Skip to content

കുടുംബം – 1

  • by
kudumbam

വലതുകാൽ എടുത്തു കയറി വരൂ മോളേ… ജാനകിയമ്മ പുതിയ മരുമോളുടെ കൈയിലേക്ക് നിലവിളക്ക് കൊടുത്തു കൊണ്ട് പറഞ്ഞു…

  ചങ്ക് പട പടാന്നു ഇടുക്കുന്നുണ്ട്,അർച്ചനക്കാണെങ്കിൽ വിറച്ചിട്ടു വയ്യ…

അവൾ നിലവിളക്കുമായി വലതുകാൽ വെച്ചുകൊണ്ട് വീടിന്റെ ഉള്ളിലേക്ക് പ്രവേശിച്ചു..

അതാ കെട്ടോ പൂജാമുറി, അങ്ങോട്ടേക്ക് വെയ്ക്കാം വിളക്ക് ന്നു പറഞ്ഞു നന്ദിനി ചേച്ചി അർച്ചനയുടെ അടുത്തേക്ക് വന്നു…

ചേച്ചി പറഞ്ഞുകൊടുത്ത പ്രകാരം നിലവിളക്ക് വെച്ചിട്ട് കാർത്തിക്കും, അർച്ചനയും തൊഴുകൈകളോടെ നിന്നു…

ഇന്നു മേലെവീട്ടിൽ ശേഖര വർമയുടെയും, ഗീത ദേവിയുടെയും ഒരേ ഒരു മകൾ അർച്ചനയുടെയും, തെക്കേടത്തു രാജൻ മേനോന്റെയും ജാനകി മേനോന്റെയും മകൻ കാർത്തികിന്റെയും വിവാഹം ആയിരുന്നു…..ഡോക്ടർ ആയ കാർത്തികിന് ഒരുപാട് ആലോചനകൾ വന്നെങ്കിലും അർച്ചനയെ കണ്ട മാത്രയിൽ അവൻ മറ്റൊന്നും നോക്കതെ സമ്മതം മൂളുകയായിരുന്നു…

രണ്ടുപേർക്കും മനസുതുറന്നു സംസാരിക്കാൻ ഉള്ള അവസരം ഒന്നും വിവാഹത്തിന് മുൻപ് കിട്ടിയില്ല, കാരണം തിടുക്കം കൂടിയുള്ള ഒരു വിവാഹം ആയിരുന്നു ഇത്…

അർച്ചന ഒറ്റമോൾ ആണെങ്കിൽ കാർത്തികിന് മുന്നിലായി രണ്ടു ചേട്ടന്മാരും ഒരു ചേച്ചിയും ഉണ്ട്… ചേട്ടന്മാർ രണ്ടുപേരും കൂടി രാജൻ മേനോൻ നടത്തിവന്ന ബിസിനെസ്സ് ഇപ്പോൾ നോക്കി നടത്തുന്നു..ചേച്ചിയെ  വിവാഹം കഴിച്ചു വിട്ടത് ഇവരുടെ വീടിന്റെ അടുത്ത് തന്നെയാണ്.. ചേട്ടന്മാർ രണ്ടുപേരും വിവാഹിതർ… ഇത്രയും പേരാണ് ഇവിടുത്തെ അംഗങ്ങൾ.. ഇവർക്കിടയിലേക്ക് വന്ന പുതിയ അഥിതി ആണ് അർച്ചന…

അമ്മേ, മധുരം വെയ്ക്കാൻ അവരെ രണ്ടുപേരെയുംവിളിച്ചു ഇരുത്താൻ പറയു രജനി അപ്പച്ചിയോട്…… നന്ദിനി അടുക്കളയിലേക്ക് ചെന്ന് ജാനകിയോടായി പറഞ്ഞു..

രജനി… .. ജാനകിയമ്മ നീട്ടി വിളിച്ചു..

എന്താ ഏടത്തി എന്ന് ചോദിച്ചുകൊണ്ട് ഒരു മധ്യവയസ്‌ക അങ്ങോട്ട് ചെന്ന്…

പിള്ളേരെ മധുരം വെയ്ക്കാൻ ഇരുത്തേണ്ടെ… ഒരു ഗ്ലാസിലേക്ക് പാൽ കാച്ചിയത് പകർന്നുകൊണ്ട് ജാനകി രജനിയോട്  പറഞ്ഞു…

അവർ മച്ചിൽഭഗവതിയെ തൊഴുത്തിട്ട് ഇറങ്ങി വരട്ടെ.. ഏടത്തി പഴം നുറുക്കി ഇട്ടോളൂ, ഞാൻ അപ്പോളേക്കും ഷീലയോട്കൂടി പറയട്ടെ, ഇല്ലെങ്കിൽ പിന്നെ അവൾക്ക് പിണക്കം ആവും… ഇതും പറഞ്ഞു രജനി അടുക്കളയിൽ നിന്ന് പിൻവാങ്ങി… രാജൻമേനോന്റെ രണ്ടു സഹോദരിമാർ ആണ് രജനിയും , ഷീലയും..

വരൂ മക്കളെ വന്നിരിക്കു… എന്നും പറഞ്ഞു ഷീല കാർത്തികിനെയും, അർച്ചനയെയും സ്വീകരിച്ചു ഇരുത്തി.. ജാനകി ഓരോ സ്പൂൺ പാൽ എടുത്തു ആദ്യം കാർത്തിക്കിനും, പിന്നെ അർച്ചനയ്ക്കും കൊടുത്തു…

പിന്നെ ഓരോരുത്തരുടെയും ഊഴം ആയിരുന്നു,ജീവിതത്തിൽ  ഇതുവരെയും പാൽ കുടിക്കാത്ത അർച്ചന മനസിൽ പിറുപിറുത്തുകൊണ്ട് പാൽ കുടിക്കുകയാണ്… അവൾക്ക് ആകെ അസ്വസ്ഥത തോന്നി… ഇത് മനസിലാക്കിയ കാർത്തിക്ക് “അയ്യോ വയർ നിറഞ്ഞേ എന്നും പറഞ്ഞു ആ രംഗം അവസാനിപ്പിക്കാൻ ശ്രമം നടത്തി,…

മതി പിള്ളേരെ നിർത്തു എന്നും പറഞ്ഞു ജാനകി മകന്റെ ഉദ്യമം വിജയിപ്പിച്ചു…

ഇയാൾക്കിതു നേരത്തെ ആകാൻ മേലായിരുന്നോ എന്ന് അർച്ചന ഓർത്തു…

കുറച്ചൂടെ ഫോട്ടോസ് എടുത്താലോ കാർത്തിക് എന്ന് ചോദിച്ചുകൊണ്ട് ഫോട്ടോഗ്രാഫർ വീണ്ടും അവിടേക്ക് വന്നു,,

ഇനി ഈ വേഷം ഒക്കെ മാറിയിട്ട് സെക്കന്റ് സാരി ഉടുത്തിട്ട് പോരെടി എന്ന് രജനി അപ്പച്ചി നന്ദിനി ചേച്ചിയോട് ചോദിക്കുന്നത് കേട്ടപ്പോൾ അർച്ചനയ്ക്ക് വീണ്ടും കലി കയറി…

ഈ വേഷം എങ്ങനെ എങ്കിലും എന്നഴിച്ചാൽ മതി എന്നോർത്ത് ഇരിക്കുമ്പോളാ അടുത്ത ചേലയും ചുറ്റി ഫോട്ടോ പിടിത്തം.. പുതിയ പെണ്ണായതുകൊണ്ട് ഒന്നും പറയാനും പറ്റില്ലാലോ..

അർച്ചനാ, നമ്മൾക്ക് സെക്കന്റ് സാരി ഉടുത്തു ഒന്ന് രണ്ടു ഫോട്ടോ കൂടി എടുത്താലോ നന്ദിനി അവളോട് വന്നു മെല്ലെ ചോദിച്ചു..

ഒരു വിളറിയ ചിരി ആയിരുന്നു അർച്ചനയുടെ മറുപടി..

ഇയാൾ മടുത്തു എന്നറിയാം, പക്ഷെ എന്ത് ചെയ്യാനാ അല്ലെ.. എന്ന് ചോദിച്ചു കൊണ്ട് നന്ദിനി അവളെ കാർത്തിക്കിന്റെ മുറിയിലേക്ക്  വിളിച്ചുകൊണ്ട് പോയ്…

ഹേമേ.. ഒന്നിങ്ങു വരൂ.. നന്ദിനി ഉറക്കെ വിളിച്ചു ..

കാർത്തിക്കിന്റെ ചേട്ടന്മാരായ വിഷ്ണുവിന്റെയും ജിഷ്ണുവിന്റേയും ഭാര്യമാർ ആണ് ഹേമയും, നന്ദിനിയും.. വിഷ്ണുവും, ജിഷ്ണുവും ഇരട്ട സഹോദരന്മാർ ആണ്..

ഹായ അർച്ചന… ,, എന്ന് പറഞ്ഞുകൊണ്ട് ഹേമ അവരുടെ  മുറിയുടെ  അകത്തേക്ക് കയറി വന്നു.  ഷീല അപ്പച്ചിയുടെ നാത്തൂന്മാർ ആണ് അത്.. ഇനി മിണ്ടിയില്ലെങ്കിൽ പിന്നെ അവർക്കൊക്കെ അത് മതി.. ഹേമ അർച്ചനയെ നോക്കി പറഞ്ഞു.. അവൾ തിരിച്ചു ഒന്ന് മന്ദഹസിച്ചു..

നന്ദിനി പതിയെ അർച്ചനയുടെ മുല്ലപ്പൂവ് എല്ലാം അഴിച്ചുമാറ്റി..

ഇയാൾക്ക് സാരി ഉടുക്കാൻ അറിയുമോ ?ഹേമ ചോദിച്ചപ്പോൾ ഇല്ല എന്നവൾ മറുപടി പറഞ്ഞു..

പിങ്ക് കളർ ഉള്ള ഒരു ഡിസൈനർ സാരിയും, ബ്ലോസും എല്ലാം കബോർഡിൽ നിന്ന് ഹേമ എടുത്തു.. അത് അവളെ അവർ രണ്ടുപേരും കൂടി ഉടുപ്പിച്ചു…

ഒർണമെന്റ്സ് എല്ലാം ഊരി പെട്ടിയിൽ വെച്ചു ലോക്ക് ചെയ്തേരെ കേട്ടോ എന്നും പറഞ്ഞു നന്ദിനിയും ഹേമയും പുറത്തേക്ക് പോയി…

കാർത്തിക്കിനെ ഒന്ന് നേരിൽ കണ്ടുപോലും ഇലല്ലോന്നു ഓർത്തപ്പോൾ അവൾക്ക് വിഷമം ആയി…

ആന്റി ആണ് ഇത് കേട്ടോ… എന്നും പറഞ്ഞു നന്ദിനി ഒരു കുഞ്ഞിനേയും ഒക്കത്തു എടുത്തുകൊണ്ട് അർച്ചനയുടെ മുറിയിലേക്ക് വന്നു  വന്നു….

തക്കുടു വാവേ.. എന്താ പേരെന്ന് ചോദിച്ചു അർച്ചന കുഞ്ഞിനെ എടുക്കുകയും, അവളുടെ സാരിയിലെ കല്ല് കൊണ്ട് കുഞ്ഞു ഉറക്കെ കരഞ്ഞതും ഒരുമിച്ചായിരുന്നു…

ഓഹ് വേണ്ട വേണ്ടാട്ടോ.. ‘അമ്മ എടുക്കാം എന്ന് പറഞ്ഞു കൊണ്ട് നന്ദിനി കുഞ്ഞിനെ തിരികെ മേടിച്ചു…

മിത്രനന്ദ എന്നാണ് കുഞ്ഞിന്റെ പേര്, അവളുടെ അപ്പച്ചി ഇട്ടതാണ് പേര് എന്നും പറഞ്ഞു നന്ദിനി കുഞ്ഞിനെ ലാളിച്ചു…

അപ്പോളേക്കും അവരുടെ നാലുവയസുള്ള  മൂത്ത മകൻ ഓടി അവരുടെ അടുത്തേക്ക് വന്നു..

ശ്രാവൺ, ആന്റിയെ അറിയുമല്ലോ അല്ലേ എന്ന് അർച്ചന കുനിഞ്ഞിരുന്നു ആ കുട്ടിയോട് ചോദിച്ചു..

മ് കൊച്ചച്ചൻ ഇടക്ക് ഫോൺ വിളിക്കുമ്പോൾ എല്ലാം ഞാനും മടിയിൽ ഉണ്ടായിരുന്നു, ശ്രവൺ രഹസ്യമായി അർച്ചനയോട് പറഞ്ഞു…

മോനെ ഇവിടെ വരൂ എന്നും പറഞ്ഞു നന്ദിനി അവനെ വിളിച്ചു കൊണ്ട് പോയി…

എന്റെ അർച്ചന താൻ ഇവിടെ നിൽക്കുവാണോ.. എത്ര നേരമായി ഇയാളെ ഫോട്ടോഗ്രാഫർ വെയിറ്റ് ചെയുന്നു എന്നും പറഞ്ഞു കാർത്തിക്കിന്റെ പെങ്ങൾ മേഘ അങ്ങോട്ട് വന്നു.. മേഘയെ അർച്ചനയ്ക്ക് അത്ര ഇഷ്ടപ്പെട്ടില്ല,ഡ്രസ്സ് എടുക്കാൻ പോയപ്പോൾ ഒക്കെ മേഘ ഇത്തിരി ഓവർസ്മാർട്  ആകുന്നുണ്ടെന്നു അർച്ചനയ്ക്ക് തോന്നിയിരുന്നു…. എന്നാലും അതൊന്നും മനസ്സിൽ വെയ്ക്കാതെ അവൾക്ക് പിന്നാലെ അർച്ചനയും പോയി..

ഒരുപാട് ആളുകൾ പരിചയപ്പെടാനും ഫോട്ടോ എടുക്കാനും ഒക്കെ വന്നു കൊണ്ടിരുന്നു….

അർച്ചനയുടെ വീട്ടിൽ നിന്ന് എല്ലാവരും എത്തിയിട്ടുണ്ട് കെട്ടോ, ഇനി മതി ഫോട്ടോ എടുത്തത് ഒക്കെ എന്നും പറഞ്ഞു ഹേമ ഗാർഡാനിലോട്ട് വന്നു… അർച്ചനയുടെ മുഖത്തു പൂനിലാവ് ഉദിച്ചു… അവൾ വേഗം കാർത്തിക്കിനെ പോലും ശ്രദ്ധിക്കാതെ ഹേമയുടെ കൂടെ പോയി..

എടി അർച്ചനാ ഇത് എന്തൊരു ഇടിവെട്ട് കളർ സാരി ആടി എന്നും പറഞ്ഞു അർച്ചനയുടെ അമ്മാവന്റെ മകൾ മിത്ര അവളെ കളിയാക്കി…

അതുകേട്ടുകൊണ്ട് വന്ന കാർത്തിക്കിന്റെ പെങ്ങൾ മേഘക്കു അത് അത്ര പിടിച്ചില്ല, അവൾ വേഗം ചെന്ന് ജാനകിയോട്  ആ വിവരം പറഞ്ഞു..  

നീ പൊയ്ക്കോണം മിണ്ടാതെ കെട്ടോ…. ജാനകി അവൾക്ക് നേരെ കൈ ഓങ്ങി..

അമ്മേ അർച്ചന കൂടി പറഞ്ഞിട്ടല്ലേ നമ്മൾ ആ സാരി എടുത്തത് എന്നിട്ട് അർച്ചന ഒരക്ഷരം മിണ്ടാതെ ആ പെണ്ണ് പറഞ്ഞത് കേട്ടിരുന്നു…. മേഘ വീണ്ടും ജാനകിയോട് ചോദിച്ചു….

നീ ഒന്ന് നിർത്തു മേഘാ, ആരെങ്കിലും കേൾക്കും എന്ന് പറഞ്ഞുകൊണ്ട് അവർ മേഘയെ ഓടിച്ചു വിട്ടു…

എല്ലാവരും ഭക്ഷണം കഴിക്കാൻ വരൂ…. രാജൻ മേനോൻ അർച്ചനയുടെ അച്ഛന്റെ കൈയിൽ പിടിച്ഛ് അകത്തേക്ക് സ്വീകരിച്ചു.. 

.ഫ്രൈഡ് റൈസും, ചിക്കൻ കറിയും, കപ്പയും മീൻകറിയും, തട്ട് ദോശയും ഓംലറ്റും, പത്തിരിയും ചിക്കൻ കറിയും, അങ്ങനെ വിഭവ സമൃദ്ധമായ സൽക്കരമാണ് അവിടെ നടന്നത്……

കാർത്തിക്കിന്റെ കൂട്ടുകാർ ആയിട്ടുള്ള ഡോക്ടർമാരും, ആശുപത്രിയിലെ മറ്റു സ്റ്റാഫും എല്ലാവരും ഉണ്ടായിരുന്നു…. കാർത്തിക്കാനെങ്കിൽ എല്ലാവരോടും മിണ്ടിയും പറഞ്ഞും സ്റ്റേജിൽ നിൽക്കുകയാണ് … അർച്ചനയെ പരിചയപ്പെടുത്തി കൊടുക്കുന്നുണ്ട് അവൻ എല്ലാവര്ക്കും.     ഈ തിരക്കിൽ അവനു അർച്ചനയോട് മിണ്ടാൻ അധികം സമയം കിട്ടിയില്ല… അർച്ചനയ്ക്ക് ശരിക്കും  ദേഷ്യം വന്നു തുടങ്ങിയിരുന്നു…

അങ്ങനെ ആളും തിരക്കും എല്ലാം കഴിഞ്ഞപ്പോൾ 11മണി കഴിഞ്ഞു…

തലേ ദിവസത്തെ മൈലാഞ്ചി കഴിഞ്ഞു കിടന്നപ്പോൾ തന്നെ 1മണി കഴിഞ്ഞായിരുന്നു…

അർച്ചനയ്ക്ക് ഉറക്കം വന്നിട്ട് കണ്ണുകൾ അടഞ്ഞു പോകുന്നുണ്ടായിരുന്നു… നന്ദിനിയുടെ ഒപ്പം അവൾ അടുക്കളയിൽ നിൽക്കുകയാണ്…

കുളി കഴിഞ്ഞത് കൊണ്ട് ഉറക്കം വന്നു അല്ലേ… അങ്ങോട്ട് വന്ന ഹേമ അവരോടു രണ്ടുപേരോടും ആയി പറഞ്ഞു..

ഇതാ പാൽ എന്നും പറഞ്ഞു നന്ദിനി അർച്ചനയുടെ കൈയിലേക്ക് ഒരു ഗ്ലാസ് പാൽ വെച്ച് കൊടുത്തു..

ഇനി പോയി കിടന്നോ കെട്ടോ, ആകെ മടുത്തില്ലേ നന്ദിനി അവളോട് പറഞ്ഞു…

ഓഹ് ശരിക്കും മടുത്തു ചേച്ചി, തല കറങ്ങുവാ അവൾ പറഞ്ഞു കൊണ്ട് അടുക്കളയിൽ നിന്ന് പുറത്തേക്ക് പോയി.. 

ആരൊക്കെയോ ചേർന്ന് അവരുടെ ബെഡ്‌റൂം അല്കരിച്ചിരുന്നു….മുല്ലപ്പൂവിന്റെ സുഗന്ധം  മാത്രമേ ഒള്ളു അവരുടെ മുറിയിൽ നിറയെ…

അവൾ അകത്തേക്ക് ചെന്നപ്പോൾ കാർത്തിക് വെള്ള കളർ ഉള്ള ഒരു കുർത്ത അണിഞ്ഞു ബോളിവുഡ് നടനെ പോലെ കട്ടിലിൽ ഇരുപ്പുണ്ട്, “ആഹ് വരണം വരണം എന്റെ പ്രിയതമേ” എന്ന് പറഞ്ഞുകൊണ്ട് അവൻ അവളെ അകത്തേക്ക് ക്ഷണിച്ചു…

പാൽ കുടിക്കാത്ത അർച്ചന്കുട്ടി മധുരം വെച്ചപ്പോൾ ആകെ വിഷമിച്ചല്ലേ, അവൻ അവളുടെ കൈയിൽ നിന്നും പാൽ നിറച്ച ഗ്ലാസ് മേടിച്ചു ടേബിളിൽ വെച്ചുകൊണ്ട് ചോദിച്ചു…

ഓഹ് ഒന്നും പറയേണ്ട കാർത്തിക്ക്, ഞാൻ പെട്ടുപോയിരുന്നു ശരിക്കും… അവൾ കാർത്തിക്കിന്റെ അടുത്തേക്ക് ചേർന്നിരുന്നു കൊണ്ട് പറഞ്ഞു…..

ഞാൻ ഒരു കാര്യം പറയട്ടെ കാർത്തി… അവൾ അവനോട് കുറച്ചൂടെ ചേർന്നിരുന്നു…

എന്താടാ… അവൻ അവളുടെ മുഖത്തേക്ക് നോക്കി..

കാർത്തിക്ക് മുന്നിലായി രണ്ട് ഏട്ടന്മാർ ഇല്ലേ ഇവിടെ… സൊ എന്റെ അച്ഛൻ പറഞ്ഞത്, ഞാൻ ഒറ്റ മോളായത്കൊണ്ട് ഒന്നെങ്കിൽ എന്റെ വീട്ടിൽ കാർത്തിക്ക് നിൽക്കാം, അല്ലെങ്കിൽ നമ്മൾക്ക് പുതിയ വീട് അച്ഛൻ എടുത്തു തരാം എന്നാണ്..

  നമ്മൾ എന്നാണ് ഒരു പുതിയ വീട്ടിലേക്ക് മാറുന്നത്, ഞാൻ ആകെ മടുത്തു ഇവിടെ… അർച്ചന അത്രയും പറഞ്ഞുകൊണ്ട് കാർത്തിക്കിനെ നോക്കി…

തുടരും

(പുതിയൊരു കഥയുമായി വീണ്ടും എത്തി, അഭിപ്രായം പറയണം കെട്ടോ)

 

 

ഉല്ലാസിന്റെ എല്ലാ നോവലുകളും വായിക്കുക

അച്ചായന്റെ പെണ്ണ്

നിനക്കായ്‌

കാവ്യം

മേഘരാഗം

പ്രേയസി

ഓളങ്ങൾ

പരിണയം

മന്ദാരം

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!