Skip to content

യാമം – ഭാഗം 9

yamam-novel

ഇരുളിന്റെ  മാറിലൂടെ ചെറിയ കാറ്റ് വട്ടംകറങ്ങി ചുറ്റി കടന്നു പോയി.

കാർമേഘത്തിൻ ഇടയിലൂടെ ചന്ദ്രൻ ഇടയ്ക്കിടെ എത്തി നോക്കിക്കൊണ്ടിരുന്നു.

അങ്ങിങ്ങു ചിതറിത്തെറിച്ചു കിടക്കുന്ന മങ്ങിയ നിലാവ് ഇരുളിൽ നിഴൽ ചിത്രങ്ങൾ വരച്ചു കൊണ്ടിരുന്നു.

അങ്ങകലെ  എവിടെയൊക്കെയോ ഇരുന്ന് പുള്ളുകൾ കരയുന്ന ശബ്ദം!!

രാത്രിയിൽ പുള്ളു  കൂവിയാൽ അടുത്ത എവിടെയെങ്കിലും ഒരു ദുർമരണം നടക്കുമെന്നാണ് വിശ്വാസം!!

ചെറിയ കാറ്റിൽ ഇളകുന്ന വൃക്ഷ ശിഖരങ്ങൾ മുടിയഴിച്ചിട്ടു ഇളകിയാടുന്ന യക്ഷി കഥകളെ ഓർമ്മിപ്പിച്ചു.

ചന്ദ്ര നിലാവ് പൂർണമായും കാർമേഘത്തിൻ ഇടയിൽ മറഞ്ഞ നേരം പ്രകൃതിയുടെ  സ്വഭാവത്തിൽ മാറ്റങ്ങൾ പ്രകടമായി.!

വൃക്ഷ ശിഖരങ്ങളിൽ നിന്നും കടവാവലുകൾ കൂട്ടത്തോടെ ശബ്ദമുണ്ടാക്കിക്കൊണ്ട് ഇരുളിലൂടെ പറന്നു.

ഇരുളിൽ അവയുടെ കണ്ണുകൾ ചോര പോലെ ചുവന്നു തുടുത്തിരുന്നു.

ഭീമാകാരമായ അവയുടെ ചിറകുകൾ വീഴുമ്പോൾ ഉണ്ടാകുന്ന ശബ്ദം അവിടെ പ്രകമ്പനംകൊണ്ടു.

ചെറുതായി വീശി  കൊണ്ടിരുന്ന കാറ്റിനെ ഗതിമാറി.അവ കൂടുതൽ ശക്തിയോടെ ആഞ്ഞു വീശാൻ തുടങ്ങി.

വൃക്ഷങ്ങൾ ആടിയുലഞ്ഞു,വൃക്ഷ ശിഖരങ്ങളിൽ ഇരുന്ന് മൂങ്ങകൾ വലിയ ശബ്ദത്തോടെ കരഞ്ഞു. ഇടിമിന്നലുകൾ ഇരുളിനെ മാറിനെ കീറിമുറിച്ചു,

വലിയ ശബ്ദത്തോടെ ഇടി മുഴങ്ങി. പാല പൂവിന്റെ മണം നിറഞ്ഞുനിന്ന കാറ്റിൽ ദുർഗന്ധം നിറഞ്ഞു.ഇരുളിൻ നഗ്നനേത്രങ്ങൾക്ക് അപ്രാപ്യമായ ദുഷ്ടശക്തികളുടെ  താണ്ഡവം തുടങ്ങിക്കഴിഞ്ഞു.

ചുടുചോരയുടെ യും കഴിഞ്ഞ് മനുഷ്യ മാസത്തെയും മണം അവിടെ പരക്കാൻ തുടങ്ങി. നാൽക്കാലികൾ കൂട്ടത്തോടെ കരഞ്ഞുകൊണ്ട് പരക്കംപാഞ്ഞു.

ഉഗ്രവിഷമുള്ള പാമ്പുകൾ മാളങ്ങളിൽ നിന്നും കൂട്ടത്തോടെ പുറത്തേക്കെറിഞ്ഞു.വർദ്ധിച്ച ശൗര്യത്തോടെ അവ പുറത്തേക്ക് വിഷം ചീറ്റി,  വിഷം വീണ ചെടികൾ കരിഞ്ഞുണങ്ങി.

പെട്ടെന്ന് ഒരു രൂപം പ്രത്യക്ഷപ്പെട്ടു!!

ഒരു സ്ത്രീരൂപം

കാണാതായ കോരപ്പന്റെ  ഭാര്യ അന്നകുട്ടിയുടെ രൂപം!!

ആ രൂപത്തിന്റെ  ശരീരത്തിൽ മാംസങ്ങൾ ചീഞ്ഞളിഞ്ഞു തൂങ്ങിക്കിടന്നു.

നെഞ്ചു ഭാഗത്ത് മാംസങ്ങൾ പൂർണമായും അടർന്നു പോയിരുന്നു. പൂർണമായും നഷ്ടപ്പെട്ട കണ്ണുകളുടെ ഭാഗത്ത് ഭീമാകാരമായ രണ്ട് ഗർത്തങ്ങൾ കാണപ്പെട്ടു.ചീഞ്ഞളിഞ്ഞ ആ പൈശാചിക രൂപത്തിന്റെ ഇരു ചെവിക്കുള്ളിൽ നിന്നും  രണ്ടു പാമ്പുകൾ തല പുറത്തേകിട്ടു പത്തി വിടർത്തിയാടി!!അവയുടെ  കണ്ണുകളിൽ ഇരുളിൽ  വെട്ടിത്തിളങ്ങി.

ചുവന്ന നാക്കുകൾ  പുറത്തേക്ക് നീണ്ടു നിന്നു.

കീറി പറിഞ്ഞു പൊട്ടി വിടർന്ന വയറിൽ നിന്നും  ചീഞ്ഞളിഞ്ഞ് കുടലുകൾ പുറത്തേക്ക് തൂങ്ങിക്കിടന്നു.

അവയിൽ  പുഴുക്കളും കൃമികളും ഇഴഞ്ഞു നടന്നു.

മാംസങ്ങൾ അടർന്നുപോയ കവിളെല്ലുകൾ പുറത്തേക്ക് തള്ളി നിന്നു!!!

പല്ലുകൾ കൂർത്തു  പുറത്തേക്കു വികൃതമായി ഇറങ്ങി നിന്നു.

തലയോട്ടിയിൽ നിന്നും ഇളകിയ തൊലികൾ മുടിയിൽ പറ്റിപ്പിടിച്ചിരുന്നു….

വാ തുറന്നപ്പോൾ വലിയ കരിന്തേളുകൾ കൂട്ടത്തോടെ ചീഞ്ഞളിഞ്ഞ് നാവിന്റെ ഇടയിലൂടെ പുറത്തേക്കുവന്നു. ഇരുളിലൂടെ ഭീകരരൂപം തെക്ക് ദിശയിലേക്ക് നടന്നു പോയി. അകമ്പടിയായി കറുത്ത പട്ടികളുടെ ഒരു കൂട്ടവും.

%%%%%%%%%%%%%%%%%%%%%%%%%%

ഭയാനകമായ ഒരു സ്വപ്നത്തിന് ഒടുവിൽ ഡാനിയേൽ ഞെട്ടിയുണർന്നു.

മുകളിൽ നിന്നും എന്തോ ദ്രാവകം മുഖത്തേക്ക് വീഴുന്നതായി ഡാനിയേലിന് തോന്നി.

മുഖത്തു തടവി നോക്കി

സ്വപ്നമല്ല സത്യമാണ്.

മുഖം തിരിച്ചപ്പോൾ കയ്യിൽ പറ്റിയ ദ്രാവകം മണത്തുനോക്കി.

അപ്പോഴാണ് മുകളിൽ നിന്നും തുള്ളിതുള്ളിയായി തന്റെ ദേഹത്തേക്ക് വീഴുന്നത് ചുടുരക്തം ആണെന്ന് തിരിച്ചറിഞ്ഞത്!!

ഭയന്നുവിറച്ചു മുകളിലേക്ക് നോക്കി.

ഡാനിയൽ കണ്ടു ശാന്തമായി കറങ്ങുന്ന ഫാനിൽ നിന്നും രക്തം ചീറ്റി തെറിക്കുന്നത്!!

സൂക്ഷിച്ചുനോക്കിയപ്പോൾ  വീണ്ടും ഞെട്ടി!!

തലയ്ക്കുമുകളിൽ നേരെ കറങ്ങുന്ന ഫാനിന്റെ  നടുവിൽ രണ്ട് കണ്ണുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നു!!

വളരെ വലിപ്പമുള്ള രണ്ട് കണ്ണുകൾ!!

തീപ്പന്തം പോലെ അവ ജ്വലിച്ചു.

ആ കണ്ണുകൾ പകയോടെ തന്നെ തുറിച്ചു നോക്കുന്നു

ആ കണ്ണുകൾക്കുള്ളിൽ ഉള്ള കൃഷ്ണമണികൾ പുറത്തേക്കിറങ്ങി വരികയും വീണ്ടും അകത്തേക്ക് ചുരുങ്ങി പോവുകയും ചെയ്തു കൊണ്ടിരുന്നു ആ കണ്ണുകളിൽ നിന്നും ചുടുരക്തം തുള്ളിതുള്ളിയായി തന്നെ ദേഹത്തേക്ക് വീണു കൊണ്ടിരിക്കുകയാണ് എന്ന സത്യം ഡാനിയൽ തിരിച്ചറിഞ്ഞു ചുണ്ടുകൾക്കിടയിലൂടെ വായ്ക്കുള്ളിലേക്ക് ഇറങ്ങിപ്പോയ രക്തം ഒരു ശബ്ദത്തോടെ പുറത്തേക്ക് കളഞ്ഞു

വില്യം വില്യം ഡാനിയേൽ  ഉച്ചത്തിൽ അലറി വിളിച്ചു

പക്ഷെ ശബ്ദം പുറത്തുവന്നില്ല വായ്ക്കുള്ളിൽ ചുടു ചോരയുടെ ചുവ നിറഞ്ഞുനിന്നു.

ഭയത്തോടെ മുകളിലേക്ക് നോക്കി   ഡാനിയൽ കണ്ടു.

സീലിംഗ് ഫാൻന്റെ മദ്ധ്യത്തിൽ കണ്ട രണ്ടു കണ്ണുകൾ കൂടാതെ മൂന്ന് ദളങ്ങളിൽ കൂടിയും ഓരോ കണ്ണുകൾ വീതം പ്രത്യക്ഷപ്പെട്ടിരിക്കുന്നു!!

സീലിംഗ് ഫാൻ ഭ്രാന്തമായ വേഗത്തിൽ കറങ്ങാൻ തുടങ്ങി!!

കൊടുംകാറ്റു വീശുന്ന പോലുള്ള അനുഭവം

കത്തികൊണ്ടിരുന്ന സീറോ ബൾബിന്റെ  മങ്ങിയ വെളിച്ചത്തിൽ മുറിയാകെ രക്തവർണ്ണമായി!!

മുറിക്കുള്ളിൽ ചുടുചോരയുടെ മനം മടുപ്പിക്കുന്ന ഗന്ധം നിറഞ്ഞു നിന്നു,

ശബ്ദം കിട്ടാതെ ഡാനിയേൽ കൈകാലിട്ടടിച്ചു പിടഞ്ഞു.

അതേസമയം ഡാനിയേലിന്റെ  മുറിക്കു പുറത്തു ഇരുളിൽ ഒരു രൂപം പ്രത്യക്ഷപ്പെട്ടു!!

അഴുകി ദ്രവിച്ച നിലയിലുള്ള ഫാദർ ഫ്രാങ്ക്‌ലിന്റെ  തലയില്ലാത്ത രൂപം!!

പൊട്ടിഅടർന്നിരിക്കുന്ന  ഭിത്തിക്ക് നേരെ ആ രൂപം നടന്നു!!

കടവാവലുകൾ വർധിച്ച ശൗര്യത്തോടെ തലങ്ങും വിലങ്ങും പറന്നു.

പൊട്ടിത്തകർന്ന ഭിത്തിയുടെ വിടവിലൂടെ മാംസങ്ങൾ ഇല്ലാത്ത അഴുകിയ കൈ അകത്തേക്ക് നീട്ടി അ രൂപം!!

മുറിക്കുള്ളിൽ ആകെ കഴുകി മാംസ ഗന്ധം നിറഞ്ഞു

വർദ്ധിച്ച കാറ്റിൽ ശ്വാസം കിട്ടാതെ പിടഞ്ഞു കൊണ്ടിരുന്ന ഡാനിയൽ മറ്റൊരു കാഴ്ച കണ്ടു

ഭ്രാന്തമായ വേഗത്തിൽ കറങ്ങികൊണ്ടിരിക്കുന്ന സീലിംഗ് ഫാൻ കൊളുത്തു പൊട്ടി താഴേക്ക് വരുന്നു ഡാനിയൽ അലറി  കരഞ്ഞുകൊണ്ട് തലവെട്ടിച്ച് കുടഞ്ഞതിനാൽ കട്ടിലിന്റെ  ഗ്രിലിൽ  തട്ടി ഫാൻ  തെറിച്ചു പോയി!!

അല്ലെങ്കിൽ ഡാനിയേലിന്റെ  തല ചിതറിത്തെറിച്ചനേ!!!

ഫാനിൽ നിന്നും വേർപ്പെട്ടു പോയ ചോര കണ്ണുകൾ ഡാനിയേലിനെ മുഖത്തും ശരീരത്തിലും പറ്റിപ്പിടിച്ചിരുന്നു!!!

“അയ്യോ  രക്ഷിക്കണേ…. വില്യം ഓടിവായോ… രക്ഷിക്കോ….. “

ഡാനിയേൽ  ഉച്ചത്തിൽ നിലവിളിച്ചു.

അതേസമയംതന്നെ ഭിത്തിയുടെ വിടവിലൂടെ നീണ്ടു വന്ന അഴുകി ദ്രവിച്ച ആ കൈ ഡാനിയലിന്റെ  കാലിൽ പിടുത്തമിട്ടു.

അതിന്റെ കൈവിരലുകൾ ഡാനിയേലിനെ കാല്പാദത്തിൽ ആഴ്ന്നിറങ്ങി

ഡാനിയേൽ വേദന കൊണ്ട് അലറിവിളിച്ചു.

കാൽപ്പാദത്തിലെ മാംസങ്ങൾ വലിച്ചു പറിച്ചു കൊണ്ട് അഴുകിയ കൈ അപ്രത്യക്ഷമായി.

“ഡാനി….ഡാനി എൻന്തുപറ്റി…”പുറത്തു വില്യമിന്റെ ശബ്ദം ഡാനിയേൽ അവ്യെക്തമായി കേട്ടു !!

##############################

ഉറക്കത്തിൽ കോരപ്പൻ ഒരു സ്വപ്നം കണ്ടു

കാണാതായ ഭാര്യ അന്നക്കുട്ടി വീടിനു മുൻപിൽ വന്നു നിന്നു കൊണ്ട് വിളിക്കുന്നു

കതക് തുറക്കാൻ ആണ് ആവശ്യപ്പെടുന്നത്

അവൾക്ക് പതിവിലും പ്രായംകുറഞ്ഞ പോലെ

ചെറുപ്പക്കാരിയായ ഇരിക്കുന്നു.

ശരീരം നല്ലവണ്ണം തടിച്ചിരിക്കുന്നു.

വളരെ ചെറുപ്പം ആയതു പോലെ!

“കോരചായ കതകു  തുറക്ക്‌ “

ദിവസങ്ങളായി അന്നകുട്ടിയെ കാണാതെ വിഷമിച്ചു വീട്ടിൽ തന്നെ ചടഞ്ഞു കൂടി ഇരിക്കുകയാണ് കോരപ്പൻ.

അന്നകുട്ടിയെ കുറിച്ചുള്ള സ്വപ്നം അദ്ദേഹത്തെ ഉറക്കത്തിൽ നിന്നും ഉണർത്തി.

പുറത്തു നന്നായി മഴ പെയ്യുന്നുണ്ട്. കോരപ്പന്  മനസ്സിലായി താൻ ഇത്രയും നേരം കണ്ടുകൊണ്ടിരുന്നത് സ്വപ്നമാണെന്ന്. അതോർത്തപ്പോൾ അയാൾ വീണ്ടും നിരാശയുടെ പടുകുഴിയിലേക്ക് വീണു.

വീണ്ടും ഉറക്കം വരാതെ കട്ടിലിൽ കോരപ്പൻ തിരിഞ്ഞും മറിഞ്ഞും കിടന്നു.

ഇടയ്ക്കിടെ ഇടിമിന്നലുകൾ വീടിനുള്ളിലേക്ക് നുഴഞ്ഞുകയറി. അന്നകുട്ടി ഉണ്ടായിരുന്നപ്പോൾ എത്ര സന്തോഷത്തോടെ കഴിഞ്ഞ വീടായിരുന്നു ഇത്.  അവളുടെ സാമീപ്യം ഒരു ആശ്വാസമായിരുന്നു. മക്കളില്ലാത്ത ദുഃഖം അവർ പരസ്പരം സ്നേഹിച്ചു തീർത്തു.

അന്നകുട്ടി ഇപ്പോൾ തന്റെ കൂടെ ഇല്ല എന്ന യാഥാർത്ഥ്യം അയാളുടെ മനസ്സിനെ അസ്വസ്ഥമാക്കി.

കോരപ്പന്റെ  കണ്ണുകൾ നിറഞ്ഞു തുളുമ്പി.

പെട്ടെന്നാണ് കോരപ്പൻ അത് ശ്രദ്ധിച്ചത് കതകിൽ ആരോ തട്ടുന്ന പോലെ!!! കാതോർത്തു

ഇപ്പോൾ മനസ്സിലായി ആരോ കതകിൽ മുട്ടുന്നു ഉണ്ട്.

ഈ രാത്രിയിൽ ആരാണ് കതകിൽ  മുട്ടുന്നത്.

എഴുന്നേറ്റു കതകിനു നേരെ  നടന്നു.കതക് തുറന്ന് നോക്കി.  കൂരാക്കൂരിരുട്ട്

കയ്യിലിരുന്ന ടോർച്ചടിച്ചു ചുറ്റും നോക്കി ആരെയും കാണാനില്ല

അകലെ എവിടെയോ ഇരുന്നു കൂവുന്ന പുള്ളിന്റെ  കരച്ചിൽ

പെട്ടെന്ന് ഇരുളിൽ നിന്നും ഭീമാകാരമായ കടവാവലുകൾ പറന്നുവന്നു

കോരപ്പനെ വട്ടം ചുറ്റി പറന്നു.

തുടർന്ന് കടവാവലുകൾ കോരപ്പന്റെ ദേഹത്ത് തങ്ങളുടെ നഖങ്ങൾ കുത്തിയിറക്കി തൂങ്ങി കിടന്നു.

കോരപ്പൻ വേദനകൊണ്ട് പുളഞ്ഞു.

അലറി നിലവിളിച്ചു.

അപ്പോൾ ഉണ്ടായ ഇടിമിന്നലിൽ കോരപ്പൻ മറ്റൊരു കാഴ്ചയും കണ്ടു.

മുറ്റത്തൊരു സ്ത്രീ രൂപം തന്നെ നോക്കി നിൽക്കുന്നു!!!

സൂക്ഷിച്ചു നോക്കിയ കോരപ്പന്റെ മുഖം സന്തോഷം കൊണ്ട് വിടർന്നു.

അത് അന്നക്കുട്ടി ആയിരുന്നു!!!

പക്ഷെ താൻ സ്വപ്നത്തിൽ കണ്ടപോലെയുള്ള രൂപമായിരുന്നില്ല അന്നക്കുട്ടിയുടേത്.

മുടിയെല്ലാം കൊഴിഞ്ഞു കാവിളെല്ലുകൾ പുറത്തേക്കു തള്ളി…. മാംസങ്ങൾ എല്ലാം പൊട്ടിയടർന്നു ആകെ വികൃതമായ രൂപം.

കണ്ണുകളുടെ സ്ഥാനത്തു രണ്ടു ഗർത്തങ്ങൾ മാത്രം!!!

കൈകലുകളിലും നെഞ്ചിലും വയറിലും ഉള്ള പകുതി മാംസങ്ങളും അടർന്നു പോയിരിക്കുന്നു!!!

കടവാവലുകൾ കൂട്ടത്തോടെ കോരപ്പനെ   ആക്രമിക്കാൻ തുടങ്ങി.ശരീരത്തിലെ  മാംസങ്ങൾ കുത്തിയിളക്കി. കടവവലുകൾ കോരപ്പന്റെ കണ്ണുകൾ വലിച്ചു പറച്ചു.

ശരീരത്തിൽ നിന്നും ചുടുരക്തം ചീറ്റി തെറിച്ചു.

അതുകണ്ടു കോരപ്പന്റെ അടുത്തേക്ക് ഭ്രാന്തമായ വേഗത്തിൽ വന്ന അന്നക്കുട്ടിയുടെ പ്രാകൃത രൂപം കോരപ്പന്റെ ശരീരത്തിൽ നിന്നും രക്തം നക്കിക്കുടിക്കാൻ തുടങ്ങി.

“അന്നക്കുട്ടി.. നീ….”മുഴുമിപ്പിക്കാനാവാതെ കോരപ്പൻ കൈനീട്ടി

എന്നാൽ അന്നക്കുട്ടി അതൊന്നും ശ്രെദ്ധിക്കാതെ കോരപ്പന്റെ ശരീരത്തിൽ നിന്നും രക്തം വലിച്ചു കുടിച്ചുകൊണ്ടിരുന്നു.

കടവവലുകൾ ആർത്തിയോടെ കോരപ്പന്റെ മാംസങ്ങൾ കടിച്ചു പറിച്ചു കൊണ്ടിരുന്നു.

കോരപ്പൻ മുറ്റത്തേക്ക് മറിഞ്ഞു വീണു

അന്നക്കുട്ടിയുടെ രൂപം കോരപ്പന്റെ അവസാനത്തുള്ളി രക്തം വരെ വലിച്ചുകുടിച്ചു!!!

അവസാനം കോരപ്പന്റെ ശരീരം ഒരു അസ്ഥിപഞരം ആയി!!!

അപ്പോൾ വീടിനു ചുറ്റും പ്രതീക്ഷപ്പെട്ട ആറ് തലയുള്ള കറുത്ത പട്ടികൾ കൂട്ടത്തോടെ കാലൻ കൂവി ഓടിനടന്നു.!!!

                                       ( തുടരും )

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

 

4/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “യാമം – ഭാഗം 9”

  1. Dear Jagdeesh PK,

    story is not engaging, till this 9 chapters all the contents and situations everything is same only character names and some other things are changed. totally disappointed. but your previous stories are awesome.

    its only my opinion and accept your freedom as well.

    Robin J

Leave a Reply

Don`t copy text!