കാർത്തിക് നമ്മൾക്ക് പാരിസിൽ പോകണ്ടേ,,,, ഈഫൽ ടവറിലും, ഷാംപൈൻ ബാറിലും ഒക്കെ പോകണം നമ്മൾക്ക്, അടിച്ചു പൊളിക്കണ്ടേ,, എന്നും പറഞ്ഞു അവൾ കൈകൾ രണ്ടും കൂട്ടി മുട്ടിച്ചു….
ഒറ്റ മോളായത് കൊണ്ട് പെണ്ണിനെ തലയിൽ കയറ്റി വെച്ചിരുക്കുക ആണല്ലേ,,,,, കാർത്തിക് ഡ്രൈവ് ചെയുന്നതിനിടയിൽ അർച്ചനയെ പാളി നോക്കി…
അവൾ അതിനു മറുപടി പറഞ്ഞില്ല…….
സത്യം പറഞ്ഞാൽ എനിക്ക് ഇതൊന്നും ഇഷ്ടമല്ല അർച്ചന….. നമ്മൾക്ക് നമ്മുടെ ദൈവത്തിന്റെ സ്വന്തം നാട്ടിൽ അടിച്ചുപൊളിച്ചാൽ പോരെ…..
മൂന്നാർ ഏറ്റവും ബെസ്റ് ആണ്, താൻ മീശപുലിമലയിൽ പോയിട്ടുണ്ടോ, എന്ത് രസം ആണെന്നോ, വാഗമൺ പൈൻ മരക്കാട് കണ്ടിട്ടുണ്ടോ എന്നെല്ലാം ചോദിച്ചു കൊണ്ട് അവൻ വാചാലനായി അവളെ നോക്കി…
അർച്ചന മറുത്തൊരു വാക്ക് പോലും പറഞ്ഞില്ല അവനോട്……
അവൾക്ക് മനസിലായി അവനു ഇഷ്ടമല്ല ഇതൊന്നും എന്ന്..
കാർത്തിക്കും അർച്ചനയും പരസ്പരം ഒന്നും സംസാരിച്ചില്ല വീട് എത്തുന്നതുവരെ…
കാർ പാർക്ക് ചെയ്തപ്പോൾ ഡോർ തുറന്നു ഇറങ്ങാൻ തുടങ്ങിയ അർച്ചനയുടെ കൈയിൽ കാർത്തിക്ക് കടന്നു പിടിച്ചു…
അതേ ലിവിന്റെ കാര്യം ഞാൻ ഹോസ്പിറ്റലിൽ ഒന്ന് സംസാരിക്കട്ടെ കെട്ടോ..എന്നിട്ട് നമ്മൾക്ക് പാരീസ് ട്രിപ്പ് പ്ലാൻ ചെയാം…. . പിന്തിരിഞ്ഞു നോക്കിയ അർച്ചനയോട് അവൻ പറഞ്ഞു…
അവൾ മറുപടി പറയും മുൻപേ ജാനകിയമ്മ ചിരിച്ച മുഖവുമായി അവരുടെ അടുത്തേക് വരുന്നത് കണ്ട കാർത്തിക്ക് വേഗം അവളുടെ കൈ വിടുവിച്ചു പുറത്തേക് ഇറങ്ങി…
യാത്ര ഒക്കെ സുഖമായിരുന്നു അല്ലേ മോളെ,അച്ഛനും അമ്മയും എന്ത് പറയുന്നു എന്നും ചോദിച്ചു കൊണ്ട് അവർ വന്നു അർച്ചനയെ തഴുകി….
മേഘ അപ്പോൾ അങ്ങോട്ട് വന്നു, പിറകിൽ ഹേമയും ഉണ്ടായിരുന്നു…
രണ്ടുപേരുടെയും കണ്ണ് പോയത് അർച്ചനയുടെ കഴുത്തിലേക്കും, കാതിലേക്കും ആയിരുന്നു…
കാർത്തിക്കും അർച്ചനയും മുറിയിലേക്ക് കയറിപോയതും മേഘ ഓടി ജാനകിയമ്മയുടെ പിറകെ….
അമ്മേ,,,,, വന്നപാടെ അവൾ കാർത്തിക്കിന്റെ പോക്കറ്റ് കാലിയാക്കും കെട്ടോ.. ഡയമണ്ട് നെക്‌ളേസ് ആണ് കഴുത്തിൽ കിടന്നത്, ‘അമ്മ കണ്ടില്ലേ.. മേഘ അവരുടെ കൈയിൽ പിടിച്ചു നിർത്തി പറഞ്ഞു…
അതിന്റെ സെറ്റ് ഉണ്ടല്ലോ ചേച്ചി, കമ്മലും ഡയമണ്ട് ആണ് ഹേമയും പറഞ്ഞു…. ജാനകിയമ്മ രണ്ടുമക്കളുടെയും മുഖത്തേക്ക് നോക്കി…
അവൻ മേടിച്ചു കൊടുത്തെങ്കിലും അത് അവന്റെ ഭാര്യക്ക് അല്ലെ മക്കളെ…. പിന്നെ നിങ്ങൾക്കെന്താ പ്രോബ്ലം… ജാനകിയമ്മ മെല്ലെ അവരോട് ചോദിച്ചു..
അമ്മേ ഞങ്ങൾക്ക് പ്രോബ്ലം ഒന്നും ഇല്ല, പക്ഷെ ഇതിത്തിരി കൂടി പോയില്ലേ…. വന്നു കയറിയത് അല്ലെ ഒള്ളു ഇവൾ…അവൾക്ക് ആവശ്യത്തിൽ കൂടുതൽ ഗോൾഡ് ഉണ്ടല്ലോ…. മേഘ സ്വയം ന്യായീകരിക്കാൻ ഒരു ശ്രമം നടത്തി.
അതല്ല അമ്മേ,,,, അർച്ചനയ്ക്ക് ഇടാൻ ഒന്നും ഇല്ലാഞ്ഞിട്ടല്ലലോ, ഇത്ര പെട്ടന്ന് കാർത്തിയെ കൊണ്ട് മേടിപ്പിച്ചത് കൊണ്ടാണ് ഞങ്ങൾ അങ്ങനെ പറഞ്ഞത്, അല്ലേ ചേച്ചി അവൾ മേഘയെ നോക്കി…
“”ഈ അമ്മക്ക് വിവരം ഇല്ല എന്ന് പറഞ്ഞു എല്ലാവരും അങ്ങനെ ആകണമെന്നില”്ല എന്നും പറഞ്ഞു അടുക്കളയിലേക്ക് പോകാൻ തിരിഞ്ഞ മേഘ ഞെട്ടി പോയി…
എല്ലാം കേട്ടുകൊണ്ട് നിൽക്കുന്നു കാർത്തിക്….
ഞാൻ എന്റെ ഫോൺ കാറിൽ നിന്നെടുത്തില്ല, അർച്ചന എടുക്കാം എന്ന് പറഞ്ഞപ്പോൾ ഞാൻ വിലക്കിയത് നന്നായി, ഇല്ലെങ്കിൽ ഇതെല്ലം ആ പാവം കേൾക്കുമായിരുന്നു….
പാവം എന്ന കാർത്തിയുടെ അഭിസംബോധന കേട്ട ഹേമ ചുണ്ടു ഒരു വശത്തേക്ക് ചെരിച്ചു കൊണ്ട് മേഘയെ നോക്കി..
ഇതൊന്നും കാര്യമാക്കണ്ട മോനെ… നീ നിന്റെ ഭാര്യക്ക് ഇഷ്ടമുള്ളത് മേടിച്ചു കൊടുക്ക്… ജാനകിയമ്മ മകനെ നോക്കി..
എന്റെ അമ്മേ എന്നാലും സത്യാവസ്ഥ അമ്മ അറിയണമല്ലോ…
അർച്ചനയുടെ അപ്പച്ചി അവരുടെ ഭർത്താവ് മരിച്ചത്കൊണ്ട് കല്യാണത്തിന് വന്നില്ല അമ്മേ.. അവര് ഇന്നലെ വന്നിരുന്നു അവിടെ, അവർ ഗിഫ്റ്റ് കൊടുത്തതാണ് അത്, എന്നിട്ട് എന്തിക്കെയാണ് ഈ പറഞ്ഞുണ്ടാക്കുന്നത് ഇവർ… എന്നും പറഞ്ഞു അവൻ കാറിന്റെ അടുത്തേക്ക് പോയി…
ജാനകിയമ്മ ഒരക്ഷരം പോലും പറയാതെ അവരുടെ മുറിയിലേക്ക് പോയി..
എന്റെ അച്ഛൻ എനിക്ക് ഒരു കാറും കൂടി തന്നെയിരുന്നു ഡൗറി ആയിട്ട്, ഇത് ഇത്രയും വലിയ കോടീശ്വരൻ മകൾക്ക് എന്താണോ ഒരു കാർ കൊടുക്കാഞ്ഞതെന്നും പറഞ്ഞു ഹേമ വിട്ടുകൊടുക്കാൻ തയ്യാറാകാത്ത മട്ടിൽ അകത്തേക്ക് പോയി…. മേഖ അവളുടെ മുറിയിലേക്കും…..
കാർത്തി…… ലീവ് ചോദിക്കുവൊന്നും വേണ്ട, നമ്മൾക്ക് പാരിസിലേക്കൊന്നും പോകണ്ട, നമ്മൾക്ക് മൂന്നാർ പോകാം… അർച്ചന ഡ്രസ്സ് മാറി ഇറങ്ങിവന്നിട്ട് കാർത്തിയെ നോക്കി പറഞ്ഞു..
എന്താ……ഞാൻ അങ്ങനെ പറഞ്ഞത് കൊണ്ടാണോ ഇയാൾ പെട്ടന്നു ഇങ്ങനെ തീരുമാനം മാറ്റി പറഞ്ഞത്,,, കാർത്തിക് അർച്ചനയുടെ അരികിലേക്ക് വന്നു…
അതുകൊണ്ടൊന്നും അല്ല കാർത്തി,,,,,, നമ്മൾക്ക് പിന്നെ ഒരിക്കൽ പോകാം… എന്ന് പറഞ്ഞു അർച്ചന താഴേക്ക് പോയി..
കാർത്തികിന് ഇഷ്ടമല്ലാത്തത് ഒന്നും തനിക്ക് ചെയ്യാൻ താല്പര്യം ഇല്ല…. ഈ കുറച്ചു ദിവസം കൊണ്ട് കാർത്തികിന് അവളുടെ മനസ്സിൽ ഉള്ള സ്ഥാനം എത്രത്തോളം വലുതാണെന്ന് അർച്ചന ഓർത്തു..
നന്ദിനി ചേച്ചി….. അർച്ചന നന്ദിനിയുടെ റൂമിന്റെ വാതിൽക്കൽ നിന്ന് വിളിച്ചു…
ആഹ് ഇതിപ്പോ എത്തി, ഞാൻ കുളിക്കുവായിരുന്നു എന്നും പറഞ്ഞു നന്ദിനി ടവൽ മുടിയിൽ കെട്ടി വെച്ചുകൊണ്ട് അർച്ചനയുടെ അടുത്തേക്ക് വന്നു…
വിഷ്‌ണു കുഞ്ഞിനെ തൊട്ടിലിൽ ആട്ടുന്നുണ്ടായിരുന്നു….
ചേട്ടൻ പോയില്ലേ ഇന്ന്…. അർച്ചന പതുക്കെ അയാളോട് ചോദിച്ചു…
ഇല്ല, ഇന്ന് ഞങ്ങൾ വടയാറ് പോകുവാ…. എന്റെ വീട് അവിടെയാണ്… നന്ദിനി ഉത്സാഹത്തോടെ പറഞ്ഞു…
അർച്ചന പുഞ്ചിരിച്ചു…
ശ്രാവൺ എവിടെ ചേച്ചി… ഇത് മോന് കൊടുത്തേക്കുമോ എന്നും പറഞ്ഞു അർച്ചന ഒരു കവർ എടുത്തു നന്ദിനിക്ക് കൊടുത്തു…
ഇതെന്താ ഇത്. ?നന്ദിനി കവറിലേക്ക് നോക്കി…
കുറച്ചു ചോക്ലേറ്റസും, ഡ്രൈ ഫ്രൂട്ട്സും ആണ് ചേച്ചി… മോന് കൊടുക്കണം കെട്ടോ, അർച്ചന പറഞ്ഞു…
എങ്കിൽ ചേച്ചി റെഡി ആയിക്കോ, പിന്നെ കാണാം എന്നും പറഞ്ഞു അർച്ചന തിരികെ അടുക്കളയിലേക്ക് പോയി….
ജാനകിയമ്മയെ അവിടെ ഒരിടത്തും അവൾ കണ്ടില്ല….. അവർ ഉച്ചമയക്കത്തിലായിരുക്കും എന്ന് അവൾക്ക് മനസിലായി…
അപ്പോളേക്കും ഹേമ അവിടേക്ക് വന്നു, കുഞ്ഞിന് കുറുക്കു കൊടുക്കാൻ ചൂട് വെള്ളം എടുക്കാൻ വന്നതായിരുന്നു അവൾ…
വെറുതെ അടുക്കളയിൽ നിൽക്കുന്ന അർച്ചനയെ അപ്പോൾ അവൾ കണ്ടു….
എന്താ അർച്ചന ഇവിടെ നിൽക്കണത്, അവൾ ചോദിച്ചു..
ഒന്നുല്ല ചേച്ചി, ആരെയും കണ്ടില്ല അതാ ഇങ്ങോട്ട് വന്നത്…..അർച്ചന പറഞ്ഞു..
എല്ലാവരും ഊണ് കഴിഞ്ഞു മയക്കത്തിലാണ്, അതാ… താനും പോയി റസ്റ്റ് എടുക്കു എന്നും പറഞ്ഞു ഹേമ ചൂടുവെള്ളം എടുത്തിട്ട് പോയി…
..
കാർത്തിക്ക് വെറുതെ ഫോണിൽ നോക്കി കൊണ്ട് കിടക്കുവായിരുന്നു അപ്പോൾ…
അർച്ചന കാർത്തിക്കിന്റെ അടുത്ത് വന്നു കിടന്നു….മറുവശം ചെരിഞ്ഞു കിടക്കുകയാണ് അർച്ചന….
അച്ചൂട്ടി പിണങ്ങിയോ….. എന്നും ചോദിച്ചുകൊണ്ട് ഫോൺ താഴെ വെച്ചിട്ട് കാർത്തിക്ക് അവളെ പുണർന്നു…
അവൻ തനിക്കഭിമുഖമായി അവളെ കിടത്താൻ ശ്രമം നടത്തിയെങ്കിലും അർച്ചന കട്ടിലിന്റെ സൈഡിൽ ബലത്തിൽ പിടിച്ചു കിടക്കുകയാണ്….
ഓഹ് ഇതെന്താ ഇത്ര വാശി എന്നും ചോദിച്ചുകൊണ്ട് അവൻ അർച്ചനയുടെ അടുത്തേക്ക് എഴുന്നേറ്റിരുന്നു…
എന്താടാ…. എന്താ മുഖം വാടിയിരിക്കുന്നത് അവൻ പതിയെ അവളോട് ചോദിച്ചു…
അർച്ചന ഒരു വാക്ക് പോലും ഉരിയാടാതെ ഇരിക്കുകയാണ് ……
എന്താ അർച്ചന….. അവൻ വീണ്ടും ചോദിച്ചു…
എന്റെ കാർത്തി എനിക്ക് വിശന്നിട്ട് കണ്ണുകാണാൻ വയ്യ….. ഇവിടെ എല്ലാവരും ഊന്നുകഴിച്ചു വിശ്രമിക്കുവാ… അർച്ചനയുടെ മറുപടി കേട്ട കാർത്തികിന് ചിരി അടക്കാൻ കഴിഞ്ഞില്ല…
വാ നമ്മൾക്ക് പോയി കഴിക്കാം എന്നും അവൻ അവളെ പൊക്കി എടുത്തു നിലത്തു നിർത്തി…
അർച്ചന ചോറും കറികളും എല്ലാം കാർത്തികിന് വിളമ്പി, രണ്ടുപേരും കൂടി ഇരുന്നു ഭക്ഷണം കഴിച്ചു…..
കൈകഴുകി തുടച്ചുകൊണ്ടിരുന്നപ്പോൾ നന്ദിനി അർച്ചനയുടെ അരികിലേക്ക് വന്നു….
ആഹ് റെഡി ആയോ എന്നും ചോദിച്ചുകൊണ്ട് അർച്ചന നന്ദിനിയെ നോക്കി ചിരിച്ചു..
കാർത്തിയും വിഷ്ണുവും പോർച്ചിൽ നിന്നുകൊണ്ട് എന്തൊക്കെയോ സംസാരിക്കുന്നത് കേൾകാം…
നാളെ നിങ്ങൾ രണ്ടാളും കൂടി അങ്ങോട്ടേക്ക് വരണം, നമ്മൾക്ക് ഉച്ചക്ക് അവിടെ കൂടാം എന്ത് പറയുന്നു അർച്ചന… നന്ദിനി അവളുടെ വീട്ടിലേക്ക് അർച്ചനയെയും കാർത്തികിനെയും ക്ഷണിച്ചു….
കാർത്തിക്ക് നാളെ ജോയിൻ ചെയ്യണം എന്നാണ് പറഞ്ഞത്, അതുകൊണ്ട് എങ്ങനെയാണെന്ന് അറിയില്ലലോ ചേച്ചി….. അർച്ചന അവളെ നോക്കി..
എങ്കിൽ ഈവെനിംഗിൽ വാ രണ്ടാളും, അപ്പോൾ പ്രോബ്ലം ഇല്ലാലോ എന്നും പറഞ്ഞു നന്ദിനി സൊല്യൂഷൻ കണ്ടുപിടിച്ചു….
കാർത്തിയോട് സംസാരിച്ചിട്ട് വൈകിട്ട് വിളിക്കാം ചേച്ചി,,,,, അർച്ചന പറഞ്ഞു..
ഞാൻ അമ്മയോടും അച്ഛനോടും പോയി യാത്ര ചോദിക്കട്ടെ എന്ന് പറഞ്ഞു അവൾ ജാനകിയമ്മയുടെ മുറിയിലേക്ക് പോയി….
അർച്ചന പതിയെ പോർച്ചിലേക്കും…
അർച്ചന വന്നല്ലോ,,, നന്ദിനി പറഞ്ഞില്ലേ കാര്യങ്ങളൊക്കെ, അർച്ചന ഇറങ്ങി വരുന്നത് കണ്ട വിഷ്ണു അവരുടെ രണ്ടാളിന്റെയും മുഖത്തേക്ക് നോക്കി…
രണ്ടാളും നാളെ വാ കെട്ടോ… വിഷ്ണു പറഞ്ഞു…
അപ്പോളേക്കും നന്ദിനി വന്നു….
കുഞ്ഞു എവിടെ ? അർച്ചന നന്ദിനിയെ നോക്കി..
അമ്മയുടെ കൈയിൽ ഉണ്ട്, ഇപ്പോൾ വരും എന്നും പറഞ്ഞു നന്ദിനി അവളുടെ വാനിറ്റി ബാഗ് എടുത്തു കാറിന്റെ ബാക്കിൽ വെച്ച്….
അച്ചമ്മേടെ ചുന്ദരികുട്ടി……. നാളെ വരണം കെട്ടോ എന്നും പറഞ്ഞു ജാനകിയമ്മ കുഞ്ഞിനെ ഉമ്മവെച്ചു വരുന്നുണ്ടായിരുന്നു….
മോനെ സൂക്ഷിച്ചു പൊയ്ക്കോണം കെട്ടോ, അവർ കുഞ്ഞിനെ നന്ദിനിക്ക് കൈമാറി കൊണ്ട് പറഞ്ഞു…
ശരിയമ്മേ,,,,, വിഷ്ണു ഡ്രൈവിംഗ് സീറ്റിൽ കയറി കൊണ്ട് പറഞ്ഞു…
ശ്രാവൺ നേരത്തെ തന്നെ കാറിൽ സ്ഥാനം പിടിച്ചായിരുന്നു…
അച്ഛമ്മക്ക് ഉമ്മ തരുന്നില്ലെടാ നീയെന്നു പറഞ്ഞു ജാനകിയമ്മ വാത്സല്യത്തോടെ ശ്രാവണിന്റെ കവിളിൽ തലോടി….
അവൻ എഴുനേറ്റു ജാനകിയമ്മക്ക് കെട്ടിപിടിച്ചുമ്മ കൊടുത്തു…
ടാറ്റ അച്ചമ്മേ, ടാറ്റ കൊച്ചച്ച ആൻഡ് ആർച്ചു…. അവൻ വിളിച്ചു പറഞ്ഞു….
കുഞ്ഞുങ്ങൾ പോയാൽ വല്യ വിഷമം ആണ് മോളെ,,,, ജാനകിയമ്മ അർച്ചനയുടെ കൈയിൽ പിടിച്ചുകൊണ്ട് അക്കത്തേക്ക് കയറി….
ഇനി എന്റെ കാർത്തിക്കും കൂടി ഒരു കുഞ്ഞുണ്ടാകുന്നത് കണ്ടിട്ട് വേണം കണ്ണടയ്ക്കാൻ….. എന്നും പറഞ്ഞു അവർ അർച്ചയുടെ കൈ വിട്ടിട്ട് സോഫയിൽ പോയിരുന്നു…
അമ്മയുടെ ഏതാഗ്രഹവും ഈ മകൻ സാധിച്ചുതരും…. വിത്ത് ഇൻ ട്വന്റിഫോർ അവർ…. അല്ലേ എന്ന് അവൻ അർച്ചനയുടെ കാതിൽ പറഞ്ഞിട്ട് അകത്തേക്ക് പോയി…
പിറ്റേ ദിവസം രാവിലെ കാർത്തിക്ക് ജോലിക്ക് പോയി…
അവൻ പോയപ്പോൾ മുതൽ അർച്ചനയ്ക്ക് ഭയങ്കര വിഷമം ആയിരുന്നു…
എങ്ങനെ എങ്കിലും വൈകിട്ട് ആയാൽ മതി എന്നവൾ പ്രാർത്ഥിച്ചു…
തുടരും……
ഉല്ലാസിന്റെ എല്ലാ നോവലുകളും വായിക്കുക
അച്ചായന്റെ പെണ്ണ്
നിനക്കായ്
കാവ്യം
മേഘരാഗം
പ്രേയസി
ഓളങ്ങൾ
പരിണയം
മന്ദാരം
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Kudumbam written by Ullas OS
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission