പുറത്തേക്ക് നോക്കിയപ്പോൾ മതിലിന്റെ പുറത്തു കൂടെയും ഗേറ്റിന് മുകളിലൂടെയും കുറച്ചു തലകൾ കണ്ടു………… കുറച്ചു ദിവസങ്ങളായി തന്റെ വീടിനു മുന്നിൽ ഇങ്ങനെയുള്ള നോട്ടവും നിൽപ്പും ഇമ്മു ശ്രദ്ധിക്കാതിരുന്നില്ല………. അതുകൊണ്ടാണ് അമ്മയെ കൂടെ ആരുമില്ലാതെ അധികനേരം വെളിയിൽ നിർത്താത്തതും…………. ഇതൊന്നും കേൾക്കാനുള്ള ശക്തി ആയിട്ടില്ല പാവത്തിന് ഇന്നും ………………….
ഇമ്മു ഭാഗ്യയെ തന്റെ മുന്നിൽ നിന്നും മാറ്റിനിർത്തിയതും… ഭാഗ്യയോട് ചോദിച്ചതിന് ഇമ്മു ഉത്തരം തന്നതും ഒന്നും എസ് ഐ ക്ക് തീരെ ഇഷ്ടമായില്ല………… ഞാൻ ചോദിച്ചത് ഇവരോടാണ്. നിന്നോടല്ല………. അതിനുള്ള മറുപടി ഇവർ തന്നെ തരണം……….. ഇമ്മുവിനെ ലാത്തി കൊണ്ടു മാറ്റി നിർത്തി………
ഇല്ല സാറേ…….. ഒരു സ്ത്രീയെ ചോദ്യം ചെയ്യണമെങ്കിൽ കൂടെ ഒരു ലേഡി കോൺസ്റ്റബിൾ ഉണ്ടാവണം………… കുറച്ചു നിയമങ്ങളും കാര്യങ്ങളുമൊക്കെ എനിക്കും അറിയാം………
എസ് ഐ ക്ക് അത് തീരെ പിടിച്ചില്ലെന്ന് മാത്രമല്ല നല്ല ദേഷ്യവും വന്നു………… ഇവിടെ അഞ്ചാറു ആണുങ്ങളും ഒരു സ്ത്രീയും തനിച്ചു താമസിക്കുന്നുവെന്നും ആരൊക്കെയോ വന്നുപോകുന്നുണ്ടെന്നും കംപ്ലയിന്റ് കിട്ടിയിട്ടുണ്ട്………. അതിന്റെ സത്യാവസ്ഥ അറിയാൻ വന്നതാണ്……
അങ്ങനെയൊന്നുമില്ല………… അത് ആളുകൾ വെറുതെ പറയുന്നതാണ്……………. പിന്നെ ഭാഗ്യയെ നോക്കി പറഞ്ഞു………….അകത്തേക്ക് പൊക്കോ……… ഇങ്ങോട്ട് വരണ്ട………. ഇമ്മുവിനറിയാമായിരുന്നു അയാൾ ചോദിക്കുന്നതിനൊക്കെ മറുപടി പറയാൻ ഭാഗ്യ ബുദ്ധിമുട്ടുമെന്ന്…………. ഭാഗ്യ അകത്തേക്ക് പോകാൻ തുടങ്ങിയതും എസ് ഐ തടഞ്ഞു……….. അയാൾക്കെന്തോ വാശി ഉള്ളത് പോലെ…….. ഭാഗ്യയെക്കൊണ്ട് പറയിപ്പിച്ചിട്ടേ അടങ്ങു ന്ന് തോന്നുന്നു………. മറുപടി ഞാൻ പറയാമെന്നു പറഞ്ഞില്ലേ……… പിന്നെന്തിനാ ഈ വാശി സാറേ………. ഭാഗ്യയെ തടഞ്ഞ കൈ പിടിച്ചു മാറ്റി ഇമ്മു ചോദിച്ചു………………….
തോന്നിവാസം കാണിച്ചു നാട്ടുകാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതും പോരാ……..ജോലിക്ക് തടസ്സവും കൂടി നിൽക്കുന്നോടാ…………. ഇമ്മുവിന്റെ നെഞ്ചിൽ പിടിച്ചു തള്ളിയതേ ഓർമ്മയുള്ളു അയാൾക്ക്……….. നെഞ്ചിൽ എന്തോ ഒന്ന് വന്നിടിക്കുന്നത് അറിഞ്ഞു………… നോക്കുമ്പോൾ അയാൾ നിലത്തു തെറിച്ചു വീണു കിടപ്പുണ്ട്……………. എന്താണ് സംഭവിച്ചതെന്നറിയാൻ ഭാഗ്യ തിരിഞ്ഞു നോക്കി………….. ദാസേട്ടൻ………… ഇതുവരെ കാണാത്ത ഒരു ഭാവത്തിൽ…………. ഇമ്മുവിന്റെ മുഖവും അങ്ങനെ തന്നെ…………ഭാഗ്യയ്ക്കൊരു കവചമായി രണ്ടാളും മുന്നിൽ നിന്നു…………….. എന്തിനും തയ്യാറായി…………. കൂടെ വന്ന കോൺസ്റ്റബിൾ ഒരാൾ എസ് ഐ യെ പിടിച്ചെഴുന്നേൽക്കാൻ സഹായിച്ചു………… മറ്റെയാൾ ദാസന്റെ മുഖമടച്ചു ഒരടി കൊടുത്തു………… വീണ്ടും തല്ലാൻ കയ്യോങ്ങി അത് തടഞ്ഞ് ഇമ്മുവും മുന്നിൽ കയറി നിന്നു ………….. എസ് ഐ ഒന്നു ചുറ്റിനും നോക്കി……….. എല്ലാവരുടെയും നോട്ടം ഇങ്ങോട്ടാണ്……….. കൂടുതൽ ഷോ കാണിക്കാൻ നിന്നില്ല………
രണ്ടാളും ആ വണ്ടിയിലോട്ട് കേറിക്കോ……….. ബാക്കി സ്റ്റേഷനിൽ ചെന്നിട്ടു ഞാൻ നേരിട്ട് ചോദിച്ചറിഞ്ഞോളാം……….. എസ് ഐ നെഞ്ചു തടവി പറഞ്ഞതും രണ്ടാളെയും വണ്ടിയിലേക്ക് പിടിച്ചു കയറ്റാൻ തുടങ്ങി ……….
ഭാഗിമ്മ വിഷമിക്കണ്ട……. ഇതൊക്കെ ഒരു രസമല്ലേ…………… ഭാഗ്യയുടെ കണ്ണു നിറയുന്നത് കണ്ടിട്ട് ഇമ്മു ചെറിയൊരു ചിരിയോടെ പറഞ്ഞു……………. ഇങ്ങു വാടാ…. ബാക്കി വിശേഷം തിരിച്ചു വന്നെങ്കിൽ പറയാം……….. ഒരു കോൺസ്റ്റബിൾ ഇമ്മുവിന്റെ കയ്യിൽ പിടിച്ചു വലിച്ചു വണ്ടിയിലേക്ക് കയറ്റി……….. ശബ്ദം കേട്ട് അച്ഛൻ വന്നെങ്കിലും ഒന്നും മനസ്സിലായില്ലെങ്കിലും ആ എസ് ഐ യുടെ പിറകെ നടന്നു അവരെ വിടാനും കൊണ്ടുപോകരുതെന്നും പറയുന്നുണ്ടായിരുന്നു…………… അയാൾ ഒന്നു ശ്രദ്ധിച്ചതു പോലുമില്ല………… ആ സമയം തന്നെ ദേവന്റെ കാർ ഗേറ്റ് കടന്നു വന്നു………… വീടിനു പുറത്തു നിൽക്കുന്ന ആൾക്കൂട്ടവും അകത്തെ പോലീസിനെയുമൊക്കെ കണ്ടപ്പോൾ കാര്യം അത്ര രസമല്ലെന്ന് മനസ്സിലായി…………. പോലീസിനൊപ്പം ഇരിക്കുന്ന ഇമ്മുവിനെയും ചുണ്ടിൽ രക്തം കട്ടപ്പിടിച്ചിരിക്കുന്ന ദാസനെയും കണ്ടപ്പോൾ ഉള്ളൊന്ന് കാളി………… ആദ്യമായിട്ടാ ഈ വീട്ടിൽ പോലീസ് ഒക്കെ വരുന്നത്………. അവർക്കരികിലേക്ക് പോകവേ വണ്ടി സ്റ്റാർട്ട് ചെയ്തു അവർ പൊയ്ക്കഴിഞ്ഞിരുന്നു………….
ദേവൻ അകത്തേക്ക് ചെന്നു ഭാഗ്യയുടെ ഇരുപ്പുമൊക്കെ കണ്ടപ്പോൾ കാര്യത്തിന്റെ ഗൗരവം പിടികിട്ടി………. അടുത്തു വന്നിരുന്നു……. ദേവേട്ടാ….. എന്റെ ഇമ്മു………. ദാസേട്ടൻ………. പോലീസ് അവരെ ഉപദ്രവിക്കുവോ………….. ഈശ്വരാ ഞാൻ കാരണം………. ഭാഗ്യയുടെ വിറയലും വിഷമവും ഒക്കെയും കണ്ടപ്പോൾ ദേവന് വല്ലാത്ത വിഷമം തോന്നി……… അവളുടെ രണ്ടു കയ്യും കൂട്ടിപ്പിടിച്ചു പറഞ്ഞു………… ഞാൻ തിരിച്ചു വരുമ്പോൾ എന്റെ കൂടെ അവർ രണ്ടാളും ഉണ്ടാവും……….. നീ സമാധാനമായിട്ട് ഇരിക്ക്…………
ഞാനും വരാം ദാസേട്ടാ………. ഞാൻ സത്യം എല്ലാം പറഞ്ഞാൽ അയാൾക്ക് മനസ്സിലാവില്ലേ………. ഭാഗ്യ കയ്യിൽ മുറുക്കെ പിടിച്ചു ചോദിച്ചു………
ആ ഒരു സത്യം അയാളിൽ മാത്രം ഒതുങ്ങുമെന്ന് നിനക്ക് വിശ്വാസമുണ്ടോ ഭാഗ്യേ………. അയാൾ അവിടെ പോയി അന്വേഷിച്ചാലോ………. ഇപ്പോൾ നീ അനുഭവിക്കുന്നതൊക്കെ വെറുതെ ആയിപ്പോകില്ലേ………… നീ സമാധാനിക്ക്……… ഞാൻ അവരെയും കൂട്ടിയല്ലാതെ വരില്ല………..അവളുടെ കവിളിൽ ഒന്നു തട്ടി……… പിന്നെ അച്ഛനെ ഒന്നു നോക്കിയിട്ട് വെളിയിലേക്ക് പോയി…………. കാറിന്റെ ശബ്ദം അകന്നു പോകുന്നത് കേട്ടു…….. ഒപ്പം നന്ദന്റെ മുറിയിൽ നിന്നും നിർത്താതെയുള്ള ബെല്ലും…………… ദാസാ……… ഇമ്മൂ……. എന്നുള്ള അലറിച്ചയും……… ഒടുവിൽ ഭാഗ്യേ എന്നുള്ള വിളിയും കേട്ടു……….. കണ്ണ് തുടച്ചിട്ട് ഭാഗ്യ എഴുന്നേറ്റ് നന്ദന്റെ മുറിയിലേക്ക് പോയി…………
എന്നെക്കൊണ്ട് എഴുന്നേറ്റ് നടക്കാൻ കഴിയില്ലെന്ന് അറിഞ്ഞുകൊണ്ടല്ലേ നിങ്ങൾ എല്ലാവരും ഇങ്ങനെ………… എത്ര വിളിക്കണം ആരെങ്കിലും ഒന്നിങ്ങോട്ട് വരാൻ…………. എന്താണ് അവിടെ ഒച്ചയും ബഹളവുമൊക്കെ കേട്ടത്……….. ആരാണ് വന്നത്……….. ഭാഗ്യയുടെ മൗനം നന്ദനെ വീണ്ടും ദേഷ്യം പിടിപ്പിച്ചു………….മിണ്ടാതെ കണ്ണും നിറച്ചുള്ള നിൽപ്പ് കണ്ടപ്പോഴേ എന്തോ സീരിയസ് മാറ്റർ ആണെന്നു മനസ്സിലായി………….. ഇങ്ങു അടുത്ത് വാ………… ഭാഗ്യയെ കൈകാട്ടി വിളിച്ചു…………. അടുത്തിരിക്കാൻ കൈ കൊണ്ടു കാണിച്ചു……….. ഭാഗ്യ മറുത്തൊന്നും പറയാതെ അനുസരിച്ചു………. ടെൻഷൻ അടുപ്പിക്കാതെ എന്തെങ്കിലും ഒന്നു പറയുവോ ഭാഗ്യ…….. അയാൾ ചോദിച്ചതും പോലീസ് വന്നതും അവിടെ നടന്നതുമെല്ലാം ഭാഗ്യ പറഞ്ഞു കേൾപ്പിച്ചു………….
എന്റെ ഇമ്മുനെ അവരൊക്കെ ഉപദ്രവിക്കുമോ……… ദാസേട്ടൻ……….. ഇനിയും ഞാൻ അനുഭവിക്കാനുണ്ടോ ഈശ്വരാ………… മടുത്തു…….. ഒന്നു മരിച്ചു കിട്ടിയാൽ മതീന്നെ ഉള്ളൂ………. അത്രയും മടുത്തു പോയി ഈ ജീവിതം…………. പതം പറഞ്ഞു കരയുന്ന ഭാഗ്യയുടെ കയ്യിൽ പതിയെ തലോടി ആശ്വസിപ്പിച്ചു………… മനസ്സിൽ മുഴുവൻ ദാസനായിരുന്നു……… ഈ വീട്ടിൽ ആരെയെങ്കിലും വാക്ക് കൊണ്ടുപോലും നോവിച്ചാൽ അയാളെ വെറുതെ വിടില്ല ദാസൻ………. പ്രത്യേകിച്ച് ഇമ്മുവിനെ……. അവന്റെയും മകനാണ്………… ദാസന്റെ ദേഷ്യം ശരിക്കുമറിയാവുന്ന നന്ദന് കുറച്ചൊരു പേടി തോന്നി……….. അവൻ തല്ലിയത് ഒരു പോലീസ് ഓഫിസറിനെയാണ്…….. അവർ കയ്യുംകെട്ടി നോക്കി നിൽക്കില്ല……….. ഇത്രയൊക്കെ നടന്നിട്ടും തനിക്ക് ഒന്നും ചെയ്യാൻ പറ്റുന്നില്ലല്ലോ……… ശ്ശേ…….. കൈ ചുരുട്ടി ബെഡിൽ ഇടിച്ചു………..മറുകയ്യിൽ ഭാഗ്യയുടെ കൈ സുരക്ഷിതമായി തന്നെ ഉണ്ടായിരുന്നു…………
ഭാഗ്യയെ തനിച്ചു ഇരുത്താൻ നന്ദൻ തയ്യാറായില്ല……….. അടുത്തു തന്നെ പിടിച്ചിരുത്തി……….ഭാഗ്യ ഇടയ്ക്കിടെ ജനാലയിൽ കൂടി വെളിയിലേക്ക് പോയി നോക്കും………… അച്ഛനും കുറച്ചു നേരം അവർക്കൊപ്പം കൂടെയിരുന്നു………… അവളുടെ ടെൻഷൻ കണ്ടപ്പോൾ അദ്ദേഹത്തിനും സഹിച്ചില്ല………….. നേരം ഇരുട്ടിയതിനു ശേഷമാണ് ദേവൻ എത്തിയത്………… കാറിന്റെ ശബ്ദം കേട്ടതും ഭാഗ്യ ഓടിച്ചെന്നു മിറ്റത്തേക്ക്……….. ആദ്യം ഇമ്മു ഇറങ്ങി…….. പിന്നീട് കുനിഞ്ഞു നിന്ന് ദാസനെ പിടിച്ചിറക്കി……… കാലു നിലത്തു കുത്തുന്നുണ്ടായിരുന്നില്ല…….. ഇപ്പുറത്തു ദേവൻ വന്നു പിടിക്കും മുന്നേ ഭാഗ്യ ചെന്നു പിടിച്ചു………… രണ്ടാളും കൂടെ ദാസനെ അകത്തു കൊണ്ടിരുത്തി……….. ഇമ്മു ഭാഗ്യയ്ക്ക് മുഖം കൊടുക്കുന്നുണ്ടായിരുന്നില്ല…………. ഭാഗ്യ നോക്കുമ്പോൾ അവൻ മുഖം തിരിക്കും………….. അടുത്തേക്ക് പോയി അവന്റെ മുഖം രണ്ടു കയ്യിലുമായി എടുത്തു……….. കവിളിൽ വിരൽപ്പാട് ചുവന്നു കിടക്കുന്നു………. ചുണ്ടു തടിച്ചിരിക്കുന്നു………. ഇമ്മൂ……….. ഭാഗ്യയുടെ ശബ്ദം വിറച്ചു…………. കണ്ണു നിറഞ്ഞൊഴുകി………….. ഒന്നൂല്ല ഭാഗിമ്മേ………… എന്തിനാ കരയുന്നെ……. ഞാനിങ്ങു വന്നില്ലേ……….ദേ……….. ഇതൊക്കെ നാളെയങ്ങു കരിയും……….. അവന്റെ കുട്ടിത്തം നിറഞ്ഞ ശബ്ദം കേട്ട് ഭാഗ്യ കരഞ്ഞുപോയി………… ഇമ്മു ഭാഗിമ്മയെ ചേർത്തു പിടിച്ചു…………. കൂടെ കണ്ണും നിറഞ്ഞൊഴുകി………….. കരഞ്ഞൊന്നു ആശ്വാസമായപ്പോളാണ് ദാസനെ തേടിയത്………….. ഇമ്മുവിനെ റൂമിൽ ഫ്രഷ് ആകാൻ വിട്ടിട്ട് ദാസനെ തേടി കിച്ചനിലേക്ക് വന്നു………. സ്വന്തം കാലിലേക്ക് നോക്കിയിരിക്കുകയാണ് ആള്……….. വയ്യാത്ത കാല് നീരുവന്നു വീർത്തിരുപ്പുണ്ട്……… അയാളെ ചവിട്ടിയതിന്റെ ദേഷ്യം തീർത്തതാവും………….. ഭാഗ്യ താഴെയിരുന്നു ദാസന്റെ കാലെടുത്തു മടിയിലേക്ക് വെച്ചു………… കയ്യിൽ കരുതിയിരുന്ന ഓയിൽമെന്റ് കാലിൽ തേച്ചു തടവി………… ഒഴുകിയിറങ്ങിയ കണ്ണുനീർ തുള്ളികളും അതിനൊപ്പം ചേർത്തു തടവി………..
എന്റെ കൊച്ചേ നീയെന്തായീ ചെയ്യുന്നേ………… എന്തിനാ ഇങ്ങനെ വിഷമിക്കുന്നെ………. ഇങ്ങോട്ടെഴുന്നേറ്റേ………… കാലിൽ അപ്പിടി ചെളിയാ………. ദാസൻ കാലു വലിക്കാൻ നോക്കി………… ഭാഗ്യ പിടിച്ചു വെച്ചു തടവിക്കൊണ്ടിരുന്നു…………… ദാസന്റെയും കണ്ണു നിറഞ്ഞു………… ഇങ്ങനെയുള്ള ബന്ധങ്ങൾ ഒന്നും തനിക്കില്ല………. ഡെയ്സിക്കൊച്ചു പോയതിനു ശേഷം ഇതാദ്യമാ ഇങ്ങനൊരു വിഷമം …………..
നന്ദൻ വിളി തുടങ്ങിയിട്ടുണ്ട്……….. ഇനി ആരു ചെന്നിട്ടും കാര്യമില്ല……….. ദാസൻ തന്നെ ചെല്ലണം………. കേട്ടിട്ടും അനങ്ങാതിരിക്കുന്നത് ഈ കോലത്തിൽ അവൻ കാണണ്ടന്നു കരുതിയാണ്………. എനിക്ക് അങ്ങോട്ട് വരാൻ പറ്റാത്തതുകൊണ്ടല്ലേടാ പട്ടീ ഞാൻ വിളിച്ചോണ്ടിരിക്കുന്നത്…….. നീ ഇങ്ങോട്ട് വരുന്നോ അതോ ഞാൻ ഇഴഞ്ഞു അങ്ങോട്ട് വരണോ………….ദേഷ്യം മൂർദ്ധന്യാവസ്ഥയിൽ എത്തിയെന്ന് മനസ്സിലായി…………. ദാസൻ മെല്ലെ എഴുന്നേറ്റു നന്ദന്റെ അരികിലേക്ക് നടന്നു………….. ദാസന്റെ അവസ്ഥ കണ്ടപ്പോൾ നന്ദന് സഹിക്കാൻ കഴിഞ്ഞില്ല………….. ഇങ്ങു വാടാ………. രണ്ടു കയ്യും നീട്ടി ദാസനെ വിളിച്ചു………. ദാസനെ കെട്ടിപ്പിടിച്ചു ഇരിക്കുമ്പോൾ നന്ദൻ ചോദിച്ചു…………… വേദനിച്ചോടാ ഒരുപാട്………….
ഇമ്മൂന്റെ ദേഹത്ത് കൈ വെക്കുമ്പോൾ നോക്കി നിൽക്കാൻ പറ്റുമോടാ………… പിന്നെ എന്റെ പെങ്ങളെയും വിഷമിപ്പിച്ചു അയാൾ ………….ദാസന്റെ മുഖത്തു വീണ്ടും ദേഷ്യം നിറഞ്ഞു…………… മുടന്തു മാത്രമേ ഉള്ളെടാ………. അതിനും കൂടെ ആരോഗ്യം തന്നാണ് ദൈവം വിട്ടിരിക്കുന്നത്………. അവന്മാരെ ചൊറിഞ്ഞപ്പോൾ കിട്ടിയതാ ഇതൊക്കെ………….. സാരമില്ലടാ…….. ഒന്നു ചൂടുവെള്ളത്തിൽ കുളിച്ചാൽ തീരുന്ന കാര്യമേയുള്ളു ഇതൊക്കെ………… നീ വിഷമിക്കാതെ…………. ദാസൻ നന്ദന്റെ കവിളിൽ തട്ടി…………… ആ കൊച്ചവിടെ വല്ലാതെ വിഷമിച്ചു നിൽക്കുവാ……… ഒന്നങ്ങോട്ട് ചെല്ലട്ടേ………. ദാസൻ ആ റൂമിൽ നിന്നും ഇറങ്ങി………… അവന്റെ നടത്തം കണ്ടപ്പോൾ നന്ദന്റെ ഉള്ളൊന്നു വിങ്ങി……………
അച്ഛാ……… നമുക്കിവിടെ നിന്നും പോയാലോ……… നമ്മുടെ വീട്ടിലേക്ക്……… ഇനിയും വയ്യ……… ഞാൻ കാരണം ഇവിടെയുള്ളവർ വിഷമിക്കുന്നത് കാണാൻ…………. ദേവേട്ടന് ഇമ്മൂനെ ഇങ്ങനെ കാണുമ്പോൾ നല്ല വിഷമമുണ്ട്………… ആദ്യമായിട്ടാവും ഇങ്ങനെ ഒക്കെ………. ഞാൻ മാറുമ്പോൾ ഇവിടുത്തെ എല്ലാ പ്രശ്നങ്ങളും അവസാനിക്കും…………. പോയാലോ അച്ഛാ…………. ഭാഗ്യ അച്ഛനരികിൽ വന്നിരുന്നിട്ട് ചോദിച്ചു………….
മോളേ ഇന്നലെ വരെ അച്ഛനും ആലോചിച്ചത് പോകുന്ന കാര്യം തന്നെയാ………… പക്ഷേ ഇനിയത് വേണ്ടാന്നു മനസ്സ് പറയുന്നു………… ഇന്ന് ഇമ്മുവും ദാസനും നിന്നെ രക്ഷിച്ചത് പോലെ ഈ അച്ഛനെക്കൊണ്ട് കഴിയുമെന്ന് തോന്നുന്നില്ല…………. എനിക്ക് ധൈര്യമില്ല നിന്നെ തനിച്ചാക്കി എവിടെയെങ്കിലും പോകുവാൻ പോലും…………. ഇപ്പോൾ അച്ഛന് ദേവനെ അനുസരിക്കുവാനേ നിവൃത്തിയുള്ളു……… അദ്ദേഹത്തിന്റെ ശബ്ദം പതറിപ്പോയി………….
നിന്നോടിനി ഇത് സംസാരിക്കാൻ പാടില്ലെന്ന് ഞാൻ പറഞ്ഞതല്ലേ ഭാഗ്യേ …………. ദേവന്റെ ശബ്ദം കേട്ട് ഭാഗ്യ എഴുന്നേറ്റു…………. ഇവിടെ ആർക്കും ഒന്നുമില്ല………. ഇമ്മു നിന്നോട് ചെയ്ത തെറ്റിനുള്ള ഫലമാവും ഇതൊക്കെ……… ചിലപ്പോൾ ഇതിലും വലുതാവും നാളെ നടക്കുക……….ഇതൊക്കെ ഓർത്ത് വിഷമിക്കാനാണെങ്കിൽ അതിനല്ലേ നേരം ഉണ്ടാവൂ…………………. നിന്നെ സംരക്ഷിക്കാൻ ഞങ്ങൾ ബാധ്യസ്ഥരാണ്……….. എന്റെ കടമയാണത്………… ഇപ്പോഴും നിനക്ക് ഇവിടെയുള്ളവരെല്ലാം അന്യരാണോ ഭാഗ്യേ……….. ഇമ്മുവിനെ പിരിഞ്ഞു മാറാൻ നിന്നെക്കൊണ്ട് ആവുമോ………. ദേവൻ കുറച്ചു ദേഷ്യത്തിൽ സംസാരിച്ചു…………….. നീയിപ്പോൾ സമാധാനമായി പോയി കിടന്നുറങ്ങു……… എന്തായാലും ബാക്കി നാളെ സംസാരിക്കാം…………….
ദേവൻ പറഞ്ഞത് കേട്ട് അച്ഛനെ ഒന്നു നോക്കിയിട്ട് ഭാഗ്യ മുറിയിലേക്ക് നടന്നു………….. പോകുംവഴി ഇമ്മുവിന്റെ മുറിയിൽ കയറി അവന്റെ കവിളിൽ തലോടാനും മറന്നില്ല………….ആർക്കും വേണ്ടാത്ത എന്നെ നീയെന്തിനാ ഇങ്ങനെ ചേർത്തു പിടിക്കുന്നത് ഇമ്മു……. അതിനും മാത്രം എന്ത് ബന്ധമാണ് ഉള്ളത് നമ്മൾ തമ്മിൽ……… മുടിയിൽ വാത്സല്യത്തോടെ തലോടി……… അമ്മയുടെ കൈ പിടിച്ചു ഒരുമ്മയും കൂടൊരു ചിരിയും കൊടുത്തു ഇമ്മു……….. അമ്മയുടെ വാത്സല്യത്തിൽ കിടന്നുറങ്ങി…………
രാവിലെ എഴുന്നേറ്റപ്പോൾ ഇന്നലെ അങ്ങനെയൊന്നും നടന്നിട്ടേയില്ല എന്ന രീതിയിലായിരുന്നു ഇമ്മുവും ദാസനും പെരുമാറിയത് …………. വേദന ഉണ്ടായിട്ടു പോലും ഭാഗ്യയ്ക്ക് വേണ്ടി രണ്ടാളും അതെല്ലാം മറച്ചു പിടിച്ചു ………….ദേവനെ പേടിച്ച് ഭാഗ്യ പോകുന്ന കാര്യം പിന്നീട് പറഞ്ഞതേയില്ല ………… രാവിലെ തന്നെ രാഖി ഓടി എത്തി……… എല്ലാം അറിഞ്ഞിട്ടുള്ള വരവാണെന്ന് മുഖം കണ്ടാലറിയാം………… ആഹാ നന്നായിട്ട് കിട്ടീട്ടുണ്ടല്ലോ………. കവിളൊക്കെ നല്ല ചെറിപ്പഴം പോലെ………… വീർത്തിരിക്കുന്ന ഇമ്മുവിന്റെ കവിളിൽ കുത്തിയിട്ട് പറഞ്ഞു…………. ആാാാ……. അമ്മേ………… ഇമ്മു അലറി വിളിച്ചു………… നീയെന്തിനാ ഇങ്ങോട്ട് വന്നത്……… നിനക്ക് വീട്ടിൽ ചോദിക്കാനും പറയാനും ആളില്ലേ……… ഇറങ്ങി പോടീ……….
ഇമ്മുവിന്റെ അലറിച്ച കേട്ട് അങ്ങോട്ടേക്ക് വന്ന ഭാഗ്യയുടെ മുഖം പിടിച്ചു നോക്കി രാഖി…………. ആന്റി ഇന്നലെ ഉറങ്ങിയില്ലേ……….. കരഞ്ഞോ ഒരുപാട്……….. മുഖമെന്താ വല്ലാതിരിക്കുന്നത്……. ഇതിനൊക്കെ ഇങ്ങനെ കരയാനിരുന്നാൽ അതിനല്ലേ നേരം ഉണ്ടാവൂ……….. എന്റെ തലേൽ കേറാൻ മാത്രം നല്ല മിടുക്കാ അവന് ……….. എല്ലാം അവള് ഒരാൾ കാരണമാ…………. എന്നിട്ടും അവളോട് ഇപ്പോഴും ഇഷ്ടം മാത്രം ………..
എനിക്കിപ്പോഴും ഇഷ്ടമാ അവളെ……….. അതിനിപ്പോ നിനക്കെന്താ………… അവളു കാരണമാ എനിക്ക് ഭാഗിമ്മയെ കിട്ടിയത്……… ആ സ്നേഹം എനിക്ക് അവളോടുണ്ട്…………. നീയെന്റെ കാര്യത്തിൽ കൂടുതൽ ഇടപെടേണ്ട……… ഇമ്മുവിന്റെ സംസാരം കേട്ടപ്പോൾ രാഖി തിരിഞ്ഞു നിന്നു……….. കണ്ണു നിറഞ്ഞെങ്കിലും ആന്റിയെ നോക്കി ചിരിച്ചു…………..ഭാഗ്യയ്ക്ക് അവളുടെ വിഷമം മനസ്സിലായി അവളുടെ കവിളിൽ മെല്ലെ തലോടി……………….
ആന്റിക്ക് അന്നേ അനുവിന്റെ പേര് പറഞ്ഞാൽ പോരായിരുന്നോ……….. ഇത്രയും കഷ്ടപ്പാട് അനുഭവിക്കേണ്ടി വരുമായിരുന്നോ………. കൂടിവന്നാൽ എന്താ…………അവളെ ഇവന്റെ തലേൽ കെട്ടിവെക്കും…….. ആത്രേയല്ലേയുള്ളു…….. ഇവൻ അല്ലേലും അനുഭവിക്കണം………… അവളെങ്ങാനും ഇവിടെ വന്നിരുന്നെങ്കിൽ ഈ കുടുംബം കുട്ടിച്ചോറാക്കിയേനെ…………. എങ്കിൽ കൊച്ചാപ്പയും ദാസേട്ടനുമൊക്കെ തെരുവിലോട്ട് ഇറങ്ങേണ്ടി വന്നേനെ…………… ആ……പറഞ്ഞപോലെ ദാസേട്ടൻ എവിടെ ആന്റി………. ഇനി ബാക്കി അവിടെ………… അവളെ അവിടെ നിർത്താതെ ചേർത്തു പിടിച്ചു ഭാഗ്യ ചിരിയോടെ അകത്തേക്ക് പോയി………….. ദാസന്റെ അടുത്ത് രാഖിയെ നിർത്തിയിട്ട് തിരിച്ചു ഇമ്മുവിനരികിൽ വന്നിരുന്നു…………
അത്രയും സ്നേഹമുള്ളതുകൊണ്ടല്ലേ ഇമ്മൂ നമ്മുടെ സുഖവും ദുഖവും അറിയാൻ വേണ്ടി അവൾ തേടി വരുന്നത്…………രാഖിയെ വീട്ടുകാർ എന്തുമാത്രം വിലക്കുന്നുണ്ടാവും ഇങ്ങോട്ട് വരാതിരിക്കാൻ………… എന്നിട്ടും അവൾ വരുന്നില്ലേ ……….. നീ പറയുന്നത് കേട്ടിട്ട് എനിക്കു നല്ല വിഷമം വന്നു….. അപ്പോൾ പിന്നെ അവൾക്കോ………
സോറി ഭാഗിമ്മാ……… എനിക്ക് അങ്ങനെ ഒന്നും അറിയില്ല……… അവളോട് ഞാൻ എപ്പോഴും ഇങ്ങനെ ഒക്കെ തന്നെയാ………. അത് ദേഷ്യം ഉണ്ടായിട്ടൊന്നുമല്ല……. വായിലിരുപ്പും കയ്യിലിരുപ്പും നന്നാവാഞ്ഞിട്ടാ…..
ഇനി അങ്ങനെ ഒന്നും പാടില്ലെന്നെ ഞാൻ പറഞ്ഞുള്ളു……….. അറിഞ്ഞപ്പോഴേ അന്വേഷിക്കാൻ ഓടി വന്നില്ലേ അവൾ……..
ദാസനൊപ്പം ഇരിക്കുമ്പോഴും രാഖിയുടെ മനസ്സ് മുഴുവൻ ഇമ്മു പറഞ്ഞ കാര്യത്തിൽ കുരുങ്ങികിടക്കുകയായിരുന്നു……….. ഇമ്മു ഇപ്പോഴും അനുവിനെ സ്നേഹിക്കുന്നുണ്ടോ………… മറക്കാൻ സാധിക്കില്ലേ അവന് ……. അതുകൊണ്ടാണോ തന്റെ സ്നേഹം മനസ്സിലാകാത്തതും ……….. ഈശ്വരാ അവൾക്കു മുന്നിൽ വലിയ ഡയലോഗും കാച്ചി………… ഇനിയെങ്ങനെ അവൾക്കു മുന്നിൽ പോയി നിൽക്കും…………… അയ്യേ ……. ഹാ..പിന്നെ നല്ല തൊലിക്കട്ടി ഉള്ളതുകൊണ്ട് സാരമില്ല………… ഞാൻ രക്ഷപെടും……….. പോകാനിറങ്ങിയപ്പോൾ ഇമ്മു അടുത്തു വന്നു പറഞ്ഞു……….. ഞാൻ പറഞ്ഞത് നിനക്ക് വിഷമം ആയോ…….. സോറി……..
കേട്ടിട്ടും ഒന്നും കേൾക്കാത്തത് പോലെ രാഖി പോയി……….. ഇമ്മു അയ്യടാ ന്ന് നിന്നുപോയി………… തിരിഞ്ഞു നോക്കിയപ്പോൾ ഭാഗ്യ വാ പൊത്തി നിൽപ്പുണ്ടായിരുന്നു………… ആദ്യമായിട്ടാ അവളിങ്ങനെ മിണ്ടാതെ പോകുന്നത്……. അവൾ തനിച്ചു യാത്ര ചെയ്യാൻ തുടങ്ങിയപ്പോൾ മുതൽ വരാൻ തുടങ്ങിയതാണിവിടെ………… അന്നുമുതലേ താനിങ്ങനെ ഒക്കെ തന്നെയാണ്……….. പിന്നെ അനുവിന് രാഖി ഇവിടെ വരുന്നത് ഇഷ്ടം ഇല്ലെന്ന് അവൾ പറഞ്ഞപ്പോൾ മുതലാണ് രാഖി ഇങ്ങോട്ട് വരുന്നതിന് കൂടുതൽ വഴക്കിട്ടു തുടങ്ങിയത്…………. എത്രയൊക്കെ പറഞ്ഞാലും അവൾ വീണ്ടും വരും ……… ഇതിപ്പോൾ ഭാഗിമ്മ പറഞ്ഞത് കൊണ്ടു ഒന്ന് താണു കൊടുത്തതാ…….. അതിപ്പോൾ ഇങ്ങനെയും ആയി……….
ഒരു കുഴപ്പവുമില്ല……… അത്രയും പറഞ്ഞു ഭാഗ്യ അകത്തേക്കും പോയി…..
പിന്നെ വരാം….
ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ
Rohini Amy Novels
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Bhaghya written by Rohini Amy
Related posts:
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission