കുടുംബം – 7

  • by

2166 Views

kudumbam

ചെറിയ ചെറിയ ഇണക്കങ്ങക്കും പിണക്കങ്ങളും ഒക്കെ ആയി വർഷം കടന്നു പോയത് എത്ര പെട്ടന്നാണ് എന്ന് അർച്ചന ഓർത്തു….

മേലേവീട്ടിൽ വന്നതായിരുന്നു അർച്ചന,….അച്ഛനെയും അമ്മയെയും കാണുവാൻ..

മോളെ അച്ചു… വിവാഹം കഴിഞ്ഞിട്ട് വര്ഷം അഞ്ചു  കഴിഞ്ഞില്ലേ, ഇനി എങ്കിലും നമ്മൾക്ക് വേറെ ഏതെങ്കിലും നല്ല  ഒരു ഹോസ്പിറ്റലിൽ പോകണ്ടേ.. വൈകും തോറും കൂടുതൽ സങ്കീർണ്ണമാകും കെട്ടോ,,, ഗീതാദേവി എപ്പോളും പറയുന്ന പല്ലവി തന്നെ മകളോട് ഉരുവിട്ടു…..

അർച്ചന അമ്മയോട് അതിനു മറുപടി ഒന്നും പറഞ്ഞില്ല…

അച്ഛൻ ഇപ്പോളെങ്ങാനും വരുമോ അമ്മേ,ഒന്ന് വിളിച്ചു നോക്കിക്കേ…  എനിക്ക് ഇറങ്ങാൻ ടൈം ആയി എന്നും പറഞ്ഞു അർച്ചന ഫോണിലേക്ക് നോക്കി…

ഇപ്പോൾ വരും മോളേ… നീ കുറച്ചൂടെ വെയിറ്റ് ചെയ്യു എന്നും പറഞ്ഞു ഗീതാദേവി അവരുടെ ഫോൺ എടുത്ത് ശേഖരവര്മയെ ഡയൽ ചെയ്തു…

അപ്പോളേക്കും മുറ്റത്തൊരു കാർ വന്നു നിന്നു… അച്ഛൻ വന്നല്ലോ എന്നും പറഞ്ഞു അർച്ചന ചാടി എഴുനേറ്റു…

ആഹ് മോൾക്ക് ഇന്ന് ഒരു ദിവസം ഇവിടെ നിൽക്കാൻ വയ്യാരുന്നോ…. എന്ന് ചോദിച്ചുകൊണ്ട് അയാൾ വാത്സല്യപൂർവ്വം അവളെ ചേർത്തുപിടിച്ചു…

കുറച്ചു വിശേഷങ്ങൾ ഒക്കെ പറഞ്ഞതിനു ശേഷം അർച്ചന യാത്ര പറഞ്ഞു പോയി….

ഗീതാദേവി വന്നു സോഫയിൽ ഇരുന്നു… എന്തൊരു പരീക്ഷണം ആണ് എന്റെ പൂർണത്രയീശാ…. എന്റെ കുഞ്ഞിന് ഇങ്ങനെ ഒരു ഗതി വന്നത് അവൾ എന്ത് തെറ്റ് ചെയ്തിട്ടാണോ….. അവർ നിറകണ്ണുകളോടെ ഇരുന്നു…..

ശേഖര വർമയ്ക്കും വാക്കുകൾ ഇല്ലായിരുന്നു മറുപടിക്കായി……

വർഷം അഞ്ച് എന്നത് ഒരു ചെറിയ കാലയളവ് അല്ല എന്ന് അയാൾക്കറിയാം…

പ്രാർത്ഥിക്കുക എന്നല്ലാതെ വേറെയൊരു മാർഗവും ഇല്ല അവർക്ക് മുൻപിൽ….

മോള് എന്തെങ്കിലും പറഞ്ഞോ തന്നോട്, അവിടെ ആർകെങ്കിലും മോളോട് എന്തെങ്കിലും എതിർപ്പോ, വിദ്വഷമോ ഉണ്ടോ ഗീതേ ?ശേഖരവർമ ഭാര്യയോട് ആരാഞ്ഞു…

കാർത്തിക്ക് പാവം ആണെന്ന് മാത്രമേ എനിക്കറിയുന   

എന്ത് വിഷമം ഉണ്ടെങ്കിലും അവൾ അതെല്ലാം തനിയെ സഹിക്കും, അതാണല്ലോ ഇപ്പോളത്തെ ശീലം,ഞാൻ ചെന്നപ്പോൾ ജാനകിയമ്മ പറഞ്ഞ വാക്കുകൾ ഇന്നും എന്റെ മനസ്സിൽ ഉണ്ട്… ഗീത കണ്ണ് തുടച്ചു..

ഹേമയുടെ രണ്ടാമത്തെ പ്രസവത്തിനു വിടുന്ന ചടങ്ങിൽ പങ്കെടുക്കാൻ ചെന്നതായിരുന്നു ഗീതാദേവി.

ഹേമ പോകാനായി ഇറങ്ങിയപ്പോൾ അർച്ചന ആണ് ഹേമയുടെ മൂത്ത കുട്ടിയെ എടുത്തുകൊണ്ട് കാറിന്റെ അടുത്തേക്ക് ചെന്നത്…. രാജൻമേനോന്റെ സഹോദരി ഷീലയും ജാനകിയമ്മയും കൂടി വേഗം അങ്ങോട്ട് ചെന്ന്, എന്നിട്ട് അർച്ചനയെ അവർ ഒരുപാട് വഴക്ക് പറഞ്ഞു, പ്രസവിക്കാത്ത നീയാണോ ഒരു ശുഭകാര്യത്തിനു പുറപ്പെടുമ്പോൾ ഇങ്ങനെ മുമ്പിൽ ചെന്ന് നിൽക്കുന്നത്,… കയറിപോകുന്നുണ്ടോ അകത്തു എന്നും പറഞ്ഞു അവർ അർച്ചനയെ ശകാരിച്ചപ്പോൾ ഗീതാദേവിക്ക് നോക്കി നിൽക്കാൻ മാത്രമേ കഴിഞ്ഞൊള്ളൂ…

അർച്ചന ഒരിക്കൽ പോലും ആ സ്ത്രീയെ കുറിച്ച ഒരു മോശം അഭിപ്രായവും പറഞ്ഞിട്ടില്ല… എന്നും അവൾ നല്ലത് മാത്രമേ അഭിപ്രായപെട്ടിട്ടൊള്ളൂ. ജാനകിയമ്മ എന്ന സ്ത്രീ ഇത്രക്ക് തരം താഴ്ന്ന വർത്തമാനം ആണല്ലോ പറഞ്ഞതെന്ന് ഗീതാദേവി ഓർത്തു…

അവർക്ക് വിഷമം കാണും ഗീതേ, അതാകും അവർ അങ്ങനെ സംസാരിച്ചതെന്ന് ഓർക്കുക… ശേഖര വർമ്മ പറഞ്ഞു…

അവരുടെ മകൾക്കായിരുന്നു ഇങ്ങനെ സംഭവ്ക്കുന്നതെങ്കിലോ ചേട്ടാ, ആ ചോദ്യത്തിന് ഉത്തരം പറയാൻ പറ്റില്ലേ….. ഗീതക്ക് ദേഷ്യവും സങ്കടവും ഒരുപോലെ വന്നു….

എല്ലാം ശരിയാകും, എനിക്കുറപ്പുണ്ട്, ദൈവം എന്റെ മകളെ പരീക്ഷിക്കുന്നത് ആണ് ഇതെല്ലാം അയാൾ അതും പറഞ്ഞു മുറിയിലേക്ക് പോയി…

അർച്ചന തിരികെ ഭർതൃഗൃഹത്തിൽ എത്തിയപ്പോൾ നന്ദിനി പൂച്ചെടികൾ നനയ് ക്കുകയായിരുന്നു… മക്കൾ രണ്ടുപേരും സ്കൂളിൽ നിന്നും എത്തിയിരുന്നില്ല….

വീട്ടിൽ എന്തൊക്കെ ഉണ്ട് വിശേഷങ്ങൾ അർച്ചന എന്ന് ചോദിച്ചുകൊണ്ട് നന്ദിനി ടാപ്പ് അടച്ചിട്ട് അവളുടെ നേർക്ക് വന്നു…

പ്രേത്യേകിച്ചു ഒന്നുമില്ല ചേച്ചി…. ഇങ്ങനെ പോകുന്നു എന്നും പറഞ്ഞു അവൾ നന്ദിനിയുടെ ഒപ്പം അകത്തേക്ക് വന്നു…

ജാനകിയമ്മ അകത്തുണ്ടായിരുന്നു, നാരായണീയം ചൊല്ലുകയാണ് അവർ…. ഇടക്ക് വെറുതെ ഇരിക്കുമ്പോൾ അവർക്ക് ഈ പതിവുകൾ ഉള്ളതാണ്…

അർച്ചനയെ അവർ മുഖം ഉയർത്തി ഒന്ന് നോക്കി…

അർച്ചനയോട് അവർ ഇപ്പോൾ അങ്ങനെ ഒന്നും സംസാരിക്കാറില്ല, എന്തെങ്കിലും അവൾ ചോദിച്ചാൽ മറുപടി മാത്രം….

നേരത്തെ ഒക്കെ അർച്ചന വീട്ടിൽ പോയി വന്നാൽ ജാനകിയമ്മ വിശേഷങ്ങൾ ചോദിക്കുകയും പറയുകയും ഒക്കെ ചെയ്യുമായിരുന്നു… അവൾ വീട്ടിൽ പോകുമ്പോൾ ജാനകിയമ്മ വാഴക്കുലയും, നാളികേരവും ഒക്കെ കൊടുത്തയക്കുമായിരുന്നു… ചിലപ്പോൾ അർച്ചന നിര്ബന്ധിക്കുമ്പോൾ അവർ അർച്ചനയുടെ കൂടെ മേലേവീട്ടിൽ പോകുമായിരുന്നു…

അർച്ചനയുടെ കണ്ണ് നിറഞ്ഞുവന്നു….പണം,സൗന്ദര്യം, വിദ്യാഭ്യാസം, കുടുംബ മഹിമ എല്ലാം ഉണ്ടെന്നു പറഞ്ഞിട്ട് കാര്യമില്ല… ഒരു പെണ്ണിന്റെ ജീവിതം പൂർണതയിൽ എത്തുന്നത് അവൾ ഒരു അമ്മയാകുമ്പോൾ ആണ്….

ഷവറിന്റെ അടിയിൽ എത്ര നേരം നിന്നുവെന്നു അവൾക്കു തന്നെ അറിയില്ല….

കാർത്തിക്ക് വന്നപ്പോൾ അർച്ചന ഏതോ പുസ്തകം വായിച്ചുകൊണ്ട് ഇരിക്കുകയാണ്.. 

കര്ത്തികിനെ കണ്ട അവൾ വേഗം എഴുനേറ്റു…ചായ എടുക്കട്ടേ കാർത്തി അവൾ ചോദിച്ചു….

ഞാൻ കുടിച്ചായിരുന്നു, അവൻ പറഞ്ഞു…

വീട്ടിൽ എല്ലാവരും എന്ത് പറയുന്നു, മോളോട് ടു ഡേയ്സ് നിൽക്കാൻ പറഞ്ഞില്ലേ അവർ രണ്ടാളും എന്ന് ചോദിച്ചുകൊണ്ട് അവൻ ഷർട്ട് അഴിച്ചുമാറ്റി…

ഒരുപാട് പറഞ്ഞതാ, താൽപര്യം ഇല്ലാഞ്ഞിട്ടല്ല കാർത്തി……. കാർത്തിയെ പിരിഞ്ഞു നില്ക്കാൻ ഉള്ള വിഷമംകൊണ്ടാണ്……അർച്ചന അവനെ നോക്കി..

മേഘ ചേച്ചി വന്നത് താൻ കണ്ടിലായിരുന്നോ ?കാർത്തിക് അർച്ചനയോടചോദിച്ചു

ഇല്ല, ഞാൻ അറിഞ്ഞിരുന്നില്ല കാർത്തി…. അല്ലെങ്കിൽ ഞാൻ നേരത്തെ ഇറങ്ങി പോയേനെ എന്നും പറഞ്ഞുകൊണ്ട് അവൾ മുറിക്ക് പുറത്തേക്കു പോയി…

ചേച്ചി എപ്പോളാണ് വന്നത്.. ചായ എടുത്തുകൊണ്ടിരുന്ന നന്ദിനിയെ നോക്കി അർച്ചന ചോദിച്ചു..

ഇത്തിരി നേരം ആയി… ഞാൻ ഓർത്തത് അർച്ചന ഉറങ്ങുവാനെന്നാണ് ആണ്… അതാ ഞാൻ വിളിക്കാഞ്ഞത്…. നന്ദിനി ഇതും പറഞ്ഞു ചായ എടുത്ത് ഗ്ലാസിലേക്ക് പകർന്നു….

ആ കായവരുത്തതും ഉണ്ണിയപ്പവും ഒരു പ്ലേറ്റിൽ എടുക്കുമോ അർച്ചന എന്നും പറഞ്ഞുകൊണ്ട് നന്ദിനി ജാനകിയമ്മയുടെ മുറി ലക്ഷ്യമാക്കി പോയി..

അർച്ചന ചെല്ലുമ്പോൾ മേഘ എന്തൊക്കൊയോ പറഞ്ഞു പൊട്ടി ചിരിക്കുകയാണ്…

ചേച്ചി ഇപ്പോളാണ് വന്നതല്ലേ എന്നും ചോദിച്ചുകൊണ്ട് അർച്ചന അവരുടെ അടുത്തേക്ക് ചെന്ന്… ടേബിളിൽ കൊണ്ടുചെന്നു അവൾ കായവർത്തതും ഉണ്ണിയപ്പവും ഒക്കെ വെച്ച്….

അർച്ചന എന്തൊക്കെയുണ്ട് വിശേഷങ്ങൾ, മേഘ ഒരു ഉണ്ണിയപ്പം എടുത്തുകൊണ്ട് ചോദിച്ചു….

.വിശേഷം ഒന്നുമില്ല ചേച്ചി, ചേച്ചി വന്നതലേ ഒള്ളു… നിങ്ങൾ സംസാരിച്ചിരിക്ക് കെട്ടോ എന്നും പറഞ്ഞു അർച്ചന ഇറങ്ങി…

അവൾക്കറിയാം ഇനി ഓരോ കുത്തുവാക്കുകൾ കേൾക്കേണ്ടി വരും എന്ന്… അത്കൊണ്ട് മനപ്പൂർവം അവൾ ഒഴിഞ്ഞുമാറിയതാണ്…

കാർത്തി കുളിക്കയാണെന്നു അവൾക്ക് മുറിയിൽ തിരികെ എത്തിയപ്പോൾ മനസിലായി…

കുളികഴിഞ്ഞു അവൻ താഴേക്ക് ചെന്ന്…. മേഘയും ജാനകിയമ്മയും നന്ദിനിയും കൂടി ഇരുന്നു ചായ കുടിക്കയാണ്… തന്റെ ഭാര്യ ഇല്ലാതെ ചായ കുടിക്കാതിരുന്ന അമ്മയാണ്…..

എടാ നീ അങ്ങ് ക്ഷീണിച്ചു കെട്ടോ ശരിക്കും, മേഘ കാർത്തിയെ നോക്കി…..

ഈ ജോലിയും തിരക്കും അല്ലെ മോളെ അതാ മോൻ ഇങ്ങനെ മെലിഞ്ഞത്, ജാനകിയമ്മ മകളോട് മറുപടിയും പറഞ്ഞു….

മേഘ മടങ്ങുന്നതുവരെ അർച്ചന പുറത്തേക്കും വന്നില്ല, ആരും അവളെ തിരക്കിയും ഇല്ല….

ഹേമക്ക് പ്രസവത്തീയതി അടുത്തിരിക്കുകയാണ്, ജാനകിയമ്മ നാഴികയ്ക്ക് നാൽപ്പതു വട്ടവും ഹേമയെ വിളിച്ചു വിവരം അന്വഷിക്കും….

ഒരു ദിവസം ഉച്ചകഴിഞ്ഞപ്പോൾ ഹേമയുടെ അമ്മയുടെ ഫോൺകാൾ വന്നു നന്ദിനിയുടെ ഫോണിലേക്ക്…

. ഹേമയെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആക്കി… ചെറിയ വേദന ആയിട്ട് വന്നതാണ്, ലേബർ റൂമിൽ കയറ്റിയെന്നും അവർ വിളിച്ചു നന്ദിനിയോട് പറഞ്ഞു…

ഇതറിഞ ജാനകിയമ്മ വേഗം തന്നെ പോകാൻ റെഡി ആയി… കാർത്തികിനോട് അവരെ കൊണ്ടുചെന്നാക്കുവാൻ പറഞ്ഞു…

. നന്ദിനിയും കൂടി വരാമെന്നു പറഞ്ഞു മക്കളെ ഒരുക്കാനായി പോയി….

അപ്പോളേക്കും അടുത്ത ഫോൺ വന്നു, ഹേമ പ്രസവിച്ചു പെണ്കുട്ടിയാണെന്നു….

. ജാനകിയമ്മ പൂ്‌ജാമുറിയിലേക്ക് ഓടി… ഭഗവാന് നന്ദി പറഞ്ഞിട്ട് അവർ വേഗം നന്ദിനിയുടെ അടുത്തേക്ക് ചെന്ന്…

മോളെ നീ വേഗം റെഡി ആകു കെട്ടോ, നമ്മൾക്ക് അത്രടം വരെ പോയിട്ട് വരാം…… എന്ന് പറഞ്ഞു ജാനകിയമ്മ നന്ദിനുടെ ഇളയകുഞ്ഞിനെ എടുത്തു..

കാർത്തിക് ഒരുങ്ങിവന്നപ്പോളേക്കും ജാനകിയമ്മയും, നന്ദിനിയും കൂടി കാർപോർച്ചിലേക്ക് ഇറങ്ങി വന്നു…

.. ജാനകിയമ്മ മുൻപിൽ കയറി ഇരുന്നു…. കൂടെ ശ്രാവണും ഉണ്ട്…

കാർത്തിക് രണ്ടുപ്രാവശ്യം ഹോൺ മുഴക്കിയപ്പോൾ അർച്ചന ഓടി വന്നു… അവളും അവരുടെ ഒപ്പം ഹോസ്പിറ്റൽ വരെ പോകാനായിരുന്നു…

. നീ ഇത് എങ്ങോട്ടാ ഒരുങ്ങി ഇറങ്ങുന്നത്, നിന്നോട് ആരാ പറഞ്ഞത് ഞങളുടെ കൂടെ വരാൻ…. ജാനകിയമ്മ പല്ലു ഞെരിച്ചു..

ഞാൻ ആണ് അമ്മെ  അർച്ചനയോട് കൂടി വരാൻ പറഞ്ഞത്, അതിൽ ‘അമ്മ കണ്ടെത്തിയ തെറ്റെന്താണ് എന്ന് ചോദിച്ചുകൊണ്ട് കാർത്തിക്ക് വണ്ടി ഓഫ് ചെയ്തു…

.

തുടരും

 

 

ഉല്ലാസിന്റെ എല്ലാ നോവലുകളും വായിക്കുക

അച്ചായന്റെ പെണ്ണ്

നിനക്കായ്‌

കാവ്യം

മേഘരാഗം

പ്രേയസി

ഓളങ്ങൾ

പരിണയം

മന്ദാരം

Rate this post

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply