Skip to content

കുടുംബം – 3

  • by
kudumbam

അതൊക്കെ എന്റെ ‘അമ്മ തന്നെ ചെയ്തോളും,,, മരുമകൾ വന്നു കയറി എന്നും പറഞ്ഞു ചേച്ചി ഇതെല്ലം വേഗം കൈമാറ്റം ചെയുക ഒന്നും വേണ്ട കെട്ടോ… നമ്മുടെ ജാനകിയമ്മ തന്നെ ആണ് ഈ വീടിന്റെ ഐശ്വര്യം……. കാർത്തിക്ക് അർച്ചനയെ രക്ഷിക്കാനായി ഒരു ശ്രമം നടത്തി..

നീ ഇവിടെ ഇരുപ്പുണ്ടായിരുന്നോ…. മേഘ അപ്പോൾ ആണ് അവനെ കണ്ടത്…

ഞാൻ കോഫി കുടിക്കാൻ വന്നതാ… അവൻ ചേച്ചിയോട് പറഞ്ഞു..

നീ പറഞ്ഞത് ശരിയാ കെട്ടോ……. നമ്മുടെ ‘അമ്മ ഇവിടെ മരുമകളായി വന്നതിനു ശേഷമാ ഇവിടെ ഐശ്വര്യം ഉണ്ടായത്…. മേഘ തല ഉയർത്തി പിടിച്ചു പറഞ്ഞു….

അർച്ചന….. താൻ അതെല്ലാം മാറ്റി കുറിക്കണം കെട്ടോ, തനിക്ക് അനുവദിച്ച സമയം തുടങ്ങുകയായി…. കാർത്തിക്ക് കുറച്ചൂടെ തല ഉയർത്തി പിടിച്ചു കൊണ്ട് പറഞ്ഞു…

മേഘ പോയി കുളിക്കു വേഗം, ‘അമ്മ അവളോടായി പറഞ്ഞു…

മ്…. എന്നൊന്ന് ഇരുത്തി മൂളികൊണ്ട് അവൾ പുറത്തേക്ക് പോയി…

അർച്ചന അപ്പോൾ കടുകും, കറിവേപ്പിലയും, വറ്റൽമുളകും ഒക്കെ ഇട്ടു ചമ്മന്തി കൂടുതൽ രുചികരമാക്കുകയായിരുന്നു…..

തീ ഓഫ് ചെയ്തിട്ട് അവൾ മെല്ലെ ചീനച്ചട്ടി അടുപ്പത്തു നിന്നും വാങ്ങി വെച്ച്, തവി കൊണ്ട് കുറച്ചെടുത്തു ജാനകിയമ്മയുടെ കൈയിൽ ഉപ്പു നോക്കുവാൻ കൊടുത്തു..  

അവർ കൊള്ളാം എന്ന് ചിരിച്ചു കൊണ്ട്  അവളോട് തലകുലുക്കി കാണിച്ചപ്പോൾ, എൻട്രൻസിന് ഒന്നാം റാങ്ക് കിട്ടിയ കുട്ടിയുടെ സന്തോഷം ആണ് അവളുടെ  മുഖത്ത് തെളിഞ്ഞതെന്നു കാർത്തിക്ക് ഓർത്തു…..

ജാനകിയമ്മ ഭർത്താവിനുള്ള ചായയുമായി മുറിയിലേക്ക് പോയി…

തനിക്ക് കുക്കിംഗ് ഒക്കെ വശമുണ്ടോ… കാർത്തിക്ക് അവളുടെ അരികത്തായി ചെന്ന് പതിയെ ചോദിച്ചു…

താങ്കൾക്ക് അങ്ങനെ തോന്നുണ്ടോ, അർച്ചന നേന്ത്രപ്പഴം പുഴുങ്ങുവാനായി ഫ്രിഡ്ജിൽ നിന്നും എടുത്തു പുറത്തു വെച്ച് കൊണ്ട് അവനോട് ചോദിച്ചു….

ചട്നി ഉണ്ടാക്കുന്ന രീതി കണ്ടപ്പോൾ എന്തെങ്കിലും ഒക്കെ അറിയാമെന്നു തോന്നി എന്റെ ഭാര്യേ…. അവൻ പറഞ്ഞപ്പോൾ അർച്ചന പതിയെ അവന്റെ അടുത്തേക്ക് വന്നു…

എന്നിട്ട് ശബ്ദം താഴ്ത്തി മെല്ലെ പറഞ്ഞു,അതേയ്  ആരോടും പറയണ്ട കെട്ടോ…..എനിക്ക് ആകെ അറിയാവുന്നത് ഇത് ഉണ്ടാക്കുവാൻ മാത്രം ആണ് എന്റെ ഭാഗ്യത്തിന് ഇവിടെ ഇന്ന് ഇതുണ്ടാക്കുവാനും അവസരം വന്നു, ചട്നിക്ക് പകരം സാംബാർ എങ്ങാനും ആയിരുന്നെങ്കിൽ എന്റെ ശിവനേ….. എന്നും പറഞ്ഞു അവൾ മുകളിലേക്ക് നോക്കി…..

കാർത്തിക്ക് ശരിക്കും ചിരിച്ചു പോയി….. അവനു അർച്ചനയോട് ഒരുപാട് ഇഷ്ടം തോന്നി,, ഇവൾ എല്ലാം തുറന്നു പറയുന്ന കാരക്ടർ ആണെന്ന് തോന്നുന്നു…. അതാ ഇന്നലെ തന്നോട് അങ്ങനെ ഒക്കെ പറഞ്ഞത്…..മനസ്സിൽ പിന്നെയും അവനു അവന്റെ ആദ്യരാത്രി ഓർമ്മ വന്നു….

അതേ… ഇവിടെ കിടന്നു കറങ്ങേണ്ട കെട്ടോ, വേഗം റൂമിലേക്ക് പൊയ്ക്കോ…. അർച്ചന ചട്ടുകം എടുത്തു കാർത്തിക്കിന്റെ അടുത്തേക്ക് ചെന്ന്….

ഞാൻ പിന്നെ കണ്ടോളാം കെട്ടോ എന്നും പറഞ്ഞു കാർത്തിക്ക് ഒരു കള്ളച്ചിരി ചിരിച്ചുകൊണ്ട് പുറത്തേക്ക് പോയി…..

ഹേമയും നന്ദിനിയും അടുക്കളയിൽ വന്നപ്പോൾ അർച്ചന നേന്ത്രപഴം പുഴുങ്ങിയത് എടുത്തു ടേബിളിൽ വെയ്ക്കുകയാണ്…….

ആഹ് ഹാ അടുക്കള ഭരണം ഒക്കെ ഏറ്റെടുത്തോ പുതുമണവാട്ടി….. എന്നും ചോദിച്ചു ഹേമ അവളുടെ  കുഞ്ഞിനെ ഒക്കത്തു നിന്നും എടുത്തു ടേബിളിൽ വെച്ച്…..

അർച്ചന നോക്കിയപ്പോൾ ആവി പൊങ്ങി വരുന്ന പഴം പിടിക്കാനായി കുഞ്ഞു കൈ പൊക്കുന്നു…

വാവാച്ചി പഴം എടുക്കേണ്ട കെട്ടോ…. എന്നും പറഞ്ഞു അവൾ അത് പാത്രത്തോടെ എടുത്തു മാറ്റി വെച്ചു…

പെട്ടന്ന് ഹേമയുടെ മുഖം ഇരുണ്ടു… ഓഹ് എന്റെ കുഞ്ഞു ഒരു പഴം എടുക്കും എന്നോർത്താനോ നീ അത് എടുത്തു മാറ്റി വെച്ചത്….അർച്ചനയുടെ മറുപടി കാക്കാതെ  അവൾ വേഗം കുഞ്ഞിനേയും എടുത്തുകൊണ്ട് പുറത്തേക്ക് പോയി..

കുഞ്ഞിന്റെ കൈ എങ്ങാനും പൊള്ളിയാലോ എന്നോർത്ത നന്ദിനി ഏടത്തി ഞാൻ അതെടുത്തു മാറ്റി വെച്ചത്…. അർച്ചന  വിഷമത്തോടെ പറഞ്ഞു…

സാരമില്ല, ഞാൻ പറഞ്ഞോളാം കെട്ടോ, അർച്ചന  വിഷമിക്കേണ്ട എന്നും പറഞ്ഞു നന്ദിനി അവളെ ആശ്വസിപ്പിച്ചു…

കാർത്തിക്ക് കുളി കഴിഞ്ഞു വന്നപ്പോൾ അർച്ചന റൂമിൽ ഉണ്ട്… അവൻ പിന്നിലൂടെ ചെന്ന് അവളുടെ അരക്കെട്ടിൽ അവന്റെ കൈകൾ കോർത്തു…..

അർച്ചന കരയുകയാണെന്നു അവനു അപ്പോളാണ് മനസിലായത്….

അർച്ചന… എന്ത് പറ്റി… അവൻ അവളുടെ താടി മേല്പോട്ട് പൊക്കി ചോദിച്ചു..

കണ്ണുനീർ ഒഴുകി ഒഴുകി വരികയാണ്, കാർത്തിക്ക് ചോദിച്ചിട്ടൊന്നും അവൾ മറുപടി പറയുന്നില്ല…..

.പെട്ടന്ന് ജാനകിയമ്മ അങ്ങോട്ട് കയറി വന്നു….

നന്ദിനി പറഞ്ഞാണ് ഞാൻ കാര്യങ്ങൾ അറിഞ്ഞത്….

അയ്യേ കരയുകയാണോ എന്റെ കുട്ടി, അവർ ചെന്ന് അർച്ചനയുടെ കണ്ണീർ തുടച്ചു…

എന്താ മക്കളെ ഇത്,കരയാനും മാത്രം എന്താ ഉണ്ടായത്… മോള് വാ… വന്നു കാപ്പി കുടിക്ക്…ഇതൊന്നും കാര്യമാക്കണ്ട…  ജാനകിയമ്മയുടെ ഓരോ വാക്കുകളും അർച്ചനയ്ക്ക് വലിയ ആശ്വാസം ആയിരുന്നു…. കാർത്തികിനു ഒന്നും മാത്രം ഒന്നും മനസിലായില്ല…

എന്താ അമ്മെ പ്രോബ്ലം അവൻ ജാനകിയമ്മയോട് ചോദിച്ചു….

നീ താഴേക്ക് ചെല്ല് മോനെ…. അവർ മകനോട് പറഞ്ഞു…

മകൻ പോയപ്പോൾ അവർ കതക് ചാരി ഇട്ടു, എന്നിട്ട് അർച്ചനയുടെ അടുത്തേക്ക് വന്നു…

മോളെ ഹേമ അങ്ങനെയാ…. വെട്ടൊന്ന് മുറി രണ്ട് ഇതാണ് അവളുടെ സ്വഭാവം…മൂന്നാങ്ങളമാർക്ക് ഒറ്റ പെങ്ങളെ ഒള്ളു, അതാ അവൾ ഇങ്ങനെ ഒക്കെ…..

മോള് പഠിപ്പുള്ള കുട്ടിയല്ലേ, അതൊക്കെ മനസിലാക്കി പെരുമാറണം കെട്ടോ, അതോ മോളും മേഘയെ പോലെ ആണോ, അവൾക്ക്ക് ഈ പി ജി എന്ന് പറയുന്ന സാധനം എങ്ങനെ കിട്ടിയെന്നു ഇപ്പോളും അറിയില്ലാത്തവർ ആണ് ഇവിടെ ഉള്ളവർ എന്നും പറഞ്ഞു ജാനകിയമ്മ അർച്ചനയും ആയി പുറത്തേക്ക് വന്നു…

ആണുങ്ങൾ എല്ലാവരും കാപ്പി കുടിച്ചതിനു ശേഷം ആണ് പെൺപടകൾ ഇരുന്നത്….

ഹേമ മുഖം വീർപ്പിച്ചാണ് ഇരുന്നത്, അർച്ചന ജാനകിയമ്മയുടെ അരികത്തായി ഇരുന്നു…

എല്ലാവരും കഴിച്ചതിനു ശേഷം അർച്ചന പതിയെ ഹേമയുടെ അടുത്തായി ചെന്ന്….

ചേച്ചി… ഞാൻ ചേച്ചിയെ വിഷമിപ്പിച്ചെങ്കിൽ എന്നോട് ക്ഷമിക്കണം കെട്ടോ എന്നും പറഞ്ഞിട്ട് അവൾ വേഗം കൈ കഴുകി മുറിയിലേക്ക് വന്നു…

ഇപ്പോൾ ഹേമയുടെ മുഖം അയഞ്ഞു വന്നു…

ഇതൊന്നും  വലിയ സംഭവം അല്ലെടോ, ലീവ് ഇറ്റ് എന്നും പറഞ്ഞു കാർത്തിക്ക് അവളെ മുറിയിലേക്ക് വന്നപ്പോൾ  പുണർന്നു…

അവനെ തിരിച്ചു കട്ടിലിലേക്ക് തള്ളി ഇട്ടിട്ട് അവൾ മുറിയുടെ പുറത്തേക്ക് ഓടി പോയി….

പിറ്റേ ദിവസം രാവിലെ കാർത്തി എവിടെ എന്ന് ചോദിച്ചുകൊണ്ട് രാജൻ മേനോൻ ഹാളിലേക്ക് വന്നു…

അച്ഛന്റെ വിളിയൊച്ച കേട്ടപ്പോൾ അവൻ താഴേക്ക് ഇറങ്ങി വന്നു..

മോനെ ഷീല വിളിച്ചു,,,, നിന്നെ വിളിച്ചിട്ട് എടുത്തില്ലാന്നു… നീയുംമോളും കൂടി അങ്ങോട്ടേക്ക് ഇറങ്ങാൻ പറഞ്ഞു… നിങ്ങൾ വിവാഹം കഴിഞ്ഞു എങ്ങോട്ടും ഇറങ്ങിയില്ലലോ…. അയാൾ മകനോടായി പറഞ്ഞു….

ഇന്ന് ഉച്ചക്ക് നിങ്ങൾ അങ്ങോട്ട് പോകണം കെട്ടോ എന്നും പറഞ്ഞു രാജൻ മേനോൻ പോയി. .

ഇയാൾക്ക് ഐസ് ക്രീം എന്തേലും വേണോ…. ഷീല അപ്പച്ചിയുടെ വീട്ടിലേക്ക് പോകും വഴി ബേക്കറിയിൽ കയറിയപ്പോൾ  കാർത്തി അവളോട് ചോദിച്ചു…

ഒന്നും വേണ്ട കാർത്തി, നമ്മൾക്ക് പെട്ടന്ന് പോകാം, മഴ വരുന്നുണ്ടെന്നു പറഞ്ഞു അവൾ ദൃതി വെച്ച്…

അപ്പച്ചിയും അവരുടെ മക്കളായ കാർത്തികയും കീർത്തനയും ഉണ്ടായിരുന്നു അവിടെ…

അവർ ഒരുപാട് വിഭവങ്ങൾ ഒക്കെ ഒരുക്കി വെച്ച് കാത്തിരിക്കുകയായിരുന്നു….

അർച്ചനചേച്ചി യും ആയിട്ട് പെൺകുട്ടികൾ വേഗം അടുത്തു…

എന്തായാലും വന്നതല്ലേ നാളെ പോകാം ന്നു പറഞ്ഞു അവർ കാർത്തിയെയും അർച്ചനയെയും അവിടെ അന്ന് താമസപ്പിച്ചു…

അർച്ചന നാളെ അല്ലേ വീട്ടിലേക്ക് പോകുന്നത്,? ഷീല അത്താഴം കഴിച്ചുകൊണ്ട് ഇരുന്നപ്പോൾ  ചോദിച്ചു….

അതേ അപ്പച്ചി… .അവൾ സന്തോഷത്തോടെ പറഞ്ഞു…

ഓഹ് പെണ്ണിന്റെ മുഖത്തെ ഒരു തിളക്കം കണ്ടോ അപ്പച്ചി, ഇയാൾ ഗോൾഡൻ ഫേഷ്യൽ ചെയ്തതിന്റെ ബെനഫിറ് ഇപ്പോള കിട്ടിയത് എന്നും പറഞ്ഞു കാർത്തിക്ക് അവളെ കളിയാക്കി….

പിറ്റേ ദിവസം ഉച്ചയോടുകൂടി കാർത്തിക്കും അർച്ചനയും കൂടി മേലേവീട്ടിൽ തറവാട് എന്ന അർച്ചയുടെ വീട്ടിൽ എത്തി….

അച്ഛനും അമ്മയും ഗാർഡനിൽ നിൽക്കുന്നത് കണ്ടു അർച്ചന കൈ വീശി കാണിച്ചു…

എടൊ, താൻ നെടുമ്പാശേരി എയർപോർട്ടിൽ ആണ് വന്നതെന്ന്‌ഞാൻ ഇപ്പോളാ അറിഞ്ഞത് കെട്ടോ… Kകാർത്തിക്ക് അവളുടെ നേർക്ക് നോക്കി കൊണ്ട് ആകാഷയോടെ പറഞ്ഞു…

വെച്ചിട്ടുണ്ട് ഞാൻ… കുറച്ചു കഴിയട്ടെ എന്നും പറഞ്ഞു കാർത്തിക്കിന്റെ ചെവിയിൽ പിടിച്ചു കിഴുക്കി…..

കയറി വരൂ മോനെ എന്നും പറഞ്ഞു ശേഖരമേനോൻ മരുമകന്റെ കൈയിൽ പിടിച്ചു സ്വീകരിച്ചു….

മോളേ എന്നും വിളിച്ചു ഗീത ദേവി അർച്ചനയുടെ അടുത്തേക്ക് ചെന്ന് …. അർച്ചന കാറിൽ നിന്നും ഇറങ്ങി വന്നു….

തങ്ങളുടെ മകൾ അതീവ സന്തോഷത്തോടെ ഒരു കുടുംബിനിയായി വന്നത് കാണുകയാണ്  ശേഖരമേനോൻ…. 

തുടരും…

(കഥ എങ്ങനെ ഉണ്ട്, അഭിപ്രായം പറയണം )

 

 

ഉല്ലാസിന്റെ എല്ലാ നോവലുകളും വായിക്കുക

അച്ചായന്റെ പെണ്ണ്

നിനക്കായ്‌

കാവ്യം

മേഘരാഗം

പ്രേയസി

ഓളങ്ങൾ

പരിണയം

മന്ദാരം

4.5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!