ഇമ്മുവിന്റെയും രാഖിയുടെയും വിവാഹം ഉടനെ തന്നെ നടത്താൻ തീരുമാനമായി……… ഒടുവിൽ രാഖിയുടെ വാശിക്കു മുന്നിൽ വീട്ടുകാർക്ക് വഴങ്ങി കൊടുക്കേണ്ടി വന്നു …….. അധികം ആരെയും വിളിക്കാതെ വളരെ ലളിതമായി നടത്തിയാൽ മതിയെന്നത് ഇമ്മുവിന്റെ തീരുമാനമായിരുന്നു……. അറിയാമായിരുന്നു അവിടെയും ഭാഗിമ്മയുടെ പേര് വലിച്ചിഴയ്ക്കുമെന്ന്…….. പല തീരുമാനങ്ങൾക്കും പരിഹാരമുണ്ടാക്കുവാൻ വേണ്ടി രാഖിയുടെ വീട്ടുകാർ എത്തി……….. വന്നവരുടെ എല്ലാവരുടെയും കണ്ണുകൾ നന്ദന് പിറകിൽ നിൽക്കുന്ന ഭാഗിയുടെ മേലെ ആയിരുന്നു……..
നിങ്ങൾ പോയിട്ടുണ്ടാവുമെന്ന് വിചാരിച്ചു…….. അന്ന് പറഞ്ഞതല്ലേ ഉടനെ പോകുമെന്ന്……. പിന്നെന്തു പറ്റി….. രാഖിയുടെ അമ്മ മുഖത്തടിച്ചു തന്നെ ചോദിച്ചു………. ബന്ധം ഊട്ടിയുറപ്പിച്ചതിന്റെ എല്ലാ അധികാരവും അവരുടെ ശബ്ദത്തിൽ ഉണ്ടായിരുന്നു………..
മതി……. ഇപ്പോഴും ഇവിടുത്തെ തീരുമാനങ്ങൾ എടുക്കാൻ എന്നെക്കൊണ്ടാവും ……. ഭാഗിയുടെ കാര്യങ്ങൾ ഇപ്പോൾ തീരുമാനിക്കുന്നതും ഞാൻ തന്നെയാണ് ……. രാഖിയും ഭാഗിയും എനിക്ക് ഒരുപോലെ വേണ്ടപ്പെട്ടവർ ആണ്….. ഒരാൾ വരുമ്പോൾ മറ്റൊരാളെ തള്ളിക്കളയാനാവില്ല ഞങ്ങൾക്ക്….. ദേവൻ പറഞ്ഞപ്പോൾ രാഖിയുടെ അച്ഛനും അമ്മയും കുറച്ചൊതുങ്ങി….. ഇതിന്റെ പേരിൽ ദേവൻ വിവാഹം വേണ്ടെന്ന് വെയ്ക്കുവാനും തയ്യാറാകുമെന്ന് അവർക്കു തോന്നി …. രാഖിയെ ഓർക്കുമ്പോൾമറിച്ചൊന്നും തീരുമാനിക്കാനും സാധിക്കില്ല……. കാരണം അവൾ വേറൊരു വിവാഹത്തിന് തയ്യാറാവില്ല……. അവർക്കുമറിയാം ഇമ്മുവിനെപ്പോലൊരു ചെക്കനെ വേറെ കിട്ടുകയുമില്ലന്ന് …….. അവന്റെ പേരുദോഷം സത്യമല്ലന്ന് അവനെ അറിയുന്നവർക്ക് എല്ലാം നന്നായിട്ടറിയാം……..
എങ്കിലും ദേവേട്ടാ അത് ശരിയായ നടപടി അല്ലല്ലോ……. വേണമെങ്കിൽ ഇവരെ സേഫ് ആയിട്ട് എങ്ങോട്ടെങ്കിലും മാറ്റാം…… ചിലവെല്ലാം വഹിക്കാം…..അതല്ല എന്തെങ്കിലും വേണമെങ്കിൽ കൊടുക്കുകയും ചെയ്യാം ……… രാഖിയുടെ അമ്മ ദേവനെ തണുപ്പിക്കാനായി പറഞ്ഞു…..
നിന്റെയീ ഭയം എന്താണെന്ന് എനിക്കു നന്നായിട്ടറിയാം…… അത് ഭാഗി ഇവിടെ നിൽക്കുന്നതിലല്ല…… അവൾക്ക് സ്വത്തിന്റെ വല്ല ഭാഗവും പോകുമോന്നുള്ള പേടിയാണ്… ശരിയല്ലേ……
ദേവന്റെ മറുപടി കേട്ടപ്പോൾ രാഖിയുടെ അമ്മ തല കുനിച്ചു… ഇമ്മുവിന് നല്ല ദേഷ്യം വന്നു എഴുന്നേറ്റു പോകാൻ തുടങ്ങിയതും ഭാഗി കണ്ണുകൊണ്ട് അവിടെത്തന്നെ ഇരിക്കാൻ കാണിച്ചു…… അവരെയെല്ലാം തിന്നാനുള്ള ദേഷ്യത്തിൽ അനുസരണയോടെ അവിടെ തന്നെ ഇരുന്നു……..
ഞങ്ങൾക്ക് ആവശ്യം രാഖിയെ മാത്രമാണ്…… ഇമ്മുവിനും അവൾക്കും കഴിയാനുള്ളത് ആവശ്യത്തിൽ കൂടുതൽ ഇവിടെയുണ്ട്…… എന്റെ പേരിലുള്ളത് മുഴുവൻ ഇമ്മുവിന് സ്വന്തമാണ്…….. പിന്നെ നന്ദനുള്ളത് അവന് ഇഷ്ടമുള്ളത് ചെയ്യും…..അതിലെനിക്ക് കൈകടത്താൻ അവകാശമില്ല……
നന്ദന് കുടുംബവും മക്കളുമൊന്നും ഇല്ലാത്ത സ്ഥിതിക്ക് അത് സ്വഭാവികമായിട്ടും ഇമ്മുവിന് തന്നെയാണല്ലോ വന്നു ചേരുക… അവരുടെ ഉള്ളിലിരുപ്പ് കൂടെ വന്നൊരാളുടെ നാവിൽ നിന്നു തന്നെ അറിയാൻ കഴിഞ്ഞു….. സ്വാർത്ഥതയ്ക്ക് ജീവൻ വെച്ചവർ…… എത്ര കിട്ടിയാലും മതിവരാത്തവർ……..
എന്റെ സ്വത്തിന്റെ കാര്യമോർത്ത് ഇവിടെയാരും ഉറക്കം കളയേണ്ട……… അത് ഞാൻ നേരത്തെ തന്നെ കൊടുക്കേണ്ടവർക്ക് കൊടുത്തു കഴിഞ്ഞു…… ഓരോ ദിവസവും എന്നത് ദൈവം എനിക്കു തരുന്ന ബോണസ് ആണ്…….അറിയാൻ പറ്റില്ലല്ലോ നേരം വെളുക്കുമ്പോൾ ജീവനുണ്ടാകുമോ ഇല്ലയോന്ന്……. നന്ദനത് പറഞ്ഞപ്പോൾ ദാസൻ ഒന്നു ദേഷ്യത്തിൽ നോക്കി…….. തിരിച്ചൊന്നു കണ്ണു ചിമ്മി കാട്ടി നന്ദൻ……. എന്റെ സ്വത്തു മുഴുവൻ ദാസന്റെ പേരിലാണ്…. അത് പണ്ടേ തീരുമാനിച്ചതാണ്…… പിന്നെ എന്റെ ഇമ്മുവിന് അവന്റെ ഭാര്യയെ സംരക്ഷിക്കാൻ പാരമ്പര്യ സ്വത്തിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല… അവൻ നട്ടെല്ലുള്ളൊരാണാണ്…… അധ്വാനിക്കാൻ മടിയില്ലാത്തവനാണ്…….
ദേവനോ ഇമ്മുവോ നന്ദന്റെ തീരുമാനം കേട്ട് ഒരു തരിമ്പു ഞെട്ടിയിട്ടില്ല…….. പക്ഷേ ദാസൻ ഞെട്ടലിൽ നിന്നും മുക്തനായിട്ടുണ്ടായിരുന്നില്ല……. ദേഷ്യമായിരുന്നു മുഖത്ത് നിറയെ……
ഇതെന്താ ദേവാ ഒരിടത്തും നടക്കാത്തതൊക്കെ ആണല്ലോ ഈ വീട്ടിൽ നടക്കുന്നത്…….. വെറുതേക്കാർക്ക് കൊടുക്കുന്നതിനു ഒരു പരിധിയൊക്കെയില്ലേ……. കടിച്ചു തൂങ്ങി കിടക്കുന്നതിനു പ്രയോജനമുണ്ടായല്ലോ ….. ഇനി നന്ദനെയങ്ങു ഇല്ലാതാക്കിയാൽ എല്ലാം പൂർത്തിയായി…. പെട്ടെന്ന് കയ്യിലോട്ട് എല്ലാം കിട്ടുമല്ലോ……… കിട്ടുന്നതോ ചില്ലറയുമല്ല….. ഇനി ദേവനുള്ളത് ഇവർ കൂടി വാങ്ങിയെടുത്താൽ എല്ലാം പൂർത്തിയാകും……… ഭാഗിയെ നോക്കി രാഖിയുടെ അച്ഛൻ പറഞ്ഞു……. നന്ദൻ ചെയ്തതിന്റെ ദേഷ്യമെല്ലാം വാക്കുകളിൽ കൂടി പുറത്തേക്ക് ഒഴുകി…..
ഒരു നാവുണ്ടെന്ന് കരുതി വായിൽ തോന്നുന്നതൊക്കെ പറഞ്ഞാലുണ്ടല്ലോ അരിഞ്ഞു കളയും ഞാൻ….. രാഖിയോടുള്ള ഇഷ്ടമൊക്കെ മറന്നു എനിക്കു വല്ലതും ചെയ്യേണ്ടി വരും….. ദാസൻ ഉറഞ്ഞു തുള്ളി……… ആശ്വസിപ്പിക്കാൻ പിടിച്ച നന്ദന്റെ കൈ തട്ടി മാറ്റി അകത്തേക്ക് പോയി…… പിറകേ ഭാഗിയും………
കണ്ടോ……. നിർത്തേണ്ടിടത്തു നിർത്തിയില്ലെങ്കിൽ പണിയെടുക്കാൻ വന്നവർ ചിലപ്പോൾ യജമാനന്റെ സ്ഥാനത്തു നിക്കും……. ഒന്നുമല്ലെങ്കിലും ഈ കുടുംബത്തിന്റെ ഭാഗമാകേണ്ടവരല്ലേ ഞങ്ങൾ… ഒരു മര്യാദയെങ്കിലും കാണിക്കണ്ടേ…
മര്യാദയില്ലാതെ ഇപ്പോൾ പെരുമാറുന്നത് നിങ്ങൾ ഒക്കെയാണ്……… വിവാഹത്തിന്റെ കാര്യം സംസാരിക്കാൻ വന്നതാണെങ്കിൽ അത് സംസാരിക്കണം…….. അതല്ലാതെ ചുമ്മാ………….. വന്ന ദേഷ്യം കടിച്ചൊതുക്കി നന്ദൻ പറഞ്ഞു….. ഇമ്മുവിനെയും രാഖിയെയും ഓർത്താണ് ഇല്ലെങ്കിൽ ഇതിനൊക്കെയുള്ള ചുട്ട മറുപടി കൊടുത്തേനെ ഞാൻ……. ദാസൻ പോയ വഴിക്കാണ് നോട്ടം മുഴുവൻ…… അവനെ ഒന്ന് ആശ്വസിപ്പിക്കാൻ……. ദേഷ്യം ഒന്നു തണുപ്പിക്കാൻ അതിനു തന്നെക്കൊണ്ടേ ആവൂ……..
തനിച്ചിരിക്കുന്ന ദാസന്റെ തൊട്ടരികിൽ ഭാഗിയും പോയിരുന്നു…….. ഭാഗിക്ക് തോന്നുന്നുണ്ടോ ഞാൻ എന്തെങ്കിലും പ്രതീക്ഷിച്ചാണ് നന്ദന് ഒപ്പം നിൽക്കുന്നതെന്ന്……… അവനെ ഇങ്ങനെ നോക്കുന്നത്…….
നന്ദന്റെ തീരുമാനം ദാസന് തീരെ ഇഷ്ടമായിട്ടില്ലെന്ന് ഭാഗിക്ക് മനസ്സിലായി….. വല്ലാത്തൊരു വിഷമം ആയി ദാസന്…. ആ വിഷമം ഇടറുന്ന ശബ്ദത്തിലൂടെ പുറത്തേക്ക് വരുന്നുമുണ്ട്…..പക്ഷേ നന്ദന് തിരിച്ചുള്ള അയാളുടെ സ്നേഹം ഇങ്ങനെയല്ലേ കാണിക്കാൻ പറ്റൂ….. ഭാഗി ആശ്വസിപ്പിക്കുവാൻ വേണ്ടി ദാസനൊപ്പമിരുന്നു …….. തീരുമാനങ്ങളൊക്കെ എടുത്ത് അവരെല്ലാം വീടൊഴിഞ്ഞു കഴിഞ്ഞിട്ടും ദാസന്റെ മുഖം മങ്ങി തന്നെയിരുന്നു…… നന്ദന്റെ അടുത്തും പോകാൻ മടിച്ചു നിന്നു……… ആർക്കും മുഖം കൊടുക്കാതെ അവിടെയും ഇവിടെയും ഒളിച്ചു നടന്നു ….. പക്ഷേ നന്ദന്റെ മുഖത്ത് സന്തോഷം മാത്രമേ ഉണ്ടായിരുള്ളൂ. മനസ്സിൽ ഉള്ളത് ദാസനോട് പറയാൻ കഴിഞ്ഞതിലുള്ള സന്തോഷം….. അതിനുള്ള സാഹചര്യം ഒത്തതിലുള്ള സന്തോഷം…….
ദേവൻ കല്യാണത്തിനെപ്പറ്റി ചർച്ച ചെയ്തുകൊണ്ടിരിക്കുകയായിരുന്നു ഭാഗിയോട് …….. ഭാഗിയുടെ ശ്രദ്ധ ഇവിടെയെങ്ങുമല്ലെന്ന് തോന്നിയപ്പോൾ ദേവൻ ചോദിച്ചു………… നിനക്ക് അവർ അങ്ങനെ ഒക്കെ പറഞ്ഞതിൽ വിഷമം ആയോ ഭാഗീ……. അവരുടെ ശരിക്കുമുള്ള ഉദ്ദേശം എന്താണെന്ന് നിനക്കും മനസ്സിലായതല്ലേ……. അതങ്ങു മറന്നു കളയുക……….. സാരമില്ല………..
അതൊന്നും സാരമില്ല ദേവേട്ടാ….. എനിക്കു വിഷമം ഒന്നുമില്ല…….. അവരുടെ മകളുടെ ഭാവി മാത്രമേ അവരു ചിന്തിക്കുന്നുള്ളു…. അതുകൊണ്ടാണ് അത്രയും സ്വാർത്ഥത……..
രാഖിയും അങ്ങനെ ആവാതിരുന്നാൽ മതിയായിരുന്നു……… പേടിയാവുകയാണ് മുന്നോട്ടുള്ള ജീവിതം ഓർക്കുമ്പോൾ……. ഒരു വീട്ടിൽ കുടുംബനാഥൻ ഇല്ലാതെ ആവുന്നതിലും ഭീകരമാണ് അവിടെ ഒരു ഗൃഹനാഥ ഇല്ലാതാവുന്നത്…… വീടിനെയും വീട്ടുകാരെയും നിയന്ത്രിക്കേണ്ട പാതി ചുമതല എന്തുകൊണ്ടും ആ വീട്ടിലെ വീട്ടമ്മയ്ക്ക് തന്നെയാണ്….
ദേവേട്ടൻ അതൊന്നുമോർത്തു ടെൻഷൻ അടിക്കേണ്ട….. രാഖി നല്ല കുട്ടിയാണ്…. സ്വാർത്ഥത ഉണ്ടെന്ന് തോന്നുന്നില്ല…… നമ്മുടെ ഇമ്മുവിന് ചേരും….. ദാസേട്ടനെയും നന്ദനെയും രണ്ടു രീതിയിൽ കാണില്ല…..ഭാഗി ദേവനെ ആശ്വസിപ്പിച്ചു…..
അതു പറഞ്ഞപ്പോഴാണ് ഓർത്തത് രണ്ടാളുടെയും പിണക്കമൊക്കെ തീർന്നോ…….. കാണുന്നേയില്ലല്ലോ……
ദാസേട്ടന് പിണക്കമല്ല നന്ദനോട്………. ചോദിക്കാതെ അത്രയും വലിയൊരു കാര്യം ചെയ്തതിന്റെ ദേഷ്യമാണ്……… ഇത്രയും നാൾ കാത്തുസൂക്ഷിച്ചതിന്റെ കൂലി പോലെയാണത് പുള്ളിക്ക് തോന്നുന്നത്……….
അത് ദാസൻ അർഹിക്കുന്നുണ്ട് ഭാഗീ….. ചോദിച്ചിരുന്നെങ്കിൽ അവനൊരിക്കലും സമ്മതിക്കില്ല……… നന്ദന്റെ ജീവൻ രക്ഷിച്ചതും ഇത്രയും വരെ ഇങ്ങനെ കാത്തുസൂക്ഷിച്ചതും അവനൊരാൾ മാത്രമുള്ളത് കൊണ്ടാണ്…. ദാസൻ അവനെ രക്ഷിച്ചതിനും പരിചരിച്ചതിനുമൊക്കെ അപ്പുറം വേറെ കുറച്ചു കാര്യങ്ങൾ കൂടിയുണ്ട്………. ശരിക്കും ദാസൻ നന്ദന്റെ ഭാഗ്യമാണ്……. എനിക്കു പോലും നന്ദനുവേണ്ടി ഇത്രയും ചെയ്യാൻ കഴിയുമോന്ന് സംശയമാണ്…….. ദേവൻ എന്തോ ആലോചിച്ചു പുറകിലേക്ക് തല ചായിച്ചിരുന്നു………കൂടെ എല്ലാം കേട്ടുകൊണ്ട് ഭാഗിയും……
രാഖിയെ കാണാൻ കോളേജ് റോഡിൽ കാത്തു നിൽക്കുകയായിരിന്നു ഇമ്മു……… അവളുടെ വീട്ടുകാർ പറഞ്ഞത് പോലെ അവൾക്കിനി വല്ല കണ്ടിഷൻസും ഉണ്ടോന്ന് ചോദിച്ചറിയുകയും വേണം…… നല്ലൊരു വഴക്കിട്ടിട്ട് കുറച്ചായി…….. അതിന്റെ അഹങ്കാരം ഇപ്പോൾ പെണ്ണിനുണ്ട്……. ഇടയ്ക്കിടെ വീട്ടിലേക്ക് വന്നിരുന്നവളാ…… ഇപ്പോൾ വരാറേയില്ല…… വന്നാലും ഭാഗിമ്മയോട് സംസാരിച്ചിട്ട് പോകും…….. കാൾ ചെയ്യുമ്പോഴാണ് അറിയുക ഇന്നിവിടെ വന്നിരുന്നെന്ന്…….. എന്തൊക്കെ സംഭവിച്ചാലും രാത്രിയിൽ വിളിച്ചിട്ടേ കിടക്കൂ അവൾ…… ഇപ്പോൾ കല്യാണം ഉറപ്പിച്ചതിന്റെ ആശ്വാസത്തിൽ നടക്കുവാണ് പെണ്ണ്…….. രാഖിയെ ഓർത്തപ്പോൾ തന്നെ അറിയാതെ ചുണ്ടത്തു ചിരി പരന്നു……. അത് മാഞ്ഞത് തൊട്ടടുത്തുകൂടി ഒരു ബൈക്ക് പോയപ്പോഴാണ്…….. മുന്നിൽ ഇരിക്കുന്നത് ആരെന്നറിയില്ല…. പക്ഷേ പിറകിൽ ഇരിക്കുന്നത് അനു ആണ്…….. മുഖം കുനിച്ചു പിടിച്ചിരിക്കുകയാണ്……. മുന്നിൽ ഇരിക്കുന്ന ആളെ തൊടാതെ അകലം പാലിച്ചാണ് ഇരിപ്പ്…… എന്തോ ഒരു പന്തികേട് തോന്നി……. കാരണം അവളുടെ ഒട്ടുമിക്ക കസിൻസിനെയും നന്നായിട്ടറിയാം…… മൊബൈലിൽ ഓരോരുത്തരെയും കാണിച്ചു പരിചയപ്പെടുത്തിയിട്ടുണ്ട്……. ആരുടേയും ബൈക്കിലോ കാറിലോ കയറി പോകുവാൻ മാത്രം ആരോടും അടുപ്പമില്ല…. മാത്രമല്ല അവളുടെ മുഖം കണ്ടിട്ട് എന്തോ ഒരു പന്തികേട് തോന്നുന്നു…… കുറച്ചു വർഷങ്ങൾ ആ മുഖം മാത്രമല്ലേ മനസ്സിൽ ഉണ്ടായിരുന്നുള്ളു…….. അതുകൊണ്ട് തന്നെ പെട്ടെന്ന് മനസ്സിലാവും……… ബൈക്ക് എടുത്തു അവരെ ഫോളോ ചെയ്തു………ഒരുവിധം വലിയൊരു ഒരു ഹോട്ടലിന് മുന്നിലാണ് നിർത്തിയത്… അയാൾക്ക് പിന്നാലെ തലയും കുനിച്ചു അനു നടന്നു മറയുന്നത് കണ്ടു…….. റിസപ്ഷനിൽ ചോദിച്ചു അവരുടെ റൂം നമ്പർ ചോദിച്ചു…… പറയാൻ മടിച്ച റിസപ്ഷനിസ്റ്റിനെ ഒന്ന് പേടിപ്പിക്കേണ്ടി വന്നു…….. അയാളിങ്ങനെ ഇടയ്ക്കിടെ ഇവിടെ വരാറുണ്ടെന്നും വരുമ്പോൾ ഇങ്ങനെ ഓരോ പെൺകുട്ടികൾ കൂടെ കാണുമെന്നും പറഞ്ഞു…… ചോദിക്കാതെ തന്നെ തനിക്കുള്ള ഉത്തരം അയാൾ തന്നു കഴിഞ്ഞു……… പിന്നെ ധൃതിയിൽ ഓരോട്ടമായിരുന്നു ആ റൂമിലേക്ക്……. എന്തെന്നോ ഏതെന്നോ ചിന്തിച്ചില്ല….. ഒരു ഹോട്ടൽ റൂമിൽ ഒരാൾക്കൊപ്പം തനിയെ അനു എന്തിന് വന്നുവെന്ന് മാത്രം അറിയണം……. ഡോറിൽ ശക്തിയിൽ മുട്ടി……… അത് തുറന്നതും ചാടി അകത്തേക്ക് കയറി…… ഡോർ തുറന്നയാൾ അന്തം വിട്ടു നോക്കുന്നുണ്ട് ഇമ്മുവിനെ…….. എന്താ…. ആരാ നിങ്ങൾ….
ഇമ്മു അകത്തേക്കു നോക്കിയപ്പോൾ അനു മുഖം കുനിച്ചു ബെഡിൽ ഇരുപ്പുണ്ടായിരുന്നു……… കണ്ണുനീർ ഒഴുകിയിറങ്ങുന്നുണ്ട്………. ടീ ……… അലറിയുള്ള ആ വിളിയിൽ ദേഷ്യമായിരുന്നോ വിഷമമായിരുന്നോ എന്നറിയില്ല…….. വിളി കേട്ട് മുഖം ഉയർത്തിയ അനു അമ്പരന്നു നോക്കി…… പിന്നെ പതിയെ വിളിച്ചു………ഇമ്മൂ…….. എന്തെങ്കിലും ചോദിക്കും മുൻപ് ഇമ്മുവിന്റെ നെഞ്ചിലേക്ക് വന്നു ചേർന്നു നിന്നു ഇറുക്കി പിടിച്ചു……….
വിടടാ അവളെ…….. നീയേതാ…… അയാൾ ഇമ്മുവിന്റെ അടുത്തു നിന്നും അവളെ പിടിച്ചു മാറ്റാൻ നോക്കി……..
ആദ്യം നീയേതാണെന്ന് പറയെടാ……. ഇവിടെയെന്താ പരിപാടി…… ഏതാ അനൂ ഇവൻ…….. …. ഇമ്മു ദേഷ്യത്തിൽ അവളെ പിടിച്ചു മാറ്റാനൊരുങ്ങി……..
എന്നെ ഇട്ടേച്ചു പോകല്ലേ ഇമ്മൂ….. എന്നേയും കൂടി കൊണ്ടുപോ പ്ലീസ്…… പ്ലീസ്…… അനു ഒന്നുകൂടി മുറുക്കി പിടിച്ചു പറഞ്ഞു………..
രണ്ടാളും പേരൊക്കെ വിളിച്ചു സംസാരിക്കുന്നത് കേട്ടപ്പോൾ അവിടെ നിന്നയാൾക്ക് ഒരു പേടി പോലെ തോന്നി…… അയാൾ മേശപ്പുറത്തിരുന്ന മൊബൈൽ കയ്യിലെടുത്തു വിരൽ ചൂണ്ടി അവളോട് പറഞ്ഞു……… അപ്പോൾ നീ വിളിച്ചു വരുത്തിയതാണ് ഇവനെ അല്ലേ……… ഇതിന് നീ അനുഭവിക്കും നോക്കിക്കോ…….. ഞാൻ ആരാണെന്ന് കാണിച്ചു തരാം……….അയാൾ വെളിയിലേക്ക് നടക്കാനൊരുങ്ങി……..
ഇമ്മൂ……. അയാൾ…… അയാളുടെ മൊബൈലിൽ…….. അത് കാണിച്ചാ എന്നെ……….. അനു അയാൾക്ക് നേരെ കൈ ചൂണ്ടി പറഞ്ഞു……….. ഇമ്മു നോക്കിയതും അയാൾ ധൃതിയിൽ ഡോർ തുറന്നു പോകാൻ തുടങ്ങി………. അവന്റെ കയ്യിൽ പിടിച്ചു വലിച്ചു അകത്തേക്കിട്ടു…….. നിലത്തേക്ക് വീണ മൊബൈൽ അനു ഓടിപ്പോയി എടുത്തു ശക്തിയിൽ നിലത്തേക്കെറിഞ്ഞു പൊട്ടിച്ചു………. ദേഷ്യം തീരാത്തത് പോലെ വീണ്ടും വീണ്ടും ചെരുപ്പിട്ട് ആഞ്ഞു ചവിട്ടി……… ബെഡിലേക്ക് വീണ അയാളുടെ മുഖമടച്ചു ഒരടിയും കൊടുത്തു……… എന്നിട്ട് പൊട്ടിക്കരഞ്ഞു…….. ഇമ്മുവിന് ഒന്നും മനസ്സിലായില്ല….. പക്ഷേ ചിലതൊക്കെ മനസ്സിലാവുകയും ചെയ്തു…….. ഊഹിച്ചത് പോലെ അനു അവളുടെ ഇഷ്ടത്തിനല്ല വന്നത്………. കവിൾ പൊത്തി നിൽക്കുന്ന അവനെ ഒന്നു സൂക്ഷിച്ചു നോക്കിയിട്ട് കരഞ്ഞു നിൽക്കുന്ന അനുവിന്റെ കയ്യിൽ പിടിച്ചു പുറത്തേക്ക് നടന്നു…….. ഇമ്മു കയറിയിട്ടും ബൈക്കിൽ കയറാതെ നിൽക്കുന്ന അനുവിനെ തിരിഞ്ഞൊന്നു നോക്കി……. മുഖം കുനിച്ചു നിൽപ്പാണ്….. കണ്ണുനീർ മാത്രം നന്നായിട്ടൊഴുകുന്നുണ്ട്……… ഈ നിൽപ്പ് കണ്ടിട്ട് അന്ന് ഭാഗിമ്മ തലയും കുനിച്ചു നിൽക്കുന്നതാണ് ഓർമ്മ വന്നത്……. വരുന്നില്ലേ……. അതോ ഇവിടെ തന്നെ നിൽക്കാനാണോ ഉദ്ദേശം……… എനിക്കു സമയമില്ല…. പോണം……ഇമ്മു ദേഷ്യത്തിൽ പറഞ്ഞു …….. അനു പതിയെ പിറകിൽ കയറി ഇമ്മുവിനെ അള്ളിപ്പിടിച്ചു…….. ഇമ്മുവിന്റെ തോളിലേക്ക് മുഖം ചായിച്ചു വെച്ചു…….. അനു ഇടയ്ക്കിടെ എങ്ങലടിക്കുന്നത് ഇമ്മു അറിഞ്ഞു…….. അനുവിന്റെ വീട്ടിലേക്കാണ് പോകുന്നതെന്നറിഞ്ഞപ്പോൾ അനു പറഞ്ഞു……. ഇമ്മൂ എനിക്കൊന്നു സംസാരിക്കണം…..
എനിക്കൊന്നും കേൾക്കണ്ട…… ഇമ്മു എടുത്തടിച്ചു മറുപടി പറഞ്ഞു……….
പ്ലീസ് ഇമ്മു…… ഒരഞ്ചു മിനിറ്റ്….. ഇല്ലേൽ ഞാൻ ചത്തുപോകും പ്ലീസ്………
ഇമ്മു തിരക്കു കുറഞ്ഞിടത്തു വണ്ടിയൊതുക്കി നിർത്തി ……. കുറച്ചു നേരമായിട്ടും അനു ഒന്നും സംസാരിക്കാതെ നിൽക്കുന്നത് കണ്ടപ്പോൾ ഇമ്മു തന്നെ തുടക്കമിട്ടു……… ആരാ അയാൾ………
എനിക്കറിയില്ല…….. അനുവിന്റെ മറുപടി കേട്ടപ്പോൾ ഇമ്മു അന്തവിട്ട് അവളെയൊന്നു നോക്കി……….. അപ്പോൾ ആരെന്നറിയാതെയാണോ അവന്റെ ബൈക്കിൽ കയറിയതും ഒരു മുറിയിൽ കൂടെ കഴിയാൻ പോയതും……… കുറച്ചു പുച്ഛത്തിൽ ചോദിച്ചു………..
എനിക്കറിയില്ല ഇമ്മൂ അതാരാണെന്ന് സത്യം……. കുറച്ചു ദിവസങ്ങൾക്കു മുൻപ് അപ്പുറത്തെ വീട്ടിലെ അങ്കിളിന്റെ മോൻ വന്ന് എന്നോട് സംസാരിക്കണമെന്ന് പറഞ്ഞു…….. ഇടയ്ക്കിടെ ആ ചെക്കൻ ഡൌട്ട് ചോദിക്കാൻ വരാറുണ്ട്……. അതാവുമെന്നാ വിചാരിച്ചത്…… പക്ഷേ…. അവന്റെ മൊബൈലിൽ ഒരു വീഡിയോ കാണിച്ചു തന്നു ……. ഒരു പെൺകുട്ടി കുളിക്കുന്നത്…….. അത്…. അത് ഞാൻ ആയിരുന്നു….. വീട്ടിലെ ബാത്‌റൂം ആയിരുന്നു ……….
അനു കണ്ണു തുടച്ചു……. വീണ്ടും വീണ്ടും തുടച്ചു കൊണ്ടേയിരുന്നു…….. അവന് ക്യാഷ് വേണമെന്ന് പറഞ്ഞു….. ചോദിച്ചതോ..അവന് പോലും താങ്ങാൻ പറ്റാത്തത്……. തരാൻ പറ്റില്ലെന്ന് പറഞ്ഞപ്പോൾ അവൻഒന്നും പറയാതെ പോയി……… പിന്നീട് രണ്ടു ദിവസത്തിന് ശേഷം വന്നത് വേറൊരു ആവശ്യവുമായിട്ടായിരുന്നു….. അവൻ പറയുന്നിടത്ത് വേറൊരാൾക്കൊപ്പം പോകണമെന്ന്……… പോയില്ലെങ്കിൽ ആ വീഡിയോ എല്ലാവരും കാണുമെന്നും പറഞ്ഞു …….. പറ്റില്ലെന്ന് പറഞ്ഞപ്പോൾ അത് അച്ഛനും അല്ലുവിനും അയച്ചു കൊടുക്കാൻ തുടങ്ങി ….. എനിക്കു വേറെ വഴിയില്ലായിരുന്നു……… അനു ഏങ്ങി കരഞ്ഞു………..
അവനെങ്ങനെ വീട്ടിൽ കയറി….. കയറിയാൽ തന്നെ നീ അറിയാതെ നിന്റെ റൂമിൽ എങ്ങനെ……….. ഇമ്മു ചോദിച്ചു……
അമ്മൂമ്മ അപ്പൂപ്പനെ എടുത്തു മാറ്റുവാൻ വേണ്ടി ആ പയ്യനോട് സഹായം ചോദിച്ചിരുന്നു…. അന്നായിരിക്കാം…… എനിക്കറിയില്ല……. ഒന്നുമറിയില്ല….
നീ ഇതിന് ഇറങ്ങി പുറപ്പെടും മുൻപേ നിന്റെ അച്ഛനോടോ അല്ലെങ്കിൽ ആരോടെങ്കിലുമൊന്ന് പറയാൻ മേലായിരുന്നോ………..
ആരോട് പറയാനാ ഞാൻ…….. അച്ഛനൊന്ന് എന്നോട് മിണ്ടിയിട്ടു പോലും എത്ര നാളെയെന്നറിയുമോ….. ഉരുകിയിരുകി കഴിയുകയായിരുന്നു……. ആരെങ്കിലും അറിഞ്ഞാൽ…. പിന്നെ ജീവിച്ചിരിക്കില്ല ഞാൻ…….
നിന്റെ മാനത്തേക്കാൾ വിലയുണ്ടായിരുന്നോ മറ്റുള്ളവർ എന്തു വിചാരിക്കുമെന്ന ചിന്തയ്ക്ക്…….. ഇനിയെങ്കിലും മറ്റുള്ളവരുടെ ചിന്തയ്ക്കനുസരിച്ചു ജീവിക്കാതിരിക്കൂ…….. അവർ അങ്ങനെ ചിന്തിച്ചാലെന്താ ഇപ്പോൾ ……. അവരാണോ നിനക്ക് ചിലവിന് തരുന്നത്…ഈയൊരു മെന്റാലിറ്റിയിൽ ജീവിക്കുന്നത് കൊണ്ടാണ് നിനക്ക് പല നഷ്ടങ്ങളും ഉണ്ടായിക്കൊണ്ടിരിക്കുന്നത് ….. ഇപ്പോൾ ആ റൂമിൽ വെച്ച് ആരെങ്കിലും നിന്നെ കണ്ടിരുന്നെങ്കിലോ……. ഈ പറയുന്ന മാനവും അഭിമാനവുമൊക്കെ എന്താകുമായിരുന്നു ……
ഇന്ന് ഞാൻ എല്ലാം അവസാനിപ്പിക്കാൻ തന്നെ തീരുമാനിച്ചതാ…. മറ്റൊരാളുടെ മുന്നിൽ നാണം കെട്ട് ജീവിക്കാൻ എന്നെ കിട്ടില്ല……..ഞാൻ അറിഞ്ഞോണ്ട് ഒന്നും ചെയ്തിട്ടില്ല ഇമ്മൂ….ഞാൻ തെറ്റ് ചെയ്തിട്ടില്ല……
ദൈവം ഉണ്ടെന്ന് പറയുന്നത് ഇതാണ് അനൂ….. നീ കാരണം ഇന്നും മറ്റുള്ളവർക്ക് മുന്നിൽ നാണം കെട്ട് കഴിയുന്ന ഒരാളുണ്ട് എന്റെ വീട്ടിൽ…… ആ വേദനയും വിഷമവും എന്താണെന്ന് മനസ്സിലായോ നിനക്ക്…… എന്റെ അമ്മ തെറ്റ് ചെയ്തിട്ടില്ല…… അതുകൊണ്ട് തന്നെ തലയുയർത്തി ഇന്നും ജീവിക്കുന്നുണ്ട്……. തെറ്റ് ചെയ്തിട്ടില്ലെങ്കിൽ പിന്നെന്തിന് നീ വിഷമിക്കണം……… ഒന്നു ചിന്തിച്ചു നോക്കൂ……… നാളെ ആ പയ്യൻ വേറൊരുത്തന്റെ കൂടെ പോകാൻ പറഞ്ഞാൽ നിനക്ക് പോകേണ്ടി വരില്ലേ…….. പേടിച്ചു ജീവിക്കാൻ തുടങ്ങിയാൽ എന്നും അങ്ങനെ തന്നെ ജീവിക്കേണ്ടി വരും…….. അത് വേണോ അതോ സ്വന്തം ഇഷ്ടത്തിന് ജീവിക്കണമോ എന്ന് ചിന്തിച്ചു നോക്ക്……. തീരുമാനവും ജീവിതവും നിന്റേത് മാത്രമാണ്……
വാ വന്ന് കയറ്…. വീട്ടിൽ വിടാം….. പേടിക്കേണ്ട ആ പയ്യനുള്ളത് ഞാൻ കൊടുത്തോളാം….. ഒന്നും മിണ്ടാതെ നിൽക്കുന്ന അനുവിനോട് ഇമ്മു പറഞ്ഞു………. നിനക്ക് വേദനിച്ചാൽ എന്റെ അമ്മയുടെ മനസ്സും വേദനിക്കും…. അതുകൊണ്ട് മാത്രം…….. എല്ലാം ഞാൻ നോക്കിക്കോളാം….. പേടിക്കേണ്ടെന്ന് പറഞ്ഞില്ലേ…… വാ…..വന്ന് കയറാൻ…… ആലോചിച്ചു നിന്ന അനുവിനോട് ഇമ്മു ശാന്തമായി പറഞ്ഞു……
ഞാനൊന്ന് ഇമ്മുവിന്റെ വീട്ടിലേക്ക് വന്നോട്ടെ ഇപ്പോൾ …. ആരോടും വഴക്കിടാനല്ല………..പെട്ടെന്നു തിരിച്ചു പോന്നോളാം ഞാൻ…… ആർക്കും ശല്യമാവില്ല…….ഇമ്മുവിനൊപ്പം കയറിയ അനു ചോദിച്ചു……. അനുവിന്റെ വിഷമം കണ്ടപ്പോൾ ഇമ്മു ഒന്നും പറയാതെ ബൈക്ക് സ്റ്റാർട്ട് ചെയ്തു……
ഓടി ചാടി ഉടനെ വരാവേ
ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ
Rohini Amy Novels
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Bhaghya written by Rohini Amy
Related posts:
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission





