യാമം – ഭാഗം 2

1767 Views

yamam-novel

ഇരുളിന്റെ മാറിനെ കീറിമുറിച്ചുകൊണ്ടു ഒരു കൊള്ളിയാൻ പാഞ്ഞുപോയി. പുറകെ വെള്ളിടിയും !!

ഇടിയേറ്റു പള്ളിമേടയുടെ മുകളിൽ നിന്നും ഓടുകൾ ചിതറിത്തെറിച്ചു. ലക്‌ഷ്യം തെറ്റിയപോലെ മേടക്കടുത്തുനിന്ന ചൂണ്ടപ്പനയും ഇടിയേറ്റു വട്ടമൊടിഞ്ഞു നിലം പൊത്തി.

എന്തോ ദുരന്തം മുന്നിൽ കണ്ടപോലെ പ്രകൃതി വിറകൊണ്ടു.

മിന്നലും പിണറുകൾ ആകാശത്തിലൂടെ തലങ്ങും വിലങ്ങും പാഞ്ഞു.

ചെറുതായി മഴ പെയ്യുവാൻ തുടങ്ങി

ഫാദർ ഫ്രാങ്ക്‌ളിൻ കട്ടിലിൽ നിന്നും ചാടി എഴുനേറ്റു ലൈറ്റ് ഇട്ടു.

പേടികൊണ്ടു ആകെ വിയർത്തു കുളിച്ചിരിക്കുന്നു !!

മുറിയിലാകെ നോക്കി

ചോരത്തുള്ളികളോ, തേളുകളോ ഒന്നും കാണാനില്ല !!

മുറി സാധാരണ നിലയിൽ തന്നെ!!

അപ്പോൾ കുറച്ചു മുൻപ് താൻ കണ്ടതൊക്കെ സ്വൊപ്നം ആയിരുന്നോ?

അതിന് താൻ ഉറങ്ങിയിരുന്നില്ല !!

അപ്പോൾ പിന്നെ കണ്ടതൊക്കെ എന്തായിരുന്നു????

പെട്ടന്ന് കതകിൽ ആരോ മുട്ടുന്ന ശബ്‌ദം !!!

ആരാണീ സമയത്തു ഇവിടെ…

ഫാദർ വാതിലിനു നേരെ നടന്നു.

വാതിലിന്റെ കുറ്റിയെടുക്കുവാൻ തുടങ്ങിയതും കറണ്ട് പോയി !!

സർവത്ര ഇരുട്ട് !!

വാതിൽ തുറക്കാതെ ഫാദർ ഫ്രാങ്ക്‌ളിൻ തിരിഞ്ഞു.

ഇരുട്ടിൽ തപ്പിത്തടഞ്ഞു ചെന്നു ചുവരിലെ അലമാരിയിൽ നിന്നും തീപ്പെട്ടി എടുത്ത് ഉരച്ചു. ക്രൂശിത രൂപത്തിന് മുൻപിൽ വച്ചിരുന്ന മെഴുകുതിരി കത്തിച്ചു. മെഴുകുതിരി നാളത്തിന്റെ വെട്ടത്തിൽ രൂപം തിളങ്ങി !!

പെട്ടന്ന് പുറത്തുനിന്നും ആരോ വാതിൽക്കൽ മുട്ടുന്ന ശബ്‌ദം.

“ആരാണത് “

ഫാദർ വിളിച്ചു ചോദിച്ചു

മറുപടി ഒന്നും വന്നില്ല

ഫാദർ ഫ്രാങ്ക്‌ളിൻ വീണ്ടും ചോദ്യം ആവർത്തിച്ചു.

ഫാദറിന്റെ ശബ്‌ദം ഭിത്തികളിൽ തട്ടി പ്രതിദ്യോനിച്ചതല്ലാതെ മറ്റൊരു മറുപടിയും വന്നില്ല.

ഫാദറിന്റെ രണ്ടു ചെവിക്കുള്ളിൽ നിന്നും ഹുങ്കാര ശബ്‌ദം മുഴങ്ങി

അപകടസൂചന !!

ആപത്തു വരുന്നതിനു മുൻപ് ചെവി കൂവുമെന്നു പഴമക്കാർ പറയുന്നത് ഫ്രാങ്ക്‌ളിൻ ഓർത്തു.

പുറത്തു മഴ കനക്കുകയാണ്

ഫാദർ ഫ്രാങ്ക്‌ളിൻ താക്കൂർ പഴുതിലൂടെ പുറത്തേക്കു നോക്കി

പുറത്തു നല്ല ഇരുട്ട് !!

വെളിച്ചമില്ലാത്തതിനാൽ ഒന്നും കാണാൻ പറ്റുന്നില്ല !!

പെട്ടന്ന് വീണ്ടും കതകിൽ തട്ടുന്ന ശബ്‌ദം.

ഒന്ന് ഞെട്ടിയ ഫാദർ വീണ്ടും താകോൽ പഴുതിലൂടെ നോക്കി

പെട്ടന്ന് വന്ന മിന്നലിൽ ഒരു മാത്ര പുറത്തെ കാഴ്ചകൾ കാണാൻ സാധിച്ചു.

പുറത്താരും ഉണ്ടായിരുന്നില്ല !!

അപ്പോൾ മുട്ടുന്നതാര്???

പിന്തിരിഞ്ഞു പോയി ഫോണെടുത്തു കപ്യാർ തോമയെ ബെന്ധപെടാൻ ശ്രെമിച്ചു എങ്കിലും കഴിഞ്ഞില്ല

ഒരു നിമിഷം ചിന്തിച്ചു നിന്നശേഷം ഫാദർ മാറിൽ ചാർത്തിയിരുന്ന കുരിശിൽ മുത്തികൊണ്ടു വാതിലിനു നേരെ നടന്നു.

എന്തായാലും വാതിൽ തുറന്നു നോക്കാം

പേടിക്കുന്നതുപോലെ ഒന്നും ഇല്ലെങ്കിലോ !

മനസ്സിൽ ചിന്തിച്ച നേരത്ത് നേരത്ത് വാതിൽ ക്കൽ മുട്ടുന്ന ശബ്‌ദം കേൾക്കായി  !!!

അതെ സമയം വര്ഷങ്ങളായി ഭിത്തിയിൽ തൂക്കിയിട്ടിരുന്ന വെള്ളികുരിശു അടർന്നു താഴേക്ക് വീണു, തലകീഴായി കുത്തി നിന്നു !!!

പൈചശിക ശക്തിയുടെ സാന്നിത്യം !!

അത് തിരിച്ചറിയാൻ ഫാദറിന് കഴിഞ്ഞില്ല

നെഞ്ചിൽ ചേർന്നുകിടന്ന വെള്ളികുരിശു ചൂടുപിടിച്ചു.

പക്ഷെ മറ്റൊന്ന് കണ്ടു ഫാദർ !!

ക്രൂശിത രൂപത്തിന്റെ കണ്ണിൽ നിന്നും രക്തത്തുള്ളികൾ ഒഴുകി വരുന്നു.

അത് ധാര ധാരയായി ഒഴുകി തറയിൽ വന്നു പതിക്കുന്നു.

മെഴുകുതിരി വെട്ടത്തിൽ രക്തത്തുള്ളികൾ വെട്ടി തിളങ്ങി !!

അപകടം !!

പള്ളിമേടയുടെ ഭിത്തിയുടെ നേർത്ത വിടവിലൂടെ അതിക്രെമിച്ചു കയറിയ കാറ്റത്തു മെഴുകുതിരി നാളങ്ങൾ ഉലഞ്ഞു.

ഇരുളിന്റെ കാഠിന്യത്തെ ചെറുക്കാൻ ദുർബലമായിരുന്നു ആ നാളങ്ങൾ !

“ഓ ജീസസ്… സേവ് മി… ഫ്രം ദി ഡെവിൾ…

പ്രൈസ് ദി ലോർഡ്… സേവ് മി…

.. “

ഫാദർ ഫ്രാങ്ക്ലിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.

അതെ സമയം പുറത്തുനിന്നും ഒരു വിളി ശബ്‌ദം.

“അച്ചോ, ഇതു ഞാനാ തോമക്കുട്ടി, വാതില് തുറക്കച്ചോ…. “

കപ്യാർ തോമക്കുട്ടിയുടെ ഒച്ചകേട്ടതും ഫാദറിന്റെ മനസ്സിൽ സമാധാനത്തിന്റെ വെള്ളരിപ്രാവ്‌ കുറുകി

ഫാദർ വാതിലിനു നേരെ നടന്നു

ഒരാശ്വാസം..

“കർത്താവെ നീ എന്റെ വിളി കേട്ടു…താങ്ക്സ് ജീസസ് . “

ഫാദർ വാതിൽ തുറന്നു

മുൻപിൽ നനഞ്ഞു കുളിച്ചു കപ്യാർ തോമക്കുട്ടി നിൽക്കുന്നു.

പുറകിലായി കറുത്ത വസ്ത്രം ധരിച്ച, തലവഴി മൂടിയ ഉയരമുള്ള ഒരാളും…

“ഇതാരാ തോമാച്ചാ…. ‘

ഫാദർ കപ്യാരെ നോക്കി

“അത് പറയാം അച്ചോ, ഇപ്പോൾ അകത്തോട്ടൊന്നു കേറട്ടെ, ഭയങ്കര മഴ…. “

“വാ “

രണ്ടുപേരോടുമായി അച്ചൻ പറഞ്ഞു

അവർ അകത്തുകടന്നതും ഫാദർ വാതിലടച്ചു കുറ്റിയിട്ടു.

“തോമാച്ചൻ ഇപ്പോൾ വന്നത് നന്നായി, കുറച്ചു മുൻപ് ആരോ വന്നു കതകിൽ തട്ടി, ഞാൻ വിളിച്ചു ചോദിച്ചിട്ട് മറുപടി ഒന്നും കിട്ടിയില്ല, സത്യത്തിൽ ഞാൻ പേടിച്ചുപോയി…. പരിചയമില്ലാത്ത സ്ഥലമല്ലേ….. “

അതും പറഞ്ഞു അച്ചൻ തിരിഞ്ഞതും മെഴുകുതിരി അണഞ്ഞതും ഒരുപോലെ ആയിരുന്നു.

ആകെ ഇരുട്ട്

മുറിയിൽ നിൽക്കുന്ന ആളുകൾക്ക് പരസ്പരം കാണുവാൻ പോലും പറ്റാത്ത അവസ്ഥ

“തോമാച്ചാ, ആ മെഴുകുതിരി ഒന്നെടുത്തു കത്തിക്ക്, ഭയങ്കര ഇരുട്ട് “

ഫാദർ പറഞ്ഞു.

പക്ഷെ ഇരുട്ടിൽ നിന്നും മറുപടി വന്നില്ല

“തോമാച്ചാ…. തോമാച്ചാ “

ഫാദർ വീണ്ടും വിളിച്ചു

മറുപടി കിട്ടാതെ വന്നതും ഫാദറിന്റെ ഉള്ളിൽ ഭയം കൂട് കെട്ടി

“തോമാച്ചാ “

ഫാദറിന്റെ ശബ്‌ദം ദുർബലമായി

കാരണം അച്ചനറിഞ്ഞു

മുറിയിൽ നിറയുന്ന ചീഞ്ഞ മാംസത്തിന്റെ ഗന്ധം.

കൂടാതെ പച്ച മനുഷ്യരക്തത്തിന്റെ മണവും !”

ഫാദർ കണ്ടില്ല

ഇരുട്ടിൽ നാല് കണ്ണുകൾ തിളങ്ങി “”

അവ രക്തവര്ണമായി !!

ഇരുട്ടിൽ തോമക്കുട്ടിയുടെ രൂപം മാറി ഒരു സ്ത്രിയുടെ രൂപം ആകുന്നതു ഫാദർ അറിഞ്ഞില്ല !

ഇരുട്ടിൽ നിന്ന സ്ത്രി രൂപത്തിന്റെ ദേഹത്തുനിന്നും ചീഞ്ഞ ഗന്ധം വമിച്ചപ്പോൾ ഫാദറിന് ഓക്കാനിക്കാൻ വന്നു. !!

പെട്ടന്ന് മുറിയുടെ നാലുകോണിലും മെഴുകുതിരികൾ തെളിഞ്ഞു

മുറിയിൽ നിൽക്കുന്ന സ്ത്രി രൂപത്തെ കണ്ടു ഫാദർ നടുങ്ങി !!

സൂക്ഷിച്ചു നോക്കിയപ്പോൾ എവിടെയോ കണ്ടു മറന്നപോലെ…

സ്ത്രി രൂപത്തിന്റെ കണ്ണുകളിൽ നിന്നും ചോര ഒഴുകി ഇറങ്ങുന്നു !!

കടവയിൽ നിന്നും രണ്ടു തേറ്റ പല്ലുകൾ പുറത്തേക്കു തള്ളി നിൽക്കുന്നു !!

ശരീരമാകെ പൊട്ടിപൊളിഞ്ഞിരിക്കുന്നു !!

ശരീരത്തിലൂടെ പുഴുക്കൾ നുരക്കുന്നു

വയറിന്റെ ഭാഗം ദ്രവിച്ചു കുടൽമാലകൾ പുറത്തേക്കു തൂങ്ങിക്കിടക്കുന്നു !!

നെഞ്ചിലെ മാംസങ്ങൾ ചീഞ്ഞളിഞ്ഞ നിലയിലാണ്

തലമുടികൾ കൊഴിഞ്ഞു, കവിളുകളുടെ ഭാഗത്തു കുഴികൾ രൂപ പെട്ടിരിക്കുന്നു.

പുറത്തേക്കു നീണ്ടുനിന്ന കറുത്തനാക്കു നീളം കൂടിയ നിലയിൽ ആയിരുന്നു !!

വാ പൊളിച്ചപ്പോൾ കൃമികളും പുഴുക്കളും പുറത്തേക്കു വന്നു

അലറിക്കൊണ്ട് സ്ത്രി രൂപം മാംസമില്ലാത്ത നീണ്ട നഖങ്ങൾ ഉള്ള കൈകൾ നെഞ്ചിലേക്ക് കുത്തിയിറക്കി കരൾ പറിച്ചെടുത്തു.

ഫാദറിന് നേരെ നീട്ടി

മുറിയിലാകെ രക്തം ഒലിച്ചിറങ്ങുന്നു !!

നിലവിളിച്ചു എങ്കിലും ഫാദറിന്റെ തൊണ്ടയിൽ നിന്നു ശബ്‌ദം പുറത്തേക്കു വന്നില്ല.

സ്ത്രിയുടെ പുറകിൽ നിന്ന കറുത്ത രൂപം ചലിച്ചു

അടിയേറ്റു ഫാദർ നിലത്തു വീണു

തന്റെ കഴുത്തിന് നേരെ ഒരു കത്തി പാഞ്ഞു വരുന്നത് കണ്ടു ഫാദർ ബോധരഹിതനായി !!!

+++++++++++++++++++++++++++++++++

രാത്രിയിൽ കപ്യാർ തോമ ഓടിക്കിതച്ചു വന്നു കിടന്നതാണ്

ചുട്ടു പൊള്ളുന്ന പനി !!

ട്രെസ്യാമ്മ അടുത്തിരുന്ന പച്ച വെള്ളത്തിൽ തുണിമുക്കി തോമക്കുട്ടിയുടെ തടവി കൊണ്ടിരുന്നു

“എന്ത് പറ്റിയതാ മനുഷ്യ നിങ്ങള്ക്ക്, വാ തുറന്നൊന്നു പറ, എന്നെ തീ തീറ്റിക്കാതെ….. “

ട്രെസ്യാമ്മ വേവലാതി പെട്ടു

“വല്ലതും കണ്ടു പേടിച്ചതാണോ “

ട്രെസ്യാമ്മയുടെ ചോദ്യം കേട്ട് തോമ ഒന്ന് നോക്കുക മാത്രം ചെയ്തു

മുകളിലേക്ക് നോക്കി കണ്ണടച്ച് കിടന്നു

“എന്റെ കർത്താവെ, ഇങ്ങേർക്ക് ഇതെന്തു പറ്റി, രാവിലെ ഇവിടെ നിന്നും പോയപ്പോൾ ഒരു കുഴപ്പവും ഇല്ലായിരുന്നല്ലോ “

ട്രെസ്യാമ്മ ഓരോന്നും പറഞ്ഞു കരയാൻ തുടങ്ങി

“പപ്പക്ക് ഒന്നുമില്ല അമ്മച്ചി, ഒരു പനി വന്നെന്നു കരുതി ഇങ്ങനെ കരയണോ…. രാവിലെ ആകുമ്പോൾ മാറിക്കൊള്ളും…. “

ജാസ്മിൻ അമ്മച്ചിയെ സമാധാനിപ്പിച്ചു.

ഇളയവളും അമ്മച്ചിയുടെ അടുത്ത് വന്നിരുന്നു.

തോമ ആണ് ആ കുടുംബത്തിന്റെ ഏക ആശ്രയം,, തോമാച്ചന് എന്തെങ്കിലും പറ്റിയാൽ അതോടെ തീർന്നു ആ കുടുംബത്തിന്റെ ഭാവി

അതോർത്തപ്പോൾ ട്രെസ്യാമ്മയുടെ ആധി കൂടി

“അമ്മച്ചി രാവിലെ അച്ചനെ ചെന്നുകണ്ടു കാര്യങ്ങൾ പറയണം, വീടൊന്നു വെഞ്ചിരിക്കുകയും ചെയ്യണം…പപ്പാ ഒന്നും പറയാത്തത് കൊണ്ട് എന്താണെന്നു അറിയാനും മേല….. “

ജാസ്മിൻ പറഞ്ഞു

“ചേച്ചി പപ്പാ എന്തോകണ്ടു പേടിച്ചതായാണ് എനിക്ക് തോന്നുന്നത്…. “

അനിയത്തിയുടെ ഊഹം ശരിയാണെന്നു ജാസ്മിന് തോന്നി

“അമ്മച്ചി ഇവിടെ ഇരിക്ക്, nഞങ്ങൾ പോയി കാപ്പി തിളപ്പിക്കാം, പപ്പക്ക് ചോടോടെ ചുക്കും കുരുമുളകും ഇട്ട കാപ്പി കൊടുത്താൽ പനി പമ്പ കടക്കും…… “

ജാസ്മിൻ അടുക്കളയിലേക്കു പോയി

ജോസ്മിൻ അവിടെയിരുന്നു ഉറക്കം തൂങ്ങി

കുറച്ചു സമയത്തിന് ശേഷം ചുക്കുകാപ്പിയുമായി ജാസ്മിൻ വന്നപ്പോൾ ജാസ്മിൻ ഉറങ്ങുകയായിരുന്നു

“ഇവിടെ ഇരുന്നുറങ്ങാതെ നീ അമ്മച്ചിയേയും കൂട്ടി മുറിയിൽ പോയി കിടന്നു ഉറങ്ങിക്കോ ഞാനിവിടെ പപ്പയുടെ അടുത്തിരിക്കാം, അമ്മച്ചിയും ചെല്ല്  “

അവരെ നിർബന്ധിച്ചു പറഞ്ഞയച്ചശേഷം ജാസ്മിൻ തോമയുടെ അടുത്തിരുന്നു.

ചുക്കുകാപ്പി ഗ്ലാസിൽ എടുത്ത് തോമക്കുട്ടിയുടെ ചുണ്ടിൽ വച്ചുകൊടുത്തു

ഒരു കവിൾ കുടിച്ചശേഷം മതിയെന്ന് തോമ ആംഗ്യം കാണിച്ചു.

പക്ഷെ ജാസ്മിൻ നിർബന്ധിച്ചു കൊടുത്തുകൊണ്ടിരുന്നു

കുടിപ്പിച്ചുകൊണ്ടു ജാസ്മിൻ ചോദിച്ചു

“പാപ്പക്ക് എന്താ സംഭവിച്ചേ, എന്നോട് പറയു….. “

പക്ഷെ തോമയിൽ നിന്ന് മറുപടി ഒന്നും വന്നില്ല

“പപ്പാ പറഞ്ഞില്ലെങ്കിൽ ഞാൻ പറയാം, “

കയ്യിലിരുന്ന ഗ്ലാസ് മേശയിൽ വച്ചു ജാസ്മിൻ തുടർന്നു

“പപ്പാ രാത്രിയിൽ വന്നപ്പോൾ എന്തോ കണ്ടു പേടിച്ചു…..എന്താ കണ്ടേ “

ജാസ്മിൻ തോമയുടെ മുഖത്തു നോക്കി

“അതും ഞാൻ പറയാം, ഒരു പെൺകുട്ടിയെ ശവക്കോട്ടയുടെ അടുത്ത്  വച്ചു കണ്ടു,ശരിയല്ലേ “

ജാസ്മിൻ പറയുന്നത് കേട്ട് തോമക്കുട്ടിയുടെ കണ്ണുകളിൽ അത്ഭുതം നിറഞ്ഞു

“ഇതും കൂടി അങ്ങ് കൂടി പപ്പാ…… “

ഗ്ലാസിൽ ശേഷിച്ച കാപ്പികുടി എടുത്ത് തോമയുടെ ചുണ്ടിൽ ചേർത്തു

ഒരു കവിൾ കാപ്പി അകത്തേക്ക് വലിച്ചെടുത്ത തോമ അതെ വേഗത്തിൽ പുറത്തേക്കു തുപ്പി !!കട്ട ചോരയായിരുന്നു അത് !!!അതോടൊപ്പം ഒരു വിരലിന്റെ മുറിയും !!!!

തോമ ഭയത്തോടെ ജാസ്മിനെ നോക്കി

അയാളറിഞ്ഞു.

മുൻപിൽ നിൽക്കുന്നതു തന്റെ മകളല്ല !!

ജാസ്മിന്റെ രൂപം മാറാൻ തുടങ്ങി !

കഴിഞ്ഞ ദിവസം വിഷം കഴിച്ചു മരിച്ച വറീതിന്റെ മകൾ ആലിസ് !!!

രാത്രിയിൽ തെമ്മാടിക്കുഴിയിൽ വച്ചു താൻ കണ്ടു പേടിച്ച ആലീസിന്റെ പ്രേതം !!”

ആലീസിന്റെ ദേഹം കണ്ടാലറപ്പു വരുന്ന മാംസങ്ങൾ പൊട്ടിയടർന്നു ചീഞ്ഞളിഞ്ഞ രൂപത്തിലേക്ക് മാറി !!!

ഒരു നിലവിളി തോമയുടെ തൊണ്ടയിൽ കുടുങ്ങി

ചോരനിറമുള്ള രണ്ടുകണ്ണുകളും നീണ്ട കൈകൊണ്ടു വലിച്ചുപറിച്ചെടുത്തു തോമയുടെ വയ്ക്കുള്ളിലേക്കു വച്ചു ആലിസ് മുരണ്ടു !!!!!

                   (തുടരും )

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

 

5/5 - (2 votes)

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply