Skip to content

ഭാഗ്യ – 21

bhagya

നന്ദനെ റൂമിലേക്ക് മാറ്റിയിട്ടും ഭാഗിയൊന്നു ചെന്നു കാണാൻ കൂട്ടാക്കിയില്ല……. ഭാഗിയോടു സത്യംതുറന്നു പറഞ്ഞുവെന്ന് ദാസൻ നന്ദനോട് പറഞ്ഞതുമില്ല……….. അതുകൊണ്ട് തന്നെ ഭാഗി കാണാൻ വരാത്തതിൽ കുറച്ചൊരു വിഷമം തോന്നി നന്ദന്……….. ഇടയ്ക്കിടെ ചോദിക്കുകയും ചെയ്തു നന്ദനത് ………

അവൾ ഇവിടെ നിൽക്കുന്നത് അത്ര നല്ലതല്ല നന്ദാ ………. വീട്ടിലോട്ട് തന്നെയല്ലേ നീ ചെല്ലുന്നത്……..അപ്പോൾ കാണമല്ലോന്ന് പറഞ്ഞു നന്ദനെ ആശ്വസിപ്പിച്ചു ദാസൻ…………. വീട്ടിലെത്തുമ്പോഴും ഭാഗിയുടെ പെരുമാറ്റം ഇങ്ങനെ തന്നെ ആണെങ്കിൽ അത് നന്ദനെ ഒരുപാട് വേദനിപ്പിക്കില്ലേ………. ഇതിപ്പോൾ ആരെയാണ് താനൊന്നു പറഞ്ഞു മനസിലാക്കുക……………ദാസന്റെ ചിന്ത അതായിരുന്നു………….ഓരോ ദിവസവും പുതിയ പുതിയ പ്രതീക്ഷകളുമായി ഉറക്കമുണരുന്ന നന്ദനോട് എന്നുമെന്തു മറുപടി പറയുമെന്ന് ഓർത്ത് ദാസൻ വളരെ ബുദ്ധിമുട്ടി……….. ഓരോ ദിവസവും കഴിച്ചു കൂട്ടുന്നതിലും  എത്രയും പെട്ടെന്ന് വീട്ടിലേക്ക് പോകുന്നതിനും വല്ലാത്തൊരു വെപ്രാളമായിരുന്നു നന്ദന്……………അതയാളുടെ പ്രവൃത്തിയിലും കാണാമായിരുന്നു……..

                            

ഒരു ദിവസം ഹോസ്പിറ്റലിൽ പോയി വന്ന ഇമ്മുവിനൊപ്പം അല്ലുവും ഉണ്ടായിരുന്നു………. സ്കൂൾ യൂണിഫോമിൽ……… രണ്ടാളും മൊബൈലിൽ സംസാരിക്കാറുണ്ടെന്ന് ഇമ്മു പറയാറുണ്ട്……… തന്റെ അമ്മയുടെ സ്നേഹം ആണ് ഇമ്മുവിനും കൂടി പകുത്തു പോകുന്നതെന്നറിയാം അല്ലുവിന് …… എന്നാലും അനുവിന്റെ അത്രയും കുശുമ്പോ ദേഷ്യമോ ഒന്നുമില്ല അല്ലുവിന് ……… ഉള്ളിലൊന്നു വെച്ചിട്ട് പുറത്തു വേറൊരു രീതിയിൽ അല്ലു പെരുമാറാറുമില്ല……… വീട്ടിലേക്ക് കയറി വന്നപ്പോൾ  ഇമ്മുവിന്റെ മുഖത്തു നല്ല സന്തോഷമുണ്ടായിരുന്നു ………. അമ്മയ്ക്ക് എന്തോ ഒരു വലിയ ഗിഫ്റ്റ് കൊണ്ടുവന്ന അത്രയും സന്തോഷം…………. അല്ലുവിന്റെ മുഖത്തു പക്ഷേ ഭാഗിയെ നോക്കാനൊരു മടിയുണ്ടായിരുന്നു……….. ഒന്നേ നോക്കിയുള്ളു പെട്ടെന്നു തന്നെ മുഖം മാറ്റിക്കളഞ്ഞു…………. ഭാഗി അല്ലുവിനെ ഒന്നു ചിരിച്ചു കാണിച്ചു പരിചയമുള്ളത് പോലെ …….. എന്നിട്ട് ഇമ്മുവിനോട് നന്ദന്റെ വിശേഷങ്ങൾ ഒക്കെയും ചോദിച്ചറിഞ്ഞു……. പതിയെ അകത്തേക്ക് പോയി……. ഇമ്മു അല്ലുവിനെ കൂട്ടി പിറകെയും പോയി………. രണ്ടാൾക്കും കുടിക്കുവാനൊക്കെ കൊടുത്തിട്ട് സ്വന്തം പണികളൊക്കെ ചെയ്തു നിന്നു……… ദാസേട്ടന്റെ ചെടികളുടെ മേൽനോട്ടം എല്ലാം ഇപ്പോൾ ഭാഗിക്കാണ്……….  ഇമ്മുവിനോട് സംസാരിക്കുമ്പോൾ ഇടയ്ക്കിടെ ഭാഗിയെ നോക്കുന്നുണ്ട് അല്ലു………. സ്വന്തം അമ്മയായിട്ടുകൂടി അങ്ങോട്ടേക്ക് പോയി മിണ്ടാനോ ഒന്നു പോയി അടുത്തിരിക്കാനോ അല്ലുവിനായില്ല………… അത്രയും സ്വാതന്ത്ര്യം ഒന്നും എടുത്തിട്ടില്ല മുൻപും………പോകുവാൻ നേരം ഭാഗിയോട് പോകുവാണെന്ന് മാത്രം പറഞ്ഞു……….. ഭാഗി തലയാട്ടി…… അല്ലുവൊന്നു തിരിഞ്ഞു നോക്കിയപ്പോഴേക്കും ഭാഗി അകത്തേക്ക് കയറിപ്പോയിരുന്നു………. അമ്മ എന്തെങ്കിലുമൊന്ന് സംസാരിക്കുമെന്ന് പ്രതീക്ഷിച്ചു……. ഉണ്ടായില്ല……. ഇമ്മു അല്ലുവിന്റെ ഭാവമാറ്റം ശ്രദ്ധിക്കുന്നുണ്ടായിരുന്നു………. കഴിഞ്ഞ കുറച്ചു ദിവസമായിട്ടു ഭാഗിമ്മയ്ക്ക് ഒരുന്മേഷമില്ല…….. അതുകൊണ്ടാണ് അല്ലു വിളിച്ചപ്പോൾ കാണാൻ പോയതും അവനെ കൂട്ടി വീട്ടിലേക്ക് പോന്നതും…….. അവനെ കാണുമ്പോൾ വന്നു കെട്ടിപ്പിടിക്കും വിശേഷങ്ങൾ ചോദിച്ചറിയും സന്തോഷിക്കും ഇങ്ങനെ ഒക്കെയാണ് കരുതിയിരുന്നത്…….. സാധാരണ അമ്മമാർ അങ്ങനെ ഒക്കെയല്ലേ…….. എല്ലാം തെറ്റി………  ഇത് തന്റെ മാത്രം അമ്മയാണ്……… അമ്മയ്ക്ക് തന്നോട് തന്നെയാണ് സ്നേഹം കൂടുതൽ……… ഇമ്മുവിന് സന്തോഷം തോന്നി കൂടെ ആശ്വാസവും ……..

ഭാഗ്യയ്ക്കും അല്ലുവിനെ കണ്ടപ്പോൾ പ്രത്യേകിച്ചൊന്നും തോന്നിയില്ല……. സന്തോഷമോ സങ്കടമോ ഒന്നും……… സന്തോഷപ്രകടനങ്ങളിൽ ഒന്നും ഭാഗി ഇപ്പോൾ വിശ്വസിക്കാറില്ല…….. അതിപ്പോൾ മകനായാലും ഭർത്താവായാലും….. മനസ്സിൽ  വലിയൊരു സങ്കടം ഉണ്ട് ഇപ്പോൾ …… അതിനുള്ള പോംവഴി തിരക്കിക്കൊണ്ടിരിക്കുകയാണ് ഭാഗ്യ…….

വീട്ടിൽ എത്തും വരേ അല്ലു ഇമ്മുവിന്റെ വായിൽ നിന്നും കേട്ടത് മുഴുവൻ അവന്റെ അമ്മയുടെ കാര്യങ്ങളായിരുന്നു………….. വഴിതെറ്റി പോലും അനുവിന്റെ കാര്യങ്ങൾ പറയാനോ അറിയാനോ ഇമ്മു ശ്രമിച്ചില്ല……… ഗേറ്റിനു അകത്തേക്ക് പോലും ഇമ്മു കയറിയില്ല……. അല്ലുവിനെ വെളിയിൽ ഇറക്കിയിട്ട് തിരികെ പോയി…………

അച്ഛൻ വന്നപ്പോൾ അല്ലു അമ്മയെ കാണാൻ പോയ കാര്യമൊക്കെ പറഞ്ഞു…………. നിനക്ക് വിളിച്ചുകൂടായിരുന്നോ അല്ലൂ അമ്മയെ ഇങ്ങോട്ട്……….. നീ വിളിച്ചാൽ വരുമായിരുന്നല്ലോ……… ബാലു ചോദിച്ചു………..

എന്തിനാ അച്ഛാ………. ഇവിടെ വന്നിട്ട് ചേച്ചിക്ക് വീണ്ടും ഇട്ടു വട്ടുതട്ടാനോ…….. അവിടെ അമ്മ ഒരുപാട് ഹാപ്പി ആണ്…….. ഇമ്മു ചേട്ടന് വല്യ ഇഷ്ടമാണ് ……… അവിടെ നിൽക്കട്ടെ……. കാണണമെന്ന് തോന്നുമ്പോൾ അങ്ങോട്ട് പോയി കണ്ടാൽ പോരേ……

അത് ശരിയാണോ അല്ലു……… അത് വല്ലവരുടെയും വീടല്ലേ……. എത്രനാൾ നിൽക്കും അവിടെ……… ഭാഗ്യയുടെ വീട് ഇതല്ലേ…….     ആരെങ്കിലും അറിഞ്ഞാൽ എത്ര നാണക്കേട് ആണെന്ന് ഓർത്തിട്ടുണ്ടോ നീ ………

ഒന്നു നിർത്ത് അച്ഛാ……  ഇനിയെങ്കിലും വല്ലവരുടെയും ഇഷ്ടത്തിന് അനുസരിച്ചു ജീവിക്കുന്നത് നിർത്ത് ……..അങ്ങനെ ജീവിച്ചതുകൊണ്ടാണ് പലരുടെയും മുന്നിൽ ഇന്ന് തലകുനിച്ചു നടക്കേണ്ടി വരുന്നത്……. അമ്മ സ്വയം ഇറങ്ങിപ്പോയതാണോ ഈ വീട്ടിൽ നിന്നും……….വല്ലവരുടെയും വാക്ക് കേട്ടിട്ട് എല്ലാവരും കൂടെ ഇറക്കി വിട്ടതല്ലേ …….. അമ്മയ്ക്ക് അവിടെയാണ് സന്തോഷവും സമാധാനവുമെങ്കിൽ അവിടെ നിൽക്കട്ടെന്ന് തന്നെയാണ് എന്റെ അഭിപ്രായം……… അമ്മയ്ക്കും ഉണ്ടാവില്ലേ സ്വന്തം അഭിപ്രായത്തിനും ഇഷ്ടത്തിനും ജീവിക്കാൻ ആഗ്രഹം ………….    അല്ലു പറയുന്നത് കേട്ടാണ് അനു വന്നത്……….

അവരുടെ വയറ്റിൽ നിന്നും വന്നതല്ലേ……… അവനും ആ ഗുണമല്ലേ കാണിക്കൂ അച്ഛാ ……… നാണവും മാനവും കുറവായിരിക്കും……… അന്യന്റെ ചിലവിൽ സുഖിച്ചു ജീവിക്കാനാണ് എപ്പോഴും ഇഷ്ടം………… അപ്പോൾ ഇതല്ല ഇതിലുമപ്പുറം പറയും……….അനു ദേഷ്യത്തിൽ പറഞ്ഞു………..

അതേ………. ഞാൻ വന്നത് എന്റെ അമ്മയുടെ വയറ്റിൽ നിന്നും തന്നെയാണ്………… അതിന്റെ ഗുണം ഞാൻ കാണിക്കുന്നുമുണ്ട്……….. അറിഞ്ഞോണ്ട് ആർക്കുമൊരു ദ്രോഹം ഞാൻ ഇന്നേവരെ ചെയ്തിട്ടില്ല…….പക്ഷേ ചേച്ചിയോ………… ചേച്ചി കാണിച്ച ഗുണമൊക്കെ അപ്പോൾ ചേച്ചീടെ അമ്മയുടെ കയ്യിൽ നിന്നും കിട്ടിയതാണോ ……….അന്യനെ വിളിച്ചു വീട്ടിൽ കയറ്റുന്നതും അത് ഒരു നാണവുമില്ലാതെ മറ്റൊരാളുടെ തലയിൽ വെയ്ക്കുന്നതുമെല്ലാം …….

അല്ലുവിന്റെ മറുപടി കേട്ടപ്പോൾ ബാലു ഒന്നു ഞെട്ടി…….. അതിലും ശക്തിയായി തന്നെ അനുവും ഞെട്ടി……….. ടാ… എന്റെ അമ്മയെ പറയുന്നോ……നിന്നേ ഞാൻ…………ദേഷ്യത്തിൽ അല്ലുവിനെ അടിക്കാൻ കയ്യോങ്ങി……… അടിക്കാൻ ഓങ്ങിയ അനുവിന്റെ കൈയ്യിൽ പിടിച്ചു അല്ലു ചോദിച്ചു…….

 സ്വന്തം അമ്മയെ പറഞ്ഞപ്പോൾ വേദനിച്ചു അല്ലേ………… അതേപോലെ തന്നെ എന്റെ അമ്മയെ പറഞ്ഞാൽ എനിക്കും വേദനിക്കും……. ഇനിയും കേട്ടു നിൽക്കുമെന്ന് വിചാരിക്കണ്ട……..തെറ്റ് മുഴുവൻ ചെയ്തത് ചേച്ചി ഒരാളാണ്…….. എന്നിട്ട് ശിക്ഷ എന്റെ അമ്മയ്ക്കും……….. അതൊക്കെ സഹിക്കാം……. പിന്നേം പിന്നേം അമ്മയെക്കുറിച്ചുള്ള ഈ ദുഷിച്ച വർത്തമാനം ഉണ്ടല്ലോ അതാണ് സഹിക്കാൻ ബുദ്ധിമുട്ട്……….

ഞാൻ ഇനിയും പറയും…… ഇതെന്റെ വീടാണ്……….. ആരാണ് നിന്നെ ഇങ്ങനെ ഒക്കെ സംസാരിക്കാൻ പഠിപ്പിച്ചത്ന്ന് എനിക്കറിയാം …….. ഒരു ദിവസം അവിടെ പോയി വന്നപ്പോഴേക്കും ഇങ്ങനെ…… അപ്പോൾ എന്നും പോയാലോ……

ഇതെന്നെ ആരും പഠിപ്പിച്ചതൊന്നുമല്ല………  എല്ലാം കണ്ടും കേട്ടും തന്നെയാണ് ഞാൻ വളരുന്നത്….. കുറച്ചൊക്കെ മനസ്സിലാക്കാനുള്ള പ്രായം എനിക്കുമായി…….. ചേച്ചിക്ക് ഇഷ്ടമില്ലാത്തത് കൊണ്ടു മാത്രമാണ് വിളിച്ചിട്ടും അമ്മ തിരിച്ചു വരാത്തത്……. ദേഷ്യം തോന്നുമ്പോൾ നാളെ എന്നേയും ചേച്ചി പുറത്താക്കും. ഇതുപോലെ അച്ഛൻ അന്നും നോക്കിനിൽക്കുകയെ ഉള്ളൂ …….. എനിക്ക് ശരിക്കുമറിയാം…….. അല്ലുവിന്റെ സംസാരം കേട്ടപ്പോൾ ബാലുവിന് വല്ലാത്ത വിഷമം തോന്നി………. അയാൾ അല്ലുവിനെ നോക്കി നിന്നു………

അനുവിന് അല്ലു അങ്ങനെ പറഞ്ഞത് തീരെ ഇഷ്ടമായില്ല ……… അതും അച്ഛനെ……… ആദ്യമായിട്ടാണ് ഇങ്ങനെ അല്ലു ദേഷ്യപ്പെടുന്നത്……  അതും അവരുടെ പേരും പറഞ്ഞു…….. ഇന്നേവരെ താൻ പറയുന്നത് കേട്ട് അടങ്ങി ഒതുങ്ങി കഴിഞ്ഞിരുന്നവനാ………. ഇമ്മുവിന്റെ കൂടെ പോയതും വന്നതുമൊന്നും തന്നോട് അവൻ പറഞ്ഞില്ല……… അച്ഛനോട് പറയുന്നത് കേട്ടതാണ്…….അതിന്റെ ദേഷ്യവുമുണ്ട്……

പോരുകോഴികളെപ്പോലെ അന്യോന്യം വഴക്കിടുന്ന മക്കളെ കണ്ടപ്പോൾ

ബാലുവിന് വിഷമം തോന്നി…… സ്വന്തം അമ്മയെ പറഞ്ഞപ്പോൾ അല്ലുവിനും അനുവിനും നൊന്തു…….. ഭാഗ്യ തെറ്റ് ചെയ്തിട്ടില്ലെന്ന് അറിഞ്ഞപ്പോൾ മുതൽ അല്ലുവിന് അങ്ങോട്ടൊരു ചായ്‌വ് ഉണ്ട്…………. പ്രത്യേകിച്ച് അനുവിന്റെ അന്നത്തെ സംസാരത്തിനു ശേഷം………

അടങ്ങി ഇരിക്കുന്നുണ്ടോ രണ്ടാളും…….. വന്നത് രണ്ടു അമ്മമാരുടെ വയറ്റിൽ നിന്നാണെങ്കിലും അച്ഛൻ ഒരാളാണെന്ന് മറക്കരുത്……. ബാലു രണ്ടാളോടുമായി പറഞ്ഞു……… നിനക്ക് ഇങ്ങനെ ഒക്കെ സംസാരിക്കാൻ നാണമില്ലേ അനൂ…….. കുറച്ചു മര്യാദ കൊടുത്തു സംസാരിക്കാൻ പഠിക്കൂ…….. ഒന്നുമല്ലെങ്കിലും നിന്റെ ചെറിയ പ്രായത്തിൽ നിനക്ക് കൂട്ടായവളല്ലേ ഭാഗ്യ……… നിനക്ക് വേണ്ടിയല്ലേ ഇന്നും അവളിങ്ങനെ…………

എനിക്ക് വേണ്ടി ആരും അങ്ങനെ ത്യാഗമൊന്നും ചെയ്യണ്ട……… ആരുടേയും സഹതാപവും വേണ്ട…… പ്രത്യേകിച്ച് അവരുടെ……….. അവർക്കെന്താ വേണ്ടതെന്നു വെച്ചാൽ ഞാൻ അങ്ങ് കൊടുത്തേക്കാം………….ബാലു ഭാഗ്യയുടെ ഭാഗം പറയുന്നത് കേട്ടിട്ട് സഹിക്കാൻ കഴിഞ്ഞില്ല അനുവിന്………അതുകൊണ്ട് തന്നെ ബാലുവിനെ മുഴുമിപ്പിക്കാൻ സമ്മതിച്ചുമില്ല……..

അത് ചേച്ചി തന്നെ കയ്യിൽ വെച്ചാൽ മതി……… ഉപകാരപ്പെടും………. ഇന്നും അഹങ്കാരത്തിന് ഒരു കുറവുമില്ല ചേച്ചിക്ക് ………. ഇപ്പോഴും തെറ്റ് ചെയ്തത് അംഗീകരിക്കുന്നുണ്ടോന്നു നോക്കിക്കേ………. ആ ചേട്ടൻ രക്ഷപെട്ടതാണ്……….. ഇമ്മു ചേട്ടൻ വിളിച്ചാൽ ഞാൻ ഇനിയും പോകും അവിടെ……… എനിക്ക് ഇഷ്ടമാണ് അവിടെ പോകാൻ……… അമ്മയ്ക്ക് കൊടുക്കുന്ന മര്യാദ എനിക്കും കിട്ടുന്നുണ്ട് അവിടെ…………. ഇനിയും ചേച്ചി അമ്മയെ ആവശ്യമില്ലാതെ വല്ലതുമൊക്കെ പറഞ്ഞാൽ ഞാൻ കേട്ടോണ്ട് നിൽക്കില്ല……ഞാനും നല്ലത് തിരിച്ചു പറയും…തിരിച്ചു അതേ അളവിൽ കേൾക്കാൻ തയ്യാറാണെങ്കിൽ മാത്രമേ പറയാൻ നിൽക്കാവൂ……   ഓർത്തോ……… അല്ലു അകത്തേക്ക് കയറിപ്പോയി………

അവരുടെ അല്ലേ സന്താനം ഇതല്ല ഇതിനുമപ്പുറം പറയും………. പോരാഞ്ഞിട്ട് ഇപ്പോ ക്ലാസും കൊടുക്കുന്നില്ലേ……….. അച്ഛനാണ് അവനെ ഇങ്ങനെ അഴിച്ചു വിടുന്നത്……… അതുകൊണ്ടല്ലേ തോന്നുന്നിടത്തെല്ലാം പോയിട്ടു വരുന്നത്………അനു ആരോടെന്നില്ലാതെ ദേഷ്യത്തിൽ പറഞ്ഞു…………

കുറച്ചു ദിവസങ്ങൾക്കു മുൻപ് വരെ നിന്റെ പുന്നാര അനിയൻ അല്ലായിരുന്നോ………. ഭാഗ്യയുടെ അടുത്ത് ഇരിക്കുന്നതിലും കൂടുതൽ നിന്നോടല്ലേ അവൻ ഇടപഴകിയത്…….. ഇത്രയും നാൾ ഭാഗ്യയോടുള്ള വാശിക്ക് നീയല്ലേ അവനെ വളർത്തിയതും……… എന്നിട്ടിപ്പോൾ അവൻ നിന്നെയൊന്നു ചോദ്യം ചെയ്തപ്പോൾ ആരുമല്ലാതായോ നിനക്കവൻ……. ഇപ്പോൾ അവൻ ഭാഗ്യയുടെ മാത്രം മോനായി അല്ലേ ……….. ഇതൊന്നും ശരിയല്ല അനു………. അവനെ തിരുത്തുന്നതിലും നല്ലതല്ലേ നീ സ്വയം മാറുന്നത് ………… അതിനുള്ള സമയവും അതിക്രമിച്ചു കഴിഞ്ഞു……… മക്കളുടെ സ്വഭാവഗുണത്തിൽ ഓരോ പേരെന്റ്സും അഭിമാനം കൊള്ളേണ്ടതാണ് ……… പക്ഷേ നീ  നിന്റെ അമ്മയെയും കൂടി നാണം കെടുത്തി അനൂ ….. ബാലുവും മുറിയിലേക്ക് പോയി………..

തനിക്ക് വേണ്ടപ്പെട്ട രണ്ടാളും തന്നെ കുറ്റപ്പെടുത്തി സംസാരിച്ചപ്പോൾ അനുവിന് സഹിച്ചില്ല……….. വിഷമം വന്നെങ്കിലും അത് ഉള്ളിലൊതുക്കി നിന്നു…….. തന്നെ മാത്രം അംഗീകരിക്കാൻ ആർക്കും സാധിക്കാത്തതെന്താ……… അത്രയ്ക്കും മോശപ്പെട്ടവൾ ആണോ താൻ…….. കണ്ണു നിറഞ്ഞെങ്കിലും വിഷമം തോന്നിയെങ്കിലും ആരുടേയും മുന്നിലൊന്നു താഴ്ന്നു കൊടുക്കാൻ അനുവിന്റെ മനസ്സനുവദിച്ചില്ല ………

ആദ്യമുണ്ടായിരുന്ന ദേഷ്യവും വാശിയുമൊക്കെ ഇപ്പോൾ കെട്ടടങ്ങിത്തുടങ്ങി ………… ഭാഗ്യ ഉണ്ടായിരുന്നപ്പോൾ വാശിക്ക് ചെയ്തിരുന്ന പല കാര്യങ്ങളും ഇപ്പോൾ ചെയ്യുമ്പോൾ ബോറടിച്ചു തുടങ്ങി……….. അല്ലെങ്കിലും വാശിയും വൈരാഗ്യവും കാണിക്കാൻ ഒരു എതിരാളി ഇല്ലെങ്കിൽ പിന്നെ എന്ത് രസം………… ഭാഗ്യയുടെ വിശേഷങ്ങൾ ഇപ്പോൾ ചുറ്റുവട്ടത്തുള്ള ആരും തിരക്കാറില്ല……….. ഒരു പേരുദോഷം ഇത്രയ്ക്ക് ഇത്രയേയുള്ളുവെന്ന് അനുവിന് മനസ്സിലായി……….. ഇപ്പോൾ ചുറ്റുവട്ടത്ത്‌ പുതിയ പുതിയ വാർത്തകൾ ഉണ്ടായിരിക്കുന്നു………. ഭാഗ്യയെ എല്ലാവരും മറന്നുകഴിഞ്ഞു ………….

അച്ഛനാണെങ്കിൽ ഇപ്പോൾ അധികം മിണ്ടാറില്ല……….. തനിച്ചിരുന്നു ഓരോന്ന് ആലോചിച്ചിരിക്കും…………അല്ലുവും അങ്ങനെ തന്നെ……… മിണ്ടാറില്ല…… അതുകൊണ്ട് തിരിച്ചു താനും അങ്ങനെ തന്നെ………. മടുത്തു ആകെ ബോറടിയാണ് ജീവിതം………. എല്ലാവർക്കും ഓരോരോ ലക്ഷ്യങ്ങളുണ്ട്………. തനിക്കു മാത്രം പ്രേത്യേകിച്ചൊരു ലക്ഷ്യം ഒന്നുമില്ല……….. കോളേജിൽ പോകാറില്ല………. എക്സാം പോലും എഴുതാൻ തോന്നിയില്ല……. അതിന് പഠിച്ചിട്ടു വേണ്ടേ എഴുതാൻ…….. ആരും നിർബന്ധിച്ചില്ല……    എന്താ ക്ലാസ്സ്‌ അറ്റൻഡ് ചെയ്യാത്തതെന്ന് പോലും ആരും ചോദിച്ചില്ല……….  അല്ലു മാത്രം നന്നായി പഠിക്കുന്നുണ്ട്…… ആരും പിറകിൽ നിന്നും തള്ളേണ്ട ആവശ്യമില്ല അവനെ….   പണ്ടൊക്കെ ഡൌട്ട് ചോദിക്കാൻ വരുമായിരുന്നു പക്ഷേ ഇപ്പോൾ അതുമില്ല…….. ഈ വീട്ടിൽ തന്നോടുണ്ടായിരുന്ന വാത്സല്യവും സ്നേഹവും ഇപ്പോൾ ആർക്കുമില്ല…… അപ്പൂപ്പനും അമ്മൂമ്മയും ചെകുത്താൻ കുരിശ് കണ്ടതുപോലെയാ തന്നെ കാണുമ്പോള്………. മനസ്സു തുറന്നൊന്നു സംസാരിക്കാൻ ഒരു ഫ്രണ്ട് പോലുമില്ല……. ഒരു കാര്യവും ചെയ്യാതെ വീട്ടിൽ ഇരിക്കുമ്പോഴും ദേഷ്യം അവരോട് തന്നെ………അവർ കാരണമാണ് തന്നോട് എല്ലാവർക്കും ദേഷ്യം…… ഇപ്പോൾ അച്ഛനും അല്ലുവും പോലും തന്നെ വെറുക്കുന്നതിന്റെ കാരണവും അവരാണ്…….

നന്ദൻ ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ആയി വീട്ടിലേക്കു വന്നപ്പോൾ സ്വീകരിച്ചത് അല്ലുവും ഇമ്മുവും ഒരുമിച്ചായിരുന്നു ……… അല്ലുവിനെ കണ്ടപ്പോൾ തോന്നിയ സന്തോഷം പെട്ടെന്ന് തന്നെ മായുകയും ചെയ്തു…….. ഇന്ന് അല്ലു നാളെ ബാലു……… ഇമ്മു ഓടി വന്നു കെട്ടിപ്പിടിച്ചു ഉമ്മ

കൊടുത്തു നന്ദന് …… അവന് തിരിച്ചും…………. കണ്ണുകൾ അകത്തു ഭാഗിയെ തിരഞ്ഞെങ്കിലും കാണാൻ സാധിച്ചില്ല……….. നന്ദനെ കൊണ്ടുവന്നു കിടത്തി ദാസൻ പോകും നേരം അവന്റെ കയ്യിൽ പിടിച്ചു ചോദിച്ചു……… ഭാഗി……… അവളെവിടെ……….. പോയി അല്ലേ……നീ ആശ്വസിപ്പിക്കാൻ പറഞ്ഞതാണോ എന്നോട് അവൾ ഇവിടെയുണ്ടെന്ന്…………

അല്ലെടാ അവൾ ഇവിടെ ഉണ്ടാവും………. നമ്മൾ വന്നത് അറിഞ്ഞിട്ടുണ്ടാവില്ല…….. അതാണ് വരാത്തത്……… ഞാൻ പോയി നോക്കട്ടെ……. ദാസൻ അത് പറഞ്ഞു പോകാൻ തുടങ്ങുമ്പോൾ കണ്ടു അകത്തേക്ക് കയറി വരുന്ന ഭാഗിയെ…….. പഴയ ആ സന്തോഷം മുഖത്തുണ്ടായിരുന്നു………. സന്തോഷത്തോടെ നന്ദനരികിലിരുന്നു വിശേഷങ്ങൾ ഒക്കെ ചോദിച്ചറിഞ്ഞു……… കുറച്ചു നേരം സംസാരിച്ചിരുന്നു…….   ഇപ്പോൾ ശരിക്കും അത്ഭുതപ്പെട്ടത് ദാസനായിരുന്നു…… ഭാഗിക്ക് വന്ന മാറ്റം കണ്ടിട്ട്……. ആകെ കിളി പോയ അവസ്ഥയായിരുന്നു ദാസന്…… പോകാൻ നേരം ദാസനെ നോക്കി ഒന്നു ചിരിച്ചു കാണിച്ചു……….. ആ ചിരി തനിക്കു തന്നെയാണോന്ന് ഒന്നുകൂടി സൂക്ഷിച്ചു നോക്കി ഉറപ്പിച്ചു……. എന്നിട്ട് തിരിച്ചു ചിരിച്ചു കാണിച്ചു……….

എന്താണ് ഭാഗിക്കൊച്ചേ നല്ല സന്തോഷത്തിലാണല്ലോ……..മുഖത്ത് നല്ല തെളിച്ചം…….. അല്ലു വന്നതിന്റെയാണോ…… കിച്ചണിൽ നിൽക്കുന്ന ഭാഗിക്കരികിലേക്ക് വന്നു ദാസൻ ചിരിയോടെ ചോദിച്ചു………

അതേല്ലോ ദാസേട്ടാ……… അല്ലു വന്നതിന്റെ സന്തോഷം ഒരു വശത്ത്. വീട്ടിൽ പോകുന്നതിന്റെ സന്തോഷം വേറൊരു വശത്ത്……….. ഭാഗി ദാസനെ നോക്കാതെ പറഞ്ഞു………….. കുറച്ചു നേരമായിട്ടും ആളുടെ അനക്കം കേൾക്കാഞ്ഞിട്ട് ഭാഗി തിരിഞ്ഞു നോക്കി…… ചിരിയൊക്കെ മാഞ്ഞു എന്തോ ചിന്തയിലാണ്……… അപ്പോൾ നീ പോകാൻ തീരുമാനിച്ചോ ഇവിടെ നിന്നും ………. ബാലുവിനൊപ്പമാണോ പോകുന്നത് …… ദാസന്റെ മുഖത്തെ ദേഷ്യവും വിഷമവും കണ്ടില്ലെന്നു വെച്ച് അതേയെന്ന് ഭാഗി തലയാട്ടി………. പോകാൻ തിരിഞ്ഞ ദാസനെ ഭാഗി ഓടിച്ചെന്നു പിടിച്ചു നിർത്തി…….. എന്നിട്ട് മുഖത്തേക്ക് നോക്കി ചിരിച്ചു…… ആരോട് പറയാനാ ഈ ഓടുന്നത് ദാസേട്ടാ ………. എന്തെങ്കിലും അറിഞ്ഞാൽ ഓടിപ്പോയി അത് നന്ദന്റെ ചെവിയിൽ എത്തിച്ചോളും ദൂതൻ …….. ഞാനെങ്ങും പോകുന്നില്ല…….. ആരുടേം കൂടെ പോകുന്നില്ല…… ദാസന്റെ ചമ്മിയ മുഖം കണ്ട് ഭാഗി  പൊട്ടിച്ചിരിച്ചു കുഞ്ഞു കുട്ടികളെപ്പോലെ ……… ഉള്ളിലെ ടെൻഷൻ ഒക്കെ മറന്നു അവളുടെ ചിരിയിൽ ദാസനും കൂടെ കൂടി………

നിനക്ക് ദേഷ്യമുണ്ടോ ഭാഗി എന്നോട്………..

എന്തിനാ ദാസേട്ടാ…….

സത്യം പറഞ്ഞാൽ നിന്റെയീ ചിരിച്ച മുഖം കണ്ടപ്പോഴാണ് മനസ്സൊന്നു തണുത്തത്……….. വല്ലാത്തൊരു ഭാരമായിരുന്നു നിന്നോട് അന്ന് അങ്ങനെ ഒക്കെ പറഞ്ഞതിന് ശേഷം ………. നിന്റെ മനസ്സും ഞാൻ നോക്കിയില്ല………. എന്റെ സ്വന്തം അനിയത്തി ആണെങ്കിൽ കൂടിയും ഞാൻ അങ്ങനെയേ സംസാരിക്കൂ……… എനിക്കെന്നും അവനൊപ്പം നിൽക്കാനേ കഴിയൂ..,…… കാരണം നന്ദൻ എനിക്കത്രയും പ്രിയപ്പെട്ടവനാണ്……..  അവന്റെ ആരോഗ്യസ്ഥിതി എനിക്കു മാത്രമേ അറിയൂ……. എനിക്ക് അവൻ ഏതവസ്ഥയിലാണെങ്കിലും കുഴപ്പമില്ല ആ ശരീരത്തിൽ ജീവൻ ഉണ്ടായാൽ മാത്രം മതി…….. ഞാൻ നോക്കും അവനെ……….. ചിലപ്പോൾ ഒക്കെ അവൻ തന്നെ പറയാറുണ്ട് നിന്റെ സ്നേഹം കണ്ടിട്ട് ദൈവം അറിഞ്ഞോണ്ട് ആക്കിയതാണ് അവനെ ഇങ്ങനെയെന്ന്…….. അടുത്തു നിന്നും വിട്ടു മാറാതിരിക്കാൻ…. സാരമില്ല…… ഒരു ചേട്ടന്റെ സ്വാതന്ത്ര്യം എടുത്തെന്നു വിചാരിച്ചാൽ മതി………

എനിക്ക് കുഴപ്പമില്ല ദാസേട്ടാ…….. ഈ വീട്ടിൽ ഉള്ളവരാണ് എന്റെ താഴ്ചയിൽ കൈപിടിച്ച് കയറ്റിയത്…… ഞാൻ കാരണം ഇവിടെ ഉള്ളവർക്ക് ആർക്കും ഒരു വിഷമവും ഉണ്ടാവില്ല….. നന്ദന്റെ കാര്യമോർത്ത് വിഷമിക്കണ്ട…….. ഞാൻ എല്ലാം അറിഞ്ഞുവെന്ന്  പറയാതിരുന്നാൽ മാത്രം മതി……… ദാസൻ തലയാട്ടി സമ്മതിച്ചു……..

ഇറങ്ങുവാണെന്ന് പറയാൻ ഇമ്മുവിന് ഒപ്പം വന്ന അല്ലു അമ്മയുടെ പൊട്ടിച്ചിരിക്കുന്ന മുഖം കണ്ടു അത്ഭുതത്തോടെ നോക്കി നിന്നുപോയി… ദാസനോട് ചിരിച്ചു സംസാരിക്കുന്ന ഭാഗിയെ ആദ്യം കാണുന്നത് പോലെ നോക്കി നിന്നു……….. അല്ലുവിനെ കണ്ടപ്പോൾ ഭാഗി പെട്ടെന്നു ചിരി നിർത്തി തിരിഞ്ഞു നിന്നു ………. അവനത് നല്ല വിഷമമായെന്ന് മുഖം കണ്ടപ്പോഴേ ഇമ്മുവിന് മനസ്സിലായി…..     അല്ലു രണ്ടുമൂന്നു വട്ടം ഇമ്മുവിനൊപ്പം വീട്ടിൽ വന്നുവെങ്കിലും  ചെറിയൊരു ചിരി കൊടുക്കുമെന്നല്ലാതെ ഭാഗി മിണ്ടാനോ വിശേഷം തിരക്കാനോ അവനരികിൽ ചെന്നിട്ടില്ല……… ഇമ്മുവിന്റെ അടുത്തെടുക്കുന്ന സ്വാതന്ത്ര്യത്തിന്റെ കുറച്ചു പോലും അല്ലുവിന്റെ അടുത്ത് എടുക്കാറില്ല……..പക്ഷേ അല്ലു എന്തൊക്കെയോ പ്രതീക്ഷിച്ചാണ് ഓരോ പ്രാവശ്യവും വരുന്നതെന്ന് ഇമ്മുവിന് മാത്രം നന്നായി അറിയാം….. വന്നിട്ട് കുറേനേരമായിട്ടും ഭാഗിയെ കാണാതിരിക്കുമ്പോൾ ഇമ്മുവിനോട് അല്ലു തിരക്കും അമ്മയെ……. ആ ചോദ്യത്തിൽ നിന്നു തന്നെ മനസിലാവും അവന്റെ അമ്മയെ കാണാനുള്ള ആകാംക്ഷ എത്രയെന്നു……. അവന്റെ വീട്ടിൽ അമ്മയുടെ അഭാവം അല്ലുവിനെ നന്നായി തന്നെ ബാധിച്ചു തുടങ്ങി എന്നു വേണം പറയാൻ………..ഇന്നും പോകുവാണെന്ന് പറഞ്ഞപ്പോൾ എന്നുമുള്ളത് പോലെ ഭാഗി തലകുലുക്കി സമ്മതം അറിയിച്ചു……. അല്ലു തിരിഞ്ഞു തിരിഞ്ഞു നോക്കിപ്പോയി…. ഭാഗി കണ്ണിൽ നിന്നും മറയും വരെ…….. ഇമ്മുവിന് അല്ലുവിന്റെ നോട്ടം കണ്ടപ്പോൾ വിഷമം തോന്നിയെങ്കിലും ഭാഗിയോട് അല്ലുവിന്റെ സൈഡ് പിടിക്കുവാനോ ചോദ്യം ചെയ്യാനോ പോയില്ല……… അമ്മ ചെയ്യുന്നത് എല്ലാം നല്ലതിനാവുമെന്ന് ഇമ്മുവിന്നറിയാം………

പതിയെ വരാവേ

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

Rohini Amy Novels

 

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!