യാമം – ഭാഗം 10

1444 Views

yamam-novel

വിളിച്ചിട്ടും മുറിയിൽനിന്നും പ്രതികരണമൊന്നും വരാത്തതുകൊണ്ട് വില്യം കതകിയിൽ ആഞ്ഞു തൊഴിച്ചു.

ഒടുവിൽ ഒരുവിധം കതക് തുറന്നു അകത്തു കയറിയ വില്ല്യം കട്ടിലിൽ കിടന്നു പിടയുന്ന ഡാനിയേലിനെ ആണ് കണ്ടത്.

മുറിയിലെ സീലിങ് ഫാൻ പൊട്ടിത്തകർന്നു തറയിൽ കിടക്കുന്നു. ഡാനിയൽ കട്ടിലിൽ കിടന്നുകൊണ്ട് എന്തൊക്കെയോ പിച്ചും പേയും വിളിച്ചുപറയുന്നു. അടുത്തുചെന്നു ഡാനിയേലിനെ കുലുക്കി വിളിച്ചു.

“ഡാനിയേൽ…..ഡാനിയേൽ…ഞാൻ വില്യം ആണ്….കണ്ണുതുറക്കൂ…ഡാനിയൽ ഞാൻ ആണ് വിളിക്കുന്നത് വില്യം”

പതുക്കെ കണ്ണുതുറന്ന് ഡാനിയൽ ചുറ്റും നോക്കി.മുന്നിൽനിൽക്കുന്നത് വില്യം ആണെന്ന് തിരിച്ചറിയാൻ കുറച്ചു സമയമെടുത്തു.

എഴുന്നേൽക്കാൻ ആയാസപ്പെട്ട് ഡാനിയേലിനെ സഹായിക്കാനായി മുന്നോട്ട് ആഞ്ഞ വില്യം ഡാനിയേലിനെ കാലുകൾ കണ്ട് ഞെട്ടിപ്പോയി!!

ഡാനിയേലിനെ കാൽപാദത്തിലെ മാംസങ്ങൾ ആരോ വലിച്ചു പിടിച്ചെടുത്തിരുന്നു!!!

കാൽപാദംമുഴുവൻ ചോരയിൽ കുളിച്ച് ഇരിക്കുകയാണ്!!

കാൽപ്പാദത്തിൽ നിന്നും ചോരത്തുള്ളികൾ തറയിൽ  വീഴുന്നു!!

“ഡാനിയൽ നിന്റെ കാൽപാദത്തിൽ എന്തുപറ്റി”

വില്യം തെല്ലു  ഭയപ്പാടോടെ ഡാനിയലിനോട് ചോദിച്ചു.

ഡാനിയൽ പേടിച്ചരണ്ട മാൻപേടയെ  പോലെ മുറിക്കുള്ളിൽ കണ്ണുകൾ ഓടിച്ചു.

കുറച്ചു മുമ്പേ താനനുഭവിച്ച സംഭവങ്ങൾ വില്യമിനോട് ഓരോന്നായി പറയാൻ തുടങ്ങി.

“വില്യം ഒരു ചീഞ്ഞളിഞ്ഞ മാംസങ്ങൾ വേറിട്ട ഒരു കൈപ്പത്തി മുറിയുടെ പൊട്ടിയ വിടവിലൂടെ നീണ്ടുവന്നു എന്റെ കാൽപാദത്തിലെ മാംസങ്ങൾ വലിച്ചു പറിച്ചു.കറങ്ങിക്കൊണ്ടിരുന്നു ഫാനിൽ കണ്ണുകൾ പ്രത്യക്ഷപ്പെടുകയും അതിൽനിന്നും രക്തത്തുള്ളികൾ എന്റെ ശരീരത്തിൽ വന്ന പതിക്കുകയും ചെയ്തു. ഫാൻ അപ്പോൾതന്നെ പൊട്ടി എന്റെ തലയ്ക്കു നേരെ വരികയും ഞാൻ ശക്തിയായി ശരീരം വെട്ടിച്ചുകൊണ്ട് രക്ഷപ്പെടുകയും ചെയ്തു.

ബില്ലിൽ ഞാൻ കണ്ട സ്വപ്നം ആണെന്നാണ് കരുതിയത്.പക്ഷെ ഇപ്പോൾ അതെല്ലാം സത്യമാണെന്ന് തെളിയുന്നു.എന്റെ കാൽപാദങ്ങൾ അനക്കാൻ പറ്റുന്നില്ല. ദേഹം മുഴുവൻ ചോരയാണ്. ഇത് എവിടെ നിന്നു വന്നു എന്നൊന്നും എനിക്കറിയില്ല. ഇവിടെ എന്തൊക്കെയോ ദുരൂഹതകൾ ഉണ്ട്. പൈശാചിക ശക്തി ആക്രമണമാണ് ഇപ്പോൾ ഇവിടെ നടന്നത്. “””

ഡാനിയേൽ പറഞ്ഞു നിർത്തി

ഡാനിയൽ ആകെ ഭയപ്പെട്ടിരിക്കുകയാണെന്നു  സംസാരത്തിൽ നിന്നും വില്യമിന്  തോന്നി.

പക്ഷേ ഡാനിയൽ പറയുന്നതെല്ലാം സത്യമാണെന്ന് വില്യമിന്  മനസ്സിലായി. കാരണം ഡാനിയേലിന്റെ  ശരീരം മൊത്തം രക്തത്തുള്ളികൾ നിറഞ്ഞിരിക്കുന്നു!! മാംസങ്ങൾ വേർ വിട്ടിട്ടുണ്ട്.

അടച്ചിട്ട മുറിക്കുള്ളിൽ മറ്റൊരാൾ കടക്കാനുള്ള സാധ്യത തീർത്തും ഇല്ല. താനാണ് കതകു ചവിട്ടി തുറന്നത്. അതല്ലാതെ മുറിയിലേക്ക് കയറാൻ മറ്റൊരു വാതിൽ മുറിക്ക്‌ ഉണ്ടായിരുന്നില്ല. അപ്പോൾ ഡാനിയേൽ പറയുന്നത് സത്യം തന്നെയാണ്.ഏതോ അദൃശ്യമായ പൈശാചിക ശക്തികളുടെ  ആക്രമണമാണെന്ന് കരുതാം.നേരം പുലരാതെ ഇതിനൊരു പരിഹാരം കണ്ടെത്താൻ സാധിക്കുകയില്ലെന്നു വില്യമിന്  തോന്നി.

കിടക്കയിൽ കൈകുത്തി ഇരിക്കുന്ന ഡാനിയേലിനെ വില്യം ആയാസപ്പെട്ടു പിടിച്ചെഴുന്നേൽപ്പിച്ചു

“ഡാനിയൽ എന്റെ മുറിയിലേക്ക് പോകാം. നേരം പുലർന്നിട്ടു ബാക്കി കാര്യങ്ങൾ നമുക്ക് ആലോചിക്കാം. ഏതായാലും ഇനി ഒറ്റയ്ക്ക് ഈ മുറിയിൽ കഴിയേണ്ട.”””

മാംസങ്ങൾ നഷ്ടപ്പെട്ട കാലുകൾ ഡാനിയേൽ നിലത്തു ചവിട്ടാൻ നോക്കിയെങ്കിലും വേദന കാരണം പുളഞ്ഞു  നിലവിളിച്ചു പോയി.

ഒരുവിധത്തിൽ വില്യം  ഡാനിയേലിനെ പൊക്കിയെടുത്ത് തന്റെ മുറിയിലേക്ക് കൊണ്ടുപോയി.

കിടക്കയിൽ ഇരുത്തി മെഡിസിൻ ബോക്സ് തുറന്ന് വില്യം പഞ്ഞിയും ഡെറ്റോളും  എടുത്തുകൊണ്ടുവന്ന് ഡാനിയേലിന്റെ  കാൽപാദങ്ങളും വൃത്തിയാക്കി പൊതിഞ്ഞുകെട്ടി..

ശരീരത്തിലെ രക്തത്തുള്ളികൾ വീണ വസ്ത്രം അഴിച്ചു മാറ്റി പുതിയ ഡ്രസ്സ് ധരിപ്പിച്ചു.വേദന കാരണം ഡാനിയേലിന് ഉറങ്ങാൻ സാധിച്ചില്ല. ഉറക്കമൊഴിച്ച് കൂട്ടിരുന്നു നേരം പുലരും വരെ വില്യം

🧟‍

നേരം  പുലർന്നു എട്ടു മണി ആയപ്പോഴേക്കും ഒരു പോലീസ് വാഹനം പാഞ്ഞുവന്നു  വില്യവും  ഡാനിയേലും താമസിക്കുന്ന വീടിനു മുമ്പിൽ നിന്നു.

അതിൽനിന്നും സിഐ ഗോകുൽദാസ് ഇറങ്ങിവന്നു

വില്യം  കതക് തുറന്ന് വന്നപ്പോഴേക്കും ഗോകുൽദാസ് വാതിലിനു മുമ്പിൽ എത്തിയിരുന്നു.

“സാർ അകത്തേക്ക് വരൂ ഞങ്ങൾ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു”

വില്യം സി  ഐ ഗോകുൽദാസിനെ  അകത്തേക്ക് ക്ഷണിച്ചു.

അല്പസമയത്തെ കുശലം ചോദിച്ചതിനു ശേഷം അവർ ഗൗരവമായ പ്രശ്നങ്ങളിലേക്ക് കടന്നു.

“വില്യം എന്താണ് ഇവിടെ സംഭവിക്കുന്നത്. വിശദമായി പറയൂ”

ദാസ് അടുത്തുകണ്ട കസേരയിലിരുന്നു.

“ഡാനിയൽ എവിടെ കാണുന്നില്ലല്ലോ”

 ദാസ് ചുറ്റും നോക്കി

വില്യം ഗോകുൽ  ദാസനെയും കൂട്ടി ഡാനിയൽ കിടക്കുന്ന റൂമിലേക്ക് നടന്നു.

കിടക്കുകയായിരുന്ന ഡാനിയേൽ ഗോകുൽദാസിനെ നോക്കി ചിരിച്ചു.

ഡാനിയൽ എഴുന്നേൽക്കാൻ ഒരു ശ്രമം നടത്തിയെങ്കിലും പൊതിഞ്ഞിരിക്കുന്ന കാലുകളിലേക്ക് നോക്കി ഗോകുൽദാസ് എഴുന്നേൽക്കണ്ട  എന്ന് ആംഗ്യം കാണിച്ചു.

അവർ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സംഭവങ്ങളിലേക്കുള്ള ചർച്ചയിലേക്ക് നീങ്ങി.

മാത്രമല്ല തലേദിവസം രാത്രി നടന്ന അതിഭീകരമായ സംഭവങ്ങളെക്കുറിച്ച് വിശദീകരിച്ചു.

എല്ലാം കേട്ടതിനു ശേഷം സിഐ ഗോകുൽ  ദാസ് അൽപനേരം കണ്ണടച്ച് മൗനമായിരുന്നു.

“ഞാനിപ്പോൾ വരാം എവിടെയാണ് ഡാനിയൽ കിടന്ന മുറി”

ഗോകുൽദാസിനെയും കൂടി  ദാനിയേൽ കിടന്ന റൂമിലേക്ക് പോയി, അകത്തു കിടന്ന് വിശദമായി പരിശോധിച്ചു. പരിശോധനയിൽ ഡാനിയൽ പറഞ്ഞ കാര്യങ്ങൾ ശരിയാണെന്ന് ബോധ്യമായി.

സീലിംഗ് ഫാൻ അടർന്നു താഴെ കിടക്കുന്നു. റൂമിലെ ഭിത്തികളിൽ രക്തത്തുള്ളികൾ വീണു  കട്ട പിടിചിരിക്കുന്നത് കാണാം. റൂമിലെ ഒരു ഭിത്തി  പൊട്ടിത്തകർന്നു വീണ്ടു കീറി  ഇരിക്കുന്നു!!

“മിസ്റ്റർ വില്ല്യം ഈ ഭിത്തിയുടെ വിണ്ടുകീറി ഇരിക്കുന്ന ഈ ഭാഗത്തു കൂടിയാണ് ഒരു അഴുകി ദ്രവിച്ച കൈ ഉള്ളിലേക്ക് നീണ്ടു വരികയും ഡാനിയേലിനെ കാൽപാദത്തിലെ മാംസങ്ങൾ വലിച്ചു പിടിച്ചെടുക്കുകയും ചെയ്തിരിക്കുന്നത് എന്നാണ് ഡാനിയേൽ പറഞ്ഞത് എന്തായാലും യാഥാർഥ്യം എന്താണ് എന്നുള്ളത് വിശദമായി പരിശോധിക്കേണ്ടിയിരിക്കുന്നു”

മുറിയിൽ നിന്നും തിരികെ ദാസും വില്യവും  തിരിച്ചു ഡാനിയൽ കിടക്കുന്ന റൂമിലെത്തി.

“ഡാനിയൽ താങ്കൾ പറയുന്ന പലകാര്യങ്ങളും സത്യമാണെന്ന് ആ റൂമിൽ നിന്നും വ്യക്തമാണ്. പക്ഷേ എങ്ങനെ ആര് എന്തിന് ഇതിനുള്ള ഉത്തരം ഒരു സമസ്യയാണ്.

തുടർച്ചയായി  നടന്ന ആസ്വഭാവികമായ കൊലപാതകങ്ങൾ, അതിന് ഇതുമായി ബന്ധമുണ്ടോയെന്നും ആരാണ് ഇതിന് പിന്നിലെന്നും കണ്ടെത്തുകയാണ് ഇനിയുള്ള ദിവസങ്ങളിൽ നമ്മുടെ ജോലി.അതിന് നിങ്ങളുടെ സഹായം എനിക്ക് കൂടിയേതീരൂ.ഇനിയും ഇതിനെക്കുറിച്ച് അന്വേഷണം നടന്നില്ലെങ്കിൽ തുടർച്ചയായ കൊലപാതകങ്ങളും അസ്വാഭാവികമായ സംഭവങ്ങളും ഇവിടെ വീണ്ടും നടക്കും. രഹസ്യമായി അന്വേഷിക്കുന്നതാണ് കൂടുതൽ ബുദ്ധിപരമായ നീക്കം. കാരണം ഇവിടെ നടന്നിട്ടുള്ള അസ്വാഭാവികമായ കൊലപാതകങ്ങൾ എല്ലാം തെളിവുകൾ നശിപ്പിച്ചതിന് ശേഷം നടത്തിയിട്ടുള്ളതണ്. ഒരു ഫിംഗർ പ്രിന്റ് പോലും കിട്ടിയിട്ടില്ല. ക്രൂരമായ കൊലപാതകം മുതൽ നിരോധനം വരെയുള്ള കാര്യങ്ങൾ എല്ലാം നടന്നിട്ടുള്ളത് ഏതോ പൈശാചിക ശക്തികളുടെ  ആക്രമണത്തിൽനിന്ന് ആണെന്നാണ് നിഗമനം. ജനങ്ങൾ വിശ്വസിക്കുന്നതും അങ്ങനെതന്നെ.

എന്നാൽ അത് നമ്മുടെ മനുഷ്യ പരമായ ബുദ്ധിക്കു നിരക്കുന്നതല്ല. ഈ നൂറ്റാണ്ടിൽ പ്രേതങ്ങൾ നേരിട്ടുവന്ന് ആക്രമിച്ചു കൊല്ലും എന്നു പറയുന്നതും വിശ്വസനീയമല്ല.കേൾക്കുന്നവർ പരിഹസിക്കും.മാത്രമല്ല ഈ സമീപപ്രദേശങ്ങളിൽ ഉള്ളവർ മാത്രമാണ് കൊല്ലപ്പെട്ടു  ഇരിക്കുന്നത് എന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കൊല്ലപ്പെട്ടവർ തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ കണ്ടെത്തേണ്ടിയിരിക്കുന്നു”

സി ഐ ഗോകുൽ  ദാസ് പറയുന്നത് ശ്രദ്ധയോടെ ഡാനിയേലും വില്യമും കേട്ടിരുന്നു.

“എസ് ഐ മനോജ് കൊല്ലപ്പെട്ടിട്ടും അത് ഇതുവരെ തെളിയിക്കാൻ പറ്റില്ല എന്നത് ഡിപ്പാർട്ട്മെന്റ് വീഴ്ചയായാണ് മുകളിലുള്ളവർ പറയുന്നത്.മാത്രമല്ല ഫാദറിന്റെ  കൊലപാതകത്തിനു പിന്നിലുള്ളവരെ കണ്ടെത്താൻ സാധിച്ചില്ല എന്നതും സഭാത്തലത്തിൽ  പോലും ചർച്ചാവിഷയമായിട്ടുണ്ട്. അതുകൊണ്ട് എത്രയും പെട്ടെന്ന് ഇതിനൊരു ഉത്തരം കണ്ടെത്തിയേ തീരൂ.  പക്ഷേ ആദ്യത്തെ തലവേദന എവിടെ നിന്നും തുടങ്ങണം ആരിൽ നിന്നും തുടങ്ങണം. അതിനൊരു ഉത്തരം ഉടൻ കിട്ടും എന്നാണ് എന്റെ മനസ്സ് പറയുന്നത്. നിങ്ങൾക്ക് എന്ത് തോന്നുന്നു… “

ഗോകുൽദാസ് വില്യമിനെ നോക്കി.

“ഞങ്ങൾ എന്തിനും സാറിന്റെ കൂടെയുണ്ട് ”    വില്യം പറഞ്ഞു

“എങ്കിൽ നാളെ മുതൽ നമ്മൾ തുടങ്ങുന്നു.

ആരിൽനിന്ന്?

അതാണ് നാളത്തെ നമ്മുടെ ജോലി.

അതിനുശേഷം ആര്?എന്തിന്?…..”

സി ഐ ഗോകുൽ ദാസ് അല്പസമയത്തിനുള്ളിൽ അവരോട് യാത്ര പറഞ്ഞു പോയി.

അതേ  സമയം അടച്ചിട്ടിരുന്ന റൂമിനുള്ളിലെ  ബെഡിൽ രണ്ടു ചോര കണ്ണുകൾ പ്രത്യക്ഷപ്പെട്ടു!!

കൃഷ്ണമണികളിൽ നിന്നും ചോര നിറത്തിലുള്ള രണ്ടു വണ്ടുകൾ പറന്നുപൊങ്ങി!!!

                                 ( തുടരും

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

 

3/5 - (2 votes)

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply