Skip to content

ഭാഗ്യ – 16

bhagya

വർഷങ്ങളായി കൊണ്ടു നടന്നിരുന്ന ഇഷ്ടമാണ് ഇന്ന് മണ്ണിട്ടു മൂടേണ്ടി വരിക……….. ഇനി ഇവിടെ ഇത്രയും സ്വാതന്ത്ര്യത്തോടെ ഓടി വരാൻ പറ്റുവോ…….. എല്ലാവരെയും ഗേറ്റിനു വെളിയിൽ നിന്നു കാണേണ്ടി വരുവോ…………… ഇപ്പോൾ ഇങ്ങോട്ടേക്കു വരേണ്ടിയിരുന്നില്ല…………. ദാസേട്ടൻ വിളിച്ചു പറഞ്ഞപ്പോൾ തുള്ളിച്ചാടി വന്നതാണ് ……….. അനുവിന്റെ കൊമ്പൊടിയുന്നത് കാണാൻ …… ഇതിപ്പോൾ തന്റെ ജീവൻ പോകുന്നത് എല്ലാവരും കാണേണ്ടി വരുമല്ലോ ……………. തല ചുറ്റി വീണു നാണക്കേട് ഉണ്ടാക്കാതിരുന്നാൽ മതിയാരുന്നു………ഈശ്വരാ……………. രാഖി ഓർത്തു……..വിയർപ്പു തുടച്ചു…

ആ നേരവും അനു ചിന്തിക്കുകയായിരുന്നു ഇമ്മു തന്നോട് പറഞ്ഞ കാര്യങ്ങൾ…………. ഇമ്മുവിനെ തനിക്കു വേണം……….. നഷ്ടപ്പെടുത്താൻ താനൊരുക്കവുമല്ല………. പക്ഷേ അതിന് അവൻ പറഞ്ഞ കാര്യങ്ങൾ ചെയ്യുകാന്നു പറഞ്ഞാൽ ……….. തന്നെ അറിയുന്നവർക്കെല്ലാം താനൊരു നല്ലകുട്ടിയാണ്……….വളരെ നല്ല കുട്ടി……… അടുത്ത വീട്ടിലെ ധന്യയാന്റി പറയുന്നത് എന്നും തന്റെ ചിരിക്കുന്ന മുഖം കണ്ടിട്ട് പോയാൽ അന്നത്തെ ദിവസം നല്ലതാണെന്നാണ്……….. അതുപോലെ തന്നെ എല്ലാ ഒന്നാം തീയതിയും തന്റെ കയ്യിൽ നിന്നും ഒരു രൂപ തുട്ട് വാങ്ങിപ്പോകുന്ന അങ്കിൾ…….. തന്നെ കണ്ടുപഠിക്കാൻ പറയുന്ന സെയിം പ്രായത്തിലുള്ള പെൺകുട്ടികളുടെ പേരെന്റ്സ്…………. ഒറ്റ നിമിഷം കൊണ്ട് എല്ലാം നഷ്ടപ്പെടുത്താൻ മനസ്സ് തയ്യാറല്ല……. ഇനി എല്ലാവരും തന്നെ കാണുമ്പോൾ മുഖം തിരിച്ചു കളയും………. പിറകെ നടന്നിരുന്ന ആൺകുട്ടികൾ കളിയാക്കി ചിരിക്കും……….. കോളേജിൽ പോകാൻ സാധിക്കില്ല………… ഇനിയുള്ള കാലം മുഴുവൻ തല കുനിഞ്ഞു നടക്കേണ്ടി വരും……….. പുറത്തിറങ്ങാൻ പറ്റാതെ………. ഭാഗ്യയ്ക്ക് നേരെയുള്ള കളിയാക്കലുകളും കുറ്റപ്പെടുത്തലുകളും താൻ നേരിട്ട് കണ്ടതാണ്……….. അവജ്ഞയോടെയുള്ള നോട്ടം……….. അവഗണന……… നഷ്ടങ്ങൾ ഒരുപാട്…………. നേട്ടം ഒന്നു മാത്രം ഇമ്മു………. മക്കളും മക്കളുടെ മക്കളും കേൾക്കേണ്ടി വരും ഈയൊരു പഴി…………. വേണോ………. അതോ വേണ്ടയോ………. ഒരുപാട് ചിന്തിച്ചു………..

അനുവിന്റെ മറുപടിക്കായി കാത്തു നിന്നു മടുത്തപ്പോൾ ഇമ്മു വീണ്ടും ചോദിച്ചു……. അനുവെന്താ ഒന്നും പറയാത്തത്………. സമ്മതിച്ചോ ഞാൻ പറഞ്ഞ കാര്യങ്ങൾ………..

അനു ഇമ്മുവിനെ ഒന്നു നോക്കി………. പിന്നീട് ഇല്ലെന്ന രീതിയിൽ തലയാട്ടി………. എനിക്കു സമ്മതമല്ല………. പക്ഷേ ഇമ്മൂ ഞാൻ നിന്നെ ഒരുപാട് ഇഷ്ടപ്പെടുന്നുണ്ട്……… എനിക്കു നിന്നെ മറക്കാൻ സാധിക്കുന്നില്ല……… എനിക്കു ജീവിക്കണം നിന്റെ കൂടെ………..

ഇമ്മു ഒന്നു ശ്വാസം ആഞ്ഞു വലിച്ചു……… ഇതായിരിക്കും മറുപടിയെന്ന് നന്നായിട്ടറിയാം………. എങ്കിലും അനുവിന്റെ ചിന്തയൊക്കെ കണ്ടപ്പോൾ ഒന്നു പേടിച്ചു………. എങ്ങാനും സമ്മതിച്ചിരുന്നെങ്കിൽ ഈ അഹങ്കാരിയെ ജീവിതകാലം മുഴുവൻ ചുമക്കേണ്ടി വന്നേനെ…….. ഈശ്വരാ നീയെന്നെ കാത്തു………

സമ്മതമല്ലെങ്കിൽ പിന്നെ എന്റെ കൂടെയുള്ള ജീവിതം അങ്ങ് മറന്നേക്കൂ………. എനിക്കും സമ്മതമല്ല……….  എന്റെ സന്തോഷകരമായ ജീവിതത്തിനു വേണ്ടി മറ്റൊരാളെ ഇരുട്ടിൽ തള്ളിവിടാൻ എനിക്ക്  സാധിക്കില്ല………….. അനുവിന് വാക്കിനു തീരെ വിലയില്ല………… സ്വന്തം സുഖത്തിനും സന്തോഷത്തിനും വേണ്ടി അമ്മയെ തള്ളിപ്പറയുന്നവളെ എനിക്കു വേണ്ട………… നാളെ എന്നെയും തള്ളിപ്പറയില്ലെന്ന് ഉറപ്പ് പറയാൻ പറ്റുവോ………..

അനുവിന്റെ മുഖം താണു……… പ്രതീക്ഷയോടെ അച്ഛനെയൊന്നു നോക്കി………… ആ മുഖവും താന്നു തന്നെ……….. തനിക്കു വേണ്ടി സംസാരിക്കുമെന്ന് തോന്നി…. ഉണ്ടായില്ല……..ഇമ്മു നീട്ടിയ ഈയൊരു ചാൻസ് വേണ്ടെന്ന് വെയ്ക്കുന്നതിൽ വേറൊരു കാരണം കൂടിയുണ്ട്……….. തെറ്റുകാരി താനാണെന്ന് അറിയുമ്പോൾ……. എല്ലാവർക്കും മുന്നിൽ അത് സമ്മതിക്കുമ്പോൾ……… ഭാഗ്യയോടുള്ള എല്ലാവരുടെയും ദേഷ്യവും വെറുപ്പും സഹതാപമായി മാറും……….. ഇഷ്ടം കൂടും……… വീട്ടിലേക്ക് വീണ്ടും വരും……….. അച്ഛൻ ചിലപ്പോൾ തന്നേക്കാളേറെ അവരെ സ്നേഹിക്കും…….. അപ്പൂപ്പനും അമ്മൂമ്മയും അല്ലുവും എല്ലാവരും അവരെ സ്നേഹിക്കും……….. എന്റെ അമ്മയുടെ സ്ഥാനത്ത്‌ അവർ……… വേണ്ടാ……… അതിന് ഒരിക്കലും സമ്മതിക്കില്ല ഞാൻ………. എനിക്ക് അവരെ വേണ്ടാ……… അവർ കാരണം എനിക്കു ഒരു നഷ്ടം കൂടി അത്രേയുള്ളൂ …….. അതും തന്റെ ജീവിതം തന്നെ…….. എങ്കിലും അവരെ വേണ്ടാ…………. അനു ദേഷ്യത്തിൽ ഭാഗ്യയെ നോക്കി…………. അവിടെ ഫ്രണ്ട്സിനെപ്പോലെ ഭാഗ്യയുടെ തോളിൽ കയ്യിട്ടു നിൽക്കുകയായിരുന്നു രാഖി…….. എവിടെ ചെന്നാലും ഇവരെ സ്നേഹിക്കാൻ ചുറ്റും ആളുണ്ടാവും…….. അതിനും മാത്രം എന്തുണ്ട് ഇവർക്ക്…….. കുറച്ചു തൊലിവെളുപ്പല്ലാതെ………..

രാഖിയുടെ സന്തോഷം അവൾ പ്രകടിപ്പിച്ചത് ഭാഗ്യയെ കടിച്ചും നുള്ളിയും ഉമ്മ

കൊടുത്തുമൊക്കെയായിരുന്നു……… അവളുടെ സന്തോഷത്തിന്റെ കാര്യം ഭാഗ്യയ്ക്ക് മനസ്സിലായെങ്കിലും അറിയാത്തതുപോലെ എല്ലാം ഏറ്റുവാങ്ങി……….. വേദനിപ്പിക്കൽ കലശലായപ്പോൾ കൊടുത്തു പിന്നാമ്പുറത്തു മെല്ലെ രണ്ടെണ്ണം………… പെണ്ണിന് അടക്കമായി…………. അടങ്ങിയൊതുങ്ങി നിന്നു…..

ഇനിയും അവിടെ നിന്നാൽ കൂടുതൽ നാണംകെടേണ്ടി വരുമെന്ന് അനുവിന് തോന്നി……… അച്ഛൻ പോലും ഇപ്പോൾ തന്റെ കൈവിട്ടു പോയി……………….. പോകാം അച്ഛാ………  ഇവരുടെ പിടിയിൽ ഉള്ളിടത്തോളം കാലം ഇമ്മുവിന് എന്റെ സ്നേഹം മനസ്സിലാവില്ല………. എല്ലാവരെയും കയ്യിലാക്കി വെച്ചിരിക്കുവാ……….. അതിനു മാത്രം നല്ല കഴിവാണല്ലോ…………കൂടുതലൊന്നും ആരോടും പറയാനുമില്ല………. നമുക്ക് പോകാം…………

ബാലുവിനും എങ്ങനെ എങ്കിലും അവിടെ നിന്നും പോയാൽ മതിയെന്നെ ഉണ്ടായിരുന്നുള്ളു…………. അത്രയ്ക്കും നാണം കെട്ടു………… ഇങ്ങനെ ഒരു നാണക്കേടും വിഷമവും ജീവിതത്തിൽ ഉണ്ടായിട്ടില്ല…………. ഭാഗ്യയെ ഒന്നുകൂടി പ്രതീക്ഷയോടെ നോക്കി……….

എന്റെ തെറ്റു തിരുത്താൻ ഒരവസരം തന്നുകൂടെ ഭാഗ്യേ ………….

തെറ്റു ചെയ്തിട്ടില്ലെന്ന് ആണയിട്ടും കേണപേക്ഷിച്ചും എന്റെ നിരപരാധിത്വം തെളിയിച്ചിട്ടുള്ള നിങ്ങളുടെ ഒക്കെ സ്നേഹം വേണ്ടാന്ന് വെച്ചതാണ് ……… അതിലൊരു സത്യമുണ്ടാവില്ലെന്ന് തോന്നി………. നിങ്ങൾക്ക് നിങ്ങളുടെ ഒക്കെ അഭിമാനമായിരുന്നു എന്നേക്കാൾ വലുത്………. സീതാദേവിക്ക് ഒരിക്കലേ അഗ്നിപരീക്ഷയെ നേരിടേണ്ടി വന്നിട്ടുള്ളൂ……… ഞാൻ ഇന്ന് ഓരോ നിമിഷവും നേരിട്ടുകൊണ്ടിരിക്കുകയാണ്………. ആളുകളുടെ കളിയാക്കലിനും പരിഹാസത്തിനും ഇപ്പോൾ ഞാൻ ചെവി കൊടുക്കാറില്ല……… ആർക്കും വിട്ടുകൊടുക്കാതെ ചേർത്തുപിടിക്കാൻ ഇപ്പോൾ ഒരുപാട് പേരുണ്ട് ചുറ്റിനും………. ഇവരൊക്കെ കൂടെയുണ്ടെങ്കിൽ നാലു ചുവരുകൾക്കുള്ളിൽ ഞാൻ ജീവിതം ജീവിച്ചു തീർക്കും………. സന്തോഷത്തോടെ……….. അനുവിന്റെ പ്രാർത്ഥന പോലെ ഞാൻ തിരിച്ചു വരില്ല ഇനി നിങ്ങളുടെ ആരുടേയും ജീവിതത്തിലേക്ക് ……… നിങ്ങളുടെ ഒക്കെ പിറകെ സ്നേഹത്തിനു വേണ്ടി നടന്നു കാലുകൾ തളർന്നു………ഇപ്പോൾ മനസ്സും………….പഴയ ഭാര്യാപദവിയോ അമ്മയെന്ന പദവിയോ എനിക്കു വേണ്ടാ……. ഇനി ഭാഗ്യയെന്ന സ്ത്രീയായി ജീവിക്കും……….. എനിക്കു വേണ്ടവർക്കൊപ്പമല്ല എന്നെ വേണ്ടുന്നവർക്കു വേണ്ടി…………….. മക്കൾക്ക് എന്നെ ആവശ്യമുണ്ടായിരുന്ന കാലം കഴിഞ്ഞു……….. പിന്നെ………. സ്വന്തം മകൾക്ക് തെറ്റേത് ശരിയേതെന്ന് മനസ്സിലാക്കി കൊടുക്കാൻ ഇനിയും വൈകരുത് ………..

ഞാൻ ഇനിയും വരും……….. എനിക്ക് പ്രതീക്ഷയുണ്ട്………… ഇപ്പോൾ പോകുന്നു……….. ഭാഗ്യ കേൾക്കാൻ മാത്രം പാകത്തിന് ബാലു പറഞ്ഞു………..

അനു ഇമ്മുവിനെ ഒന്നു നോക്കി………. അതിലുള്ള ഭാവമെന്തെന്ന് ഇമ്മുവിന് മനസ്സിലായില്ല…………. ഭാഗ്യയെയും രാഖിയെയും നോക്കിയപ്പോൾ മുഖം നിറയെ കുശുമ്പും ദേഷ്യവും മാത്രമായിരുന്നു………… ഭാഗ്യയുടെ മുന്നിൽ കൂടി ജേതാവിനെപ്പോലെ അല്ലുവിന്റെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ടുപോയി………. അല്ലു ഒന്നു തിരിഞ്ഞു നോക്കി അത് ഭാഗ്യയെ ആയിരുന്നില്ല………… കാറിൽ കയറും മുന്നേ ഇമ്മു വന്നു അനുവിന്റെ കയ്യിൽ നിന്നും അല്ലുവിന്റെ പിടി വിടുവിച്ചു……….. ചേർത്ത് പിടിച്ചു…….

നിനക്ക് എല്ലാം മനസ്സിലാക്കാനുള്ള പ്രായമായി……… ആരുടേയും ഉപദേശം കേട്ട് സ്വന്തം വ്യക്തിത്വം കളയരുത്……….. അമ്മ അത്രമാത്രം വിഷമിച്ചിട്ടുണ്ട് .. ആ വിഷമം ആണ് അമ്മയെക്കൊണ്ട് ഇതെല്ലാം പറയിപ്പിച്ചത്……… നിനക്ക് നമ്മുടെ അമ്മയെ കാണാൻ എന്നെങ്കിലും തോന്നിയാൽ ഒരു കാൾ മതി……. ഞാൻ വന്നിരിക്കും നിന്റെയടുത്ത്……….. കേട്ടോ ബ്രോ……….. അല്ലുവിന്റെ മൊബൈൽ വാങ്ങി തന്റെ നമ്പർ സേവ് ചെയ്തു കൊടുത്തു ഇമ്മു……… നന്നായി പഠിക്കണം…… അവന്റെ മുടി ചികഞ്ഞു പറഞ്ഞു………. അല്ലു ചെറിയൊരു ചിരിയോടെ തലയാട്ടി……….. അനുവിന്നത് സുഖിച്ചില്ലെങ്കിലും  ബാലു അവരുടെ സംസാരം നോക്കി ഇരുന്നു………… അല്ലു കുറച്ചൊരു മടിയോടെ ഇമ്മുവിന് കൈ വീശി കാണിച്ചു…….. ഇമ്മു തിരിച്ചും………

എന്താടാ അല്ലു…… പുതിയ ബന്ധങ്ങളൊക്കെ ഇഷ്ടപ്പെട്ടത് പോലെയുണ്ടല്ലോ നിനക്ക്………… എന്താ നിനക്കും ഇങ്ങോട്ട് പോരണമെന്നുണ്ടോ………… അനുവിന്റെ ചോദ്യം കേട്ടപ്പോൾ ഒന്നും മിണ്ടാൻ പോയില്ല ബാലുവും അല്ലുവും………… പറഞ്ഞിട്ട് പ്രയോജനമില്ലന്ന് അവർക്കു മനസ്സിലായി ……… ബാലുവിന്റെ മനസ്സ് മുഴുവൻ ഭാഗ്യയും അവളെ സ്നേഹം കൊണ്ടു പൊതിയുന്ന കുറച്ചു പേരും മാത്രമായിരുന്നു……… എന്നെങ്കിലും വരുമോ തനിക്കൊപ്പം…… വന്നാൽ അനു?….. അനുവിനെ മാറ്റാൻ ഇനി തന്നെക്കൊണ്ടാവുമോ…………. ഒരു തീരുമാനം എടുക്കാനാവാതെയിരുന്നു അയാൾ……..

ഷോ കഴിഞ്ഞില്ലേ…….. പൊയ്ക്കൂടെ നിനക്ക് വീട്ടിൽ………… ചെണ്ടപ്പുറത്തു കോല് വെയ്ക്കാൻ കാത്തിരിക്കും ഓടി വരാൻ……………. അല്ലുവിനെ യാത്രയയച്ചിട്ട് കയറിവന്ന ഇമ്മു രാഖിയെ നോക്കി പറഞ്ഞു …………. താഴെ വീണുകിടന്ന സ്കൂട്ടി എടുത്തു നേരെ വെച്ചു കൊടുത്തു….. അകത്തേക്ക് പോയി………….

പൊയ്ക്കോ……. പൊയ്ക്കോ………. ഇതല്ലാതെ ഇവനെന്നാ ദൈവമേ എന്നോടൊന്നു കയറി വാ…. കയറി വാ… എന്നൊന്ന് പറയുക……. രാഖി മേലോട്ട് നോക്കി പൊറുപൊറുത്തു ………. എന്തായാലും ഒരു മാരണം ഒഴിഞ്ഞു കിട്ടിയല്ലോ…………. ആശ്വാസം…….. മൂളിപ്പാട്ടും പാടി പറപ്പിച്ചു വീട്ടിലേക്ക് പോയി………..

ജനലിൽ കൂടി പുറത്തേക്ക് നോക്കിയിരിക്കുന്ന നന്ദന്റെ പിറകിൽ ചെന്നു തോളിൽ പിടിച്ചു ദാസൻ…………

നന്ദാ……… നീ എന്നോട് പറയാൻ മടിക്കുന്ന എന്തെങ്കിലും കാര്യമുണ്ടോ…….  കുറച്ചു ദിവസമായി നിനക്ക് ചെറിയൊരു മാറ്റം പോലെ………….

എന്തു മാറ്റം…….. എനിക്കൊരു മാറ്റവും ഇല്ല…….. അല്ലെങ്കിലും നീയറിയാത്ത എന്താ എന്റെ ജീവിതത്തിൽ………… നന്ദൻ ദാസന്റെ മുഖത്തു നോക്കാതെ പറഞ്ഞു……….. കുറച്ചു നേരം നന്ദന്റെ അടുത്തിരുന്നു………….. പിന്നെ പറഞ്ഞു…………..

ടാ നന്ദാ………. അത് വേണ്ടടാ……….. അത് ശരിയാവില്ല………. നീ പിന്നീട് വിഷമിക്കേണ്ടി വരും ………….

നന്ദൻ ഒന്നു ഞെട്ടി ദാസനോട് പെട്ടെന്ന് ചോദിച്ചു….. എന്ത്…..എന്തു വേണ്ടെന്ന്………….

ഭാഗി …….. ആ ഒരു മോഹം വേണ്ടടാ……… അത് ശരിയാവില്ല…..

നീയെന്തൊക്കെയാ ഈ പറയുന്നത്…….. നന്ദൻ മുഖം ഒളിപ്പിച്ചു……………അങ്ങനെ ഒന്നുമില്ല……… ഭാഗി എന്റെ നല്ലൊരു ഫ്രണ്ട് ആണ്……..

അവൾക്ക് അങ്ങനെ തന്നെയാണ്………. ഞാൻ നിന്റെ കാര്യമാ പറഞ്ഞത്……… എന്നോട് തന്നെ വേണോ നന്ദാ……… ദാസൻ നന്ദന്റെ മുഖം തന്റെ നേരെ പിടിച്ചു……… ഭാഗിയുടെ കെട്ടിയോൻ വന്നുവെന്ന് പറഞ്ഞപ്പോഴുള്ള നിന്റെ വെപ്രാളം ഞാൻ കണ്ടതാ………. അവൾ പോകില്ലെന്ന് അറിഞ്ഞപ്പോഴുള്ള സന്തോഷവും………… ഇനി പറ…….. എന്താ മനസ്സിൽ……….എന്താ ഉദ്ദേശം…….

നന്ദൻ ആദ്യമൊന്നു ചിരിച്ചു……… മെല്ലെയത് മാഞ്ഞു……….. ഈ പ്രായത്തിൽ തോന്നിയ ആഗ്രഹത്തിന് പ്രണയം എന്നൊന്നും പറയുന്നില്ല…….. പക്ഷേ ഭാഗിയുടെ സാമീപ്യം ഞാൻ ആഗ്രഹിക്കുന്നുണ്ട്……… അവളുടെ വിഷമങ്ങൾക്കുള്ള ആശ്വാസം കൊടുക്കാൻ എന്നെക്കൊണ്ടാവുമ്പോൾ അവളെക്കാൾ സന്തോഷം എനിക്കാണ്……….

ടാ…….. ഭാഗി ഒരു ഭാര്യയാണ്……. അല്ലുവിന്റെ അമ്മയാണ്……….. ഇന്നത്തെ ദേഷ്യത്തിൽ പോവില്ലെന്ന് പറഞ്ഞെങ്കിലും നാളെ ഒരിക്കൽ അവൾക്ക് ക്ഷമിക്കേണ്ടി വരില്ലേ അവരോട്………… പോകേണ്ടി വരില്ലേ………

അറിയാം………

ഭാഗി ഇത് അറിഞ്ഞാൽ ഒരു നിമിഷം ഇവിടെ നിൽക്കുമെന്ന് തോന്നുന്നുണ്ടോ…………. മാത്രമല്ല…….. ഇപ്പോൾ അവൾ ഇവിടെ നിന്നും പോകുന്നത് എനിക്കുമിഷ്ടമില്ല……… കൂടപ്പിറപ്പ് ഇല്ലാത്തതിന്റെ വിഷമം ഒന്നു മാറി വരുവാണ്………. ഈ വീടിന് ഒരു ജീവൻ വെച്ചതും ഭാഗി വന്നതിന് ശേഷമാണ്………

ഭാഗി അറിയണ്ട………. എനിക്കത് പറയാനും താല്പര്യമില്ല……… ഇങ്ങനെ സ്നേഹിക്കാനും ഒരു സുഖമുണ്ട്………. നിനക്കറിയുവോ ദാസാ……. അന്ന് നിന്നെയും ഇമ്മൂട്ടനെയും പോലീസ് കൊണ്ടുപോയപ്പോൾ ഭാഗി എന്റെ അടുത്തു വന്നിരുന്നു ചങ്കു പൊട്ടി കരഞ്ഞു……….. ഞാൻ ഒന്ന് ആശ്വസിപ്പിച്ചപ്പോൾ ആ കരച്ചിലിന് ഇടയിൽ ഭാഗിയെന്നെ വിളിച്ചത് ഹരിയേട്ടാ എന്നാണ്………. അന്ന് അങ്ങനെ ഒരു ചിന്ത ഉണ്ടായിരുന്നില്ല…… പക്ഷേ ഇപ്പോൾ……….. ആ ഒരു വിളിയുണ്ടല്ലോ അതെന്നെ ജീവിക്കാൻ പ്രേരിപ്പിക്കുകയാണ്……….. കാരണം അറിയാതെയെങ്കിലും ഭാഗിക്ക് എന്റെ സാന്നിധ്യം  ഹരിയുടേത് പോലെ തോന്നിയല്ലോ…………. ബാലുവിനെ സ്നേഹിച്ചിട്ടേയില്ലെന്ന് പറഞ്ഞപ്പോൾ സന്തോഷം പിടിച്ചു നിർത്താൻ കഴിയാത്തതുപോലെ…………

ടാ……. നീയിത് എന്തൊക്കെയാ പറയുന്നേ……… ഒരുത്തി തന്ന പണിയാ നീയിപ്പോൾ ഇങ്ങനെ കിടക്കുന്നത്…….. എന്റെ ഭാഗി അങ്ങനെ ആണെന്ന് ഞാൻ പറയില്ല…….. പക്ഷേ…… വേണ്ടാ…………..അവളെക്കാൾ എനിക്കു വലുത് നീയാണ്………. അതുകൊണ്ട് ഞാൻ പറയുന്നത് നീ കേൾക്കണം……… ഈയൊരു മോഹം വേണ്ടടാ………. മറന്നു കളയ്……….. നീ ഇനിയും വിഷമിക്കുന്നത് കാണാൻ എന്നെക്കൊണ്ട് ആവില്ല……….

നീ പറഞ്ഞിട്ട് ഞാൻ എന്താ അനുസരിക്കാതിരുന്നിട്ടുള്ളത്……… അല്ലെങ്കിലും ഭാഗി എന്നെപ്പോലെ ഒരാളെ  ചുമക്കേണ്ടതില്ല…….. ബന്ധവും ബന്ധനവുമില്ലാതെ ഇനിയെങ്കിലും അവൾ ജീവിക്കട്ടെ……… എന്റെ അടുത്ത് ഉണ്ടാവുമല്ലോ……….. അതുമതി………… എനിക്കു കുറച്ചു സമയം വേണം…….. മറക്കാനല്ല………… മനസ്സിലുള്ളത് മുഖത്തു വരാതിരിക്കാൻ………..

ദാസൻ നന്ദന്റെ കഴുത്തിലൂടെ കയ്യിട്ടു…….. കള്ളക്കിളവൻ………… പ്രേമം അലർജിയായിരുന്നവനാ…………… ദൈവത്തിന്റെ ഓരോരോ കളികളേ……….

ഇനിയുള്ള എന്റെ ജീവിതം സ്വപ്നജീവിതം മാത്രമല്ലേടാ…………. യാഥാർത്ഥ്യത്തിലേക്ക് ഒരുപാട് ദൂരമുണ്ടെന്ന് നന്നായിട്ടറിയാം……….. പക്ഷേ ഭാഗി അടുത്തുള്ളപ്പോൾ ഞാനെന്റെ കുറവുകൾ ഓർക്കാറില്ല……….

ഓഹോ………. അപ്പോൾ എന്റെ രണ്ടു കാലും കയ്യും ഇപ്പോ വെറുതേക്കാരായോ………… ദാസൻ കൃത്രിമദേഷ്യത്തിൽ ചോദിച്ചു………

അഹങ്കാരം പറയാതെടാ………. അതിനു നിനക്ക് ഒന്നരക്കാലല്ലേ ഉള്ളൂ ………… നന്ദൻ പൊട്ടിച്ചിരിച്ച് പറഞ്ഞു…………. തന്റെ നേർക്ക് പാഞ്ഞു വന്ന പില്ലോ പിടിച്ചു വെച്ചു……….. കൂടെ പൊട്ടിച്ചിരിച്ച ദാസനെയും കെട്ടിപ്പിടിച്ചു…………

ഓർമ്മ വെയ്ക്കുന്നതിനു മുൻപ് മുതലേ ഈയൊരു കൂട്ട് തുടങ്ങിയതാണ്…………. ഇവിടുത്തെ അമ്മയും അച്ഛനും ദാസനെ കാര്യസ്ഥന്റെ മകനായി കുറച്ചു കണ്ടിട്ടില്ല………… ദാസന്റെ അച്ഛൻ മരിച്ചപ്പോൾ കൂടെ കൂട്ടിയതാണ് ഇവിടുത്തെ അച്ഛൻ…………..ദേവന് രണ്ട് അനിയന്മാരായിരുന്നു നന്ദനും ദാസനും………. പഠിച്ചതും വളർന്നതും ഒരുമിച്ച്………….ഞൊണ്ടിയെന്നു വിളിച്ചതിന് കൂടെപ്പഠിച്ചവന്റെ മൂക്കിടിച്ചു പരത്തിയവൻ……….. നന്ദനെപ്പേടിച്ചു ആരും ദാസനെ കളിയാക്കുവാൻ ധൈര്യപ്പെട്ടിട്ടില്ല……………. നന്ദൻ പ്രേമലേഖനം കൊടുക്കാൻ പോയപ്പോഴും പ്രേമസല്ലാപത്തിൽ ഏർപ്പെട്ടപ്പോഴും കണ്ണെത്തും ദൂരത്തുണ്ടായിരുന്നു ദാസനും………… മിലിറ്ററി എന്നുള്ളത് നന്ദന്റെ സ്വപ്നമായതു കൊണ്ട് മാത്രം ദാസൻ മനഃപൂർവം അവനെ നിർബന്ധിച്ചു പറഞ്ഞയച്ചതാണ്………… ആദ്യമായാണ് രണ്ടാളും പിരിഞ്ഞു നിൽക്കുന്നത്………… അന്നാണ് ആദ്യമായി ദാസൻ തന്റെ കുറവിനെയോർത്തു വിഷമിച്ചത്………. ഇല്ലെങ്കിൽ നന്ദനൊപ്പം താനും പോയേനെ……… അതൊന്നും തന്റെ സ്വപ്നമല്ലെങ്കിൽ കൂടി…………… ലീവ് കിട്ടുമ്പോൾ ആരോടും പറയാതെ ഓടിവരും നന്ദൻ ……….. ദാസന് മുന്നിൽ വന്നു നിൽക്കുമ്പോൾ അവന്റെ സന്തോഷം കണ്ണു നിറയെ കാണാൻ…………

സ്നേഹിച്ചവൾ വേണ്ടെന്നു പറഞ്ഞപ്പോഴോ പാതി ചത്ത ശരീരമായി കിടപ്പായപ്പോഴോ തന്റെ മനസ്സ് തളർത്താനായില്ല……….. അവൻ……. ദാസൻ…….. തന്റെ കിടപ്പു കണ്ടിട്ട് ചങ്കു തകർന്നൊരു കാറിച്ച കാറി അന്ന് ………… നിലത്തു കിടന്നുരുണ്ടു……. ആരു പിടിച്ചിട്ടും നിൽക്കാതെ………….. ഒരു ഭ്രാന്തനെ പോലെ….. അന്ന് നന്ദൻ ശരിക്കും തളർന്നു…………. എനിക്കു ധൈര്യം തരുന്നതിനു മുൻപ് എല്ലാവരും അവൻ തളരാതിരിക്കാൻ അവനൊപ്പം കൂടെ നിന്നു………… കുറച്ചു ദിവസങ്ങൾക്കു ശേഷം നന്ദനെ കുത്തിയവനെ പഴന്തുണിക്കെട്ട് പോലെയാക്കിയെന്നു കേട്ടു ദാസൻ………… പോലീസിനോ കോടതിക്കോ ദാസനെ വിട്ടുകൊടുക്കാൻ ദേവൻ സമ്മതിച്ചില്ല……… അതിന് തെളിവ് ഒന്നുമുണ്ടായിരുന്നില്ല…………

പിന്നീട് കണ്ടത് കല്ലു പോലൊരു മനുഷ്യനെയായിരുന്നു…………. കിടന്ന കിടപ്പിൽ അനങ്ങാൻ പോലുമാവാത്ത നന്ദനെ ഇരിക്കാൻ പരുവത്തിലാക്കി…….. നന്ദന്റെ നിർബന്ധത്തിന് വഴങ്ങി ഒന്നു രണ്ട് പെണ്ണുകാണലിനൊക്കെ ഇഷ്ടമില്ലാതെ പോയി………… ഒന്നരക്കാലനെ ഒരു പെണ്ണിനും വേണ്ടാ……….. അതോടെ നിർത്തി…………. പെണ്ണിന് ഇഷ്ടമായില്ലെന്നു പറയുമ്പോൾ ദാസന്റെ മുഖം വിരിയും……….. അമ്മയും ഡെയ്സിയും പോയതിൽ പിന്നെ എല്ലാവരും ഇമ്മുവിന്റെ പിറകെയായി…………. എല്ലാവരുടെയും സന്തോഷം അവനെ ഒരാളെ മാത്രം ചുറ്റിപ്പറ്റിയായി……….അന്യൻ ഒരാളായി കാണാതെ സ്വന്തം മക്കളിൽ ഒരാളായി വളർത്തിയതിന് ആ അച്ഛനോടും അമ്മയോടുമുള്ള നന്ദി കൂടെയായിരുന്നു നന്ദന് വേണ്ടിയുള്ള  ദാസന്റെയീ ജീവിതം…………………. അവനു പേടിയാണ് ഇനിയുമൊരു വിഷമത്തിലേക്ക് നന്ദനെ തള്ളിവിടാൻ……………….

ഓടി വരാം……..

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

Rohini Amy Novels

 

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!