ഞാൻ ചോദിച്ചതിന് ഉത്തരം ‘അമ്മ പറഞ്ഞതിന് ശേഷം മാത്രമേ ഈ വണ്ടി സ്റ്റാർട്ട് ആക്കത്തൊള്ളൂ എന്നും പറഞ്ഞു കാർത്തിക്ക് കൈ രണ്ടും കെട്ടി മുൻപോട്ട് നോക്കി ഇരുന്നു….
അമ്മ എന്തുകൊണ്ട്തണ് അർച്ചനയോട് വരേണ്ട എന്ന് പറഞ്ഞത്….. കാർത്തിക്ക് വീണ്ടും അതേ ചോദ്യം ചോദിച്ചു… . അവന്റെ ശബ്‌ദം മുറുകിയിരുന്നു….
ജാനകിയമ്മക് പെട്ടന്നൊരു ഉത്തരം കിട്ടിയില്ല മകനോട് പറയുവാൻ….
ആദ്യായിട്ടാണ് തന്റെ മകൻ ഇങ്ങനെ കയർത്തു സംസാരിക്കുന്നത്, അർച്ചനയോട് താൻ പറഞ്ഞത് അവനു തീരെ ഇഷ്ടപെട്ടിട്ടില്ല എന്നത് തീർച്ചയാണ്,…… പക്ഷെ മകന്റെ മുൻപിൽ താഴ്ന്നു കൊടുക്കാനും അവർക്ക് മനസ്സില്ലായിരുന്നു…
കൊച്ചച്ച വണ്ടി വിട്… നമ്മൾക്ക് പോകാം എന്നും പറഞ്ഞു ശ്രാവൺ ബഹളം വെയ്ക്കാൻ തുടങ്ങി,,,
മിണ്ടാതിരിക്കു മോനേ……നന്ദിനി ശകരിച്ചിട്ടും അവൻ അടങ്ങിയില്ല… അവൻ ഉറക്കെ കരയാൻ തുടങ്ങി അപ്പോളേക്കും.
അർച്ചന പതിയെ കാർത്തിയുടെ ഡോറിന്റെ അരികിൽ എത്തി…
എല്ലാവരും കൂടെ വീടടച്ചു പോയാൽ ശരിയാകില്ല കാർത്തി, ഇപ്പോൾ നിങ്ങൾ പോയിട്ട് വരു, എന്നിട്ടാകാം ഞാൻ പോണത്…. എന്നും പറഞ്ഞു അവൾ വേഗം അകത്തേക്ക് പോയി.
ജാനകിയമ്മ വിജയഗർവോടെ ഇരുന്നു…
കാർത്തിക് പതിയെ കാർ സ്റ്റാർട്ട് ചെയ്തു, അവനറിയാം അർച്ചന ഇനി വരില്ലെന്ന്… അവൻ വണ്ടി ഓടിച്ചു പോയി… ആരുമാരും പരസ്പരം ഒന്നും സംസാരിച്ചില്ല ആശുപത്രി എത്തുന്നതുവരെ..
അർച്ചനയ്ക്ക് ആണ് പ്രോബ്ലം എന്ന് ഡോക്ടർ പറഞ്ഞപ്പോൾ താൻ അവളോട് പറഞ്ഞതാണ് ഈ കാര്യം ഇപ്പോൾ ആരോടും പറയേണ്ടന്നു… പക്ഷെ അവൾ അമ്മയോട് ആദ്യം പോയി പറഞ്ഞു..
സ്നേഹം കൊണ്ട് അവളെ വീർപ്പുമുട്ടിച്ച അമ്മയുടെ മറ്റൊരു മുഖം ആണ് പിന്നെ പിന്നെ കാണാൻ തുടങ്ങിയത്…..
ആശുപത്രിയിൽ ചെന്നപ്പോൾ ഹേമയുടെ വീട്ടുകാർ എല്ലാവരും എത്തിച്ചേർന്നിരുന്നു…
ഹേമയെ റൂമിലേക്ക് മാറ്റിയിരുന്നു…
ജാനകിയമ്മ വേഗം അങ്ങോട്ടേക്ക് ചെന്ന്… ഹേമയുടെ അരികിലായി കുഞ് കിടപ്പുണ്ടായിരുന്നു.. അച്ചമ്മേടെ കണ്ണേ എന്നും പറഞ്ഞു ജാനകിയമ്മ കുഞ്ഞിനെ എടുത്തു… നന്ദിനി ഹേമയുടെ അമ്മയോട് വിവരങ്ങൾ ഒക്കെ ചോദിച്ചു അറിയുകയായിരുന്നു..
കാർത്തിയുടെ അടുത്തേക്ക് ജിഷ്ണു ചെന്നു…കാർത്തിയുടെ മുഖം മാറ്റം അവൻ ശ്രദ്ധിച്ചിരുന്നു…
അർച്ചന എന്താടാ വരാത്തത് ?അവൻ ചോദിച്….
കാർത്തി മറുപടി പറയും മുൻപേ ഹേമയുടെ ‘അമ്മ അവർക്കരികിലേക്ക് വന്നു.. .
അയ്യോ മോനെ മച്ചിപെണ്ണുങ്ങൾ ആരും ജനിച്ചു വീണ കുഞ്ഞിനെ കാണാൻ ഉടനെ ഒന്നും പോകാറില്ല….അമ്മയ്ക്കും കുഞ്ഞിനും കണ്ണേറ് കിട്ടും എന്നാണ് കാരാവണന്മാർ പറയുന്നത്… . ഹേമയുടെ അമ്മയുടെ പെട്ടന്നുള്ള മറുപടിയിൽ എല്ലാവരും സ്തംഭിച്ചു പോയി…
നിങ്ങൾ എന്താ പറഞ്ഞത്…… കാർത്തി അവരെ നോക്കി..
നിങ്ങളുടെ മകൾക്കും, കുഞ്ഞിനും കണ്ണേറ് കിട്ടാനായി എന്റെ ഭാര്യ ഇങ്ങോട്ട് വരില്ല, എന്നും പറഞ്ഞു കാർത്തിക്ക് ചാടി എഴുനേറ്റ് വെളിയിലേക്ക് പോയി…
എല്ലാവരും മുഖത്തോടു മുഖം നോക്കി…
‘അമ്മ ഇതെന്തു വർത്തമാനമാ പറഞ്ഞത്…. കാർത്തി എന്ത് വിചാരിച്ചു കാണും ആവൊ….ഹേമ അവളുടെ അമ്മയെ വഴക്കു പറഞ്ഞു…
എടി അവൻ എന്നെ വിളിച്ചത് നീ കേട്ടോ….. നിങ്ങൾ എന്ന്…അവർക്ക് കലി കയറി…
ജിഷ്ണു കാർത്തിക്കിന്റെ പിറകെ പോയെങ്കിലും അവനു കാർത്തിയെ കണ്ടെത്താനായില്ല… കാർത്തിക് പിണങ്ങി പോയെന്നു അവനു മനസിലായി…
ജിഷ്ണു തിരികെ റൂമിൽ എത്തുമ്പോൾ ഹേമ അവളുടെ അമ്മയെ വഴക്കു പറയുന്നുണ്ടായിരുന്നു.. ജാനകിയമ്മയും നന്ദനയും മിണ്ടാതെ നിൽക്കുകയാണ്….
മോനെ അവൻ നല്ല ദേഷ്യത്തിൽ ആണെന്ന് തോനുന്നു, ഞങ്ങൾ അവന്റെ ഒപ്പം ഇറങ്ങുവാ, നാളെ വരാം എന്നും പറഞ്ഞു ജാനകിയമ്മ എഴുനേറ്റു….ഒപ്പം നന്ദിനിയും..
അവൻ പോയമ്മേ… അവനു നല്ല ദേഷ്യം ഉണ്ട്… ജിഷ്ണു അമ്മയുടെ അടുത്തേക്ക് വന്നു..
ഞാൻ കൊണ്ടുവിടാം അമ്മയെ എന്നും പറഞ്ഞു
ജിഷ്ണു നന്ദിനിയുടെ കൈയിൽ നിന്നും കുഞ്ഞാറ്റയെ വാങ്ങി..
നീ ഇപ്പോൾ പോയാൽ എങ്ങനെയാ ജിഷ്ണു…. എന്തേലും മെഡിസിൻ മേടിക്കണമെകിൽ എനിക്ക് സ്റ്റെപ് ഇറങ്ങി പോകാൻ ഒന്നും വയ്യ കെട്ടോ… ഹേമയുടെ ‘അമ്മ ക്ഷുഭിതയായി…
ഞാൻ ഇപ്പോൾ തന്നെ ഇങ്ങു വരില്ലേ അമ്മേ… മെഡിസിൻ ഷീറ്റ് മേടിച്ചു ‘അമ്മ ഇവിടെ വെച്ചാൽ മതി…. ജിഷ്ണു കാറിന്റെ ചാവി എടുത്തു..
ഹേമയുടെ മുഖം ഇരുണ്ടെങ്കിലും ജിഷ്ണു അത് നോക്കാൻ പോയില്ല…
ജാനകിയമ്മയും, നന്ദിനിയും യാത്ര പറഞ്ഞിറങ്ങി..
കാർത്തിയുടെ കാറിന്റെ ഇരമ്പൽ കേട്ടപ്പോൾ അർച്ചന വാതിൽ തുറന്നു വെളിയിലേക്ക് വന്നു…
കാറിൽ നിന്നും ജാനകിയമ്മയും നന്ദിനിയും ഇറങ്ങാഞ്ഞപ്പോൾ അർച്ചന അങ്ങോട്ട് ചെന്നു…
അവർ വന്നില്ലേ കാർത്തി….. എന്നെ എന്തെ വിളിക്കാഞ്ഞത്, ഞാൻ റെഡി ആകുമായിരുന്നല്ലോ, ഒരു മിനിറ്റ് ഞാൻ ഈ ഡ്രസ്സ് മാറി ഇപ്പോൾ വരാം…. അർച്ചന വാതോരാതെ പറഞ്ഞു കൊണ്ട് അകത്തേക്ക് പോകാൻ തിരിഞ്ഞു..
നീ ഇപ്പോൾ പോകണ്ട……അർച്ചന…. കാർത്തിക് അവളെ വിളിച്ചു….
അർച്ചന തിരിഞ്ഞു നിന്ന് അവനെ നോക്കി.. . അവൾക്ക് തോന്നി രംഗം അത്ര പന്തിയല്ലെന്ന്… പിന്നെ അവൾ അതിനെ കുറിച്ചൊന്നും ചോദിച്ചില്ല…
കുഞ്ഞു സുഖമായിരിക്കുന്നു അല്ലേ കാർത്തി… അർച്ചന അവനു ചായയുമായി വന്നുകൊണ്ട് ചോദിച്ചു….
മ്…. അവൻ ഒന്ന് മൂളുക മാത്രം ചെയ്തു…
എനിക്ക് കാണണം എന്നാഗ്രഹം ഉണ്ടായിരുന്നു, നാളെ പോകാം അല്ലേ കാർത്തി…. അർച്ചന സമാധാനപ്പെട്ടു….
കാർത്തി അതിനു മറുപടി ഒന്നും പറഞ്ഞില്ല…. അപ്പോളേക്കും രാജൻമേനോനും വിഷ്ണുവും വന്നു….
നന്ദിനി…. വിഷ്ണു ഉറക്കെ വിളിച്ചു…
അവർ വന്നില്ല ചേട്ടാ,,, അർച്ചന പറഞ്ഞു…
വന്നില്ലേ…… കാർത്തി നീ അല്ലേ അവരെ കൊണ്ടുപോയത്… ?രാജൻ മേനോൻ ചോദിച്ചു..
കാർത്തിക് ആരോടും ഒരക്ഷരം പോലും പറയാതെ മൊബൈലിൽ കണ്ണും നട്ടിരുന്നു…
അർച്ചനയ്ക്ക് തോന്നി എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടെന്നു..
വിഷ്ണു ഫോൺ എടുത്തു നന്ദിനിയെ ഡയൽ ചെയ്തു..
അവർ ഗാന്ധി സ്‌കൊയർ കഴിഞുന്നു, ഇപ്പോൾ എത്തും അച്ഛാ, ജിഷ്ണു ഉണ്ട് കൂടെ…. എന്നും പറഞ്ഞു വിഷ്ണു റൂമിലേക്ക് പോയി….
ഇതാ അച്ഛാ ചായ എന്നും പറഞ്ഞു അർച്ചന രാജൻമേനോന്റെ അടുത്തേക്ക് വന്നു…
വേണ്ട… ഞാൻ ജാനകി വന്നിട്ട് കുടിച്ചോളാം… അയാൾ താല്പര്യം ഇല്ലാത്ത മട്ടിൽ പറഞ്ഞു…
വിഷ്‌ണുച്ചേട്ടാ ചായ ഇപ്പോൾ കുടിക്കുന്നുണ്ടോ അവൾ ചോദിച്ചു…
വേണ്ട അർച്ചന…ഞാൻ ഒന്ന് കുളിച്ചു ഫ്രഷ് ആകട്ടെ, ഹോസ്പിറ്റലിൽ പോകണം കുഞ്ഞിനെ കാണുവാൻ….. വിഷ്ണു അകത്തേക്ക് പിൻവലിഞ്ഞു..
പെട്ടന്ന് ജിഷ്ണുവിന്റെ കാര് മുറ്റത് വന്നു നിന്ന്….
എല്ലാവരും കൂടി ഹാളിലേക്ക് പ്രവേശിച്ചു…
അച്ഛാച്ച എന്നും പറഞ്ഞു കുഞ്ഞാറ്റ ഓടിവന്നു…. രാജൻമേനോൻ കൈയിലിരുന്ന ചോക്ലേറ്റ് കൊച്ചുമക്കൾക്ക് രണ്ടാൾക്കും കൊടുത്തു…
ജിഷ്ണു അകത്തേക്ക് വന്നപ്പോൾ കാർത്തി പതിയെ എഴുനേറ്റു…
എടാ ‘അമ്മ പറഞ്ഞതൊന്നും നീ കാര്യമാക്കണ്ട കെട്ടോ, അവർ ഒരു കഥ ഇല്ലാത്ത സ്ത്രീ ആണ്… കാർത്തിക്കിന്റെ കൈയിൽ പിടിച്ചുകൊണ്ട് ജിഷ്ണു പറഞ്ഞു…
നീ ഇത്രക്ക് താഴുകയൊന്നും വേണ്ട ജിഷ്ണു മോനേ,,, അവർ ഉള്ള കാര്യം തന്നെയാ പറഞ്ഞത്…. എടുത്തടിച്ചതുപോലെ ജാനകിയമ്മ പറഞ്ഞു…
ആർക്കു വേണ്ടിയാ നീ ഈ ചായയും ആയി നിക്കുന്നതെന്നു ചോദിച്ചുകൊണ്ട് കാർത്തിക് അർച്ചനയുടെ കൈയിലെ ട്രേ മേടിച്ചോരു ഏറായിരുന്നു… അത് ചിന്നം പിന്നമായി പൊട്ടി തെറിച്ചു….
കേറിപോടി അകത്തു….. കാർത്തിക് അർച്ചനയെ നോക്കി അലറി ..
ഇങ്ങനെ ഒരു ഭാവം ആദ്യമായി കാണുകയായിരുന്നു അർച്ചന…. കാർത്തിക്ക് ഇന്നുവരെ ഒരു വഴക്കുപോലും അർച്ചനയെ പറഞ്ഞിട്ടില്ല… അതിനുള്ള ഒരു അവസരവും അവൾ ഉണ്ടാക്കിയിട്ടില്ല എന്നതാണ് സത്യം ..
വിഷമം കൊണ്ട് അവളുടെ അധരങ്ങൾ വിറകൊള്ളുന്നത് കാർത്തി കണ്ടില്ലെന്നു നടിച്ചു…
അർച്ചന ഒന്നും പറയാതെ അകത്തേക്ക് പോയി….
അവൾ മുറിവിട്ടു പോയതും കാർത്തിക്ക് വീട്ടിലുള്ളവരുടെ നേർക്ക് തിരിഞ്ഞു…
‘അമ്മ ഇന്ന് എന്ത്‌കൊണ്ടാണ് അർച്ചനയോട് ഹോസ്പിറ്റലിൽ വരേണ്ട എന്ന് പറഞ്ഞത്… അതിനുള്ള ഉത്തരം എനിക്ക് കിട്ടിയില്ലലോ…
രാജൻമേനോനും ആണ്മക്കളും ഇതൊന്നും അറിഞ്ഞിരുന്നില്ല… അവർ പരസ്പരം നോക്കി..
അതിനുള്ള ഉത്തരം ആണ് ഹേമയുടെ അമ്മ നിന്നു നീ കേട്ടത് ….. ജനാകിയമ്മക്ക് വിട്ടുകൊടുക്കുവാൻ താൽപര്യം ഇല്ലായിരുന്നു….
ഓഹോ അപ്പോൾ അങ്ങനെയാണ് കാര്യങ്ങൾ അല്ലെ…. Kകാർത്തിക് അവരെ നോക്കി മന്ദഹസിച്ചു…
അമ്മ ഇത്രയും ദുഷ്ടയായ ഒരു സ്ത്രീ ആണെന്ന് ഞാൻ ഓർത്തിലായിരുന്നു….
സ്വന്തം മകന് ഒരു കുഞ്ഞുണ്ടാകാത്തതിൽ ദൈവത്തോട് പ്രാര്ഥിക്കുന്നതിനു പകരം അന്ധവിശ്വാസം മുറുക്കെ പിടിച്ചു നടക്കുന്ന അമ്മയെ ഞാൻ ആദ്യം കാണുകയാണ്… കാർത്തിക് പറഞ്ഞു നിറുത്തി…
അതേടാ…. അന്ധവിശ്വാസം തന്നെയാണ് എന്ന് കൂട്ടിക്കോ….ഞങ്ങളുടെ വീട്ടിൽ മച്ചിപ്പശു തൊഴുത്തിൽ നിന്നാൽ ഞങൾ അതിനെ വിൽക്കും കിട്ടുന്ന പൈസക്ക്….. ജാനകിയമ്മ മകനെ പരിഹസിച്ചു…
‘അമ്മ വില്കേണ്ടയിരുന്നു കൊന്നു തിന്നോളാൻ മേലായിരുന്നോ…. കാർത്തിയും വിടാനുള്ള ഭാവം ഇല്ലായിരുന്നു…..
നീ കൊന്നു തിന്നെടാ, നിന്റെ കൂടെ ഇപ്പോൾ ഇല്ലേ ഒരു മച്ചി….. ജാനകിയമ്മ കാർത്തിയോട് തട്ടിക്കയറി..
ഒന്ന് നിർത്തുണ്ടോ ജാനകി നീ…. രാജൻ മേനോൻ അവരെ രണ്ടുപേരെയും മാറി മാറി നോക്കി….
കാർത്തി നീ ഒരു ഡോക്ടർ അല്ലേടാ…. ഇങ്ങനെ ഒക്കെ സംസാരിക്കാതെ… വിഷ്ണു അവന്റെ അടുത്തേക്ക് വന്നു.
ആരും ഇതിൽ ഒരക്ഷരം പോലും പറയണ്ട,,,, ഇത് എന്റെ പേഴ്സണൽ മാറ്റർ ആണ്…. കാർത്തിക് വിഷ്ണുവിന്റെ മുഖത്തേക്ക് നോക്കി തന്നെ പറഞ്ഞു.
‘അമ്മ ആവശ്യം ഇല്ലാത്ത കാര്യങ്ങൾ ഒരുപാട് പറയുന്നുണ്ട്, പ്രായം ആകുംതോറും അമ്മക്ക് ഇത് എന്താ ഇങ്ങനെ….. Vജിഷ്ണു ജാനകിയമ്മയോട് ചോദിച്ചു…
എന്റെ വീട്ടിൽ എന്നെ ആരും ഭരിക്കാൻ വരേണ്ട, ഞാൻ അതിനു സമ്മതിക്കത്തും ഇല്ല…. കാർത്തി അതോർത്താൽ നിനക്കും നിന്റെ ഭാര്യക്കു നന്ന്… ഇതും പറഞ്ഞു ജാനകിയമ്മ അവരുടെ മുറിയിലേക്ക് പോയി…
തുടരും
(എല്ലാവരും വായിച്ചിട്ട് അഭിപ്രായം പറയണം, ബോർ അടിക്കുന്നുണ്ടോ,,, ?)
ഉല്ലാസിന്റെ എല്ലാ നോവലുകളും വായിക്കുക
അച്ചായന്റെ പെണ്ണ്
നിനക്കായ്
കാവ്യം
മേഘരാഗം
പ്രേയസി
ഓളങ്ങൾ
പരിണയം
മന്ദാരം
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Kudumbam written by Ullas OS
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission