Skip to content

യാമം – ഭാഗം 4

yamam-novel

പതിവില്ലാതെ പള്ളിയിൽ നിന്നും കൂട്ടമണി മുഴങ്ങുന്നത് കേട്ടാണ് പള്ളിക്കര ഗ്രാമം ഉണർന്നത്. നേരം പുലരുന്നതേ ഉള്ളു.

ഇപ്പോൾ ആരാണ് പള്ളിമണി മുഴക്കുന്നത്?

ആളുകൾ കൂട്ടമായും ഒറ്റതിരിഞ്ഞും പള്ളിയിലേക്ക് പോകുവാൻ തുടങ്ങി.!

കുശിനിക്കാരൻ പള്ളിമേടയിലേക്ക് വിരൽചൂണ്ടിനിന്നു വിറക്കുകയാണ്.

വന്നവർ കാര്യം തിരക്കുന്നുണ്ടെങ്കിലും അയാൾ പേടിച്ചു ഭയന്ന് നിൽക്കുന്നതിനാൽ ശബ്‌ദം പുറത്തേക്കു വന്നില്ല.!!

“എന്താ മത്തായി, ഇയാൾ പള്ളിമേടയിലേക്ക് വിരൽചൂണ്ടി നിന്ന് വിറക്കുന്നത് “

എൺപതു വയസ്സിനോടടുത്തു പ്രായമുള്ള ജോസേട്ടൻ ചോദിച്ചു.

“അറിയത്തില്ല, മേടയിലേക്ക് പോയി നോക്കിയാലോ “

മത്തായി പറഞ്ഞു

നേരം നന്നായി വെളുത്തു വരുന്നതേ ഉള്ളു.

“ഇവിടെ ഇങ്ങനെ വട്ടം കൂടി നിൽക്കാതെ  കേറി നോക്കാം, അച്ചനെന്തെങ്കിലും ആപത്തു പിണഞ്ഞതാണെങ്കിലോ?”

ഓടി കൂടിയ സ്ത്രികൾ കോന്തയും ചൊല്ലി പള്ളിമേടയിലേക്ക് നോക്കി നിൽക്കുകയാണ്.

“ഞാനൊന്നു കേറി നോക്കട്ടെ “

ജോജി പറഞ്ഞു

ജോജി പള്ളിപ്പറമ്പിൽ കൃഷി പണികൾ നോക്കി നടത്തുന്ന ചക്കൊച്ചിയുടെ രണ്ടു മക്കളിൽ മൂത്തവനാണ്. രണ്ടാമത്തേത് ഒരു പെണ്ണാണ് ജോളി.

ജോജി പള്ളിമേടയിലേക്ക് നടന്നു. മേടയുടെ മുറിക്കു പുറത്തു 60 വാട്ട്സിന്റെ ബൾബ് മങ്ങി കത്തിനിൽപ്പുണ്ട്.

ചാരിയിട്ടിരുന്ന വാതിലിനു മുമ്പിൽ എത്തിയ ജോജി കണ്ടു!!!

കതകിന് ഇടയിലൂടെ ഒലിച്ചിറങ്ങി തളംകെട്ടി കട്ട പിടിച്ചു കിടക്കുന്ന രക്തം!!!

അത് കണ്ടപ്പോൾ ഉള്ളിൽ ഒരു വിറയൽ

ചാരിക്കിടന്ന് വാതിൽ മെല്ലെ തള്ളി തുറന്നു.

കരുതൽ ശബ്ദത്തോടെ രണ്ടു പാളികൾ അകത്തേക്ക് തുറന്നു.

അകത്തേക്ക് കീറിയ ജോജി ഒന്നേ നോക്കിയുള്ളൂ

ഒരു നിലവിളിയോടെ ജോജി  തിരിഞ്ഞു താഴെക്ക് ഇറങ്ങി ഓടി

താഴെനിന്നവർ എന്താണെന്നറിയാതെ അമ്പരന്നു

“എന്താ ജോജി  അവിടെ കണ്ടത്? അച്ന് ആപത്തു എന്തെങ്കിലും?”

ജോജി യുടെ അമ്മ മറിയക്കുട്ടി വേവലാതിയോടെ ചോദിച്ചു.

ജോജിയുടെ മുഖവും പേടികൊണ്ട് വിറച്ചിരുന്നു

“ഇത് ആരും ഒന്നും പറയാത്ത സ്ഥിതിക്ക് നമുക്ക് കുറച്ചുപേർക്ക് കൂട്ടമായി പള്ളിമേടക്കുള്ളിലേക്ക് കയറി നോക്കാം”

ഗീവർഗീസ് പറഞ്ഞു

നാലഞ്ച് ആളുകൾ ഒരുമിച്ച് പള്ളി മേടയിലേക്ക് കയറുവാൻ തയ്യാറെടുത്തു.

അതേസമയം ജോജി കുനിഞ്ഞിരുന്നു വലിയ ശബ്ദത്തോടെ ചർദ്ദിക്കാൻ തുടങ്ങി

“എന്റെ കൊച്ചിന് ഇതെന്തുപറ്റി കർത്താവേ കാത്തോണേ….”

മറിയക്കുട്ടി ജോജിയുടെ പുറം തിരുമ്മിക്കൊണ്ടിരുന്നു.

പള്ളിമേടക്കുള്ളിലേക്ക് കയറി ചെന്ന ആളുകൾ മുറിക്കുള്ളിലേക്ക് ഒന്നേ നോക്കിയുള്ളൂ,അവർ മുഖം തിരിച്ചു

മുറി മുഴുവൻ രക്തത്താൽ നിറഞ്ഞിരിക്കുന്നു!!!

ഫാദർ ഫ്രാങ്ക്‌ളിന്റെ  ജഡം യേശുക്രിസ്തുവിനെ ക്രൂശിൽ തറചിരിക്കുന്നതുപോലെ തലകീഴായി ഭിത്തിയിൽ തറച്ചു വെച്ചിരിക്കുകയാണ്.!!

ഫാദറിന്റെ  കഴുത്തറുത്ത് മാറ്റിയിരിക്കുന്നു.!!

തലയില്ലാത്ത

തലകീഴായി തറച്ച ജാഡത്തിലെ  മുറിഞ്ഞ കഴുത്തിൽ കൂടി രക്തം വാർന്നു വീണു മുറി  മുഴുവൻ രക്തം കട്ട പിടിച്ചു കിടക്കുന്നു!!!

ഫാദറിനെ കൈകളിലെ 10 വിരലുകളും മുറിച്ചു മാറ്റപ്പെട്ടിരിക്കുന്നു!!

കുത്തികീറിയ വയറ്റിൽ നിന്നും കുടൽമാലകൾ പുറത്തേക്ക് ചാടി കിടക്കുകയാണ്.

അതിൽ ഈച്ചകൾ വന്നു പൊതിഞ്ഞു കൊണ്ടിരിക്കുന്നു

മുറിയിലാകെ രക്തമയം!!

വല്ലാത്ത മനംമടുപ്പിക്കുന്ന രക്തത്തിന്റെ വൃത്തികെട്ട ഗന്ധം.”!!

ചർദ്ദിക്കാൻ വന്ന ചിലർ വാപൊത്തി കൊണ്ട് പുറത്തേക്കോടി

മുറിയുടെ നാലു ചുവരിലും രക്തം ചിതറിത്തെറിച്ച കട്ടപിടിക്കുന്നു!!

വിവരമറിഞ്ഞ് എത്തിക്കൊണ്ടിരുന്ന സ്ത്രീകളും കുട്ടികളും അലറിക്കരഞ്ഞു

 എല്ലാവരിലും ഉണ്ട് ഒരു ഉൾക്കിടിലം!!

ഒരു വൈദികനെ ക്രൂരവും പൈശാചികവും ആയി കൊല ചെയ്യപ്പെട്ടിരിക്കുന്നു

മനുഷ്യരായി പിറന്നവർ ക്ക് ഇങ്ങനെ ചെയ്യുവാൻ കഴിയും

ആരാണ് ഈ ക്രൂരത  ചെയ്തത്.

ആളുകൾ പരസ്പരം ചോദിക്കുകയും ഊഹാപോഹങ്ങൾ പറയുകയും ചെയ്തു കൊണ്ടിരുന്നു

“പോലീസിൽ അറിയിച്ചിട്ടുണ്ടോ?? “

മത്തായി മാപ്പിള ചോദിച്ചു

“ഉണ്ട്,ഇപ്പോൾ എത്തും എന്നാണ് പറഞ്ഞിരിക്കുന്നത് അവർ വരുന്നത് വരെ മുറിക്കുള്ളിൽ ആരും കയറരുത് എന്നും പറഞ്ഞിട്ടുണ്ട്.”

കുര്യാച്ചൻ പറഞ്ഞു

പള്ളിയിലെ കൈക്കാരൻ മാരിൽ ഒരാൾ ആണ് കുര്യാച്ചൻ

അരമണിക്കൂറിനുള്ളിൽ പോലീസ് എത്തി

ഇൻക്വസ്റ്റ് മഹറും തയ്യാറാക്കി

ഫോറൻസിക് സർജന്റെ  നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം ചെയ്യുവാൻ ശവം കൊണ്ടുപോകാൻ തുടങ്ങുമ്പോഴാണ് ഞെട്ടിക്കുന്ന ആ രഹസ്യം അറിഞ്ഞത്.

ഫാദർ ഫ്രാങ്ക്ലിന്റെ  അറുത്തു മാറ്റപ്പെട്ട തല അവിടെ ഒന്നുമില്ല!!!

ഉടൻതന്നെ ഡോഗ് സ്ക്വാഡ് എത്തി.

മുറിക്കുള്ളിൽ മണം പിടിച്ചു നടന്ന നായ പുറത്തിറങ്ങി പള്ളിപ്പറമ്പിൽ കൂടെ സെമിത്തെരീക്ക് നേരെ  ഓടി.

പുറകെ പോലീസുകാരും.

സെമിത്തേരിക്കുള്ളിലേക്ക് കയറാതെ നായ പുറത്തുനിന്നുകൊണ്ട് അകത്തേക്ക് നോക്കി കുരച്ചു കൊണ്ടിരുന്നു.

ഹെഡ്കോൺസ്റ്റബിൾ രാഘവൻ സെമിത്തേരി ഉള്ളിലേക്ക് കയറി

പരിശോധിക്കുവാൻ തുടങ്ങി!!

“സാർ പ്ലീസ് കം, ഒന്നിങ്ങുവായോ “

സി ഐ ഗോകുൽ ദാസ് സെമിത്തെറിക്കുള്ളിലേക്ക് ചെന്നു

ഒരു ശവക്കല്ലറക്ക് ചുറ്റുമായി നായകളുടെ അസ്ഥികൂടങ്ങൾ ചിതറിക്കിടക്കുന്നു!!

വെട്ടിമാറ്റിയത് പോലെ നായകളുടെ തലകൾ കുഴിമാടത്തിനു മുകളിലായി നിരന്നിരിക്കുന്നു!!

അവയുടെ  കണ്ണുകൾ അപ്പോഴും തുറന്നു ഇരിക്കുകയായിരുന്നു!!

അത് ഗോകുൽ ദാസിനെ  അമ്പരപ്പിച്ചു

“രാഘവാ എന്താണ് ഇതിന്റെ അർത്ഥം, എന്തെങ്കിലും വേറെ തെളിവുകൾ കിട്ടിയോ?”

ഗോകുൽ  ദാസ് പരിസരങ്ങൾ പരിശോധിച്ചുകൊണ്ട് രാഘവനോട്  ചോദിച്ചു.

“ഒന്നും മനസ്സിലാകുന്നില്ല സാറേ, എവിടെയോ എന്തൊക്കെയോ തകരാറു കൾ സംഭവിച്ചതുപോലെ”

രാഘവൻ ആശങ്കയോടെ പറഞ്ഞു.

“ഒന്നുകൂടി ഇവിടെയെല്ലാം അരിച്ചുപെറുക്കി നോക്ക്‌,എന്തെങ്കിലും ഒരു തുമ്പുകിട്ടാതെ ഇരിക്കുകയില്ല”

അതും പറഞ്ഞു ഗോകുൽദാസ് പുറത്തേക്കു നടന്നു

ഉച്ച കഴിഞ്ഞപ്പോൾ ഫാദർന്റെ ജഡം  പോസ്റ്റുമോർട്ടം കഴിഞ്ഞു കിട്ടി.

ആ ദുരൂഹത നിറഞ്ഞ കൊലപാതകമായതിനാൽ  ശവമടക്ക് രണ്ടു ദിവസത്തേക്ക് മാറ്റിവച്ചു.

സ്പെഷ്യൽ പെർമിഷനോടെ ജഡം മോർച്ചറി യിലേക്ക് മാറ്റി.

ഫാദർ ഫ്രാങ്ക്ളിന്റെ ഒരേ ഒരു അനുജൻ ടോമിച്ചൻ വിദേശത്താണ്. സൈക്കോളജി പ്രാക്ടീസ് ചെയ്യുന്ന അയാൾക്ക് എത്തണമെങ്കിൽ രണ്ടുദിവസം വേണം.അത്രയും സമയം കൊണ്ട് കേസ് അന്വേഷണത്തിന് വേണ്ട തെളിവുകൾ ശേഖരിക്കാൻ കഴിഞ്ഞു എങ്കിൽ  അതു കേസ് തെളിയിക്കുവാൻ സഹായകമാകും.

ശവ സംസ്കാരത്തിന് മുമ്പ് എന്തെങ്കിലും തെളിവുകൾ കിട്ടിയാൽ അത്രയും നല്ലത്.

എസ് ഐ മനോജിനെ മേൽനോട്ടത്തിൽ കേസന്വേഷണം  ഊർജിതമാക്കാൻ ഉള്ള നടപടികൾ ആരംഭിച്ചു

??????     ?????????????? ??????????  ?????

ഫാദർ കൊലചെയ്യപ്പെട്ടു അറിഞ്ഞു മുതൽ ജാസ്മിൻ ജോമിനയും  വീടിനുള്ളിൽ പേടിച്ച് ഇരിപ്പാണ്.

ഭീതിയുടെ നിഴലിലാണ് ആ ഗ്രാമത്തിലെ ഓരോ വീടുകളും ഇപ്പോൾ.

സന്ധ്യ ആകും  തോറും ഓരോ ആളുകളുടേയും ഉള്ളിൽ ഭയം വർദ്ധിച്ചുകൊണ്ടിരുന്നു.

ഇരുളിൻ മറവിൽ നിന്നും ഫാദറിനെ നിഷ്ഠൂരമായി കൊല ചെയ്ത  ശത്രു തങ്ങൾക്ക് മേലെയും ചാടിവീഴും എന്നുള്ള ഒരു ഉൾഭയം!!

പത്തു മണി  ആയപ്പോൾ  അത്താഴം വിളമ്പി.

ജാസ്മിനും  ജോസ്മിനും  അത്താഴം കഴിച്ച ശേഷം മുറിയിലേക്ക് പോയി.

തോമായക്ക്‌  ഭക്ഷണം കൊടുത്ത് താനും കഴിച്ചശേഷം ത്രേസ്യാമ്മ പെൺമക്കൾ കൊപ്പം പോയി കിടന്നു.

പെട്ടെന്ന് തന്നെ ഉറങ്ങുകയും ചെയ്തു.

അടുക്കളയിൽ പാത്രങ്ങൾ തട്ടുകയും മുട്ടുകയും ചെയ്യുന്ന ശബ്ദം കേട്ടാണ് ത്രേസ്യാമ്മ  കണ്ണു തുറന്നത്.

കിടന്നിട്ട് ആകെ ഒരു മണിക്കൂർ ആകുന്നതേയുള്ളൂ.

ക്ലോക്കിൽ 12 മണിയുടെ അലാറംമുഴങ്ങി.

ആരോ പത്രങ്ങൾ എടുക്കുന്നത് പോലെയുള്ള ശബ്‌ദം.

കാൽ പെരുമാറ്റവും

വും കേൾക്കാം.

ആരോ അടുക്കളയിലുണ്ട്!!!

ഈ സമയത്ത് അടച്ചിട്ട വീടിനുള്ളിൽ ആരാണ്?

അതും അടുക്കളയിൽ!!

ജാസ്മിൻ ജോമിനയും   നല്ല ഉറക്കത്തിലാണ്

അവരെ എഴുന്നേൽപ്പിക്കാതെ ത്രേസ്യാമ്മ മെല്ലെ എഴുന്നേറ്റു.

ലൈറ്റിടാതെ മെല്ലെ തോമായുടെ മുറിയിലേക്ക് നടന്നു.

തോമായുടെ മുറിക്കുള്ളിലേക്ക് നോക്കി.

തോമാ മൂടിപ്പുതച്ചു കിടന്നു ഉറങ്ങുകയാണ്!

അപ്പോൾ അടുക്കളയിൽ ആരാണ്???

വിറയ്ക്കുന്ന കാൽ പാദത്തോടെ ത്രേസ്യാമ്മ  അടുക്കള ഭാഗത്തേക്ക് നടന്നു

പാതിചാരിയ വാതിലിനിടയിലൂടെ അടുക്കളയിലേക്ക് നോക്കി

ത്രേസ്യാമ്മ കണ്ടു.!!

ബെഞ്ചിൽ പുറം  തിരിഞ്ഞിരുന്നു ആരോ ഭക്ഷണം കഴിക്കുന്നു!!

പെട്ടെന്ന് അയാൾ ത്രേസ്യാമ്മ നിൽക്കുന്ന ഭാഗത്തേക്ക് നോക്കി.

പേടിച്ചു വിറച്ച ത്രേസ്യമയുടെ  തൊണ്ടയിൽ ഒരു നിലവിളി കുടുങ്ങി.

ചോര  ഇറ്റുവീഴുന്ന കണ്ണുകളുമായി ഫാദർ ഫ്രാങ്ക്ലിൻ!!

ആ രൂപം മെല്ലെ എഴുന്നേറ്റു നിന്നു,

കഴുത്തിൽ നിന്നും തല വലിച്ചു പറിച്ചെടുത്തു മേശപ്പുറത്തുവച്ചു.!!

കൈകൾ രണ്ടും വയറിനുള്ളിൽ കുത്തി ഇറക്കി വലിച്ചുകീറി!!

അട്ടഹാസിച്ചു.

വയറിനുള്ളിൽ നിന്നുംചോര  പുറത്തേക്കു ചീറ്റി തെറിച്ചു!!

കുടൽമാലകൾ മൊത്തം നിലത്തേക്ക് വീണു.

ഫാദർ ഫ്രാങ്ക്ലിൻ തലയില്ലാത്ത ദേഹം ട്രെസ്യാമ്മ  നിൽക്കുന്ന ഭാഗത്തേക്ക് നടന്നു.

                                 (   തുടരും

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

 

5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!