“””ഡോക്ടർ….!!!””””
ഐ സി യൂവിനുള്ളിൽ നിന്നും വരുന്ന ഡോക്ടറുടെ കൈ പിടിക്കുമ്പോ അയാൾക്ക് ദൈവത്തിന്റെ രൂപം ഉള്ളത് പോലെ തോന്നി ശ്രീക്ക്..
“””ഐ ആം സോറി ശ്രീരാഗ്… I couldn’t help her….”””
ശ്രീയുടെ ഉള്ളിലൂടെ ഒരു മിന്നൽ പിണർ പാഞ്ഞു പോയി…
അയാൾ ഡോക്ടറെ തന്നെ നോക്കി..
“”ശ്രീരാഗ് ഒരു ഡോക്ടർ ആണല്ലോ.. സൊ ഞാൻ ഡീറ്റെയിൽഡ് ആയി പോവേണ്ട… വിഷം കഴിച്ചിട്ട് ഏറെ നേരമായിരിക്കുന്നു… എല്ലാ ഓർഗൻസിനെയും അത് ബാധിച്ചു…. ഇവിടെ എത്തിച്ചപ്പോഴേക്ക്…….'”””
അത് പറഞ്ഞപ്പോഴേക്ക് ഭാമയുടെ വെള്ളയിൽ പൊതിഞ്ഞ ശരീരം അവിടേക്ക് എത്തിച്ചിരുന്നു…
ശ്രീക്ക് കാണാൻ അറ്റൻഡർ മുഖത്തെ തുണി മാറ്റി…
ഒന്ന് നോക്കി വെറുപ്പോടെമുഖം തിരിച്ചു ശ്രീ…
അത്രമേൽ അവർ അവനുള്ളിൽ വെറുപ്പായി തീർന്നിരുന്നു….
ചെയ്തതിനു ഇത്രേം കുറഞ്ഞ ശിക്ഷ….
അത് മാത്രമാണ് അവനെ വേദനിപ്പിച്ചത്…
“”””സർ പല്ലവി..???”””
നടന്നു നീങ്ങുന്ന ഡോക്ടറോട് ചോദിച്ചപ്പോൾ,
അമല ഡോക്ടർ പറയും എന്ന് മാത്രമാണ് പറഞ്ഞത്…
ശ്രീ വിളിക്കാത്ത ദൈവങ്ങളില്ലായിരുന്നു…
അമല ഡോക്ടർ പുറത്തേക്ക് വന്നതും ശ്രീ അടുത്തേക്ക് എത്തിയിരുന്നു..
അവന്റെ കോലം കണ്ടതും അമല ഡോക്ടർ ആകെ അത്ഭുതപെട്ടു…
“””ഒന്നൂല്ലടോ തന്റെ പെണ്ണിന്… കയ്യിനു ഇച്ചിരി ആഴത്തിൽ മുറിവ് പറ്റി എന്നല്ലാതെ…”””
അത് കേട്ടതും ശ്രീ ഒന്ന് ശ്വാസം എടുത്തിരുന്നു…
“””പിന്നെ… ചെലവ് വേണം ട്ടൊ… അച്ഛനാവാൻ പോണെന്റെ….”””
എന്ന് ചിരിയോടെ പറഞ്ഞ ഡോക്ടറെ നോക്കി ഒന്നൂടെ ചോദിച്ചു ശ്രീ,
“”എന്താ….. “””
എന്ന്….
അതേടോ… തന്റെ ജൂനിയർ വരാൻ പോണു എന്ന്… ആ കുട്ടി ഗർഭിണിയാ….””””
ഡോക്ടറെ തോളിൽ പിടിച്ച് കുലുക്കി താങ്ക്സ്””””
എന്ന് പറഞ്ഞവന്റെ സന്തോഷം കാണെ ഡോക്ടർ ചിരിക്കുന്നുണ്ടായിരുന്നു….
, “””അവൾ???? “””
ക്ഷമ ഇല്ലാതെ അത് ചോദിക്കുമ്പോൾ ചിരിയോടെ ഉള്ളിലേക്ക് ചൂണ്ടി,
ഡോക്ടർ പറഞ്ഞിരുന്നു,
“”ചെല്ല് ചെല്ലെന്ന്…..
കയ്യിലെ കെട്ടുമായി കണ്ണടച്ച് കിടക്കുന്നവളെ നോക്കി ശ്രീ…
മെല്ലെ ആ ടോപ് നീക്കി വയറിൽ ചുണ്ട് ചേർത്തു…
മീശ കൊണ്ടാവണം പെണ്ണ് കണ്ണ് തുറന്നു….
“””അറിഞ്ഞോ പെണ്ണെ… ദേ ഇവിടൊരു കുഞ്ഞ് പല്ലവി ഉണ്ടെന്ന് “””””
എന്ന് പറഞ്ഞപ്പോൾ അവൾ മിഴികൾ പൊത്തി…
മെല്ലെ പറയുന്നുണ്ടായിരുന്നു…
“”നിക്ക് കുഞ്ഞു ശ്രീയേട്ടൻ മതീ…”””
എന്ന്…..
ഭാമയുടെ ചടങ്ങുകൾ ഒന്നും നടത്തിയില്ല..
കൊള്ളി വച്ചത് ശ്രീ ആയിരുന്നു അതും മാലതിയും പല്ലവിയും നിർബന്ധിച്ചത് കൊണ്ടു മാത്രം…
ആാാ അധ്യായം തീർന്നതിന്റെ ആശ്വാസത്തിൽ ആയിരുന്നു എല്ലാവരും..
അത്രേം നാളും ശ്രീ ഓടി നടന്നത് ഹരിക്കും ഭാമക്കും എതിരായി ഉള്ള തെളിവുകൾ ഉണ്ടാക്കാൻ ആയിരുന്നു…
അത് കൊണ്ട് തന്നെ ഈൗ ജന്മത്തിൽ പുറത്ത് വരാത്ത വിധം ജയിലിലേക്ക് വിടാൻ കഴിഞ്ഞു ഹരിയെ …
അശ്വതിയോട് തീർത്താൽ തീരാത്ത ദേഷ്യമായിരുന്നു…
പക്ഷെ ശ്രീ എന്ന മോഹം അവളെ ചങ്ങലയിൽ തളച്ചപ്പോൾ അതാണ് അവൾക്കുള്ള വിധി എന്ന് കരുതി എല്ലാവരും….
മാലതി തിരികെ വന്നു… സയന്തനത്തിലേക്ക്…..
എല്ലാരുടെയും ആഗ്രഹപ്രകാരം ശ്രീ വീണ്ടും ആശുപത്രിയിൽ പോയി തുടങ്ങി….
ഓരോ മാസം ചെല്ലും തോറും പല്ലവിയുടെ ആസ്വസ്ഥതകൾ കൂടി വന്നു…
ഒടുവിൽ ഒരു കുഞ്ഞ് ശ്രീക്ക് അവൾ ജന്മം കൊടുത്തു……
മാലതിയുടെ കയ്യിൽ…
“”എന്റെ കുഞ്ഞാ “””
എന്ന് പറഞ്ഞതിനെ ഏല്പിക്കുമ്പോൾ ശ്രീയുടെ മിഴികൾ നിറഞ്ഞ് തൂവിയിരുന്നു….
“”മാധവ്”””
എന്ന അച്ഛന്റെ പേരിട്ടു കുഞ്ഞിന്….
സായന്തനം വീട് ഇന്നൊരു സ്വർഗ്ഗമാണു….
സ്നേഹം മാത്രം ഉള്ള ആളുകളുടെ സ്വർഗ്ഗം….
പക്ഷെ,
ഇടക്ക് അങ്ങ് ദൂരെ ഒറ്റപ്പെട്ട ഒരസ്ഥി തറയിൽ കാണാം സ്നേഹിച്ച് കൊതി തീരാത്ത ഒരു പെണ്ണിനെ കാണാൻ അവളുടെ, ചയ്ത്രയുടെ മാത്രം രജുവിനെ….
അത് കാണെ വിങ്ങുന്ന കുറെ ആത്മക്കളെ…..
(ശുഭം)
പൂർണ്ണമല്ല അറിയാം… ഇനി കുറച്ചു കാലം കഴിഞ്ഞേ ഒരു തുടർകഥ എഴുതൂ….
വല്ല്യേ കമന്റ്……
കൂടെ നീന്ന എല്ലാരോടും നിറെ സ്നേഹം… നിങ്ങക്ക് വേണ്ടിയാണ് പാതിക്ക് ഇട്ടിട്ടു പോവാഞ്ഞത്….
അപ്പോ കുറച്ചു കാലം കഴിഞ്ഞു കാണാം…
ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Sreeraghapallavi written by Niharika Neenu
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission