കുടുംബം – 4

  • by

2394 Views

kudumbam

മോളേ….. ശേഖരവർമ്മ മകളുടെ അടുത്തേക്ക് ചെന്നു… അവൾ ഓടിവന്നു അച്ചനെ കെട്ടിപിടിച്ചു…

അയാൾക്ക് പെട്ടന്ന് കണ്ണുനിറഞ്ഞു വന്നു…..കാത്തു കാത്തിരുന്ന് തങ്ങൾക്ക് കിട്ടിയ മുത്താണ് ഇത്….മകളെ പിരിഞ്ഞു ഒരു ദിവസം പോലും നിൽക്കാൻ അവർക്കാവില്ലായിരുന്നു…

സ്കൂളിലും, കോളേജിലും എല്ലാം അതുകൊണ്ട് അവളെ വീടിന്റെ അടുത്ത് തന്നെയാണ് അവർ പഠിപ്പിച്ചത്….

ആദ്യമായി മകളെ പിരിഞ്ഞ വേദന……. അത് രണ്ടുപേരും അറിഞ്ഞു ഈ നാല് ദിവസം കൊണ്ട്…

ശേഖരേട്ട….. മോൻ ഇവിടെ നിൽക്കുന്നത് മറന്നോ രണ്ടാളും… ഗീത അവിടേക്ക് വന്നു ചോദിച്ചു..

അർച്ചന അച്ഛന്റെ അടുത്ത് നിന്നും കാർത്തിക്കിന്റെ അടുത്തേക്ക് ഓടി വന്നു…

കാർത്തിയുടെ കൈയിൽ പിടിച്ചു,അവനെ അകത്തേക്ക് കൊണ്ടുപോയി…

ഒറ്റമോളായതുകൊണ്ട് നല്ലതുപോലെ കൊഞ്ചിച്ചു വെച്ചിരിക്കുവാ മകളെ അല്ലെ എന്ന് അവൻ പതിയെ അവളോട് ചോദിച്ചു..

അർച്ചന ചിരിച്ചുകൊണ്ട്  അവന്റെ കൈയിൽ അമർത്തി നുള്ളി…

കല്യാണി….. മക്കൾക്ക് കുടിക്കാൻ ഇളനീർ  എടുത്തേക്കു കെട്ടോ… ഗീത അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു..

അർച്ചനയ്ക്ക് വളരെ പ്രിയപ്പെട്ടതാണ് ഇളനീർ എന്ന് അച്ഛനും അമ്മയ്ക്കും നന്നായിട്ട് അറിയാം…

അർച്ചനയുടെ റൂമിൽ കാർത്തിക്കും, അർച്ചനയും കയറി വന്നു….

അച്ഛന് മകളെ കണ്ടപ്പോൾ എന്തേ കരച്ചിൽ വന്നല്ലോ,,, കാർത്തിക് ഷർട്ട് മാറി കൊണ്ട് അവളോട് ചോദിച്ചു…

ഞാനും അച്ഛനും തമ്മിൽ ഭയങ്കര കമ്പനി ആയിരുന്നു കാർത്തി… എന്റെ ജീവിതത്തിൽ അച്ഛൻ അറിയാത്ത ഒരു രഹസ്യം പോലും ഇല്ല, ഏതെങ്കിലും പയ്യന്മാർ വന്നു ഐലവ്യു പറഞ്ഞാൽ അതും ഞാൻ അച്ഛനോട് പറയുമായിരുന്നു…. എന്റെ അച്ഛൻ പാവം ആണ്….. അർച്ചന വാചാലയായി…

മോളു ഫുഡ് കഴിക്കുവാൻ വരൂ…… താഴെ നിന്നും ‘അമ്മ വിളിക്കുന്നത് അവർ രണ്ടുപേരും കേട്ടു….

വിശക്കുന്നില്ലേ കാർത്തികിന്, വാ നമ്മൾക്ക് എന്തേലും കഴിച്ചിട്ട് വരാം…. അർച്ചന അവന്റെ കൈയിൽ പിടിച്ചു…. പെട്ടന്ന് അവൻ അവളെ അവന്റെ ദേഹത്തേക്ക് വലിച്ചടുപ്പിച്ചു…. അച്ഛനെ പോലെ തന്നെ ഈ കാർത്തിക്കും ഒരു പാവം ആണ് കെട്ടോ…. അർച്ചനയുടെ മുഖം കൈകുമ്പിളിൽ എടുത്തുകൊണ്ട് അവൻ പറഞ്ഞു…

അയ്യട ഒരു പാവം വന്നിരിക്കുന്നു, എനിക്ക് അത് മനസ്സിലാകുന്നുണ്ട്…. മര്യാദക്ക് എന്റെ കൂടെ വന്നോ… എന്നും പറഞ്ഞു അവൾ കാർത്തിക്കും ആയിട്ട് പുറത്തേക്ക് പോയി…

വിഭവസമൃദ്ധം ആയിരുന്നു അവരുടെ വിരുന്നു… ചെമ്മീനും, കരിമീനും, നാടൻ വരാലും, അങ്ങനെ പല തരത്തിൽ ഉള്ള മീൻ വിഭവങ്ങൾ മേശയിൽ നിരന്നു, പോരാത്തതിന് താറാവും, കോഴിയും, വേറെ…

‘അമ്മ അടിപൊളി കുക്ക് ആണല്ലോ….  കാർത്തിക് കുറച്ചു പുളിശ്ശേരി എടുത്തു ചോറിന്റെ മുകളിലേക്ക് ഒഴിച്ച് കൊണ്ട് ചോദിച്ചു..

അയ്യോ മോനെ ഞാൻ  അല്ല ഇതെല്ലം ഉണ്ടാക്കിയത്, കല്യാണി ആണ് കെട്ടോ എന്നും പറഞ്ഞുകൊണ്ട് അവർ കല്യാണി…. ഒന്ന് ഇങ്ങട് വരുവോ എന്ന് നീട്ടി വിളിച്ചു..

ഒരു മധ്യവയസ്‌ക അപ്പോൾ അങ്ങോട്ടേക്ക് വന്നു.. ഇതാ മോനെ കല്യാണി, കല്യാണി ഒരു ബെസ്ററ് കുക്ക് ആണ് കെട്ടോ…… ഗീത പറഞ്ഞു..

ആഹ് ഓക്കേ… ചേച്ചി കലക്കിയിട്ടുണ്ട് കെട്ടോ.. ഇതൊക്കെ അർച്ചനയെ ഒന്ന് പഠിപ്പിക്കണം കെട്ടോ, എല്ലാം ഇല്ലെങ്കിലും സാരമില്ല…  താറാവ് റോസ്‌റ് മാത്രം ആണെങ്കിലും മതി… ഇത് സൂപ്പർബ് ന്നും പറഞ്ഞു അവൻ ഒരു താറാവ് കഷ്ണം എടുത്തു വായിലേക്ക് ഇട്ടു കൊണ്ട് ആസ്വദിച്ചു കഴിച്ചു…

അങ്ങനെ കുശാലായി ഭക്ഷണം ഒക്കെ കഴിച്ചു കഴിഞ്ഞപ്പോൾ കാർത്തികിന് ഭയങ്കര ക്ഷീണം അനുഭവപെട്ടു…

ഫുഡ് കഴിച്ചത് ഇത്തിരി കൂടി പോയി, അവൻ അർച്ചനയോട് പറഞ്ഞു….

എങ്കിൽ കാർത്തി പോയി റസ്റ്റ് എടുക്ക്.. അവൾ കാർത്തിക്കിന്റെ മുഖത്തേക്ക് നോക്കി…

എങ്കിൽ ഞാൻ ഒന്ന് കിടക്കട്ടെ എന്നും പറഞ്ഞു അവൻ അർച്ചനയുടെ മുറിയിലേക്ക് പോയി…

ഗീതയും മകളും കൂടി ഹാളിൽ ഇരുന്നു ഓരോ കാര്യങ്ങൾ സംസാരിക്കുക ആയിരുന്നു….

പെട്ടന്ന് ജാനകിയമ്മ അവളുടെ ഫോണിലേക്ക് വിളിച്ചു….

.ആഹ് അമ്മേ എത്തിയെത്തി, ഫുഡ് കഴിച്ചു… ഓക്കേ അമ്മേ അവൾ കാൾ കട്ട് ചെയ്തിട്ട് ഗീതയുടെ മടിയിൽ തല വെച്ച് കിടന്നു…

പുതിയ വീട്, പുതിയ ആളുകൾ……

ജാനകിയമ്മയെ കുറിച്ചേ അർച്ചനയ്ക്ക് പറയാൻ വാക്കുകൾ കിട്ടുന്നൊള്ളു… കാരണം അത് ഒരു പാവം അമ്മയാണ്… അവളെ വലിയ കാര്യം ആണെന്ന്, ഒക്കെ പറഞ്ഞു കൊണ്ട് അർച്ചന ഗീതയുടെ മടിയിൽ തലവെച്ചു കിടക്കുകയാണ്…

അമ്മയും അച്ഛനും കൂടി അങ്ങോട്ടേക്ക് ഇറങ്ങു കെട്ടോ… അർച്ചന ഗീതയെ നോക്കി….

മോളെ,,,,,, അടുക്കളകാണൽ എന്നൊരു ചടങ്ങുണ്ട്,, അമ്മയ്ക്ക് അതുകഴിഞ്ഞേ അങ്ങട് വരാത്തൊള്ളൂ, അതുകൊണ്ട് അമ്മയും അച്ഛനും കുടി മറ്റന്നാൾ അങ്ങോട്ടേക്ക് വരാം… ശേഖരവർമ്മ അവരുടെ അടുത്തേക്ക് വന്നുകൊണ്ട് പറഞ്ഞു…

അർച്ചന വേഗം സെറ്റിയിൽ നിന്നെഴുനേറ്റിരുന്നു.. അച്ഛന്റെയും അമ്മയുടെയും നടുക്കായി അർച്ചന ഇരുന്നു… ശേഖരവർമയുടെ കൈയിലെ മൊബൈൽ ഫോൺ മേടിച്ചിട്ട് അവൾ അവർ മൂന്നുപേരും ആയിട്ടുള്ള ഒരു സെൽഫി എടുത്തു….

അച്ഛാ… ഞാൻ ഇത്തിരികൂടി ഗ്ലാമർ ആയല്ലേ… അവൾ ഫോട്ടോ നോക്കി കൊണ്ട് പറഞ്ഞു..

അത് നീ ഫേഷ്യൽ ഒക്കെ ചെയ്തിട്ടാണ് എന്നും പറഞ്ഞു ഗീത അവളെ കളിയാക്കി ചിരിച്ചു…

കല്യാണിചേച്ചി എന്താ അമ്മേ ഉണ്ടാക്കുന്നത്, നല്ല മണം വരുന്നുണ്ടലൊ എന്ന് അടുക്കളയിലേക്ക് നോക്കി കൊണ്ട് അർച്ചന പറഞ്ഞു….

ആവോ…. എല്ലാം ഇന്ന് സ്പെഷ്യൽ ആണ് അവർ മറുപടിയും പറഞ്ഞു…

കാർത്തിക്കിന്റെ അടുത്തേക്ക് ചെല്ല് മോളേ, ഒരുപാട് നേരം ആയില്ലേ കിടക്കാൻ തുടങ്ങിയിട്ട് എന്ന് ഗീതാദേവി പറഞ്ഞപ്പോൾ അവൾ പതിയെ സ്റ്റെപ് കയറി മുകളിലേക്ക് പൊയി…

ആഹ് കാർത്തി ഉണർന്നു കിടക്കുവായിരുന്നോ, ക്ഷീണം മാറിയെങ്കിൽ എഴുനേറ്റു താഴേക്ക് വരൂ എന്നും പറഞ്ഞു അവൾ അവന്റെ അടുത്തേക്ക് വന്നു..

ക്ഷീണം മാറണം എങ്കിൽ നീ ഇവിടെ വന്നു കിടക്കു മോളെ…. കാർത്തിക് അർച്ചനയെ നോക്കി..

അയ്യടാ കൊഞ്ചാൻ വന്നിരിക്കുന്നു, എഴുനേറ്റു താഴേക്ക് വരൂ… അച്ഛനും അമ്മയും വെയിറ്റ് ചെയുവാ കെട്ടോ…. അർച്ചന കാർത്തിക്കിന്റെ അടുത്തേക്ക് വന്നുകൊണ്ട് പറഞ്ഞു..

നാല് മണിക്ക് എന്നും സ്കൂളിൽ പോയിട്ട് വരുമ്പോൾ അർച്ചനയ്ക്ക് എന്തേലും ഒക്കെ കഴിക്കുവാൻ വേണം,ഗീത അവർക്ക് എല്ലാവര്ക്കും ചായയും ആയിട്ട് വന്നു കൊണ്ട് പറഞ്ഞു…

കല്യാണിയുടെ പിറകെ നടക്കും,,, ഏത്തക്കബോളി ഉണ്ടാക്കി കൊടുക്കുവാൻ പറഞ്ഞ്‌കൊണ്ട് കെട്ടോ മോനെ…

അർച്ചന ഒരു പാത്രത്തിൽ ഏത്തക്കാബോളിയും, ആയിട്ട് വരുന്നത് കണ്ടുകൊണ്ട് ഗീതയും ശേഖരവർമയും ചിരിച്ചു…

അവൾ എല്ലാവർക്കും അത് എടുത്തുകൊടുത്തു….

മോളേ അച്ചുകുട്ടി ഇത് കൂടി കൊണ്ടുപോയ്ക്കോ… കല്യാണി കർട്ടന്റെ മറവിൽ നിന്ന് കൊണ്ട് പറഞ്ഞു…

ചേച്ചി ഇങ്ങോട്ടേക്ക് വരൂ… എന്തിനാ നാണിക്കുന്നത് അർച്ചന അവരെ വിളിച്ചു..

ഒരു പാത്രത്തിൽ ആവി പൊങ്ങുന്ന ഇലയടയും ആയിട്ടാണ് കല്യാണി വന്നത്….

ജീരകവും, ഏലക്കയും, നാളികേരവും , ശർക്കരയും ഒക്കെ ഇട്ടുണ്ടാക്കിയ ഇലയട കാർത്തികിന് ഇഷ്ടപ്പെട്ടു പോയി…

ഹോ ഈ ഫുഡ് എല്ലാം കഴിച്ചു ഞാൻ മടുക്കും, നാളെ രാവിലെ മടങ്ങണം എന്നോർക്കുമ്പോൾ ആണ് വിഷമം… അവൻ അത് പറഞ്ഞപ്പോൾ അർച്ചനയുടെ മുഖം ഇരുണ്ടു..

നാളെ പോകാനോ കാർത്തിക്…… അവൾ ഇഷ്ടപെടാത്ത മട്ടിൽ ചോദിച്ചു..

പിന്നേ.. പോകണ്ടേ നമ്മൾക്ക്. എനിക്ക് മറ്റന്നാൾ ജോയിൻ ചെയ്യണം ഹോസ്പിറ്റലിൽ, എന്നും പറഞ്ഞുകൊണ്ട് അവൻ കൈ കഴുകി തുടച്ചുകൊണ്ട് വന്നു…

അർച്ചന മുഖം കുത്തീവീർപ്പിച്ചു ഇരിക്കുകയാണ്..

നാളെ പോയിട്ട് നമ്മൾക്ക് വീക്കെൻഡിൽ വരാടോ എന്ന് അവൻ പറഞ്ഞപ്പോൾ അവളുടെ മുഖം തെളിഞ്ഞത്…

അയ്യോ ഇതാരാ വന്നിരിക്കുന്നത് ദേവകി അപ്പച്ചിയോ എന്നും പറഞ്ഞുകൊണ്ട് അർച്ചന പുറത്തേക്ക് ഓടി  പോയി…

.ശേഖരവർമയുടെ ഒരേ ഒരു പെങ്ങൾ ആണ് ദേവകി, ഭർത്താവ് മരിച്ചതുകൊണ്ട് അർച്ചനയുടെ വിവാഹത്തിന് അവർ വന്നില്ല, ഇപ്പോൾ അവളെ കാണുവാൻ വന്നതാണ് അവർ…

കാർത്തിയെ പരിചയപ്പെടുത്തി കൊടുത്തിട്ട് അവൾ അവരുമായി റൂമിലേക്ക് പോയി.. 

ഇതാ അപ്പച്ചി, ഇത് ഞാൻ അപ്പച്ചിക്ക് കൊണ്ടുവന്നതാണ് എന്നും പറഞ്ഞു ഒരു കവർ എടുത്തു അവൾ അവർക്ക് നൽകി.. വിലകൂടിയ ഒരു ഹാൻഡ്‌ലൂം സിൽക്ക് സാരി ആയിരുന്നു.. അതിൽ..

ഞാൻ മോൾക്കും ഒരു സമ്മാനം കൊണ്ടുവന്നിട്ടുണ്ട് എന്നും പറഞ്ഞു അവർ ഒരു ബോക്സ് എടുത്തു അവൾക്ക് കൈമാറി…

ഡയമണ്ടിന്റെ ഒരു നെക്‌ലേസും ഒരു ജോഡികമ്മലും ആയിരുന്നതിൽ…

അടിപൊളി ആയിട്ടുണ്ട് അപ്പച്ചി എന്നും പറഞ്ഞു അവൾ അത് ഇട്ടു നോക്കി…

ദേവേട്ടനും ഏടത്തിയും എന്ത് പറയുന്നു അപ്പച്ചി… അവർ എന്ന് വരും നാട്ടിലേക്ക്.. അവൾ നെക്‌ളേസ്‌ അണിഞ്ഞു നീലക്കണ്ണാടിക്ക് മുൻപിൽ നിന്നുകൊണ്ട് അവരോട് ചോദിച്ചു…

അവൻ അടുത്ത മാസം വരും മോളെ, അവർ പറഞ്ഞു…

മോളേ… പറമ്പിൽ ജോലിക്കാർ ഉണ്ട്, ഞാൻ അതുകൊണ്ട് വേഗം പോകുവാ കെട്ടോ എന്നും പറഞ്ഞു അവർ പോകാൻ എഴുനേറ്റു….

ഈ അപ്പച്ചിക്ക് എപ്പോൾ വന്നാലും ധൃതി ആണ്.. എന്നും പറഞ്ഞു അവൾ അവരുടെ ഒപ്പം പുറത്തേക്ക് നടന്നു…

ഏട്ടാ ഞാൻ ഇറങ്ങുവാ കെട്ടോ, തൊടിയിൽ ജോലിക്കാർ ഉണ്ട്, കാർത്തിക് ഒരു ദിവസം ഇറങ്ങണം കെട്ടോ മോനെ എന്നും പറഞ്ഞു ദേവകി പോകാൻ തുടങ്ങി…

ഇതാ ചേച്ചി ഇതുകൂടി കൊണ്ടുപോയ്ക്കോ എന്നും പറഞ്ഞു ഗീത എന്തോ കവറും ആയിട്ട് അവർക്കരികിലേക്ക് വന്നു….

എന്താ ഇത് ഗീതേ, ?ദേവകി ചോദിച്ചു..

കുറച്ചു ചെമ്മീൻറോസ്‌റ് ഉം കരിമീൻ പൊള്ളിച്ചതും ആണ്, ചേച്ചിക്ക് ഇഷ്ടമല്ലേ ഇത്, ഗീത കവർ അവർക്ക് കൊടുത്തുകൊണ്ട് പറഞ്ഞു..

അമ്മേ അപ്പച്ചി എന്താ ഈ കൊണ്ടുവന്നതെന്നു നോക്കിക്കേ… അർച്ചന കഴുത്തിൽ കിടന്ന നെക്‌ളേസ്‌ കാണിച്ചുകൊണ്ട് പറഞ്ഞു…

ആഹ് നന്നായിട്ടുണ്ടല്ലോ…. ഗീത അതിൽ പിടിച്ചുകൊണ്ട് പറഞ്ഞു…

അച്ഛൻ കഴിഞ്ഞാൽ ഇവൾക്ക് പ്രിയപ്പെട്ടത് ദേവകി ചേച്ചിയെ ആണ് കെട്ടോ കാർത്തിക് എന്നും പറഞ്ഞു ഗീത കാർത്തിക്കിന്റെ അടുത്തേക്ക് വന്നു…

ദേവകി യാത്ര പറഞ്ഞുപോയി…

പിറ്റേ ദിവസം രാവിലെ കാർത്തിക്ക് എഴുനേറ്റു കുളിച്ചു റെഡി ആയി…. അർച്ചന ഉണർന്നപ്പോൾ കാർത്തിക് റെഡി ആയി നിൽപ്പുണ്ട്….

ഇതെന്താ ഇത്ര നേരത്തെ കുളിച്ചത്… എങ്ങോട്ട് പോകുവാ കാർത്തിക് എന്നും ചോദിച്ചുകൊണ്ട് അർച്ചന എഴുനേറ്റ് കട്ടിലിൽ ഇരുന്നു..

നമ്മൾക്ക് പോകണ്ടേ വീട്ടിൽ… ഇയാളോട് ഞാൻ പറഞ്ഞതല്ലേ ഈ കാര്യം.. കാർത്തിക് അർച്ചനയോട് ചോദിച്ചു..

അതെ പറഞ്ഞു, പക്ഷെ ഇത്ര നേരത്തെ ഇത് എങ്ങോട്ടാ… എന്റെ അച്ഛനും അമ്മയും എന്ത് വിചാരിക്കും കാർത്തിക്… അവൾക്ക് ദേഷ്യം വന്നു..

എന്റെ ഫ്രണ്ട് ആനന്ദിന്റെ കാര്യം ഞാൻ തന്നോട് പറഞ്ഞില്ലേ,താൻ ഓർക്കുന്നുണ്ടോ… കാർത്തിക് ഷിർട്ടിന്റെ ബട്ടൻസ് ഓരോന്നായി ഇട്ടുകൊണ്ട് അവളോട് ചോദിച്ചു….

ഉവ്വ്, അയാളും വൈഫും വരുന്നുണ്ടോ അങ്ങോട്ട്.. അവൾ ഒരു പുരികം ഉയർത്തികൊണ്ട് ചോദിച്ചു..

ഇല്ല…. പക്ഷെ അവൻ എന്നോട് ഒരുകാര്യം പറയും എപ്പോളും എന്താന്ന് പറയട്ടെ…. അവൻ അവളുടെ മുൻപിലേക്ക് ഒരു കസേര ഇട്ടുകൊണ്ട് ചോദിച്ചു…

മ്മ് പറയു…. അർച്ചന താല്പര്യം ഇല്ലാത്ത മട്ടിൽ പറഞ്ഞു…

ഈ വിവാഹം കഴിഞ്ഞ സ്ത്രീകൾക്ക് പോത്തിന്റെ സ്വഭാവം ആണെന്ന്… അവൻ ശബ്‌ദം താഴ്ത്തി പറഞ്ഞു തുടങ്ങി…

കാരണം എന്താന്ന് പറയട്ടെ….

അർച്ചന അവന്റെ മുഖത്തേക്ക് നോക്കി….

പോത്തിനെ കുളിപ്പിക്കാൻ വെള്ളത്തിലോട്ട് ഇറക്കുമ്പോൾ അവയ്ക്ക് ഭയങ്കര സന്തോഷം ആണ്.. എത്ര കുളിച്ചാലും മതിവരില്ല….തിരിച്ചു കയറ്റാൻ നമ്മൾ കുറെ പാടുപെടും….. എന്ന് പറഞ്ഞത്പോലെയാ ഈ പെണ്ണുങ്ങളും.. സ്വന്തം വീട്ടിലോട്ട് പോകുമ്പോൾ എന്തൊരു ഉത്സാഹം ആണ്, തിരിച്ചു കെട്ടിയോൻവീട്ടിലേക്ക് വരാൻ ഇവർക്ക് ഭയങ്കര മടിയുമാണ് കെട്ടോ…

ഇത് ആനന്ദ് പറഞ്ഞതാണോ, അതോ മോൻ കണ്ടുപിടിച്ചതാണോ എന്ന് ചോദിച്ചുകൊണ്ട് അർച്ചന കട്ടിലിൽ നിന്നെഴുന്നേറ്റു…

ആര് കണ്ടുപിടിച്ചാലും സത്യം അല്ലെ… കാർത്തിക് ഇതും പറഞ്ഞുകൊണ്ട് ഫോൺ എടുത്തു….

എന്നെ ഇയാള് പോത്തു ആക്കണ്ട എന്നും പറഞ്ഞു അർച്ചന ബാത്റൂമിലേക്ക് പോയി….

അർച്ചന…. മോളെ ഇത്ര പെട്ടന്നു പോകയാണോ..ശേഖരവർമയുടെ മുഖം വാടി…

 കാപ്പി കുടിച്ചുകൊണ്ടിരുന്നപ്പോൾ അർച്ചന പറഞ്ഞു അച്ഛനോടും അമ്മയോടും കാലത്തേ പോകുകയാണെന്ന്….

രാവിലെ പോകണം അച്ഛാ, എനിക്ക് നാളെ ഹോസ്പിറ്റലിൽ പോകണം… കുറച്ചു പരിപാടി ഉണ്ട്, അതാ കെട്ടോ…. കാർത്തിക്ക് ആണ് അതിനു മറുപടി പറഞ്ഞത്..

അച്ഛനും അമ്മയും അങ്ങോട്ട് വാ കെട്ടോ, നമ്മൾക്ക് അവിടെ കൂടം ഒരു ദിവസം, അർച്ചനയുടെ മുഖം വിഷമിച്ചിരിക്കുന്നത് കണ്ടു കാർത്തിക്ക് അവരോടായി പറഞ്ഞു….

ഞങ്ങൾ വരാം… ഈ ആഴ്ച തന്നെ എന്നും പറഞ്ഞു ശേഖരവർമ്മ എഴുനേറ്റു.. 

പിന്നെ പെട്ടന്ന് തന്നെ അർച്ചനയും കാർത്തിക്കും പോകാൻ ഉള്ള തയ്യാറെടുപ്പുകൾ നടത്തി…..ശേഖരവർമ്മ അപ്പോൾ ഒരു കവർ കൊണ്ടുവന്നു അർച്ചനയ്ക്ക് കൊടുത്തു….

എന്താ അച്ചാ ഇതെന്ന് ചോദിച്ചുകൊണ്ട് അവൾ അത് തുറന്നു നോക്കി…

ഗീതയും ശേഖരവർമയും ചിരിച്ചുകൊണ്ട് നിന്ന്…

അർച്ചയുടെ മുഖം സന്തോഷം കൊണ്ട് നിറഞ്ഞു..

രണ്ടുപേർക്കും പാരിസിലേക്ക് ഹണിമൂൺ ആഘോഷിക്കാൻ പോകാം കെട്ടോ…. ഗീതാദേവി അതും പറഞ്ഞുകൊണ്ട് കാർത്തിക്കിനെ നോക്കി

കുറച്ചു ദിവസം കൂടി ഈ തിരക്കൊന്നു മാറ്റി വെയ്ക്കു മോനെ…

ഇപ്പോളത്തെ ത്രില്ല് ഒന്നും പിന്നെ കിട്ടില്ല എന്നും പറഞ്ഞു ശേഖവർമ്മ കാർത്തികിന് ഡോർ തുറന്നുകൊടുത്തു….

അർച്ചന അച്ചനും അമ്മയ്ക്കും കെട്ടിപിടിച്ചു മുത്തം കൊടുത്തു…   രണ്ടുപേരും യാത്ര പറഞ്ഞിറങ്ങി..

തുടരും..

 

 

ഉല്ലാസിന്റെ എല്ലാ നോവലുകളും വായിക്കുക

അച്ചായന്റെ പെണ്ണ്

നിനക്കായ്‌

കാവ്യം

മേഘരാഗം

പ്രേയസി

ഓളങ്ങൾ

പരിണയം

മന്ദാരം

5/5 - (2 votes)

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply