Skip to content

ഭാഗ്യ – 12

bhagya

ബാലു അനുവിന്റെ മുറിയിലേക്ക് ചെന്നു………… ലൈറ്റ് ഇട്ടു………. കണ്ണിനു മീതേ വെച്ചിരുന്ന കയ്യെടുത്തു മാറ്റി അനു ആരെന്ന് നോക്കി…………… അച്ഛനെ കണ്ടപ്പോൾ എഴുന്നേറ്റിരുന്നു……. 

എന്തുപറ്റി മോളേ……… ഞാൻ കുറച്ചു ദിവസമായി ശ്രദ്ധിക്കുന്നു……….. ഭക്ഷണം കഴിക്കുന്നില്ല………..നേരെ ചൊവ്വേ ഉറക്കമില്ല………… അല്ലുവിനോടും അച്ഛനോടും സംസാരമില്ല………… എന്താ പറ്റിയത് എന്റെ മോൾക്ക്…. അനുവിനെ തലോടി ബാലു ചോദിച്ചു…..

ഒന്നുമില്ല അച്ഛാ…………

അങ്ങനെ പറഞ്ഞാൽ എങ്ങനെയാ…….. നിനക്കെന്തോ വിഷമമുണ്ടെന്ന് മുഖം കണ്ടാലറിയാം………… ഇപ്പോൾ അമ്മയോട് സംസാരിക്കാനും വരാറില്ല……….. അച്ഛനോട് പറയ്……….. ക്യാമ്പസ് ഇന്റർവ്യൂ കിട്ടാത്തത് ആണെങ്കിൽ വിഷമിക്കേണ്ട……..എന്റെ ബിസിനസും കാര്യങ്ങളും വേറെ ആരാണ് ഏറ്റെടുക്കുക…………. അല്ലുവിന് അതിനുള്ള പ്രായവുമായില്ല ………..

അനു മിണ്ടാതിരിക്കുന്നത് കണ്ടപ്പോൾ ബാലുവിന് വിഷമം കൂടി…………എന്തോ വലിയ വിഷമം അവളുടെ മനസ്സിലുണ്ട്…………..  അതാണിങ്ങനെ………….  അല്ലെങ്കിൽ ഈ വീടിന്റെ ഓൾ ഇൻ ഓൾ ആയിട്ട് നടക്കുന്നതാണ്……….അല്ലുവിനോട് ചോദിച്ചിട്ട് അവനും അറിയില്ല എന്താ കാര്യമെന്ന്……………

എന്താണെങ്കിലും പറയ് മോളേ……… അച്ഛനെ ഇങ്ങനെ വിഷമിപ്പിക്കാതെ….

ഇമ്മുവിന്റെ കാര്യം എന്താണെങ്കിലും അച്ഛനോട് പറയണം……… അല്ലാതെ തനിക്ക് ഇമ്മുവിനെ കിട്ടില്ല……….പക്ഷെ എങ്ങനെ പറയും……..പറയാൻ താമസിക്കുന്തോറും രാഖി ഇമ്മൂനോട് അടുക്കാൻ ശ്രമിച്ചു കൊണ്ടിരിക്കും………. “”ഇപ്പോൾ അവന് ഞാൻ വെറുമൊരു ഫ്രണ്ട് മാത്രമാണ്….പക്ഷേ അവൻ എന്റെ സ്നേഹം തിരിച്ചറിയുന്ന ഒരു കാലം വരും “” രാഖി പറഞ്ഞത് ഇപ്പോഴും ചെവിയിൽ മുഴങ്ങി കേൾക്കുന്നുണ്ട്………..  അതിനിനി സമയം കൊടുക്കാൻ പാടില്ല………. തന്നോടുള്ള ഇമ്മുവിന്റെ ദേഷ്യം അവൾ മുതലെടുക്കും…….. എന്തൊക്കെയായാലും അച്ഛനോട് പറയുന്നതിൽ ഒരു പേടിയും ചെറിയ വിഷമവുമുണ്ട്……….. അച്ഛൻ എങ്ങനെ എടുക്കുമെന്നറിയില്ല………… എന്നാലും സാരമില്ല ഇമ്മുവിനെ നഷ്ടപ്പെടുത്താൻ തനിക്കാവില്ല…………… അന്ന് ഇമ്മുവിനെക്കാൾ തനിക്ക് പ്രിയപ്പെട്ടത് അച്ഛനായിരുന്നു….. പക്ഷേ ഇമ്മുവിന്റെ സ്നേഹം ഇല്ലാതായപ്പോഴാണ് നഷ്ടപ്പെട്ടത് എത്രയും വിലപിടിപ്പുള്ളതായിരുന്നു എന്നറിയുന്നത്………. അച്ഛന് കേൾക്കുമ്പോൾ ഒരുപാട് വിഷമമാവും……….. എന്നോട് ദേഷ്യപ്പെടുമായിരിക്കും………എന്നാലും എനിക്ക് ഇമ്മുവിനെ വേണം………. അവനെ സ്വന്തമാക്കാൻ വേണ്ടി എന്ത് ചെയ്യാനും തയ്യാറാണ്………….. അച്ഛന്  വിഷമമാകും എന്ന് കരുതി പറയാതിരുന്നാൽ നഷ്ടം തനിക്ക് മാത്രമാണ്…….. ഒരിക്കലും നികത്താൻ കഴിയാത്ത നഷ്ടം……….

അച്ഛാ………വളരെ പതിഞ്ഞ ശബ്ദത്തിലുള്ള വിളിയിൽ ബാലു അനുവിന്റെ മുടിയിലെ തലോടൽ നിർത്തി ശ്രദ്ധിച്ചു …………എന്താണ് അവൾക്ക് പറയാനുള്ളതെന്ന്………

അച്ഛാ……..എനിക്കൊരു കാര്യം പറയാനുണ്ട് പറഞ്ഞു കഴിയുമ്പോൾ എന്നോട് ദേഷ്യപ്പെടരുത്……… പിണങ്ങരുത് ………….

അല്ലെങ്കിലും അച്ഛൻ എന്നാണ് മോളോട് ദേഷ്യപ്പെട്ടിട്ടുള്ളത്……….. പിണങ്ങിയിട്ടുള്ളത്……….. അച്ഛനെക്കൊണ്ടാവുമോ അതിനു………… നിന്റെ അമ്മ എന്നോട് ക്ഷമിക്കില്ല മോളേ ……….. എന്താണെങ്കിലും പറയ്……… നമുക്ക് പരിഹാരമുണ്ടാക്കാം…………

അനു അച്ഛന്റെ മുഖത്തേക്കൊന്നു നോക്കി…………. എന്നിട്ട് വിക്കി വിക്കി പറഞ്ഞു……………..  എനിക്ക് ഒരാളെ ഇഷ്ടമാണ് അച്ഛാ……………….

ബാലു ചിരിച്ചു………. ഉറക്കെ ഉറക്കെ ചിരിച്ചു………എനിക്ക് തോന്നി………… ഞാൻ ഊഹിച്ചു കാര്യം ഇതാവുമെന്ന്…………. അല്ലാതെ നിനക്കിത്രയും വിഷമം വരാൻ വേറൊരു കാരണവും ഇപ്പോളിവിടെയില്ല…………. അതിനാണോ നീ പട്ടിണി കിടക്കുന്നത്……….ആരോടും മിണ്ടാതെ നടക്കുന്നത്……….

അവളുടെ താടി പിടിച്ചുയർത്തി…… അയ്യേ…….. ഞാൻ കരുതിയത് എന്റെ മകൾ കുറച്ചുകൂടി ബോൾഡ് ആയിരിക്കും എന്നാണ്………….  അതൊക്കെ പോട്ടേ………….. ആരാ ആള്………….. എന്നാണ് അച്ഛനെ കൂടി പരിചയപ്പെടുത്തുക………….കൂടെ പഠിക്കുന്നതാണോ…………..അതോ………. അനു ഒരക്ഷരം മിണ്ടാതെയിരുന്നു………….. ആ മൗനം അവളുടെ നാണമാണെന്നാണ്  അയാൾ കരുതിയത്……………..

പറയണോ വേണ്ടയോന്ന് അനു ഒന്നുകൂടി ചിന്തിച്ചു….. ഒടുവിൽ പറയണമെന്നും ഇനി താമസിപ്പിച്ചാൽ ശരിയാകില്ലെന്നും മനസ്സു പറഞ്ഞു………… രാഖിയുടെ മുഖം അത്രയ്ക്ക് തന്നെ ഡിസ്റ്റർബ് ചെയ്യുന്നുണ്ട്……… ഇമ്മുവിനൊപ്പം വേറൊരു പെണ്ണ്………. ചിന്തിക്കാൻ പോലുമാവില്ല തനിക്ക് ………..

അച്ഛാ……..അത്………ഞാൻ ഇഷ്ടപ്പെടുന്ന ആളുടെ പേര് ഇമ്മാനുവൽ എന്നാണ്………… എങ്ങനെയോ അനു പറഞ്ഞൊപ്പിച്ചു………

ബാലു ചിരിച്ചെങ്കിലും മുഖത്ത്  ആ സന്തോഷം എത്തിയില്ല…………  അപ്പോൾ അച്ഛൻ ഒരുപാട് കഷ്ടപ്പെടണം അല്ലേ………… ആദ്യം ഇവിടെയുള്ള രണ്ടാളെയും സമ്മതിപ്പിക്കണം……..  പിന്നെ ഇമ്മാനുവലിന്റെ വീട്ടുകാരെ പറഞ്ഞു സമ്മതിപ്പിക്കണം……… ബാലു സംസാരം നിർത്തി എന്തോ ആലോചിച്ചു…..    ആദ്യം അയാളെ എനിക്കൊന്നു കാണണം.. സംസാരിക്കണം…………..ആ……..നോക്കാം…………  അയാളുടെ വീട്ടുകാർക്ക് അറിയുമോ ഈ കാര്യം……… പറഞ്ഞിട്ടുണ്ടോ അയാൾ വീട്ടിൽ………….

അച്ഛൻ കരുതും പോലെയല്ല കാര്യങ്ങൾ………….  പേര് മാത്രമേയുള്ളൂ ഇങ്ങനെ…………അതും അമ്മ ആ മതത്തിൽ ആയിരുന്നതുകൊണ്ട് മാത്രം………… എന്റെ കാര്യങ്ങൾ ഒക്കെയും ആ വീട്ടുകാർക്ക് അറിയാം………..അതൊന്നുമല്ല അച്ഛാ.,…. അനു വീണ്ടും തല കുനിച്ചു……….

പിന്നെ എന്താ ഇനിയും മോളുടെ വിഷമം………….  അച്ഛൻ വഴക്കു പറയുമെന്ന് പേടിച്ചാണോ……….നിന്റെ ഇഷ്ടങ്ങൾക്ക് അച്ഛനെതിരു നിൽക്കുമെന്ന് തോന്നിയോ ………നിന്റെ സെലക്ഷൻ നന്നാവുമെന്ന് അച്ഛന് നന്നായി അറിയാം………….. അച്ഛനെ വിഷമിപ്പിക്കുന്ന തരത്തിലൊന്നും മോള് ചെയ്യില്ലെന്നും അച്ഛനറിയാം…………… അനുവിലുള്ള ബാലുവിന്റെ വിശ്വാസം അതിൽ തെളിഞ്ഞു നിൽക്കുന്നുണ്ടായിരുന്നു………

അത്………… അച്ഛാ……….. എനിക്ക് പറയാനുള്ളത് വേറെ കുറച്ചു കാര്യങ്ങളാണ്……… അതെങ്ങനെ പറയുമെന്നും അറിയില്ല…… അന്ന്……… ഭാഗ്യമ്മയുടെ മുറിയിൽ ഒരാൾ…………

ഓ…….. അവരും അറിഞ്ഞിട്ടുണ്ടാവും അല്ലേ……….. മോള് വിഷമിക്കേണ്ട…….. അച്ഛൻ സംസാരിക്കാം ഇപ്പോൾ അവരുമായി നമുക്ക് യാതൊരു ബന്ധവുമില്ലെന്ന്………. എന്റെ മോള് തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ………… അയാളുടെ വീട്ടുകാർക്ക് പറഞ്ഞാൽ മനസ്സിലാവില്ലേ…………….

അനു അതൊന്നുമല്ലെന്ന രീതിയിൽ തലയാട്ടി……………… മുഖം കുനിച്ചു…………. അന്ന് ഭാഗ്യമ്മയുടെ കൂടെ കണ്ടില്ലേ……….. അതാണ് ഇമ്മാനുവൽ………………

അനുവിനെ തഴുകിയിരുന്ന ബാലുവിന്റെ കൈകൾ അയഞ്ഞു………….. ഒന്നും മനസ്സിലാവാത്തതു പോലെ അനുവിനെ സൂക്ഷിച്ചു നോക്കി…………. അയാളോ……. അയാളെങ്ങനെ……….എനിക്കു മനസ്സിലായില്ല……….. തെളിച്ചു പറ…………… മുൻപുണ്ടായിരുന്ന ശബ്ദത്തിലെ അലിവ് ഇപ്പോഴുണ്ടായിരുന്നില്ല…………. കുറച്ചു ഗൗരവം വന്നപോലെ………… അനുവിന് കുറച്ചു ഭയം തോന്നിത്തുടങ്ങി………

അന്ന്………. ഇമ്മു കാണാൻ വന്നത് എന്നെയാണ്…….. പക്ഷേ……….

ബാലു കേൾക്കാൻ ആഗ്രഹിക്കാത്തതെന്തോ കേട്ടത് പോലെ അനുവിനെ തുറിച്ചു നോക്കി……… ശ്വാസമൊന്നും തന്റെ കൺട്രോളിൽ നിൽക്കാത്തത് പോലെ അയാൾക്ക്‌ തോന്നി……….

അപ്പോൾ ഭാഗ്യ……… ഭാഗ്യ എങ്ങനെയെത്തി അവിടെ……….. ബാലുവിന്റെ ശബ്ദം വിറച്ചു………..

ഭാഗ്യമ്മ അവിടെ എങ്ങനെ വന്നെന്നോ എന്തിനു വന്നെന്നോ എനിക്കറിയില്ല…….. അന്ന് നടന്നതൊന്നും എന്റെ അറിവോടെയല്ല……. ഇമ്മു വന്നതും ഞാൻ അറിഞ്ഞിട്ടില്ല…….

ബാലുവിന്റെ ഓർമ്മയിൽ അന്നത്തെ രാത്രിയായിരുന്നു………… ഒന്നും മിണ്ടാതെ തെറ്റു ചെയ്തവളെപ്പോലെയുള്ള അവളുടെ നിൽപ്പായിരുന്നു……….. അയാള് പോലും എന്താ സത്യം പറയാഞ്ഞത്……….. ബാലുവിന്റെ മനസ്സിൽ ഉത്തരമില്ലാതെ കുറച്ചേറെ ചോദ്യങ്ങൾ ഉണ്ടായിരുന്നു………….

അച്ഛാ……….. എന്നെയാണ് ഇമ്മു അന്ന് അന്വേഷിച്ചു വന്നതെന്ന് പറയാനുള്ള ധൈര്യം അന്നുണ്ടായില്ല………….. പിന്നീടു പറയാനും ധൈര്യം കിട്ടിയില്ല…………..  ഇമ്മുവിനെ എനിക്കു നഷ്ടപ്പെടുത്താൻ വയ്യച്ഛാ…….. അച്ഛന് വേണ്ടി മറക്കാൻ ശ്രമിച്ചു നോക്കിയതാ ഞാൻ പക്ഷേ………. സാധിക്കുന്നില്ല…………. അത്രയും സ്നേഹിച്ചു പോയി…………….. ബാലുവിന്റെ കയ്യിൽ കെട്ടിപ്പിടിച്ചിരുന്നു………… കൈ മെല്ലെ വിടുവിച്ചിട്ട് ബാലു എഴുന്നേറ്റു…….. അച്ഛാ……………..അനു വീണ്ടും കയ്യിൽ പിടിച്ചു നിർത്താൻ ശ്രമിച്ചു………. പക്ഷേ ബാലുവിന്റെ ഒരു നോട്ടത്തിൽ അനു കൈ തിരിച്ചു വലിച്ചു……………

എല്ലാം കേട്ടു വാതിൽക്കൽ നിന്നിരുന്ന അല്ലുവിനെ ശ്രദ്ധിക്കാതെ ബാലു മുറിയിലേക്ക് പോയി……………..  കരഞ്ഞുകൊണ്ടിരുന്ന ചേച്ചിയെ ആശ്വസിപ്പിക്കണമോ അതോ അച്ഛന്റെ കൂടെ പോകണമോ എന്ന് ചിന്തിച്ചു………….. ഒടുവിൽ അച്ഛന്റെ പിറകെ പോയി……….. മുറിയിൽ കിടക്കുകയായിരുന്ന അച്ഛന്റെ അരികിൽ പോയിരുന്നു………… അയാൾ ഒന്ന് അല്ലുവിനെ നോക്കി…………………

എന്തിനാണ് നീ ഉറക്കം കളയുന്നത്………….നാളെ ക്ലാസ്സ് ഉള്ളതല്ലേ………പോയി കിടന്നൂടെ നിനക്ക്……………പോ……..

പോകാൻ എഴുന്നേറ്റ അല്ലു തിരിഞ്ഞുനിന്ന് അച്ഛനോട് ചോദിച്ചു…………..  അപ്പോൾ അമ്മ തെറ്റൊന്നും ചെയ്തിരുന്നില്ല അല്ലേ അച്ഛാ…………….

ബാലുവിന് അതിനുള്ള മറുപടി ഇല്ലായിരുന്നു…………… അല്ലുവിനുള്ള മറുപടി കൊടുക്കാതെ അയാൾ തിരിഞ്ഞു കിടന്നു……………. അല്ലുവിന്റെ ചോദ്യം മാത്രം മനസ്സിൽ നിറഞ്ഞു നിന്നു ………… അന്ന് ഒന്നും മിണ്ടാതെ തന്റെ കൂടെ വീട്ടിലേക്ക് പോന്ന ഭാഗ്യയുടെ  മുഖം ഓർത്തു ബാലു……………. അവൾക്കും ഒന്നും അറിയില്ലായിരിക്കുമോ……….. എങ്കിലും എന്തേ തെറ്റ് ചെയ്തിട്ടില്ലെന്ന് ഒരു വാക്കുപോലും പറയാതെ പോയത്…………… ഒരു പക്ഷേ താൻ വിശ്വസിക്കില്ല എന്ന് ഓർത്തിരിക്കുമോ……………

അനു പറഞ്ഞതൊന്നും അയാൾക്ക് അപ്പോഴും വിശ്വാസമുണ്ടായിരുന്നില്ല…….. അനു ഇപ്പോഴും പറഞ്ഞിട്ടില്ല ഭാഗ്യ  നിരപരാധിയാണെന്ന്………..അനുവിനെ കാണാൻ ആണ് അയാൾ വന്നതെങ്കിൽ ഇതിൽ ഭാഗ്യയുടെ റോൾ എന്തായിരുന്നു………… ഭാഗ്യയെ കാണണം……എന്താണ് സംഭവിച്ചത് എന്ന് അറിയണം…….. തെറ്റ് ആരുടെ ഭാഗത്താണെന്നും………… പക്ഷേ………. അനു………….അവളിങ്ങനെ തന്നോട് ………… വിശ്വസിക്കാനാവുന്നില്ല ഒന്നും………….. ഒരാളെ സ്നേഹിച്ചതും അത് അച്ഛനറിയാതെ കൊണ്ടുനടന്നതും തെറ്റാണെന്ന് പറയുന്നില്ല…………… ഈ പ്രായത്തിൽ അങ്ങനെ ഒക്കെ ഉണ്ടാവും………….. അതെല്ലാം ക്ഷമിക്കാനും തന്നെക്കൊണ്ടാവും……….. പക്ഷേ ഇത്രയും നാൾ സത്യം മൂടിവെച്ചത് തെറ്റ് തന്നെയാണ്………….. നല്ല രീതിയിൽ ആണ് മക്കളെ വളർത്തിയതെന്ന് കരുതി……..  പക്ഷേ എല്ലാ കണക്കുകൂട്ടലുകളും തെറ്റിപ്പോയി……….ഇനിയും അറിയാനുണ്ട് ഒരുപാട്………….. എല്ലാം അറിയണം…………. അന്നാദ്യമായിട്ട് ഭാഗ്യയെക്കുറിച്ചോർത്തു ബാലു ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു……………

പിറ്റേന്ന് രാവിലെ തന്നെ ഭാഗ്യയെ കാണാൻ പോകാൻ ബാലു ഇറങ്ങി…………. മുന്നിൽ വന്ന അനുവിനെ കണ്ടഭാവം നടിച്ചില്ല……. ഇനി സത്യം അറിഞ്ഞിട്ടേ ഉള്ളൂ ബാക്കി എന്ന ഭാവമായിരുന്നു ബാലുവിന്…….. അച്ഛന്റെ അവഗണന അനുവിന് സഹിക്കാനായില്ല…….അയാൾ പോകുന്നതും നോക്കി നിന്നു അനു……………… അല്ലു ആണെങ്കിൽ മുറിയിൽ നിന്നും ഇതുവരെ ഇറങ്ങിയിട്ട് പോലുമില്ല……………  തന്നോട് പിണങ്ങിയാണെന്ന് മനസ്സിലായി……….. അല്ലെങ്കിൽ രാവിലെ തന്നെ അടുക്കളയിൽ സഹായിക്കാൻ വരുന്നതാണ്…………… എല്ലാം കൊണ്ടും അനുവിന് വട്ടു പിടിക്കും എന്ന അവസ്ഥയായി………..വല്ലാത്ത ഒരു അവസ്ഥയിൽ ഇരുന്നപ്പോൾ ഇമ്മുവിനെ ഒന്നു വിളിക്കാൻ തോന്നി ………… കാൾ അറ്റൻഡ് ചെയ്തില്ല………..വീണ്ടും വീണ്ടും വിളിച്ചു ഭ്രാന്ത് പിടിച്ചതുപോലെ…………  ഒടുവിൽ ഇമ്മുവിന്റെ ശബ്ദം കേട്ടു……… ആരാണെന്നുള്ള ചോദ്യം കേട്ടപ്പോൾ അനു വല്ലാതെയായി………….

എന്റെ നമ്പർ പോലും മറന്നോ ഇമ്മൂ…………അത്രയ്ക്ക് ദേഷ്യമാണോ എന്നോട്………… അനു കരഞ്ഞുകൊണ്ട് ചോദിച്ചു………

എന്നെ ശല്യം ചെയ്യരുതെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്…………ഇത് തുടങ്ങി വെച്ചതും അവസാനിപ്പിച്ചതും നിങ്ങൾ തന്നെയാണ്………….. ഇനി ആ ഒരു ജീവിതത്തിലേക്ക് എനിക്ക് ഒരു തിരിച്ചു വരവില്ല………… തീരുമാനിച്ചതാണത്………

ഇമ്മൂ……എനിക്ക് ഭ്രാന്ത് പിടിക്കും………..ഒന്ന് സമാധാനത്തിൽ സംസാരിക്കുകയെങ്കിലും ചെയ്തൂടെ എന്നോട് പ്ലീസ്……………ഞാൻ അച്ഛനോട് പറഞ്ഞു നമ്മുടെ കാര്യം………….. ഇപ്പോൾ എന്നോട് അച്ഛൻ സംസാരിക്കുന്നു പോലുമില്ല ………എന്താ ചെയ്യേണ്ടതെന്ന് എനിക്കറിയില്ല…………. എനിക്ക് നിന്നെയും വേണം അച്ഛനെയും വേണം…………

ഇതൊക്കെ മുൻപേ ആലോചിക്കണമായിരുന്നു………. ഒരുപാട് അവസരങ്ങൾ കയ്യിലുണ്ടായിരുന്നതല്ലേ……………ഈ ഒരു ധൈര്യം മുൻപ് കാണിച്ചിരുന്നെങ്കിൽ എല്ലാവരും കൂടെ ഉണ്ടാവില്ലായിരുന്നോ……….. എനിക്കിനി തിരിഞ്ഞൊന്നു ചിന്തിക്കാൻ സാധിക്കുന്നില്ല ……….  വാക്കിന് സത്യം ഇല്ലാത്തവരെ വിശ്വസിക്കാൻ എനിക്ക് പേടിയാണ്……….. ഇനിയും നിങ്ങൾ ഒരാൾക്ക് വേണ്ടി എന്റെ ചുറ്റിനും ഉള്ളവരെയൊക്കെ  വിഷമിപ്പിക്കാൻ എന്നെക്കൊണ്ടാവില്ല…… സോറി…………

കോൾ കട്ട് ചെയ്യരുത് ഇമ്മു………..ഫോൺ വെക്കാൻ പോവുകയാണെന്ന് തോന്നിയപ്പോൾ അനു ചാടി പറഞ്ഞു………….. എനിക്ക് നിന്നെയൊന്ന് കാണണം…….. ഉടനെ തന്നെ……….. അനു കെഞ്ചി………..

ഒന്ന് കണ്ടതിന്റെ ക്ഷീണം മാറിയിട്ടില്ല. നാണക്കേടും…………… അഭിമാനം കയ്യിൽ പിടിച്ച് അവിടെ ഇരുന്നാൽ മതി……….. എന്നെയും ഒരു സ്ത്രീയേയും ഒരേ മുറിയിൽ വച്ച് പിടിച്ചതാണ്……അതും ആ വീട്ടിൽ വച്ച് തന്നെ………..എനിക്ക് നാണവും മാനവും ഒന്നുമില്ല ഇപ്പോൾ…… അത് ധാരാളമുള്ളവർ അത് കളയുകയും വേണ്ടാ………..

ഇമ്മൂന്റെ എടുത്തടിച്ച മറുപടിയിൽ അനുവിന് മനസ്സിലായി പഴയ ഇമ്മുവായി ഒരിക്കലും ഇനി തന്റെ അടുത്ത് വരില്ലെന്ന്……….അത്രയ്ക്കും അകൽച്ചയുണ്ടായിരുന്നു ആ ശബ്ദത്തിന്……………..ഇമ്മൂ……… നിന്നോട് സംസാരിക്കാതിരുന്നിട്ട് വട്ടു പിടിക്കും പോലെ…………. ഈ വീട്ടിൽ ആരും എന്നോട് മിണ്ടുന്നത് പോലുമില്ല…………  നീയും കൂടി ഇങ്ങനെ പെരുമാറരുത് പ്ലീസ്………..ചാകാൻ തോന്നുന്നുണ്ട് എനിക്കിപ്പോൾ ………… അത്രയും വിഷമമുണ്ട് ഉള്ളിൽ ……………

അതൊക്കെ ഓരോരുത്തരുടെയും ഇഷ്ടമല്ലേ…………. എങ്കിലും ഞാനൊരു ഉപദേശം തരാം…….. മനസ്സിൽ എന്തു തോന്നുന്നുവോ അതുടനെ ചെയ്യുക…….. വെച്ചു താമസിപ്പിക്കരുത്………..

മറുഭാഗത്ത് ഇമ്മുവിന്റെ കാൾ കട്ട്‌ ആയതറിഞ്ഞു അനു………… പെട്ടെന്ന് ഇരുട്ടിലായതുപോലെ……….. ആരുമില്ലാത്തത് പോലെ……….. മുട്ടിലേക്ക് മുഖം മറച്ചു വെച്ചു അനു………

ബാലു ഭാഗ്യയുടെ വീട്ടിൽ ചെന്നപ്പോൾ എല്ലാവർക്കും അതിശയം തോന്നി………… അന്ന് ഭാഗ്യയെ കൊണ്ടുവിട്ടതിനു ശേഷം ബാലുവിന്റെ ഒരു കാൾ പോലുമുണ്ടായിട്ടില്ല ഇന്നേവരെ ………. ജിത്തുവിനോട് ഭാഗ്യയെ വിളിക്കാൻ പറഞ്ഞപ്പോൾ അവൻ നിന്ന് പരുങ്ങി…………. പിന്നെ പറഞ്ഞു ഭാഗ്യ അയാൾക്കൊപ്പം പോയെന്ന്…………… അയാൾ ഭാഗ്യയെ കാണാൻ വന്നുവെന്നും അയാൾക്കൊപ്പം ഭാഗ്യ പോയെന്നും കേട്ടപ്പോൾ ബാലുവിന് അത്ഭുതം തോന്നി……………അതിലും അതിശയം തോന്നിയത് അന്യനൊരാളുടെ കൂടെ മകളെ പറഞ്ഞയച്ചതിൽ ആയിരുന്നു……….. എന്തിനാണ് ഇപ്പോൾ ഭാഗ്യയെ അന്വേഷിക്കുന്നത് ഓർത്ത് ജിത്തു ആകെ വല്ലാതായി…………. കാര്യമൊട്ടു പറയാതെ ബാലു പോവുകയും ചെയ്തു………………….

തിരികെ വീട്ടിലേക്ക് പോകുമ്പോഴാണ് അല്ലുവിന്റെ കോൾ വന്നതും വീട്ടിലേക്ക് അത്യാവശ്യമായി വരാൻ  പറഞ്ഞതും…………… അവന്റെ ശബ്ദം കേട്ടിട്ട് നല്ലപോലെ പേടിച്ച മട്ടുണ്ട്………. ബാലു വണ്ടിയുടെ സ്പീഡ് കൂട്ടി…………

വീട്ടിലേക്ക് ചെന്നു കയറിയപ്പോഴേ അമ്മ ഓടി വന്നു………….. ഇവിടെ എന്തൊക്കെയാ മോനേ ഈ സംഭവിക്കുന്നത് കുറച്ചു നാളായിട്ട് …………. കണ്ടും കേട്ടും പരിചയമില്ലാത്തതൊക്കെയാണിത്……….

എന്തുപറ്റി അമ്മേ……… കാര്യം പറ………. ബാലു ക്ഷമ കെട്ടു ചോദിച്ചു………

നീ തന്നെ പോയി നോക്ക്……… എന്റെ വിറയൽ ഇതുവരെ മാറിയിട്ടില്ല……….. അമ്മ മുകളിലേക്ക് കൈ ചൂണ്ടി പറഞ്ഞു………….

അമ്മ ചൂണ്ടിക്കാട്ടിയത് അനുവിന്റെ റൂമിലേക്കാണ്……….. ബാലുവിന് ചെറിയൊരു ഭയം തോന്നി………. ആദ്യമായിട്ടാണ് അനുവിനോട് മിണ്ടാതിരിക്കുന്നത്……….. അയാളുടെ കാലുകൾ വേഗത്തിൽ മുകളിലേക്ക് പാഞ്ഞു………… അനുവിന്റെ റൂമിന്റെ ഡോർ തുറന്നു………… അനു ബെഡിൽ കിടപ്പുണ്ട്………….. അല്ലു കാവൽ പോലെ അടുത്തിരുപ്പുണ്ട്…………… അച്ഛനെ കണ്ടതും അല്ലു മേലേക്ക് നോക്കി……… പിറകെ ബാലുവും നോക്കി…………. അനുവിന്റെ അമ്മയുടെ സാരിയിൽ ഒരു കുരുക്ക് തൂങ്ങിയാടുന്നു………… ബാലുവിന്റെ ഉള്ളിലൊരു കൊള്ളിയാൻ മിന്നി………… അച്ഛനെ കണ്ടതും അനു ചാടി എഴുന്നേറ്റു നിന്നു …………. ബാലു ആകെ തളർന്നു ഭിത്തിയിലേക്ക് പിടിക്കാൻ ആഞ്ഞു ……….. അല്ലു വന്നു പിടിച്ചില്ലായിരുന്നുവെങ്കിൽ അയാൾ താഴേക്ക് വീണേനെ…………… കൂടെ അനുവും വന്നു മറുസൈഡിൽ പിടിച്ചു ……….. രണ്ടാളും കൂടി ബാലുവിനെ താങ്ങി ബെഡിലിരുത്തി………….. മുഖം രണ്ടു കയ്യാൽമറച്ചു കുനിഞ്ഞിരുന്നു അയാൾ…………… അച്ഛന്റെ വിഷമം കണ്ടു രണ്ടാളും ഇരുന്നു കരയുന്നുണ്ട്………….. അതിനിടയിലും അനു ശ്രദ്ധിച്ചത് തന്നെ ദേഷ്യത്തോടെ നോക്കുന്ന അല്ലുവിനെയാണ്………….. അവന്റെ നോട്ടത്തെ നേരിടാനാവാതെ അനു മുഖം കുനിച്ചു…………

ഉടനെ വരാം……….

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

Rohini Amy Novels

 

5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!