Skip to content

കുടുംബം – 6

  • by
kudumbam

കാർത്തി താൻ  വിളിച്ചിട്ട് എന്താ എടുക്കാത്തത്, എന്ത് പറ്റി ആവൊ…. അർച്ചനയ്ക്ക് ആകെ വിഷമം ആയി…

ചിലപ്പോൾ കുറച്ചു ദിവസം കൂടി പോയതുകൊണ്ട് ആവും എന്ന് അവൾ ആശ്വസിച്ചു…

ഉച്ചക്ക് ഊണ് കഴിക്കാൻ പോലും അവൾക്ക് താല്പര്യം തോന്നിയില്ല… നന്ദിനി ചേച്ചി ഇല്ലാത്തത് കൊണ്ടും അവൾക്ക് ആ വീട്ടിൽ എന്തൊക്കെയോ കുറവുകൾ അനുഭവപെട്ടു….

ഒരുപക്ഷെ ചേച്ചി ഉണ്ടായിരുന്നു എങ്കിൽ തനിക്ക് ഇത്രയും വിഷമം ഉണ്ടാകുമായിരുന്നില്ല,,,,, ഹേമയും മേഘയും ഒരു പ്രേത്യേക സ്വഭാവക്കാർ ആണെന്ന് അവൾ ഓർത്തു…

ഓരോന്നു ഓർത്തു കിടന്നു അർച്ചന പതിയെ ഉറക്കത്തിലേക്ക് മയങ്ങി വീണു….

കുറെ സമയം കഴിഞ്ഞപ്പോൾ ആണ് അവൾ എഴുന്നേറ്റത്,,

മുറിയിൽ തന്നെ ചടഞ്ഞു കൂടി ഇരുന്നാൽ അമ്മയും ഹേമ ചേച്ചിയും എന്ത് വിചാരിക്കും, പോരാത്തതിന് മേഘ കൂടി ഉണ്ട് ഇവിടെ…

അർച്ചന പതുക്കെ വെളിയിലേക്ക് ചെന്നു, ഹേമയുടെ മുറിയിൽ നിന്നും കുഞ്ഞിന്റെ കരച്ചിൽ കേൾകാം… ഉച്ചത്തിൽ നിർത്താതെ നിലവിളിക്കുന്ന കുഞ്ഞിന്റെ ശബ്‌ദം കേട്ടപ്പോൾ അർച്ചന അവിടേക്ക് ചെന്നു….

ഹേമ ആരോടോ ഫോണിൽ ദേഷ്യപെടുന്നുണ്ട്.. ജാനകിയമ്മയുടെ കൈയിൽ ആണ് കുട്ടി…

എന്തു പറ്റി അമ്മേ, എന്തിനാ കുഞ്ഞു കരയുന്നത് എന്നും ചോദിച്ചുകൊണ്ട് അർച്ചന ജാനകിയമ്മയുടെ അടുത്തേക്ക് ചെന്നു…

നല്ല പനി ഉണ്ട് മോളേ, കുറുകൽ ഉള്ളതുകൊണ്ട് കുഞ്ഞിന് ആകെ അസ്വസ്ഥത ആണ്.. മൂക്കടഞ്ഞിട്ട് പാലും കുടിക്കുന്നില്ല…. ജാനകിയമ്മ കുട്ടിയെ കുലുക്കി കൊണ്ട് പറഞ്ഞു…

ഹേമ ഫോൺ കട്ട് ചെയ്തു കൊണ്ട്, അവരുടെ അടുത്തേക്ക് വന്നു.. ദേഷ്യം കൊണ്ട് അവളുടെ മുഖം ചുവന്നിരുന്നു…

ജിഷ്ണു എന്തോ മീറ്റിംഗ് വിളിച്ചിട്ടുണ്ടെന്നു മൂന്നു മണിക്ക്, അതുകൊണ്ട് വരാൻ സാധിക്കില്ലെന്ന്, ഈവെനിംഗിൽ പോകാമെന്നു പറയുന്നത്, ഹേമ കട്ടിലിൽ വന്നിരുന്നു പല്ലു ഞെരിച്ചു…

അതുവരെ ഈ കുട്ടിയെ എങ്ങനെ വെച്ചോണ്ടിരിക്കും ഹേമേ നമ്മൾ, ജാനകിയമ്മ സങ്കടപ്പെട്ടു… നീ ഒരു ടാക്സി പറഞ്ഞുവിടാൻ പറയ് അവനെ വിളിച്ചു…

മേഘ ചേച്ചി എന്ത്യേ അമ്മേ… അർച്ചന ചുറ്റും കണ്ണോടിച്ചുകൊണ്ട് ചോദിച്ചു…

മേഘ അവളുടെ നാത്തൂന്റെ വീട്ടിൽ പോയതാ,, ജാനകിയമ്മ പറഞ്ഞു…

കുഞ്ഞു പിന്നെയും കരയുകയാണ്….

ഹോസ്പിറ്റലിൽ പോകാൻ മേലേ അമ്മേ,,,, അർച്ചന അവരുടെ രണ്ടുപേരുടെയും മുഖത്തേക്ക് നോക്കി…

മോളെ,,,, കാർ മുറ്റത്തുണ്ടെന്നു പറഞ്ഞിട്ട് കാര്യം ഉണ്ടോ,,  അതിനു ഡ്രൈവ് ചെയുന്നതാരാ…..ഹേമയോട് ഒരായിരം തവണ ഞാൻ പറഞ്ഞിട്ടുള്ളത് ആണ് ഇതൊന്നു പഠിക്കാൻ, ഇപ്പോൾ കണ്ടോ ആരാ ഉള്ളത്….അച്ഛനെ വിളിച്ചു താ, ഞാൻ പറയാം… ടാക്സി വിടും….  അതല്ലേ പ്രോബ്ലം..ജാനകിയമ്മ കുഞ്ഞിനെ ഹേമക്ക് കൈമാറി കൊണ്ട് പറഞ്ഞു..

ചേച്ചി വേഗം കുഞ്ഞിനെ എടുക്കു, നമ്മൾക്കു പോയിട്ട് വരാം.. ഞാൻ ഒന്ന് ഡ്രെസ് ചേഞ്ച് ചെയ്തിട്ട് വരാം എന്നും പറഞ്ഞു അർച്ചന തിടുക്കത്തിൽ മുറിയിലേക്ക് പോയി…

അർച്ചനയ്ക്ക് ഡ്രൈവിംഗ് അറിയാമോ അമ്മേ… അർച്ചന മുറിയിൽ നിന്നും പോയപ്പോൾ ഹേമ ജാനകിയമ്മയോടചോദിച്ചു….

അറിയില്ല മോളെ,,, എന്തായാലും നീ വേഗം കുഞ്ഞിനെ ഒരു ഉടുപ്പ് ഇടുവിക്കു, ഞാനും കൂടി വരാം എന്നും പറഞ്ഞു ജാനകിയമ്മ അവരോടൊപ്പം പോകാൻ തയ്യാറായി…

ഹേമയുടെ അച്ഛൻ വിവാഹ സമ്മാനമായി കൊടുത്ത ഡിസയറിൽ  ആണ് അവർ പോയത്..അർച്ചന നല്ല സ്മൂത്തായിട്ട് ഡ്രൈവ് ചെയ്ത് പോയി….ഹേമക്ക് തെല്ല് കുശുമ്പ് തോന്നിയെങ്കിലും, സ്വന്തം കുഞ്ഞിനെ തക്ക സമയത്തു ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ അർച്ചന ആണല്ലോ വന്നതെന്ന് ഓർത്തപ്പോൾ അവൾ അതൊക്കെ മറന്നു…

ഹേമ സ്ഥിരം കാണിക്കുന്ന ഹോസ്പിറ്റലിൽ ചെന്നപ്പോൾ ഡോക്ടർ ഡ്യൂട്ടി കഴിഞ്ഞു പോയിരുന്നു….

കാർത്തിയുടെ ഹോസ്പിറ്റലിൽ പുതിയ പീഡിയാട്രീഷൻ ആണ് ചാർജ് എടുത്തിരിക്കുന്നത്, അയാൾ കൊള്ളാമോ ആവൊ,,, ഹേമ സ്വയം പറഞ്ഞു…

ഒന്നും അറിയാതെ ആ ഡോക്ടർ ആ പൊസിഷനിൽ ഇരിക്കില്ല ചേച്ചി, നമ്മൾക്കു അങ്ങൊട് പോകാം, അർച്ചന അവരോടായി പറഞ്ഞു… 

കാർത്തി ജോലി ചെയുന്ന ഹോസ്പിറ്റലിൽ ആണ് കാർ ചെന്ന് നിന്നത്…

വേഗം തന്നെ അവർ മൂന്നുപേരും കൂടി ഹോസ്പിറ്റലിൽ അകത്തേക്കു പോയി, ശിശുരോഗവിദഗ്ധൻ വന്നു കുഞ്ഞിനെ പരിശോദിച്ചു… നബിലൈസേഷൻ കൊടുക്ക് ആദ്യം, എന്നിട്ട് കുഞ്ഞിനെ ഫീഡ് ചെയ്യിപ്പിക്കു, എന്നിട്ട് നിങ്ങൾ വരിക എന്നും പറഞ്ഞു  അയാൾ ഹേമയെ പറഞ്ഞുവിട്ടു..

ഹേമയും അമ്മയും കൂടി ഡ്യൂട്ടി റൂമിലേക്ക് പോയി…

അർച്ചന പതിയെ റിസപ്ഷനിൽ ചെന്നു, ഡോക്ടർ കാർത്തിക്ക് മേനോൻന്റെ റൂം എവിടെയെന്നു ചോദിച്ചു…

ലെഫ്റ്റ് തിരിഞ്ഞു അഞ്ചാമത്തെ റൂം ആണ് മാഡം എന്ന റിസെപ്ഷനിസ്റിന്റെ നിർദ്ദേശത്തോടെ അവൾ കാർത്തിക്കിന്റെ റൂം കണ്ടുപിടിച്ചു…

അവൾ അകത്തേക്ക് ഉള്ള അനുവാദം കിട്ടാനായി ഡോറിൽ പതിയെ മുട്ടി..

യെസ് കമിൻ…. കാർത്തിക്കിന്റെ ശബ്‌ദം കേട്ട് അവൾ അകത്തേക്ക് ചെന്നു..

ഫോൺ എടുത്ത് ചെവിയിൽ വെച്ചുകൊണ്ട് ഇരിക്കുകയാണ് കാർത്തി….

അർച്ചനയെ മുന്നിൽ കണ്ട കാർത്തിക് അമ്പരന്നു പെട്ടന്നു…

ഇതെന്താ ഇവിടെ, തന്റെ ഫോൺ എവിടെ എത്ര നേരമായി ഞാൻ വിളിക്കുന്നതെന്ന് ഇയാൾക്ക് അറിയുമോ…. അവൻ ചോദിച്ചു…

അവൾ സംഭവിച്ച കാര്യങ്ങൾ എല്ലാം പറഞ്ഞു.. പെട്ടന്ന് തന്നെ കാർത്തിക്ക് അർച്ചനയും ആയി ഹേമയുടെ അടുത്തേക്ക് പോയി..

എങ്ങനെ ഉണ്ട് അമ്മേ കുഞ്ഞിന്,,, എന്നും ചോദിച്ചു കാർത്തിക്ക് ജാനകിയമ്മയുടെ കൈയിൽ നിന്നും കുഞ്ഞിനെ മേടിച്ചു..

ആവി വലിപ്പിച്ചപ്പോൾ ഇത്തിരി കുറവുണ്ട് മോനെ.. അവർ പറഞ്ഞു..

കാർത്തിക്ക് ഹേമയെയും കൂട്ടി കുഞ്ഞിനെ കാണിച്ച ഡോക്ടർ ആയ മിസ്റ്റർ വേണുഗോപാലിന്റെ അടുത്തേക്ക് പോയി..

എന്തായാലും വൈകിട്ട് പോയാൽ മതി, മൂന്നര  മണിക്കൂർ ഇടവിട്ട് രണ്ട് തവണ നബിലൈസേഷൻ കൊടുക്കാം, ടു ടൈംസ് കൊടുത്തു കഴിയുമ്പോൾ നിങ്ങൾക്ക് പോകാം, അപ്പോൾ കുഞ്ഞു ഓക്കേ ആകും… ഡോക്ടർ പറഞ്ഞത് കേട്ട് കൊണ്ട് ഇരിക്കുകയാണ് ഹേമയും കാർത്തിയും…

ജിഷ്ണു വൈകിട്ട് വന്നു ഹേമയെയും കുഞ്ഞിയെയും കൂട്ടി കൊള്ളും എന്നും കാർത്തിക് അവരെ അറിയിച്ചു, അപ്പോൾ പിന്നെ ജാനകിയമ്മയും ഹേമക്ക് ഒരു സഹായമായി അവിടെ നിൽക്കാമെന്ന് പറഞ്ഞു…

അർച്ചനയും കാർത്തിക്കും കൂടി കാർത്തിക്കിന്റെ വണ്ടിയിൽ തിരിച്ചു പോന്നു… അന്ന് വൈകിട്ട് അവർ രണ്ടുപേരും കൂടി നന്ദിനിയുടെ വീട്ടിൽ പോയി..

പഴയ ഒരു നായർ തറവാടായിരുന്നു അത്.. എന്നാലും പ്രൗഢി അങ്ങെനെ നിറഞ്ഞു തന്നെ നിൽക്കുന്നു….മുറ്റത്തു നിൽക്കുന്ന  ഒരു പഴയ  നാട്ടുമാവിലെ മാങ്ങാ പെറുക്കി കൂട്ടുകയാണ് ശ്രാവൺ…. നന്ദിനി തൊടിയിൽ നിൽക്കുന്ന പാവലിൽ നിന്നും പാവയ്ക്ക എടുക്കുകയാണ്…

കാർ വരുന്നതുകൊണ്ട് വേഗം തന്നെ നന്ദിനി അങ്ങോട്ടേക്ക് വന്നു,..

കയറിവരു അർച്ചന…. അമ്മെ ഇതാരാ വന്നിരിക്കുന്നതെന്ന് നോക്കിക്കേ എന്നും പറഞ്ഞു അർച്ചനയുടെ കയ്യും പിടിച്ചു നന്ദിനി അകത്തേക്ക് പോയി..

കല്യാണത്തിന് കണ്ടായിരുന്നു മോളേ, പരിചയപ്പെട്ടെങ്കിലും മറന്നു കാണും അല്ലേ.. നന്ദിനിയുടെ ‘അമ്മ അർച്ചനയ്ക്ക് കുടിക്കാൻ ചായ എടുക്കുന്നതിനിടയിൽ പറഞ്ഞു….

ഇല്ലമ്മേ, ഞാൻ ഓർക്കുന്നുണ്ട് കെട്ടോ, അന്ന് തിരക്കിൻറെ ഇടയിൽ ഒരുപാട് സംസാരിക്കാൻ കഴിഞ്ഞില്ല എന്നും പറഞ്ഞു അർച്ചന അവളുടെ കൈയിൽ ഉണ്ടായിരുന്ന കവർ മേശയിൽ വെച്ച്…

കാർത്തിയെ കൊണ്ട് അവൾ ബേക്കറി യിൽ നിന്നും പലഹാരം മേടിപ്പിച്ചായിരുന്നു, ജാനകിയമ്മ അവളോട് പറഞ്ഞായിരുന്നു വിട്ടത് അതൊക്കെ മേടിച്ചേ പോകാവൂ എന്ന്…

അങ്ങനെ എല്ലാവരും കൂടി സംസാരിച്ചിരുന്നു,,,നന്ദു നീ പറഞ്ഞതുപോലെ  അർച്ചന നല്ല ഒരു പെൺകുട്ടി ആണെന്ന് നന്ദിനിയുടെ ‘അമ്മ അവളോട് അഭിപ്രായപെട്ടത്… .

രാത്രിയിൽ അർച്ചനയും, കാർത്തിയും അവിടെന്നു തിരിച്ചു പോന്നു..

നേരം വൈകിയതിനാൽ  മക്കളെയും കൊണ്ട് നന്ദിനിയും വിഷ്ണുവും പിറ്റേ ദിവസം വരത്തൊള്ളൂ എന്ന് അവരോട് പറഞ്ഞുവിട്ടു….

ഇന്ന് പകൽ മുഴുവനും ഞാൻ അനുഭവിച്ച സങ്കടം എത്രയാണെന്ന് അറിയുമോ കാർത്തി…..

കാർത്തികിനോട് ചേർന്നിരുന്നു അർച്ചന പറഞ്ഞു

എന്താ അർച്ചന,,, അവൻ ചോദ്യഭാവത്തിൽ അവളെ നോക്കി..  

കാർത്തിയെ കാണാഞ്ഞതുകൊണ്ട് ആകെ ഒരു മൂടില്ലായിരുന്നു ഇന്ന്.  ….

എങ്കിൽ ഞാൻ ജോലിക്ക് ഇനി പോകാണ്ടിരിക്കാം…. എന്തേ… കാർത്തി അവളെ നോക്കി കണ്ണിറുക്കിയപ്പോൾ അവൾക്ക് ദേഷ്യം വന്നു…

അവർ തിരിച്ചു വീട്ടിലെത്തിയപ്പോൾ ഹേമയും ജാനകിയമ്മയും ആയിട്ട് ജിഷ്ണു എത്തിയിരുന്നു…

കുഞ്ഞിന് കുറവുണ്ടോ ഹേമചേച്ചി എന്ന് ചോദിച്ചുകൊണ്ട് അർച്ചന നേരെ  അവരുടെ റൂമിലേക്ക് ചെന്നു…

അർച്ചനയെ കണ്ട കുഞ് കൈയും കാലും ഇട്ട് ഇളക്കാൻ തുടങ്ങി…

ഇപ്പോളാ അർച്ചന ഇവൾ ഫീഡ് ചെയ്യാൻ തുടങ്ങിയത്, വിശന്നിട്ടും കൂടാ കുഞ് അത്രയും കരഞ്ഞതെന്നു പറഞ്ഞു ഹേമ അർച്ചനയുടെ അടുത്തേക്ക് വന്നിരുന്നു…

നന്ദിനി ചേച്ചിയുടെ വീട്ടിൽ ചെന്നിട്ട് എങ്ങനെ ഉണ്ടാരുന്നു, അമ്മയും അച്ഛനും ഒക്കെ എന്ത് പറഞ്ഞു…

അച്ഛനും അമ്മയും വളരെ സ്നേഹം ഉള്ളവരാണ് ചേച്ചി, ഞങ്ങളോട് വലിയ കാര്യം ആയിരുന്നു…

അർച്ചന……….. കാർത്തിക് വിളിക്കുന്നത് കേട്ടപ്പോൾ അവൾ എഴുനേറ്റു..

ചെല്ല് അർച്ചന…. അവൻ വിളിച്ചല്ലോ എന്നും”ഹേമ അവളെ നോക്കി.. 

കുഞ്ഞിന്റെ കവിളിൽ ഒരു മുത്തം കൊടുത്തിട്ട് അർച്ചന തിരികെ റൂമിലേക്ക് പോന്നു….

കാർത്തി ആരോടോ ഫോണിൽ സംസാരിക്കുകയായിരുന്നു, ആ അമ്മേ അർച്ചന വന്നു, ഞാൻ ഫോൺ കൊടുക്കാം എന്നും പറഞ്ഞു അവൻ ഫോൺ അർച്ചനയ്ക്ക് കൈമാറി…

അർച്ചനയുടെ ‘അമ്മ ആയിരുന്നു ലൈനിൽ… അയ്യോ സൊ സോറി അമ്മേ,,,, ഞാൻ ഇന്ന് ബിസി ആയിപോയി അതാ കെട്ടോ.. അർച്ചന അമ്മയോട് ഇന്ന് നടന്ന കാര്യങ്ങൾ ഓരോന്നായി വിവരിക്കുകയാണ്    …….

പെട്ടന്ന് കാർത്തിക്കിന്റെ കൈകൾ അവളെ വലിഞ്ഞുമുറുകി….. അവൾക്ക് ശ്വാസം മുട്ടിയിട്ടു മിണ്ടാൻ പറ്റണില്ല….അവളുടെ പിന്കഴുത്തിൽ അവന്റെ അധരങ്ങൾ അവളെ ഇക്കിളിപെടുത്തി കൊണ്ടിരുന്നു.   

അമ്മേ ഞാൻ വെയ്ക്കുവാ,,,, കുളി കഴിഞ്ഞിട്ട് വിളിക്കാം,, ഒരുതരത്തിൽ ഫോൺ സംഭാഷണം അവസാനിപ്പിച്ച് അർച്ചന കാൾ കട്ട് ചെയ്തു….

എന്താ കാർത്തി ഇത്…കൊച്ചു കുട്ടിയാണെന്ന വിചാരം അല്ലേ…    അർച്ചന അവനോട് ദേഷ്യപ്പെട്ടു…

. അതെ ഞാൻ കൊച്ചുകുട്ടിയാ…… കാർത്തിക് കെഞ്ചി…

അനുസരണയില്ലാത്ത ഈ കൈകൾ ഉണ്ടല്ലോ, ഞാൻ തല്ലി ഒടിക്കും കെട്ടോ എന്നും പറഞ്ഞു അവൾ കാർത്തിക്കിന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി….

വൈകിട്ട് അത്താഴം കഴിഞ്ഞു എല്ലാവരും കിടക്കാനായി പോയി…

ജാനകിയമ്മ കൊട്ടൻചുക്കാദി തൈലം എടുത്തു കാൽമുട്ടിൽ തേയ്ക്കുകയാണ്….

എന്റെ ജാനകി…. നീ ഈ കുഴമ്പും തൈലവും ആയിട്ട് ഇരിക്കാതെ വല്ല ഇംഗ്ലീഷ് മരുന്ന് മേടിച്ചു കഴിക്ക്…മകൻ അലോപ്പതി ഡോക്ടർ ആണെന്ന് പോലും താൻ മറന്നോ… രാജൻ മേനോൻ ജഗ്ഗിൽ നിന്നും ഒരു ഗ്ലാസ് ചൂട് വെള്ളം എടുത്തു കുടിച്ചുകൊണ്ട് പറഞ്ഞു….

എന്റെ ചേട്ടാ എനിക്ക് അതൊന്നും ഇനി പിടിക്കത്തില്ല, അതോണ്ടല്ലേ, പിന്നെ ഇന്ന് ഞാൻ ഒരുപാട് സമയം ആ ആസ്പത്രി വരാന്തയിൽ കുഞ്ഞിനേയും എടുത്ത് നടന്നില്ലേ, അതാ കെട്ടോ എന്നും പറഞ്ഞു അവർ ഹോട്ട് വാട്ടർ ബാഗ് എടുത്തു കാൽമുട്ടിൽ വെച്ചു…

അർച്ചന മോൾ ഉണ്ടായിരുന്നത്കൊണ്ട് തക്ക സമയത്തു ഹോസ്പിറ്റലിൽ പോകാൻ പറ്റി കെട്ടോ, ഹേമക്ക് ഇത്രയും ദിവസം അർച്ചനയെ കാണതില്ലായിരുന്നു, ഇന്ന് പക്ഷെ വൈകിട്ട് വന്നപ്പോൾ എന്നോട് പറയുവാ അർച്ചന പാവം ആണല്ലേ അമ്മേന്നു…. ജാനകിയമ്മ ഭർത്താവിനോട് പറഞ്ഞു…

എന്നും ഇങ്ങനെ തന്നെ മുൻപോട്ട് പോകട്ടെ അല്ലെ… രാജൻ മേനോൻ ഒരു സിഗരറ്റു എടുത്തു പുകച്ചുകൊണ്ട് പറഞ്ഞു…

തുടരും

 

 

ഉല്ലാസിന്റെ എല്ലാ നോവലുകളും വായിക്കുക

അച്ചായന്റെ പെണ്ണ്

നിനക്കായ്‌

കാവ്യം

മേഘരാഗം

പ്രേയസി

ഓളങ്ങൾ

പരിണയം

മന്ദാരം

5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!