Skip to content

യാമം – ഭാഗം 3

yamam-novel

തോമയുടെ കണ്ണുകൾ ഭയം കൊണ്ട് പുറത്തേക്കു തള്ളി വന്നു. !!

ആലിസ് തന്റെ കയ്യിലിരുന്ന ചോരക്കണ്ണുകൾ തോമയുടെ വായിക്കുള്ളിലേക്കു തള്ളി കേറ്റാൻ നോക്കി.

ആലീസിന്റെ പറിച്ചെടുത്ത കണ്ണുകളുടെ സ്ഥാനത്തു വലിയ മാംസപിണ്ഡങ്ങൾ തൂങ്ങിക്കിടന്നു. !!

മൂക്കിൽ നിന്നും കൃമികളും പുഴുക്കളും പഴുതാരകളും പുറത്തേക്കു വരുന്നു.!!

മാംസപിണ്ഡങ്ങളിൽ നിന്നും കട്ടച്ചോര ഒഴുകി തന്റെ ദേഹത്തേക്ക് വീഴുവാൻ തുടങ്ങിയതും കപ്യാർ തോമ ഒന്ന് പിടഞ്ഞു,

സർവ്വ ശക്തിയും എടുത്ത് വായിക്കുള്ളിലിരിക്കുന്ന കണ്ണുകൾ പുറത്തേക്കു തുപ്പികൊണ്ട് അലറി വിളിച്ചു

“അയ്യോ ഓടിവരണെ…. എന്നെ പ്രേതം പിടിക്കുന്നെ… അയ്യോ രെക്ഷിക്കോ….”

പെട്ടന്ന് ആലിസ് നിന്ന സ്ഥലം പുകച്ചുരുളുകളാൽ മൂടി.

ആലിസ് അപ്രത്യക്ഷയായി !!!

അകത്ത്‌ ചെന്നു മുറിയിൽ പായവിരിച്ചു കിടക്കാൻ തുടങ്ങിയപ്പോഴാണ് തോമയുടെ നിലവിളി കേട്ടത്… ട്രെസ്യാമ്മ ചാടിയെഴുന്നേറ്റു.

“അച്ചായനല്യോടി അത്, ആ നിലവിളിക്കുന്നത്, ന്റെ കർത്താവെ, തോമാച്ചയോ…… “

ട്രെസ്യാമ്മ കരഞ്ഞുകൊണ്ട് തോമയുടെ മുറിയിലേക്കോടി..

മുറിയിൽ ചെല്ലുമ്പോൾ ട്രെസ്യാമ്മ കണ്ടത്

കണ്ണ് മിഴിച്ചു ശ്യാസം എടുക്കാൻ പാടുപെടുന്ന തോമയെയാണ്..

“എന്താ ഇച്ചായ, എന്ത് പറ്റി, എന്തിനാ പേടിച്ചു നിലവിളിക്കുന്നെ “

ട്രെസ്യാമ്മയുടെ ചോദ്യം കേട്ട് തോമ ചുറ്റും നോക്കി, അതിന് ശേഷം ജനലിന്റെ നേരെ കൈചൂണ്ടി

അങ്ങോട്ട് നോക്കിയാ ട്രെസ്യാമ്മ ഒന്നും കണ്ടില്ല

“ആരാ അച്ചായാ അവിടെ, ഞാൻ ഒന്നും കണ്ടില്ലല്ലോ “

തോമ ജനലിനരുകിലേക്കു കൈ ചൂണ്ടി

വിറയ്ക്കുന്ന ചുണ്ടുകളോടെ ഞരങ്ങി

“ആലീസ്.. വറീതിന്റെ മകൾ… “

“എന്താ അച്ചായാ ഇ പറയുന്നത്, കഴിഞ്ഞ ദിവസംഅല്യോ ആ പെണ്ണ് ആത്മഹത്യാ ചെയ്തത്, അവളെങ്ങനെയാ ഇവിടെ വരുന്നത്.. അച്ചായൻ എന്തൊകൊണ്ടു പേടിച്ചതാ, അത് ഇപ്പോഴും മനസ്സിൽ ഉണ്ട്…. അതുകൊണ്ടു തോന്നുന്നത്… “

ട്രെസ്യമ്മ തോമയെ ആശ്വാസിപ്പിച്ചു

“എന്താ അമ്മച്ചി ഇവിടെ…. “

കയ്യിൽ ചുക്കുകാപ്പിയുമായി അടുക്കളയിൽ നിന്നും ജാസ്മിൻ മുറിയിലേക്ക് വന്നു.

തോമ തലതിരിച്ചു ഭയത്തോടെ ജാസ്മിനെ നോക്കി

“എന്താ പപ്പാ ഇങ്ങനെ നോക്കുന്നത്.. “

തോമ ഒന്നും പറഞ്ഞില്ല

“ന്റെ ഇച്ചായന് എന്താ കർത്താവെ പറ്റിയത്, “

ട്രെസ്യാമ്മ കരയുവാൻ തുടങ്ങി

“എന്റെ പൊന്നമ്മച്ചി, അമ്മയും കൂടി ഇങ്ങനെ തുടങ്ങിയാൽ ഞങ്ങൾ എന്ത് ചെയ്യും, പപ്പാ എന്തെങ്കിലും കണ്ടു പേടിച്ചതാകും, നന്നായി ഒന്നുറങ്ങിയാൽ മാറിക്കൊള്ളും…. “

പറഞ്ഞിട്ട് ജാസ്മിൻ തന്റെ കയ്യിലിരുന്ന ഗ്ലാസ്സിലേക്കു ചുക്കുകാപ്പി പകർന്നു.

ഗ്ലാസ്സെടുത്തു തോമക്ക് കൊടുത്തു.

അപ്പോൾ തോമയുടെ വീടിനു പുറത്തു രണ്ടു കണ്ണുകൾ തിളങ്ങി !!!

ഒരു സ്ത്രി രൂപം പ്രത്യക്ഷപെട്ടു !!

ആ സ്ത്രി രൂപം കാലൻ കൂവിക്കൊണ്ടു നിന്ന കറുത്ത പട്ടിയുടെ നേരെ നടന്നു.

മാംസമില്ലാത്ത കൈകൾ കൊണ്ട് ആ സ്ത്രി രൂപം പട്ടിയെ വാലിൽ പിടിച്ചു തൂക്കി  പൊക്കിയെടുത്തു അടുത്തുകിടന്ന അലക്കുകല്ലിൽ ആഞ്ഞടിച്ചു !!

പട്ടിയുടെ തല പൊട്ടിചിതറി നാലുപാടും തെറിച്ചു.

പട്ടിയുടെ കുടൽമാലകളും മറ്റും നാലുപാടും ചിതറി തെറിച്ചു !!

മരച്ചില്ലയിലിരുന്ന ഒരു പുള്ളു കരഞ്ഞുകൊണ്ട് ദൂരേക്ക്‌ പറന്നു

ഇരുളിൽ ഒരു കടവാവലിന്റെ ചിറകടി ശബ്‌ദം

.ഉയർന്നു…

മൂങ്ങകൾ കൂവി….

വരാൻ പോകുന്ന ദുരന്തത്തിന് മുന്നോടിയായി കാർമേഘം ഉരുണ്ടുകൂടി.

ചദ്രൻ കാര്മേഘത്തിനുള്ളിൽ ഒളിച്ചു !!!

%%%%%%%%%%%%%%%%%%%%%%%%%%

സമയം പുലർച്ചെ 4.32

പൂവൻ കോഴി കൂവുന്നത് കേട്ടാണ് ട്രെസ്യാമ്മ ഉണർന്നത്. കിടക്കപ്പായയിൽ ഇരുന്നു കുരിശ് വരച്ചു.

ജാസ്മിനും ജോമിനയും നല്ല ഉറക്കത്തിലാണ്.

ട്രെസ്യാമ്മ അവരെനോക്കി നെടുവീർപ്പിട്ടു.

കല്യാണപ്രായമെത്തിയ പെൺകുട്ടികൾ

അച്ചായൻ മാത്രമാണൊരശ്രേയം !

അദ്ദേഹമാണ് ഇപ്പോൾ പേടിച്ചു പനിപിടിച്ചു കിടക്കുന്നത്

എങ്ങനെ ഇവരെ കെട്ടിച്ചുവിടും എന്നോരുഹവുമില്ല…

പുരനിറഞ്ഞു രണ്ടു പെൺകുട്ടികൾ നിൽക്കുമ്പോൾ എങ്ങനെ സമാധാനത്തോടെ കിടന്നുറങ്ങാൻ സാധിക്കും??

ഭാഗ്യമില്ലാത്തവർ

മനസ്സിൽ ഓരോന്നാലോചിച്ചുകൊണ്ടു ട്രെസ്യാമ  തോമ കിടക്കുന്ന മുറിയിലേക്ക് ചെന്നു.

തോമ നല്ല ഉറക്കത്തിലാണ്, കാപ്പിയായിട്ടു വിളിക്കാം.

അടുക്കളയിലേക്കു നടന്നു. ലൈറ്റ് ഇട്ടു

പത്രം കഴുകി കാപ്പിക്ക് വെള്ളം വച്ചു.

വെട്ടിത്തിളക്കുന്ന വെള്ളത്തിലേക്ക് കാപ്പിപൊടിയും പഞ്ചസാരയും ഇട്ടു.

അടുപ്പിൽ നിന്നും പത്രമിറക്കി വച്ചു, ഗ്ലാസ്സുകൾ കഴുകി മേശപ്പുറത്തു വച്ചു.

തിരിയാൻ തുടങ്ങിയതും ഒരു കൈവന്നു ട്രെസ്യമ്മയെ ചേർത്തു പിടിച്ചു.

ഞെട്ടിത്തിരിഞ്ഞ ട്രെസ്യാമ്മ അമ്പരന്നുപോയി !!

മുൻപിൽ തോമ !!!

“എന്താ അച്ചായാ ഇവിടെ, ഞാൻ വന്നുനോക്കുമ്പോൾ നല്ല ഉറക്കത്തിൽ ആയിരുന്നല്ലോ? ഇത്രപെട്ടെന്നും എഴുനേറ്റു ഇങ്ങോട്ട് പോന്നോ…..അച്ചായന്റെ പനി മാറിയോ “

ട്രെസ്യാമ്മ അത്ഭുതത്തോടെ ചോദിച്ചു, അതിലേറെ സന്തോഷവും നിറഞ്ഞു.

“ങ്ങാ ഞാനിങ്ങു എഴുനേറ്റു പോന്നു, “

ട്രെസ്യമ്മയെ തോമ തന്നിലേക്ക് കൂടുതൽ ചേർത്തു

ട്രെസ്യാമ്മ തോമയുടെ കൈപിടിച്ച് മാറ്റാൻ ശ്രെമിച്ചുകൊണ്ടു പറഞ്ഞു.

“എന്താ ഇച്ചായ ഇതു, പെൺപിള്ളേർ ആരെങ്കിലും എഴുനെറ്റുവന്നാൽ….. ഇതൊന്നും പതിവില്ലാത്തതു ആണല്ലോ? എന്തുപറ്റി, പനിവന്നപ്പോൾ സ്വബോധം നഷ്ടപ്പെട്ടോ, ഇ വയസ്സാം കാലത്താ ഒരു ശൃംഗാരം,…. പോയവിടെയെങ്ങാനും ഇരിക്ക്, കാപ്പിയെടുക്കട്ടെ….. “

ട്രെസ്യാമ്മ കഴുകിവച്ച ഗ്ലാസ്സുകളിലേക്കു കാപ്പി പകർന്നു.

ഒരു ഗ്ലാസു കാപ്പിയെടുത്തു തോമയ്ക്കു കൊടുത്തിട്ടു പെൺകുട്ടികൾക്കുള്ള കാപ്പിയുമായി ട്രെസ്യാമ്മ അവരുടെ മുറിയിലേക്ക് പോയി.

ജാസ്മിനെയും ജോമിനെയും വിളിച്ചു എഴുന്നേൽപ്പിച്ചു കാപ്പി കൊടുത്തശേഷം തിരിച്ചു അടുക്കളയിലേക്കു നടക്കുവാൻ തുടങ്ങുമ്പോഴാണ് തോമയുടെ മുറിയിൽ നിന്നും ഒരു ചുമ കേട്ടത്.

മുറിയുടെ മുൻപിലെത്തി ചാരിയിരുന്നു വാതിൽ തുറന്ന ട്രെസ്യാമ്മ ഞെട്ടിപ്പോയി

അതാ തോമ മൂടിപ്പുതച്ചു കിടക്കുന്നു !!

കയ്യിലിരുന്ന കാപ്പി ഗ്ലാസ് താഴെ വീണു ഉടഞ്ഞു. !!!

ട്രെസ്യാമ്മ ഭയത്തോടെ അടുക്കളഭാഗത്തേക്കു നോക്കി.

അപ്പോൾ അവിടെ തന്നെ വന്നു കെട്ടിപിടിച്ചതാര്??

താൻ കാപ്പികൊടുത്തതാർക്ക് “??

പിന്നെ വിറയ്ക്കുന്ന കാലടികളോടെ അടുക്കളയിലേക്കു നടന്നു.

അടുക്കളയുടെ അകത്തേക്ക് എത്തിനോക്കി

മങ്ങിയ ബൾബിന്റെ പ്രകാശത്തിൽ അവിടെ ആരെയും കണ്ടില്ല !!!

താൻ ചായയെടുത്തുകൊടുത്ത ഗ്ലാസ് മേശപ്പുറത്തു ഇരിക്കുന്നു.

മെല്ലെ അടുത്തുചെന്നു നോക്കി

കപ്പ് നിറയെ കൊഴുത്ത രക്തം.!!!

അതിന് നടുവിൽ ഒരു കണ്ണ് തുറന്നിരിക്കുന്നു !!!

കണ്ണിന്റെ കൃഷ്ണമണി അനങ്ങുന്നു !!

അത് ട്രെസ്യമ്മയെ തുറിച്ചുനോക്കി.!!

തലചുറ്റുന്നതുപോലെ തോന്നിയ ട്രെസ്യാമ്മ മേശയിൽ അള്ളിപ്പിടിച്ചു.

പിന്നെ താഴേക്ക് മറിഞ്ഞു വീണു.

ക്ലോക്കിൽ മണി അഞ്ചടിച്ചു !!

അതെ സമയം മറ്റൊരിടത്തു ഒരു ദുരന്തം സംഭവിക്കുകയായിരുന്നു !!!!

                                  (   തുടരും )

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

 

4.7/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!