ഇല്ലെങ്കിൽ ഇവന്റെ കൈകൊണ്ടു ചത്തേനെ…..”

ദേഹത്തെ മുറിവുകൾ തുടച്ചു കൊണ്ട് വില്യം ഗോകുൽദാസിനോട് പറഞ്ഞു.

“ഇനി അധികം സമയം കളയാനില്ല, ഇരുൾ വീണാൽ ഇവൻ അഭിചാരകർമ്മത്തിലൂയിടെ ശക്തി പ്രാപിക്കാൻ നോക്കും. അതിന് മുൻപ് ഇവിടെ നടന്ന കൊലപാതക പരമ്പരകളെ കുറിച്ച് ഇയാളിൽ നിന്നും എല്ലാം അറിയണം.”

പറഞ്ഞിട്ട് വില്യം നിലത്തു പടർന്നു കിടക്കുന്ന കാട്ടുവള്ളികൾ പറിച്ചെടുത്തു

നിലത്തു കിടന്ന അയാളുടെ കൈകളും കാലുകളും ബെന്ധിച്ചു.

ഗോകുൽ ദാസ് അയാളുടെ മുഖം മൂടി വലിച്ചു മാറ്റി.

ഗോകുൽ ദാസ് നെറ്റി ചുളിച്ചു അയാളുടെ മുഖത്തേക്ക് വീണ്ടും വീണ്ടും നോക്കി.

എവിടെയോ കണ്ടു മറന്ന മുഖം!!

ഗോകുൽദാസ് ഓർമിച്ചെടുക്കാൻ ശ്രെമം നടത്തി.

“വില്യം, ഈ മനുഷ്യനെ എനിക്ക് പരിചയമുണ്ട്.പക്ഷെ ശരിക്കും ഓർമ വരുന്നില്ല..”

ഗോകുൽദാസിന്റെ മുഖത്തേക്ക് വില്യം ആകാംഷയോടെ ഉറ്റുനോക്കി.

“ഗോകുൽ.. ഒന്നുകൂടി ഓർത്തുനോക്ക്, കളയാൻ സമയമില്ല, ഇരുൾ വീഴുന്നതിനു മുൻപ് ഇയാളെക്കൊണ്ട് നടന്ന കൊലപാതകങ്ങളെക്കുറിച്ചുള്ള സത്യാവസ്ഥകൾ പറയിപ്പിക്കണം, ഇരുളും ചദ്രനിലാവും കൂടിച്ചേരുന്ന യാമത്തിൽ ഇയാൾ ആഭിചാരകർമ്മങ്ങളിൽ ഏർപ്പെട്ടാൽ പിന്നെ ഇയാൾ  അമാനുഷിക ശക്തിയുള്ള ആളായി മാറും.പിന്നെ നമുക്കിവിടെനിന്നും തിരിച്ചുപോകുവാൻ കഴിയില്ല, ഇയാളുടെ ദുഷ്‌കർമ്മങ്ങളും കൊലപാതകങ്ങളും തുടരും. കേൾക്കുമ്പോൾ യുക്തിക്കു നിരക്കാത്തതായി തോന്നുമെങ്കിലും ഇതു സത്യമാണ്. നഗ്നനെത്രങ്ങൾക്കൊണ്ട് നമുക്ക് കാണുവാൻ സാധിക്കാത്ത ഒരുപാടു ദുരത്മക്കൾ പ്രപഞ്ചത്തിലുണ്ട്. മന്ത്രികവിദ്യകൊണ്ട് അവയെ വരുത്തിയിലാക്കി തങ്ങളുടെ ഇച്ഛക്കനുസരിച്ചു ഉപയോഗിക്കാൻ മനുഷ്യർക്ക്‌ സാധിക്കും.”

വില്യം പറഞ്ഞു കൊണ്ട് താഴെകിടക്കുന്ന മനുഷ്യനെ നോക്കി.

അയാൾ പകയോടെ ഗോകുലിനെയും വില്യമിനെയും നോക്കി.

“ഞാനാരാണെന്നു അറിയണം.അല്ലെ ഗോകുൽ സാറെ… ഓർത്തെടുത്തു വിഷമിക്കേണ്ട.. ഞാൻ ഫാദർ അലോക്ഷ്യസ് ഡോറിൻ, st. ജോർജ് ചർച്ചിലെ മുൻ വികാരി….. ഇപ്പോൾ മനസ്സിലായോ..”

അതുപറഞ്ഞു അയാൾ ക്രൂരമായി ചിരിച്ചു.

അതുകേട്ടു വില്യം അമ്പരന്നുപോയി.

ഇയാൾ ഒരു വൈദികൻ ആണെന്നോ?

“എന്നെ ഇവിടെ പിടിച്ചുവച്ചു നിങ്ങൾക്ക് ജീവനോടെ ഇവിടെനിന്നും തിരിച്ചുപോകാമെന്നു കരുതുന്നുണ്ടോ? ഉണ്ടെങ്കിൽ തെറ്റി, ഒറ്റയെണ്ണം തിിലനിർത്തി തും പറഞ്ഞു ഫാദർ അലോക്ഷ്യസ് അട്ടഹാസിച്ചു.

“ഗോകുൽ, ഇയാളെക്കുറിച്ചു എന്തെങ്കിലും അറിയാമോ? ഇയാൾ പറഞ്ഞത് ശരിയാണോ?”

വില്യം ചോദിച്ചു.

“ശരിയാണ്, ഇതു ഫാദർ അലോക്ഷ്യസ് തന്നെ.. ആറുമാസം മുൻപ് ഇയാൾ st. ജോർജ് ചർച്ചിലെ വികാരി ആയിരുന്നു. അന്ന് ഇയാൾക്കെതിരെ ഒരു ആരോപണം എടവകയിൽ ഉണ്ടായി. ആ എടവകയിലുള്ള തെക്കേ പറമ്പിൽ വരീതിന്റെ മകൾ ആലീസിനെ പീഡിപ്പിച്ചു എന്നതായിരുന്നു ആരോപണം. വറിതിന്റെ ഭാര്യ ശോശാമ്മയുടെയും പൗര പ്രമാണിമാരുടെയും നേതൃത്വത്തിൽ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു പള്ളിയുടെ മുൻപിൽ സത്യാഗ്രഹം ആരംഭിച്ചു.

അവസാനം അന്വേഷണത്തിന് സഭ അനുമതി കൊടുത്തു.

അന്വേഷണത്തിനോടുവിൽ ഫാദർ അലോക്ഷ്യസ് കുറ്റക്കാരനാണെന്നു കണ്ടെത്തി.

അച്ചൻ പട്ടം തിരിച്ചെടുത്തു സഭയിൽ നിന്നും പുറത്താക്കി.

ഒരുദിവസം ഫാദർ അലോക്ഷ്യാസിനെ നാട്ടിൽ നിന്നും കാണാതായി…..”

ഗോകുൽ പറഞ്ഞു നിർത്തി.

“മിസ്റ്റർ അലോക്ഷ്യസ്, ഞാൻ പറഞ്ഞതൊക്കെ സത്യമല്ലേ, എന്തായാലും താങ്കളുടെ മാന്ത്രിക വിദ്യയിൽ നിന്നും രക്ഷപെടില്ല മരിക്കുന്നതിന് മുൻപ് ഇതിന്റെ സത്യാവസ്ഥ അറിയുവാൻ ആഗ്രഹമുണ്ട് “

ഗോകുൽദാസ് അലോക്ഷ്യാസിനെ നോക്കി.

“അതേ ഗോകുൽ സാർ, ഞാൻ വികാരി ആയി വന്ന നാൾ മുതൽ എന്റെ മനസ്സിന്റെ സ്വസ്ഥത കെടുത്തിയ പെണ്ണായിരുന്നു ആലീസ്. ഒരു വൈദികൻ ആണെങ്കിലും എനിക്കും സാധാരണ മനുഷ്യരുടെ വികാരങ്ങളും വിചാരങ്ങളും ഉണ്ട്. ഡെയിലി പള്ളിയിലെത്തി കുർബാന കൂടുകയും ദൈവവിശ്വാസത്തിൽ ജീവിക്കുകയും ചെയ്യുന്ന പെൺകുട്ടി. എനിക്കും തോന്നി ഒരാഗ്രഹം. ഒരിക്കൽ ഞാനവളോട് ഈ കാര്യങ്ങളെ കുറിച്ച് സംസാരിച്ചുവെങ്കിലും ആലീസ് നിഷേധത്മകമായ മറുപടി ആണ് ലഭിച്ചത്.

ഒരു ദിവസം കുർബാനകഴിഞ്ഞു ആളുകൾ പിരിഞ്ഞുപോകുമ്പോൾ ആലീസിനെ പള്ളിമേടയിലേക്ക് കൂട്ടികൊണ്ടുവരുവാൻ കാപ്യർ തോമയോട് പറഞ്ഞു.

തോമ ആലീസിനെയും കൊണ്ട് പള്ളിമേടയിൽ എത്തി.

കാപ്യരോട് പൊയ്ക്കൊള്ളാനും ആലീസിനോട് ചില പ്രധാന കാര്യങ്ങൾ പറയാനുണ്ടെന്നും പറഞ്ഞു പറഞ്ഞയച്ചു. എന്നാൽ സംശയം തോന്നിയ തോമ പുറത്തു പോകാതെ നിൽക്കുകയും അതേ സമയം കോരപ്പനും അന്നക്കുട്ടിയും അച്ചനെ കാണുവാൻ അങ്ങോട്ട്‌ വരുകയും പുറത്തു നിൽക്കുകയും ചെയ്തിരുന്നു.ഞാനതറിഞ്ഞില്ല. എന്റെ ചിന്തകളിൽ ആലിസ് എന്ന പെൺകുട്ടി മാത്രമായിരുന്നു, ഒരു വൈദികൻ ആണെന്ന സത്യം ഞാൻ മറന്നുപോയ നിമിഷം.ഞാൻ ആലീസിനെ ബലമായി കീഴ്പ്പെടുത്തി.. എന്റെ പിഴ…. എന്റെ മാത്രം പിഴ…”

അലോക്ഷ്യസ് പറഞ്ഞു നിർത്തി

“അപ്പോൾ അതാണ് കാര്യം അല്ലെ .”

ഗോകുൽ ദാസ് ചോദിച്ചു

,”പകൽ പോലെ വ്യെക്തമാകുന്നു കാര്യങ്ങൾ, എന്റെ മുൻപിലാണ് നിങ്ങളെ കുറിച്ചുള്ള പരാതി ആദ്യം എത്തിയത്.”

“ഓഹോ…. നിങ്ങളായിരുന്നു അന്നത്തെ അന്വേഷണം ഉദ്യോഗസ്ഥൻ അല്ലെ..പക്ഷെ എന്റെ രോമത്തിൽ തൊടാൻ നിങ്ങളെക്കൊണ്ട് ആയോ ..”

ഫാദർ അലോക്ഷ്യസ് പരിഹാസത്തോടെ ഗോകുലിനെ നോക്കി.

“പരിഹസിക്കേണ്ട ഫാദർ അലോക്ഷ്യസ്, ഒളിവിൽ പോയി രക്ഷപെടാമെന്നു നിങ്ങൾ വ്യാമോഹിച്ചു. പക്ഷെ ഇപ്പോളോ? താങ്കൾ പറഞ്ഞു നിർത്തിയതിന്റെ  ബാക്കി ഞാൻ പറയാം അലോക്ഷ്യസ്….

കരഞ്ഞുകൊണ്ട് പള്ളിമേടയിൽ നിന്നും കതകുതുറന്നു ഓടിപ്പോകുന്ന ആലീസിനെ കണ്ടു കാപ്യർ തോമയും കോരപ്പനും അന്നക്കുട്ടിയും അമ്പരന്നു..അവർ സത്യാവസ്ഥ മനസ്സിലാക്കി.

പിറ്റേണ് ആ വാർത്ത കാട്ടുത്തീ പോലെ പടർന്നു. St ജോർജ് പള്ളിയിലെ വികാരി ഫാദർ അലോക്ഷ്യസ് എടവകയിലുള്ള ഒരു പെൺകുട്ടിയെ പീഡിപ്പിച്ചിരിക്കുന്നു!!

ദിവസങ്ങൾക്കുള്ളിൽ സംഭവം പത്രതാളുകളിലും ദൃശ്യ മാധ്യമങ്ങളിലും സ്ഥാനം പിടിച്ചു.നാട്ടിൽ പൗരസമിതി രൂപപ്പെട്ടു. തെക്കേപറമ്പിൽ വറിതും ശോശാമ്മയും തങ്ങളുടെ മകൾളെ നശിപ്പിച്ച ഫാദർ അലോക്ഷ്യസിനെ പള്ളിയിൽനിന്നും സഭയിൽ നിന്നും പുറത്താക്കണം എന്ന ആവശ്യവുമായി പള്ളിയുടെ മുൻപിൽ അനിശ്ചിതകാല സത്യാഗ്രെഹം ആരംഭിച്ചു.

സഭ അന്വേഷണത്തിന് തയ്യാറായി.

അന്വേഷണത്തിനോടുവിൽ ഫാദർ അലോക്ഷ്യസ് കുറ്റക്കരെണെന്നു തെളിഞ്ഞു.അതിന് കാരണമായതു കാപ്യർ തോമയുടെയും കോരപ്പന്റെയും അന്നകുട്ടിയുടെയും ദൃക്‌സാക്ഷി തെളിവുകൾ ആയിരുന്നു. പള്ളിയും പട്ടക്കാരും നാട്ടുകാരും ഫാദർ അലോക്ഷ്യസിനെതിരെ തിരിഞ്ഞു.

അറസ്റ്റു ചെയ്യപ്പെടും എന്ന് മനസ്സിലാക്കിയ ഫാദർ അലോക്ഷ്യസ് ഒളിവിൽ പോയി….. “

പറഞ്ഞു നിർത്തി ഗോകുൽ ദാസ് ഫാദർ അലോക്ഷ്യാസിനെ നോക്കി.

മുഖത്തു യാതൊരുവിധ ഭാവഭേദവും ഇല്ലാതെ ഇരിക്കുകയാണയാൾ..

“തുടർന്ന് നിങ്ങൾക്ക് പൂരിപ്പിക്കാം ഫാദർ അലോക്ഷ്യസ്…”

വില്യം പറഞ്ഞു.

“ഞാൻ പറയാം, ഞാൻ ഇതു പറഞ്ഞതുകൊണ്ട് നിങ്ങൾക്കെന്നെ ഒന്നും ചെയ്യുവാൻ പറ്റുകയില്ല സി ഐ.

എങ്കിലും നിങ്ങളുടെ അറിവിലേക്ക് ഞാൻ പറയാം…

അന്നവിടെനിന്നും രക്ഷപ്പെട്ട ഞാൻ കൊച്ചിയിലെത്തി. അവിടെവച്ചു ഒരാളെ പരിചയപെട്ടു, “സ്റ്റോമർ റിയാൻ “

ഒരു വിദേശി, കൊച്ചിയിൽ ബ്ലാക്‌മാസിന്റെ സംഘത്തലവന്മാരിൽ ഒരാൾ..

അയാളിൽ നിന്നുമാണ് ഞാൻ “നക്രോമൻസി ” എന്ന ആഭിചാര കർമ്മത്തെ കുറിച്ച് അറിഞ്ഞതും പഠിച്ചതും ഞാനയാളുടെ സംഘത്തിൽ ഒരാളായി.

“നക്രോമൻസി “

മരിച്ചവരെ അവരുടെ ശരീരത്തോടെ വിളിച്ചുവരുത്തി അവരുടെ മാംസം ഭക്ഷിച്ചു, അവരെക്കൊണ്ട് തന്നെ തങ്ങളുടെ എതിരാളികളെ ഇല്ലായ്മ ചെയ്യുന്ന ആഭിചാരകർമ്മം. ആഭിചാരത്തിലെ ഏറ്റവും ഭീകരമായ കർമം. പക്ഷെ പിഴച്ചാൽ കർമം ചെയ്യുന്നവർ തീരും. അതുകൊണ്ട് തന്നെ അത്രയും മനസ്സിനെ കഠിനമാക്കി വയ്ക്കുവാൻ സാധിക്കുന്നവർക്ക് മാത്രമേ ഈ കർമ്മത്തെ പ്രാപ്തമാക്കാൻ കഴിയു. അങ്ങനെ ഞാനും കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ അത് സ്വയതമാക്കി.സെമിനാരിയിലെ ഏകാഗ്രത, കൃത്യനിഷ്ഠ, കഠിന വൃതങ്ങൾ, യോഗ ഇതെല്ലാം പെട്ടന്ന് നക്രോമൻസി യിൽ ഞാൻ അഗ്രഗണ്യൻ ആയി.

ഇതെല്ലാം അഭ്യാസിക്കുമ്പോൾ എന്റെ മനസ്സിൽ ഒരേ ഒരു വികാരം മാത്രമായിരുന്നു… പ്രതികാരം… തന്നെ അപമാനിച്ചു വിട്ട നാടിനോടുള്ള ഒടുങ്ങാത്ത പക…. തന്റെ പകരക്കാരനായി വന്നു എടവകയിലെ ആളുകളുടെ പ്രിയങ്കരനായ ഫാദർ ഫ്രാങ്ക്‌ളിൻ, എന്റെ സ്ഥാനം അപഹരിച്ച അയാളോടും എനിക്ക് പക ആയിരുന്നു.പിന്നെ എനിക്കെതിരെ ദൃക്‌സാക്ഷികൾ ആയി മൊഴി കൊടുത്ത കാപ്യർ തോമ, കോരപ്പൻ, അന്നക്കുട്ടി… പ്രതികാരം ചെയ്യുവാനുള്ള ഒരു നീണ്ട ലിസ്റ്റ് ആയിരുന്നു എന്റെ മുൻപിൽ.

ആരുമറിയാതെ ഒരുനാൾ ഞാൻ നാട്ടിലെത്തി, ആലീസ് ഗർഭിണി ആണെന്നറിഞ്ഞ ഞാൻ അവളെ സ്വീകരിക്കാൻ തയ്യാറാണെന്നു അവളെ അറിയിച്ചു. രാത്രിയിൽ മറ്റൊരു നാട്ടിൽ പോയി ജീവിക്കാമെന്നും, വിളിക്കുമ്പോൾ ഇറങ്ങിവരണമെന്നും പറഞ്ഞു. എന്തായാലും വയറ്റിൽ കിടക്കുന്ന കുഞ്ഞിന്റെ അച്ഛനല്ലേ ഞാൻ,ആലിസ് എന്നെ കണ്ണടച്ച് വിശ്വസിച്ചു.

രാത്രിയിൽ അവളുടെ വീടിന്റെ പരിസരത്തെത്തിയ ഞാൻ പറഞ്ഞതനുസരിച്ചു ആലിസ് എത്തി.

ബലമായി അവിടെ വച്ച് ആലീസിനെ ഞാൻ വിഷം കുടിപ്പിച്ചു. പിറ്റേന്ന് ആലിസ് വിഷം കഴിച്ചു മരിച്ച വാർത്തയാണ് ജനങ്ങൾ അറിഞ്ഞത്… അതുകേട്ടു ഞാൻ പൊട്ടിച്ചിരിച്ചു.ആദ്യ പ്രതികാരം….

തന്റെ സ്ഥാനത്തിരിക്കുന്ന ഫാദർ ഫ്രാങ്ക്‌ളിനെ ഇല്ലായ്മ ചെയ്യുവാൻ തീരുമാനിച്ചു.

നക്രോമസിയുടെ അനന്ത സാദ്ധ്യതകൾ ഉപയോഗിച്ച് ആലീസിനെ ഞാൻ ശവക്കല്ലറയിൽ നിന്നും ഉയർത്തെണീപ്പിച്ചു. അവളുടെ മാംസം ഭക്ഷിച്ചുകൊണ്ട് ആലീസിനെ എന്റെ ആഞ്ജനുവർത്തിയാക്കി  കൊണ്ട് ഫ്രാങ്ക്‌ളിനെയും കാപ്യർ തോമയെയും, അന്നകുട്ടിയെയും ഞാൻ വകവരുത്തി.അതുപോലെ അന്നക്കുട്ടിയുടെ ശവത്തെ വിളിച്ചുവരുത്തി അഭിചാരകർമതിലൂടെ കോരപ്പനെ ഞാൻ ഇല്ലാതാക്കി.എസ് ഐ മനോജ്‌ എന്റെ ലിസ്റ്റിൽ ഉണ്ടായിരുന്നില്ല. പക്ഷെ അയാളുടെ അന്വേഷണം എന്നിലേക്ക്‌ നീളുന്നുണ്ടോ എന്ന സംശയം ഉടലെടുത്തതോടെ അയാളെ ഇല്ലാതാക്കാൻ ഞാൻ തീരുമാനിച്ചു. ആഭിചാരകർമ്മത്തിലൂടെ സൃഷ്ടിക്കപെട്ട ആറു തലകളുള്ള കറുത്ത പട്ടികളെയാണ് ഇതിനുപയോഗിച്ചത്. അന്ന് ഞാനും അവിടെയെത്തുകയും മനോജിനെ എന്റെ പട്ടികൾ ക്രൂരമായി കടിച്ചു കൊലപെടുത്തുകയും ചെയ്തു…..പിന്നെ ഇപ്പോൾ നിങ്ങളെ ഇവിടെ എത്തിച്ച ശങ്കരൻകുട്ടി  ഗുഹക്കുള്ളിൽ ഇപ്പോൾ അസ്ഥികൂടം ആയി കാണും, അന്വേഷിച്ചാൽ എല്ലുകൾ മാത്രം കിട്ടും.”

ഫാദർ അലോക്ഷ്യസ് മുകളിലേക്കു നോക്കി.

“സൂര്യൻ മറയാൻ തുടങ്ങിയിരിക്കുന്നു. ഇരുൾ വീഴും, ചന്ദ്രൻ ഉദിക്കും, പൗർണമി ആണ്.ഇന്ന് എന്റെ ആഞ്ജനുവർത്തികളായി ഞാൻ കൊലപെടുത്തിയവർ എല്ലാം ഇവിടെ എത്തും. അവരെ നക്രോമൻസി ആഭിചാരത്തിലൂടെ എന്നെ അപമാനിച്ച ആ നാട്ടിലേക്കു ഇന്ന് മൂന്നാം യമത്തിൽ പറഞ്ഞയക്കും. ആ നാടിനെ തന്നെ ഞാൻ ഇല്ലാതാകും…”

അതും പറഞ്ഞു ഫാദർ അലോക്ഷ്യസ് ക്രൂരമായി ചിരിച്ചു, ഒരു ഭ്രാന്തനെപോലെ പൊട്ടി പൊട്ടി ചിരിച്ചു.

“ഫാദർ അലോക്ഷ്യസ്, ആ നാട്ടിലുള്ളവർ നിങ്ങളെ അപമാനിച്ചു എങ്കിൽ അത് നിങ്ങൾ ചെയ്ത വൃത്തികെട്ട പ്രവർത്തി കൊണ്ടാണ്. ഒരു വൈദികൻ വിശ്വാസിയുടെ അതും ഒരു സ്ത്രിയുടെ കണ്ണുകളിൽ നോക്കി വേദവാക്യങ്ങൾ ചൊല്ലേണ്ടുന്നതിനു പകരം നിങ്ങൾ നെഞ്ചിൽ നോക്കി ഉള്ളിലുറഞ്ഞ കാമ വികാരത്തെ തൃപ്തി പെടുത്തിയപ്പോൾ, ളോഹ കൊണ്ട് നിങ്ങൾ മാന്യതയുടെ പുറം ചട്ട തീർത്തപ്പോൾ നഷ്ടപെട്ടത് ഒരു പെൺകുട്ടിയുടെ ജീവിതമായിരുന്നു. വിശ്വാസതിന്റെ അടിവെരിള ക്കുകയായിരുന്നു. വിശ്വാസ പ്രമാണങ്ങളെ കാറ്റിൽ പറത്തുക ആയിരുന്നു. എന്നിട്ട് കുറെ പേരെ കൊല്ലുക, പ്രതികാരം ചെയ്യുക…. അതും കേട്ടുകേൾവി പോലുമില്ലാത്ത ആഭിചാരത്തിലൂടെ…. നിങ്ങൾ മൃഗത്തിന് തുല്യനാണ് അലോക്ഷ്യസ്….”

വില്യം അമർഷത്തോടെ പറഞ്ഞു.

“അതേ എനിക്ക് ജയിക്കണം…. എന്നെ അപമാനിച്ച ഒറ്റയൊരെണ്ണത്തിനെയും ഞാൻ വെറുതെ വിടില്ല….. നിങ്ങളെയും….ഞാനാണ് കൊലയാളി എന്നു നിങ്ങൾക്ക് തെളിയിക്കാനാവില്ല, വെല്ലുവിളിക്കുന്നു, തെളിയിക്കാമോ “

ഫാദർ അലോക്ഷ്യസ് മുരണ്ടു.

“ഇവിടെ തെളിയിക്കുക എന്നതിലുപരി നിങ്ങളെ ചെയ്യാൻപോകുന്ന ഈ ആഭിചാരത്തിൽ നിന്നും പിന്തിരിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശം….”

ഗോകുൽ പറഞ്ഞു.

അപ്പോഴേക്കും ഇരുൾ വീഴുവാൻ തുടങ്ങിയിരുന്നു.

“എനിക്കെന്റെ കർമ്മം ചെയ്യുവാൻ സമയമായി… അഴിച്ചു വിട്.. “.

ഫാദർ അലോക്ഷ്യസ് അലറി.

മലമുകളിൽ ഇരുൾ മൂടി, ചദ്രനിലാവ് ഉദിച്ചു..

അപ്പോൾ ഗോകുൽദാസും വില്യവും മറ്റൊരു കാഴ്ച കണ്ടു.ഇരുൾ മൂടിയ വൃക്ഷങ്ങൾക്കിടയിലൂടെ ആൾ രൂപങ്ങൾ ഗുഹക്കു നേരെ നടന്നടുക്കുന്നു.

സൂക്ഷിച്ചു നോക്കിയ ഗോകുൽദാസും വില്യവും ഞെട്ടിപ്പോയി!!

അഴുകി ദ്രവിച്ച ആറു മനുഷ്യ രൂപങ്ങൾ!!

അതിലൊരാൾക്ക് തലയില്ല!!

ഫാദർ ഫ്രാങ്ക്‌ളിൻ!!!

കൂടാതെ ആലിസ്, അന്നക്കുട്ടി, കോരപ്പൻ, കാപ്യർ തോമ, എസ് ഐ മനോജ്‌…..

അഴുകി ദ്രവിച്ച അവരുടെ ശരീരത്തിൽ മാംസങ്ങൾ തൂങ്ങി കിടന്നു!!വയറുഭാഗം പൊട്ടിയളിഞ്ഞു കുടൽമാലകൾ പുറത്തേക്കു ചാടി കിടക്കുന്നു!!

നെഞ്ചിലും കൈകാലുകളിലും മാംസങ്ങൾ പൊഴിഞ്ഞു പോയി അസ്ഥികൾ മാത്രമായി കാണപ്പെട്ടു!!

മുടികൾ കൊഴിഞ്ഞു പോയ തലയോട്ടികളിലെ കൺകുഴികൾ വലിയ ഗർത്തങ്ങൾ പോലെ കാണപ്പെട്ടു!!!

അതുകണ്ടു ഫാദർ അലോക്ഷ്യസ് അട്ടഹാസിച്ചു കൊണ്ട് ഒന്ന് പിടഞ്ഞു.

നിലത്തുകിടന്നു വട്ടം കറങ്ങി!!

കയ്യിലെയും കാലുകളിലെയും കെട്ടുകൾ അഴിയപ്പെട്ടു.

അരഭ്യാസിയെപ്പോലെ ചാടിയെഴുന്നേറ്റ ഫാദർ അലോക്ഷ്യസ് ഗോകുൽദാസിനെയും വില്യമിനെയും നോക്കി അലറി

“നിന്നെയൊന്നും ഞാൻ വെറുതെ വിടില്ലെടാ….. ഈ യാമം നിന്റെയൊക്കെ അവസാനത്തെ ആയിരിക്കും….”

ഫാദർ അലോക്ഷ്യസ് ഗുഹക്കു നേരെ ഓടി

“ഫാദർ അലോക്ഷ്യസ്, അങ്ങോട്ട്‌ പോകരുത് നിങ്ങൾ രക്ഷപെടുകില്ല…”

വില്യം വിളിച്ചു പറഞ്ഞു

ഫാദർ അലോക്ഷ്യസ് അത് വകവയ്ക്കാതെ പാഞ്ഞു.

“ഗോകുൽ ഷൂട്ട്‌ ഹിം, ഗുഹക്കുള്ളിൽ അയാൾ കയറരുത് “

വില്യം അലറി.

ഗുഹക്കുള്ളിലേക്ക് കയറുവാൻ തുടങ്ങിയ അലോക്ഷ്യസിന്റെ നെഞ്ച് തുളച്ചു ഒരു വെടിയുണ്ട പാഞ്ഞുപോയി. തുടരെ തുടരെ ഗോകുൽ ദാസിന്റെ റിവോൾവ്ർ ശബ്ധിച്ചു.

വെടിയേറ്റ് പാതി ഗുഹക്കുള്ളിലും പാതി പുറത്തുമായി ഫാദർ അലോക്ഷ്യസ് വീണു.

ഗുഹക്കുള്ളിലേക്ക് രക്തം ചാലിട്ടൊഴുകി ഫാദർ അലോക്ഷ്യസിന്റെ ദേഹത്ത് നിന്നു.

അപ്പോഴേക്കും മരിച്ചുപോയവരുടെ വികൃതരൂപങ്ങൾ ഗുഹക്കു മുൻപിൽ എത്തിയിരുന്നു.

തളം കെട്ടികിടക്കുന്ന രക്തം അവർ നക്കി കുടിക്കാൻ തുടങ്ങി.!!

വെടിയേറ്റ് കിടന്ന ഫാദർ അലോക്ഷ്യസിന്റെ ശരീരം ആ അഴുകിയ ശരീരത്തോട് വന്ന ആലീസിന്റെയും, തോമയുടെയും, അന്നക്കുട്ടിയുടെയും,കോരപ്പന്റെയും, മനോജിന്റെയും  പ്രേതങ്ങൾ വലിച്ചു കീറി രക്തം കുടിച്ചു.

അവസാനം ഫാദർ അലോകbishuസ്ഥി പഞ്ജരമായി!!!

കൂട്ടത്തോടെ മുരണ്ടു കൊണ്ട് അവ ഗുഹക്കുള്ളിലേക്ക് കയറി

“ഗോകുൽ, അതെല്ലാം മരണപെട്ടിട്ടുള്ള ഫാദർ അലോക്ഷ്യസ് കൊന്നിട്ടുള്ള ആളുകളുടെ ദുരത്മക്കൾ ആണ്.ഇന്ന് രണ്ടാം യാമത്തിൽ അവ രക്തരക്ഷസുകളായി മാറും, അത് അപകടം ആണ്, അതിനനുവദിച്ചു കൂടാ.ആ ഗുഹക്കുള്ളിൽ നിന്നും അവ പുറത്തേക്കു പോകരുത്.”

പറഞ്ഞിട്ട് വില്യം കയ്യിലിരുന്ന തോൾ സഞ്ചിയുമായി ഗുഹക്കു നേരെ ഓടി.

ഹന്ന വെള്ളത്തിന്റെ കുപ്പി തുറന്നു വിശുദ്ധ ജലം ഗുഹയുടെ മുൻഭാഗത്തു നിറയെ തളിച്ചു, അതിന് ശേഷം ഗുഹക്കു ചുറ്റും ഒഴിച്ച്, വീണ്ടും ഗുഹാമുഖത്തു വന്നു.

കയ്യിലിരുന്ന ഇരുമ്പു കുരിശു ഗുഹാമുഖത്തു കുത്തി നിർത്തി. ഹോളി ബൈബിൾ എടുത്തു നിവർത്തി നിലത്തു വച്ച് അതിന് മുകളിൽ വെള്ളികുരിശു വച്ചു…

പെട്ടന്ന് ഗുഹക്കുള്ളിൽ നിന്നും അലർച്ചകളും നിലവിളികളും ഉയർന്നു. ഗുഹ വിറകൊണ്ടു.

“ഗോകുൽ നമുക്ക് ഉണങ്ങിയ ഇലകളും കമ്പുകളും പെട്ടന്ന് കൊണ്ടുവരണം, ഗുഹ അഗ്നികിരയാക്കണം, ഇത്രയും പെട്ടന്ന്, അവർക്കാർക്കും പുറത്തേക്കു വരുവാൻ കഴിയില്ല, അതിനുള്ളിൽ ഇട്ടു അഗ്നിയാൽ ഭസ്മമാക്കണം…. “

നിമിഷങ്ങൾക്കുള്ളിൽ ഉണങ്ങിയ മരത്തിന്റെ കഷണങ്ങളും ഇലകളും കൊണ്ട് ഗുഹ ധ്വാരം അടക്കപ്പെട്ടു.

വില്യം അതിൽ വിശുദ്ധ ജലം തളിച്ചു തീ കൊളുത്തി. അതിലേക്കു സഞ്ചിയിൽ കൊണ്ടുവന്ന വെളുത്തുള്ളിയും, കറുകയും, എള്ളും വിതറി..

തീ ആളി കത്തുവാൻ തുടങ്ങി, ഗുഹക്കുള്ളിലെ അലർച്ചകളും ഉച്ചത്തിലായി!!!

“എത്രയും പെട്ടന്ന് മലയിറങ്ങി താഴെ എത്തണം…. “

വില്യം ഗോകുൽദാസിനോട് പറഞ്ഞു.

അവർ പാറകൾക്കിടയിലൂടെ താഴേക്കു നടന്നു.

അപ്പോൾ st. ജോർജ് ചർച്ചിന്റെ പുതിയ സെമിതേരിയുടെ തെക്കു പടിഞ്ഞാറു കോണിൽ വാടികരിഞ്ഞ പൂക്കളാൽ മൂടപ്പെട്ട ശവകല്ലറയുടെ മുകൾഭാഗം വിണ്ടു കീറി….

അതിൽ നിന്നും കറുത്ത പുക മുകളിലേക്കു ഉയർന്നു.

ഒരു അധിഭയാനകമായ ഒരലർച്ചയോടെ ഒരഴുകിയ സ്ത്രീ രൂപം ഉയർന്നു വന്നു!!!!

                               ( അവസാനിച്ചു )

വായിച്ചു സപ്പോർട്ട് ചെയ്ത എല്ലാ മാന്യ വായനക്കാർക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

 

3/5 - (2 votes)

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply