യാമം – ഭാഗം 11

1368 Views

yamam-novel

ജാസ്മിൻ രാവിലെ മുറ്റം അടിച്ചു കൊണ്ടിരിക്കുമ്പോഴാണ് വില്യം  അങ്ങോട്ട് കയറിച്ചെന്നത്.

ഉടനെതന്നെ ജാസ്മിൻ മുറ്റമടിക്കുന്നത്‌  നിർത്തി മുകളിലേക്ക് ചുരുക്കി കയറ്റി വച്ചിരുന്നു പാവാട പിടിച്ചു നേരിട്ടു ചൂല്  കൊണ്ടുപോയി വീടിന്റെ ഒരു മൂലയിൽ ചാരി വച്ചു.

“എന്താ ഇവിടെ നിന്നുപോയത് “

മുറ്റത്തുനിന്ന വില്യമിനോട് ജാസ്മിൻ ചോദിച്ചു.

“വെറുതെ ആരെയും കാണാത്തത് കൊണ്ട് ഞാൻ നിന്നു പോയതാണ്.”

വില്യം പറഞ്ഞു.

കയറി ഇരിക്കൂ.”

വില്യമിനോട്  പറഞ്ഞിട്ട് ജാസ്മിൻ അകത്തേക്ക് കയറി പോയി.

വില്യം തിണ്ണയിൽ കിടന്ന ഒരു കസേരയിൽ കയറി ഇരുന്നു.

അപ്പോഴേക്കും അകത്തുനിന്നും ത്രേസ്യാമ്മയും ജോമിനയും ജാസ്മിനോടൊപ്പം പുറത്തേക്കിറങ്ങി വന്നു.

“ഡാനിയേലിന്റെ  കൂട്ടുകാരൻ അല്ലേ??”

ത്രേസ്യാമ്മയുടെ  ചോദ്യത്തിന് അതേ എന്ന് വില്യം  തലകുലുക്കി.

“ഡാനിയൽ കൂടെ വന്നില്ലേ?എന്തുപറ്റി””

ത്രേസ്യാമ്മ  വീണ്ടും ചോദിച്ചു.

“എല്ലാം വിസ്തരിച്ചു പറയാം.കുറച്ചു കാര്യങ്ങൾ വ്യക്തമായി ചോദിച്ചറിയാൻ  ഉണ്ട് ഇവിടെ  വന്നിരിക്കു”

ത്രേസ്യാമ്മ വില്യമിന് അഭിമുഖമായി കിടന്ന കസേരയിൽ ഇരുന്നു.

ജാസ്മിനും ജോമിനയും  ത്രേസ്യാമ്മയുടെ ഇരുവശവുമായി വന്നു  നിലയുറപ്പിച്ചു.

“അപ്പോൾ ഞാൻ വന്ന കാര്യങ്ങളെ കുറിച്ച് സംസാരിക്കാം “

വില്യം കസേരയിൽ ഒന്നുകൂടി ഇളകിയിരുന്നു.

“കുറച്ചുനാളായി ഇവിടെ നടക്കുന്ന സംഭവങ്ങളെക്കുറിച്ച് നിങ്ങൾക്കറിയാമല്ലോ.  അതുകൊണ്ട് ചോദിക്കട്ടെ?തോമാച്ചൻ എങ്ങനെയാണ് മരിച്ചത്?നിങ്ങൾക്ക് അതിനെ കുറിച്ച് എന്തെങ്കിലും അറിവുണ്ടോ? ഉണ്ടെങ്കിൽ തുറന്നുപറയണം.എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ അതും കൂടി പറയുക. അന്വേഷണത്തിന് അത്  സഹായമാകും.  സംശയാസ്പദമായ രീതിയിൽ  എന്തെങ്കിലും നിങ്ങൾ കണ്ടിട്ടുണ്ടോ? എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ? എന്തെങ്കിലും സംശയം തോന്നിയിട്ടുണ്ടെങ്കിൽ പറയൂ.”””

വില്യം ത്രേസ്യാമ്മയെയും മക്കളെയും മാറി മാറി നോക്കി.

“ഞാൻ പറയാം “ജാസ്മിൻ പറഞ്ഞു

“പപ്പ ഒരു ദിവസം രാത്രി പള്ളിയിൽ നിന്നും മടങ്ങി വരുന്ന വഴി എന്തോ കണ്ടു പേടിച്ചാണ് വീട്ടിലേക്ക് ഓടി വന്നത്.. വന്ന

ഉടനെ ആരോടും ഒന്നും പറയാതെ കിടക്കുകയും ചെയ്തു.പിന്നെ ഞങ്ങളോട് ആരോടും ഒന്നും മിണ്ടിയിട്ടില്ല.ഇടയ്ക്ക് ഒരു ദിവസം എന്തോ കണ്ടു പേടിച്ചു നിലവിളിക്കുകയും ചെയ്തു. ഞങ്ങളോടി  ചെല്ലുമ്പോൾ കട്ടിലിൽ കണ്ണുമിഴിച്ചു കിടക്കുന്ന പപ്പയെ ആണ് കണ്ടത്. പിറ്റേന്ന് രാത്രിയിൽ പപ്പാ ഞങ്ങളെ വിട്ടു പോവുകയും ചെയ്തു.എന്നാൽ അതിനുമുമ്പ് മറ്റൊരു രാത്രി അമ്മച്ചിയും മറ്റൊരു കാഴ്ച കണ്ടു. അടുക്കളയിൽ എന്തോ പത്രം  തട്ടി മറിഞ്ഞു വീഴുന്ന ശബ്ദം കേട്ടു പോയി തുറക്കുമ്പോൾ ഫാദർ ഫ്രാങ്ക്‌ലിന്റെ  തലയില്ലാത്ത രൂപം ഇരിക്കുന്നതായി കണ്ടു.

അമ്മച്ചി ബോധംകെട്ടു നിലത്തുവീണു.

മറ്റൊരു ദിവസം രാത്രിയില് ഞാൻ അലക്കിയിട്ടിരുന്ന  തുണി എടുക്കുവാനായി മുറ്റത്തെത്തിയപ്പോൾ നീലാവെളിച്ചതിൽ തലയില്ലാത്ത ഒരു വെളുത്ത രൂപം നിൽക്കുന്നതായി കണ്ടു.””

ഇതെല്ലാം കേട്ട് വീണ്ടും കുറച്ചു നേരം മിണ്ടാതിരുന്നു വില്യം.

“അതുമാത്രമല്ല വില്യചയ”

ജാസ്മിൻ വീണ്ടും പറഞ്ഞു തുടങ്ങി.

“കഴിഞ്ഞദിവസം പള്ളിയുടെ തെങ്ങിൻതോപ്പിലെ അങ്ങേയറ്റത്തെ പറമ്പിൽ  താമസിച്ചുകൊണ്ടിരുന്ന പണിക്കാരി അന്നകുട്ടിയെ കാണാതായി. അവരുടെ ഭർത്താവ് കോരനെ മൃഗീയമായി ആരോ കൊലപ്പെടുത്തിയിരുന്നു. ഇതെല്ലാം യാദൃശ്ചികമായി സംഭവിക്കുന്നതല്ല. ഇതിനെല്ലാം ഒരു പരസ്പര ബന്ധമുണ്ടെന്ന് എന്റെ മനസ്സ് പറയുന്നു.”

ജാസ്മിൻ പറഞ്ഞു നിർത്തിയപ്പോഴേക്കും  ത്രേസ്യാമ്മ അടുക്കളയിൽ പോയി  ചായയുമായി വന്നു.

വില്യം ചായ മേടിച്ചു ഒരു കവിളിൽ കുടിച്ചിട്ട് കപ്പ് മേശപ്പുറത്തുവച്ചു.

“ജാസ്മിൻ പറഞ്ഞതെല്ലാം ശരിയാണ് എനിക്ക് ഇതിനെക്കുറിച്ച് സംശയം തോന്നി തുടങ്ങിയിരിക്കുന്നു. എന്റെ സുഹൃത്തായ ഡാനിയേലിന് ഇന്നലെ രാത്രിയിൽ ഇതുപോലെയുള്ള പൈശാചിക ആക്രമണം നേരിടേണ്ടി വന്നു.എന്നാൽ ആര് എന്തിന് ഇത് ഇപ്പോഴും ഒരു സമസ്യയാണ്.മറ്റൊരു കാര്യം ഈ കേസ് തുടക്കത്തിൽ അന്വേഷിച്ചിരുന്ന എസ്ഐ മനോജ് മൃഗീയമായി കൊല്ലപ്പെടുകയാണ് ഉണ്ടായത്.ഇപ്പോൾ കേസ് ചാർജ് ഏറ്റെടുത്തിരിക്കുന്നത് സി ഐ ഗോകുൽദാസനാണ്. നമ്മളോടും അദ്ദേഹം സഹായമഭ്യർത്ഥിച്ച്രിക്കുകയാണ്.

അദ്ദേഹം ഇവിടെ വരും.നിങ്ങൾക്ക് അറിയാവുന്ന കാര്യങ്ങൾ ഒക്കെ അദ്ദേഹവുമായി ഷെയർ ചെയ്യണം. പിന്നെ ഞാൻ എന്റെതായ ഒരു അന്വേഷണവുമായി മുന്നോട്ടു പോകുകയാണ്. എത്രയും പെട്ടെന്ന് ഇതിനെ യാഥാർത്ഥ്യം എന്തെന്ന് കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ ഇനിയും ഇവിടെ ഒരുപാട് ദുർമരണങ്ങൾ സംഭവിക്കും. മറ്റൊരു പ്രധാനപ്പെട്ട കാരണം ഈ പള്ളിയുടെ ഇടവകയിൽ ഉള്ളവരാണ് 90 ശതമാനവും ദുർ മരണപ്പെട്ടിട്ടുള്ളത് എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.അതുകൊണ്ട് ഇനി മുതൽ സന്ധ്യ കഴിഞ്ഞാൽ പുറത്തേക്കുള്ള യാത്ര ഒഴിവാക്കുക. രാത്രിയായാൽ വീടിനുള്ളിൽ തന്നെ കഴിഞ്ഞുകൂടുക. വീടിനുള്ളിലേക്ക് കയറിവരുന്ന വാതിൽക്കൽ  ഒരു ബൈബിൾ സ്ഥാപിക്കണം.അതിനുമുകളിൽ ഒരു വെള്ളികുരിശും വയ്ക്കണം. “

പറയുന്നത് കേട്ട് ജോമിന  പേടിച്ചു  നിൽക്കുകയാണ്.

അതു മനസ്സിലാക്കിയ വില്യം ജോമിനയോടു പറഞ്ഞു.

പേടിക്കേണ്ട നമുക്ക് യാഥാർത്ഥ്യം കണ്ടെത്തുന്നതുവരെ ഓരോരുത്തരും സൂക്ഷിക്കേണ്ടത് ആവശ്യമാണ്”

അവർ സംസാരിച്ചു കൊണ്ടിരുന്നപ്പോൾ ജോജിയും അമ്മ മറിയക്കുട്ടിയും അങ്ങോട്ട് കയറി വന്നു.

വില്യം ത്രേസ്യമ്മയോട് ചോദിച്ചു.

“ഇവർ ആരാണ്?”

“ഇവർ ഞങ്ങളുടെ അയൽവക്കക്കാരാണ്. ഈ  ഇടവകയിൽ ഉള്ളവർ തന്നെ. ഇതു മറിയക്കുട്ടി, മകൻ ജോജിയും”

ത്രേസ്യാമ്മ അവരെ ചൂണ്ടികാണിച്ചുകൊണ്ട് പറഞ്ഞു.

വില്യം അവരെ നോക്കി പുഞ്ചിരിച്ചു. എന്നാൽ അവരുടെ കൂടെ വെളുത്ത വസ്ത്രം ധരിച്ച ഒരു സ്ത്രീ ഉണ്ടായിരുന്നു. ഇത്രയും സൗന്ദര്യമുള്ള ഒരു സ്ത്രീരൂപം വില്യം ഇതിനുമുമ്പ് കണ്ടിട്ടുണ്ടായിരുന്നില്ല. ആ സ്ത്രീരൂപം വില്യമിനെ സൂക്ഷിച്ചു നോക്കിക്കൊണ്ടിരുന്നു.കണ്ണുകൾ തിളങ്ങുന്നു. അവരുടെ കണ്ണുകൾക്കു ഒരു പ്രേത്യേക കാന്തശക്തി ഉണ്ടെന്നു വില്യമിന് തോന്നി.ആരെയും ആകർഷിക്കുന്ന തരത്തിലുള്ള ഒരു നോട്ടം. എന്നാൽ അവരെ കുറിച്ച് ത്രേസ്യാമ്മ  ഒന്നും പറഞ്ഞില്ല.

അങ്ങനെ ഒരാൾ അവരുടെ കൂടെ ഉള്ളതായി പോലും അവർ ഭാവിക്കുന്നില്ല.

“ചേച്ചിക്ക് കല്യാണം പറഞ്ഞു വച്ചിരിക്കുന്നത് ഈ ചേട്ടനെയാണ് “

ജോമിന ജോജിയെ ചൂ ണ്ടികാണിച്ചു പറഞ്ഞു.

അതുകേട്ടു ജാസ്മിന്റെ കവിൾ നാണത്താൽ  തുടുത്തു.

“ഉടനെ ഉണ്ടോ”

വില്യം വെറുതെ ചോദിച്ചു.

“ഒരുവർഷം കഴിഞ്ഞിട്ട് നടത്താനാണ് ഉദ്ദേശിക്കുന്നത്.”

മറിയകുട്ടി പറഞ്ഞു.

കുറച്ചു നേരം വില്യം അവരോടു കുശലങ്ങൾ ചോദിച്ചുകൊണ്ടിരുന്നു.അപ്പോഴേല്ലാം അ വെളുത്ത വസ്ത്രതാരി ആയ സ്ത്രീ ഒന്നും മിണ്ടാതെ വില്യമിനെ നോക്കി ഇരിക്കുകയായിരുന്നു.

വില്യമും അതു ശ്രദ്ധിച്ചു.

“ശരി…എന്നാൽ നിങ്ങൾ സംസാരിക്കു,ഞാൻ ഇറങ്ങുകയാണ് “

വില്യം കസേരയിൽ നിന്നും  എഴുന്നേറ്റു.

“മറിയകൂട്ടി, ഇതാണ് വില്യം സാറ്, ഡാനിയലിന്റെ  സുഹൃത്ത് ആണ്. ഭൂതപ്രേത പിശാചുക്കളെ  കുറിച്ചുള്ള വലിയ പഠനങ്ങൾ നടത്തിയിട്ടുള്ള ആളാണ്, അമേരിക്കയിൽ നിന്നുമാണ് പഠിച്ചിട്ടു വന്നിട്ടുള്ളത്.”

ത്രേസ്യമാ  പറയുന്നത് കേട്ടു മറിയക്കുട്ടി വില്യമിനെ  ബഹുമാനത്തോടെ നോക്കി.

ജോജിയും വില്യമിനെ  നോക്കി കൈകൂപ്പി.അപ്പോഴേക്കും വില്യം ഒരു കാര്യം ശ്രദ്ധിച്ചു.കൂടെ വന്ന ആ സ്ത്രീ യാതൊരു ഭാവഭേദവും ഇല്ലാതെ തന്നെ നോക്കിക്കൊണ്ട് നിൽക്കുകയാണ്. മറ്റുള്ളവരോട് യാത്ര പറഞ്ഞ് വില്യം മുറ്റത്തേക്കിറങ്ങി.കുറച്ചു ദൂരം മുന്നോട്ടു നടന്നതിനുശേഷം തിരിഞ്ഞു നോക്കിയപ്പോൾ മാറിയകുട്ടിയും ജോജിയും ത്രേസ്യാമ്മയുടെയും മക്കളുടെയും ഒപ്പം വീടിനുള്ളിലേക്ക് കയറിപ്പോകുന്നത് ആണ് കണ്ടത്.

എന്നാൽ ആ സ്ത്രീ മുറ്റത്തുതന്നെ നിൽക്കുന്നു!!!

അവർ അകത്തേക്ക് കയറിപ്പോയി ഇല്ല എന്നത് പ്രത്യേകം വില്യം ശ്രദ്ധിച്ചു. മറ്റുള്ളവർ ആരും ആ സ്ത്രീയോട് സംസാരിച്ചിട്ടും ഇല്ല എന്നത് സംശയങ്ങൾ ബാക്കി നിർത്തി. കുറച്ചു മുന്നോട്ടു പോയ ശേഷമാണ് ഓർത്തത് മൊബൈൽ ഫോൺ മറന്നു വച്ച കാര്യം. വീണ്ടും തിരിച്ചു വരുമ്പോൾ ജോജി ജാസ്മിനോട്  എന്തൊക്കെയോ പറഞ്ഞിരുന്നു ചിരിക്കുന്നതാണ് കണ്ടത്. കുറച്ച് അപ്പുറം ഇരുന്നു ത്രേസ്യാമ്മയും മറിയകുട്ടിയും  സംസാരിക്കുന്നുണ്ട്. വില്യം  തിരിച്ചു കയറി വരുന്നത് കണ്ടു ത്രേസ്യാമ്മ ആശ്ചര്യത്തോടെ ചാടിയെഴുന്നേറ്റു.

അതുകണ്ട് വില്യം  പറഞ്ഞു.

“എന്റെ മൊബൈൽ ഫോൺ ഇവിടെ വച്ച് മറന്നു പോയി. അത് എടുക്കാൻ വന്നതാണ്”

വരാന്തയിൽ  സൈഡിൽ വച്ചിരുന്ന മൊബൈൽ ഫോൺ എടുത്തു കൊണ്ട് തിരിഞ്ഞ വില്യം പെട്ടെന്നു നിന്നു.ചുറ്റും നോക്കി. ജോജിയുടെയും മറിയക്കുട്ടിയുടെയും കൂടെ വന്ന ആ സ്ത്രീയെ അവിടെ കാണാൻ ഉണ്ടായിരുന്നില്ല.!!!

വില്യം ആരെയോ  തിരയുകയാണ് എന്ന് മനസ്സിലാക്കിയ ജാസ്മിൻ  ചോദിച്ചു.

“ഇവരുടെ കൂടെ വന്ന മൂന്നാമത്തെ ആൾ എവിടെ? ആ സ്ത്രീ നിങ്ങളുടെ ആരാണ്?അവരെ ഇവിടെ ഒന്നും കാണുന്നില്ലല്ലോ?””

ചോദ്യം കേട്ട് ജോജി ആശ്ചര്യത്തോടെ വില്യമിനെ  നോക്കി

“സാർ ആരുടെ കാര്യമാണ് ഈ പറയുന്നത്,  ഞാനും അമ്മയും മാത്രമാണ് ഇവിടെ വന്നത്. പിന്നെയുള്ളത് ഇവർ മൂന്നു പേരുമാണ്. അല്ലാതെ ആരാ ഇവിടെ ഉള്ളത്.”

ജോജി അവിടെയെല്ലാം ചുറ്റും കണ്ണോടിച്ചു.

വില്യം വീടും പരിസരവും എല്ലാം നിരീക്ഷിച്ചു.

അതിനുശേഷം വില്യം ജോജിയുടെയും മറിയക്കുട്ടിയുടെയും മുമ്പിൽ വന്നു.

“നിങ്ങൾ രണ്ടുപേരും ഈ ഇടവകയിൽ ഉള്ളവരാണ് അല്ലേ?”

അതെയെന്ന് ജോജിയും മാറിയ കുട്ടിയും തലകുലുക്കി.

നിങ്ങളോട്  പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ട്.നിങ്ങളുടെ വീട്ടിലുള്ളവർ   സന്ധ്യമയങ്ങി  കഴിഞ്ഞാൽ പുറത്തിറങ്ങാതെ സൂക്ഷിക്കുക. പ്രധാനമായും എല്ലാവരും വെള്ളികുരിശു ധരിക്കുക. രാത്രിയിലുള്ള യാത്രകളും ഒഴിവാക്കുക…. കുറച്ചുനാളത്തേക്ക് ഇതു തുടരുക തന്നെ ചെയ്യണം.  വരുന്ന ദിവസങ്ങളിൽ നിങ്ങളെല്ലാവരും കുറച്ചു കൂടി ശ്രദ്ധയോടെ വേണം മുന്നോട്ടു പോകുവാൻ…എല്ലാവരും കൂടുതലായി ശ്രദ്ധിക്കുക  “

കൂടുതലെന്തെങ്കിലും ജോജിയും മറിയക്കുട്ടിയെ ചോദിക്കുന്നതിന് മുമ്പ് തന്നെ വില്യം ഇറങ്ങി നടന്നു.

വഴിയിൽ ഇറങ്ങിയശേഷം വില്യം ഒരിക്കൽ കൂടി തിരിഞ്ഞു വീട്ടിലേക്ക് നോക്കി

അയാൾ ഞെട്ടിപ്പോയി!!!

വെളുത്ത വസ്ത്രം ധരിച്ച ആ സ്ത്രീ ഇപ്പോഴും ആ വീടിന്റെ മുറ്റത്ത് നിൽപ്പുണ്ട്!!!

വില്യമിനെ തുറിച്ചു നോക്കിക്കൊണ്ട്

നോക്കി നിൽക്കെ ആ സ്ത്രീയുടെ മുഖത്ത് സൗമ്യഭാവം മാഞ്ഞുപോയി!

രൂപത്തിനും മാറ്റമുണ്ടായി.

കണ്ണുകൾ വികസിച്ചു രക്തവർണ്ണം ആയി!!

കണ്ണുകളിൽ നിന്നും ചോരത്തുള്ളികൾ കവിളിലൂടെ താഴേക്ക് ഒലിച്ചിറങ്ങി!!!

ക്രമേണ അവർ ധരിച്ചിരുന്ന വസ്ത്രം അപ്രത്യക്ഷമായി!

ശരീരം മുഴുവൻ കറുത്ത വർണ്ണമായി!

ചോര വാർന്നു കൊണ്ടിരുക്കുന്ന  കണ്ണുകൾ  അപ്രത്യക്ഷമായി!!

ശരീരം മുഴുവൻ വിണ്ടുകീറുവാൻ തുടങ്ങി.!

അവയിൽനിന്നും പുഴുക്കളും കൃമി കീടങ്ങളും പുറത്തേക്ക് വന്നുകൊണ്ടിരുന്നു!!

മുഖത്തെ മാംസങ്ങൾ അപ്രത്യക്ഷമായി!!!

മാംസങ്ങൾ ഇല്ലാത്ത ഒരു തലയോട്ടി ആയി മാറി ആ സ്ത്രീയുടെ തല!

ചീഞ്ഞളിഞ്ഞ് മാംസങ്ങൾ അടർന്നു വീണു കൊണ്ടിരിക്കുന്ന ശരീരവുമായി  ആ സ്ത്രീരൂപം വില്യമിന്  നേരെ നടക്കുവാൻ തുടങ്ങി!!!

                                 (തുടരും)

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

 

5/5 - (1 vote)

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply