ശ്ശോ……… ഒരാൾക്കു പണി കിട്ടാൻ പോകുന്നെന്ന് അറിയുമ്പോൾ ഇത്രയും സന്തോഷമോ……….. റിവ്യൂസ് വായിച്ചിട്ട് ഒരുപാട് സന്തോഷം തോന്നി…….. എല്ലാവരോടും ഒരുപാട് സ്നേഹം…………..
ഭാഗ്യ…………… ഭാഗ്യയെങ്ങനെ ഇവിടെ………. ബാലുവിന്റെ പതിഞ്ഞ ശബ്ദം ഭാഗ്യയുടെ ചെവിയിലും എത്തി………….. ഒന്നും മിണ്ടാതെ തന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി നിൽക്കുന്ന ഭാഗ്യയോട് ബാലു വീണ്ടും ചോദിച്ചു…………..
ഇതെല്ലാം ആരാണ് ഭാഗ്യയുടെ……….. ഇങ്ങനെ കുറച്ചു ബന്ധങ്ങൾ ഉള്ളതായി എനിക്കറിയില്ലല്ലോ……….. എന്തിനാണ് വീട്ടിൽ നിന്നും പോന്നത്………… സ്വന്തം വീട്ടിൽ കിട്ടാത്ത എന്തു സുരക്ഷയാണ് വല്ലവരുടെയും വീട്ടിൽ കിട്ടുന്നത്……… അതും ഇത്രയും ആണുങ്ങൾ ഉള്ളിടത്ത്………… ബാലു ഉള്ളിലുള്ള തന്റെ ഇഷ്ടക്കേട് തുറന്നു കാട്ടി…………
ഇത് എന്റെ അമ്മയാണ്………. അമ്മ എന്റെ കൂടെയല്ലാതെ വേറെ എവിടെ താമസിക്കാനാണ്……… ഇമ്മു ചാടിക്കയറി മറുപടി പറഞ്ഞു ………….
ഞാൻ ചോദിച്ചത് ഭാഗ്യയോടാണ്…….. അവളുടെ മറുപടിയാണ് എനിക്കറിയേണ്ടത്………… ഇമ്മുവിനോടുള്ള ദേഷ്യം കൂടിയുണ്ടായിരുന്നു അതിൽ………..
എന്തു ബന്ധത്തിന്റെ പേരിലാണ് ഇവിടെ താമസിക്കുന്നതെന്ന്………..നാണമില്ലേ നിനക്ക്……… കണ്ടതും കേട്ടതുമെല്ലാം സത്യമാണെന്നല്ലേ ആളുകൾ കരുതൂ……….
ഭാഗ്യേ……… എന്താണ് ഒന്നും പറയാത്തത്………. ഇവിടെ വച്ചു വേണ്ടാ പുറത്തേക്ക് വരൂ….. എനിക്കൊന്നു നിന്നോട് തനിച്ചു സംസാരിക്കണം………… ഭാഗ്യ പിറകെ വരുമെന്ന് പ്രതീക്ഷിച്ചു ബാലു എഴുന്നേറ്റു പുറത്തേക്ക് നടക്കാനൊരുങ്ങി………….
ഇനി ഞാൻ ആരോടെങ്കിലും തനിച്ചു നിന്ന് സംസാരിക്കണമെങ്കിൽ ഇവിടെയുള്ള ഓരോരുത്തരുടെയും സമ്മതം വാങ്ങേണ്ടി വരും…………. അത് ആരാണെങ്കിലും……… ഭാഗ്യ പറഞ്ഞത് കേട്ടപ്പോൾ ബാലുവിന് ദേഷ്യം കൂടി………….
നിന്നോട് സംസാരിക്കാൻ എനിക്കു ആരുടെയും അനുവാദം വേണ്ടാ……..
അത് പണ്ട്…….. എന്നെ വീട്ടിൽ കൊണ്ടു വിടുന്നതിനു മുൻപ് വരെ………. ഇപ്പോൾ എന്നെ സംരക്ഷിക്കുന്നതും സ്നേഹിക്കുന്നതും ഇവരോരോരുത്തരാണ്………. അതുകൊണ്ട് ചോദിച്ചേ പറ്റൂ…….. ഭാഗ്യയുടെ ഇങ്ങനൊരു മുഖം ബാലുവിന് പരിചയമില്ലായിരുന്നു……….
സംരക്ഷണമോ…….. സ്നേഹമോ………. അതിന് ഇവരൊക്കെ നിന്റെയാരാ…….. ഉള്ള നാണക്കേട് പോരാഞ്ഞിട്ടാണോ ഇനി വല്ലവരുടെയും കൂടെ………… പൂർത്തിയാക്കാതെ ബാലു കുറച്ചു നേരം മിണ്ടാതിരുന്നു ……… അയാളുടെ മുഖത്ത് വല്ലാത്ത ടെൻഷൻ കാണാമായിരുന്നു………….. ഭാഗ്യ വാ……. ഞാൻ നിന്റെ വീട്ടിൽ വിടാം………… ഇവിടെ നിൽക്കണ്ട………..
കേട്ടിട്ടും ഒന്നും മിണ്ടാതെ ഇമ്മുവിന്റെ കയ്യിൽ നിന്നുമുള്ള പിടി വിടാതിരിക്കുന്ന ഭാഗ്യയെ കണ്ടപ്പോൾ ഒന്നുകൂടി ദേഷ്യം കൂടി…………… ഭാഗ്യേ…………. നിന്നോട് വരാനാ പറഞ്ഞത്……… അതോ നിന്റെ വീട്ടുകാരെ ഞാൻ ഇങ്ങോട്ട് വിളിക്കണോ……….അവർക്കറിയുമോ നീ ഇവിടെയുള്ള കാര്യം ……….. ചോദിക്കാനും പറയാനും ആരുമില്ലെന്ന് കരുതിയോ………… വരാനാ പറഞ്ഞത്……….. ബാലുവിന്റെ ഉച്ചത്തിലുള്ള സംസാരം കേട്ടപ്പോൾ അനുവും അല്ലുവും പേടിച്ചു ചാടിയെഴുന്നേറ്റു………… ബാക്കിയുള്ളവർക്ക് ഒരു ചെറിയ കാറ്റു പോലും തട്ടിയിട്ടില്ലെന്ന ഭാവമായിരുന്നു മുഖത്ത് ………… മഹാദേവൻ ഒന്നുകൂടി ഞെളിഞ്ഞിരിക്കുകയാണ് ചെയ്തത്……… അങ്കം മുറുകട്ടെ എന്ന ഭാവത്തിൽ…….
എങ്ങോട്ട് വരാൻ………. ഞാനെന്താ കുഞ്ഞു കുട്ടിയാണോ പോകാൻ പറയുമ്പോൾ പോകാനും പിണക്കം മാറുമ്പോൾ ഓടി വരാനും……എന്റെ വീട്ടിലേക്ക് പോകാനാണെങ്കിൽ വഴിയെനിക്ക് ആരും പറഞ്ഞു തരേണ്ടതില്ല……….. അവിടെ നിന്നും തന്നെയാണ് ഇങ്ങോട്ടേക്കു പോന്നത്……….. ആരും ഇറക്കി വിട്ടതല്ല……….. ഞാൻ സഹികെട്ടു ഇറങ്ങി പോന്നതാണ്……….. ഭാഗ്യ പറഞ്ഞു……
നിന്റെ വീട്ടിൽ എന്ത് ബുദ്ധിമുട്ട് ഉണ്ടായിരുന്നുവെന്നാണ് പറയുന്നത്……… മര്യാദക്ക് നിന്നുകൂടായിരുന്നോ….. അങ്ങനെ എങ്കിൽ ആരും നിന്നെ അവിടെ ബുദ്ധിമുട്ടിക്കില്ലായിരുന്നല്ലോ……….. ഇറക്കി വിടുകയും ഇല്ലായിരുന്നു……….. ബാലുവിന്റെ സംസാരം കേട്ടപ്പോൾ ഭാഗ്യ അയാളെ രൂക്ഷമായി നോക്കി………..
അപ്പോൾ ഞാൻ നിങ്ങളുടെ വീട്ടിൽ നിന്നിരുന്നത് മര്യാദക്ക് ആയിരുന്നില്ലേ………….അടങ്ങി ഒതുങ്ങി ആയിരുന്നില്ലേ……. എന്നിട്ടും എന്തിനാണ് ഇറക്കി വിട്ടത് ………. ശബ്ദം ഇടറിയെങ്കിലും ഭാഗ്യ പറഞ്ഞൊപ്പിച്ചു…..
ഭാഗ്യ ബാലുവിനോട് ഒപ്പത്തിനൊപ്പം സംസാരിക്കുന്നത് കണ്ടപ്പോൾ അനുവിന്റെ മുഖത്ത് ദേഷ്യം കൂടി വന്നു…. മറ്റുള്ളവരുടെ മുന്നിൽ അച്ഛനെ അപമാനിക്കുന്നത് പോലെ തോന്നി അവൾക്ക്………..പക്ഷേ അവർക്ക് മുന്നിൽ അത് മുഖത്തു കാണിച്ചില്ലന്നു മാത്രം ………… ബാലുവിന് എല്ലാവരുടെയും മുന്നിൽ നിന്ന് ഭാഗ്യയോട് അങ്ങനെ സംസാരിക്കുന്നതിന് പോലും മടി തോന്നി………….
ഭാഗ്യേ എനിക്ക് അധികം പറയാനില്ല……… വാശി കാണിക്കാതെ മര്യാദക്ക് വരാനാ പറഞ്ഞത്………. ഞാൻ നിന്നെ എന്താണെങ്കിലും ഇവിടെ നിർത്തില്ല……….. അയാൾ ഭാഗ്യക്കരികിൽ വന്നു ശബ്ദം കുറച്ചു പറഞ്ഞു………….
ഞാൻ വരാം……….. അതുപക്ഷേ എന്റെ വീട്ടിലേക്കല്ല….. നിങ്ങളുടെ വീട്ടിലേക്ക്…….. കൊണ്ടുപോകാൻ പറ്റുവോ…………. ഭാഗ്യ ചോദിച്ചതിന് ബാലുവിന്റെ കയ്യിൽ മറുപടി ഇല്ലായിരുന്നു………..
എല്ലാവരുടെയും മുന്നിൽ നിന്ന് ചോദിച്ചപ്പോൾ ആകെ നാണംകെട്ടത് പോലെയായി ബാലു………… അനുവിനെയൊന്നു നോക്കി………… അവളുടെ മനസ്സിൽ പ്രതീക്ഷ കൊടുത്തും പോയി…………. ഇല്ലായിരുന്നുവെങ്കിൽ ആദ്യമേ ഇറങ്ങിപ്പോയേനെ ഞാൻ………..
ഭാഗ്യേ ഞാൻ ഇവിടെ വന്നത് അനുവിന്റെ കാര്യത്തിലൊരു തീരുമാനം എടുക്കാനാണ്………… അല്ലാതെ നിന്റെ കാര്യത്തിലല്ല………… അത് നമുക്ക് പിന്നീട് ചർച്ച ചെയ്യാം……….. അനുവിന്റെ കാര്യം വരുമ്പോൾ നീ എവിടെയും തടസ്സമാണ്…………. അത് അവളുടെ ചെറുപ്പം മുതലേ അങ്ങനെ തന്നെ………. അതിനും മാത്രം എന്തു തെറ്റാണ് അവൾ നിന്നോട് ചെയ്തത്………….ഇപ്പോൾ എന്റെ മോള് അവളുടെ സ്നേഹത്തിനു വേണ്ടി സ്വയം ഇല്ലാതാവാൻ വരെ ശ്രമിച്ചു……….. അറിയുവോ നിനക്ക്……….. ഇനിയെനിക്ക് കൊടുക്കാനുള്ളത് അവൾക്കു നല്ലൊരു ജീവിതം മാത്രമാണ്………. അവളാഗ്രഹിക്കുന്ന ജീവിതം…… അവളിഷ്ടപ്പെടുന്ന ഇമ്മനുവലിന്റെ കൂടൊരു ജീവിതം……. ഇനിയുമവളെ വേദനിപ്പിക്കാനാണെങ്കിൽ ഞാൻ സഹിക്കില്ല……. ക്ഷമിക്കുകയുമില്ല………. ബാലു പറഞ്ഞപ്പോൾ അനു ഒന്നുകൂടി പാവമായി അച്ഛനോടൊട്ടി നിന്നു രാഖിയെ നോക്കി …….. ഭാഗ്യയുടെ മുഖം താന്നു…….. ഇത്രയും നേരം സംഭരിച്ചു വെച്ചിരുന്ന ധൈര്യം ഒന്നും ഇപ്പോൾ ആ മുഖത്തിലോ നിൽപ്പിലോ ഇല്ല………. അത് കേട്ടപ്പോൾ രാഖിയുടെ മുഖവും കറുത്തു……….. ഒപ്പം ഭാഗ്യയുടെ നിൽപ്പ് കണ്ടപ്പോൾ വിഷമവും തോന്നി……….. ആന്റിയെ അശ്വസിപ്പിക്കാനായി അടുത്തേക്ക് ചെല്ലാൻ തുടങ്ങിയതും ഇമ്മു വന്നു ചേർത്തു പിടിച്ചു കഴിഞ്ഞിരുന്നു………. അമ്മയെ ചേർത്തു പിടിച്ചു ഇമ്മു ബാലുവിനോട് പറഞ്ഞു ………..
നിങ്ങൾ പറഞ്ഞത് ശരിയാണ്……….. അനു മാത്രം ആഗ്രഹിക്കുന്ന ജീവിതം ആണത്………. അനുവിന്റെ മാത്രം ഇഷ്ടവുമാണത് ………… ഞാൻ വിവാഹം കഴിക്കുന്ന പെണ്ണിനെക്കുറിച്ച് എനിക്ക് ഒരുപാട് സങ്കൽപ്പങ്ങളുണ്ട്……. അതിൽ ഒന്നു പോലും അനുവിന് ഇല്ല………. ഉള്ളത് പറഞ്ഞാൽ അനുവിനെ എന്റെ ജീവിതത്തിലേക്ക് കൂട്ടാൻ എനിക്ക് തീരെ താല്പര്യമില്ല………..
ഇമ്മുവിന്റെ സംസാരം കേട്ടപ്പോൾ അനു ഒന്നുകൂടി അച്ഛനോട് ചേർന്നു നിന്നു……… ദേഷ്യം നിറച്ച കണ്ണുമായി നോക്കിയത് മുഴുവൻ ഇമ്മു ചേർത്തു പിടിച്ചിരിക്കുന്ന ഭാഗ്യയെയാണ്………..
നിനക്ക് മതിയായില്ലേ ഭാഗ്യ…… എന്തിനാണിങ്ങനെ എല്ലാവരെയും വേദനിപ്പിക്കുന്നത്…… ബാലു ഭാഗ്യയോട് ചോദിച്ചു…..
ഇനി ഭാഗിമ്മയെപ്പറ്റി ഒരക്ഷരം മിണ്ടരുത് നിങ്ങൾ ……. അതിന് നിങ്ങൾക്ക് ഒരവകാശവുമില്ല…….. നിങ്ങളീ ചേർത്തു പിടിച്ചിരിക്കുന്ന നിങ്ങളുടേയീ മോളുണ്ടല്ലോ………… ശരിക്കും വിഷമാണിവൾ……….. കൊടുംവിഷം…… ഒരു പാവം സ്ത്രീയുടെ ജീവിതം വച്ചു കളിക്കാൻ നാണമില്ലേ ഇവൾക്ക്……. ഇവളെയൊക്കെ കൊല്ലുകയാണ് വേണ്ടത്……………….. ഇമ്മു അനുവിന് നേരെ കൈചൂണ്ടി സംസാരിച്ചു………
സൂക്ഷിച്ചു സംസാരിക്കണം……… ആരെങ്കിലും പറഞ്ഞു തന്നിട്ട് അതെല്ലാം അതുപോലെ വിശ്വസിച്ചു തുപ്പരുത്……… എന്റെ മോളെ എനിക്കറിയാം…….. നന്നായിട്ട് തന്നെ………. അനുവിനെ ഒന്നുകൂടി ചേർത്തുപിടിച്ചു ബാലു ദേഷ്യപ്പെട്ടു………..
അതു തന്നെയാണ് എനിക്കും നിങ്ങളോട് പറയാനുള്ളത്…..എനിക്കും അനുവിനെ നന്നായിട്ടറിയാം…. ഒരുപക്ഷേ അവളുടെ അച്ഛനെക്കാളേറെ……….. നിങ്ങളാണ് അവളുടെ ഉള്ളിലിരുപ്പ് മനസ്സിലാക്കാത്തത്……. മകളോടുള്ള സ്നേഹം കാരണം നിങ്ങൾ അതൊന്നും കണ്ടില്ലെന്ന് വേണം പറയാൻ……………
ഇമ്മൂ……. വേണ്ടാ…….. ഒന്നു മിണ്ടാതിരിക്ക്…….. ഭാഗ്യ ഇമ്മുവിനെ വിലക്കി…………..
ഇല്ല ഭാഗിമ്മേ……… ഞാൻ പറയും……….. എന്താണെങ്കിലും ഭാഗിമ്മ പറഞ്ഞു അതൊന്നും ആരും അറിയാൻ പോകുന്നില്ലെന്ന് എനിക്ക് മനസ്സിലായി……….. അറിയണം……. സത്യം എന്താണ് ന്ന് എല്ലാവരും അറിയണം…….. മാന്യത എന്നൊന്ന് എല്ലാവർക്കും ഉള്ളതാണ്……
വീണ്ടും ബാലുവിന് നേരെ തിരിഞ്ഞു പറഞ്ഞു………അനുവിന്റെ അച്ഛന് ഞാൻ അന്നൊരു ദിവസം മാത്രം വന്നതേ അറിയൂ………. പക്ഷേ നിങ്ങളുടെ മകൾ എന്നെ അവിടെ ഒരുപാട് തവണ വിളിച്ചു വരുത്തിയിട്ടുണ്ട്……….. അറിഞ്ഞിട്ടുണ്ടോ നിങ്ങൾ…… അല്ലെങ്കിൽ നിങ്ങളോട് പറഞ്ഞിട്ടുണ്ടോ മോള് ഒരു വട്ടമെങ്കിലും …………പലനാൾ കള്ളൻ ഒരുനാൾ പിടിക്കപ്പെടും എന്ന പോലെ അന്ന് പിടിക്കപ്പെട്ടു………. പക്ഷേ അത് ഈ പാവത്തിന്റെ കൂടെ ആണെന്ന് മാത്രം……….. അന്നേ പറഞ്ഞതാണ് ഭാഗിമ്മയോട് ഞാൻ അനുവിനെ കാണാൻ വന്നതാണെന്ന്……… സത്യം അറിഞ്ഞിട്ടും പാവം മിണ്ടിയില്ല………. അന്ന് മറ്റുള്ളവർക്ക് മുന്നിൽ വേണമെങ്കിൽ തെളിയിക്കാമായിരുന്നു തെറ്റ് ചെയ്തിട്ടില്ലന്ന്……… പക്ഷേ എന്നോട് അനുവിന്റെ പേര് പറയരുതെന്ന് കണ്ണു കൊണ്ടപേക്ഷിക്കുന്ന ഭാഗിമ്മയെ ഇന്നും ഞാൻ ഓർക്കുന്നുണ്ട്………. എന്തിന്……. നിങ്ങളോട് പോലുമൊന്ന് പറഞ്ഞോ സത്യം എന്തായിരുന്നുവെന്ന്……… മകളുടെ ഭാവിക്ക് ആയിരുന്നു അവരുടെ അഭിമാനത്തേക്കാൾ മുൻതൂക്കം കൊടുത്തത്……….. പക്ഷേ……… അർഹിക്കാത്തവൾക്ക് ആണ് ഭാഗിമ്മ സ്വന്തം ജീവിതം കൊടുത്തത്………
എന്റെ സ്നേഹം സത്യമായിരുന്നു………. അത് വേണ്ടെന്ന് വെച്ചത് അച്ഛന്റെ മോള് തന്നെയാണ്……….. ഇനി ശല്യം ചെയ്യരുതെന്ന് പറയുമ്പോൾ ഞാൻ പിന്നെ എന്തു ചെയ്യണമായിരുന്നു……… അതിനു ശേഷം ഞാൻ പിറകെ നടന്നു ശല്യം ചെയ്തിട്ടില്ല……….. ഒരു പെണ്ണിനേയും വേദനിപ്പിക്കരുതെന്ന് ഓതി തന്നാണ് എന്റെ അച്ഛൻ എന്നെ വളർത്തിയത്……. ആ മര്യാദ ഞാൻ കാണിച്ചിട്ടുമുണ്ട്……. ഇപ്പോൾ അനുവിന് എന്തിനാണ് ഞാൻ വീണ്ടും ………… സ്വന്തം അച്ഛനോട് നീതി കാണിക്കാത്ത….. അമ്മയെ സ്നേഹിക്കാത്ത ഒരാളെ ഞാൻ ഒരിക്കലും എന്റെ പാർട്ണർ ആക്കില്ല………… എനിക്കെങ്ങും വേണ്ടാ ഇങ്ങനെ ഒരു പെണ്ണിനെ…… ഇമ്മു തറപ്പിച്ചു പറഞ്ഞു……
എന്റെ മുഖത്തു നോക്കി അനു പറഞ്ഞിട്ടുണ്ട് ഭാഗിമ്മ അവളെ ഉപദ്രവിച്ചിട്ടുണ്ടെന്ന്……….. ഭക്ഷണം നൽകിയിരുന്നില്ലെന്ന്………. അവൾ പറയുന്നതൊന്നും വീട്ടിൽ ആരും ശ്രദ്ധിക്കാറു പോലുമില്ലെന്ന്………… എല്ലാം ഭാഗിമ്മയുടെ നിയന്ത്രണത്തിൽ ആയിരുന്നുവെന്ന്………സത്യമായിരുന്നോ അതെല്ലാം…. ആണോ അനൂ…………. ഇമ്മു ചോദിച്ചതിന് അനു മറുപടി പറഞ്ഞില്ല……….. കേട്ടു നിന്ന അല്ലു പോലും ഒന്നു ഞെട്ടി അനുവിനെ സൂക്ഷിച്ചു നോക്കി……….. ബാലുവിന്റെ കൈകൾ അനുവിന്റെ മേലെ നിന്നും അയഞ്ഞെങ്കിലും പൂർണ്ണമായും പിടി വിട്ടില്ല……….
നിങ്ങൾക്ക് ആർക്കുമറിയില്ല ഭാഗിമ്മ അനുഭവിക്കുന്ന വേദന എന്താണെന്ന്………… ഭർത്താവോ മകനോ അംഗീകരിക്കാത്ത ഒരു സ്ത്രീയെ സ്വന്തം വീട്ടുകാർ അംഗീകരിക്കുമോ…………. ഡോർ ഒന്നു തുറക്കാൻ താമസിച്ചാൽ മുറിയിൽ കയറി പരിശോധിക്കുന്ന അനിയന്റെ മുന്നിൽ തൊലിയുരിഞ്ഞു നിൽക്കേണ്ട അവസ്ഥയെന്തെന്ന് നിങ്ങൾക്കൊന്ന് ഊഹിക്കാൻ പറ്റുമോ…………… വീട്ടുകാർ കയ്യൊഴിഞ്ഞു എങ്ങോട്ട് പോകണമെന്ന് അറിയാതെ നടുറോഡിൽ നിൽക്കേണ്ടി വരുന്ന അവസ്ഥ നിങ്ങൾക്ക് അറിയുവോ………….. സത്യമെന്തെന്ന് അന്വേഷിക്കാതെ നാട്ടുകാരെ ബോധിപ്പിക്കാൻ വേണ്ടി സ്വന്തം ഭാര്യയെ വീട്ടിൽ കൊണ്ടുവിട്ട നിങ്ങളോട് എനിക്ക് പുച്ഛം മാത്രമാണ്……….. അതിന് പോലും നിങ്ങൾ അർഹനല്ല………. മകളുടെ താളത്തിനൊത്തു തുള്ളുന്ന വെറുമൊരു അച്ഛൻ………… ശരിക്കുമൊരു അച്ഛൻകോന്തൻ……. അത്രേയുള്ളൂ നിങ്ങൾ…………. അത്രയും പറഞ്ഞിട്ട് ഇമ്മു നിന്നണച്ചു………
തരില്ല ഞാൻ……… ഇത് എന്റെ അമ്മയാണ്……….. നിങ്ങളുടെ താളത്തിന് വട്ടു തട്ടാൻ ഇനിയും തരില്ല ഞാൻ……….. എന്നേക്കാൾ ഈ വീട്ടിലുള്ളവരെ സ്നേഹിക്കാൻ കഴിയുന്ന ഒരു പെണ്ണിനെ മതിയെനിക്ക്……….. എന്റെ അമ്മയെ അംഗീകരിക്കാൻ കഴിയുന്ന ഒരു പെണ്ണ്…………. അതൊരിക്കലും അനു അല്ല……….. ചാകാൻ പോയെങ്കിൽ അങ്ങ് ചാകട്ടേന്ന് വെക്കും ഞാൻ…………. ഭൂമിയ്ക്ക് ഒരു ഭാരമെങ്കിലും കുറഞ്ഞിരിക്കട്ടെ……… എന്നെ സംബന്ധിച്ചു എനിക്കതൊരു നഷ്ടമേയല്ല……….. ഇമ്മു തന്റെ അഭിപ്രായം തുറന്നു പറഞ്ഞു………..
എന്താ പറഞ്ഞേ…….. നീയെന്താ പറഞ്ഞേ……… അപ്പോൾ ഞാൻ ചത്താലും നിനക്കൊന്നുമില്ലേ ഇമ്മൂ……….. അത്രയ്ക്കും വേണ്ടതായോ നിനക്കെന്നെ…….. അനു ഓടി വന്നു ഇമ്മുവിന്റെ ഷർട്ടിൽ പിടിച്ചു വലിച്ചു…….. ഈ സ്ത്രീയുടെ വാക്ക് കേട്ടാണോ നീയെന്നെ വേണ്ടെന്ന് വെയ്ക്കുന്നത്… അതോ ഇവളെ കണ്ടിട്ടോ…………. രാഖിയുടെ നേരെ കൈ ചൂണ്ടി ചോദിച്ചു……….. ഇവരാണ് എല്ലാത്തിനും കാരണം………… ആദ്യം എന്റെ അച്ഛനെ അമ്മയുടെ ഓർമ്മകളിൽ നിന്നും അകറ്റാൻ നോക്കി……….. പിന്നെ എന്നെ അച്ഛനിൽ നിന്നും അല്ലുവിൽ നിന്നും അകറ്റാൻ നോക്കി…………. അപ്പൂപ്പനും അമ്മൂമ്മയ്ക്കും ഇവരെ മാത്രം മതി……. അങ്ങനെ അവരും വെറുത്തു എന്നെ…… ഇപ്പോ എന്റെ ഇമ്മൂനെയും……….. വൃത്തികെട്ട സ്ത്രീയാ ഇത്………….. വെറുപ്പാ എനിക്കിവരെ……….. ഇഷ്ടമില്ല എനിക്കിവരെ……….ആദ്യത്തെ ഭർത്താവ് ചത്തു മലച്ചത് പോലെ എന്റെ അച്ഛനും മരിക്കും ഇവരുടെ ദോഷം കാരണം…………. ചത്തതാവില്ല അയാളെ കൊന്നതാവും ഇവർ……. ആണുങ്ങളെ വശീകരിക്കാൻ പ്രത്യേക കഴിവാണ്…….. കണ്ടില്ലേ ചുറ്റും എത്ര പേരാണെന്ന്……….. ഇവർക്കൊക്കെ നിങ്ങൾ ………………………
പൂർത്തിയാക്കാൻ സാധിച്ചില്ല അനുവിന്………… അതിനു മുന്നേ കവിൾ പൊത്തി നിലത്തേക്ക് വീണു പോയിരുന്നു…………… ഭാഗ്യ അവളെ വീണ്ടും എഴുന്നേൽപ്പിച്ചു………….. കയ്യിൽ പിടിച്ചു വലിച്ചടുപ്പിച്ചു മുഖത്തിന് നേരെ നിർത്തിയിട്ട് പറഞ്ഞു……….. എന്റെ ഹരിയേട്ടനെക്കുറിച്ച് പറയുമ്പോൾ മര്യാദയോടെ മാത്രം സംസാരിക്കണം………….. ഇല്ലെങ്കിൽ കൊന്നുകളയും ഞാൻ……….. അയാൾ ഇയാൾ എന്നൊക്കെ നിന്റെ അച്ഛനെ വിളിച്ചാൽ മതി……….നിനക്ക് വായിൽ തോന്നുന്നത് പോലെ സംസാരിക്കാനും തോന്നിവാസം പറയാനും അത് നിന്റെ അച്ഛൻ ബാലു അല്ല………… എന്റെ ഭർത്താവ് ആണ്……….. ഹരി…. ഹരിദേവ് മനസ്സിലായോ……… മനസ്സിലായോടീ നിനക്ക്…….. ഭാഗ്യ ദേഷ്യത്തിൽ അനുവിനോട് ചോദിച്ചു…….ഭാഗ്യയുടെ മുഖം കണ്ടപ്പോൾ അനു അറിയാതെ തലയാട്ടിപ്പോയി …………….. അത്രയ്ക്ക് ദേഷ്യം ഉണ്ടായിരുന്നു ആ മുഖത്ത്…………..
ബാലുവിന് പരിചയമില്ലാത്ത സ്വഭാവം ആയിരുന്നു അനു ഇപ്പോൾ കാണിച്ചത് …….. സ്വന്തം ശബ്ദം പോലും വരാൻ മടിക്കുന്ന പോലെ………… എല്ലാവരോടും സ്നേഹമായിട്ട് പെരുമാറുന്ന………. ഉച്ചത്തിൽ സംസാരിക്കാത്ത…….. പതിഞ്ഞ സ്വഭാവമുള്ള തന്റെ മോള് തന്നെയാണോ ഇത്……….. താൻ അഭിമാനത്തോടെ കൊണ്ടുനടക്കുന്ന മകളാണോ ഇത്…………… വിശ്വസിക്കാൻ പറ്റുന്നില്ല…………… ഭാഗ്യ അവൾക്കിട്ട് അടി കൊടുത്തപ്പോൾ പോലും ഒന്നനങ്ങാൻ സാധിക്കുന്നില്ല…………… ആകെ ഞെട്ടി നിൽക്കുകയാണ്………
ഭാഗ്യയുടെ ഈ രൂപവും പുതിയതാണ്…….. ചെറുതായി പോലും ദേഷ്യപ്പെട്ടു കണ്ടിട്ടേയില്ല………. ഹരി ഭാഗ്യക്ക് എത്രമാത്രം പ്രിയപ്പെട്ടവൻ ആയിരുന്നുവെന്ന് ഈ ദേഷ്യത്തിൽ നിന്നും ഊഹിക്കാം തനിക്ക്……….. നോക്കി നിന്ന് എല്ലാം കാണാനല്ലാതെ അയാൾക്കൊന്നും ചെയ്യാനായില്ല……..
ഇപ്പോൾ പോലും സത്യങ്ങൾ തെളിയിക്കാൻ എന്നെക്കൊണ്ടാവും……… അത് വേണ്ടെന്ന് വെയ്ക്കുന്നത് നിന്റെ ഭാവി ഓർത്തിട്ടാണ്………… എന്റെ ഇമ്മുവിന്റെ പേര് വീണ്ടും വീണ്ടും വലിച്ചിഴയ്ക്കണ്ട എന്നു വിചാരിച്ചാണ്…………. ഇപ്പോഴും സൊസൈറ്റിയിൽ തല ഉയർത്തിപ്പിടിച്ചു നടക്കുന്നില്ലേ നീ ………… എന്റെ പിച്ചയാണത്……. വെറും പിച്ച………. ഓർത്തോ……… ഭാഗ്യ ദേഷ്യം കൊണ്ട് നിന്നു വിറച്ചു………..
ഇനി പറയ്……….. നിന്റെ അച്ഛന്റെ കൂടെ ആ വീട്ടിൽ വന്ന അന്ന് മുതൽ ഇന്ന് വരെ ഞാൻ ഒരു വാക്കാൽ പോലും വേദനിപ്പിച്ചിട്ടുണ്ടോ നിന്നെ……………. സത്യം പറ…………. ഭാഗ്യയുടെ നിൽപ്പും ഭാവവും കണ്ടിട്ട് അടി ഇനിയും കിട്ടുമെന്ന് കരുതിയത് കൊണ്ടാവും അല്ലെങ്കിൽ അച്ഛൻ തന്നെ രക്ഷിക്കില്ലെന്ന് അറിഞ്ഞിട്ടാവും അനു ഇല്ലെന്ന് തലയാട്ടി…………
ആരാണ് പറഞ്ഞത് ഞാൻ നിന്നെയും നിന്റെ അച്ഛനെയും തമ്മിൽ പിരിക്കുമെന്ന്………………… ഭാഗ്യയുടെ അടുത്ത ചോദ്യത്തിന് അനു മിണ്ടാതെ നിന്നു…………..മറുപടി വൈകും തോറും അനുവിന്റെ കയ്യിൽ ഭാഗ്യയുടെ പിടി മുറുകിക്കൊണ്ടേയിരുന്നു……….. വേദന കൂടിയപ്പോൾ അറിയാതെ വായിൽ നിന്നും വന്നു……….. അമ്മമ്മയും ചിറ്റയും………..
ഈയൊരു അടി നിനക്ക് നിന്റെ അച്ഛൻ നേരത്തെ തന്നിരുന്നുവെങ്കിൽ ഇങ്ങനെ ഒന്നും ആവില്ലായിരുന്നു……….. ഇത്രയും സ്വാർത്ഥ ആവില്ലായിരുന്നു നീ …………………. നീ കാരണം………..നീയൊരാൾ കാരണം…. നിന്റെ സുഖത്തിനു വേണ്ടി ഞാൻ നശിപ്പിച്ചത് എന്റെ ജീവിതം ആണ്……… അല്ലുവിനെ ഒന്നു ചേർത്തു പിടിക്കാൻ പോലും നീ സമ്മതിച്ചിട്ടുണ്ടോ…………. ഭാഗ്യ കണ്ണടച്ച് പിടിച്ചു………. മുഖം കുനിച്ചു………… ആരെയും പേടിച്ചിട്ടല്ല അനൂ …… നീ അങ്ങനെ പോലും വിഷമിക്കരുതെന്ന് വിചാരിച്ചിട്ടാണ് ……….. വെറുമൊരു അമ്മ മാത്രമായിരുന്നു ഞാൻ……
ഞാൻ സ്വയം ഒതുങ്ങി കൂടുകയായിരുന്നു ആ വീട്ടിൽ………… നീ പറഞ്ഞതെല്ലാം വെള്ളം തൊടാതെ വിശ്വസിച്ചു എന്നെ മാറ്റി നിർത്തുന്ന നിന്റെ അച്ഛനോട് പോലും സഹതാപം മാത്രേ തോന്നിയിട്ടുള്ളു……….. ഇന്നേവരെ ഒരു നുള്ള് ഇഷ്ടം തോന്നിയിട്ടില്ല……….. അതുകൊണ്ട് തന്നെയാണ് ആ വീട്ടിൽ നിന്നും പോകാൻ പറഞ്ഞപ്പോൾ മിണ്ടാതെ ഇറങ്ങി പോന്നത് ……………. ബാലു അറിയാതെ ഭാഗ്യയുടെ കണ്ണിലേക്കു നോക്കി………. പിന്നെ മെല്ലെ മുഖം കുനിച്ചു…………..
സമയം വൈകിയിട്ടില്ല അനൂ………. നിനക്ക് നന്നാവാൻ ഇനിയും സമയമുണ്ട്……………. എല്ലാവരെയും സ്നേഹിക്കുന്ന കണ്ണുകൾ കൊണ്ട് നോക്കിയാൽ മാത്രം മതി………….. എല്ലാം ശരിയാകും…………. തന്റെ നഖം കൊണ്ടു വേദനിച്ച അനുവിന്റെ കൈ മെല്ലെ തടവികൊടുത്തു ഭാഗ്യ പറഞ്ഞു……….
ഓടി വരാം……..
ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ
Rohini Amy Novels
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Bhaghya written by Rohini Amy
Related posts:
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission