Skip to content

യാമം – ഭാഗം 7

yamam-novel

ഡാനിയേൽ രാത്രിയിൽ കിടന്നു ഒന്നുറങ്ങി വന്നപ്പോഴാണ് ക്ലോക്കിൽ 12 മണി അടിച്ചത്, ആ ശബ്‌ദം കേട്ടാണ് ഡാനിയേൽ ഉറക്കത്തിൽ നിന്നും  ഉണർന്നത്.

അതെ സമയം കതകിൽ ആരോ തട്ടുന്ന ശബ്‌ദം!!

മനുഷ്യരക്തത്തിന്റെ മണമുള്ള കാറ്റും കതകിൽ  തുടരെത്തുടരെയുള്ള മുട്ടലും ഡാനിയേലിന്റെ  ഉള്ളിൽ നേരിയ ഭയാശങ്കകൾ ഉണർത്തി.

. ക്ലോക്ക് നിർത്താതെ ശബ്ദിച്ചു കൊണ്ടിരിക്കുകയാണ്.!!!

അതും ഒരു ദുർനിമിത്തം ആയി തോന്നി. എങ്കിലും ലൈറ്റിടാതെ ഇരുട്ടിൽ നിന്നും കാതോർത്തു.

കതകിൽ  തട്ടുന്ന ഒച്ച മെല്ലെ  നിലച്ചു.

ചോരയുടെ മണമുള്ള കാറ്റും….

ക്ലോക്കിനെ ശബ്ദവും.

നേർത്ത  മൂടൽമഞ്ഞു മുറിയിലേക്ക് കടന്നു വരുന്നത് ഡാനിയൽ അറിഞ്ഞില്ല!!!

പക്ഷേ ആ തണുത്ത വായുവിൽ കരിഞ്ഞ മാംസഗന്ധം പടരുന്നത്  ഡാനിയേൽ അറിഞ്ഞു.!!

ആറാമിന്ദ്രിയം മുന്നറിയിപ്പുനൽകി!!

അപകടം!!

പെട്ടെന്ന് പുറത്തൊരു ഇടി വെട്ടി!!!

പുറത്ത് നിന്ന പന ഇടിയേറ്റ് വട്ടമൊടിഞ്ഞു  മുറിയുടെ മേലെ പതിച്ചു.!!

മേൽക്കൂര തകർന്നു, ഓടുകൾ ചിതറിത്തെറിച്ചു!!

ഭിത്തിയിൽ വിള്ളൽ വീണു.

ഭിത്തിയിൽ വീണ വിള്ളലിന്റെ  ഉള്ളിലൂടെ രണ്ടു കണ്ണുകൾ പ്രത്യക്ഷപ്പെട്ടു!!

അവയിൽ നിന്നും രക്തം ഒഴുകി ഇറങ്ങി!!

ഡാനിയൽ കണ്ടു,ഇരുളിൽ തിളങ്ങുന്ന രണ്ടു കണ്ണുകൾ!!!

കണ്ണിൽ നിന്നും ഒഴുകിയിറങ്ങിയ രക്തം തുള്ളികൾ ഭിത്തിയുടെ  ഇടയിൽ കൂടി ഒഴുകി ഡാനിയൽ നിന്ന് സ്ഥലത്തു വന്നു.

കാലിൽ പൊതിഞ്ഞു.

കാലിൽ ചൂടുള്ള നനവ് അനുഭവപ്പെട്ടു. അതും കയ്യിലിരുന്ന ചെറിയ ടോർച്ച് കാലിലേക്ക് അടിച്ചു ഡാനിയൽ.!!

താൻ നിൽക്കുന്നിടത്തു  മുഴുവൻ ചോര!!

ഞെട്ടി കാല് വലിച്ചു.!!

ശരീരമാകെ ഒരു വിറയൽ!!

ഇരുട്ടിൽ ഇപ്പോഴും ആ കണ്ണുകൾ തുറിച്ചു നോക്കി നിൽക്കുന്നു!!

ചോര കണ്ണുകൾ

പെട്ടെന്ന് കാൽപ്പാദങ്ങളിൽ എന്തോ സ്പർശിക്കുന്നത് പോലെ

ടോർച്ച് വെട്ടത്തിൽ അയാൾ കണ്ടു!!

കാൽച്ചുവട്ടിൽ ഒരു തലയോട്ടി!!

അഴുകി ദ്രവിച്ച ഫ്രാങ്ക്ലിന്റെ  തല!!

ഒരലർച്ചയോടെ അകന്നു  മാറി ഡാനിയേൽ.

അഴുകി ദ്രവിച്ച ഫാദറിന്റെ  ചീഞ്ഞളിഞ്ഞ കണ്ണുകളുടെ സ്ഥാനത്ത് രണ്ടു വണ്ടികൾ പ്രത്യക്ഷപ്പെട്ടു

ഭീമാകാരമായ രണ്ടു വണ്ടുകൾ!!!

തലയോട്ടിയിൽ നിന്നും പുറത്തേക്ക് പറന്നിറങ്ങിയ വണ്ടുകൾ മുറിയിൽ പറന്നു നടന്നു.

വലിയ ശബ്ദത്തോടെ ഡാനിയലിന്റെ  ചുറ്റും വട്ടം കറങ്ങി.

ആട്ടിയകറ്റാൻ നോക്കിയെങ്കിലും അവ  വീണ്ടും ശബ്ദമുണ്ടാക്കി പൂർവാധികം ശക്തിയോടെ പറന്നു.

പിന്നെ വിണ്ടുകീറിയ ഭിത്തിയിൽ  കൂടി പുറത്തേക്ക് പോയി ഇരുളിൽ മറഞ്ഞു.

വീണ്ടും മുറിയിൽ കനത്ത നിശബ്ദത!!

മുറിക്കുള്ളിൽ കണ്ട ചോരത്തുള്ളികൾ ഇപ്പോൾ കാണാനില്ല

തലയോട്ടിയും അപ്രത്യക്ഷമായിരിക്കുന്നു

എന്തുചെയ്യണമെന്നറിയാതെ ഡാനിയൽ പകച്ചുനിന്നു

എന്തൊക്കെയോ ദുരൂഹതകൾ ഇവിടെ ആകെ ചുറ്റിപ്പറ്റി നിൽക്കുന്നതുപോലെ കട്ടിലിലിരുന്നു

മുറിക്കുള്ളിൽ ചോര!!

ഫാദർ ഫ്രാങ്ക്‌ളിന്റെ  തേഞ്ഞ തലയോട്ടി

ഭീമാകാരമായ വണ്ടുകൾ ആലോചിച്ചിട്ടും ഒരു എത്തും പിടിയും കിട്ടിയില്ല

മനസ്സിൽ ഭയാശങ്കകൾ കൂടുകൂട്ടുന്നു.!!

പുറത്ത് ഇരുട്ടിൽ  പതുങ്ങി  ഇരിക്കുന്ന ദുഷ്ടശക്തികൾ ഏതുനിമിഷവും ചാടിവീഴാം.

നാളെ രാവിലെ ഇവിടെ ആകെ ഒന്ന് പരിശോധന നടത്തണം.

കൂടെ വില്യമിനെയും  കൂട്ടാം.

വില്യം കട്ടിലിൽ കിടന്ന് താമസിക്കാതെ ഉറക്കത്തിലേക്ക് വഴുതി വീണു.

₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹

ജാസ്മിൻ തൊടിയിലെ ചാഞ്ഞു കിടന്ന മാവിൻ കൊമ്പിൽ നിന്നും മാങ്ങാ പറിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് ജോജി അതുവഴി വന്നത്.

ചാഞ്ഞ മാവിൻകൊമ്പിൽ എത്തിപ്പിടിക്കാൻ നോക്കിയെങ്കിലും ജാസ്മിൻ കഴിഞ്ഞില്ല.

അത് നോക്കി കുറച്ചുനേരം നിന്നശേഷം ജോജി ജാസ്മിന്റെ അടുത്തേക്ക് ചെന്നു.

“എന്താ മാങ്ങ പറിക്കാൻ ഉള്ള തന്ത്രപ്പാടിലാണോ? “

ചോദ്യം കേട്ട് ജാസ്മിൻ തലതിരിച്ചു നോക്കി.

ചിരിച്ചുകൊണ്ട് ജോജി നിൽക്കുന്നു.

“അച്ചാർ ഇട്ടു വെക്കാൻ വേണ്ടി ആയിരുന്നു,പക്ഷേ എത്തുന്നില്ല.  ജോജി ഒന്ന് നോക്കിക്കെ  എന്നെക്കാളും പൊക്കം ഉണ്ടല്ലോ”

പറഞ്ഞിട്ട് ജാസ്മിൻ മാറി നിന്നു.

ജാസ്മിൻ പറയുന്നത് കേട്ട് ജോജി മാവിന്റെ കൊമ്പ് ചായ്ച്ചു മാങ്ങകൾ എല്ലാം പറച്ചു  കുട്ടയിലിട്ടു.

“ജോജി  എവിടെ പോകുവാ…”

ജാസ്മിൻ  കുശലം ചോദിച്ചു.

“ഇങ്ങോട്ട് വന്നതാണ് “

ജോജി പറഞ്ഞു

“എന്നാൽ വാ”

പറഞ്ഞിട്ട് ജാസ്മിൻ മാങ്ങാ കുട്ടയുമായി നടന്നു.

പുറകെ ജോജിയും.

കുറച്ചു മുൻപോട്ടുപോയപ്പോൾ ജോജി നിന്നു.

ജാസ്മിൻ ചോദ്യഭാവത്തിൽ ജോജിയെ നോക്കി.

“രണ്ടു മാങ്ങാ പറിച്ചപ്പോൾ മടുത്തോ “

ജാസ്മിൻ ചിരിച്ചുകൊണ്ട് ചോദിച്ചു.

“അതല്ല ജാസ്മിൻ, മറ്റൊരു കാര്യം പറയാനായിരുന്നു….. “

ജോജി ഒന്ന് പരുങ്ങി.

“എന്നോടാണോ? എങ്കിൽ പെട്ടന്ന് പറ ഈ മാങ്ങാക്കുട്ടയും ചുമന്നോണ്ട് നിൽക്കാൻ പറ്റത്തില്ല “

ജാസ്മിൻ ദൃതി വച്ചു

“ജാസ്മിൻ ഞാൻ പറയാൻ പോകുന്ന കാര്യം ഈ സന്ദർഭത്തിൽ പറയാൻ പറ്റുന്നത് ആണോ എന്ന് എനിക്ക് അറിയില്ല. എന്നാലും പറയാതിരുന്നാൽ നെഞ്ചിനകത്തൊരു വിങ്ങൽ. ആകെ ഒരു പുകച്ചിൽ. കിടന്നിട്ട് ഉറക്കം വരുന്നില്ല”

ജോജി ഒരു വിധം പറഞ്ഞൊപ്പിച്ചു.

“അതെന്താ എന്തെങ്കിലും അസുഖം ഉണ്ടോ? “

ജാസ്മിൻ ജോജിയെ സൂക്ഷിച്ചു നോക്കി.

“ഹേയ്, അതൊന്നുമല്ല പ്രേത്യേകിച്ചു അസുഖങ്ങൾ ഒന്നുമില്ല.., “

ജോജി ദൂരേക്ക് നോക്കി.

“”പിന്നെ എന്താണ്?എന്നോട് പറഞ്ഞാൽ തീരുന്ന പ്രശ്നങ്ങൾ ആണെങ്കിൽ പറ. അങ്ങനെയെങ്കിലും എനിക്കൊരു ഉപകാരം ചെയ്യാനുള്ള അവസരം കൈ വരുമല്ലോ,””””

“ജാസ്മിൻ” ജോജിയുടെ വാക്കുകൾ തൊണ്ടയിൽ കുടുങ്ങി

” പറയാനുണ്ടെങ്കിൽ പറ,എനിക്ക് വീട്ടിൽ ഒരുപാട് ജോലി ബാക്കിയുണ്ട്.”

“പറയാം “ജോജി ജാസ്മിൻ കണ്ണുകളിലേക്ക് നോക്കി

വെള്ളാരംകല്ലുകൾ പോലെ തിളങ്ങുന്ന കണ്ണുകൾ…

“ജാസ്മിൻ എനിക്ക് നിന്നെ ഇഷ്ടമാണ് കല്യാണം കഴിക്കാൻ….അഭിപ്രായം അറിഞ്ഞിട്ട് വേണം വീട്ടിൽ പറയാൻ എന്ന് വച്ചു””””

ഒരു വിധം പറഞ്ഞു ജോജി.

ഒരു നിമിഷം നിശബ്ദമായി കടന്നു പോയി അവർക്കിടയിൽ.

“എന്തിനാ എന്തിനാ ജോജി ഒരു കുടുംബത്തിന്റെ കൂടി  ബാധ്യത എടുത്ത് തലയിൽ വെക്കുന്നത്. ഞങ്ങൾ രണ്ടു പെൺകുട്ടികൾ ആണെന്ന് അറിയില്ലേ?”

ജാസ്മിൻ ചോദ്യം കേട്ടു ജോജി മെല്ലെ ചിരിച്ചു

“ചെറുപ്പം മുതലേ ഉള്ള ഒരു ഇഷ്ടം, ഒരിക്കലും തുറന്നു പറഞ്ഞില്ല എന്ന് മാത്രം,പിന്നെ ബാധ്യത,എനിക്കൊരു ബാധ്യതയല്ല ജാസ്മിൻ ഇത്, സ്നേഹിക്കാൻ ഒരു പെണ്ണ്,അവളുടെ വീട്ടിലുള്ള ബന്ധുക്കൾ, സ്വന്തം എന്ന് പറയുവാൻ കുറെ ആളുകൾ അതൊക്കെ അല്ലെ  ജീവിതം…”

ജോജി ജാസ്മിന്റെ മുഖത്തേക്ക് നോക്കി.

” ജോജിയെ  വീണ്ടും കഷ്ടപ്പാടിലേക്കു തള്ളിവിടരുതെന്നെ  ഞാൻ കരുതിയുള്ളൂ,എനിക്കിഷ്ടമാണ് ജോജി”

ജാസ്മിൻ ചിരിച്ചു കൊണ്ട് പറഞ്ഞു

ജാസ്മിൻ വാക്കുകൾ ജോജിയുടെ മനസ്സിൽ കുളിർ മഴയായി പെയ്തു!! വരണ്ടു കിടന്ന മണ്ണിൽ പുതുമഴ പെയ്യുന്നത് പോലെ!!

ജോജി തിരിഞ്ഞ് വഴിയിലേക്ക് നടന്നു.

അതുകൊണ്ട് ജാസ്മിൻ ചോദിച്ചു.

“ജോജി ഇവിടെ വരെ വന്നിട്ട് വീട്ടിൽ കയറുന്നില്ലേ, കാപ്പി കുടിച്ചിട്ട് പോകാം.”

ജോജി തിരിഞ്ഞു  നോക്കി

“നല്ലൊരു പാൽ കാപ്പി കുടിച്ചു സുഖമാ ഇപ്പൊ തോന്നുന്നത് “

അതും പറഞ്ഞ് ജോജി വേഗത്തിൽ നടന്നു, അത് നോക്കി ജാസ്മിൻ നിന്നു… ഒരു പുഞ്ചിരിയോടെ….

                                      ( തുടരും )

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

 

4/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!