യാമം – ഭാഗം 6

1558 Views

yamam-novel

വിളറിവെളുത്ത ചന്ദ്രന്റെ നിലാവെളിച്ചം ക്രമേണ കുറഞ്ഞു വന്നു. ഇരുളിൽ കടവാവലുകൾ ചിറകടിച്ചു പറന്നു.

ഇലകൊഴിഞ്ഞ വൃക്ഷങ്ങളുടെ ശിഖരങ്ങൾ രാത്രിയുടെ മാറിൽ ഏതോ നിഗൂഢതയുടെ രഹസ്യങ്ങളും പേറി  ചെകുത്താന്മാരുടെ പോലെ നിന്നു.

ഉറക്കത്തിലേക്കു വഴുതിവീണ രാധ ഏതോ ദുസ്വപ്നം കണ്ടു ഞെട്ടിയുണർന്നു. തന്റെ ശരീരത്തോടെ ചേർന്നു കിടക്കുന്നു ഉറങ്ങുകയാണ് മിഥു.

കണ്ട സ്വപ്നം എന്താണെന്ന് ഓർത്തെടുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.  ശരീരം വിയർത്തു കുളിച്ചിരിക്കുന്നു.

തൊണ്ട വരണ്ടു ഇരിക്കുന്നതുപോലെ!

വല്ലാത്ത ദാഹം!!

സീറോ വാട്ട് ബൾബ് എന്റെ നീല മങ്ങിയ പ്രകാശം മുറിയിൽ ചിതറിക്കിടന്നു

തണുത്ത വായുവിൽ ഉയരുന്ന ശ്വാസോച്ഛാസത്തിന് ശബ്ദം പോലും മനസ്സിനെ അസ്വസ്ഥമാക്കി.

മെല്ലെ എഴുന്നേറ്റ് മുറിയുടെ മൂലയിൽ വെച്ചിരുന്ന മൺകൂജ യുടെ അടുത്തേക്ക് നടന്നു. കൂജയിൽ നിന്നും കുറച്ചു വെള്ളം എടുത്തു കുടിച്ചു.

ആദ്യമായി എന്തോ മനസ്സിൽ ഒരു വല്ലായ്മ തോന്നി.

താനും മോനും മാത്രമാണ് ഇപ്പോൾ ഇവിടെ ഉള്ളത് എന്ന ചിന്ത ഉള്ളിൽ ഭയാശങ്കകൾ നിറച്ചു.

മനസ്സിനുള്ളിൽ അശാന്തിയുടെ വേരുകൾ പിടിമുറുക്കുന്നത് പോലെ!!

വെള്ളം കുടിച്ചു തിരിയുവാൻ തുടങ്ങിയതും ഭിത്തിയിലെ ക്ലോക്കിൽ ഒരു മണി അടിക്കാൻ തുടങ്ങി.

ശരീരത്തിൽ ആകെ ഒരു വിറയൽ!!!

ക്ലോക്കിനെ മണിശബ്ദം മുറിയിലാകെ മുഴങ്ങി

അത് വല്ലാത്ത അരോചകമായി തോന്നി രാധക്ക്

ഒരു ചെറിയ ശബ്ദം പോലും പേടിപ്പെടുത്തുന്ന ചിന്തകളിലേക്ക് മനസ്സിനെ നയിക്കുന്നു.

രാധ മെല്ലെ ഒന്നു ബെഡ്ഢിലിരുന്നു…

കിടക്കാനായി തുടങ്ങുമ്പോഴാണ് കേട്ടത്

പുറത്ത് പട്ടികളുടെ നീട്ടിയുള്ള കൂവൽ!!

അതും കാലൻ കൂവൽ!!

ഓരോ നിമിഷം കഴിയുന്തോറും ശബ്ദത്തിന്റെ തീവ്രത കൂടി വരുന്നതായി രാധക്ക് തോന്നി

പട്ടികളുടെ എണ്ണവും കൂടുന്ന പോലെ!!

രാധ ചെവിയോർത്തു കിടന്നു.

എല്ലാം തന്നെ തോന്നാൽ  ആകുമോ??

പക്ഷേ അത് തിരിച്ചറിഞ്ഞു അത് സത്യമാണെന്ന് തന്റെ വീടിന്റെ മുമ്പിലായി ആണ് പട്ടികളുടെ കാലൻ കൂവൽ!!!

അതിനു എന്തോ പ്രത്യേകതകൾ ഉള്ളതായി രാധക്കു തോന്നി.

പേടി ജനിപ്പിക്കുന്നതും എന്നാൽ മനസ്സിനെ ആകർഷിക്കുന്നതുമായ എന്തോ ഒന്ന്!!!

മെല്ലെ എഴുന്നേറ്റ് ജനലക്കൽ പോയി കർട്ടൻ മാറ്റി പുറത്തേക്ക് നോക്കി.

വീടിനുമുമ്പിലെ ഗേറ്റിൽനിന്നും  താൻ നിൽക്കുന്ന ജനാലയുടെ  ഭാഗത്തേക്ക് നോക്കി കറുത്ത കോട്ടിട്ട ഒരാൾ നിൽക്കുന്നു!!!

അയാൾക്കു ചുറ്റും  കറുത്ത പട്ടികൾ!!!!

ഇരുളിൽ അവയുടെ കണ്ണുകൾ ചുവന്നു തുടുത്തിരിക്കുന്നു!!!

ഈ കൂരിരുട്ടിലും അവരെ തനിക്ക് കാണാൻ സാധിക്കുന്നു എന്ന സത്യം രാധയെ  അമ്പരപ്പിച്ചു.

താൻ  നിൽക്കുന്ന ജനാലയുടെ ഭാഗത്തേക്ക് നോക്കി നിൽക്കുകയാണ് അയാൾ!!

അകത്തുനിന്നും നോക്കുന്നത് അയാൾക്ക് കാണാൻ സാധിക്കില്ല.

അപ്പോൾ പിന്നെ ഇങ്ങോട്ട് നോക്കി നിൽക്കുന്നത് എന്തുകൊണ്ടാണ്???

അപ്പോഴാണ് മറ്റൊരു കാര്യം ശ്രദ്ധിച്ചത് അയാൾക്ക് ചുറ്റും നിൽക്കുന്ന കറുത്ത പട്ടികളുടെ എണ്ണം അനു നിമിഷം കൂടിവരുന്നു!!!

പുറത്തേക്ക് നീണ്ടു നിൽക്കുന്ന കോമ്പല്ലുകൾ വെളുത്ത കാണപ്പെട്ടു!!

നീണ്ട മുഖം മറച്ചു നിൽക്കുന്ന ആളിന്റെ  നിർദേശങ്ങൾക്ക് കാത്തുനിൽക്കുകയാണ് പട്ടികൾ!!

ഗേറ്റ് പെട്ടെന്ന് തുറക്കപ്പെട്ടു!! അയാൾ വീടിനുനേരെ നടന്നുവരുന്നു.!!

ആ കാഴ്ച രാധയിൽ ഒരു ഉൾക്കിടിലം സമ്മാനിച്ചു!

അവൾ പെട്ടെന്ന് തിരിഞ്ഞു ബെഡിൽ പോയിരുന്നു കുഞ്ഞിന്റെ അടുത്ത ചേർന്നു കിടന്നു.

കാതോർത്തു!!

പെട്ടെന്നുതന്നെ കട്ടിലിൽ അരുകിൽ ചാർജ്  ചെയ്യുവാൻ വച്ചിരുന്ന മൊബൈൽ ഫോൺ കയ്യിൽ എടുത്തു മനോജിന്റെ  നമ്പർ ഡയൽ ചെയ്തു.

പലതവണ ബെല്ലടിച്ചു എങ്കിലും മറുതലക്കൽ നിന്നും പ്രതികരണമുണ്ടായില്ല.

ഇരുളിൽ തന്നെ ആക്രമിക്കാൻ തയ്യാറെടുക്കുന്ന അദൃശ്യകരങ്ങൾ ഒളിച്ചിരിക്കുന്നത് ആയി രാധക്ക് തോന്നി.

പെട്ടെന്ന് ആരോ വാതിലിൽ മുട്ടുന്നു!!

പേടി മൂലം ശരീരം തളർന്നു പോകുന്നതുപോലെ.

കതകിൽ മുട്ടുന്നതിന് ശക്തിയേറി!!

രാധ  ശരീരത്തോടെ മോനെയും ചേർത്തുപിടിച്ചു

അനങ്ങാതെ കിടന്നു.

സഹായത്തിന് വിളിക്കാൻ പോലും ആരുമില്ലല്ലോ എന്നോർത്തപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.!

ഇപ്പോൾ മുട്ടുന്ന ശബ്ദം ഇല്ല

നിശബ്ദത.!!

പട്ടികളുടെ കുരയും ഇല്ല!

കുറച്ച് നിമിഷങ്ങൾ ശാന്തമായി കടന്നു പോയി.

പെട്ടെന്ന് പുറത്ത് ഒരു ജീപ്പിന്റെ ശബ്ദം.

വീടിനുമുമ്പിൽ അതു നിന്ന പോലെ!! പെട്ടെന്ന് പട്ടികളുടെ കാലൻ കൂവൽ തുടങ്ങി.

കൂട്ടത്തോടെയുള്ള കാലൻ കൂവൽ!!

ഇടയ്ക്ക് ആരുടെയോ നിലവിളി ശബ്ദം!!

പുറത്ത് എന്തൊക്കെയോ സംഭവിക്കുന്നു ഉണ്ടെന്നു തോന്നി!!

പേടിമൂലം എഴുന്നേൽക്കാൻ പോലും പറ്റുന്നില്ല!!

കുറച്ചു സമയത്തിനുള്ളിൽ പുറത്തെ നിലവിളിയും പട്ടികളുടെ കൂവലും  നിലച്ചു!!

രാധ മെല്ലേ  ഉറക്കത്തിലേക്ക് ഊളിയിട്ടു!!

പുലർച്ചെ കണ്ണുതുറന്നപ്പോൾ സൂര്യപ്രകാശം ജനലിലൂടെ അകത്തേക്ക് പ്രവേശിച്ചു കഴിഞ്ഞിരുന്നു.

കഴിഞ്ഞ രാത്രിയിലെ സംഭവം ഓർമയിൽ തെളിഞ്ഞതും ചാടിയെഴുന്നേറ്റു താഴത്തെ നിലയിലേക്ക് പോയി.  മുൻഭാഗത്തെ വാതിൽ  തുറന്നു സിറ്റൗട്ടിലേക്ക് നോക്കിയതും  പേടിച്ച് നിലവിളിച്ചു പോയി.

സിറ്റൗട്ട് നിറയെ ചോര,ഒരാളുടെ രക്തത്തിൽ കുളിച്ച് അസ്ഥികൂടം!!!

ശരീരത്തിൽ മാംസങ്ങൾ നഷ്ടപ്പെട്ടിരിക്കുന്നു കുഴലുകളും കരളും ഹൃദയവും എല്ലാം ചിതറിക്കിടക്കുന്നു!!!

വെട്ടി മാറ്റിയ തലത്തിൽ ഭിത്തിയിൽ വച്ചിരിക്കുന്നു.!!!

സൂക്ഷിച്ചു നോക്കിയ രാധ ഒരു നിലവിളിയോടെ പുറകിലേക്ക് മറിഞ്ഞുവീണു.

ആ തല എസ് ഐ മനോജിന്റെതായിരുന്നു…!!!

%%%%%%%%%%%%%%%%%%%%%%%%

കപ്പിയാർ തോമയുടെ ശവമടക്ക് കഴിഞ്ഞു ആളുകളെല്ലാം പിരിഞ്ഞുപോയി.

എന്ത് ചെയ്യണം ഇനി എന്നറിയാതെ വീട്ടിൽ തിരിച്ചെത്തിയപ്പോൾ മുതലുള്ള ഇരിപ്പാണ് ത്രേസ്യാമ്മ.

തന്റെ ജീവിതത്തിലെ വെളിച്ചം നഷ്ടപ്പെട്ടിരിക്കുന്നു.

ജീവിതത്തിൽ ഒറ്റപ്പെട്ട പോലെ.

ആശ്രയം നഷ്ടപ്പെട്ട പോലെ. പെൺകുട്ടികളെയും കൊണ്ട് താനെങ്ങനെ മുന്നോട്ട് പോകും.

അതോർത്തപ്പോൾ  ദുഃഖം സഹിക്കാൻ പറ്റാതെ കണ്ണുനീർ അണപൊട്ടിയൊഴുകി!!

പള്ളിയിൽ നിന്നും വന്നപ്പോൾ മുതൽ ജാസ്മിൻ ജോമിനയും കരച്ചിലോട് കരച്ചിൽ ആണ്.

തങ്ങളുടെ പ്രിയപ്പെട്ട പപ്പ നഷ്ടപ്പെട്ടത് ഓർക്കാൻ കൂടി കഴിയുന്നില്ല.

അവസാനം അടുത്ത ബന്ധുക്കളും യാത്ര പറഞ്ഞു പോയി. ഇനി അവശേഷിക്കുന്നതു  തോമയുടെ അടുത്ത സ്നേഹിതനായ വർക്കിയും  കുടുംബവുമാണ്.

ഭക്ഷണം ഉണ്ടാക്കിയ ത്രേസ്യമ്മയെയും മക്കളെയും കഴിപ്പിച്ച ശേഷം അവർ  അവരുടെ വീട്ടിലേക്ക് മടങ്ങി.

തോമാ കിടന്ന മുറി അടച്ചിട്ടിരിക്കുകയാണ്.

വയറുകീറി… ചോരയിൽ കുളിച്ചു കിടന്ന തോമായുടെ ഓർമ്മകൾ അവരിൽ  നടുക്കം  സൃഷ്ടിച്ചുകൊണ്ടിരുന്നു..!!!

അവർ ഭീതിയോടെ ആ മുറിയിലേക്ക് നോക്കിക്കൊണ്ടിരുന്നു.

കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അടിക്കടിയുണ്ടാകുന്ന ദാരുണമായ കൊലപാതകങ്ങൾ ജനങ്ങളിൽ ഭീതി ജനിപ്പിച്ചിട്ടുണ്ട്?

ഫാദർ ഫ്രാങ്ക്‌ലിൻ, കപ്യാർ തോമ, എസ്ഐ മനോജ്

ഇനി അടുത്തത് ആര്???

ഈ ചോദ്യമാണ് എല്ലാവരുടെയും ഉള്ളിൽ.

രണ്ടുദിവസത്തിനുള്ളിൽ ഫാദർ ഫ്രാങ്കലിന്റെ  സഹോദരൻ ഡാനിയേൽ(ടോമിച്ചൻ ) അമേരിക്കയിൽ നിന്നും വന്നു.

അന്നു തന്നെ ഫാദർ ഫ്രാങ്ക്ലിന്റെ ശവസംസ്കാരം നടത്തി.

ഒരു ദിവസത്തെ ഇടവേളക്ക് ശേഷം ഡാനിയേലിൽ  ഇടവകയിൽ ഉള്ള പല വീടുകളിലും ചെന്നു അവിടെ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളെ കുറിച്ചു വിശദമായി തിരക്കി.

അവസാനം കപ്യാർ തോമായുടെ വീട്ടിലെത്തി. അവരോടും കാര്യങ്ങൾ വിശദമായി ചോദിച്ചു മനസ്സിലാക്കി.

അന്നൊരു വെള്ളിയാഴ്ചയായിരുന്നു.

രാവിലെ മുതൽ മൂടിക്കെട്ടിയ അന്തരീക്ഷം!!

കുറച്ചു സമയത്തിനുള്ളിൽ മഴ ആരംഭിച്ചു.

നിർത്താതെയുള്ള മഴ.

മഴയിലേക്ക് നോക്കി ഡാനിയൽ ഇരുന്നു.

തൊട്ടടുത്തായി സന്തതസഹചാരി വില്യം ഫ്രഡി.

സൈക്കോളജി ഫ്രം ക്ലോളോറിൻ യൂണിവീഴ്‌സിറ്റി USA.

അവരുടെ ചർച്ചകൾ വൈകുന്നേരം വരെ നീണ്ടു നിന്നു.

വൈകുന്നേരമായപ്പോൾ മഴ ശമിച്ചു.

അന്നത്തെ രാത്രിക്ക് പതിവിലും കൂടുതൽ കാഠിന്യം ഉണ്ടായിരുന്നു.

കാർമേഘങ്ങളെ തള്ളി  നീക്കാനുള്ള വിഫലശ്രമം നടത്തി  ചന്ദ്രൻ ആകാശത്ത് വിളറിവെളുത്തു  നിന്നു.

അതിന്റെ നേർത്ത വെളിച്ചത്തിൽ വൃക്ഷലതാദികൾ ഭൂമിക്കു മീതെ നിഴൽ ചിത്രങ്ങൾ തീർത്തു.

സമയം രാത്രി പതിനൊന്നു മണിയോടടുക്കുന്നു.

സെൻ സെബാസ്റ്റ്യൻ പള്ളി യുടെ സിമിത്തേരിയിൽ തൂമഴയെ അടക്കി ഇരുന്ന് ശവക്കല്ലറയുടെ മുകളിൽ വച്ചിരുന്ന റീത്തിൽ വെള്ളത്തുള്ളികൾ വീണു തളംകെട്ടി കിടന്നു!!

രാത്രി 12 മണി ആയപ്പോൾ റീത്തിനു  മുകളിൽ തളം കെട്ടി കിടന്നിരുന്ന വെള്ളത്തിന്റെ നിറം മാറാൻ തുടങ്ങി.!!!

വെള്ളത്തിന് നിറംമാറി രക്തവർണ്ണം ആയി!!!

പതിയെ അതും ചുടുരക്തം ആയി!!!

അതേസമയം ശവ  കല്ലറയുടെ ഉള്ളിൽ നിന്നും തേങ്ങൽ ഉയർന്നു!!

പതിയെ അത് കരച്ചിലായി മാറി

പിന്നെ അത് നിലവിളിയായി

ശവകുഴിയുടെ മൺകൂന വിണ്ടുകീറുവാൻ  തുടങ്ങി!!

അതിനുള്ളിൽ നിന്നും ഒരു കറുത്ത അഴുകിയ നാക്ക് പുറത്തേക്ക് നീണ്ടു വന്നു.

കറുത്ത നിറമുള്ള ദുർഗന്ധം വമിക്കുന്ന നാക്ക് റീത്തിന് മുകളിൽ തളം കെട്ടി കിടന്ന രക്തത്തുള്ളികൾ നക്കി കുടിക്കാൻ തുടങ്ങി!!!!!

                               ( തുടരും

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

 

Rate this post

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply