Skip to content

യാമം – ഭാഗം 12

yamam-novel

ആ സ്ത്രീരൂപം തന്റെ നേർക്ക് പാഞ്ഞു അടുക്കുകയാണ് എന്ന യാഥാർത്ഥ്യം വില്യം തിരിച്ചറിഞ്ഞു.

ആ സ്ത്രീരൂപം ഓരോ ചൂടു വയ്ക്കുമ്പോഴും അവിടെ ചോരപുരണ്ട കാൽപ്പാദങ്ങൾ പ്രത്യക്ഷപ്പെട്ടു!!

എന്നാൽ വീടിനു മുറ്റത്ത് സംസാരിച്ചുകൊണ്ടിരുന്ന മറ്റുള്ളവർക്ക് അ സ്ത്രീ രൂപത്തെ  കാണാൻ സാധിക്കുന്നില്ല എന്ന സത്യം വില്യം  മനസ്സിലാക്കി.

നെഞ്ചിൽ ചേർന്നു കിടക്കുന്ന വെള്ളിക്കുരിശ് ചുട്ടുപഴുക്കുവാൻ തുടങ്ങി . അതിൽ കൈ ചേർത്ത് കണ്ണടച്ച് പ്രാർത്ഥിച്ചു. കണ്ണ്  തുറന്ന് നോക്കുമ്പോൾ  കാണുന്നത് തന്നിൽ  നിന്നും 6 അടി ദൂരത്തിൽ വന്നു നിൽക്കുന്ന ആ സ്ത്രീ രൂപത്തെയാണ്.!!

ആ സ്ത്രീയുടെ കണ്ണുകളിൽനിന്നും ഒഴുകിയിറങ്ങുന്ന ചുടുരക്തം കവിളിലൂടെ ഒലിച്ചിറങ്ങി താഴേക്ക് തുള്ളിയായി വീണുകൊണ്ടിരുന്നു.

വില്യമിനെ നോക്കി ആ സ്ത്രീരൂപം വികൃതമായ ശബ്ദത്തിൽ മുരണ്ടു.!

ആ സ്ത്രീയുടെ  കണ്ണുകളിൽ നിന്ന് തുള്ളിതുള്ളിയായി താഴേക്ക് വീണു കൊണ്ടിരുന്ന രക്തത്തുള്ളികൾ ഓരോന്നും കരിംതേളുകൾ ആയി  രൂപാന്തരപ്പെട്ടു!!!

മണ്ണിലൂടെ ഇഴഞ്ഞു നടന്ന ശേഷം അത് ഓരോന്നായി ആ സ്ത്രീയുടെ ശരീരത്തിലേക്ക് കയറാൻ തുടങ്ങി.

വിണ്ടുകീറിയ ആ സ്ത്രീ ശരീരത്തിൽ നിന്നും എല്ലുകൾ പുറത്തേക്ക് തള്ളി നിന്നു താഴേക്ക് വീണു കൊണ്ടിരുന്ന രക്തത്തുള്ളികൾ നിന്നും രൂപാന്തരപ്പെട്ട് പരുന്തുകൾ ആ സ്ത്രീയുടെ കാലിലൂടെ മുകളിലേക്ക് കയറ്റാൻ തുടങ്ങി.

ശരീരത്തിലെ വിണ്ടുകീറിയ ഭാഗത്ത് കൂടി ചീഞ്ഞളിഞ്ഞ മാസത്തിലെ ഉള്ളിലേക്ക് കയറി കൊണ്ടിരുന്നു. നിലത്തുവീണ എല്ലാ രക്തത്തുള്ളികൾ ഉം കരിന്തേളുകൾ ആയി  സ്ത്രീയുടെ ഉള്ളിൽ പ്രവേശിച്ചു.

പെട്ടെന്ന് ഒരു ശബ്ദം കേട്ട് വില്യം  തിരിഞ്ഞു നോക്കി.

പുറകിൽ സിഐ ഗോകുൽദാസ് ജീപ്പിൽ  നിന്നും ഇറങ്ങി വരുന്നു.

“വഴിയിൽ നിന്നും പകൽക്കിനാവ് കാണുകയാണോ?”

ഗോകുൽദാസ്  ചിരിച്ചു കൊണ്ടു വില്യമിന്റെ  അടുത്തേക്ക് വന്നു.

സ്ത്രീ നിന്ന് ഭാഗത്തേക്ക് നോട്ടം തിരിച്ച് വില്യം കണ്ടത് ആകാശത്തേക്ക് ഉയരുന്ന കറുത്തപുക ആയിരുന്നു.

സൂക്ഷിച്ചു നോക്കിയപ്പോൾ ആ പുകക്കുള്ളിൽ  ക്രൂരമായ ചിരിയോടെ ഒരു സ്ത്രീരൂപം കാണപ്പെട്ടു.തെക്ക് ദിക്കിലേക്ക്  പാഞ്ഞുപോയി

എന്താണ് തങ്ങൾ അങ്ങോട്ട് നോക്കി നിൽക്കുന്നത്

ഗോകുൽദാസ് എന്റെ ചോദ്യം കേട്ട് വില്യം തലതിരിച്ചു.

വില്യം മുമ്പിലേക്ക് മുൻപിലേക്ക് കൈ ചൂണ്ടിക്കൊണ്ട് ഗോകുൽദാസ് നോട് ചോദിച്ചു

“താങ്കൾ അവിടെ എന്തെങ്കിലും കാണുന്നുണ്ടോ “

ചോദ്യം കേട്ട് ഗോകുൽദാസ് അമ്പരപ്പോടെ മുമ്പിലേക്ക് നോക്കി.

അവിടെ അയാൾക്കു ഒന്നും കാണുവാൻ സാധിച്ചില്ല.

“എനിക്ക് ഒന്നും കാണുവാൻ സാധിക്കുന്നില്ല,എന്താണ് താങ്കൾ അവിടെ കാണുന്നത്, എന്തെങ്കിലും പ്രേത്യേകിച്ചു…..”

ഗോകുൽ ദാസ്  തിരിച്ചുചോദിച്ചു.

കുറച്ചു മുൻപ് അവിടെ നടന്ന കാര്യങ്ങൾ വില്യം  വിശദീകരിച്ചു പറഞ്ഞു.കാര്യങ്ങൾ കേട്ട ശേഷം ഗോകുൽ ദാസ് അല്പനേരം മിണ്ടാതിരുന്നു.

തലയിൽ നിന്നും തൊപ്പി എടുത്ത് ജീപ്പിന്റെ ബോണറ്റിൽ വച്ചു.കൈകൾ രണ്ടും കൂട്ടിത്തിരുമ്മി

മിസ്റ്റർ വില്ല്യം താങ്കൾ പറയുന്ന കാര്യം യുക്തിക്ക് നിരക്കാത്തതാണ്. എങ്കിലും താങ്കളുടെ ഗവേഷണ നിരീക്ഷണ പാടത്തിലൂടെ തങ്ങൾക്ക് കൈവന്നിരിക്കുന്നു എക്സ്ട്രാ കഴിവാണ് ഇപ്പോൾ തങ്ങളുടെ മുമ്പിൽ നടന്നുകൊണ്ടിരിക്കുന്നത്. എന്നുവെച്ചാൽ മറ്റുള്ളവർക്ക് കാണാൻ സാധിക്കാത്ത അദൃശ്യമായ കാര്യങ്ങൾ താങ്കൾക്ക് കാണാൻ സാധിക്കുന്നു അങ്ങനെയെങ്കിൽ തങ്ങൾ കണ്ട സ്ത്രീരൂപം ആരാണ് അവരുടെ ഉദ്ദേശം എന്താണെന്ന് ഇതിന് പിന്നിൽ മറ്റെന്തെങ്കിലും ശക്തികളുടെ നിയന്ത്രണം ഉണ്ടോ ഇവിടെ നടന്നുകൊണ്ടിരിക്കുന്ന മരണങ്ങൾക്ക് പിന്നിൽ ഈ ശക്തിയുടെ കാര്യങ്ങൾ പ്രവർത്തിച്ചിട്ടുണ്ടോ ഉണ്ടെങ്കിൽ അതിനെ നിയന്ത്രിക്കുന്നത് ആര് ഉടനെ തന്നെ ഉത്തരം കിട്ടിയേ തീരൂ.

ഗോകുൽദാസ് പറഞ്ഞു.

“എനിക്കൊന്നും മനസ്സിലാകുന്നില്ല മിസ്റ്റർ ഗോകുൽദാസ്, പക്ഷേ കൺമുമ്പിൽ എന്തൊക്കെയോ നടക്കുന്നു,പക്ഷേ അവ എന്താണ്?എങ്ങനെയാണ്? ഇതൊന്നും ഗണിച്ചെടുക്കാൻ എനിക്ക് സാധിക്കുന്നില്ല “

പറഞ്ഞു നിർത്തി കൊണ്ട് വില്യം  ഗോകുൽദാസിനെ  നോക്കി

” ഇതിന് എന്തെങ്കിലും ഒരു ഉത്തരം കിട്ടണമെങ്കിൽ താങ്കളുടെ സഹായം കൂടിയേതീരൂ വില്യം, താങ്കൾ അമേരിക്കയിൽ  നിന്നും സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം എടുത്ത ആളല്ലേ?കൂടാതെ സാത്താനിസത്തെ  കുറിച്ച് ഗവേഷണം നടത്തിയിട്ടുള്ള ആളുമാണ്. താങ്കൾ പഠിച്ചിട്ടുള്ള കാര്യങ്ങൾ മനസ്സിലിട്ടു ഒന്നുകൂടി റീവൈൻഡ് ചെയ്യൂ.ഏകാഗ്രത മായിരുന്നു കാര്യങ്ങളെക്കുറിച്ച് ചിന്തിക്കൂ.അപ്പോൾ നിങ്ങൾക്ക് ഒരു ഐഡിയ കിട്ടാതിരിക്കില്ല “

ഗോകുൽദാസ് അതും പറഞ്ഞു കൊണ്ട് തിരിഞ്ഞപ്പോൾ ഒരു ഫോൺ വന്നു. സ്റ്റേഷനിൽ നിന്നും ആണ്.

അങ്ങേത്തലയ്ക്കൽ കോൺസ്റ്റബിൾ പവിത്രൻ.

“സാർ  കുറച്ചു നേരമായി പ്രാകൃത വേഷത്തിലുള്ള ഒരാൾ ഇവിടെ വന്നു നിൽക്കുകയാണ്. സാറിനെ കണ്ടു എന്തൊക്കെയോ അയാൾക്ക് സംസാരിക്കണം എന്നാണ് പറയുന്നത്”

“കാര്യമെന്തെന്ന് നിങ്ങൾ ചോദിച്ചില്ലേ”

ഗോകുൽദാസ് പവിത്രനോട് ചോദിച്ചു.

“ചോദിച്ചു സാർ, അപ്പോൾ അത് സാറിനോട് മാത്രമായി പറയാനുള്ള കാര്യമാണ് എന്നാണ് അയാൾ പറഞ്ഞത്”

” ശരി ഒരു അരമണിക്കൂർ ഞാനിപ്പോൾ എത്താം”

ഗോകുൽദാസ് അതും പറഞ്ഞു കൊണ്ട് വില നേരെ തിരിഞ്ഞു.

“വില്യം, അപ്പോൾ നമ്മൾ സംസാരിച്ച കാര്യം ഒന്നും മനസ്സിൽ വച്ചേക്കുക. എനിക്ക് അത്യാവശ്യമായി സ്റ്റേഷൻ വരെ പോകേണ്ടതുണ്ട്,അതിനു ശേഷം കൊല്ലപ്പെട്ട എസ് ഐ മനോജിന്റെ  വീട്ടിൽ പോയി അദ്ദേഹത്തിന്റെ ഭാര്യ രാധയുമായി  ഒന്നു സംസാരിക്കണം.  അപ്പോഴേക്കും താങ്കൾ ഒരു തീരുമാനത്തിലെത്തണം”

“ശരി..ഗോകുൽ..”.. വില്യം ഗോകുൽദാസിനു  ഷേക്ക് ഹാൻഡ് നൽകി

ഗോകുൽദാസ് ജീപ്പ് സ്റ്റാർട്ടാക്കി മുൻപോട്ടു പാഞ്ഞു പോയി. അത് നോക്കി വില്യം  നിന്നു.

സിഐ ഗോകുൽദാസ് നേരെ പോയത് സ്റ്റേഷനിലേക്ക് ആയിരുന്നു അവിടെ ചെല്ലുമ്പോൾ നീട്ടിവളർത്തിയ മുടിയും ആയി ഒരു മധ്യവയസ്കനായ ഒരാൾ വരാന്തയിൽ ഇരിപ്പുണ്ട്. ഗോകുൽദാസ് എന്നെ കണ്ടതും അയാൾ ചാടി എഴുന്നേറ്റു ഗോകുൽദാസ് അദ്ദേഹത്തിനോട് ഇരിക്കാൻ ആവശ്യപ്പെട്ടു അതിനുശേഷം അകത്തേക്ക് കയറിപ്പോയി “അദ്ദേഹത്തെ വിളിക്കട്ടെ “

അകത്തേക്ക് കയറിയ ഗോകുലിനോട്  കോൺസ്റ്റബിൾ പവിത്രൻ ചോദിച്ചു.

തന്റെ മുറിയിലെത്തി കസേരയിലേക്ക് ഇരുന്ന ശേഷം ഗോകുൽദാസ് പറഞ്ഞു

” പവിത്ര… അയാളെ ഇങ്ങോട്ട് വിളിക്ക്”

ഭവ്യതയോടെ അകത്തേക്ക് കയറി വന്ന ചെറുപ്പക്കാരനോട് കസേരയിൽ ഇരിക്കാൻ ഗോകുൽദാസ് ആവശ്യപ്പെട്ടു.

അതിനുശേഷം പവിത്രനോട്  പുറത്തേക്ക് പൊയ്ക്കൊള്ളാൻ പറഞ്ഞു

“എന്താണ് താങ്കൾക്ക് എന്നോട് പറയാനുള്ളത് “

ചെറുപ്പക്കാരനു നേരെ തിരിഞ്ഞു കൊണ്ട് ഗോകുൽദാസ് ചോദിച്ചു

” സാർ ഞാൻ ഒരു ചരിത്ര ഗവേഷകൻ ആണ് എന്റെ പേര് ശങ്കരൻകുട്ടി ഒരാഴ്ച മുമ്പ് ഞാൻ ഇവിടെ നിന്നും ഒരു മൂന്നു കിലോമീറ്റർ അകലെയുള്ള സെന്റ് ആന്റണീസ് ചർച്ച് മറുതലയ്ക്കൽ ഉള്ള ഒരു പാറക്കെട്ടിന് അടിയിലുള്ള ഒരു ഗുഹ ദ്വാരത്തിൽ നിന്നും സ്ഥിതിചെയ്യുന്ന കൊറ്റമം കുന്നിൻമുകളിൽ പോവുകയുണ്ടായി അവിടെ ഒരു ഭാഗം മുഴുവൻ പാറകളാണ് അവർക്കിടയിൽ എല്ലാം കൂറ്റൻ ഗൂഹകളും  ഉണ്ട്. പോർച്ചുഗീസുകാർ വന്നപ്പോൾ യുദ്ധത്തിനു വേണ്ടി ഉണ്ടാക്കിയതാണ് എന്ന് പറഞ്ഞുകേട്ടിട്ടുണ്ട്.അതിനെ കുറിച്ച് കൂടുതൽ അറിയാൻ ആണ് അവിടെ പോയത്, അങ്ങനെ നടക്കുമ്പോൾ ഞാൻ ഒരു കാഴ്ച കണ്ടു.!!

മറുതലയ്ക്കൽ ഉള്ള ഒരു പാറക്കെട്ടിന്റെ  അടിയിലുള്ള ഒരു ഗുഹ ദ്വാരത്തിൽ നിന്നും ഉയരമുള്ള കറുത്ത കോട്ടിട്ടു  മുഖം മറച്ച ഒരാൾ ഇറങ്ങി വരുന്നു. കൂടെ കറുത്ത കൂറ്റൻ ചെന്നായ്ക്കളും!!

സംശയം തോന്നിയ ഞാൻ അയാൾ പോയതിനുശേഷം ആ ഗുഹക്കുള്ളിൽ കയറി നോക്കി.അതിനുള്ളിൽ കണ്ട കാഴ്ച എന്നെ ഞെട്ടിച്ചുകളഞ്ഞു. ചിതറിക്കിടക്കുന്ന മൃഗങ്ങളുടെ തലയോട്ടികളും  അസ്ഥികൂടങ്ങളും.. കൂടാതെ പകുതി കത്തിയ ബൈബിളും തല തിരിച്ചു കുത്തിനിർത്തിയ കുരിശുകളും കാണപ്പെട്ടു!!

പക്ഷേ എന്നെ ഞെട്ടിച്ച മറ്റൊരു സംഭവം അവിടെ ഒരു മനുഷ്യന്റെ തല കഴുത്തിൽ നിന്നും വെട്ടി മാറ്റിയത് പോലെ ഇരിപ്പുണ്ടായിരുന്നു. ചോര ഉണങ്ങി പിടിച്ചിരിക്കുന്ന ആ തലയോട്ടിയുടെ കണ്ണുകൾക്ക് ഇപ്പോഴും ജീവൻ ഉള്ളതുപോലെ ആയിരുന്നു.

കണ്ണുകൾ തുറന്നു ഇരിക്കുന്നു!!

 അടുത്തുചെന്ന് സൂക്ഷിച്ചു നോക്കിയപ്പോൾ എങ്ങോ എവിടെയോ  കണ്ടുമറന്ന ഒരാളുടെ മുഖം പോലെ സാദൃശ്യം തോന്നി. പക്ഷേ ആരുടേതെന്ന് ഇപ്പോഴും ശരിക്കും ഓർമ്മ വരുന്നില്ല.

കൂടാതെ മനുഷ്യന്റെ

എന്ന് തോന്നിക്കുന്ന രീതിയിലുള്ള കുടൽമാലകൾ, ഉണങ്ങിയ കരൾ, ഹൃദയം എന്നിവ അവിടെ തൂക്കി വെച്ചിട്ടുണ്ടായിരുന്നു ഗുഹയ്ക്കുള്ളിൽ ആകെപ്പാടെ ഒരു കരിഞ്ഞ മാസത്തെയും ചോരയുടെയും മണമായിരുന്നു.

ഗുഹക്കു  ഉള്ളിൽ മുഴുവൻ ചെകുത്താൻമാരുടെ രൂപങ്ങൾ പലസ്ഥലങ്ങളിലായി വച്ചിരുന്നു.

പലതരത്തിലുള്ള വികൃതമായ രൂപങ്ങൾ!!!

ഒരു സ്ത്രീയുടെ പ്രതിമയിൽ മനുഷ്യ വിരൽകൊണ്ട് മാലചാർത്തിയിരുന്നു.

പ്രതിമയെ രക്തം കൊണ്ട് അഭിഷേകം ചെയ്തിരുന്നു രക്തം കൊണ്ട് നെറ്റിയിൽ ആലീസ് എഴുതിയിരുന്നു.

പേടിച്ചു പോയോ ഞാൻ ചാടി പുറത്തിറങ്ങി

അവിടെ എന്തൊക്കെയോ രഹസ്യങ്ങൾ ഉള്ളതായി തോന്നി. എന്തൊക്കെയോ അനർത്ഥങ്ങൾ സംഭവിക്കാൻ പോകുന്ന പോലെ

ഇത് എത്രയും പെട്ടെന്ന് ഇവിടെ വന്ന് പറയണമെന്ന് ഉണ്ടായിരുന്നു”

അത്രയും പറഞ്ഞ് നിർത്തിയപ്പോൾ ശങ്കരൻകുട്ടിയുടെ നെറ്റിയിൽ നിന്നും വിയർപ്പു കടങ്ങൾ താഴേക്ക് ചാലിട്ടൊഴുകി.

“സാർ അവിടെ എന്തൊക്കെയോ നടക്കുന്നുണ്ട് ഒരു മനുഷ്യന്റെ തല കൈവിരലുകൾ കുടൽമാലകൾ കാണുമ്പോൾ തന്നെ പേടികൊണ്ട് വിറക്കും.”

“ആ മനുഷ്യൻ ആരാണെന്ന് വേറെ വല്ല തെളിവും കിട്ടിയോ?”

ഗോകുൽ ദാസ്  പ്രതീക്ഷയോടെ ശങ്കരൻ കുട്ടിയുടെ മുഖത്തേക്ക് നോക്കി.

ഇല്ല സാർ പക്ഷേ അയാൾ ഒരു കൊലയാളിയാ. അയാളെ എത്രയും വേഗം പിടിക്കണം സാർ”

ശങ്കരൻകുട്ടി ആവേശത്തോടെ പറഞ്ഞു

“അയാളെ കൂടുതൽ തന്നെ പിടിച്ചില്ലെങ്കിൽ വീണ്ടും അനർത്ഥങ്ങളുണ്ടാകും”

കണ്ണടച്ചിരുന്ന് ഇത്രനേരം എല്ലാം കേട്ടു കൊണ്ടിരുന്ന ഗോകുൽദാസ് കണ്ണുതുറന്ന്  ശങ്കരൻ  കുട്ടിയെ നോക്കി.

“ശങ്കരൻകുട്ടി ഈ കാര്യം മറ്റാരോടെങ്കിലും പറഞ്ഞിട്ടുണ്ടോ എന്നോട് അല്ലാതെ”

“ഇല്ല സാർ ഞാൻ സാറിനോട് ആണോ ആദ്യമായി വന്ന പറയുന്നത്”

“ശരി ഈ കാര്യങ്ങൾ ആരോടും പോയി പറയരുത് ആളുകൾ കൂടുതൽ ഭയചകിതരായ. ആ മനുഷ്യനെ കണ്ടെത്താനും അത് കൂടുതൽ സഹായകമാകും.”

ശങ്കരൻകുട്ടി യാത്ര പറഞ്ഞിറങ്ങി.

അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോഴേക്കും വില്യം അങ്ങോട്ട് കയറി വന്നു കണ്ടു സിഐ ഗൂഗിൾ ദാസ് ആശ്ചര്യപ്പെട്ടു.

“എന്തു പറ്റി ഇത്രയും പെട്ടെന്ന് ഇങ്ങോട്ട് എന്തെങ്കിലും ഐഡിയ കിട്ടിയോ”

ഗോകുൽദാസിന്റെ ചോദ്യം കേട്ട്  വില്യം തല കൊണ്ട് ആംഗ്യം കാണിച്ചു.

“മിസ്റ്റർ ഗോകുൽദാസ്, ഞാൻ ഇതിനെക്കുറിച്ച് കൂടുതൽ ചിന്തിച്ചപ്പോൾ എനിക്ക് മനസ്സിലായ ചില കാര്യങ്ങൾ പറയാനാണ് ഇപ്പോൾ ഇവിടെ വന്നത്. കൊല്ലപ്പെട്ടവരുടെ ഡീറ്റെയിൽസിൽ  കൂടി ഒന്നു കണ്ണോടിച്ചപ്പോൾ എനിക്ക് മനസ്സിലായ ഒരു കാര്യം മരിച്ചവരിൽ ഒരാൾ ഒഴിച്ചു ബാക്കിയുള്ളവരെല്ലാം ക്രിസ്തു മതത്തിൽ പെട്ടവരാണ്. എന്നുവച്ചാൽ എസ്ഐ മനോജ് ഒഴികെ ബാക്കിയുള്ളവരെല്ലാം ക്രിസ്ത്യൻസ് ആണെന്നർത്ഥം മാത്രമല്ല ഇവരെല്ലാം നീ ഇടവകയിൽ ഉള്ളവരുമാണ്. എസ് ഐ മനോജ് പ്രതിയെ കുറിച്ച് എന്തൊക്കെയോ സൂചന കിട്ടിയിട്ടുണ്ട് ആവാം പ്രതിയും അന്വേഷണ ഉദ്യോഗസ്ഥനും തമ്മിലുള്ള ദൂരം കുറഞ്ഞു വന്നു എന്ന തോന്നലാകാം.

എസ്ഐ മനോജിനെ കൊല്ലാൻ ഉണ്ടായ പ്രചോദനം”

വില്യം പറഞ്ഞ് നിർത്തിയപ്പോൾ ഗോകുൽദാസ് ചോദിച്ചു

“അപ്പോൾ താങ്കൾ പറഞ്ഞു വരുന്നത് അർത്ഥം

ഇനിയും ഇവിടെ മരണപ്പെടാൻ പോകുന്നത് ക്രിസ്തുമതത്തിൽ പെട്ടവർ ആയിരിക്കും.”

“അങ്ങനെ എങ്കിൽ എനിക്ക് ഇപ്പോൾ കിട്ടിയ ചില കാര്യങ്ങളും ഇതിന്റെ കൂടെ ചേർത്തുവായിക്കേണ്ടതുണ്ട്”

കുറച്ചുമുമ്പ് ശങ്കരൻ കുട്ടി പറഞ്ഞ കാര്യങ്ങൾ ഗോകുൽദാസ് വില്യമിനോട് പറഞ്ഞു.

“ഗോകുൽദാസ്,ഇദ്ദേഹം അല്ലാതെ വേറെ ആരെങ്കിലും ഈ കറുത്ത വസ്ത്രധാരിയെ കണ്ടിട്ടുണ്ടോ?”

വില്യം ചോദിച്ചു

“അതു അന്വേഷിക്കേണ്ടിയിരിക്കുന്നു. മരണപ്പെട്ടവരുടെ വീടുകളിൽ ഇനി നമ്മൾ പോകാനുള്ളത് എസ്ഐ മനോജിന്റെ  വീട്ടിലാണ്. മൊഴിയെടുത്തപ്പോൾ അവർ  അത്രയും നോർമൽ ആയിരുന്നില്ല, ആസ്വഭാവികമായ ഒന്നും പറഞ്ഞിരുന്നില്ല.മറ്റുള്ളവർ ആരും അങ്ങനെ ഒരാളെ കണ്ടതായി പറയുന്നില്ല. ശങ്കരൻകുട്ടി പറഞ്ഞ ആൾക്ക് ഈ കൊലപാതകവുമായി ബന്ധമുണ്ടോ എന്ന് അറിയണമെങ്കിൽ അവരാരെങ്കിലും ഈ ആളെ  കണ്ടിട്ട് ഉണ്ടായിരിക്കണം.. പക്ഷേ ശങ്കരൻകുട്ടി അല്ലാതെ വേറെ ആരും അയാളെ കണ്ടതായി പറയുന്നില്ല. മാത്രമല്ല ആലീസ് എന്ന ഒരു പെൺകുട്ടി ഈ  ഇടവകയിൽ അടുത്തകാലത്ത് വിഷം കഴിച്ച് ആത്മഹത്യ ചെയ്തിട്ടുണ്ട്. അതിന്  ഈ കൊലപാതകങ്ങളുമായി  എന്തെങ്കിലും ബന്ധമുണ്ടോ എന്നും കൂടി അന്വേഷിക്കേണ്ടിയിരിക്കുന്നു. “

ഗോകുൽ ദാസ് പറഞ്ഞു നിർത്തിയപ്പോൾ വില്യം പറഞ്ഞു.

“എങ്കിൽ നമുക്ക് എത്രയും പെട്ടെന്ന് എസ്ഐ മനോജിന്റെ  വീട്ടിൽ പോയി ഭാര്യ രാധയുമായി ഒന്ന് സംസാരിച്ചാലോ?”

“ശരി പോകാം”

മനോജിനെ വീട്ടിലേക്ക് പോകുവാൻ ഗോകുൽദാസ്ന്റെ കൂടെ വില്യം ജീപ്പിൽ കയറി.

സമയം രാത്രി എട്ടു മണിയോടെ അടുക്കുന്നു.

രാവിലെ പോയ വില്യം ഇതുവരെ മടങ്ങി വന്നിട്ടില്ല. ഫോണിൽ വിളിച്ചു നോക്കിയിട്ട് കിട്ടുന്നില്ല.മടങ്ങിവരുന്നതുവരെ  തനിക്കു  കഴിക്കാനുള്ള വെള്ളവും ഭക്ഷണവും എല്ലാം മുറിയിൽ കൊണ്ടു വച്ചിട്ടാണ് പോയത്.പക്ഷെ എത്തേണ്ട സമയം കഴിഞ്ഞിരിക്കുന്നു. ഭിത്തിയിലെ ഘടികാരത്തിൽ  മണിയടിച്ചു.

എട്ടുമണി.!!

നിശബ്ദതയിൽ പെട്ടെന്ന് ക്ലോക്ക് അടിച്ചപ്പോൾ വല്ലാത്ത ഒരു അസ്വസ്ഥത തോന്നി.

അവിടെ നിറഞ്ഞുനിന്ന നിശബ്ദതയും ഇരുട്ടും ദാനിയേലിൽ ഭയം ഉളവാക്കി.

നേരിട്ട് ഒന്ന് എഴുന്നേൽക്കാൻ നടത്താൻ പോലും പറ്റുന്നില്ല.ഒന്ന് സംസാരിച്ചിരിക്കാൻ അടുത്ത് ആരും ഇല്ല താനും.

ഒറ്റയ്ക്ക് ഇരുന്നപ്പോൾ കഴിഞ്ഞ ദിവസത്തെ ഭയാനകമായ ചിന്തകൾ മനസ്സിലൂടെ കടന്നു പോയി.

തനിക്ക് ചുറ്റുമുള്ള ഇരുട്ടിൽ എന്തൊക്കെയോ നിഗൂഢതകൾ പതുങ്ങി ഇരിക്കുന്നതായി ഡാനിയലിന്  തോന്നി.മനസ്സിൽ ഭയം  കൂടുകെട്ടി. എന്താണ് ഇത്രയും വൈകുന്നത് എന്തെങ്കിലും ആപത്ത്.

കുറച്ചു ദിവസങ്ങളായി ഇവിടെ നടക്കുന്നതൊന്നും അത്ര പന്തിയല്ല.താൻ എന്തിനാണ് ആവശ്യമില്ലാത്ത കാര്യങ്ങൾ ചിന്തിച്ചു കൂട്ടുന്നത്?

ഇപ്പോൾതന്നെ എത്തും അങ്ങനെ വിചാരിച്ചു കൊണ്ട് ഡാനിയൽ കട്ടിലിൽ കയറി നിവർന്നു കിടന്നു.മുകളിൽ കറങ്ങുന്ന ഫാനിന്റെ ശബ്ദം മുറിയിൽ തങ്ങി നിന്നു.പുറത്ത് ചീവീടുകൾ കരയുന്ന ശബ്ദം ചെറുതായി അകത്തേക്ക് എത്തുന്നുണ്ട്. അവയുടെ അലോസരപ്പെടുത്തുന്ന ശബ്ദം അസഹനീയമായി തോന്നി.

ഓരോന്നും ആലോചിച്ചുകൊണ്ട് കിടന്ന ഡാനിയേലിന്റെ  കണ്ണുകളെ ഉറക്കം തഴുകി.കണ്ണുകൾ പതുക്കെ അടഞ്ഞു നിദ്രയിലേക്ക് വഴുതി വീണു.

അതേസമയം ഇരുളിൽ മൂടിക്കിടക്കുന്ന സെന്റ് ആന്റണീസ് ചർച്ചിന്റെ  തെക്ക് വടക്ക് ഭാഗത്ത് കാടുപിടിച്ചുകിടക്കുന്ന സെമിതേരിയുടെ  ഭാഗത്തുനിന്നും ഒരു തേങ്ങൽ ഉയർന്നു.!!

ഇരുളിൽ അങ്ങിങ്ങായി ആലസ്യത്തിൽ മയങ്ങി കിടന്നിരുന്ന കറുത്ത ചെന്നായ്ക്കൾ ചാടിയെഴുന്നേറ്റു ഓരി  ഇടുവാൻ തുടങ്ങി.

വൃക്ഷത്തലപ്പുകൾ മയങ്ങി ഇരുന്ന മൂങ്ങകൾ കരയാൻ തുടങ്ങി.

അകലെ നിന്നും പുള്ളുകളുടെ കൂവൽ ഉയർന്നു!!

കാട്ടു  ചെടികൾക്കിടയിൽ ഉയർന്നുനിന്ന ഒരു ശവ കുഴിമാടത്തിൽ നിന്നും വീണ്ടും തേങ്ങൽ ഉയർന്നു! ഇരുട്ടിൽ രണ്ട് കണ്ണുകൾ തിളങ്ങി.

ഇരുട്ടിൽ നിന്നും പാഞ്ഞുവന്ന കറുത്ത ചെന്നായ്ക്കൾ കാടുപിടിച്ചുകിടക്കുന്ന കുഴിമാടത്തിനു ചുറ്റും നിരന്നു നിന്നു.

ഒരുമിച്ച് കാലൻ കൂവാൻ  തുടങ്ങി. അവയുടെ കൈകളിലെ നഖങ്ങൾ നീണ്ടുവളർന്നു.

ചെന്നായ്ക്കൾ ശവക്കുഴി യുടെ മണ്ണുകൾ മാറ്റാൻ തുടങ്ങി.

അവസാനം പൂർണമായും ദ്രവിച്ചു പോയ ഒരു ശവപ്പെട്ടിയുടെ ഭാഗങ്ങൾ കാണപ്പെട്ടു!!!!

അതിനുള്ളിൽ അഴുകി ദ്രവിച്ച ഒരു സ്ത്രീരൂപം കിടന്നിരുന്നു

അത് ചീഞ്ഞളിഞ്ഞ  രൂപത്തിൽ കാണപ്പെട്ടു.!!

അഴുകിയ കണ്ണുകൾ മെല്ലെ തുറക്കപ്പെട്ടു!!

ആ സ്ത്രീരൂപം ശവപ്പെട്ടിയിൽ മെല്ലെ എഴുന്നേറ്റിരുന്നു.

അതിനു ശേഷം മെല്ലെ കുഴിയിൽ നിന്നും എഴുന്നേറ്റ് മുകളിലേക്ക് കയറാൻ തുടങ്ങി.

വിളറി വെളുത്ത ചദ്രൻ  മേഘങ്ങൾക്കിടയിൽ ഒളിച്ചു  .

                                           (    തുടരും )

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

 

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!