Skip to content

യാമം – ഭാഗം 13

yamam-novel

സി ഐ ഗോകുൽ ദാസും വില്യവും കൂടി എസ് ഐ മനോജിന്റെ വീട്ടിലെത്തുമ്പോൾ രാധ കുട്ടിയുമായി മുറ്റത്തു നിൽക്കുകയായിരുന്നു. ജീപ്പിൽ നിന്നും ഇറങ്ങി വന്ന അവരെ കണ്ടു കുഞ്ഞു കരഞ്ഞു കൊണ്ട് രാധയെ കെട്ടിപിടിച്ചു. രാധ കുഞ്ഞിനെ എടുത്തു തോളിലിട്ടു.

“കയറി വരൂ സാർ..”

പറഞ്ഞു കൊണ്ട് രാധ കുട്ടിയുമായി അകത്തേക്ക് കയറി പോയി,

ഹാളിലിലേക്ക് കയറ്റിവന്ന ഗോകുൽ ദാസും, വില്യവും ഭിത്തിയിൽ തൂക്കിയിരിക്കുന്ന മനോജിന്റെ ഫോട്ടോയിലേക്ക് നോക്കി.

മാലായിട്ടു വച്ചിരിക്കുന്ന ഫോട്ടോയുടെ അടുത്ത് കല്യാണഫോട്ടോയും ഫ്രെയിം ചെയ്തു വച്ചിരിക്കുന്നു.

“ഇരിക്ക് സാർ “

സോഫായിലേക്ക് കൈചൂണ്ടി രാധ പറഞ്ഞു.

“എന്താ കുടിക്കാനെടുക്കേണ്ടത്… ചായയോ കൂൾ ഡ്രിങ്ക്സോ…..”

രാധയുടെ ചോദ്യം കേട്ടു ഗോകുൽ ദാസ് ഭിത്തിയിൽ നിന്നും നോട്ടം തിരിച്ചു.

“ഇപ്പോൾ ഒന്നും വേണ്ട, മൊഴിയെടുക്കാൻ വന്നപ്പോൾ രാധ അത്രയും നോർമൽ അല്ലാതിരുന്നതിനാൽ കുറച്ചു കാര്യങ്ങൾ ചോദിച്ചറിയാൻ കഴിഞ്ഞില്ല. അതിനാണ് ഞങ്ങൾ വന്നത്, എന്റെ കൂടെയുള്ളത് ഒരു സൈക്കോളജിസ്റ് ആണ്,പേര് വില്യം…”

പറഞ്ഞുകൊണ്ട് ഗോകുൽ ദാസ് സോഫയിൽ ഇരുന്നു. കൂടെ വില്യവും.

“മനോജ്‌ കൊല്ലപ്പെടുന്ന ദിവസം ആസ്വാഭാവികമായ എന്തെങ്കിലും സംഭവങ്ങൾ ഉണ്ടായിട്ടുണ്ടോ? ഒന്നോർത്തെടുത്തു പറയാൻ സാധിക്കുമോ? എത്രയും പെട്ടന്ന് ഇതിനൊരു പരിഹാരം കണ്ടെത്തിയില്ലെങ്കിൽ ഒരുപാടു പേർക്ക് ജീവൻ നഷ്ട്പ്പെടും.അത് സംഭവിച്ചു കൂടാ…..”

പറഞ്ഞു കൊണ്ട് ഗോകുൽ ദാസ് രാധയെ പ്രതീക്ഷയോടെ നോക്കി.

“രാധ അന്നേ ദിവസം ഒരു കറുത്തകോട്ടിട്ട ഉയരമുള്ള ഒരാളെ കണ്ടിട്ടുണ്ടോ? അന്നേ ദിവസം എവിടെയെങ്കിലും വച്ചു, ഇവിടെ ഈ പരിസരത്ത് എവിടെയെങ്കിലും വച്ച്….”

വില്യം ചോദിച്ചു.

“കണ്ടു സാർ, അന്നേ ദിവസം രാത്രി ഈ വീടിന്റെ ഗേറ്റിൽ ഉയരമുള്ള കോട്ടിട്ട ഒരാൾ കറുത്ത പട്ടികളുടെ കൂടെ വന്നു ഇങ്ങോട്ട് നോക്കിനിൽക്കുന്നത് ഞാൻ കണ്ടു…അയാളാണ് എന്റെ മനോജേട്ടനെ കൊന്നത്, എനിക്കുറപ്പുണ്ട് .”

രാധയുടെ കണ്ണുകൾ നിറഞ്ഞു.

“അയാൾ അവിടെ നിന്നും എങ്ങോട്ടുപോയെന്നു കണ്ടോ..”

ഗോകുൽ ദാസ് ചോദിച്ചു.

“ഇല്ല സാർ, ഞാൻ പേടിച്ചു കുഞ്ഞിനേയും കെട്ടിപിടിച്ചു ബെഡിൽ കിടക്കുകയായിരുന്നു. രാവിലെ എഴുനേറ്റു വരാന്തയിലേക്ക് ചെന്നപ്പോഴാണ്.. എന്റെ മനോജേട്ടൻ……”

രാധയുടെ തൊണ്ടയിൽ ഒരു തേങ്ങൽ വന്നു പുറത്തേക്കു തെറിച്ചു.

“രാധേ, കരയരുത്, സംഭവിച്ചത് സംഭവിച്ചു, ഇതിനു പിന്നിലുള്ള കൊലയാളി ആരായാലും അവനെ കണ്ടുപിടിച്ചിരിക്കും, ജീവനോടെ അല്ലെങ്കിൽ ശവമായിട്ടായാലും……”

ഗോകുൽ ദാസ്  പറഞ്ഞുകൊണ്ട് എഴുനേറ്റു.

“എങ്കിൽ ഞങ്ങൾ ഇറങ്ങുകയാണ്….”

ഗോകുൽ ദാസ് പുറത്തേക്കു നടന്നു, പുറകെ വില്യവും….

തിരിച്ചുപോകുമ്പോൾ വില്യം ഗോകുൽ ദാസിനോട് പറഞ്ഞു

“അപ്പോൾ ഒരു കാര്യം ഉറപ്പാണ്,ശങ്കരൻ കുട്ടി കണ്ട മനുഷ്യന്റെ വെട്ടിയെടുത്ത തല ഒരു പക്ഷെ ഫാദർ ഫ്രാങ്ക്‌ളിന്റെതായിരിക്കും, മാത്രമല്ല ഫാദറിന്റെ അരിഞ്ഞെടുത്ത വിരലുകളാകാം അവിടെ പ്രതിമയിൽ ചാർത്തിയിരിക്കുന്നത്.അവിടെവച്ചു ശങ്കരൻ കുട്ടി ഉയരമുള്ള ആളെ കണ്ടിട്ടുമുണ്ട്. ഇവിടെ രാധയും അയാളെ മനോജ്‌ കൊല്ലപ്പെട്ട രാത്രിയിൽ കണ്ടിരിക്കുന്നു. അപ്പോൾ സംശയിക്കേണ്ട, മറ്റുള്ള കൊലപാതകങ്ങളിലും അയാളുടെ സാന്നിത്യം ഉണ്ടായിരിക്കണം. അയാളെ കണ്ടുപിടിച്ചു കഴിഞ്ഞാൽ എല്ലാത്തിനും ഒരു സൊല്യൂഷൻ കണ്ടെത്താൻ പറ്റും…”

“ശരിയാണ് വില്യം പറഞ്ഞത്… അയാളെ എത്രയും പെട്ടന്ന് കണ്ടെത്തണം.. പക്ഷെ പോലീസുകാരുമായി ആ മലയുടെ മുകളിലേക്കു ചെല്ലുന്നതു അത്രയും സുരക്ഷിതമാണോ എന്നാണ് അറിയേണ്ടത്. അയാൾ ആഭിചാരകർമ്മങ്ങളിലൂടെ ആണ് ഇതെല്ലാം ചെയ്യുന്നതെങ്കിൽ അപകടം ഉറപ്പാണ്. അവിടെ ശക്തിയേക്കാൾ കൂടുതൽ ബുദ്ധിക്കാണ് പ്രാധാന്യം നൽകേണ്ടത്. മനുഷ്യശക്തിക്കതിനനായിരിക്കും അയാൾ…”

ഗോകുൽ പറഞ്ഞു നിർത്തി.

“ശരിയാണ്, ആഭിചാര കർമ്മങ്ങളിലൂടെ മരിച്ചവരുടെ ആത്മക്കളെ വിളിച്ചുവരുത്തുന്ന ഒരു കർമ്മമുണ്ട്….”നെക്രോമൻസി”… മരിച്ചയാളുടെ മാംസം തിന്നു അവരുടെ ആത്മക്കളെ വിളിച്ചുവരുത്തുന്ന ആഭിചാരം!! അങ്ങനെയെങ്കിൽ ഇരുളും ചദ്രനിലാവും ഒരുപോലെയുള്ള രാത്രി സമയങ്ങളിൽ അവർക്കു ശക്തി കൂടുതലായിരിക്കും. ആ സമയത്തു അമാനുഷിക ശക്തി ആയിരിക്കും അവർക്കു. നേരം പുലരുന്ന നേരത്തു അതിന്റെ ശക്തി ക്ഷെയിക്കും…. അതനുസരിച്ചു വേണം നമ്മൾ കാര്യങ്ങൾ നീക്കാൻ …മാത്രമല്ല ഇന്നത്തെ രാത്രിയിലെ ആഭിചാരകർമങ്ങൾ നടക്കരുത്, അതിന് തടസ്സമുണ്ടായാൽ ആത്മക്കളെ അയാൾക്ക്‌ നിയത്രിക്കാനോ, ഉദ്ദേശകാര്യങ്ങൾക്ക് ഉപയോഗിക്കാനോ കഴിയാതെ വരും., ആദ്യം അയാളെ കണ്ടെത്തി എന്തിനിതൊക്കെ ചെയ്യുന്നു എന്നറിയണം ഇരുൾ വീഴുന്നതിനു മുൻപ് നമ്മൾ അവിടെ എത്തി അയാളെ കീഴടക്കണം, പോലീസുകാരോട് അർദ്ധരാത്രി കഴിയുന്ന നേരത്തു അവിടെയെത്താൻ പറയുക..ഇതെന്റെ ഒരു ഊഹമാണ് “

വില്യം പറഞ്ഞു.

“നമ്മൾ രണ്ടുപേരുമാത്രം മതിയോ “?

ഗോകുൽ സംശയം പ്രകടിപ്പിച്ചു.

“അത്യാവശ്യം രണ്ടുമൂന്നുപേരെ നിരത്താൻ നമ്മൾ രണ്ടു പേരുനോക്കിയാൽ നടക്കില്ലേ, ആദ്യം ശങ്കരാൻകുട്ടിയെ കൂട്ടി നമ്മൾ അവിടെയെത്തി പരിസരങ്ങൾ നിരീക്ഷിച്ചു ഒരു പ്ലാൻ തയ്യാറാക്കാം.”

അതനുസരിച്ചു അവർ മൂന്നുപേരും കൊറ്റമം മലമുകളിലേക്ക് തിരിച്ചു. വില്യം കയ്യിൽ ഒരു വെള്ളികുരിശും, ഹോളി ബൈബിളും, ഹന്ന വെള്ളവും അറ്റം കൂർമ്പിച്ച ഒരു ഇരുമ്പു കുരിശും കരുതിയിരുന്നു.

ഗോകുൽ ദാസ് റിവോൾവർ ഫുൾ ലോഡ് ചെയ്തിരുന്നു.

പള്ളിയുടെ പുറകിലൂടെയുള്ള വഴിയിലൂടെ അവർ നടന്നു. കാട്ടുവഴികളിലൂടെ അവർ മലമുകളിലേക്ക് കയറി..

. മുകളിലേക്കു പോകുംതോറും വെളിച്ചം കുറഞ്ഞുവന്നുകൊണ്ടിരുന്നു. മരങ്ങളും ചെടികളും പാറകെട്ടുകളും തിങ്ങി നിറഞ്ഞു നിൽക്കുന്ന ആ പ്രേദേശത്തേക്ക് സൂര്യപ്രകാശം കടന്നുവരുവാൻ പ്രയാസപ്പെട്ടു.

മനുഷ്യാവസമില്ലാത്ത അവിടം ആകെ ഒരു സ്മശാന മൂകത ആയിരുന്നു.

പാറകെട്ടുകൾക്കിടയിലൂടെ നുഴഞ്ഞു കയറി അവർ മുകളിലെത്തി.

“അവിടെയാണ് സാർ…”

ശങ്കരൻ കുട്ടി കൈചൂണ്ടിയ ഭാഗത്തേക്ക്‌  നോക്കി.

പാറകൾ തിങ്ങി നിറഞ്ഞു കിടക്കുന്ന ഭാഗത്തു പാറകൾക്കിടയിൽ ഒരു ഗുഹ..

മരങ്ങൾക്ക് മറവിലൂടെ അവർ ഗുഹക്കു സമീപത്തേക്ക് മെല്ലെ ചെന്നു.

“സാർ, അകത്താരെങ്കിലുമുണ്ടോ എന്ന് ഞാൻ ഒന്ന് നോക്കാം,”

ശങ്കരൻകുട്ടി പാറകൾക്കിടയിലൂടെ നടന്നു ഗുഹക്കു മുൻപിലെത്തി. മെല്ലെ അകത്ത് കടന്നു.

ഗുഹക്കുള്ളിൽ മൃഗകൊഴുപ്പൊഴിച്ച പന്തങ്ങൾ കത്തിച്ചു വച്ചിട്ടുണ്ട്. ആ വെളിച്ചത്തിൽ കറുത്ത വികൃത രൂപങ്ങൾ നിരത്തി വച്ചിരിക്കുന്നു.

ഗുഹയുടെ ഒരു വശത്തു ഇപ്പോളും ആ വെട്ടിയെടുത്ത മനുഷ്യതല ഇരിപ്പുണ്ട്. എന്നാൽ അതിന്റെ കണ്ണുകൾ ചലിക്കുന്നത് ശങ്കരൻ കുട്ടി അറിഞ്ഞില്ല.!”

സ്ത്രിയുടെ കഴുത്തിൽ അണിഞ്ഞിരിക്കുന്ന കൈവിരൽ മാലയിലെ വിരലുകൾ ഇളക്കുകയും മടക്കുകയും നിവർത്തുകയും ചെയ്യുന്നതും ശങ്കരൻകുട്ടി കണ്ടില്ല.!!

കൈവിരലിലെ നഖങ്ങൾ വളർന്നു കൂർത്തു വളഞ്ഞു.!!

ഗുഹക്കുള്ളിൽ ആകെ രക്തത്തിന്റെ മനം മടുപ്പിക്കുന്ന മണം നിറഞ്ഞു നിന്നു.

ഗുഹക്കുള്ളിലെ ഇരുളിൽ രണ്ടു കണ്ണുകൾ തിളങ്ങി. നാക്ക്  പുറത്തേക്കു നീണ്ടു കിടന്നു.!!!

മുരൾച്ച കേട്ടു ഞെട്ടിതിരിഞ്ഞ ശങ്കരൻകുട്ടി കണ്ടു. മുൻപിൽ നിരന്നു നിൽക്കുന്ന മൂന്ന് തലയുള്ള ഒരു കൂറ്റൻ കറുത്തപ്പട്ടി!!

അത് ശങ്കരൻകുട്ടിയുടെ നേരെ ചാടിവീഴാൻ ഒരുങ്ങുകയാണ്.

ശങ്കരൻകുട്ടി പുറത്തേക്കു ഓടി.

എന്നാൽ ഗുഹയുടെ പുറത്തെത്താൻ ശങ്കരൻകുട്ടിക്ക് കഴിഞ്ഞില്ല. ചാടിവീണ ആ കറുത്ത ചെന്നായ ശങ്കരൻകുട്ടിയുടെ കഴുത്തിൽ കടിച്ചു ഗുഹക്കുള്ളിലേക്ക് കുടഞ്ഞെറിഞ്ഞു.

വർധിച്ച മുരളിച്ചയോടെ വീണുകിടന്ന ശങ്കരൻകുട്ടിയുടെ ദേഹത്തേക്ക് ചാടികയറി. പിടഞ്ഞെഴുന്നേൽക്കനോ  ഒന്ന് നിലവിളിക്കനോ  ശങ്കരൻകുട്ടിക്ക് കഴിഞ്ഞില്ല.നെഞ്ചും വയറും മാന്തി പൊളിച്ചു കീറി…ഒഴുകിയിറങ്ങിയ ചുടുരക്തം നക്കിക്കുടിച്ചു കൊണ്ടിരുന്നു.

മരത്തിനു മറവിൽ നിന്ന ഗോകുൽ ദാസും വില്യവും ഏറെ നേരമായിട്ടും ശങ്കരൻകുട്ടിയെ  കാണാതായപ്പോൾ അപകടം മണത്തു.

“വില്യം,അയാളെ കാണുന്നില്ലല്ലോ, ഗുഹക്കുള്ളിൽ എന്തെങ്കിലും ആപത്തു പിണഞ്ഞിരിക്കുമോ??”

ഗോകുൽ ദാസ് ആശങ്കയോടെ ചോദിച്ചു.

“എനിക്കും അങ്ങനെ തോനുന്നു ഗോകുൽ..”

പറഞ്ഞുകൊണ്ടിരിക്കുമ്പോൾ അവർ കണ്ടു. അങ്ങ് പാറകൾക്കിടയിലൂടെ കറുത്ത കോട്ടിട്ട ഉയരമുള്ള ഒരാൾ കറുത്ത രണ്ടു ചെന്നായികൾക്കൊപ്പം ഗുഹക്കുനേരെ നടന്നു വരുന്നു.

ഗുഹകടുത്തെത്തിയതും അയാൾ പെട്ടന്ന് ഗോകുൽ ദാസും വില്യവും മറഞ്ഞു നിൽക്കുന്ന ഭാഗത്തേക്ക്‌ നോക്കി.

അതിന് ശേഷം കൂടെയുള്ള ഇരട്ടത്തലയുള്ള ചെന്നായ്ക്കളോട് എന്തോ ആഞാപിച്ചു.

ഭീമകാരന്മാരായ ആ ഇരട്ടത്തല ചെന്നായ്ക്കൾ വില്യവും ഗോകുൽദാസും നിൽക്കുന്ന ഭാഗത്തേക്ക്‌ കുതിച്ചു പാഞ്ഞു

                        (തുടരും )

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

 

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!